‘‘നിങ്ങൾക്ക് മഹുവ മൊയ്ത്രയെ ഇഷ്ടമാണോ..’’– ചോദ്യം ഒഡീഷ മുൻ മുഖ്യമന്ത്രി നന്ദിനി സത്പതിയുടെ മകനും നാലു തവണ ബിജെഡി എംപിയുമായ തദാഗത സത്പതിയുടേതാണ്. സന്ദേശം സിനിമയിൽ ശ്രീനിവാസൻ ചോദിച്ച മറുചോദ്യമാണ് പെട്ടെന്ന് നാവിൻ തുമ്പത്തു വന്നത്– ‘‘ഇഷ്ടം എന്നു വച്ചാൽ...’’ ചോദിച്ചില്ല. സത്പതി തന്നെ പിഴിഞ്ഞു തയാറാക്കി നൽകിയ നാരങ്ങാസോഡ കുടിച്ച് ഞാനും ഫോട്ടോഗ്രാഫർ റിജോ ജോസഫും ചിരിച്ചു നിന്നു. ‘‘ഞങ്ങളുടെ പുരി എംപിക്ക് ഇത്തവണ സീറ്റ് നഷ്ടമായത് മഹുവയുമായുള്ള ബന്ധത്തിന്റെ പേരിലാണ് എന്ന് പറയപ്പെടുന്നു..’’– പാർലമെന്റ് ജീവിതത്തിനു ശേഷമുള്ള പത്രപ്രവർത്തക ജീവിതത്തിന്റെ കൗശലത്തോടെ സത്പതിയുടെ വാക്കുകൾ. ഒഡീഷയിലെ പ്രധാന ദിനപത്രങ്ങളായ ധരിത്രിയുടെയും ഒറീസ പോസ്റ്റിന്റെയും എഡിറ്ററാണ് സത്പതി ഇപ്പോൾ. ‘‘ഇന്ത്യൻ സമൂഹം ഇപ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘നിങ്ങൾക്ക് മഹുവ മൊയ്ത്രയെ ഇഷ്ടമാണോ..’’– ചോദ്യം ഒഡീഷ മുൻ മുഖ്യമന്ത്രി നന്ദിനി സത്പതിയുടെ മകനും നാലു തവണ ബിജെഡി എംപിയുമായ തദാഗത സത്പതിയുടേതാണ്. സന്ദേശം സിനിമയിൽ ശ്രീനിവാസൻ ചോദിച്ച മറുചോദ്യമാണ് പെട്ടെന്ന് നാവിൻ തുമ്പത്തു വന്നത്– ‘‘ഇഷ്ടം എന്നു വച്ചാൽ...’’ ചോദിച്ചില്ല. സത്പതി തന്നെ പിഴിഞ്ഞു തയാറാക്കി നൽകിയ നാരങ്ങാസോഡ കുടിച്ച് ഞാനും ഫോട്ടോഗ്രാഫർ റിജോ ജോസഫും ചിരിച്ചു നിന്നു. ‘‘ഞങ്ങളുടെ പുരി എംപിക്ക്  ഇത്തവണ സീറ്റ് നഷ്ടമായത് മഹുവയുമായുള്ള ബന്ധത്തിന്റെ പേരിലാണ് എന്ന് പറയപ്പെടുന്നു..’’– പാർലമെന്റ് ജീവിതത്തിനു ശേഷമുള്ള പത്രപ്രവർത്തക ജീവിതത്തിന്റെ കൗശലത്തോടെ സത്പതിയുടെ വാക്കുകൾ.

തദാഗത സത്പതി. (ചത്രം: റിജോ ജോസഫ് ∙ മനോരമ)

ഒഡീഷയിലെ പ്രധാന ദിനപത്രങ്ങളായ ധരിത്രിയുടെയും ഒറീസ പോസ്റ്റിന്റെയും എഡിറ്ററാണ് സത്പതി ഇപ്പോൾ. ‘‘ഇന്ത്യൻ സമൂഹം ഇപ്പോഴും മാറിയിട്ടൊന്നുമില്ല. വ്യക്തി ജീവിതത്തിലും പരമ്പരാഗത മൂല്യങ്ങൾ പിന്തുടരുന്നവരെയാണ് അവർക്കു വേണ്ടത്. അത് പാർലമെന്റിലായാലും..’’. താൻ രാഷ്ട്രീയത്തിൽ നിന്നു വൊളന്ററി റിട്ടയർമെന്റ് എടുത്തതിന്റെ കാരണം കൂടി പരോക്ഷമായി സൂചിപ്പിച്ച് സത്പതി പറഞ്ഞു.

ADVERTISEMENT

നാലു വട്ടം എംപിയും ലോക്സഭയിൽ പാർട്ടിയുടെ ചീഫ് വിപ്പും ഒക്കെ ആയിരുന്നെങ്കിലും സത്പതി ഒഡീഷയിലെ പരമ്പരാഗത രാഷ്ട്രീയക്കാരിൽ നിന്നു വ്യത്യസ്തനാണ്. ഒഡീഷയിലെ ശശി തരൂർ എന്നു വിശേഷിപ്പിക്കാം ഈ അറുപത്തിയെട്ടുകാരനെ. പാർലമെന്റിൽ നെറ്റ് നൂട്രാലിറ്റിയെയും സ്വവർഗലൈംഗികതയെയുമെല്ലാം പിന്തുണച്ച് ശ്രദ്ധേയനായിരുന്നു അദ്ദേഹം. 

2015ൽ സമൂഹമാധ്യമമായ റെഡിറ്റിൽ ‘ആസ്ക് മി എനിതിങ്’ എന്നൊരു പരിപാടിയും സത്പതി നടത്തി. എംപിയോട് എന്തും ചോദിക്കാനുള്ള അവസരമായിരുന്നു അത്. ‘താങ്കൾ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോ’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ‘ഉണ്ട്’– സത്പതി സത്യസന്ധമായി മറുപടി നൽകി. 

∙ ബിജെഡിയുടെ ജഗന്നാഥൻ

ADVERTISEMENT

സത്പതിയുടെ രാഷ്ട്രീയ നിരീക്ഷണങ്ങൾ ഏപ്രിൽ അവസാനവാരം ഒഡീഷയിൽ നടത്തിയ തിരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിന്റെ ഓരോ ദിവസവും ഞങ്ങൾക്കു മുന്നിൽ വ്യക്തമായിക്കൊണ്ടിരുന്നു. കാൽ നൂറ്റാണ്ടായി ഒഡീഷ മുഖ്യമന്ത്രി പദത്തിലിരിക്കുന്ന നവീൻ പട്നായിക്കിന്റെ സ്വന്തം മണ്ഡലമായ ഹിഞ്ചിലിയിൽ അദ്ദേഹത്തിന്റെ ഇലക്‌ഷൻ ക്യാംപെയ്ൻ റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴാണ് അതേറ്റവും പ്രകടമായി തെളിഞ്ഞു കണ്ടത്. ദേശീയ പാതയോരത്തുള്ള താൽക്കാലിക വേദിയിൽ പട്നായിക്കിന്റെ പടുകൂറ്റൻ കട്ടൗട്ടുകൾ നിറഞ്ഞു നിൽക്കുന്നു.

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കാനെത്തിയ അണികൾ. (ചിത്രം: മനോരമ)

നിറപ്പകിട്ടുള്ളതെങ്കിലും മുഷിഞ്ഞ സാരികളിഞ്ഞ സ്ത്രീകളെല്ലാം അക്ഷമരായി കാത്തിരിക്കുന്നത് ‘രാജാവിന്റെ എഴുന്നള്ളിപ്പി’നാണ്. സ്റ്റേഡിയത്തിനു സമീപമുള്ള മൈതാനത്ത് പട്നായിക്കിന്റെ ഹെലികോപ്റ്റൻ ലാൻഡ് ചെയ്തതോടെ അവരുടെ മുഖം ഭക്തിസാന്ദ്രമായി. പിതാവ് ബിജു പട്നായിക്കിൽ നിന്ന് നവീന് പാരമ്പര്യമായി കിട്ടിയ ഭക്തിയാണത്. വേദിയിൽ പ്രത്യേകമായി ഒരുക്കിയ സിംഹാസനത്തിൽ ഒരു ജന്മിയെപ്പോലെ കാലു കയറ്റിവച്ച് ഇരിക്കുന്ന നവീന്റെ ദർശനം മതി അവർക്ക് അദ്ദേഹത്തിനു വോട്ടു ചെയ്യാൻ.

അയോധ്യ തരംഗം ഇത്തവണ ഒഡീഷയിലും ആഞ്ഞടിക്കും. ലോക്സഭയിലേക്ക് കൂടുതൽ‌ സീറ്റുകൾ മാത്രമല്ല, സംസ്ഥാനത്തും ഞങ്ങൾ മന്ത്രിസഭ രൂപീകരിക്കും

പ്രതാപ് ചന്ദ്ര സാംരഗി

ADVERTISEMENT

‘ജയ് ജഗന്നാഥ്’ എന്ന അഭിസംബോധനയോടെ തുടങ്ങി, മുറിഞ്ഞ ഒഡിയയിൽ പ്രായത്തിന്റെ അവശതകളോടെയുള്ള പട്നായിക്കിന്റെ പ്രസംഗം അധികമാരും ശ്രദ്ധിക്കുന്നതായി തോന്നിയില്ല. 2036ൽ രൂപീകരണത്തിന്റെ നൂറാം വർഷം ആഘോഷിക്കുമ്പോൾ ഒഡീഷ ഇന്ത്യയിലെ നമ്പർ വൺ സംസ്ഥാനമാകും എന്ന അവകാശപ്രഖ്യാപനമെല്ലാം നിസ്സംഗതയോടെയാണ് സ്വീകരിക്കപ്പെട്ടത്. എന്നാൽ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിന്റെ നവീകരണത്തിനായുള്ള പദ്ധതി പ്രഖ്യാപിച്ചപ്പോൾ നിറഞ്ഞ കയ്യടി മുടങ്ങി. അതൊരു സൂചനയായി കാണണം. വൻകിട വികസനപ്രവർത്തനങ്ങൾക്കപ്പുറം ഒഡീഷ നിലനിർത്താൻ ‘ഭക്തി രാഷ്ട്രീയം’ അനിവാര്യമാണെന്ന് ബിജെ‍ഡിയും മനസ്സിലാക്കിയിരിക്കുന്നു. 

∙ ബിജെപിയുടെ ശ്രീരാമൻ 

ഹിഞ്ചിലിയിൽ പട്നായിക്കിനെ അകലെനിന്നു കണ്ടതിനു മൂന്നു നാൾ മുൻപാണ് ബാലസോറിൽ വച്ച് ബിജെപിയുടെ തീപ്പൊരി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രതാപ് ചന്ദ്ര സാംരഗിയെ അടുത്തുനിന്ന് കണ്ടത്. പട്ടണത്തിനു നടുവിൽ തിരഞ്ഞെടുപ്പ് ഓഫിസ് സ്ഥിതി ചെയ്യുന്ന രണ്ടുനില കെട്ടിടത്തിൽ അധികം ആളും ആരവവുമൊന്നുമില്ല. പക്ഷേ തൊട്ടടുത്ത ഗ്രാമങ്ങളിലെ പ്രചാരണം കഴിഞ്ഞ് നാലഞ്ച് അനുയായികൾക്കൊപ്പം കയറി വന്ന സാരംഗിയുടെ മുഖത്ത് ആത്മവിശ്വാസം പ്രകടമാണ്. ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയ്ൻസിനെ ബജ്റംഗ്ദൾ പ്രവർത്തകർ ചുട്ടുകൊന്ന കേസിൽ ഉൾപ്പെടെ ആരോപണ വിധേയനായിരുന്ന സാരംഗിയുടെ വാക്കുകൾക്കും മൂർച്ചയേറെ. 

‘‘അയോധ്യ തരംഗം ഇത്തവണ ഒഡീഷയിലും ആഞ്ഞടിക്കും. ലോക്സഭയിലേക്ക് കൂടുതൽ‌ സീറ്റുകൾ മാത്രമല്ല, സംസ്ഥാനത്തും ഞങ്ങൾ മന്ത്രിസഭ രൂപീകരിക്കും.’’ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടന്ന സംസ്ഥാനത്ത് ബിജെഡിയെ ഏറ്റവും കരുതലോടെ കാണുന്നതും സാരംഗി ഉൾപ്പെടുന്ന ബിജെപി നേതാക്കളുടെ ഈ വലിയ അവകാശവാദം തന്നെ. ഭക്തി രാഷ്ട്രീയവും തീവ്രരാഷ്ട്രീയവും സമന്വയിപ്പിച്ചുള്ള ബിജെപിയുടെ ഈ കടന്നുകയറ്റം പ്രതിരോധിക്കാനുള്ള അവരുടെ മറുനീക്കങ്ങളിൽ പലതും പക്ഷേ ഒരു ‘ബൂമറാങ് ഇഫക്ട്’ ആണ് ഉണ്ടാക്കിയത് എന്നാണ് ഒഡീഷയിലൂടെയുള്ള യാത്രയിലുടനീളം തോന്നിയത്.

വി.കെ. പാണ്ഡ്യൻ (ചിത്രം: മനോരമ)

പ്രായത്തിന്റെ അവശതകളുള്ള എഴുപത്തിയേഴുകാരൻ നവീൻ പട്നായിക്കിനു പകരം തമിഴ്നാട്ടുകാരൻ വി.കെ.പാണ്ഡ്യൻ ബിജെഡിയുടെ പ്രചാരണത്തിന്റെ സാരഥ്യം ഏറ്റെടുത്തതു തന്നെ അതിൽ പ്രധാനം. സമർഥനായ ഐഎഎസ് ഓഫിസർ എന്ന പ്രതിച്ഛായയുമാണ് പാണ്ഡ്യൻ രാഷ്ട്രീയത്തിലേക്ക് വന്നത്. എന്നാൽ പട്നായിക്കിനെ പാവയാക്കി ‘വരത്തനായ പാണ്ഡ്യൻ’ ഒഡീഷ പിടിക്കാൻ ഒരുങ്ങുകയെന്നാണ് ബിജെഡി നേതാക്കളുടെ വരെ അവകാശവാദം. തിരിച്ചടിയായോ എന്നു കണ്ടിട്ടാവണം കഴിഞ്ഞ ദിവസം പട്നായിക് തന്നെ പറഞ്ഞു– ‘‘പാണ്ഡ്യൻ എന്റെ പിൻഗാമിയൊന്നുമല്ല..’’. ബിജെഡിയുടെ ഭാവി എന്താവും എന്നതു പോലെ ഈ പാണ്ഡ്യപ്രചാരണത്തിന്റെ വിധിയും ജൂൺ നാലിന് അറിയാം. 

English Summary:

Naveen Patnaik's Unwavering Reign: Will the BJD Secure Another Term in Odisha?