പിന്മാറാനില്ല, ഈ വിദ്യാർഥികൾ വിശ്രമിക്കാനുമില്ല; ചെറുത്തുനിൽപാണ് ആയുധം; ‘എല്ലാ പോരാട്ടവും പലസ്തീനു വേണ്ടി...’
‘ഞങ്ങൾ പിന്മാറില്ല, ഞങ്ങൾ വിശ്രമിക്കില്ല. ഞങ്ങൾ വെളിപ്പെടുത്തും ഞങ്ങൾ ചെറുത്തുനിൽക്കും’ – ലോകത്തെമ്പാടുമുള്ള സർവകലാശാലകളിലെ വിദ്യാർഥികൾ സമരമുഖത്താണ്. പലസ്തീൻ സ്വതന്ത്രമാകും വരെ പോരാട്ടം തുടരുമെന്നറിയിച്ചുകൊണ്ടുള്ള സമരമുഖത്ത് വിദ്യാർഥികൾക്ക് കരുത്തായി അധ്യാപകരുമുണ്ട്. എന്നാൽ, അവർക്കെതിരെ തെരുവുകളിൽ സംഘടിക്കാനും ആളുകളുണ്ടായി. വിദ്യാർഥികൾക്കെതിരെ, പൊലീസിനെ ഉപയോഗിച്ചുള്ള ബലപ്രയോഗം കൊണ്ടും അധികാര പ്രയോഗങ്ങൾകൊണ്ടും ഭരണകൂടങ്ങൾ പ്രതിരോധ ശ്രമങ്ങൾ നടത്തുന്നു. ലോകത്താകമാനം ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടതും ക്യാംപസുകളിൽ നിന്ന് പുറത്താക്കപ്പെട്ടതും. ഒരുവശത്ത് സമത്വവും സ്വാതന്ത്ര്യവും പഠിപ്പിക്കുന്ന അതേ സർവകലാശാലകൾ തന്നെ മറുവശത്ത് വംശഹത്യയെ പ്രോത്സാഹിപ്പിക്കുകയും കൊളോണിയൽ ശക്തികളിൽ നിന്ന് കണ്ടെത്തുന്ന സാമ്പത്തിക സ്രോതസ്സുകൾ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതിലെ വിരോധാഭാസം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിദ്യാർഥി പ്രക്ഷോഭങ്ങളുടെ ആരംഭം. ഗാസയ്ക്ക് എതിരെയുള്ള ഇസ്രയേൽ ആക്രമണത്തിന് നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎസ് സർവകലാശാലകളിൽ ഒരു മാസത്തോളമായി നടന്നു വന്ന സമരം ഇപ്പോൾ ഓസ്‌ട്രേലിയയിലേയ്ക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. യുഎസ് സർവകലാശാലകളിലെ പ്രതിഷേധങ്ങളേക്കാൾ ഭയപ്പെടുത്തുന്നതാണ്
‘ഞങ്ങൾ പിന്മാറില്ല, ഞങ്ങൾ വിശ്രമിക്കില്ല. ഞങ്ങൾ വെളിപ്പെടുത്തും ഞങ്ങൾ ചെറുത്തുനിൽക്കും’ – ലോകത്തെമ്പാടുമുള്ള സർവകലാശാലകളിലെ വിദ്യാർഥികൾ സമരമുഖത്താണ്. പലസ്തീൻ സ്വതന്ത്രമാകും വരെ പോരാട്ടം തുടരുമെന്നറിയിച്ചുകൊണ്ടുള്ള സമരമുഖത്ത് വിദ്യാർഥികൾക്ക് കരുത്തായി അധ്യാപകരുമുണ്ട്. എന്നാൽ, അവർക്കെതിരെ തെരുവുകളിൽ സംഘടിക്കാനും ആളുകളുണ്ടായി. വിദ്യാർഥികൾക്കെതിരെ, പൊലീസിനെ ഉപയോഗിച്ചുള്ള ബലപ്രയോഗം കൊണ്ടും അധികാര പ്രയോഗങ്ങൾകൊണ്ടും ഭരണകൂടങ്ങൾ പ്രതിരോധ ശ്രമങ്ങൾ നടത്തുന്നു. ലോകത്താകമാനം ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടതും ക്യാംപസുകളിൽ നിന്ന് പുറത്താക്കപ്പെട്ടതും. ഒരുവശത്ത് സമത്വവും സ്വാതന്ത്ര്യവും പഠിപ്പിക്കുന്ന അതേ സർവകലാശാലകൾ തന്നെ മറുവശത്ത് വംശഹത്യയെ പ്രോത്സാഹിപ്പിക്കുകയും കൊളോണിയൽ ശക്തികളിൽ നിന്ന് കണ്ടെത്തുന്ന സാമ്പത്തിക സ്രോതസ്സുകൾ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതിലെ വിരോധാഭാസം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിദ്യാർഥി പ്രക്ഷോഭങ്ങളുടെ ആരംഭം. ഗാസയ്ക്ക് എതിരെയുള്ള ഇസ്രയേൽ ആക്രമണത്തിന് നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎസ് സർവകലാശാലകളിൽ ഒരു മാസത്തോളമായി നടന്നു വന്ന സമരം ഇപ്പോൾ ഓസ്‌ട്രേലിയയിലേയ്ക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. യുഎസ് സർവകലാശാലകളിലെ പ്രതിഷേധങ്ങളേക്കാൾ ഭയപ്പെടുത്തുന്നതാണ്
‘ഞങ്ങൾ പിന്മാറില്ല, ഞങ്ങൾ വിശ്രമിക്കില്ല. ഞങ്ങൾ വെളിപ്പെടുത്തും ഞങ്ങൾ ചെറുത്തുനിൽക്കും’ – ലോകത്തെമ്പാടുമുള്ള സർവകലാശാലകളിലെ വിദ്യാർഥികൾ സമരമുഖത്താണ്. പലസ്തീൻ സ്വതന്ത്രമാകും വരെ പോരാട്ടം തുടരുമെന്നറിയിച്ചുകൊണ്ടുള്ള സമരമുഖത്ത് വിദ്യാർഥികൾക്ക് കരുത്തായി അധ്യാപകരുമുണ്ട്. എന്നാൽ, അവർക്കെതിരെ തെരുവുകളിൽ സംഘടിക്കാനും ആളുകളുണ്ടായി. വിദ്യാർഥികൾക്കെതിരെ, പൊലീസിനെ ഉപയോഗിച്ചുള്ള ബലപ്രയോഗം കൊണ്ടും അധികാര പ്രയോഗങ്ങൾകൊണ്ടും ഭരണകൂടങ്ങൾ പ്രതിരോധ ശ്രമങ്ങൾ നടത്തുന്നു. ലോകത്താകമാനം ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടതും ക്യാംപസുകളിൽ നിന്ന് പുറത്താക്കപ്പെട്ടതും. ഒരുവശത്ത് സമത്വവും സ്വാതന്ത്ര്യവും പഠിപ്പിക്കുന്ന അതേ സർവകലാശാലകൾ തന്നെ മറുവശത്ത് വംശഹത്യയെ പ്രോത്സാഹിപ്പിക്കുകയും കൊളോണിയൽ ശക്തികളിൽ നിന്ന് കണ്ടെത്തുന്ന സാമ്പത്തിക സ്രോതസ്സുകൾ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതിലെ വിരോധാഭാസം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിദ്യാർഥി പ്രക്ഷോഭങ്ങളുടെ ആരംഭം. ഗാസയ്ക്ക് എതിരെയുള്ള ഇസ്രയേൽ ആക്രമണത്തിന് നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎസ് സർവകലാശാലകളിൽ ഒരു മാസത്തോളമായി നടന്നു വന്ന സമരം ഇപ്പോൾ ഓസ്‌ട്രേലിയയിലേയ്ക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. യുഎസ് സർവകലാശാലകളിലെ പ്രതിഷേധങ്ങളേക്കാൾ ഭയപ്പെടുത്തുന്നതാണ്
‘ഞങ്ങൾ പിന്മാറില്ല, ഞങ്ങൾ വിശ്രമിക്കില്ല. ഞങ്ങൾ വെളിപ്പെടുത്തും ഞങ്ങൾ ചെറുത്തുനിൽക്കും’ – ലോകത്തെമ്പാടുമുള്ള സർവകലാശാലകളിലെ വിദ്യാർഥികൾ സമരമുഖത്താണ്. പലസ്തീൻ സ്വതന്ത്രമാകും വരെ പോരാട്ടം തുടരുമെന്നറിയിച്ചുകൊണ്ടുള്ള സമരമുഖത്ത് വിദ്യാർഥികൾക്ക് കരുത്തായി അധ്യാപകരുമുണ്ട്. എന്നാൽ, അവർക്കെതിരെ തെരുവുകളിൽ സംഘടിക്കാനും ആളുകളുണ്ടായി. വിദ്യാർഥികൾക്കെതിരെ, പൊലീസിനെ ഉപയോഗിച്ചുള്ള ബലപ്രയോഗം കൊണ്ടും അധികാര പ്രയോഗങ്ങൾകൊണ്ടും ഭരണകൂടങ്ങൾ പ്രതിരോധ ശ്രമങ്ങൾ നടത്തുന്നു.
ലോകത്താകമാനം ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടതും ക്യാംപസുകളിൽ നിന്ന് പുറത്താക്കപ്പെട്ടതും. ഒരുവശത്ത് സമത്വവും സ്വാതന്ത്ര്യവും പഠിപ്പിക്കുന്ന അതേ സർവകലാശാലകൾ തന്നെ മറുവശത്ത് വംശഹത്യയെ പ്രോത്സാഹിപ്പിക്കുകയും കൊളോണിയൽ ശക്തികളിൽ നിന്ന് കണ്ടെത്തുന്ന സാമ്പത്തിക സ്രോതസ്സുകൾ ഉപയോഗിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നതിലെ വിരോധാഭാസം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വിദ്യാർഥി പ്രക്ഷോഭങ്ങളുടെ ആരംഭം.
ഗാസയ്ക്ക് എതിരെയുള്ള ഇസ്രയേൽ ആക്രമണത്തിന് നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഎസ് സർവകലാശാലകളിൽ ഒരു മാസത്തോളമായി നടന്നു വന്ന സമരം ഇപ്പോൾ ഓസ്‌ട്രേലിയയിലേയ്ക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. യുഎസ് സർവകലാശാലകളിലെ പ്രതിഷേധങ്ങളേക്കാൾ ഭയപ്പെടുത്തുന്നതാണ് ഓസ്‌ട്രേലിയയിലെ സംഭവങ്ങൾ. പലസ്തീൻ അനുകൂലികളും ഇസ്രയേൽ അനുകൂലികളും പൊതു ഇടങ്ങളിൽ നടത്തിവരുന്ന സംവാദങ്ങൾ അക്രമങ്ങളുടെ സ്വഭാവത്തിലേക്ക് നീങ്ങുന്നത് വളരെ വേഗത്തിലാണ്.
‘യുദ്ധം അവസാനിപ്പിക്കുക, വിദ്യാർഥികൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക, ഇസ്രയേൽ ബന്ധം ഉപേക്ഷിക്കുക’ തുടങ്ങിയ ആശയങ്ങളോട് ചേർന്നുനിൽക്കുന്ന വിദ്യാർഥികൾ പലസ്തീൻ അനുകൂല സമരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, ഈ പ്രതിഷേധങ്ങൾ യഹൂദ വിരുദ്ധമാണെന്നും (Antisemantic) തങ്ങളെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചാണ് ഇസ്രയേൽ അനുകൂലികളുടെ പ്രതിഷേധം. ഇത് പലപ്പോഴും ആഭ്യന്തര കലഹത്തിന്റെ രൂപം സ്വീകരിക്കുന്നുമുണ്ട്.
യൂറോപ്പിൽ നെതർലൻഡ്‌സ്, ജർമനി, ഫ്രാൻസ്, സ്വിറ്റ്‌സർലൻഡ്, ഓസ്ട്രിയ എന്നിവിടങ്ങളിലായാണ് പലസ്തീൻ അനുകൂലികളായ വിദ്യാർഥികളുടെ പ്രതിഷേധസമരങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. ആംസ്റ്റർഡാം സർവകലാശാലയിൽ നടന്ന പ്രകടനത്തിൽ 169 വിദ്യാർഥികളെയാണ് ഡച്ച് പൊലീസ് ആദ്യദിനം മാത്രം അറസ്റ്റ് ചെയ്തത്. നെതർലൻഡ്‌സിലെ ഉട്രെക്റ്റ് സർവകലാശാലയിലെ അൻപതോളം വിദ്യാർഥികളെയും ഡെൽഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്‌നോളജിയിലെ ഇരുപത്തിയഞ്ചോളം വിദ്യാർഥികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
പാരിസിലെ സോർബോൺ സർവകലാശാല, കിഴക്കൻ ജർമൻ സർവകലാശാലയായ ലീപ്‌സിഗ്, ബെർലിനിലെ ഫ്രീ, സ്വിറ്റ്സർലൻഡിലെ ലൊസാനെ, ജനീവ, സൂറിച്ച്, വിയന്ന തുടങ്ങിയ പ്രമുഖ സർവകലാശാലകളിൽ നിന്നായി നൂറുകണക്കിന് വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്‌തത്. ലോകമെമ്പാടുമുള്ള വിദ്യാർഥി സമൂഹം തെരുവിലിറങ്ങിയ സാഹചര്യത്തിലും ഇസ്രയേൽ ഹമാസിനെതിരെ സൈനിക ആക്രമണം ആരംഭിച്ചിരുന്നു. 1.4 ദശലക്ഷം പലസ്തീനികൾ അഭയം തേടിയ, ഇസ്രയേൽ ആക്രമണത്തിൽ നശിപ്പിക്കപ്പെടാതിരുന്ന ഏക നഗരമായ റാഫയിലും ബോംബുകൾ വർഷിക്കപ്പെട്ടു.
∙ സമരത്തിന്റെ ആരംഭം
‘റിവർ ടു ദ് സീ, പലസ്തീൻ വിൽ ബി ഫ്രീ’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് 2024 ഏപ്രിൽ 17ന് യുഎസിലെ കൊളംബിയ സർവകലാശാലയിൽ ആരംഭിച്ച സമരത്തെ ന്യൂയോർക്ക് പൊലീസ് ക്രൂരമായാണ് പ്രതിരോധിച്ചത്. സർവകലാശാലയ്ക്ക് അകത്ത് ടെന്റുകൾ കെട്ടി പ്രതിഷേധിച്ച വിദ്യാർഥികളെ അടിച്ചോടിച്ചും അറസ്റ്റ് ചെയ്തും മർദിച്ചും ക്യാംപസിൽ നിന്ന് പുറത്താക്കിയും ടെന്റുകൾ തകർത്തെറിഞ്ഞുമൊക്കെ ഭരണകൂടം അവരെ ചെറുക്കാൻ ശ്രമിച്ചു. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ യുഎസ് സാക്ഷ്യംവഹിച്ച ഏറ്റവും വലിയ വിദ്യാർഥി പ്രക്ഷോഭം’ എന്നാണ് സമരം നടക്കുന്ന ന്യൂയോർക്ക് സർവകലാശാലയിലെ സോഷ്യൽ സ്റ്റഡീസ് വിഭാഗത്തിലെ പ്രഫസർ റോബർട്ട് കോഹൻ പ്രതികരിച്ചത്.
‘‘ഗാസയിൽ തീവ്രമായിക്കൊണ്ടിരിക്കുന്ന വംശഹത്യയെ സംബന്ധിച്ച ആശങ്കകളും ആയിരക്കണക്കിന് മനുഷ്യരുടെ മരണത്തിനും നിസ്സഹായതയ്ക്കും കാരണമാവുന്ന യുഎസ് സൈനിക ഇടപെടലുകളും വിദ്യാർഥികളുടെ ശ്രദ്ധയിൽ ഇടംനേടിയിട്ടുണ്ട്. നിരപരാധികളായ മനുഷ്യർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് മേൽ ബോംബ് വർഷിക്കാൻ സ്വന്തം രാജ്യത്തിന്റെ ആയുധങ്ങൾ കാരണമാകുന്നതിൽ അവർക്ക് സ്വാഭാവികമായും പ്രതിഷേധമുണ്ടാകും’’ എന്നു പറഞ്ഞുകൊണ്ടാണ് ആ അധ്യാപകൻ തന്റെ വിദ്യാർഥികൾക്കൊപ്പം നിലകൊണ്ടത്. സർവകലാശാലകളിലെ അധ്യാപകരും വിദ്യാർഥികൾക്കൊപ്പം സമരമുഖത്ത് അണിനിരന്നു.
പൊലീസ് സമരത്തെ നേരിട്ട രീതിയും അധ്യാപകരുടെ പിന്തുണയും സമരത്തിന്റെ തീവ്രത വർധിപ്പിക്കുന്നതായിരുന്നു. ന്യൂയോർക്കിലെ മറ്റ് സർവകലാശാലകളും ക്രമേണ രാജ്യത്തെ എല്ലാ പ്രമുഖ സർവകലാശാലകളും അതത് ക്യാംപസുകളിൽ പലസ്തീൻ കൊടികളും മുദ്രാവാക്യങ്ങളും ഉയർത്തി. എന്നാൽ ഈ സംഭവങ്ങളോട് ന്യൂയോർക്ക് മേയർ എറിക് ആദംസിന്റെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. ‘‘ക്യാംപസിനകത്ത് പ്രതിഷേധിക്കുന്നവരെല്ലാം വിദ്യാർഥികളല്ല. അവരിൽ മിക്കവരും പുറത്തുനിന്നെത്തിയ, കൃത്യമായ പരിശീലനം ലഭിച്ചിട്ടുള്ളതും സമരതന്ത്രങ്ങൾ വശമുള്ളവരുമായ പ്രഫഷനലുകളാണ്. ഇതൊരു സമാധാനപരമായി നടക്കുന്ന സമരമല്ല’’ എന്നു പറഞ്ഞുകൊണ്ട് പൊലീസ് ക്രൂരതകളെ ന്യായീകരിക്കുകയാണ് എറിക് ചെയ്തത്.
സർവകലാശാല അധികൃതരുടെ അപേക്ഷപ്രകാരമാണ് വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നീക്കിയതെന്നും എറിക് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇത് കൂടുതൽ പ്രശ്നങ്ങൾക്കും കലഹങ്ങൾക്കും വഴിവച്ചു. മാധ്യമങ്ങൾക്കും സ്റ്റുഡന്റ് റിപ്പോർട്ടർമാർക്കും ക്യാംപസുകളിലേക്കുള്ള പ്രവേശനം വിലക്കി. എന്നാൽ, എത്രകണ്ട് അടിച്ചമർത്തുന്നുവോ അത്രകണ്ട് വീണ്ടും ഉയർന്നുവരുന്ന സമരകേന്ദ്രങ്ങളെയാണ് പിന്നീട് യുഎസ് കണ്ടത്.
∙ സമരത്തിന്റെ വളർച്ച
ഏപ്രിൽ 17ന് കൊളംബിയ സർവകലാശാല പ്രസിഡന്റ് നെമത് ഷെഫീക്കിനോട് ക്യാംപസിലെ യഹൂദവിരുദ്ധ സമരത്തെപ്പറ്റി ചോദ്യം ചെയ്യലിനായി ഹാജരാകാൻ യുഎസ് കോൺഗ്രസ് ആവശ്യപ്പെട്ടതുമുതലാണ് സമരരീതികൾ കൂടുതൽ കടുത്തത്. ക്യാംപസിൽ നടന്നുവന്ന പലസ്തീൻ അനുകൂല സമരം യഹൂദവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് റിപബ്ലിക്കൻ പാർട്ടി നേതാക്കൾ ഷെഫീക്കിനെ ചോദ്യം ചെയ്തത്. അത് ക്യാംപസിൽ സജീവമായിക്കൊണ്ടിരുന്ന വിദ്യാർഥി സമരത്തിന് ആക്കം കൂട്ടി. വിദ്യാർഥികൾ ക്യാംപസിനകത്ത് ടെന്റുകൾകെട്ടി സമരം ആരംഭിച്ചു. ഇതിനു പിന്നാലെയാണ് ന്യൂയോർക്ക് പൊലീസ് ക്യാംപസിനകത്ത് പ്രവേശിക്കുന്നതും നൂറോളം വിദ്യാർഥികളെ അറസ്റ്റ് ചെയ്യുന്നതും. അതോടെ സമരം ക്യംപസുകളിൽ നിന്ന് തെരുവിലേക്കെത്തി.
ഏപ്രിൽ 19ന് സമരം സതേൺ കലിഫോർണിയ സർവകലാശാലയിലേക്ക് പടർന്നു. മേയ് 10ന് നടക്കാനിരുന്ന ചടങ്ങിൽ പ്രസംഗിക്കേണ്ടിയിരുന്ന മുസ്‌ലിം വിദ്യാർഥിയെ മാറ്റിയതും സംവിധായകൻ ജോൺ എം ചുവിനെ പങ്കെടുപ്പിക്കില്ലെന്ന് തീരുമാനിച്ചതും കോലാഹലങ്ങൾക്ക് ഇടവച്ചു. ഇതിനിടെ കലിഫോർണിയ സർവകലാശാലയിലെ അധ്യാപകൻ ജൂത വിദ്യാർഥികളോട് ക്യാംപസിൽ വരരുതെന്ന് ആവശ്യപ്പെട്ടതും, അവിടെ യഹൂദവിരുദ്ധതയും അരാജകത്വവും നിറഞ്ഞാടുകയാണെന്ന് പറഞ്ഞതും വിദ്യാർഥികളെ പ്രകോപിപ്പിച്ചു. വൈകാതെ സമരം യൂണിവേഴ്സിറ്റി ഓഫ് മിഷിഗൻ, മാസച്യുസിറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നോർത്ത് കാരലൈന സർവകലാശാല എന്നിവിടങ്ങളിലേക്കും പടർന്നു.
ഏപ്രിൽ ഇരുപത്തിരണ്ടോടെ, കൊളംബിയയിലെ വ്യക്തിഗത ക്ലാസുകൾ റദ്ദാക്കി. ന്യൂയോർക്കിലെ ക്യാംപസുകളിലേക്ക് നൂറുകണക്കിന് പ്രതിഷേധക്കാർ എത്തിച്ചേരുകയും അത് പൊലീസ് ഇടപെടലുകളിലേക്കും ക്രമസമാധാന പ്രശ്നങ്ങളിലേക്കും എത്തുകയും ചെയ്തു. ന്യൂയോർക്ക് സർവകലാശാലയിലും യേൽ സർവകലാശാലയിലും ഡസൻ കണക്കിന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സമരം പടരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയ്ക്ക് ഹാർവഡ് യാർഡിലേക്കുള്ള മാസച്യുസിറ്റ്‌സിലെയും കേംബ്രിജിലെയും ഗേറ്റുകൾ അടച്ചിടുക എന്ന തന്ത്രമാണ് അടുത്തതായി ഭരണകൂടം പരീക്ഷിച്ചത്.
സമരം കടുക്കുന്നതിനനുസരിച്ച് ഭരണകൂടത്തിന്റെയും റിപബ്ലിക്കൻ കക്ഷികളുടെയും നിലപാടുകളും സമീപനങ്ങളും കടുക്കുന്നുണ്ടായിരുന്നു. റിപബ്ലിക്കൻ ഹൗസ് സ്പീക്കർ മൈക്കിൾ ജോൺസൺ കൊളംബിയ പ്രസിഡന്റിനോട് രാജി ആവശ്യപ്പെട്ടിരുന്നു. ‘കലാലയത്തിന്റെ പാരമ്പര്യവും പവിത്രതയും കളങ്കപ്പെടുത്തി’ എന്നതായിരുന്നു ആരോപണം. ‘ജൂത മതസ്ഥർക്കെതിരെ അഴിച്ചുവിടുന്ന കലാപം’ എന്നാണ് മാധ്യമപ്രവർത്തകരോടുള്ള പ്രതികരണത്തിൽ ജോൺസൺ സമരത്തെ വിശേഷിപ്പിച്ചത്. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ കൊളംബിയ പ്രസിഡന്റ് മിനൂഷ് ഷാഫിക് തങ്ങൾ ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിക്കില്ലെന്ന് കടുപ്പിച്ചു പറഞ്ഞു. ഒപ്പം വിദ്യാർഥികൾക്ക് താക്കീതും.
ഏപ്രിൽ 30ന് കൊളംബിയ സർവകലാശാലയിലെ വിദ്യാർഥികൾ ചരിത്രപ്രസിദ്ധമായ ഹാമിൽട്ടൻ ഹാളിലേക്ക് ‘ഫ്രീ പലസ്തീൻ’ എന്നെഴുതിയ കൊടികളുമായി കടന്നുകയറി കെട്ടിടങ്ങൾ പിടിച്ചെടുത്തു. മൂന്നു പ്രധാന ആവശ്യങ്ങളാണ് അന്ന് അവർ ഉന്നയിച്ചത്. 1) ഇസ്രയേലിൽനിന്നും ഗാസയിലെ യുദ്ധത്തെ പിന്തുണയ്ക്കുന്ന കമ്പനികളിൽനിന്നും ഒഴിപ്പിക്കൽ നടപടികൾ ഉണ്ടാവുക, 2) സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തുക, 3) പ്രതിഷേധക്കാർക്ക് പൊതുമാപ്പ് നൽകുക എന്നിവയായിരുന്നു ആവശ്യങ്ങൾ. ഇതൊന്നും തന്നെ അംഗീകരിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ഏറ്റുമുട്ടലിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റിയത് മൂന്നൂറോളം വിദ്യാർഥികളെയാണ്.
∙ 57 വർഷങ്ങൾക്ക് മുൻപ് കൊളംബിയ കണ്ട വിദ്യാർഥി സമരം
വിദ്യാർഥി സമരത്തിനോടുള്ള യുഎസ് ഭരണകൂടത്തിന്റെ ഭയം അടിയുറച്ചിരിക്കുന്നത് രാജ്യത്ത് ഇതിന് മുൻപ് നടന്നിട്ടുള്ള ആഭ്യന്തര സമരങ്ങളുടെ തീവ്രതയിലാണ്. പ്രത്യേകിച്ചും 57 വർഷങ്ങൾക്ക് മുൻപ് ഇതേ ക്യാംപസിന്റെ ഹാമിൽട്ടൻ ഹാളിൽ നടന്ന സമാനമായ വിദ്യാർഥി പ്രതിഷേധത്തിൽ. അന്ന് എഴുനൂറിലധികം വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ന്യൂയോർക്ക് നഗരത്തിലെ മോണിങ് സൈഡ് ഹൈറ്റ്‌സിനോട് ചേർന്ന് വെസ്റ്റ് ഹാർലെമിന് സമീപം കൊളംബിയ സർവകലാശാല ഒരു ജിം ആരംഭിക്കാൻ തീരുമാനിക്കുന്നു. ആഫ്രിക്കൻ – അമേരിക്കൻ വംശജർ ധാരാളമുള്ള മോണിങ് സെഡിൽ പൊതുജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അത്തരമൊരു വികസനം തീർത്തും സ്വാഗതാർഹമായി.
യുഎസിൽ ആകെ വിവേചനം നേരിട്ടുകൊണ്ടിരുന്ന കറുത്തവർഗക്കാരെ സർവകലാശാലയുടെ വികസനമെന്ന പേരിൽ വീടുകളിൽ നിന്ന് ഒഴിപ്പിക്കുകയും ചൂഷണം ചെയ്യുകയാണെന്നും ആയിരുന്നു പ്രധാന ആരോപണം. പുതുതായി സ്ഥാപിച്ച ജിമ്മിൽ സർവകലാശാല അംഗങ്ങൾക്ക് പ്രവേശിക്കാൻ മുഖ്യകവാടവും മറ്റുള്ളവർക്ക് താഴത്തെ നിലയിലൂടെയുള്ള ഒരു പ്രത്യേക ചെറിയ കവാടവുമായിരുന്നു ഒരുക്കിയിരുന്നത്.
എന്നാൽ, പൊതു ഇടത്തിൽ എല്ലാവരെയും ഉൾപ്പെടുത്തുന്ന ജിം എന്നത് പേരിൽ മാത്രമായി. 12 ശതമാനം ജിം മാത്രമേ കൊളംബിയയ്ക്ക് പുറത്തു നിന്നുള്ളവർക്ക് ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളൂ. ക്യാംപസ് നവീകരണത്തിന്റെ പേരിൽ മുൻപ് തന്നെ അവിടെയുണ്ടായിരുന്ന വീടുകൾ പൊളിച്ചുമാറ്റിയതിന്റെ പേരിൽ അലോസരങ്ങൾ ഉണ്ടായിരുന്നു. കറുത്തവർഗക്കാരായ ദേശവാസികൾക്ക് പ്രവേശിക്കാനുള്ള ഭാഗത്തെ അവർ ‘ജിം ക്രോ’ (GYM CROW) എന്ന് വിളിച്ചു. ഇത് തീർത്തും വംശവെറിയാണെന്ന് സർവകലാശാലയിലെ വിദ്യാർഥികളും അധ്യാപകരും ഒരുപോലെ പ്രതികരിച്ചു. വൈകാതെ ക്യാംപസിലെ വിദ്യാർഥി സംഘടനയായ സ്റ്റുഡന്റ് ആഫ്രോ-അമേരിക്കൻ സൊസൈറ്റി (SAS) ഇതിനെതിരെ സംഘടിക്കാനും പ്രതികരിക്കാനും തീരുമാനിച്ചു.
വിയറ്റ്നാം യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന ഇതേ കാലഘട്ടത്തിൽ, കൊളംബിയ സർവകലാശാലയ്ക്ക് അകത്തു തന്നെയുള്ള മറ്റൊരു സംഘം വിദ്യാർഥികൾ യുദ്ധവിരുദ്ധ ആശയങ്ങളുമായി സംഘടിക്കുന്നുണ്ടായിരുന്നു. പ്രതിരോധ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന ഗവേഷണ ഗ്രൂപ്പായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് അനാലിസിസുമായുള്ള (IDA) സഹകരണം നിർത്തണമെന്നതായിരുന്നു അവരുടെ ആവശ്യം. വിയറ്റ്നാം യുദ്ധത്തെ അപലപിച്ചുകൊണ്ട് വിദ്യാർഥികൾ സംഘടിക്കുകയായിരുന്നു. 1968 ഏപ്രിൽ 23ന് ഇരുസംഘടനകളുടെയും നേതൃത്വത്തിൽ വിദ്യാർഥികൾ ഒന്നിച്ച്, സർവകലാശാലയുടെ അഡ്മിനിസ്ട്രേഷൻ ഓഫിസിലേക്കും ക്ലാസ് മുറികളിലേക്കുമുള്ള ഹാമിൽട്ടൻ ഹാളിലേക്ക് ഇരച്ചു കയറി.
ക്യാംപസിലെ 5 കെട്ടിടങ്ങളിലായി ആയിരത്തിലധികം പേരാണ് സമരത്തിൽ അണിനിരന്നത്. വിദ്യാർഥികൾ ദിവസങ്ങളോളം സർവകലാശാലയിലെ സമരം തുടർന്നു. ആറാം ദിവസം വിദ്യാർഥി സമരം അടിച്ചമർത്താനായി ആയിരം പൊലീസുകാരെയാണ് നിയോഗിച്ചത്. തുടർന്നുണ്ടായ വലിയ അക്രമങ്ങളിലും തളരാതെ നടന്ന സമരത്തിനൊടുവിൽ കൊളംബിയ സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് അനാലിസിസുമായുള്ള കരാർ റദ്ദ് ചെയ്യുകയും എല്ലാവർക്കും ഉപയോഗപ്രദമാകുന്ന വിധം ജിം തുറന്നുകൊടുക്കുകയും ചെയ്തു. 30 വിദ്യാർഥികളെയാണ് ഇതേത്തുടർന്ന് സർവകലാശാല സസ്പെൻസ് ചെയ്തത്.
‘‘ചരിത്രം നാളെ ശരിയും തെറ്റും വ്യക്തമാക്കും, അന്ന് ഞങ്ങൾക്ക് അഭിമാനത്തോടുകൂടെ പറയാം ഞങ്ങൾ ശരിയുടെ പക്ഷത്തായിരുന്നു’’ എന്നാണ് വിദ്യാർഥി സംഘടനകൾ അന്ന് പ്രതികരിച്ചത്. ഇതേ ചോദ്യമാണ് ഇന്നും വിദ്യാർഥികൾ ചോദിക്കുന്നത്: ‘‘ചരിത്രം നാളെ നിങ്ങളോട് ചോദിക്കില്ലേ, ലോകം കണ്ട ഏറ്റവും നീചമായ അടിച്ചമർത്തലുണ്ടായപ്പോൾ നിങ്ങൾ ഏത് പക്ഷത്തായിരുന്നുവെന്ന്?’’ സമരകാരണങ്ങളിലും നടന്ന സ്ഥലത്തിനും രീതികൾക്കുമെല്ലാം കൊളംബിയ സർവകലാശാലയിലെ സമരത്തോട് ഏറെ സാമ്യതകളുണ്ട്. തങ്ങൾ പഠിക്കുന്ന കലാലയത്തിന്റെ ചരിത്രമാണ് തങ്ങളെ പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചതെന്ന് വിദ്യാർഥികൾ പ്രതികരിച്ചതും ഇതിനോടുകൂട്ടിവായിക്കാം.
∙ പലസ്തീനിൽ നിന്നുള്ള പ്രതികരണങ്ങൾ
കൊളംബിയ സർവകലാശാലയിൽ തുടങ്ങി എംഐടി, ഹാർവഡ് തുടങ്ങിയ യുഎസ് സർവകലാശാലകളിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പടർന്നിരിക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങളെ പ്രതീക്ഷയോടുകൂടെയാണ് കാണുന്നതെന്ന് പലസ്തീൻ വിദ്യാർഥികൾ രാജ്യാന്തര മാധ്യമമായ അൽ ജസീറയോട് പ്രതികരിച്ചിട്ടുണ്ട്. പലസ്തീനിൽ നിന്ന് ഈജിപ്തിലേക്ക് കുടിയേറിയ വിദ്യാർഥികളാണ് നന്ദിയറിയിച്ചുകൊണ്ട് പ്രതികരിച്ചത്. ‘ഞങ്ങളെ പിന്തുണയ്ക്കാൻ എത്തിയിരിക്കുന്നത് വിദ്യാർഥികൾ മാത്രമാണ് എന്നതിൽ സങ്കടമുണ്ട്. പക്ഷേ അവർ ഞങ്ങൾക്ക് നൽകുന്നത് പ്രതീക്ഷകളാണ്, ഇസ്രയേലിനെയും യുഎസിനെയും തിരസ്കരിക്കാനുള്ള ഊർജമാണത്’ – ഹാല ഷറഫ് എന്ന മെഡിക്കൽ വിദ്യാർഥിയുടെ വാക്കുകൾ.
‘‘അവരുടെ പ്രതിഷേധങ്ങൾ ഒരുപക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ മാറ്റങ്ങൾ ഉണ്ടാക്കില്ലായിരിക്കാം. പക്ഷേ ഒന്നറിയാം, കൂടുതൽ ശക്തിയോടെ മുന്നോട്ട് പോകാൻ അവരുടെ പിന്തുണ ഞങ്ങളെ സഹായിക്കും" എന്നാണ് ഹാലയുടെ സഹപാഠി സാറാ അൽ കുർദ് പറഞ്ഞത്. കാരിയോയിലെ അൽ അസർ സർവകലാശാലയിലെ ഈ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥികൾ പലസ്തീനിൽ യുദ്ധം ആരംഭിച്ചതോടെ ഈജിപ്തിലേക്ക് പഠനം മാറ്റിയവരാണ്. ഇരുവരും അവരവരുടെ കുടുംബങ്ങളിലെ ഏക അതിജീവിതരുമാണ്.