കേരളം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എന്താകും? ‘ക്രോസ് ഫയറിൽ’ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുകയാണ് രാഷ്ട്രതന്ത്ര– തിരഞ്ഞെടുപ്പ് പഠന വിദഗ്ധനായ ഡോ.ജി.ഗോപകുമാർ. കാസർകോട് കേന്ദ്ര സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ കൂടിയായ ഡോ. ഗോപകുമാർ മൂന്നു പതിറ്റാണ്ടായി കേരളത്തിലെയും ഇന്ത്യയിലെയും തിര‍ഞ്ഞെടുപ്പുകളും അടിയൊഴുക്കുകയും സസൂക്ഷ്മം വീക്ഷിച്ചും വിലയിരുത്തിയും പ്രവചന സ്വഭാവമുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. കേരള സർവകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയായിരിക്കെ ഇരുപത്തിയഞ്ചിലേറെ തിരഞ്ഞെടുപ്പ് സർവേകൾക്കു നേതൃത്വം നൽകി. ഡൽഹിയിലെ പ്രശസ്തമായ സെന്റർ ഫോർ സ്റ്റഡി ഓഫ് ഡവലപിങ് സ്റ്റഡീസിൽ (സിഎസ്ഡിഎസ്) നിന്നു തിരഞ്ഞെടുപ്പ് പഠനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചർച്ചകളിലെ ആധികാരിക ശബ്ദങ്ങളിലൊന്ന്. ലോക്സഭാ ഫലവുമായി ബന്ധപ്പെട്ട് എവർക്കും ആകാംക്ഷയുള്ള ചോദ്യങ്ങൾക്കുള്ള മറുപടികളാണ് ഈ അഭിമുഖത്തിൽ. ജനവിധി ഉണ്ടാക്കാനിടയുള്ള ചലനങ്ങളും ഒപ്പം വിശകലനം ചെയ്യുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ഡോ.ജി. ഗോപകുമാർ സംസാരിക്കുന്നു.

കേരളം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എന്താകും? ‘ക്രോസ് ഫയറിൽ’ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുകയാണ് രാഷ്ട്രതന്ത്ര– തിരഞ്ഞെടുപ്പ് പഠന വിദഗ്ധനായ ഡോ.ജി.ഗോപകുമാർ. കാസർകോട് കേന്ദ്ര സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ കൂടിയായ ഡോ. ഗോപകുമാർ മൂന്നു പതിറ്റാണ്ടായി കേരളത്തിലെയും ഇന്ത്യയിലെയും തിര‍ഞ്ഞെടുപ്പുകളും അടിയൊഴുക്കുകയും സസൂക്ഷ്മം വീക്ഷിച്ചും വിലയിരുത്തിയും പ്രവചന സ്വഭാവമുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. കേരള സർവകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയായിരിക്കെ ഇരുപത്തിയഞ്ചിലേറെ തിരഞ്ഞെടുപ്പ് സർവേകൾക്കു നേതൃത്വം നൽകി. ഡൽഹിയിലെ പ്രശസ്തമായ സെന്റർ ഫോർ സ്റ്റഡി ഓഫ് ഡവലപിങ് സ്റ്റഡീസിൽ (സിഎസ്ഡിഎസ്) നിന്നു തിരഞ്ഞെടുപ്പ് പഠനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചർച്ചകളിലെ ആധികാരിക ശബ്ദങ്ങളിലൊന്ന്. ലോക്സഭാ ഫലവുമായി ബന്ധപ്പെട്ട് എവർക്കും ആകാംക്ഷയുള്ള ചോദ്യങ്ങൾക്കുള്ള മറുപടികളാണ് ഈ അഭിമുഖത്തിൽ. ജനവിധി ഉണ്ടാക്കാനിടയുള്ള ചലനങ്ങളും ഒപ്പം വിശകലനം ചെയ്യുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ഡോ.ജി. ഗോപകുമാർ സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എന്താകും? ‘ക്രോസ് ഫയറിൽ’ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുകയാണ് രാഷ്ട്രതന്ത്ര– തിരഞ്ഞെടുപ്പ് പഠന വിദഗ്ധനായ ഡോ.ജി.ഗോപകുമാർ. കാസർകോട് കേന്ദ്ര സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ കൂടിയായ ഡോ. ഗോപകുമാർ മൂന്നു പതിറ്റാണ്ടായി കേരളത്തിലെയും ഇന്ത്യയിലെയും തിര‍ഞ്ഞെടുപ്പുകളും അടിയൊഴുക്കുകയും സസൂക്ഷ്മം വീക്ഷിച്ചും വിലയിരുത്തിയും പ്രവചന സ്വഭാവമുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. കേരള സർവകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയായിരിക്കെ ഇരുപത്തിയഞ്ചിലേറെ തിരഞ്ഞെടുപ്പ് സർവേകൾക്കു നേതൃത്വം നൽകി. ഡൽഹിയിലെ പ്രശസ്തമായ സെന്റർ ഫോർ സ്റ്റഡി ഓഫ് ഡവലപിങ് സ്റ്റഡീസിൽ (സിഎസ്ഡിഎസ്) നിന്നു തിരഞ്ഞെടുപ്പ് പഠനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചർച്ചകളിലെ ആധികാരിക ശബ്ദങ്ങളിലൊന്ന്. ലോക്സഭാ ഫലവുമായി ബന്ധപ്പെട്ട് എവർക്കും ആകാംക്ഷയുള്ള ചോദ്യങ്ങൾക്കുള്ള മറുപടികളാണ് ഈ അഭിമുഖത്തിൽ. ജനവിധി ഉണ്ടാക്കാനിടയുള്ള ചലനങ്ങളും ഒപ്പം വിശകലനം ചെയ്യുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ഡോ.ജി. ഗോപകുമാർ സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളം കാത്തിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം എന്താകും? ‘ക്രോസ് ഫയറിൽ’ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുകയാണ് രാഷ്ട്രതന്ത്ര– തിരഞ്ഞെടുപ്പ് പഠന വിദഗ്ധനായ ഡോ.ജി.ഗോപകുമാർ. കാസർകോട് കേന്ദ്ര സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ കൂടിയായ ഡോ. ഗോപകുമാർ മൂന്നു പതിറ്റാണ്ടായി കേരളത്തിലെയും ഇന്ത്യയിലെയും തിര‍ഞ്ഞെടുപ്പുകളും അടിയൊഴുക്കുകയും സസൂക്ഷ്മം വീക്ഷിച്ചും വിലയിരുത്തിയും പ്രവചന സ്വഭാവമുള്ള അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. 

കേരള സർവകലാശാലയുടെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയായിരിക്കെ ഇരുപത്തിയഞ്ചിലേറെ തിരഞ്ഞെടുപ്പ് സർവേകൾക്കു നേതൃത്വം നൽകി. ഡൽഹിയിലെ പ്രശസ്തമായ സെന്റർ ഫോർ സ്റ്റഡി ഓഫ് ഡവലപിങ് സ്റ്റഡീസിൽ (സിഎസ്ഡിഎസ്) നിന്നു തിരഞ്ഞെടുപ്പ് പഠനത്തിൽ പരിശീലനം നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചർച്ചകളിലെ ആധികാരിക ശബ്ദങ്ങളിലൊന്ന്. ലോക്സഭാ ഫലവുമായി ബന്ധപ്പെട്ട് എവർക്കും ആകാംക്ഷയുള്ള ചോദ്യങ്ങൾക്കുള്ള മറുപടികളാണ് ഈ അഭിമുഖത്തിൽ. ജനവിധി ഉണ്ടാക്കാനിടയുള്ള ചലനങ്ങളും ഒപ്പം വിശകലനം ചെയ്യുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ഡോ.ജി. ഗോപകുമാർ സംസാരിക്കുന്നു.

ഡോ.ജി.ഗോപകുമാർ (Photo Arranged)
ADVERTISEMENT

∙ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം തൊട്ടടുത്തെത്തി. കേരളത്തിൽ യുഡിഎഫിന് സാധ്യത കൽപ്പിക്കുന്ന താങ്കളുടെ ചില അഭിപ്രായ പ്രകടനങ്ങൾ കണ്ടു? വിശദീകരിക്കാമോ? 

യുഡിഎഫിന് മേൽക്കൈ നൽകുന്ന രണ്ടു പ്രധാന ഘടകങ്ങളുണ്ട്. സംസ്ഥാന ഭരണത്തിനെതിരെയുള്ള ശക്തമായ വികാരമാണ് ആദ്യത്തേത്. ഒന്നാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തിനൊത്ത് ഉയരാൻ ഈ സർക്കാരിനു കഴിഞ്ഞിട്ടില്ല. പല മേഖലകളിലും പിന്നാക്കം പോയി. പൊതുവിൽ നെഗറ്റീവ് പ്രതിച്ഛായയാണ്. കേരളത്തിൽ ശക്തമായ ബിജെപി–മോദി വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. കോൺഗ്രസിനാണ് മോദിയെ ചെറുക്കാൻ കഴിയുന്നതെന്ന ചിന്ത പ്രബലമാണ്. ഇതിന്റെ പേരിൽ ഇടതുപക്ഷാനുഭവികൾ പോലും കോൺഗ്രസിന് വോട്ടു ചെയ്യുന്ന പ്രവണതയുണ്ട്. ഇതു രണ്ടും യുഡിഎഫിന്റെ സാധ്യത വർധിപ്പിക്കുന്നു. 

∙ കഴിഞ്ഞ തവണത്തെ 19–1 വിജയം പോലെ ഒരു നേട്ടം യുഡിഎഫിന് നേടാൻ കഴിയുമെണോ? കൃത്യമായി പ്രവചിക്കാൻ കഴിയുമോ? 

കൃത്യമായ പ്രവചനം ബുദ്ധിമുട്ടാണ്. എങ്കിലും യുഡിഎഫിന് 17 സീറ്റ് കിട്ടാം. രണ്ടെണ്ണം ഇടതുപക്ഷത്തിനും ഒരു സീറ്റ് ബിജെപിക്കും കിട്ടാനിടയുണ്ട്. 

ADVERTISEMENT

∙ എൽഡിഎഫിന് കിട്ടാവുന്ന ആ രണ്ടു സീറ്റുകൾ ഏതൊക്കെ? 

മാവേലിക്കരയും ആലത്തൂരും. കൊടിക്കുന്നിൽ സുരേഷ് ദീർഘകാലമായി എംപിയാണ്. ഇതു പത്താം തവണയാണ് മത്സരിക്കുന്നത്. എതിർ സ്ഥാനാർഥി ചെറുപ്പക്കാരനാണ്. ഇടതുപക്ഷത്തിന് ഏതു മണ്ഡലത്തിലും 35 ശതമാനം വോട്ട് എങ്കിലും ഉണ്ടല്ലോ. അത് അൽപം കൂടുകയും മറുവശത്ത് യുഡിഎഫിന് വോട്ട് ചോരുകയും ചെയ്യുന്ന സാഹചര്യം സിപിഐ സ്ഥാനാർഥിക്ക് അനുകൂലമായേക്കാം. 

മാവേലിക്കര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് കുറിച്ചിയിൽ പ്രചാരണത്തിനെത്തിയപ്പോൾ വിജയാശംസ നേരുന്ന വയോധിക. ചിത്രം: മനോരമ

മാവേലിക്കരയിൽ എൻഡിഎയ്ക്ക് ശക്തനായ സ്ഥാനാർഥിയുമില്ല. ആലത്തൂർ ഇടതുകോട്ട തന്നെയാണ്. കഴിഞ്ഞ തവണ ചില പ്രത്യേക സാഹചര്യത്തിലാണ് നഷ്ടപ്പെട്ടത്. എൽഡിഎഫിന്റെ മന്ത്രി കെ.രാധാകൃഷ്ണൻ ഏറ്റവും പ്രതിച്ഛായ ഉള്ള സ്ഥാനാർഥികളിൽ ഒരാളാണ്. ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരെയില്ല. യുഡിഎഫിന്റെ സിറ്റിങ് എംപിക്ക് കഴിഞ്ഞ അഞ്ചു വർഷം വേണ്ടവിധം മണ്ഡലത്തെ പരിപാലിക്കാനും കഴിഞ്ഞില്ല. 

∙ ബിജെപിക്ക് ജയസാധ്യത തിരുവനന്തപുരത്തോ തൃശൂരോ? 

ADVERTISEMENT

തൃശൂർ തന്നെ. ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. മറ്റൊരിടത്തും അത്രയും കടുത്ത ‘ത്രികോണം’ ഉണ്ടാകില്ല. കഴിഞ്ഞ തവണ സുരേഷ് ഗോപിക്ക് കിട്ടിയത് കൂടുതലും വ്യക്തിപരമായ വോട്ടുകളാണ്. ഇത്തവണ ക്രൈസ്തവവിഭാഗത്തിൽനിന്നും അദ്ദേഹത്തിന് വോട്ടുകൾ കിട്ടാൻ കഴിയുമെന്ന നിലയിലേക്കു കൂടി സ്ഥിതി മാറി. നരേന്ദ്രമോദിതന്നെ മൂന്നു തവണ വന്നു. ജയിച്ചാൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകാനുള്ള സാധ്യതയും ജനങ്ങളെ സ്വാധീനിച്ചു. മൂന്നു സ്ഥാനാർഥികളും ഒട്ടും മോശമല്ല. ശക്തമായ മത്സരത്തിൽ നേരിയ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി ജയിക്കാനാണ് സാധ്യത. 

∙ ഈ മൂന്നു മണ്ഡലങ്ങൾ മാറ്റിനിർത്തിയാൽ ഏറ്റവും ആവേശകരമായ മത്സരം എവിടെയെല്ലാമായിരുന്നു? തിരുവനന്തപുരം അതിലുണ്ടാകുമല്ലോ? 

അതെ. തിരുവനന്തപുരത്ത് നല്ല മത്സരം തന്നെയാണ് നടന്നത്. ബിജെപിയുടെയും കോൺഗ്രസിന്റെയും താരങ്ങൾ തന്നെയാണല്ലോ ഏറ്റുമുട്ടിയത്. ഒപ്പം പന്ന്യൻ രവീന്ദ്രനെ പോലെ ഒരു കറപുരളാത്ത സ്ഥാനാർഥിയും. എല്ലാംകൊണ്ടും ഒരു അഴക് മത്സരത്തിനുണ്ടായി. കഴിഞ്ഞ 15 വർഷം മണ്ഡലത്തിനു വേണ്ടി കാര്യമായി ചെയ്യാൻ കഴിഞ്ഞില്ലെന്ന വിമർശനം തരൂരിന് കുറച്ചു ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. 

തിരുവനന്തപുരത്തെ സ്ഥാനാർഥികളായ ശശി തരൂർ, രാജീവ് ചന്ദ്രശേഖർ, പന്ന്യൻ രവീന്ദ്രൻ (ചിത്രം: മനോരമ)

അദ്ദേഹം ജയിച്ചാലും പ്രതിപക്ഷത്തായിരിക്കും ഇരിക്കുക എന്നതും ജനങ്ങളെ സ്വാധീനിച്ചു. അതുകൊണ്ട് നഗരവോട്ടുകൾ തരൂരിന് കുറയാം. കോവളം, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിൽ ലീഡ് ചെയ്യും. തീരദേശ മേഖല സഹായിക്കും. ക്രോസ് വോട്ടിങ്ങും തരൂരിനു തുണയാകും. കഴിഞ്ഞ തവണ ഇന്ത്യാ സഖ്യം ഇല്ലാതെതന്നെ ഇടതുപക്ഷം കോൺഗ്രസിന് വോട്ടു ചെയ്തില്ലേ. ഇത്തവണ സഖ്യംതന്നെ ഉള്ളപ്പോൾ പിന്നെ എന്തിന് മടിക്കണം? 

∙ മറ്റെവിടെയാണ് ക്രോസ് വോട്ടിങ്ങിനു സാധ്യത? 

തൃശൂരിൽ കോൺഗ്രസ് വോട്ടുകൾ സുരേഷ് ഗോപിക്കു പോകാൻ സാധ്യത ഉണ്ട്. പ്രസ്റ്റീജ് മത്സരം നടന്ന വടകരയിലും അതു സംഭവിക്കാം അവിടെ കെ. മുരളീധരനു പകരം ഷാഫി പറമ്പിൽ വന്നതോടെ സ്ഥിതി മാറി. ദേശീയ മുസ്‌ലിം പ്രതിച്ഛായ ഉള്ള ഷാഫി യുവാക്കളെ വലിയ തോതിൽ ആകർഷിച്ചു. പ്രചാരണരംഗത്ത് വിവാദങ്ങൾ ഉണ്ടായെങ്കിലും ഷാഫിയുടെ നാവിൽനിന്ന് അപകടം ഉണ്ടായില്ല. പാർലമെന്റിൽ ഷാഫി പോകുന്നതാണ് നല്ലത് എന്നു ചിന്തിക്കുന്ന ഇടതുപക്ഷക്കാരും അദ്ദേഹത്തിന് വോട്ടു ചെയ്യും. കെ.കെ.ശൈലജയെ ഞാൻ കുറച്ചു കാണുന്നില്ല. പക്ഷേ അവർ തമ്മിലെ ഏറ്റുമുട്ടലിൽ അരലക്ഷം വോട്ടിനെങ്കിലും ഷാഫി ജയിക്കുമെന്നാണ് ഞാൻ കരുതുന്നത്. തിരുവനന്തപുരം, തൃശൂർ, വടകര മത്സരങ്ങൾ കേരളം ഉറ്റുനോക്കുന്നതായിരുന്നു. 

എൻഡിഎ കേരള പദയാത്രയുടെ കണ്ണൂരിലെ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ നടൻ സുരേഷ് ഗോപി ജാഥാ ക്യാപ്റ്റൻ കെ.സുരേന്ദ്രനുമായി സംഭാഷണത്തിൽ. എ.പി.അബ്ദുല്ലക്കുട്ടി സമീപം. (ചിത്രം: മനോരമ)

∙ തൃശൂരിൽ ജയിച്ചേക്കാമെന്നു പറഞ്ഞല്ലോ. ബിജെപി എവിടെയെങ്കിലും രണ്ടാം സ്ഥാനത്തേക്കു വരുമോ? 

തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് വരും. തൃശൂരിൽ ഒന്നാമതോ രണ്ടാമതോ, തിരുവനന്തപുരം ഉറപ്പായും രണ്ടാമത്. ഇതാണ് എന്റെ കണക്കുകൂട്ടൽ. ആറ്റിങ്ങലിൽ ഒരു പക്ഷേ രണ്ടാം സ്ഥാനത്തേക്കു വന്നേക്കാം. അങ്ങനെ സംഭവിച്ചാൽ എൽഡിഎഫ് മൂന്നാമതാകും. ബിജെപിയുടെ വോട്ടു വിഹിതം കൂടാൻ ഇടയുള്ള ഒരു മണ്ഡലം ആലപ്പുഴയാണ്. പക്ഷേ അവിടെ രണ്ടാം സ്ഥാനത്തു വരില്ല. 

∙ ബിജെപിയുടെ വോട്ടു വിഹിതം പൊതുവിൽ കൂടുമോ? എങ്കിൽ എന്താണ് കാരണം? 

സാധാരണ ബിജെപി 15 ശതമാനത്തിന് അടുത്ത് നിൽക്കുകയാണ് ചെയ്യുന്നത്. ഇത്തവണ അത് 17–18 വരെയാകാം. ആ വർധന കൂടുതലായും ബാധിക്കുന്നത് ഇടതുപക്ഷത്തെ ആയിരിക്കും. തെക്കൻ മേഖലയിൽ കോൺഗ്രസിനെ കുറച്ചെല്ലാം ബാധിക്കും. എന്നാൽ വടക്കൻ കേരളത്തിൽ എൽഡിഎഫിന്റെ ഹൈന്ദവ വോട്ട് അടിത്തറയെ ബിജെപി തൊടും. മോദി വിരുദ്ധർ ഉളളതു പോലെത്തന്നെ മോദിയെ അനുകൂലിക്കുന്നവരും കേരളത്തിൽ ഉണ്ട്. കേന്ദ്രഭരണത്തിനു നേതൃത്വം നൽകുന്ന പ്രധാനമന്ത്രിക്ക് എപ്പോഴും നിശ്ചിത ശതമാനം വോട്ടുണ്ട്. ബിജെപിയെ എതിർക്കുമ്പോഴും മോദിയെ അനുകൂലിക്കുന്ന 25% പേരെങ്കിലും കേരളത്തിൽ ഉണ്ടാകാം. പക്ഷേ അത്രയും വോട്ട് ബിജെപിക്കു കിട്ടില്ല. 

തൃശൂർ തേക്കിൻകാട് മൈതാനിയിൽ ബിജെപി സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയെ അഭിവാദ്യം ചെയ്ത് കടന്നു വരുന്നു. ചിത്രം : മനോരമ

∙ കേരളത്തിൽ മോദിക്കെതിരെ ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണല്ലോ മുന്നണികൾ വലിയ പ്രചാരണം നടത്തിയത്. അതിന്റെ ഗുണഭോക്താക്കൾ ആരാകും? 

ന്യൂനപക്ഷ വോട്ട് കോൺഗ്രസിനുതന്നെ കിട്ടും. ബിജെപിയെ പ്രതിരോധിക്കാൻ കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ സഖ്യത്തിനാകും കഴിയുക എന്നു കേരളത്തിലെ വോട്ടർമാരിൽ ഭൂരിപക്ഷവും കരുതുന്നു. പ്രത്യേകിച്ചും മുസ്‌ലിം വിഭാഗം. നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോൾ അതുപോലെത്തന്നെ ചിന്തിക്കണമെന്നില്ല. പക്ഷേ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അതല്ല സാഹചര്യം. കോൺഗ്രസിനെ മാറ്റിനിർത്തി ഒരു കാഴ്ചപ്പാട് ന്യൂനപക്ഷത്തിന് ഇല്ല. എല്ലാവരെയും ഉൾക്കൊള്ളുന്ന കോൺഗ്രസിന്റെ സമീപനം ന്യൂനപക്ഷങ്ങൾക്കു വലിയ ആശ്വാസം നൽകുന്നതാണ്.  

ഡോ. ജി. ഗോപകുമാർ (Photo Arranged)

∙ താങ്കൾ പറഞ്ഞ ഭരണവിരുദ്ധ വികാരം എന്നതു മുഖ്യമന്ത്രിയോടുളള എതിർപ്പാണോ? 

രണ്ടും ഉണ്ടെന്നു കരുതാം. മുഖ്യമന്ത്രിക്കെതിരെ ഒരുപാട് ആക്ഷേപങ്ങൾ ഉയർന്നു. മാധ്യമങ്ങളിലെ ആ ചർച്ച ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ അതിലും പ്രധാനം സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയാണ്. എസ്എഫ്ഐ ഉണ്ടാക്കിയ പ്രശ്നങ്ങൾ പോലെ പലതും എൽഡിഎഫിനെ വല്ലാതെ ബാധിച്ചു. മുഖ്യമന്ത്രിക്ക് ഒരു അനുകൂല പ്രതിച്ഛായ ഇല്ല എന്നതു സത്യമാണ്. പക്ഷേ എല്ലാം പിണറായിയുടെ തലയിൽ മാത്രം വയ്ക്കാൻ കഴിയില്ല. 

∙ എംപിമാർക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടോ? ചില കോൺഗ്രസ് എംപിമാർ പൂർണമനസ്സോടെ കളത്തിലിറങ്ങാതിരുന്നോ? 

ആ ചോദ്യത്തോട് പൂർണമായും യോജിക്കുന്നു. യുഡിഎഫ് കുറച്ചു കൂടി ശ്രദ്ധിച്ച് സ്ഥാനാർഥി നിർണയം നടത്തണമായിരുന്നു. തനിയാവർത്തനം ഗുണം ചെയ്യില്ല. കോഴിക്കോട് എം.കെ.രാഘവനെ പോലെ നന്നായി പ്രവർത്തിക്കുന്നവരെ മാറ്റണം എന്നല്ല. കൊല്ലത്ത് പ്രേമചന്ദ്രനെയും മാറ്റേണ്ടതില്ല. സുരേഷ് ഗോപി ജയിക്കുമെന്ന് പേടിച്ച് അവസാനം തൃശൂരിൽ മാറ്റം വരുത്തിയത് ഒഴിച്ചാൽ യുഡിഎഫ് തൽസ്ഥിതി നിലനിർത്തുകയായിരുന്നു. 

ഡോ. ജി. ഗോപകുമാർ (Photo Arranged)

പട്ടികയിൽ തൊട്ടു കഴിഞ്ഞാൽ തീ ആകുമെന്ന ഉള്ളിലെ പേടിയാണ് അതിനു കാരണം. സ്ഥാനാർഥിയുടെ മേന്മയേക്കാൾ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്നതു കൊണ്ട് ഒടുവിൽ പലരും ജയിച്ചു കയറും. കേന്ദ്രവിരുദ്ധത എന്നതിൽ ജനം ഊന്നുമ്പോൾ അതു കേരളത്തിൽ യുഡിഎഫിനാണ് ഗുണം ചെയ്യുക. ഇടതുപക്ഷത്തിന് വോട്ടു ചെയ്തിട്ടു കാര്യമില്ല എന്ന് അവർ വിചാരിക്കും.

∙ താങ്കൾ പറഞ്ഞതു പോലെ 17 സീറ്റ് യുഡിഎഫിന് കിട്ടിയാൽ അത് സിപിഎമ്മിൽ എന്തു ചലനമായിരിക്കും ഉണ്ടാക്കുക? 

നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധിക്കാനേ അവർക്കു കഴിയൂ. 11 പേരെങ്കിലും ജയിച്ചില്ലെങ്കിൽ സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവിയും നഷ്ടപ്പെടാം. കോൺഗ്രസ് ജയിച്ചാലും അത് അവരുടെ സംഘടനാ മികവു കൊണ്ടല്ലെന്ന് സിപിഎമ്മിന് ബോധ്യമുണ്ടാകും. മറുവശത്ത് ആ തലത്തിൽ എൽഡിഎഫ് സുശക്തമാണ്. അതുകൊണ്ട് തോറ്റാലും എൽഡിഎഫിനെ വിലകുറച്ചു കാണാൻ കഴിയില്ല. 

∙ ഇത്രയും അനുകൂല സാഹചര്യം വന്നിട്ടും കോൺഗ്രസിന് തിരിച്ചടി സംഭവിച്ചാലോ? 

സംശയമില്ല, കോൺഗ്രസിൽ രൂക്ഷമായ സംഘർഷം ഉണ്ടാകും. പഴയ ഗ്രൂപ്പുകൾക്കു പകരം ഇപ്പോൾ പുതിയ ഗ്രൂപ്പുകളായല്ലോ. അതിന്റെ പേരിലുള്ള അടി കൂടും. പാർട്ടിയിൽ അച്ചടക്കം കൂടിയേ തീരൂവെന്ന് അധികാരമേറ്റപ്പോൾ കെ.സുധാകരൻ പറഞ്ഞത് ശരിയാണ്. പ്രതീക്ഷയ്ക്കൊത്ത് യുഡിഎഫിന്റെ പ്രകടനം ഉയർന്നില്ലെങ്കിൽ പിന്നെ ലീഗ് യുഡിഎഫിനൊപ്പം എത്രനാൾ നിൽക്കുമെന്ന് ആർ്ക്കും പറയാൻ കഴിയില്ല.. കേരളത്തിലെ എല്ലാ പഞ്ചായത്തിലും ലീഗിന് വോട്ടുണ്ട്. മുന്നണികളെ ശ്രദ്ധിച്ചാൽ ഘടനാപരമായി എൽഡിഎഫാണ് ശക്തം. പക്ഷേ പത്തു വർഷം ഭരിച്ചതു കൊണ്ടുതന്നെ വീണ്ടും ജയിക്കുക സിപിഎമ്മിന് എളുപ്പമല്ല. ലീഗിനെ കൊണ്ടുവന്നാൽ അതിനു കഴിയുമെന്ന് അവരും കരുതും. അതിനു ശ്രമിക്കും. 

തിരൂരിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് (ഫയൽ ചിത്രം: മനോരമ)

∙ ബിജെപി വീണ്ടും ‘സംപൂജ്യ’രായാലോ?

ബിജെപി നേതൃത്വത്തിൽ ഒരു പിടി പ്രശ്നങ്ങളുണ്ട്. നേതൃമാറ്റം ആസന്നമാണ്. കഴിഞ്ഞ തവണ അമ്പലപ്പുഴയിൽ സ്ഥാനാർഥി ആയിരുന്ന അനൂപ് ആന്റണിയെ പോലെ ഉള്ള ചെറുപ്പക്കാരെ ബിജെപി നേതൃത്വത്തിലേക്കു കൊണ്ടുവരണം. തമിഴ്നാട്ടിൽ അണ്ണാമലൈയെ കൊണ്ടുവന്നതു പോലെ ഉള്ള ഒരു മാറ്റം ഇവിടെ വേണ്ടിവരും. ബിജെപിയുടെ ഹിന്ദു അടിത്തറ ഇടതുപക്ഷത്താണ്. അതിലേക്ക് കടക്കാനായാലേ ഇവിടെ പാർട്ടിക്കു വളരാൻ കഴിയൂ. 

കോൺഗ്രസിനെ നശിപ്പിച്ചതുകൊണ്ടു മാത്രം രക്ഷപ്പെടില്ല. പിന്നാക്ക–ദലിത് വിഭാഗങ്ങളിൽനിന്ന് കൂടുതൽ വോട്ടു നേടാൻ കഴിയണം. കേരളത്തിൽ പാർലമെന്റിലോ നിയമസഭയിലോ ജയിക്കണമെങ്കിൽ നല്ല വോട്ടുവിഹിതം കിട്ടണം. അതിന് ഒന്നുകിൽ സ്വയം വളരണം, അല്ലെങ്കിൽ മുന്നണി ശക്തമാകണം. എൽഡിഎഫിൽനിന്നോ യുഡിഎഫിൽനിന്നോ ആരും എൻഡിഎയിലേക്ക് ഉടൻ വരാൻ പോകുന്നില്ല. ബിജെപി ജയിച്ചുതുടങ്ങിയാൽ പക്ഷേ സ്ഥിതി മാറാം. ഇത്തവണ ആർഎസ്എസ് മാറി നിന്നത് ന്യൂനപക്ഷങ്ങളുടെ എതിർപ്പ് കുറയ്ക്കാൻ വേണ്ടിയാണെന്നാണ് ഞാൻ കരുതുന്നത്. 

∙ കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തോടെയുള്ള വിജയങ്ങളാണ് പല മണ്ഡലങ്ങളിലും ഉണ്ടായത്. ഇത്തവണ യുഡിഎഫ് ജയിച്ചാലും അതേ ഭൂരിപക്ഷം ഉണ്ടാകില്ലെന്ന് കരുതുന്നവരുണ്ടല്ലോ... 

ഭൂരിപക്ഷം കുറയും. ബിജെപി വോട്ടുവിഹിതം കൂടുന്നതും അതിനു കാരണമാകും. ഇത്തവണ പോളിങ് പൊതുവിൽ കുറഞ്ഞല്ലോ. പോളിങ് കുറയുന്നത് സാധാരണ ഗതിയിൽ എൽഡിഎഫിനാണ് അനുകൂലമാകുന്നത്. എന്നാൽ അതിന്റെ പേരിൽ അവർ ജയിക്കാനിടയില്ല. യുഡിഎഫിന്റെ ഭൂരിപക്ഷം കുറയാൻ അതു കാരണമായേക്കും. 

(ഫയൽ ചിത്രം) (Photo by PRAKASH SINGH / AFP)

∙ ദേശീയതലത്തിലെ ചിത്രം എന്താണ്?

2019ലും കുറഞ്ഞ മാർജിനോടെ എൻഡിഎ അധികാരത്തിൽ വരും. ഭരണം ഉറപ്പാക്കാൻ എൻഡിഎയ്ക്ക് സഖ്യകക്ഷികളുടെ പിന്തുണ വേണ്ടിവരും. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ഉണ്ടാകാനിടയില്ല. 270–280 സീറ്റുകൾ ബിജെപിക്കു കിട്ടും.

 ടിഡിപി ആന്ധ്രയിൽ നേട്ടം ഉണ്ടാക്കും. മഹാരാഷ്ട്രയിൽ യഥാർഥ ശിവസേന ബിജെപിക്കൊപ്പമാണ്. പക്ഷേ മഹാരാഷ്ട്രയിൽ സീറ്റുകൾ പ്രതിപക്ഷത്തിനും വീതിച്ചു പോകും. ആകെ കഴിഞ്ഞ തവണത്തെ അൻപത് സീറ്റ് ബിജെപിക്ക് നഷ്ടപ്പെട്ടാലും, 25 സീറ്റെങ്കിലും അവർ വേറെ പിടിക്കും. 

പശ്ചിമബംഗാളാണ് ബിജെപി നേട്ടം ഉണ്ടാക്കാനിടയുള്ള ഒരു സംസ്ഥാനം. ഉത്തർപ്രദേശിൽ കഴിഞ്ഞ തവണത്തേതിലും കൂടും. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിൽ പ്രധാനമന്ത്രി ആയി മോദി അല്ലാതെ ആരും പരിഗണിക്കപ്പെടുന്നില്ല. 2004ൽ ബിജെപിക്ക് ഉണ്ടായ തിരിച്ചടി ആവർത്തിക്കാനുള്ള സാധ്യത തീരെ കുറവാണ്. അതേസമയം മോദി തരംഗം ഉണ്ടെന്നു കരുതാൻ കഴിയില്ല. സീറ്റ് കുറയാം എന്നു പറഞ്ഞത് അതുകൊണ്ടാണ്. അധികാരം നഷ്ടമാകുന്നതു പോലെ ഒരു തിരിച്ചടിക്കുള്ള സാഹചര്യവുമില്ല. 

രാഹുൽ ഗാന്ധി, ഉദ്ധവ് താക്കറെ, ശരദ് പവാർ, ലാലു പ്രസാദ് യാദവ് തുടങ്ങിയവർ ഇന്ത്യാ സഖ്യ യോഗത്തിൽ (PTI Photo/Kunal Patil)

∙ കോൺഗ്രസിനും ഇന്ത്യാ സഖ്യത്തിനും പ്രതീക്ഷ വേണ്ടെന്നാണോ? 

ദക്ഷിണേന്ത്യയിൽ അൻപതിനടുത്ത് സീറ്റ് കിട്ടും. പക്ഷേ ഉത്തരേന്ത്യയിൽ ചിത്രം അതല്ല. പഞ്ചാബും ഹരിയാനയും മഹാരാഷ്ട്രയിലും മുന്നേറും. പഞ്ചാബിൽ ചിലപ്പോൾ തൂത്തുവാരും. ഏല്ലാം കൂടി നൂറിനടുത്ത് നിൽക്കും. ഇന്ത്യാ സഖ്യം പരമാവധി ഇരുനൂറിൽ ഒതുങ്ങും. 250 ക്രോസ് ചെയ്യാൻ ആർക്കാണ് കഴിയുക എന്നു ചോദിച്ചാൽ ആദ്യ സാധ്യത എൻഡിഎയ്ക്കു തന്നെ. എൻഡിഎയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലെന്നുതന്നെ വയ്ക്കുക, പ്രധാനമന്ത്രി സ്ഥാനം കൊടുക്കാമെന്നു പറഞ്ഞാൽ മമത ബാനർജി കൂടെ പോരും. എങ്ങനെയും മാറാവുന്ന പാർട്ടിയാണ് തൃണമൂൽ. 20 സീറ്റെങ്കിലും അവർക്ക് കിട്ടാം. വിലപേശലിന് അവസരം കിട്ടിയാൽ മമത വിടില്ല.

∙ കേരളത്തിന് പുറത്ത് ഇടതുപാർട്ടികളുടെ പ്രകടനം എന്താകും? 

തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം ഉള്ളതുകൊണ്ട് ജയിക്കും. പൊതുവിൽ ഇടതുപക്ഷത്തിന് തിരിച്ചടിയാകും സംഭവിക്കുക. അതുപോലെ അസ്തമിക്കാൻ സാധ്യത ഉള്ള ഒരു പാർട്ടി ബിഎസ് പിയാണ്.

English Summary:

Cross Fire Exclusive Interview with Political Scientist and Psephologist Dr. G. Gopakumar on Lok Sabha Election Results