കിളിർത്തതും ഭാഗികമായി പച്ചനിറമുള്ളതുമായ ഉരുളക്കിഴങ്ങ് കണ്ടിട്ടുണ്ടാകുമല്ലോ? ഇവ കഴിക്കുന്നതുകൊണ്ട് ആരോഗ്യത്തിനു ദോഷമുണ്ടോ? വളരെ മാരകമായ വിഷം ഇല്ലെങ്കിലും പച്ചനിറമുള്ള ഉരുളക്കിഴങ്ങ് കൂടുതൽ അളവിൽ കഴിക്കുന്നത് വിഷബാധയ്ക്കു കാരണമാകാമെന്നു പഠനങ്ങൾ പറയുന്നു. ഉരുളക്കിഴങ്ങ് വെളിച്ചമുള്ള സ്ഥലത്തു സൂക്ഷിക്കുമ്പോഴാണു പച്ചനിറം വരുന്നത്. ചെടികളിൽ പച്ചനിറത്തിനു കാരണം ക്ലോറോഫിൽ എന്ന പിഗ്‌മെന്റാണ്. ഉരുളക്കിഴങ്ങും മുളയ്ക്കുമ്പോൾ അല്ലെങ്കിൽ സൂര്യപ്രകാശമേൽക്കുമ്പോൾ ക്ലോറോഫിൽ ഉണ്ടാകുന്നതിനാൽ പച്ചനിറം വരുന്നു. ഇതിന്റെ കൂടെ മറ്റു ചില രാസവസ്തുക്കളും ഉണ്ടാകും. ഇവയെ പൊതുവായി ഗ്ലൈക്കോആൽക്കലോയ്ഡുകൾ (glycoalkaloids) എന്നു വിളിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിളിർത്തതും ഭാഗികമായി പച്ചനിറമുള്ളതുമായ ഉരുളക്കിഴങ്ങ് കണ്ടിട്ടുണ്ടാകുമല്ലോ? ഇവ കഴിക്കുന്നതുകൊണ്ട് ആരോഗ്യത്തിനു ദോഷമുണ്ടോ? വളരെ മാരകമായ വിഷം ഇല്ലെങ്കിലും പച്ചനിറമുള്ള ഉരുളക്കിഴങ്ങ് കൂടുതൽ അളവിൽ കഴിക്കുന്നത് വിഷബാധയ്ക്കു കാരണമാകാമെന്നു പഠനങ്ങൾ പറയുന്നു. ഉരുളക്കിഴങ്ങ് വെളിച്ചമുള്ള സ്ഥലത്തു സൂക്ഷിക്കുമ്പോഴാണു പച്ചനിറം വരുന്നത്. ചെടികളിൽ പച്ചനിറത്തിനു കാരണം ക്ലോറോഫിൽ എന്ന പിഗ്‌മെന്റാണ്. ഉരുളക്കിഴങ്ങ് മുളയ്ക്കുമ്പോൾ അല്ലെങ്കിൽ സൂര്യപ്രകാശമേൽക്കുമ്പോൾ ക്ലോറോഫിൽ ഉണ്ടാകുന്നതിനാൽ പച്ചനിറം വരുന്നു. ഇതിന്റെ കൂടെ മറ്റു ചില രാസവസ്തുക്കളും ഉണ്ടാകും. ഇവയെ പൊതുവായി ഗ്ലൈക്കോആൽക്കലോയ്ഡുകൾ (glycoalkaloids) എന്നു വിളിക്കുന്നു.

രണ്ടുതരം ഗ്ലൈക്കോആൽക്കലോയ്ഡുകൾ ഉരുളക്കിഴങ്ങിൽ ചെറിയ അളവിലുണ്ട്, സോളനൈനും ചാക്കോനൈനും. കീടങ്ങളെയും പ്രാണികളെയും അകറ്റാനുള്ള നൈസർഗിക പ്രതിരോധസംവിധാനമാണിത്. പക്ഷേ, ഉരുളക്കിഴങ്ങ് കിളിർത്താലോ പച്ചനിറമായാലോ ആൽക്കലോയ്ഡുകളുടെ അളവ് ക്രമാതീതമായി കൂടും. ഇതേകാരണത്താലാണ് ഉരുളക്കിഴങ്ങിന്റെ ഇല ഭക്ഷ്യയോഗ്യമല്ലാത്തത്. ഇലയിൽ മാരക അളവിൽ സോളനൈൻ, ചാക്കോനൈൻ എന്നിവയുണ്ടാകും. സൗദി അറേബ്യയിൽ 11 വയസ്സുള്ള കുട്ടിക്ക് ഉരുളക്കിഴങ്ങിൽനിന്നുണ്ടായ സോളനൈൻ വിഷബാധ ശാസ്ത്രപ്രസിദ്ധീകരണമായ ജേണൽ ഓഫ് ഫാമിലി മെഡിസിൻ ആൻഡ് പ്രൈമറി കെയർ 2022ൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

Representative Image: (Photo: AnnDcs/shutterstock)
ADVERTISEMENT

ഉരുളക്കിഴങ്ങിലെ ഗ്ലൈക്കോആൽക്കലോയ്ഡ് മരണകാരണമായതായി ഇതുവരെ അറിവില്ല. എങ്കിലും നാഡീവ്യൂഹരോഗങ്ങൾക്കു കാരണമായേക്കാമെന്നു ചില പഠനങ്ങൾ പറയുന്നുണ്ട്. ലണ്ടനിൽ 1970കളിൽ സോളനൈൻ വിഷാംശമുള്ള ഉരുളക്കിഴങ്ങു കഴിച്ച് 78 സ്കൂൾ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യസമയത്തു ചികിത്സ നൽകിയതിനാൽ അനിഷ്ടസംഭവങ്ങളുണ്ടായില്ല. ഭക്ഷ്യ, ആരോഗ്യ സുരക്ഷയ്ക്കായി പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഗ്ലൈക്കോആൽക്കലോയ്ഡ് അളവ് 100 ഗ്രാം ഉരുളക്കിഴങ്ങിൽ പരമാവധി 20 മില്ലിഗ്രാമാണ്. പച്ചനിറം വച്ച ഉരുളക്കിഴങ്ങിന്റെ തൊലിയിൽ ഗ്ലൈക്കോആൽക്കലോയ്ഡ് അളവ് 100 ഗ്രാമിന് 100 മില്ലിഗ്രാം വരെയുണ്ടാകാം. 

തൊലി കളഞ്ഞിട്ടാണെങ്കിൽ ഇത് 100 ഗ്രാം ഉരുളക്കിഴങ്ങിന് 0.10 – 4.50 മില്ലിഗ്രാമേ ഉണ്ടാകൂ. ഒരു കാരണവശാലും മുള ആഹാരത്തിൽ കലരാതെ നോക്കണം. കാരണം, ഇതിൽ വളരെ ഉയർന്ന അളവിൽ ഗ്ലൈക്കോആൽക്കലോയ്ഡ് ഉണ്ടാകും. പറ്റുമെങ്കിൽ പച്ചനിറമായ ഉരുളക്കിഴങ്ങ് ഒഴിവാക്കുക. അല്ലെങ്കിൽ, മുള ഒടിച്ചുകളഞ്ഞശേഷം തൊലി പൂർണമായും ചെത്തിയിട്ട് നന്നായി കഴുകി ഉപയോഗിക്കുക. സൂര്യപ്രകാശം ഏൽക്കാത്തിടത്ത് ഉരുളക്കിഴങ്ങ് സൂക്ഷിക്കാനും ശ്രദ്ധിക്കാം. 

Representative Image: (Photo: Lisic/shutterstock)
ADVERTISEMENT

∙ ജീവന്റെ താക്കോൽ

ഭൂമിയിൽ ജീവന്റെ ആദ്യരൂപത്തിനു കാരണമായ രാസവസ്തുക്കൾ എന്തൊക്കെയെന്നതു ശാസ്ത്രജ്ഞരെ എന്നും കുഴക്കിയിരുന്ന ചോദ്യമാണ്. ജപ്പാനിലെ ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എർത്ത്, ലൈഫ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ട്, യുഎസിലെ കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (കാൽടെക്) എന്നിവിടങ്ങളിലെ ഗവേഷകരുടെ സംഘം ജീവന് ആവശ്യമായ സങ്കീർണ തന്മാത്രകൾ എങ്ങനെ രൂപാന്തരപ്പെടുന്നെന്നു കണ്ടെത്തി. ശാസ്ത്ര ജേണലായ നേച്ചർ ഇക്കോളജി ആൻഡ് ഇവല്യൂഷന്റെ മാർച്ച് ലക്കത്തിൽ ഈ പഠനങ്ങൾ പ്രസിദ്ധപ്പെടുത്തി.

ഹൈഡ്രജൻ സൾഫൈഡ്, അമോണിയ, കാർബൺ ഡയോക്സൈഡ് എന്നിവയാൽ സമ്പന്നമായിരുന്നു ഭൂമി. ആദ്യകാല ജൈവ, രാസ പ്രക്രിയകളിൽ ഒരെണ്ണത്തിൽ ഈ രാസവസ്തുക്കൾ പരിണമിച്ചു ജീവതന്മാത്രകൾ ഉണ്ടായി. ജീവൻ തഴച്ചുവളരാൻ ഇതാകാം വഴിയൊരുക്കിയത് എന്നത് വർഷങ്ങളായി ശാസ്ത്രലോകം മുന്നോട്ടുവയ്ക്കുന്ന സാധ്യതയാണ്. ജീവപരിണാമ ചരിത്രത്തിന്റെ മാതൃക സൃഷ്ടിക്കാൻ ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും കാൽടെക്കിലെയും ഗവേഷകർ പലതരത്തിലുള്ള തന്മാത്രകൾ കൊണ്ടുള്ള 12,262 ജൈവ, രാസ പ്രതിപ്രവർത്തനങ്ങളുടെ ഡേറ്റബേസ് ഉണ്ടാക്കി. 

ADVERTISEMENT

ഇവയിൽനിന്ന് ജീവനു തുടക്കമിട്ടിരിക്കാവുന്ന 8 പുതിയ ജൈവ, രാസ പ്രതിപ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞു. ജീവോൽപത്തിക്കു കാരണമായ ശരിയായ ജൈവ, രാസ പ്രതിപ്രവർത്തനം എന്താണെന്ന് ഇനിയും പറയാറായിട്ടില്ലെങ്കിലും അന്വേഷണത്തിൽ നാഴികക്കല്ലാണ് ഈ പഠനം. ജീവന്റെ താക്കോലായി മാറിയ ആ രാസപ്രവർത്തനത്തെപ്പറ്റി അധികം വൈകാതെ നമുക്ക് അറിയാനാകുമെന്നു പ്രത്യാശിക്കാം.

English Summary:

Beware of Green Potatoes: Understanding Solanine Poisoning and Prevention