മണിക്കൂറുകൾക്കകം നിക്ഷേപർക്ക് നേട്ടം 14 ലക്ഷം കോടി; അമിത് ഷാ പറഞ്ഞത് വെറുതെയായില്ല? തയാറെടുത്ത് ‘മോദി ഓഹരികൾ’
‘‘എനിക്ക് ഓഹരി വിപണിയിലെ നീക്കങ്ങൾ പ്രവചിക്കാൻ കഴിയില്ല. എന്നാൽ സാധാരണയായി കേന്ദ്രത്തിൽ സ്ഥിരതയുള്ള ഒരു സർക്കാർ വരുമ്പോൾ വിപണി കുതിച്ചുയരും. നാനൂറിലധികം സീറ്റിൽ വിജയം (ബിജെപി/ എൻഡിഎ) നേടിയാൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതും വിപണി കുതിച്ചുയരുന്നതും ഞാൻ കാണുന്നു, ജൂൺ നാലിന് മുൻപ് ഓഹരികൾ വാങ്ങൂ...’’ – അടുത്തിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകൾ. ഏപ്രിൽ, മേയ് മാസങ്ങളിൽ ഓഹരി വിപണിയിൽ സംഭവിച്ച ചാഞ്ചാട്ടങ്ങളെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കേണ്ടതില്ല, തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ 4ന് മുൻപ് ഓഹരികൾ വാങ്ങാനാണ് അമിത് ഷാ നിക്ഷേപകരോട് നിർദേശിച്ചത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. വിവിധ എക്‌സിറ്റ് പോളുകൾ സൂചിപ്പിക്കുന്നതു പോലെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മൂന്നാമതും ഭരിക്കുമെന്നാണ്. 350ലധികം ഭൂരിപക്ഷത്തോടെ എൻഡിഎ അധികാരം നിലനിർത്തിയാൽ രാജ്യത്തെ സമ്പദ്മേഖലയിലും വൻ ചലനങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ബിജെപി വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാൽ ഓഹരി വിപണിയിൽ സ്ഫോടനാത്മകമായ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. പ്രത്യേകിച്ചും 'മോദി ഓഹരികൾ' റെക്കോർഡ് നേട്ടം കൈവരിച്ചേക്കും. എന്താണീ ‘മോദി ഓഹരികൾ’?
‘‘എനിക്ക് ഓഹരി വിപണിയിലെ നീക്കങ്ങൾ പ്രവചിക്കാൻ കഴിയില്ല. എന്നാൽ സാധാരണയായി കേന്ദ്രത്തിൽ സ്ഥിരതയുള്ള ഒരു സർക്കാർ വരുമ്പോൾ വിപണി കുതിച്ചുയരും. നാനൂറിലധികം സീറ്റിൽ വിജയം (ബിജെപി/ എൻഡിഎ) നേടിയാൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതും വിപണി കുതിച്ചുയരുന്നതും ഞാൻ കാണുന്നു, ജൂൺ നാലിന് മുൻപ് ഓഹരികൾ വാങ്ങൂ...’’ – അടുത്തിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകൾ. ഏപ്രിൽ, മേയ് മാസങ്ങളിൽ ഓഹരി വിപണിയിൽ സംഭവിച്ച ചാഞ്ചാട്ടങ്ങളെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കേണ്ടതില്ല, തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ 4ന് മുൻപ് ഓഹരികൾ വാങ്ങാനാണ് അമിത് ഷാ നിക്ഷേപകരോട് നിർദേശിച്ചത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. വിവിധ എക്‌സിറ്റ് പോളുകൾ സൂചിപ്പിക്കുന്നതു പോലെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മൂന്നാമതും ഭരിക്കുമെന്നാണ്. 350ലധികം ഭൂരിപക്ഷത്തോടെ എൻഡിഎ അധികാരം നിലനിർത്തിയാൽ രാജ്യത്തെ സമ്പദ്മേഖലയിലും വൻ ചലനങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ബിജെപി വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാൽ ഓഹരി വിപണിയിൽ സ്ഫോടനാത്മകമായ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. പ്രത്യേകിച്ചും 'മോദി ഓഹരികൾ' റെക്കോർഡ് നേട്ടം കൈവരിച്ചേക്കും. എന്താണീ ‘മോദി ഓഹരികൾ’?
‘‘എനിക്ക് ഓഹരി വിപണിയിലെ നീക്കങ്ങൾ പ്രവചിക്കാൻ കഴിയില്ല. എന്നാൽ സാധാരണയായി കേന്ദ്രത്തിൽ സ്ഥിരതയുള്ള ഒരു സർക്കാർ വരുമ്പോൾ വിപണി കുതിച്ചുയരും. നാനൂറിലധികം സീറ്റിൽ വിജയം (ബിജെപി/ എൻഡിഎ) നേടിയാൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതും വിപണി കുതിച്ചുയരുന്നതും ഞാൻ കാണുന്നു, ജൂൺ നാലിന് മുൻപ് ഓഹരികൾ വാങ്ങൂ...’’ – അടുത്തിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകൾ. ഏപ്രിൽ, മേയ് മാസങ്ങളിൽ ഓഹരി വിപണിയിൽ സംഭവിച്ച ചാഞ്ചാട്ടങ്ങളെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കേണ്ടതില്ല, തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ 4ന് മുൻപ് ഓഹരികൾ വാങ്ങാനാണ് അമിത് ഷാ നിക്ഷേപകരോട് നിർദേശിച്ചത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. വിവിധ എക്‌സിറ്റ് പോളുകൾ സൂചിപ്പിക്കുന്നതു പോലെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മൂന്നാമതും ഭരിക്കുമെന്നാണ്. 350ലധികം ഭൂരിപക്ഷത്തോടെ എൻഡിഎ അധികാരം നിലനിർത്തിയാൽ രാജ്യത്തെ സമ്പദ്മേഖലയിലും വൻ ചലനങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ബിജെപി വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാൽ ഓഹരി വിപണിയിൽ സ്ഫോടനാത്മകമായ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. പ്രത്യേകിച്ചും 'മോദി ഓഹരികൾ' റെക്കോർഡ് നേട്ടം കൈവരിച്ചേക്കും. എന്താണീ ‘മോദി ഓഹരികൾ’?
‘‘എനിക്ക് ഓഹരി വിപണിയിലെ നീക്കങ്ങൾ പ്രവചിക്കാൻ കഴിയില്ല. എന്നാൽ സാധാരണയായി കേന്ദ്രത്തിൽ സ്ഥിരതയുള്ള ഒരു സർക്കാർ വരുമ്പോൾ വിപണി കുതിച്ചുയരും. നാനൂറിലധികം സീറ്റിൽ വിജയം (ബിജെപി/ എൻഡിഎ) നേടിയാൽ മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നതും വിപണി കുതിച്ചുയരുന്നതും ഞാൻ കാണുന്നു, ജൂൺ നാലിന് മുൻപ് ഓഹരികൾ വാങ്ങൂ...’’ – അടുത്തിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകൾ. ഏപ്രിൽ, മേയ് മാസങ്ങളിൽ ഓഹരി വിപണിയിൽ സംഭവിച്ച ചാഞ്ചാട്ടങ്ങളെ തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കേണ്ടതില്ല, തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂൺ 4ന് മുൻപ് ഓഹരികൾ വാങ്ങാനാണ് അമിത് ഷാ നിക്ഷേപകരോട് നിർദേശിച്ചത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. വിവിധ എക്‌സിറ്റ് പോളുകൾ സൂചിപ്പിക്കുന്നതു പോലെ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മൂന്നാമതും ഭരിക്കുമെന്നാണ്. 350ലധികം ഭൂരിപക്ഷത്തോടെ എൻഡിഎ അധികാരം നിലനിർത്തിയാൽ രാജ്യത്തെ സമ്പദ്മേഖലയിലും വൻ ചലനങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
ബിജെപി വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാൽ ഓഹരി വിപണിയിൽ സ്ഫോടനാത്മകമായ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്. പ്രത്യേകിച്ചും 'മോദി ഓഹരികൾ' റെക്കോർഡ് നേട്ടം കൈവരിച്ചേക്കും. എന്താണീ ‘മോദി ഓഹരികൾ’? പ്രതിരോധം, റെയിൽവേ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ ഓഹരികളും മറ്റു ചില കോർപറേറ്റ് കമ്പനികളുടെ ഓഹരികളും കുതിച്ചുയരുമെന്ന പ്രതീക്ഷയിലാണ് അവയെ ‘മോദി ഓഹരികൾ’ എന്നു വിശേഷിപ്പിക്കുന്നത്. ഈ ഓഹരികളിൽ ഉൾപ്പെടെ വൻ കുതിപ്പാണ് ഫലം വരുന്നതിന്റെ തലേന്ന്, ജൂൺ 3ന്, വിപണിയിൽ പ്രകടമായത്. എക്സിറ്റ് പോൾ ഫലങ്ങളുടെ അലയൊലികൾ ഓഹരിവിപണിയുടെ കുതിപ്പിലും സഹായിച്ചെന്നു വ്യക്തം. മൂന്നാം മോദി സർക്കാരിന്റെ വരവിലൂടെ പൊതുമേഖലാ കമ്പനികളുടെയും ചില കോർപറേറ്റ് ഗ്രൂപ്പുകളുടെയും ഓഹരികൾ ഉൾപ്പെടെയുള്ള 54 ഓഹരികൾക്കു നേരിട്ട് പ്രയോജനം ലഭിക്കുമെന്ന് രാജ്യാന്തര ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എ ഇതിനോടകം പ്രവചിക്കുകയും ചെയ്തുകഴിഞ്ഞു.
∙ എക്സിറ്റ് പോളിനു പിന്നാലെ റെക്കോർഡ് നേട്ടം
വൻ ഭൂരിപക്ഷത്തോടെ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽവരുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങളെ തുടർന്ന് ഓഹരി വിപണിയിൽ വൻ മുന്നേറ്റമാണുണ്ടായത്. പൊതുമേഖലാ ഓഹരികൾക്കാണ് വൻ മുന്നേറ്റം. നിഫ്റ്റിയും സെൻസെക്സും മൂന്ന് വർഷത്തിനിടയിലെ ഏറ്റവും മികച്ച നിലയിലാണ് ജൂൺ 3ന് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ദിവസത്തെ വ്യാപാരത്തിൽ നിക്ഷേപകർ 14 ലക്ഷം കോടി രൂപയുടെ നേട്ടം കൈവരിച്ചു. ജൂൺ മൂന്നിനു രാവിലെ 73,961.31ൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് 3.39 ശതമാനം നേട്ടത്തോടെ 76,468.78 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 3.25 ശതമാനം മുന്നേറി 23,263.90 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു. ഒരുസമയത്ത് സെൻസെക്സ് 76,739.89 വരെയും നിഫ്റ്റി 23,338.70 വരെയും എത്തിയിരുന്നു.
ഇന്ത്യൻ ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യത്തെ രാഷ്ട്രീയ സംഭവവികാസങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഈ പ്രതിഭാസത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങളിലൊന്നാണ് 'മോദി ഓഹരികൾ' എന്ന ആശയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി സർക്കാരിന്റെയും നയങ്ങളും ജനപ്രീതിയും കാരണം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന ഓഹരികളെയാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായതോടെ ഈ ഓഹരികളെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകളും ഊഹാപോഹങ്ങളും ഉയർന്നിരിക്കുകയാണ്. അടിസ്ഥാന സൗകര്യം, ബാങ്കിങ്, പ്രതിരോധം, ഊർജം തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് 'മോദി സ്റ്റോക്കുകളിൽ' പൊതുവെ ഉൾപ്പെട്ടിരിക്കുന്നത്. ഇവയ്ക്ക് മോദിയുടെ സാമ്പത്തിക, നയ അജൻഡയിൽ നിന്ന് പ്രയോജനം ലഭിക്കുകയും ചെയ്യുന്നുണ്ട്.
മേൽപ്പറഞ്ഞ മേഖലകളില്‍ വളർച്ചയും കാര്യക്ഷമതയും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കാര്യമായ പരിഷ്‌കാരങ്ങളും സംരംഭങ്ങളും സൃഷ്ടിക്കാനും ആദ്യ രണ്ട് മോദി സർക്കാരുകൾക്ക് സാധിച്ചിട്ടുണ്ട്. ഈ പ്രതീക്ഷകൾ തന്നെയാണ് ഇപ്പോഴത്തെ കുതിപ്പു പ്രതീക്ഷകൾക്ക് പിന്നിലെ രഹസ്യവും. ബിജെപി സർക്കാർ 350ലധികം സീറ്റ് നേടി ഭരണത്തിലെത്തിയാല്‍ അടുത്ത ആറു മാസത്തിനുള്ളിൽ മോദി ഓഹരികൾ 50 ശതമാനം നേട്ടം കൈവരിക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം. എൻഡിഎ വൻ നേട്ടം കൈവരിച്ചാൽ ഓഹരി വിപണിയിൽ നിക്ഷേപകരുടെ വൻ ആഘോഷംതന്നെ നടന്നേക്കുമെന്നാണ് രാജ്യാന്തര ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എ അനലിസ്റ്റുകൾ പറയുന്നത്. അതായത് പൊതുമേഖല ഓഹരികൾ വാങ്ങിയിട്ടുള്ളവർക്കെല്ലാം അടുത്ത വർഷങ്ങളിൽ ഇരട്ടി ലാഭം ലഭിച്ചേക്കും. രാജ്യത്തെ മിക്ക നിക്ഷേപകരുടെയും ആസ്തികൾ ലക്ഷങ്ങളും കോടികളും കടക്കുമെന്ന് ഇതിൽനിന്ന് അനുമാനിക്കാം.
∙ നാല് വർഷത്തിനുള്ളിൽ 2150% കുതിപ്പ്
എൻഡിഎ 350ലധികം സീറ്റുകൾ നേടി അധികാരത്തിലെത്തിയാൽ അടുത്ത നാല് വർഷത്തിനുള്ളിൽ മോദി ഓഹരികൾക്ക് 2150 ശതമാനം മുന്നേറ്റം പ്രതീക്ഷിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ മിക്ക പൊതുമേഖലാ ഓഹരികളുടെയും വിപണി മൂലധനം (എം-ക്യാപ്) ഏകദേശം അഞ്ചു മടങ്ങ് വർധിച്ചിട്ടുണ്ട്. റെയിൽ വികാസ് നിഗം ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്, ഇന്ത്യൻ ബാങ്ക്, ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഹൗസിങ് ആൻഡ് അർബൻ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് എന്നിങ്ങനെ കുറഞ്ഞത് എട്ട് പൊതുമേഖലാ ഓഹരികൾ 1000 മുതൽ 2150 ശതമാനം നേട്ടമാണ് കൈവരിച്ചത്. ഇക്കാലയളവിൽ ഏറ്റവും മോശം പ്രകടനം നടത്തിയ ഓഹരികൾ പോലും 82 ശതമാനം കുതിപ്പ് നടത്തി.
∙ എല്ലാ ശ്രദ്ധയും പൊതുമേഖലാ ഓഹരികളിൽ
എൻഡിഎ സർക്കാരിന്റെ നയങ്ങളുടെ നേരിട്ടുള്ള ഗുണഭോക്താക്കളായി കണക്കാക്കപ്പെടുന്ന 54 കമ്പനികളുടെ ഓഹരികളെ ശ്രദ്ധിക്കണമെന്നാണ് സിഎൽഎസ്എ റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ പകുതിയും പൊതുമേഖലാ സ്ഥാപനങ്ങളാണ്. എച്ച്എഎൽ, ഹിന്ദുസ്ഥാൻ കോപ്പർ, നാൽകോ, ഭാരത് ഇലക്‌ട്രോണിക്‌സ്, കൊച്ചിൻ ഷിപ്പ്‌യാർഡ്, കമ്മിൻസ് ഇന്ത്യ, സീമെൻസ്, എബിബി ഇന്ത്യ, ഇൻഡസ് ടവേഴ്‌സ്, സെയിൽ, ഭെൽ, ഡിക്‌സൺ, അദാനി പോർട്ട്‌സ്, ആർഇസി, പിഎൻബി, ടാറ്റ പവർ, എച്ച്‌പിസിഎൽ, ഗെയിൽ, ലാർസൻ ആൻഡ് ടൂബ്രോ, എൻടിപിസി, എൻഎച്ച്‌പിസി, പവർ ഫിനാൻസ് കോർപറേഷൻ, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, മഹാനഗർ ഗ്യാസ്, അൾട്രാടെക് സിമന്റ്, അശോക് ലെയ്‌ലാൻഡ് എന്നിവയാണ് 54 ‘മോദി ഓഹരി’കളുടെ പട്ടികയിലുള്ള പ്രധാന ഓഹരികൾ. തിരഞ്ഞെടുപ്പിൽ ബിജെപി വിജയം പ്രതീക്ഷിച്ച് കഴിഞ്ഞ ആറ് മാസത്തിനിടെ ഈ 54 ഓഹരികളിലെ 90 ശതമാനവും നിഫ്റ്റി50 സൂചികയിൽ മികച്ച പ്രകടനം കാഴ്ചവച്ചതായും കണക്കുകൾ പറയുന്നു.
ഏതാണ് ആ 54 ഓഹരികൾ?
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്, നാഷനൽ അലുമിനിയം കോ ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, കമ്മിൻസ് ഇന്ത്യ ലിമിറ്റഡ്, സീമെൻസ് ലിമിറ്റഡ്, എബിബി ഇന്ത്യ ലിമിറ്റഡ്, ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡ്, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ്, ഡിക്സൺ ടെക്നോളജീസ് ഇന്ത്യ ലിമിറ്റഡ്, അദാനി പോർട്സ്, ആർഇസി ലിമിറ്റഡ്, പഞ്ചാബ് നാഷനൽ ബാങ്ക്, ടാറ്റ പവർ കമ്പനി ലിമിറ്റഡ്,
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഗെയിൽ ഇന്ത്യ ലിമിറ്റഡ്, ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ ലിമിറ്റഡ്, ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ്, ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആന്‍ഡ് ടൂറിസം, പവർ ഫിനാൻസ് കോർപറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ്, പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജിഎംആർ എയർപോർട്ട്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, എൻഎംഡിസി ലിമിറ്റഡ്, കാനറ ബാങ്ക്, അംബുജ സിമന്റ്സ് ലിമിറ്റഡ്, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ ലിമിറ്റഡ്, കോൾ ഇന്ത്യ ലിമിറ്റഡ്, കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, എൻടിപിസി ലിമിറ്റഡ്, ഭാരത് ഫോർജ് ലിമിറ്റഡ്, ഭാരതി എയർടെൽ ലിമിറ്റഡ്, ഇന്ത്യൻ ഹോട്ടൽസ് കോ ലിമിറ്റഡ്, എസിസി ലിമിറ്റഡ്, അദാനി എന്റർപ്രൈസസ് ലിമിറ്റഡ്, ബാങ്ക് ഓഫ് ബറോഡ, പോളിക്യാബ് ഇന്ത്യ ലിമിറ്റഡ്, ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ്, മഹാനഗർ ഗ്യാസ് ലിമിറ്റഡ്, അശോക് ലെയ്‌ലാൻഡ് ലിമിറ്റഡ്, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ലാർസൻ ആൻഡ് ടൂബ്രോ ലിമിറ്റഡ്, ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്, അൾട്രാടെക് സിമന്റ് ലിമിറ്റഡ്, വോഡഫോൺ ഐഡിയ ലിമിറ്റഡ്, ജെകെ സിമന്റ് ലിമിറ്റഡ്, ശ്രീ സിമന്റ് ലിമിറ്റഡ്, ഇന്ത്യ സിമന്റ്സ് ലിമിറ്റഡ്, ഡാൽമിയ ഭാരത് ലിമിറ്റഡ്, രാംകോ സിമന്റ്സ് ലിമിറ്റഡ്.
∙ 3 സംസ്ഥാനങ്ങളിലെ ബിജെപി മുന്നേറ്റം
ആറു മാസം മുൻപു നടന്ന തിരഞ്ഞെടുപ്പുകളിൽ മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപി വിജയവും വിപണികൾക്ക് പ്രതീക്ഷ പകർന്നിരുന്നു. അന്ന് നിഫ്റ്റി50 ഓഹരികൾ 13 ശതമാനം നേട്ടമാണ് കൈവരിച്ചത്. അതേസമയം, ബിജെപിയുടെ വിജയത്തിൽനിന്ന് നേരിട്ട് നേട്ടമുണ്ടാക്കുമെന്ന് കരുതുന്ന ഓഹരികളുടെ കഴിഞ്ഞ ആറു മാസത്തെ ശരാശരി കുതിപ്പ് 50 ശതമാനമാണ്. ബിജെപിക്ക് അനുകൂലമായ ഒരു ഫലം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുമെന്നുതന്നെയാണ് മുൻകാല കണക്കുകൾ പറയുന്നത്.
∙ ചരിത്രപരമായ പ്രകടനം
പൊതുമേഖലാ ഓഹരികളിൽ മോദിയുടെ ഭരണകാലം ചെലുത്തിയ സ്വാധീനം ചെറുതല്ല. 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കു ശേഷമെല്ലാം പൊതുമേഖലാ ഓഹരികളുടെ നല്ല കാലമായിരുന്നു. 2014 പൊതുതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ബിജെപി സമ്പദ്‌മേഖലയിൽ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കിയതും സഹായകമായി. ഇക്കാലയളവിൽ സാമ്പത്തിക വളർച്ച, ബിസിനസ് സൗഹൃദ അന്തരീക്ഷം എന്നിവ ഉറപ്പാക്കാൻ സാധിച്ചതോടെ വിപണി കുതിച്ചു. 2004ൽ എൻഡിഎ അധികാരത്തില്‍ വരുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചെങ്കിലും അന്ന് യുപിഎ തന്നെയാണ് അധികാരത്തിലെത്തിയത്. ഇതോടെ തിരഞ്ഞെടുപ്പ് ഫല ദിനത്തിൽ നിഫ്റ്റി 12.24 ശതമാനം ഇടിഞ്ഞെങ്കിലും അടുത്ത ദിവസം 8.3 ശതമാനം തിരിച്ചുവരവ് നടത്തി. തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം അടുത്ത അഞ്ച് ദിവസങ്ങളിൽ സൂചിക ഏകദേശം 16 ശതമാനം കുതിപ്പ് നടത്തുകയും ചെയ്തത് ചരിത്രം.
∙ ഫലം വരും മുൻപേ
കഴിഞ്ഞ നാല് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ഫലം വരുന്നതിനു തൊട്ടുമുൻപുള്ള ആഴ്‌ചകളിൽ വിപണിയിൽ മുന്നേറ്റം പ്രകടമായിരുന്നു. 2004ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ എൻഡിഎയിൽനിന്ന് അധികാരം പിടിച്ചെടുക്കുന്നതിനു മുൻപുള്ള ആഴ്ചയിൽ നിഫ്റ്റി 21.5 ശതാനം ഇടിഞ്ഞിരുന്നു. 2009ലെ തിരഞ്ഞെടുപ്പിൽ മൻമോഹൻ സിങ് ഭരണം നിലനിർത്തിയപ്പോൾ ഫലം വരുന്നതിന് അഞ്ച് ദിവസങ്ങൾക്കുള്ളിൽ നിഫ്റ്റിയിൽ ഏകദേശം 22 ശതമാനം കുതിപ്പാണ് രേഖപ്പെടുത്തിയത്. 2014ൽ നരേന്ദ്ര മോദി ആദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുന്നതിന് മുൻപത്തെ ആഴ്ചയിൽ നിഫ്റ്റി അഞ്ച് ശതമാനമാണ് ഉയർന്നത്. 2019ലെ തിരഞ്ഞെടുപ്പ് ഫലം വരും മുൻപും നിഫ്റ്റിയിൽ 3.5 ശതമാനം വർധനയുണ്ടായി.
∙ 2014: മോദി സർക്കാർ 1.O
എക്സിറ്റ് പോളുകളെല്ലാം വൻ വിജയം പ്രവചിച്ച 2014ൽ മോദിയുടെ നേതൃത്വത്തിൽ ആദ്യ എൻഡിഎ സർക്കാർ അധികാരത്തിൽ വന്നു. തിരഞ്ഞെടുപ്പു ഫലത്തിനു ശേഷമുള്ള മാസങ്ങളിൽ നിഫ്റ്റി 35 ശതമാനത്തിലധികമാണ് ഉയർന്നത്. ഫലം വന്ന ദിവസം നിഫ്റ്റി 1.12 ശതമാനം ഉയരത്തിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. അടുത്ത ദിവസങ്ങളിലും ഈ മുന്നേറ്റം തുടർന്നു. എന്നാൽ വലിയൊരു കുതിപ്പ് പ്രകടമായിരുന്നില്ല. തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം അടുത്ത അഞ്ച് ദിവസങ്ങളിലായി സൂചിക 2.28 ശതമാനം മുന്നേറ്റമാണ് നടത്തിയത്.
∙ 2019: മോദി സർക്കാർ –2.O
ഈ പ്രവണതയുടെ തുടർച്ചയാണ് 2019ലെ തിരഞ്ഞെടുപ്പിനു ശേഷവും കണ്ടത്. നയങ്ങളുടെ സ്ഥിരതയും തുടർച്ചയും നിക്ഷേപകർക്ക് ആവേശമായി. നിഫ്റ്റി സൂചിക വീണ്ടും അനുകൂലമായി പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലത്തിനു തൊട്ടുപിന്നാലെ ഏകദേശം 15 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. 2019ൽ ഫലം വന്ന ദിവസം ഇടയ്ക്കൊന്ന് നിഫ്റ്റി 0.69 ശതമാനം താഴ്ന്നെങ്കിലും അടുത്ത ദിവസങ്ങളിൽ 1.6 ശതമാനം മുന്നേറ്റം നടത്തി. തിരഞ്ഞെടുപ്പു ഫലത്തിന് ശേഷം അടുത്ത അഞ്ച് ദിവസങ്ങളിൽ സൂചിക 2.48 ശതമാനം മുന്നേറ്റത്തോടെയാണ് ക്ലോസ് ചെയ്തത്.
∙ ‘മോദി ഓഹരി’യെ സ്വാധീനിക്കുന്ന ഘടകങ്ങൾ
‘മോദി സ്റ്റോക്കു’കളുടെ പ്രകടനത്തിനു പിന്നിൽ നിരവധി ഘടകങ്ങളുണ്ട്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് സമയങ്ങളിൽ. ചരക്ക് സേവന നികുതി (ജിഎസ്ടി), ഇൻസോൾവെൻസി ആൻഡ് ബാങ്ക്‌റപ്റ്റസി കോഡ് (ഐബിസി), മെയ്ക് ഇൻ ഇന്ത്യ തുടങ്ങിയ സംരംഭങ്ങൾ രാജ്യത്ത് അനുകൂലമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിച്ചു. ഇതെല്ലാം നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതായിരുന്നു. സ്‌മാർട് സിറ്റി മിഷൻ, ഭാരത്‌മാല, സാഗർമാല തുടങ്ങിയ ബൃഹത്തായ അടിസ്ഥാന സൗകര്യ പദ്ധതികൾ അനുബന്ധ മേഖലകളിലെ വളർച്ചയ്ക്ക് കാരണമായി. പ്രധാന ഇടനാഴികളുടെ എണ്ണം 50 ആയി ഉയർത്തി, 550 ജില്ലാ ആസ്ഥാനങ്ങളെ കുറഞ്ഞത് 4 വരി പാതയിലൂടെ പരസ്പരം ബന്ധിപ്പിച്ച പദ്ധതിയാണ് ഭാരത്‌മാല. രാജ്യത്തെ റോഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന 66 ഫീഡർ റൂട്ടുകൾ, 66 പ്രധാന ഇടനാഴികൾ എന്നിവ പരസ്പരം ബന്ധിപ്പിച്ച്, 24 ലോജിസ്റ്റിക് പാർക്കുകളും ഒരുക്കി 80 ശതമാനം ചരക്കുഗതാഗതം ദേശീയ പാതയിലേക്ക് മാറ്റുകയാണ് ഇതിന്റെ ഭാഗമായി ചെയ്തത്. രാജ്യത്തെ ചരക്കുവിതരണ മേഖലയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കൊണ്ടുവന്ന മറ്റൊരു പദ്ധതിയാണ് സാഗർമാല.
ഇതോടൊപ്പം തന്നെ ജൻധൻ യോജന പോലുള്ള പദ്ധതികളും ബാങ്കിങ് ചട്ടങ്ങളിലെ പരിഷ്‌കാരങ്ങളും ബാങ്കിങ് മേഖലയെ ശക്തിപ്പെടുത്തുകയും നിക്ഷേപകരെ ആകർഷിക്കുകയും ചെയ്തു. ഊർജ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള നയങ്ങൾ, വർധിച്ച എണ്ണ ഉല്‍പാദനം, വാതക പര്യവേക്ഷണം, സോളർ പോലെയുള്ള പുനരുപയോഗ ഊർജത്തിനായുള്ള പ്രോത്സാഹനവും നിർദേശങ്ങളും എന്നിവ ഊർജ മേഖലയിലെ ഓഹരികളെയും കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. മെയ്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിൽ ഉൽപാദനം സ്വദേശിവൽക്കരിക്കാനുള്ള നീക്കം പ്രതിരോധ ഓഹരികൾക്കും ഗുണം ചെയ്തു.
∙ വിശകലന വിദഗ്ധർക്ക് പറയാനുള്ളത്...
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം വിജയിച്ചാൽ 2014ലെയും 2019ലെയും പ്രവണതകൾക്ക് സമാനമായി ഓഹരി വിപണിയിൽനിന്ന് ശക്തമായ പോസിറ്റീവ് പ്രതികരണം ഉണ്ടാകുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം. ആഭ്യന്തര, വിദേശ നിക്ഷേപകരെല്ലാം ജാഗ്രതയോടെ, ശുഭാപ്തിവിശ്വാസത്തോടെയാണ് വിപണിയെ വീക്ഷിക്കുന്നത്. നയപരമായ തുടർച്ച സുസ്ഥിരമായ വളർച്ചയിലേക്ക് നയിക്കാൻ കഴിയുന്ന മേഖലകളിലാണ് അവർ പ്രത്യേകിച്ചും ശ്രദ്ധ കേന്ദ്രീകരിക്കുക. പൊതുമേഖലാ സ്ഥാപനങ്ങൾ പലപ്പോഴും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അവരുടെ ഭാഗ്യം സർക്കാർ നയങ്ങളോടും നിർദേശങ്ങളോടും ബന്ധിപ്പിച്ചിരിക്കാമെന്നും ചോയ്സ് വെൽത്ത് വൈസ് പ്രസിഡന്റ് നികുഞ്ച് സരഫ് പറഞ്ഞതും ഈ സാഹചര്യത്തിലാണ്.
∙ വൻ കുതിപ്പിനു ശേഷം സംഭവിക്കാനിരിക്കുന്നത്?
ബിജെപിയുടെ വൻ വിജയത്തെത്തുടർന്ന് വിപണികൾ കുതിച്ചുയർന്നാലും ആദ്യ ആഴ്ചകളിലെ മുന്നേറ്റത്തിനു ശേഷം ചില താഴ്ചകളും പ്രതീക്ഷിക്കാം. പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് ജൂലൈയിൽ നടന്നേക്കും. ഇതിനാൽതന്നെ ജൂലൈയിലെ ബജറ്റിന് മുന്നോടിയായി ലാഭമെടുക്കൽ ഉണ്ടാകുമെന്നും അത് വിപണിയെ നേരിയ തോതിൽ ബാധിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ‘മോദി സ്റ്റോക്കുകൾ’ വാങ്ങിയ കുറച്ചു പേരെങ്കിലും ലാഭമെടുക്കൽ നടത്തിയേക്കും. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും (2014, 219) ഫലം വന്ന് ഏതാനും ആഴ്ചകൾക്കുശേഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ ഒന്നാമതെത്തിയപ്പോൾ സമാനമായ പ്രവണതയാണ് കണ്ടതെന്നും സിഎൽഎസ്എ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇന്ത്യയിലെ രാഷ്ട്രീയം എങ്ങനെയാണ് വിപണിയുടെ പ്രകടനത്തെ ബാധിക്കുക എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു ‘മോദി ഓഹരികൾ’ എന്ന ആശയം. പലപ്പോഴും സങ്കീര്‍ണമാണ് ഈ ‘ബന്ധം’. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിലും ഈ സങ്കീർണത പ്രകടം. എങ്കിലും മോദി ഓഹരികളെ ചുറ്റിപ്പറ്റിയുള്ള പ്രതീക്ഷകളേറെ. ഇനിയും തുടർച്ചയായ സാമ്പത്തിക പരിഷ്‌കാരങ്ങളുണ്ടാവുകയും രാജ്യം വളർച്ചാ സൗഹൃദ നയങ്ങളിലൂടെ മുന്നോട്ടു പോകുകയും ചെയ്യും എന്ന പ്രതീക്ഷയാണ് ജൂൺ നാലിലെ ഫലം സമ്മാനിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ വലിയൊരു മുന്നേറ്റം സംഭവിക്കാമെന്നതാണു ചരിത്രവും. അപ്പോഴും, രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സംഭവിച്ചേക്കാവുന്ന അപകടങ്ങളും അനിശ്ചിതത്വങ്ങളും ഇന്ത്യയ്ക്കു മുന്നിലുണ്ട്. അത് വിപണിയിലും ചാഞ്ചാട്ടം സൃഷ്ടിക്കും. ഏത് ഓഹരിയാണെങ്കിലും നിക്ഷേപകര്‍ ജാഗ്രതയോടെ മാത്രം മുന്നോട്ടു പോകണമെന്നു ചുരുക്കം.