ഗ്രൂപ്പ് രാഷ്‌ട്രീയം തിളച്ചു മറിയുന്ന പഞ്ചാബ് കോൺഗ്രസിലെ ഒറ്റയാനാണ് ചരൺജിത് സിങ് ഛന്നി. 2021ൽ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം അപ്രതീക്ഷിതമായി ഛന്നിയെ തേടിയെത്തി. ജലന്തറിൽ അദ്ദേഹം സ്ഥാനാർഥിയാകുന്നത് മണ്ഡലം തിരികെ പിടിക്കുകയെന്ന ദൗത്യവുമായാണ്. ജലന്തറിൽ പ്രചാരണം അന്തിമ ഘട്ടത്തിലേക്കെത്തുകയാണ്. റോഡ് ഷോകൾക്കു പകരം ഗ്രാമങ്ങളിൽ ചെറിയ ആൾക്കൂട്ട സദസ്സുകൾ സജീവം. പ്രചാരണത്തിനെത്തുന്നതു മുൻ മുഖ്യമന്ത്രിയാണോയെന്നു സംശയം. ആളുകൾ കുറവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രൂപ്പ് രാഷ്‌ട്രീയം തിളച്ചു മറിയുന്ന പഞ്ചാബ് കോൺഗ്രസിലെ ഒറ്റയാനാണ് ചരൺജിത് സിങ് ഛന്നി. 2021ൽ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം അപ്രതീക്ഷിതമായി ഛന്നിയെ തേടിയെത്തി. ജലന്തറിൽ അദ്ദേഹം സ്ഥാനാർഥിയാകുന്നത് മണ്ഡലം തിരികെ പിടിക്കുകയെന്ന ദൗത്യവുമായാണ്. ജലന്തറിൽ പ്രചാരണം അന്തിമ ഘട്ടത്തിലേക്കെത്തുകയാണ്. റോഡ് ഷോകൾക്കു പകരം ഗ്രാമങ്ങളിൽ ചെറിയ ആൾക്കൂട്ട സദസ്സുകൾ സജീവം. പ്രചാരണത്തിനെത്തുന്നതു മുൻ മുഖ്യമന്ത്രിയാണോയെന്നു സംശയം. ആളുകൾ കുറവ്.  പലയിടത്തും സുരക്ഷാ ഉദ്യോഗസ്ഥർ പൊതുജനങ്ങളെക്കാൾ കൂടുതൽ.

പക്ഷേ, ചൂടാണു പ്രശ്നമെന്നും ആളെണ്ണത്തിൽ കാര്യമില്ലെന്നും വോട്ട് തങ്ങൾക്കെന്നും കോൺഗ്രസ് പ്രവർത്തകർ പറയുന്നു. കത്തിക്കയറുന്ന ആവേശപ്രസംഗമല്ല. ചെറിയ വാചകങ്ങളിൽ, ശബ്ദത്തിൽ നിലപാടുകൾ അറിയിക്കുന്നു. ഛന്നിയുടെ പ്രസംഗങ്ങൾ വിവാദമാകുന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രതിനിധി പതിവായി ഒപ്പമുണ്ട്. ഏതാനും ദിവസം മുൻപു കശ്മീരിലെ പൂഞ്ചിൽ സൈന്യത്തിനു നേരെയുണ്ടായ അതിക്രമം, ബിജെപിയെ തിരഞ്ഞെടുപ്പിൽ സഹായിക്കാനുള്ള ‘അഭ്യാസ’മായിരുന്നുവെന്ന അദ്ദേഹത്തിന്റെ പ്രസംഗം വിവാദമായിരുന്നു.

ജലന്തറിൽ അംബേദ്കറുടെ ചിത്രവുമായി തിര‍ഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ചരൺജിത് സിങ് ഛന്നി. (ചിത്രം: മനോരമ)
ADVERTISEMENT

∙ 2 സംവരണ മണ്ഡലങ്ങളിൽ ഒന്ന്

പഞ്ചാബിലെ 2 സംവരണ മണ്ഡലങ്ങളാണ് ജലന്തറും ഹോഷിയാർപുരും. പഞ്ചാബിന്റെ എൻആർഐ ഹബ്ബായി വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ മണ്ഡലങ്ങൾ. രാജ്യത്തെ കായിക ഉപകരണ വ്യവസായത്തിന്റെ കേന്ദ്രമെന്ന പ്രത്യേകത കൂടിയുണ്ട് ജലന്തറിന്. ബോക്സിങ് ഗ്ലൗസ് മുതൽ ക്രിക്കറ്റ് ബാറ്റുകളും ബോളുകളുമെല്ലാം നിർമിക്കുന്ന അഞ്ഞൂറിലേറെ വ്യവസായ കേന്ദ്രങ്ങൾ. ‌ 2000 കോടിയുടെ വിപണിയെ പക്ഷേ, കോവിഡ് നന്നായി ഉലച്ചു. പലരും സ്ഥാപനങ്ങൾ അടച്ചു. തിരിച്ചുവരവിനുള്ള ശ്രമങ്ങൾ നടക്കുന്നുവെങ്കിലും പഴയ നിലയിലേക്കെത്താൻ സമയമെത്തുമെന്നു ജലന്തറിൽ സംരംഭം നടത്തുന്ന ആശിഷ് ആനന്ദ് പറയുന്നു.

ADVERTISEMENT

മണ്ഡലം രൂപീകരിച്ച് 5 പതിറ്റാണ്ടിനിടെ 4 തവണ മാത്രമാണ് ജലന്തർ കോൺഗ്രസിനു നഷ്ടപ്പെട്ടത്; 1977,1989, 1996,1998 വർഷങ്ങളിൽ. അപ്പോഴെല്ലാം ശക്തമായ കോൺഗ്രസ് വിരുദ്ധ വികാരമുണ്ടായിരുന്നു. 1989, 1998 വർഷങ്ങളിൽ മുൻ പ്രധാനമന്ത്രി ഐ.കെ.ഗുജ്റാളിനായിരുന്നു ജയം. 2019 ൽ വിജയം നേടിയ കോൺഗ്രസിന്റെ സന്തോഖ് സിങ് ചൗധരിയുടെ അപ്രതീക്ഷിത നിര്യാണത്തെത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതു പക്ഷേ, ആം ആദ്മി പാർട്ടി. മുൻ കോൺഗ്രസ് എംഎൽഎ കൂടിയായ അന്നത്തെ എഎപി അംഗം സുശീൽ കുമാർ റിങ്കുവിനായിരുന്നു വിജയം.

ജലന്തറിൽ തിര‍ഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജിത് സിങ് ഛന്നി. (ചിത്രം:മനോരമ)

പക്ഷേ, റിങ്കു ഇപ്പോൾ ബിജെപി പക്ഷത്താണ്. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ ബിജെപിയിലെത്തി. പിന്നാലെ ജലന്തറിലെ ബിജെപി സ്ഥാനാർഥിയായി. ശിരോമണി അകാലിദളിനു വേണ്ടി മത്സരിക്കുന്നതു പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷനും മുൻ എംപിയുമായ മോഹിന്ദർ സിങ് കേപി. എഎപിയാകട്ടെ മുൻ അകാലി എംഎൽഎ പവൻ കുമാർ ടിനുവിനെയാണു മണ്ഡലം നിലനിർത്താൻ നിയോഗിച്ചിരിക്കുന്നത്. 2019 ൽ 20% വോട്ടു നേടിയ ബിഎസ്പിയുടെ ബൽവീന്ദർ കുമാർ ഇക്കുറിയും മത്സരിക്കുന്നുണ്ട്. 

ADVERTISEMENT

∙ സിപിഎം മത്സരിക്കുന്ന ഏക മണ്ഡലം

പഞ്ചാബിൽ സിപിഎം മത്സരിക്കുന്ന ഏക മണ്ഡലവും ജലന്തറാണ്; പർഷോത്തം ലാൽ ബിൽഗയാണു സ്ഥാനാർഥി. അഭിമാന മണ്ഡലം തിരികെപ്പിടിക്കാനാണു ചാംകൗർ സാഹിബിൽ നിന്നു നിയമസഭയിലെത്തിയ ഛന്നിയെ ഇവിടെ നിയോഗിച്ചിരിക്കുന്നത്. രവിദാസിയ, രാംദാസിയ വിഭാഗക്കാർ ഏറെയുണ്ട് ജലന്തറിൽ. ഛന്നിയും ഈ വിഭാഗക്കാരൻ. ഇതെല്ലാം നേട്ടമാകുമെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു. പ്രദേശവാസിയല്ലെന്ന പ്രചാരണത്തോടു ഛന്നിയുടെ മറുപടി ഇങ്ങനെ ‘ഞാൻ ഇവിടെ തുടരാനാണു വന്നിരിക്കുന്നത്. എന്റെ മുൻതലമുറക്കാർ ഇവിടെ നിന്നുള്ളവരാണ്. ഞാൻ ഇവിടെ ജീവിക്കുമെന്നും നിങ്ങളെ സേവിക്കുമെന്നും ഉറപ്പ്’ ചുഡ്‌വാലിയിലെ പ്രചാരണത്തിൽ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തിലും തന്റെ നിയോജക മണ്ഡലത്തിലും നടത്തിയ വികസനങ്ങളും ഉയർത്തിയാണു ചരൺജിത് സിങ് ഛന്നിയുടെ വോട്ടുതേടൽ. 

പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ചരൺജിത് സിങ് ഛന്നി. (ചിത്രം: മനോരമ)

ചരൺജിത് സിങ് ഛന്നി മനോരമയോടു സംസാരിക്കുന്നു

? കർഷക പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ

ബിജെപി കർഷകർക്കു വേണ്ടി ഒന്നും ചെയ്തില്ല. അവർ കർഷകരെയും പഞ്ചാബിനെയും വഞ്ചിക്കുകയായിരുന്നു. അവർക്കു തിരിച്ചടി ലഭിക്കും.

? പഞ്ചാബിൽ കോൺഗ്രസിനു സമീപകാലത്തായി തിരിച്ചടികളാണ്

ഇത്തവണ വളരെ നല്ല പ്രചാരണമാണു കോൺഗ്രസ് നടത്തിയത്. എഎപിയുടെയും ബിജെപിയുടെയും തനിരൂപം ജനങ്ങൾ തിരിച്ചറിഞ്ഞു. തകർപ്പൻ വിജയമാകും കോൺഗ്രസ് നേടുക.

? പ്രദേശവാസിയല്ലെന്നാണ് ആരോപണം

ഞാൻ ഇവിടെ തുടരാനാണു വന്നിരിക്കുന്നത്. എന്റെ മുൻതലമുറക്കാർ ഇവിടെ നിന്നുള്ളവരാണ്. 

English Summary:

Charanjit Singh Channi Aims to Reclaim Jalandhar for Congress: A High-Stakes Political Battle