പുട്ടിൻ, ഷി, മോദി... കാലം മാറുന്നു, ഭരണാധികാരികളും മാറേണ്ടേ? സിംഗപ്പൂർ ലോകത്തെ പഠിപ്പിക്കുന്നത്...– ഡോ. കെ.എൻ. രാഘവൻ എഴുതുന്നു
നമ്മൾ ജീവിക്കുന്ന കാലഘട്ടം ശക്തമായ ഭരണാധികാരികളുടെ യുഗമാണെന്ന വസ്തുതയെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകരുടെ ഇടയില്‍ അഭിപ്രായ ഭിന്നത ഉണ്ടാകാറില്ല. റഷ്യയിലെ വ്ളാഡ്മിർ പുട്ടിൻ, ചൈനയിലെ ഷി ചിൻപിങ്, തുർക്കിയിലെ എർദൊഗാൻ, ഇന്ത്യയിലെ നരേന്ദ്ര മോദി എന്നിവരെ ഇതിന്റെ ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കുകയും ചെയ്യാം. മേൽപ്പറഞ്ഞ നേതാക്കൾ എല്ലാംതന്നെ ശക്തരാണ്; ജനപിന്തുണയുള്ളവരാണ്; പാർട്ടിയെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്തുന്നവരാണ്; ജനപ്രീതി ലഭിക്കാത്ത തീരുമാനങ്ങൾ എടുക്കുവാനും അവ നടപ്പാക്കാനുമുള്ള ധൈര്യം കാണിക്കുന്നവരുമാണ്. ഇതിനെല്ലാം പുറമേ രാഷ്ട്രീയ എതിരാളികളെ ഒതുക്കുവാനും തങ്ങളുടെ സ്ഥാനത്തിന് നേരെ യാതൊരു രീതിയിലുള്ള വെല്ലുവിളികളും ഉയരാതിരിക്കുവാനും ഇവർ എപ്പോഴും പ്രത്യേകം ശ്രദ്ധിക്കുന്നു.

ഇവരുെട വിജയം കണ്ട് ഇതേ രീതികൾ അവലംബിക്കുന്ന നേതാക്കൾ ഈ രാജ്യങ്ങളിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഉണ്ടാകുന്നുമുണ്ട്. എന്നാൽ ഈ തത്വത്തിന് വിപരീതമായ ഒരു സംഭവവികാസം ഇക്കഴിഞ്ഞ മേയ് മാസത്തിന്റെ മധ്യത്തോടെ സിംഗപ്പൂരിൽ നടന്നു. 19 വർഷത്തെ ഭരണത്തിനു ശേഷം സിംഗപ്പൂർ പ്രധാനമന്ത്രി ലീ സെൻ ലോങ് അദ്ദേഹത്തിന്റെ സ്ഥാനം ഒഴിഞ്ഞു. ലോറൻസ് വോങ് പുതിയ പ്രധാനമന്ത്രിയായി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. അധികമാരും ശ്രദ്ധിക്കാതെ പോയ ഈ സംഭവം കൂടുതൽ പ്രാധാന്യം അർഹിക്കുന്നു. കാരണം ഇത് സമകാലിക ലോകത്തിന് നൽകുന്ന പാഠങ്ങൾ ഏറെയാണ്.
∙ അടിത്തറ പാകിയ ലീ ക്വൻ, ചൈനയ്ക്കു പകരം യുഎസ് വഴി സ്വീകരിച്ച ദീർഘ ദർശി
1965ൽ മലേഷ്യയിൽനിന്നു വേർപ്പെട്ട് ഒരു സ്വതന്ത്ര രാഷ്ട്രമായി പിറവിയെടുത്തതിനു ശേഷം സിംഗപ്പൂരിന്റെ വളർച്ച ലോകം അതിശയത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ. ഒരു തൊഴിലാളി വർഗപ്രസ്ഥാനത്തിന്റെ നേതാവായി വളർന്നു വന്ന ലീ ക്വൻ യു അടുത്ത 25 വർഷംകൊണ്ട് സിംഗപ്പൂരിനെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ എത്തിച്ചത് പല ലോകോത്തര സർവകലാശാലകളുടെയും പഠനവിഷയമാണ്. പ്രധാനമന്ത്രിയായതിനെ തുടർന്ന്, ഏക പാർട്ടി ജനാധിപത്യം എന്ന് മറ്റു രാജ്യങ്ങൾ കളിയാക്കി വിളിക്കുന്ന ഒരു സംഹിത നടപ്പാക്കുന്നതിനോടൊപ്പംതന്നെ രാജ്യം സാമ്പത്തിക പുരോഗതി കൈവരിക്കുവാനുള്ള എല്ലാ നടപടികളും അദ്ദേഹം കൈക്കൊണ്ടു.
ഒരു തൊഴിലാളി വർഗ പാർട്ടി ആ കാലങ്ങളിൽ സ്വീകരിക്കുവാൻ സാധ്യതയുള്ള കമ്യൂണിസ്റ്റ് ഭരണ ശൈലിയിൽനിന്ന് വിഭിന്നമായി മുതലാളിവർഗ തത്വചിന്തയോട് അടുത്തു കിടക്കുന്ന സാമ്പത്തിക നയങ്ങളാണ് ലീ ക്വൻ യു നടപ്പിലാക്കിയത്. തങ്ങളുെട സ്വതന്ത്രമായ നിലനിൽപിന് അമേരിക്കയുടെ പിന്തുണ അത്യാവശ്യമാണെന്ന് അദ്ദേഹം മനസ്സിലാക്കി. അങ്ങനെ അദ്ദേഹം അമേരിക്കയുമായി ചങ്ങാത്തം സ്ഥാപിക്കുകയും അതുവഴി സിംഗപ്പൂരിനെ ഏഷ്യയിൽ അമേരിക്കയുടെ നിക്ഷേപം ഏറ്റവുമധികമുള്ള രാജ്യമായി വളർത്തിയെടുക്കുകയും ചെയ്തു.
വിയറ്റ്നാം യുദ്ധത്തിൽ നേരിട്ട ക്ഷീണത്തിനു ശേഷം തെക്കു കിഴക്കൻ ഏഷ്യയിൽ ഒരു പിടിവള്ളി വേണ്ടിയിരുന്ന അമേരിക്കയ്ക്ക് ഇത് ഒരു നേട്ടവുമായി എന്നത് ലീ ക്വൻ യുവിന്റെ ദീര്‍ഘ വീക്ഷണത്തിന്റെയും ബുദ്ധി വൈഭവത്തിന്റെയും ഉത്തമ ദൃഷ്ടാന്തം കൂടിയാണ്. ഇതോടൊപ്പം നന്നായി പ്രവർത്തിക്കുന്ന തുറമുഖം, വിമാനത്താവളം, ജോലിയെടുക്കുവാനും ജീവിക്കുവാനുമുള്ള മികച്ച സൗകര്യങ്ങൾ, സ്വത്തിനും ജീവനും പരിരക്ഷ, ഭരണ സ്ഥിരത, അഴിമതിയുടെ കറ പുരളാത്ത ഉദ്യോഗസ്ഥ വൃന്ദം എന്നിവ കൂടി ചേർന്നപ്പോൾ മറ്റു രാജ്യങ്ങള്‍ കൂടി സിംഗപ്പൂരിനെ ഒരു നിക്ഷേപ സൗഹൃദ രാഷ്ട്രമായി കണ്ടു തുടങ്ങി. ഇങ്ങനെ പടിപടിയായി രാജ്യം സാമ്പത്തിക ഭദ്രതയും അഭിവൃദ്ധിയും കൈവരിച്ചു.
മാവോ യുഗത്തിന് ശേഷം ൈചനയിൽ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് ഡെങ് സിയാവോ പിങ് തുടക്കം നൽകിയപ്പോൾ അദ്ദേഹം മനസ്സിൽ കണ്ട പ്രമുഖ മാതൃകകളിൽ ഒന്ന് സിംഗപ്പൂർ ആയിരുന്നു. ചൈനയിൽ 1980 മുതൽ നടപ്പിലാക്കിയ പുതിയ സാമ്പത്തിക നയങ്ങളും ഉദാരവൽക്കരണവും ആ രാജ്യവും അമേരിക്കയും തമ്മിൽ ആ കാലങ്ങളിൽ ഉണ്ടായിരുന്ന അടുപ്പവും ഏറ്റവും ഗുണം ചെയ്തത് സിംഗപ്പൂരിനെയാണ്.
ഈ രണ്ടു രാഷ്ട്രങ്ങളിൽ നിന്നുമുള്ള വിദേശ നിക്ഷേപം സിംഗപ്പൂരിലേക്ക് ഒഴുകി. 1991ൽ സോവിയറ്റ് സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം ഉടലെടുത്ത ഏകധ്രുവ ലോകവും ആഗോളവൽക്കരണ പ്രക്രിയയും സിംഗപ്പൂരിന്റെ വളർച്ചയ്ക്ക് വേഗം കൂട്ടി. അമേരിക്കയുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടായിരുന്നതിനാല്‍ തെക്കു കിഴക്കൻ ഏഷ്യയിലെ ഏകാധിപത്യ ഭരണകൂടങ്ങളുടെ പണവും സമ്പത്തും നിക്ഷേപമായി സിംഗപ്പൂർ സ്വീകരിച്ചപ്പോൾ ഒരു കോണിൽനിന്നും യാതൊരു തടസ്സവും ഉടലെടുത്തില്ല.
∙ ലീ കുടുംബ വാഴ്ചയ്ക്ക് വിരാമം, വഴി തുറന്നത് മകൻ
ഈ സമയത്തിനുള്ളിൽ സിംഗപ്പൂരിൽ ചില രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടായി. 25 കൊല്ലം നീണ്ട ഭരണത്തിന് ശേഷം ലീ ക്വൻ യു 1990ൽ സ്ഥാനമൊഴിഞ്ഞു. അദ്ദേഹത്തിന്റെ പിൻഗാമിയായി വന്നത് ഗോ ചെക് തോങ് ആയിരുന്നു. ലീ ക്വൻ യു സീനിയർ മിനിസ്റ്റർ എന്ന തസ്തികയിൽ തുടർന്നു; അതിലും പ്രധാനമായി അദ്ദേഹത്തിന്റെ മകൻ ലീ സെൻ ലോങ് ഡപ്യൂട്ടി പ്രധാന മന്ത്രിയായി രംഗപ്രവേശം ചെയ്തു. അങ്ങനെ ലീ കുടുംബത്തിന്റെ തണലിലാണ് ഗോ ചെക് തോങ് ഭരണയന്ത്രം കയ്യാളി തുടങ്ങിയത്. പ്രതീക്ഷിച്ചതു പോലെത്തന്നെ 2004 ൽ അദ്ദേഹം സ്ഥാനം ഒഴിയുകയും ലീ സെൻ ലോങ് പ്രധാനമന്ത്രിയാകുകയും ചെയ്തു.
തന്റെ രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും കർശനമായി നേരിടുകയും അവരെ തുറുങ്കിൽ അടയ്ക്കുവാൻ പോലും മടി കാണിക്കാതിരിക്കുകയും ചെയ്ത ഒരു നേതാവായിരുന്നു ലീ ക്വൻ യു എങ്കിൽ, അദ്ദേഹത്തിന്റെ പുത്രന്റെ ഭരണ ശൈലി വളരെ വ്യത്യസ്തമായിരുന്നു. കാലത്തിനൊപ്പം മാറണമെന്നും, ജനങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കി അതിനൊപ്പം ഉയരണമെന്നും നിർബന്ധമുള്ള ഒരു ഭരണാധികാരി ആയിരുന്നു ലീ സെൻ ലോങ്. 2011ലെ തിരഞ്ഞെടുപ്പിൽ തന്റെ പീപ്പിൾസ് ആക്‌ഷൻ പാർട്ടി (Peoples Action Party – PAP) നേടിയ വോട്ടിന്റെ പങ്ക് കുറഞ്ഞപ്പോൾ അദ്ദേഹം ആശങ്കപ്പെട്ടില്ല; പകരം ജനപ്രതിനിധി സഭയിലേക്ക് വന്ന പ്രതിപക്ഷ അംഗങ്ങളെ സ്വാഗതം െചയ്യുകയാണുണ്ടായത്.
2020ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഒരു പ്രതിപക്ഷ പാർട്ടിയുടെ പ്രതിനിധിയെ ഔദ്യോഗിക പ്രതിപക്ഷ നേതാവായി അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. 2024ൽ അദ്ദേഹം സ്ഥാനം ഒഴിയുമ്പോൾ തന്റെ കുടുംബത്തിലെ ആരും തന്നെ മന്ത്രിസഭയിൽ ഇല്ല എന്നത് അദ്ദേഹത്തെ അലോസരപ്പെടുത്തിയില്ല. അങ്ങനെ ലീ കുടുംബത്തിന്റെ സ്വാധീനം ഇല്ലാത്ത ആദ്യത്തെ മന്ത്രിസഭയ്ക്കാണ് ലോറെൻസ് വോങ് നേതൃത്വം നൽകുന്നത്. ലീ സെൻ ലോങ്ങിന്റെ ഭരണകാലത്ത് സിംഗപ്പൂർ അഭൂതപൂർവമായ സാമ്പത്തിക വളർച്ച കൈവരിച്ചു. 2004ൽ ആളോഹരി വരുമാനം 27,610 ഡോളർ ആയിരുന്നെങ്കിൽ ഇന്നത് 88,450 ഡോളറാണ്. ഇതുപോലെത്തന്നെ മുഴുവൻ സമയം ജോലിയെടുക്കുന്ന ഒരു തൊഴിലാളിയുടെ ശരാശരി വേതനം കഴിഞ്ഞ 20 വർഷത്തിൽ 43 ശതമാനം വർധിച്ച് 46,000 ഡോളറിൽ എത്തി നിൽക്കുന്നു.
ചൈന ഹോങ്കോങ്ങിൽ പിടിമുറുക്കിയതോടെ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രമായി സിംഗപ്പൂർ ഉയർന്നു. രാജ്യങ്ങൾ നേരിട്ട് നടത്തുന്ന സോവറിൻ വെൽത്ത് (sovereign wealth) ഫണ്ടിന്റെ പട്ടികയിൽ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിലാണ് സിംഗപ്പൂർ നടത്തുന്ന രണ്ടു ഫണ്ടുകളും. ഇതിനൊക്കെ പുറമേ കോവിഡ് മഹാമാരിയെ നേരിട്ടതും ആ പ്രതിസന്ധി ഘട്ടത്തിൽ മുന്നിൽ നിന്ന് നയിക്കുകയും അത് മൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ തരണം ചെയ്യുവാൻ സിംഗപ്പൂർ ജനതയെ സഹായിക്കുകയും ചെയ്തത് ലീ സെൻ ലോങിന്റെ തൊപ്പിയിലെ പൊൻ തൂവലായി അവശേഷിക്കും.
∙ ചൈനയോ യുഎസോ? ലോറെൻസ് വോങ്ങിനെ കാത്തിരിക്കുന്ന വെല്ലുവിളികൾ
എന്നാൽ ഇതെല്ലാംകൊണ്ടു മാത്രം ഒരു പ്രതിസന്ധിരഹിത കാലഘട്ടത്തിലാണ് ലോറെൻസ് വോങ് സ്ഥാനം ഏറ്റെടുക്കുന്നതെന്നു കരുതരുത്. അമേരിക്കയും ചൈനയും തമ്മിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകൾ ഏറ്റവുമധികം ബാധിക്കുന്നതു സിംഗപ്പൂരിനെയാണ്. വാണിജ്യ മേഖലയിൽ സിംഗപ്പൂരിന് ഏറ്റവും കൂടുതൽ ബന്ധം ചൈനയോടാണ്; എന്നാൽ വിദേശ നിക്ഷേപം വരുന്നതിൽ ഭൂരിഭാഗവും അമേരിക്കയിൽനിന്നുമാണ്. ഇതിനു പുറമെ സിംഗപ്പൂരും അമേരിക്കയും തമ്മിലുള്ള സൈനിക തലത്തിലുള്ള ദൃഢമായ ബന്ധവും കണക്കിൽ എടുക്കേണ്ടതുണ്ട്. ഇതുകൊണ്ടുതന്നെ ഈ രണ്ടു ശക്തികളെയും പിണക്കുവാൻ പറ്റാത്ത അവസ്ഥയിലാണ് സിംഗപ്പൂർ ഇപ്പോഴുള്ളത്.
ഈ രണ്ടു രാജ്യങ്ങളും തമ്മിൽ ഉണ്ടാകുന്ന സംഘർഷങ്ങളിൽ പരുക്ക് കൂടാതെ പിടിച്ചു നിൽക്കുക എന്നതാകും പുതിയ പ്രധാനമന്ത്രി നേരിടുന്ന വലിയ വെല്ലുവിളി. ജനസംഖ്യയിൽ പ്രായമായവരുടെ വർധന, താഴേക്ക് വരുന്ന പ്രത്യുൽപാദന നിരക്ക്, അന്യ രാജ്യ തൊഴിലാളികളോട് തദ്ദേശ വാസികൾക്കുള്ള മുറുമുറുപ്പ് എന്നിവയും പുതിയ ഭരണകൂടം പരിഹരിക്കേണ്ട പ്രശ്നങ്ങളാണ്. സാമ്പത്തിക വളർച്ച ഉണ്ടാക്കിയ പ്രതീക്ഷകൾ വാടാതെ സൂക്ഷിക്കുക എന്ന ക്ലേശകരമായ ദൗത്യവും ഇവരിൽ നിക്ഷിപ്തമാണ് എന്ന കാര്യവും നമ്മൾ മറന്നു കൂടാ.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകസമാധാനത്തിന് ഏറ്റവും അധികം വെല്ലുവിളികൾ ഉയരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. യുക്രെയ്നിൽ റഷ്യയുടെ പടയോട്ടം, ഗാസയിലെ തുടരുന്ന സംഘർഷം, പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ കാർമേഘങ്ങൾ, ചെങ്കടലിലെ വളരുന്ന കടൽകൊള്ള, തായ്‌വാനു നേരെ ചൈനയുടെ പ്രകോപനങ്ങൾ എന്നിവ നിത്യേനയെന്നോണം നാം കാണുന്നു. ഏതൊരു ഭരണകൂടവും സ്ഥിരതയ്ക്കു വേണ്ടി വാദിക്കുന്ന സാഹചര്യങ്ങൾ ഏറെയുള്ള ഈ സമയത്തു യാതൊരു മടിയും കൂടാതെ അധികാരത്തില്‍നിന്നു മാറുവാൻ ലീ സെൻ ലോങ് കാണിച്ച ആദർശധീരതയും നിശ്ചയദാർഢ്യവും എത്ര കണ്ട് അഭിനന്ദിച്ചാലും അധികമാകില്ല.
ഭരണത്തുടർച്ചയ്ക്ക് ആവശ്യമായ പിന്തുടർച്ചാ നയം രൂപീകരിക്കുവാനും നടപ്പാക്കുവാനും തന്റെ പിൻഗാമിയെ കണ്ടെത്തുവാനും അദ്ദേഹത്തിന് ആവശ്യമായ പ്രവൃത്തി പരിചയവും ആത്മവിശ്വാസവും നൽകുവാനും ലീ സെൻ ലോങ് പ്രകടിപ്പിച്ച ദീർഘവീക്ഷണവും സൂക്ഷ്മതയും പ്രശംസനീയം തന്നെ.
∙ ലീ കുടുംബത്തിന്റെ പൈതൃകം തുടരാനാകുമോ?
ആറു പതിറ്റാണ്ടിൽ താഴെ മാത്രം അസ്തിത്വം ഉള്ള രാജ്യമാണ് സിംഗപ്പൂർ. എന്നാൽ ഈ വർഷങ്ങളിൽ പലപ്പോഴും ഒഴുക്കിനെതിരെ നീന്തുവാനുമുള്ള ധൈര്യവും വ്യത്യസ്ത രീതിയിൽ ചിന്തിക്കുവാനുള്ള ധിഷണാശക്തിയും കാലത്തിന് മുൻപേ നടക്കുവാനുള്ള വിവേകവും തങ്ങൾക്കുണ്ടെന്ന് ഈ കൊച്ചു രാജ്യം പല പ്രാവശ്യം തെളിയിച്ചിട്ടുണ്ട്. 1960കളിൽ സിംഗപ്പൂർ നടപ്പിലാക്കിയ സാമ്പത്തിക നയങ്ങൾ ഒരു കാലവിളംബത്തിനു ശേഷമാണെങ്കിലും ലോകത്തിലെ പല രാഷ്ട്രങ്ങളും അനുകരിക്കുകയും വിജയം വരിക്കുകയും ചെയ്തു.
ഇപ്പോൾ പിന്തുടർച്ചയ്ക്കും അധികാരക്കൈമാറ്റത്തിനും ഒരു പുതിയ മാതൃക ഈ രാഷ്ട്രം ലോകത്തിനു മുൻപിൽ അവതരിപ്പിക്കുകയാണ്. എത്ര മിടുക്കനും ശക്തനുമായ ഭരണാധികാരിയാണെങ്കിലും ഒരു നിശ്ചിത കാലയളവിൽ കൂടുതൽ അധികാരം കയ്യാളിയാൽ തിക്തഫലങ്ങൾ ഉണ്ടായേക്കാം എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. താൻ മാത്രമാണ് ശരി എന്നും തന്റെ പാത ബാക്കിയുള്ളവരും പിന്തുടരുമെന്നും നിഷ്കർഷിക്കുന്നവർ ചരിത്രത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുവാൻ വിമുഖത കാട്ടാറുണ്ട്. ഇങ്ങിനെയുള്ളവർക്ക് ഒരു നല്ല സമകാലിക മാതൃകയായി സിംഗപ്പൂർ അന്താരാഷ്ട്ര സമൂഹത്തിൽ ജ്വലിച്ചു നിൽക്കുന്നു.