‘മോദി ബ്രാൻഡ് വില കുറഞ്ഞു: കോൺഗ്രസ് ‘നൂറടിച്ചാൽ’ തിരിച്ചടി; 5 സംസ്ഥാനങ്ങളിൽ ബിജെപിക്ക് നഷ്ടം: പ്രവചനം പലവിധം
ബിജെപിക്ക് 250 സീറ്റിൽ താഴെയാണ് കിട്ടുന്നതെങ്കിൽ ഓഹരി കമ്പോളത്തിൽ അത് എങ്ങനെ പ്രതിഫലിക്കും? ഇക്കാര്യവും ചൂടോടെ ചർച്ച ചെയ്യുകയാണ് വിശകലന വിദഗ്ധർ. ബിജെപി മുന്നണിക്ക് 400 സീറ്റ് ലഭിക്കുമെന്ന പ്രഖ്യാപനത്തോട് വ്യത്യസ്തമായ നിലപാടുകളോടെയെങ്കിലും പൊതുവെ യോജിച്ചിരുന്ന വിദഗ്ധർ ‘പ്ലാൻ ബി’യെപ്പറ്റിയും ചർച്ച നടത്തുന്നു. ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും ആദ്യ അവകാശവാദത്തിനു ശേഷം ഒരുപാട് വെള്ളമൊന്നും ഒഴുകിപ്പോകാൻ സമയമായിരുന്നില്ല. എന്നാൽ സാധ്യതകളുടെ കല ആയതിനാൽ രാഷ്ട്രീയം ഏതു വഴിക്കും ഒഴുകി നീങ്ങും. 400 സീറ്റ് കിട്ടിയാൽ ഭരണഘടന മാറ്റുമെന്ന് മാർച്ച് 10ന് ബിജെപി എംപിയായ അനന്തകുമാർ ഹെഗ്ഡെ അഭിമാനത്തോടെയാണ് പറഞ്ഞത്. യുപിയിൽ ഇപ്പോൾ രാഹുൽ ഗാന്ധി ഭരണഘടന കയ്യിൽ പിടിച്ച് പ്രചാരണം നടത്തുമ്പോൾ അതിനെ പ്രധാനമന്ത്രിക്കു തന്നെ പ്രതിരോധിക്കേണ്ട അവസ്ഥയാണുണ്ടായത്. ഇന്ത്യ മുന്നണിയിൽ ചിലേടത്തെങ്കിലും നടക്കുന്നത് ‘ചക്കളത്തിൽ പോരാട്ടം’ ആണെന്ന് മനസ്സിലാക്കിയപ്പോഴും വൈകി. പഞ്ചാബിലും ബംഗാളിലും കേരളത്തിലും മുന്നണി പരസ്പരം ഏറ്റുമുട്ടുന്നത്
ബിജെപിക്ക് 250 സീറ്റിൽ താഴെയാണ് കിട്ടുന്നതെങ്കിൽ ഓഹരി കമ്പോളത്തിൽ അത് എങ്ങനെ പ്രതിഫലിക്കും? ഇക്കാര്യവും ചൂടോടെ ചർച്ച ചെയ്യുകയാണ് വിശകലന വിദഗ്ധർ. ബിജെപി മുന്നണിക്ക് 400 സീറ്റ് ലഭിക്കുമെന്ന പ്രഖ്യാപനത്തോട് വ്യത്യസ്തമായ നിലപാടുകളോടെയെങ്കിലും പൊതുവെ യോജിച്ചിരുന്ന വിദഗ്ധർ ‘പ്ലാൻ ബി’യെപ്പറ്റിയും ചർച്ച നടത്തുന്നു. ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും ആദ്യ അവകാശവാദത്തിനു ശേഷം ഒരുപാട് വെള്ളമൊന്നും ഒഴുകിപ്പോകാൻ സമയമായിരുന്നില്ല. എന്നാൽ സാധ്യതകളുടെ കല ആയതിനാൽ രാഷ്ട്രീയം ഏതു വഴിക്കും ഒഴുകി നീങ്ങും. 400 സീറ്റ് കിട്ടിയാൽ ഭരണഘടന മാറ്റുമെന്ന് മാർച്ച് 10ന് ബിജെപി എംപിയായ അനന്തകുമാർ ഹെഗ്ഡെ അഭിമാനത്തോടെയാണ് പറഞ്ഞത്. യുപിയിൽ ഇപ്പോൾ രാഹുൽ ഗാന്ധി ഭരണഘടന കയ്യിൽ പിടിച്ച് പ്രചാരണം നടത്തുമ്പോൾ അതിനെ പ്രധാനമന്ത്രിക്കു തന്നെ പ്രതിരോധിക്കേണ്ട അവസ്ഥയാണുണ്ടായത്. ഇന്ത്യ മുന്നണിയിൽ ചിലേടത്തെങ്കിലും നടക്കുന്നത് ‘ചക്കളത്തിൽ പോരാട്ടം’ ആണെന്ന് മനസ്സിലാക്കിയപ്പോഴും വൈകി. പഞ്ചാബിലും ബംഗാളിലും കേരളത്തിലും മുന്നണി പരസ്പരം ഏറ്റുമുട്ടുന്നത്
ബിജെപിക്ക് 250 സീറ്റിൽ താഴെയാണ് കിട്ടുന്നതെങ്കിൽ ഓഹരി കമ്പോളത്തിൽ അത് എങ്ങനെ പ്രതിഫലിക്കും? ഇക്കാര്യവും ചൂടോടെ ചർച്ച ചെയ്യുകയാണ് വിശകലന വിദഗ്ധർ. ബിജെപി മുന്നണിക്ക് 400 സീറ്റ് ലഭിക്കുമെന്ന പ്രഖ്യാപനത്തോട് വ്യത്യസ്തമായ നിലപാടുകളോടെയെങ്കിലും പൊതുവെ യോജിച്ചിരുന്ന വിദഗ്ധർ ‘പ്ലാൻ ബി’യെപ്പറ്റിയും ചർച്ച നടത്തുന്നു. ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും ആദ്യ അവകാശവാദത്തിനു ശേഷം ഒരുപാട് വെള്ളമൊന്നും ഒഴുകിപ്പോകാൻ സമയമായിരുന്നില്ല. എന്നാൽ സാധ്യതകളുടെ കല ആയതിനാൽ രാഷ്ട്രീയം ഏതു വഴിക്കും ഒഴുകി നീങ്ങും. 400 സീറ്റ് കിട്ടിയാൽ ഭരണഘടന മാറ്റുമെന്ന് മാർച്ച് 10ന് ബിജെപി എംപിയായ അനന്തകുമാർ ഹെഗ്ഡെ അഭിമാനത്തോടെയാണ് പറഞ്ഞത്. യുപിയിൽ ഇപ്പോൾ രാഹുൽ ഗാന്ധി ഭരണഘടന കയ്യിൽ പിടിച്ച് പ്രചാരണം നടത്തുമ്പോൾ അതിനെ പ്രധാനമന്ത്രിക്കു തന്നെ പ്രതിരോധിക്കേണ്ട അവസ്ഥയാണുണ്ടായത്. ഇന്ത്യ മുന്നണിയിൽ ചിലേടത്തെങ്കിലും നടക്കുന്നത് ‘ചക്കളത്തിൽ പോരാട്ടം’ ആണെന്ന് മനസ്സിലാക്കിയപ്പോഴും വൈകി. പഞ്ചാബിലും ബംഗാളിലും കേരളത്തിലും മുന്നണി പരസ്പരം ഏറ്റുമുട്ടുന്നത്
ബിജെപിക്ക് 250 സീറ്റിൽ താഴെയാണ് കിട്ടുന്നതെങ്കിൽ ഓഹരി കമ്പോളത്തിൽ അത് എങ്ങനെ പ്രതിഫലിക്കും? ഇക്കാര്യവും ചൂടോടെ ചർച്ച ചെയ്യുകയാണ് വിശകലന വിദഗ്ധർ. ബിജെപി മുന്നണിക്ക് 400 സീറ്റ് ലഭിക്കുമെന്ന പ്രഖ്യാപനത്തോട് വ്യത്യസ്തമായ നിലപാടുകളോടെയെങ്കിലും പൊതുവെ യോജിച്ചിരുന്ന വിദഗ്ധർ ‘പ്ലാൻ ബി’യെപ്പറ്റിയും ചർച്ച നടത്തുന്നു. ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും ആദ്യ അവകാശവാദത്തിനു ശേഷം ഒരുപാട് വെള്ളമൊന്നും ഒഴുകിപ്പോകാൻ സമയമായിരുന്നില്ല. എന്നാൽ സാധ്യതകളുടെ കല ആയതിനാൽ രാഷ്ട്രീയം ഏതു വഴിക്കും ഒഴുകി നീങ്ങും. 400 സീറ്റ് കിട്ടിയാൽ ഭരണഘടന മാറ്റുമെന്ന് മാർച്ച് 10ന് ബിജെപി എംപിയായ അനന്തകുമാർ ഹെഗ്ഡെ അഭിമാനത്തോടെയാണ് പറഞ്ഞത്.
യുപിയിൽ ഇപ്പോൾ രാഹുൽ ഗാന്ധി ഭരണഘടന കയ്യിൽ പിടിച്ച് പ്രചാരണം നടത്തുമ്പോൾ അതിനെ പ്രധാനമന്ത്രിക്കു തന്നെ പ്രതിരോധിക്കേണ്ട അവസ്ഥയാണുണ്ടായത്. ഇന്ത്യ മുന്നണിയിൽ ചിലേടത്തെങ്കിലും നടക്കുന്നത് ‘ചക്കളത്തിൽ പോരാട്ടം’ ആണെന്ന് മനസ്സിലാക്കിയപ്പോഴും വൈകി. പഞ്ചാബിലും ബംഗാളിലും കേരളത്തിലും മുന്നണി പരസ്പരം ഏറ്റുമുട്ടുന്നത് ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന് വ്യക്തമാകുകയാണുണ്ടായത്. പ്രതിപക്ഷത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോർപറേറ്റുകൾക്കു മനസ്സിലായെന്നും അവർ സാമ്പത്തികമായി സഹായിക്കാൻ തുടങ്ങിയെന്നും മനസ്സിലായപ്പോഴാകണം ‘ഇപ്പോൾ വിമർശിക്കാത്തത് എന്തുകൊണ്ടെ’ന്ന് മോദിക്കു തന്നെ ചോദിക്കേണ്ടിവന്നത്.
ദീർഘമായ കാലയളവിൽ, നിരവധി ഘട്ടങ്ങൾ ബിജെപിക്ക് ആകും ഗുണം ചെയ്യുക എന്ന വിലയിരുത്തലാണ് സ്വാഭാവികമായും ഉണ്ടായത്. ഏറ്റവും വലിയ താരപ്രചാരകനായ മോദിക്ക് പ്രചാരണത്തിന് അതു സഹായകമാകുമെന്ന് വിലയിരുത്തലുണ്ടായി. വളരെ പോപ്പുലർ ആയി മോദി തുടരുമ്പോൾ തന്നെ മറ്റു നേതാക്കളും ഉയർന്നു വരാൻ തുടങ്ങി. അരവിന്ദ് കേജ്‌രിവാളിന്റെ രംഗപ്രവേശമായിരുന്നു അതിൽ ഒന്ന്. നേരത്തേ തയാറാക്കിയിരുന്ന പദ്ധതിയിലുണ്ടായിരുന്നതല്ല കേജ്‌രിവാളിന്റെ അറസ്റ്റും സുപ്രീം കോടതിയുടെ ഇടപെടലും. ഈ കാലയളവുപയോഗിച്ച് രാഹുലും ഒപ്പം പ്രിയങ്കയും പോപ്പുലർ നേതാക്കളുടെ പട്ടികയിൽ ഇടംപിടിച്ചു. മറുവശത്ത് മോദി ഒറ്റയാൾ പട്ടാളം മാത്രമാകുകയും ചെയ്തു. ‘ഗ്രൗണ്ട് റിപ്പോർട്ടു’കൾ വരാൻ തുടങ്ങിയതോടെയാണ് വിശകലന വിദഗ്ധർക്കിടയിലും വിഭജനമുണ്ടായത്. നഗരമേഖലകളിലെ ബിജെപി ശക്തികേന്ദ്രങ്ങളിൽ 18% വരെ വോട്ടു കുറഞ്ഞുവെന്നതും പ്രത്യേക ചർച്ചയായി.
∙ ആരാകുന്നു വിദഗ്ധർ?
‘രാജ്യത്തെ ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരും പ്രചാരണത്തിന് നേതൃത്വം കൊടുത്തവരും സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. എങ്ങനെ പോരാടണം എന്ന് അവരെ ആരും പഠിപ്പിക്കേണ്ടിയിരുന്നില്ല’– ഇങ്ങനെ പറഞ്ഞത് ഒരു വിശകലന വിദഗ്ധൻ തന്നെയാണ്. കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും അടങ്ങുന്ന രാഷ്ട്രീയക്കാർക്ക് ജനങ്ങളുടെ ‘പൾസ്’ അറിയാൻ മറ്റുള്ളവരുടെ സഹായം ആവശ്യമായിരുന്നില്ല. അതേസമയം ക്രമേണ നേതാക്കളുടെ മക്കളും രാജകുടുംബാംഗങ്ങളും സമ്പന്ന വ്യവസായികളും അധികാരത്തിനായുള്ള മത്സരത്തിന് ഇറങ്ങി. ഇവരിൽ വെയിലും മഴയും കൊള്ളാൻ കെൽപുള്ളവരുടെ എണ്ണം കുറഞ്ഞതോടെയാണ് പുറത്തുനിന്ന് സഹായം വേണ്ടിവന്നത്.
ഇത്തവണ അറുപതോളം പാർട്ടികളാണ് വിദഗ്ധരുടെ സഹായം തേടിയത്. ജനങ്ങളെ ‘ആകർഷിക്കുന്ന കലാകാരന്മാർ’ എന്ന നിലയിൽനിന്ന് ‘ജനങ്ങളെ കബളിപ്പിക്കുന്ന പ്രതിഭാസ’ങ്ങളായി നേതാക്കളെ ഇവർ മാറ്റിയെന്ന വിമർശനം നിലവിലുണ്ട്. മുൻപ് രഹസ്യമായി നടത്തിയിരുന്ന അഭ്യാസങ്ങൾ ഇപ്പോൾ പരസ്യമായി നടത്താൻ തുടങ്ങിയെന്നാണ് ഇതിനു ന്യായീകരണമായി വിദഗ്ധർ പറയുന്നത്.
അങ്ങനെ കർട്ടനു പിന്നിൽ നിന്ന് മുന്നിലേക്ക് ആദ്യം വന്നയാളാണ് പ്രശാന്ത് കിഷോർ. 2012ൽ കളത്തിലിറങ്ങിയ പ്രശാന്ത് കിഷോർ 282 സീറ്റോടെ ബിജെപിയെയും മോദിയെയും ജയിപ്പിച്ചുകൊണ്ട് 2014ൽ എല്ലാവരെയും ഞെട്ടിച്ചു. മോദിയെ ‘വികാസ്പുരുഷൻ’ ആക്കി.
പ്രശാന്ത് കിഷോറിന്റെ കളത്തിൽനിന്നു തന്നെ പഠനം കഴിഞ്ഞ സുനിൽ കനഗോലുവിനെ പിന്നീട് കോൺഗ്രസിനും ഉപയോഗിക്കേണ്ടിവന്നു. പ്രശാന്ത് കിഷോർ കഴിഞ്ഞാൽ ഈ മേഖലയിലെ രണ്ടാമനാണ് കനഗോലു. കർണാടക, തെലങ്കാന, ഹിമാചൽ വിജയങ്ങൾ കോൺഗ്രസിന് നൽകിയതോടെ അദ്ദേഹവും പ്രശസ്തനായി. എന്നാൽ കമൽനാഥും ഗെലോട്ടും സമ്മതിക്കാതെ വന്നതിനെ തുടർന്ന് മധ്യപ്രദേശിലും രാജസ്ഥാനിലും ഇടപെടാനായില്ല. ഈ രണ്ടിടത്തും കോൺഗ്രസ് തോൽക്കുകയും ചെയ്തു. ഇരുപതിലേറെ പാർട്ടികളുമായി സഖ്യമുണ്ടാക്കിയതിനാൽ ഇത്തവണ വിദഗ്ധരുടെ സേവനം ഉപയോഗിക്കാൻ കോൺഗ്രസിനു സാധിച്ചില്ലെന്നാണ് സൂചന. അതേസമയം സുനിൽ കനഗോലു വരാൻ പോകുന്ന മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനായി തന്ത്രം മെനയുന്ന തിരക്കിലാണ്.
∙ പ്രശാന്ത് കിഷോർ രോഷാകുലനാണ്
കോൺഗ്രസ് വർക്കിങ് കമ്മിറ്റി സ്ഥാനം, രാഹുൽ ഗാന്ധിയുമായി നേരിട്ട് റിപ്പോർട്ട് നടത്താനുള്ള അവകാശം – പ്രശാന്ത് കിഷോർ തന്റെ സേവനം വിട്ടുനൽകുന്നതിന് ഈ ഉപാധികളാണ് കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽ വച്ചത്. കിഷോറിന്റെ ഉപാധികളിൽ അപകടം മണത്തതും രാഹുൽ ഗാന്ധി തന്നെയാണെന്നാണ് സൂചന. കോൺഗ്രസിന്റെ എതിർചേരിയിലേക്ക് പ്രശാന്ത് കിഷോർ നീങ്ങിയത് ഇതോടെയാണ്. ‘ജൻ സ്വരാജ്’ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി അടുത്ത തിരഞ്ഞെടുപ്പിൽ ബിഹാറിൽ അധികാരം പിടിക്കുമെന്നാണ് പ്രശാന്ത് കിഷോർ അവകാശപ്പെടുന്നത്. അതേസമയം നിതീഷ്കുമാർ മാറുന്ന ഒഴിവിൽ തേജസ്വി യാദവ് ബിഹാർ രാഷ്ട്രീയം കൈപ്പിടിയിലൊതുക്കുമ്പോൾ ബിജെപിക്ക് ഒരു നേതാവിനെ ആവശ്യമുണ്ടെന്നതു മുൻകൂട്ടി കണ്ടാണ് കിഷോർ നിലമൊരുക്കുന്നതെന്ന് വിമർശകർ നിരീക്ഷിക്കുന്നു.
ഇത്തരമൊരാളെ വർക്കിങ് കമ്മിറ്റിയിലെടുത്തിരുന്നെങ്കിലോ എന്ന ചോദ്യത്തിന് ഇപ്പോൾ അർഥതലങ്ങൾ ഏറെയാണ്. സ്വാഭാവികമായും ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട വാക്കുകളും പ്രശാന്ത് കിഷോറിന്റേതാണ്. ‘ഒരു അപകടവും ഞാൻ കാണുന്നില്ല’- ബിജെപിയുടെ ഭാവിയെപ്പറ്റി പ്രശാന്ത് കിഷോർ തറപ്പിച്ചു പറയുന്നത് ഇങ്ങനെയാണ്. ബിജെപിക്ക് കഴിഞ്ഞതവണ കിട്ടിയ 303 കിട്ടാൻ ഇത്തവണയും ബുദ്ധിമുട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. മോദി സർക്കാരിനെതിരെ കനത്ത ജനരോഷമുണ്ട്. നിരാശയും പ്രതീക്ഷാനഷ്ടവുമുണ്ട്. പക്ഷേ അതു മുതലാക്കാൻ ആളുവേണ്ടേ? കഞ്ഞി തയാറാണ്, പക്ഷേ വാങ്ങേണ്ടവരുടെ കയ്യിൽ പാത്രമില്ലാത്ത അവസ്ഥ. ഇതാണ് അടിസ്ഥാനപ്രശ്നമെന്ന് അദ്ദേഹം വിലയിരുത്തുന്നു.
ബിജെപി അവകാശപ്പെടുന്നപോലെ 370 സീറ്റും മുന്നണിക്ക് 400 സീറ്റും നടക്കില്ലെന്ന് അദ്ദേഹം പറയുന്നു. അതു പ്രവർത്തകരുടെ ഊർജം വർധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളായിരുന്നു. ഉത്തരേന്ത്യയിൽ ബിജെപിക്ക് സീറ്റുകൾ കുറയുമെങ്കിലും തെലങ്കാന, ഒഡീഷ ബംഗാൾ എന്നീ സംസ്ഥാനങ്ങൾ ആ കുറവ് നികത്തുമെന്നാണ് പ്രശാന്ത് കിഷോർ പറയുന്നത്. അതേസമയം നിലവിലെ അന്തരീക്ഷം അനുസരിച്ച് ബംഗാൾ ബിജെപിക്ക് അത്ര അനുകൂലമല്ലെന്നും വാർത്തകളുണ്ട്. ഒഡീഷയിൽ നവീൻ പട്നായിക്കും തെലങ്കാനയിൽ കോൺഗ്രസും ശക്തമായ മത്സരം കാഴ്ചയ്ക്കുന്നുണ്ട്. ബിജെപിയുടെ പരിഭ്രാന്തിക്കും വർഗീയ ധ്വനിയുള്ള പ്രചാരണങ്ങൾക്കും ഇതാണ് കാരണമെന്ന് പറയുന്നവർ ചോദിക്കുന്നത് ഇങ്ങനെ– കണക്കുകളുടെയും യുക്തിയുടെയും ബലത്തിലാണോ അതോ ബിജെപി മുന്നണിക്ക് ആത്മവിശ്വാസം നൽകാൻ ആണോ പ്രശാന്ത് കിഷോർ ഇങ്ങനെ പറയുന്നത്?
∙ ബിജെപിക്ക് കിഷോർ വക എത്ര സീറ്റ്?
രാമക്ഷേത്രത്തിന്റെ പേരിൽ ബിജെപിക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്ന പ്രവചനമാണ് പ്രശാന്ത് കിഷോർ നടത്തുന്നത്. പ്രതിപക്ഷമല്ല, ജനങ്ങളാണ് ഇത്തവണ മോദിയെ എതിർക്കുന്നതെന്ന നിഗമനവും അദ്ദേഹത്തിനുണ്ട്. പ്രതിപക്ഷം ദുർബലമായിരിക്കാം, പക്ഷേ ജനരോഷം ഒട്ടും ദുർബലമല്ല. അതിനു കാരണവും അദ്ദേഹം പറഞ്ഞു– 60 കോടിയോളം ജനങ്ങൾ ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. ഒരു ദിവസം ശരാശരി 100 രൂപയിൽ താഴെയാണ് വരുമാനം. അപ്പോൾ ജനങ്ങളുടെ പ്രതിഷേധം ദുർബലമാകുന്നതെങ്ങനെ?
ശരാശരി 40 ശതമാനം വോട്ടിൽ താഴെയാണ് കഴിഞ്ഞ രണ്ടു തവണയും ബിജെപിക്കു ലഭിച്ചത്. 60 ശതമാനത്തോളം പേർ മോദിയെയും ബിജെപിയെയും അനുകൂലിക്കുന്നില്ല എന്നാണ് കിഷോർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ ഇത്തവണ മോദി വെല്ലുവിളി നേരിടുന്നുണ്ട്. മോദി ബ്രാൻഡിന്റെ വില 2014 ൽ നിന്ന് 2024ൽ എത്തുമ്പോൾ കുറഞ്ഞു. 2014ൽ ജനങ്ങൾക്ക് മോദിക്ക് വോട്ടു ചെയ്യുന്നതിന് ആവേശമുണ്ടായിരുന്നു. മോദി രാജ്യത്തെ മാറ്റിമറിക്കും എന്ന് വലിയൊരു വിഭാഗം കരുതി. 2019 ആയപ്പോൾ വികസനത്തിനായി 5 വർഷം കൂടി കൊടുക്കാമെന്ന തോന്നലുണ്ടായിരുന്നു. ഇത്തവണ വേറെയാരാ ഉള്ളത്, അതിനാൽ വോട്ടു ചെയ്യാം എന്ന നിലയിലേക്ക് മാറി.
∙ ഇടിവു പ്രവചിച്ച് യോഗേന്ദ്ര യാദവ്
പ്രശസ്ത സെഫോളജിസ്റ്റായ യോഗേന്ദ്ര യാദവ് പതിവുപോലെ, ബിജെപി കേവല ഭൂരിപക്ഷം നേടില്ല എന്നു കണക്കുകൾകൊണ്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ തവണത്തേക്കാൾ 100 സീറ്റ് കുറവായിരിക്കും ബിജെപി നേടുക എന്നാണ് അദ്ദേഹത്തിന്റെ വാദം. പുതുതായി 20 സീറ്റുകൾ ഒഡീഷ, ബംഗാൾ, തെലങ്കാന, ആന്ധ്ര എന്നിവിടങ്ങളിൽ നിന്ന് കൂട്ടിച്ചേർക്കാൻ കഴിഞ്ഞാലും പിന്നെയും 80 സീറ്റിന്റെ കുറവുണ്ടാകും.
അതേസമയം കഴിഞ്ഞ തവണയും മോദിക്ക് ഭൂരിപക്ഷം കിട്ടില്ല എന്ന് അവകാശപ്പെട്ട വ്യക്തിയാണ് യോഗേന്ദ്ര യാദവ് എന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞതവണ കണക്കുകൾ ശരിയായില്ല എന്ന കാര്യം യാദവ് സമ്മതിക്കുന്നു. എന്നാൽ തന്റെ കണക്കുകൂട്ടലിനു ശേഷമാണ് പുൽവാമ സംഭവം ഉണ്ടായതെന്നും അതാണ് ഈ കണക്കുകൂട്ടൽ പിഴയ്ക്കുന്നതിന് കാരണമായതെന്നും അദ്ദേഹം സമർത്ഥിക്കുന്നു.
2014നെ അപേക്ഷിച്ച് യുപിയിൽ ബിജെപിക്ക് സീറ്റ് നഷ്ടമാകുമെന്ന കണക്കാണ് യോഗേന്ദ്ര യാദവ് മുന്നോട്ടുവയ്ക്കുന്നത്. ഉത്തർപ്രദേശിൽ ജനങ്ങൾക്ക് പ്രധാനമന്ത്രി മോദിയോട് ദേഷ്യമൊന്നുമില്ല, മറിച്ച് നിസ്സംഗതയാണ്. ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല എന്ന പരാതിയുമുണ്ട്. പണപ്പെരുപ്പവും തൊഴിലില്ലായ്മയുമാണ് വോട്ടർമാരുടെ മനസ്സിലുള്ളത്. യുപിയിൽ പ്രധാനമന്ത്രി മോദിയേക്കാൾ ജനപ്രീതി മുഖ്യമന്ത്രി യോഗിക്കാണ്. ബാഹുബലികളെ ഇല്ലാതാക്കി ഗുണ്ടായിസം അവസാനിപ്പിച്ചതാണു കാരണം.
ബിജെപിയെ ഭൂരിപക്ഷത്തിനു വേണ്ട 272 സീറ്റ് നേടുന്നതിൽനിന്നു തടയാൻ പ്രതിപക്ഷത്തിന് കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തോന്നിയെന്ന് യോഗേന്ദ്ര യാദവ് പറയുന്നു. ബിജെപി അനായാസം സർക്കാർ രൂപീകരിക്കുമെന്നും കരുതി. എന്നാൽ ഒന്നും രണ്ടും ഘട്ടങ്ങളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചപ്പോൾ തന്നെ കാറ്റു മാറി വീശുന്നതായി അനുഭവപ്പെട്ടു. 80 ലോക്‌സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ 15 മുതൽ 20 വരെ സീറ്റുകൾ കുറയുമെന്ന് അദ്ദേഹം പറയുന്നു.
∙ യുപിയിൽ എന്താണ് സംഭവിക്കുന്നത്?
ഉത്തർ പ്രദേശ് മറിയുമെന്ന് യോഗേന്ദ്ര യാദവും പഴയതു പോലെ ഉറച്ചുനിന്ന് ബിജെപിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുമെന്ന് മറ്റു ചില വിദഗ്ധരും ഒരുപോലെ വാദിക്കുന്നു. 80 സീറ്റാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും പഠിപ്പിച്ച പാഠങ്ങളുമായാണ് കോൺഗ്രസും അഖിലേഷ് യാദവും ഇത്തവണ ബിജെപിയെ നേരിടുന്നത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് അഖിലേഷ് ഒരുകാര്യം മനസിലാക്കിയത്. യാദവ- മുസ്‌ലിം കൂട്ടുകെട്ടിൽ അതൃപ്തരായ ദലിത്, മറ്റു പിന്നാക്കക്കാർ എല്ലാം ബിജെപിക്കാണ് വോട്ടു ചെയ്യുന്നത്. ഇത്തവണ ഈ രോഷം ഒഴിവാക്കാനാണ് കോൺഗ്രസ്- എസ്പി സഖ്യം തീരുമാനിച്ചത്.
സാമൂഹികനീതി മുദ്രാവാക്യമാക്കാൻ തീരുമാനിച്ചു. ദലിത് വോട്ടുകൾ ആകർഷിക്കാൻ ബാബാ സാഹിബ് വാഹിനിക്ക് രൂപം നൽകി. ആദ്യമായാണ് ദലിതർക്കും സവിശേഷ ഇടം നൽകാൻ എസ്പി തീരുമാനിച്ചത്. എസ്പി മത്സരിക്കുന്ന 62 സീറ്റിൽ നല്ലൊരുപങ്കും ദലിത് പിന്നാക്ക വിഭാഗക്കാർക്ക് നൽകി. ഇതേ മാതൃക കോൺഗ്രസും പിന്തുടർന്നു. രണ്ടു ജോഡോ യാത്രകളിലൂടെ രാഹുൽ ജനകീയനായി. കോൺഗ്രസ് സംഘടനാ സംവിധാനം ദുർബലമാണെങ്കിലും രാഹുൽ- അഖിലേഷ് കൂട്ടുകെട്ട് ഹിറ്റായി. ജാതി സർവേ നടത്തുന്നതിന് ബിജെപി എതിരാണെന്നത് പിന്നാക്കക്കാരിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഭരണഘടന മാറ്റിയെഴുതി സംവരണം ഇല്ലാതാക്കുമെന്നത് ദലിത് വിഭാഗങ്ങളിൽ ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. രാഹുൽ കയ്യിൽ ഭരണഘടനയുമായി പ്രചാരണം നടത്തുന്നത് ഈ സാഹചര്യത്തിലാണ്.
തൊഴിൽ ഗാരന്റിയും 50% എന്ന പരിധി എടുത്തുകളയാനുള്ള ഭരണഘടനാ ഭേദഗതിയുമാണ് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത്. നിരവധി മുസ്‌ലിം സ്ഥാനാർഥികളെ നിർത്തി മായാവതി വോട്ട് വിഭജിക്കുമെന്ന പ്രചാരണമുണ്ടെങ്കിലും അത് ഏശുമെന്ന് തോന്നുന്നില്ല. ഇതിനു പുറമേ വിലക്കയറ്റവും തൊഴിലില്ലായ്മയും ജനങ്ങളുടെ ഇടയിൽ വിഷയമാണ്. ബിജെപിയും മോദിയുമാണ് ഏറ്റവും വലിയ അഴിമതിക്കാരെന്ന പ്രചാരണം നടത്താൻ ധ്രുവ് റാഠിയുടെ വിഡിയോകൾ നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്തു.
ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലുള്ളവർ ഹിന്ദു വികാരം ഉൾക്കൊണ്ടു ജീവിക്കുമ്പോഴും ദൈനംദിന കാര്യങ്ങളിൽ ഉത്‌കണ്ഠാകുലരാണ്. ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ ഒന്നുകൂടി വരുന്നത് ജീവിതം മെച്ചപ്പെടുത്തില്ലെന്ന് അവർ ചിന്തിക്കുന്നു. ക്ഷേത്രത്തിൽ പോയി പ്രാർഥിച്ചാൽ മാത്രം പട്ടിണി മാറില്ലെന്ന് അവർക്കറിയാം. യുപി പോലുള്ള സംസ്ഥാനങ്ങളിൽ അടിസ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യമിതാണ്. മെച്ചപ്പെട്ട ക്രമസമാധാനം കൊണ്ടുവന്നതാണ് മറുവശത്ത് യോഗി ആദിത്യനാഥിനെ സ്വീകാര്യനാക്കുന്നത്. മോദി വാരാണസിയിൽ മത്സരിക്കുന്നതും ബിജെപിക്ക് ഊർജമാണ്.
∙കേജ്‌രിവാൾ കടന്നുവന്നു
സുപ്രീം കോടതിയിൽ നിന്ന് ഇടക്കാലം ജാമ്യം 7 ദിവസം കൂടി നീട്ടണമെന്നാണ് അരവിന്ദ് കേജ്‌രിവാൾ ആവശ്യപ്പെട്ടിട്ടുള്ളത്. ജൂൺ 4ന് ഇന്ത്യ മുന്നണി ഭൂരിപക്ഷം നേടുമെന്ന് അദ്ദേഹത്തിന് അത്രയ്ക്ക് ഉറപ്പാണ്. മോദി പുറത്തേക്കാണ്, 4ന് ഇന്ത്യ അധികാരത്തിലെത്തും എന്ന് കേജ്‌രിവാൾ പ്രസംഗങ്ങളിൽ ആവർത്തിക്കുന്നു. നിങ്ങളുടെ പ്രധാനമന്ത്രി ആര് എന്ന് മോദിക്കും അമിത്ഷായ്ക്കും ചോദിക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടായി. ‘കോൻ ബനേഗാ പ്രധാനമന്ത്രി’ മത്സരമല്ല നടക്കുന്നതെന്നും വ്യക്തികൾ തമ്മിലുള്ള ‘സൗന്ദര്യമത്സര’മല്ല നടക്കുന്നതെന്നുമാണ് കോൺഗ്രസ് നേതാവ് ജയറാം രമേഷ് ഇതിനു മറുപടിയായി പറഞ്ഞത്. ഉത്തർ പ്രദേശിൽ ഉണ്ടാകുന്ന നാടകീയമാറ്റങ്ങളാണ് ഇങ്ങനെ ചോദിക്കാൻ ഇടയാക്കിയതെന്നും അദ്ദേഹം പറയുന്നു.
മോദിയും രാഹുലും സേനാധിപന്മാരായി തുടരുമ്പോഴും പടനയിക്കുന്നവരുടെ കരുത്ത് ഇത്തവണ ഫലം നിർണയിക്കുമെന്നാണ് പൊതുവെ വിദഗ്ധർ കണക്കുകൂട്ടുന്നത്. തമിഴ്നാട്ടിൽ സ്റ്റാലിൻ, കർണാടകയിൽ ഡി.കെ. ശിവകുമാർ, ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവും ജഗൻമോഹൻ റെഡ്ഡിയും തെലങ്കാനയിൽ രേവന്ത് റെഡ്ഡിയും മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയും ബിഹാറിൽ തേജസ്വി യാദവും ബംഗാളിൽ മമതയും ഒഡീഷയിൽ നവീൻ പട്നായിക്കും യുപിയിൽ അഖിലേഷ് യാദവും യോഗി ആദിത്യനാഥും ഡൽഹിയിൽ കേജ്‌രിവാളും വിധിയിൽ നിർണായക പങ്കുവഹിക്കുന്നു.
∙ സുർജിത് ഭല്ല, പാറക്കാല പ്രഭാകർ
ഒറ്റയ്ക്ക് ബിജെപി 330–350 സീറ്റ് നേടുമെന്ന് സുർജിത് ഭല്ല തറപ്പിച്ചു പറയുമ്പോൾ അതേ ഉറപ്പോടെയാണ് പാറക്കാല പ്രഭാകർ അത് 220–230 സീറ്റിൽ ഒതുക്കുന്നത്. സാമ്പത്തിക വിദഗ്ധനായ പ്രഭാകർ പ്രധാനമന്ത്രി മോദിയുടെ നിത്യവിമർശകനാണ്. ബിജെപി കഴിഞ്ഞതവണത്തേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് തുടക്കം മുതൽതന്നെ ഉറപ്പോടെ പറയുന്ന സുർജിത് ഭല്ലയും സാമ്പത്തിക – തിരഞ്ഞെടുപ്പു വിദഗ്ധൻ ആണ്. സുർജിത് ഭല്ല 330 മുതൽ 350 വരെ സീറ്റ് ബിജെപിക്ക് മാത്രമാണ് നൽകുന്നതെന്നതാണ് ശ്രദ്ധേയം. നരേന്ദ്ര മോദിയുടെ പ്രചാരണം കാരണം 7% വരെ വോട്ടു ബിജെപിക്ക് വർധിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.
തരംഗം ദൃശ്യമാണ്. സ്വാഭാവികമായും കോൺഗ്രസ് കഴിഞ്ഞതവണത്തേക്കാൾ പിന്നോട്ടുപോകും. തമിഴ്നാട്ടിൽ 5 സീറ്റും കേരളത്തിൽ ഒന്നോ രണ്ടോ സീറ്റും കിട്ടുമെന്നാണ് ഭല്ലയുടെ കണക്കുകൂട്ടൽ. ബിജെപിയുടെ നേട്ടത്തിന് ഒരേയൊരു കാരണമാണ് അദ്ദേഹം കാണുന്നത്– സാമ്പത്തിക വളർച്ച മാത്രം. ജാതിയും രാഷ്ട്രീയവും എല്ലാം അപ്രസക്തമാണ്. ഒന്നരക്കോടിയോളം ജനങ്ങളെ പട്ടിണിയുടെ പരിധിയിൽ നിന്ന് ഉയർത്തി. 2019നെ അപേക്ഷിച്ച് തൊഴിൽരഹിതരുടെ എണ്ണം കുറഞ്ഞു. ഇതെല്ലാം അദ്ദേഹം തന്റെ കണക്കുകൾക്ക് ആധാരമായി പറയുന്നു. ബിജെപിക്ക് 220–230 സീറ്റിനുള്ളിൽ ഒതുങ്ങേണ്ടിവരുമെന്ന് മാസങ്ങൾക്കു മുൻപേ നിരന്തരമായി പറഞ്ഞയാളാണ് പ്രഭാകർ. മോദി പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്ന കാര്യത്തിലും അദ്ദേഹത്തിന് സംശയമില്ല. തന്റെ വാദങ്ങളിൽ നിന്ന് പിന്നോട്ടുപോകുകയും ചെയ്തില്ല.
‘ബിജെപി 272 സീറ്റ് കഷ്ടപ്പെട്ടു നേടും. കോൺഗ്രസിന്റെ നില മെച്ചപ്പെടും. 2019ലെ മത്സരം പോലെയല്ല. വളരെ കടുപ്പമാണ്’ എന്നാണ് ലോക്നീതി- സിഎസ്ഡിഎസ് സഞ്ജയ് കുമാർ വിശകലനം ചെയ്യുന്നത്. തൊഴിലില്ലായ്മയും വിലക്കയറ്റവും തന്നെയായിരിക്കും ഇത്തവണയും വലിയ വിഷയമെന്ന് ‘ആക്സിസ് മൈ ഇന്ത്യ’യുടെ പ്രദീപ് ഗുപ്ത പറയുന്നു. എൻഡിഎയിൽ തെലുങ്കുദേശം പാർട്ടി കുറച്ചുകാലത്തെ വനവാസത്തിനു ശേഷം തിരിച്ചുവരുമെങ്കിൽ ബാക്കി ഘടകകക്ഷികളുടെ കഥകഴിയുമെന്നാണ് വിശകലന വിദഗ്ധനും സാമ്പത്തിക വിദഗ്ധനുമായ രുചിർ ശർമ പറയുന്നത്. ബിഹാറിലെ ജെഡിയു, കർണാടകയിൽ ജെഡിഎസ്, മഹാരാഷ്ട്രയിൽ ഷിൻഡെ വിഭാഗം ശിവസേന, അജിത് പവാറിന്റെ എൻസിപി എന്നിവരാണ് നിലനിൽപ് ഭീഷണി നേരിടുക.
∙ രാജ്ദീപ് സർദേശായി പറയുന്നത്
ബിജെപിക്ക് കാര്യങ്ങൾ എളുപ്പമല്ല എന്ന വിശദമായ വിശകലനമാണ് പ്രമുഖ മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായി നടത്തുന്നത്. സഖ്യകക്ഷികളുടെ ദൗർബല്യമായിരിക്കും ബിജെപിയെ ബുദ്ധിമുട്ടിക്കുകയെന്ന നിഗമനമാണ് അദ്ദേഹം നടത്തുന്നത്. പ്രധാനമായും മഹാരാഷ്ട്രയും ബിഹാറും ആണ് റഡാറിൽ. കഴിഞ്ഞ തവണ ബിജെപി പിടിച്ചുനിന്നത് ഘടകകക്ഷികളുടെ ശക്തിയിലാണ്. മഹാരാഷ്ട്രയിൽ കഴിഞ്ഞ തവണ 41 സീറ്റ് മുന്നണിക്ക് ലഭിച്ചത് ശിവസേനയുടെ കൂടി കരുത്തിലാണ്. ഇത്തവണ ഷിൻഡെ വിഭാഗം ശിവസേനയും അജിത് പവാറിന്റെ എൻസിപിയും കൂടിയാലും ആ നേട്ടമുണ്ടാക്കാവില്ല. ബിഹാറിലും ജെഡിയു ഇത്തവണ പിന്നോട്ടടിക്കും.
ബംഗാളിലെ 18 സീറ്റും യുപിയിലെ 62 സീറ്റും നിലനിർത്താൻ ബിജെപിക്ക് കഴിയുമെന്നതാണ് പിടിച്ചുനിൽക്കാൻ അവരെ സഹായിക്കുകയെന്ന് രാജ്ദീപ് വിലയിരുത്തുന്നു. അതേസമയം കഴിഞ്ഞതവണ നേട്ടമുണ്ടാക്കിയ 5 സംസ്ഥാനങ്ങളിൽ നഷ്ടം സംഭവിക്കും– മഹാരാഷ്ട്ര, കർണാടക, ബിഹാർ, ഹരിയാന, രാജസ്ഥാൻ. പുതുതായി ബിജെപിക്ക് നേട്ടമുണ്ടാകുന്നത് ഒഡീഷ, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലാണ്. അതേസമയം ഇവിടെയൊന്നും വലിയ തോതിൽ സീറ്റു കൂടില്ല. ആന്ധ്രയിൽ ടിഡിപി നേട്ടമുണ്ടാക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യും.
കഴിഞ്ഞതവണ സഖ്യകക്ഷികൾക്കൊപ്പം (അപ്നാദൾ–2) 64 സീറ്റു നേടിയ യുപിയും 41 സീറ്റു നേടിയ മഹാരാഷ്ട്രയും ബിജെപിക്ക് നിർണായകമാണ്. ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങൾ ബിജെപിക്കൊപ്പം നിൽക്കും. ഇതേപോലെ കേരളം, കർണാടക, തെലങ്കാന കോൺഗ്രസ് പക്ഷത്തേക്ക് ചായും.
മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഹരിയാനയിലും ഉണ്ടാകുന്ന നേട്ടം കോൺഗ്രസിന് 100 സീറ്റിനപ്പുറം സമ്മാനിച്ചാൽ ബിജെപിക്ക് കേവലഭൂരിപക്ഷം കിട്ടില്ല. പക്ഷേ സാധ്യത കുറവാണെന്ന് രാജ്ദീപ് സർദേശായി വിലയിരുത്തുന്നു. സ്ത്രീകളും കുട്ടികളും തീരുമാനിക്കും. ബിജെപി സർക്കാരുണ്ടാക്കിയേക്കും.
∙ മോദി ഉറപ്പെന്ന് യുഎസ് വിദഗ്ധൻ
‘ബിജെപി ഹാട്രിക് തികയ്ക്കും. സുസ്ഥിര പുരോഗതിയാണ് മോദിയെ വിജയിയാക്കുക. 219-315 സീറ്റ് ലഭിക്കും’ എന്ന് ഉറപ്പിച്ചു പറയുന്നത് യുറേഷ്യ ഗ്രൂപ്പ് മേധാവിയായ യുഎസ് വിദഗ്ധൻ ഇയാൻ ബെർമെർ ആണ്. സ്വതന്ത്രവും സുതാര്യവും ആയ തിരഞ്ഞെടുപ്പാണ് ഇന്ത്യയുടെ സവിശേഷതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലോകം മുഴുവൻ വിജയികളായി മാറുന്നവരാണ് ഇന്ത്യൻ സിഇഒമാർ. എന്നാൽ ഇന്ത്യയ്ക്ക് ആ പുരോഗതി നേടാൻ കഴിയുന്നില്ല. എന്നാൽ മോദിയുടെ നേതൃത്വത്തിൽ അടുത്തവർഷത്തോടെ ഇന്ത്യ നാലാമത്തെ വൻശക്തിയാകും. ഇന്ത്യ ജനാധിപത്യ രാജ്യമായതിനാൽ വിജയം ലോകം അംഗീകരിക്കും. ചൈന 4 ശതമാനം വളരുമ്പോൾ ഇന്ത്യ 7 ശതമാനം വളരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
എൻഡിഎ ജയിച്ചാൽ 2030ൽ മൂന്നാമത്തെ വലിയ ശക്തിയാകാനാകും ശ്രമം നടത്തുക. ബിജെപിക്ക് 250ൽ താഴെ സീറ്റുകൾ ലഭിച്ചാൽ ഓഹരി വിപണി ഒറ്റയടിക്ക് 10-20 ശതമാനം കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധൻ രുചിർ ശർമ പറഞ്ഞത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യ കണ്ടതു പോലെയുള്ള സമ്പത്ത് സൃഷ്ടിക്കൽ ലോകത്ത് ഒരു രാജ്യവും കണ്ടിട്ടില്ലെന്നും രുചിർ ശർമ പറയുന്നു. ഇത് പൂർണമായും ആഭ്യന്തര പണത്തിന്റെ മികവു കൊണ്ടാണെന്നത് പുരോഗതിയുടെ തിളക്കം വർധിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പിനു ശേഷം ആരു വന്നാലും സാമ്പത്തിക പരിഷ്കരണങ്ങൾ ഇതേപോലെ തുടർന്നാൽ ഇന്ത്യയുടെ ഭാവി ശോഭനമാണെന്ന് സാമ്പത്തിക വിദഗ്ധൻ രഘുറാം രാജൻ പറയുന്നു. ഇതേ വളർച്ച തുടർന്നാൽ നിലവിലുള്ള അഞ്ചാം സ്ഥാനത്തു നിന്ന് ജപ്പാനെയും ജർമനിയെയും പിന്തള്ളി മൂന്നാമതെത്താമെന്നും അദ്ദേഹം വിശദീകരിക്കുന്നു.
വ്യക്തമായ രാഷ്ട്രീയ നിലപാടുള്ളവർ, പാർട്ടിയിൽ അടിയുറച്ചുനിൽക്കുന്നവർ, പ്രത്യയശാസ്ത്രത്തോട് കൂറുള്ളവർ എന്നൊക്കെ പറയുന്നത് രാഷ്ട്രീയത്തിലെ പോസിറ്റീവ് ന്യായങ്ങളാണെന്നും പറയാം. എന്നാൽ കൂറുള്ള വോട്ടർമാർ ജനാധിപത്യത്തിന് അത്ര നല്ലതല്ലെന്നും ചൂണ്ടിക്കാട്ടുന്നവരുണ്ട്. ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും പാർട്ടിയെ നോക്കി വോട്ടു ചെയ്യുന്നവർ രാഷ്ട്രീയക്കാരെ ശിക്ഷിക്കാൻ മടിക്കും. 1977ൽ ഇന്ദിരാഗാന്ധിയെ അടിയന്തരാവസ്ഥയുടെ പേരിൽ ശിക്ഷിക്കാൻ ഉത്തരേന്ത്യയിലെ വോട്ടർമാർക്ക് കഴിഞ്ഞു. അന്ന് കേരളമാണ് വിമുഖത കാട്ടിയത്.
ഇത്തവണ സർവസജ്ജമായ പാർട്ടിയാണ് ബിജെപി. ശക്തമായ സംഘടന, ശക്തമായ സാമ്പത്തിക അടിത്തറ, സർക്കാരിന്റെ ഉറച്ച പിന്തുണ, മോദിയെപ്പോലെ ഏറ്റവും വലിയ താരപ്രചാരകൻ. ഇത്രയെല്ലാം ആവനാഴിയിലുണ്ടായിട്ടും ബിജെപിക്ക് തിരിച്ചടിയേറ്റാൽ കൂറുകാട്ടാത്ത വോട്ടർമാരെ മാത്രമേ പ്രതിക്കൂട്ടിലാക്കാൻ കഴിയൂ. ജനാധിപത്യത്തിന്റെ സുഗമമായ ഒഴുക്കിനു വേണ്ടിയുള്ളതായിരുന്നു അവരുടെ വോട്ടെന്നും കരുതാം.