ഡോക്ടർ, എന്റെ മോൻ ഫോണിൽ പോൺ (അശ്ലീല) വിഡിയോ കാണുന്നു. മൂന്നാം ക്ലാസിൽ തുടങ്ങിയതാണ്. ഇപ്പോൾ സദാ ലൈംഗിക ചിന്തകളേയുള്ളൂ. അവനൊരു ആഭാസനായി മാറുമോ,?’’ – അഞ്ചാംക്ലാസുകാരന്റെ പ്രശ്നം പറഞ്ഞ് അമ്മ പൊട്ടിക്കരഞ്ഞു. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കുട്ടികളുടെ പെരുമാറ്റപ്രശ്നങ്ങൾ നോക്കുന്ന ബിഹേവിയറൽ പീഡിയാട്രിക്സ് വിഭാഗത്തിലേക്ക് അവരെ പറഞ്ഞുവിട്ടതു ശിശുക്ഷേമസമിതിയാണ്. അമ്മയെ ആശ്വസിപ്പിച്ചു പുറത്തിരുത്തിയശേഷം മോനുമായി സംസാരിച്ചു. ബുദ്ധിമാൻ, മിടുക്കൻ. ചോദ്യങ്ങൾക്ക് എത്ര നിഷ്കളങ്കമായിട്ടായിരുന്നെന്നോ അവന്റെ മറുപടികൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ വഴി പറഞ്ഞത് കൂട്ടുകാരൻ!

ADVERTISEMENT

അമ്മയുടെ ഫോണിൽ പോൺ സിനിമ എങ്ങനെ കാണാമെന്നു പഠിപ്പിച്ചത് മൂന്നാംക്ലാസിലെ കൂട്ടുകാരനാണെന്ന് അവൻ പറഞ്ഞു (ആ കുട്ടി എങ്ങനെ അതറിഞ്ഞു എന്നതു വേറെ ചോദ്യം). അയൽപക്കത്തെ ബന്ധുവിന്റെ വീട്ടിലെത്തി ഫോൺ കൈക്കലാക്കിയും വിഡിയോ കാണാൻ തുടങ്ങി. പിന്നീട് അതിനോട് അടക്കാനാകാത്ത താൽപര്യമായി. ചില കേസുകളിൽ രക്ഷിതാക്കളും ബന്ധുക്കളും മൊബൈലിൽ പോൺ വിഡിയോ കാണുന്നതുകണ്ട് കുട്ടികൾ ഈ കുരുക്കിൽപെടാറുണ്ട്. പക്ഷേ, ഇവിടെ കൂട്ടുകാരൻ പറഞ്ഞുകൊടുത്തതാണ് പോണിലേക്കുള്ള വഴി. രണ്ടുവർഷമായി ഇരുവരും വിഡിയോ കാര്യങ്ങൾ ‘ചർച്ച’ ചെയ്യുന്നു. അഞ്ചാം ക്ലാസിലെത്തിയതോടെ ഇക്കാര്യങ്ങൾ മറ്റു കൂട്ടുകാരുമായും സംസാരിക്കാൻ തുടങ്ങി. അതിനിടെ ഒരു ഏഴാം ക്ലാസുകാരനാണ് സ്കൂളിലെ ടീച്ചറെ ചൂണ്ടിക്കാട്ടിയതും അവരുടെ അടുത്തു ചെന്നാൽ വിഡിയോയിൽ കണ്ടതുപോലെ ചെയ്തുതരുമെന്നും കുട്ടിയോടു പറഞ്ഞത്.  കുട്ടി അതു വിശ്വസിച്ചു, ടീച്ചറോടു കാര്യവും പറഞ്ഞു. പ്രശ്നം ഹെഡ്മാസ്റ്ററുടെ അടുത്തെത്തി. "ഹെഡ്മാസ്റ്ററോ‌ടു ഞാൻ ആദ്യം കള്ളം പറഞ്ഞു. പിന്നീടു സത്യം പറഞ്ഞു"– അവന്റെ വാക്കുകൾ. 

Representative image: (Photo: Serghei Turcanu/istockphoto)

∙ കുറ്റബോധം, ഉൾഭയം

മുറിയിലിരുന്ന വനിതാ ഡോക്ടറെ ഒന്നു നോക്കിയശേഷം അവൻ അടുത്തകാര്യം പറയാൻ മടിച്ചു. ‘‘ഞങ്ങളെല്ലാം ഇക്കാര്യങ്ങൾ ശാസ്ത്രീയമായി പഠിച്ചതാണ്. എന്തും പറയാം, ഒരു മടിയും വേണ്ട’’ എന്നു പ്രോത്സാഹിപ്പിച്ചപ്പോൾ ശിശുക്ഷേമ സമിതിയിലെ ഒരു സ്ത്രീ വഴക്കു പറഞ്ഞതിനെക്കുറിച്ചു കുട്ടി സൂചിപ്പിച്ചു. ഇവിടെ ആരും വഴക്കുപറയില്ലെന്നു ധൈര്യം കൊടുത്തപ്പോഴാണ് വീണ്ടും മനസ്സ് തുറന്നത്.  മിക്കവാറും സമയങ്ങളിൽ അവനു ലൈംഗിക ചിന്തകൾ വരുന്നു, അതിനനുസരിച്ചു ശരീരം പ്രതികരിക്കുന്നു. അപ്പോൾ തോന്നുന്ന കാര്യങ്ങൾ നിയന്ത്രിക്കാനാകുന്നില്ല– അതായിരുന്നു പ്രശ്നം. 

കുട്ടിക്ക് 11 വയസ്സ്. സ്വാഭാവികമായും ചില ലൈംഗികചിന്തകൾ വികസിക്കാൻ തുടങ്ങുന്ന പ്രായം. എന്നാൽ, വിഡിയോകൾ കണ്ടതിനെത്തുടർന്നു കുട്ടിക്ക് ഇവ മറ്റൊരു തരത്തിലും അനിയന്ത്രിതവും ആകുന്നുവെന്നതാണു പ്രശ്നം. ശരിക്കും ലൈംഗിക വിദ്യാഭ്യാസം അത്യാവശ്യമായി ലഭിക്കേണ്ട കുട്ടി. ലൈംഗികതയെക്കുറിച്ച് അവനു ഞങ്ങൾ സൈക്കോ എജ്യുക്കേഷൻ (ബോധവൽക്കരണം) ക്ലാസുകൾ നൽകി. കുറ്റബോധംകൊണ്ടു നീറുകയായിരുന്നു കുട്ടി. ‘‘മോൻ ചീത്തക്കുട്ടിയല്ല, വിഡിയോ കണ്ടതു വലിയ കുറ്റമായി കരുതേണ്ട, കൂട്ടുകാരന്റെ സ്വാധീനത്തിൽ ചെയ്തതല്ലേ’’ എന്നെല്ലാം പറഞ്ഞാണ് അവന് ആത്മവിശ്വാസമേകിയത്. ഓരോ പ്രായത്തിലും ഉണ്ടാകുന്ന ലൈംഗിക ചിന്തകളെക്കുറിച്ചും വിശദീകരിച്ചു. 

Representative image: (Photo: RicardoImagen/istockphoto)
ADVERTISEMENT

ജീവശാസ്ത്രപരമായ പ്രക്രിയയാണെന്നും വളർച്ചയുടെ ഭാഗമാണെന്നും മനസ്സിലാക്കിക്കൊടുത്തു. ഇനി ഒരു കാരണവശാലും അശ്ലീല വിഡിയോ കാണരുതെന്നു നിർദേശിച്ചു. ‘‘അത്തരം വൈകൃതങ്ങളോ രീതികളോ ഒന്നുമല്ല യാഥാർഥ്യം. പോൺ ശീലിച്ചാൽ അതിന് അടിമയാകും. ലൈംഗിക കുറ്റകൃത്യങ്ങളിലേക്കു വീഴും. പഠനത്തിൽ പിന്നിലാകും. നല്ല ശീലങ്ങൾ മറക്കും. ചീത്ത കൂട്ടുകെട്ടിലും എത്തിപ്പെടും.’’ വളരെ സമയമെടുത്ത് ഇക്കാര്യങ്ങൾ പറഞ്ഞുകൊടുത്തപ്പോൾ അവൻ നിഷ്കളങ്കതയോടെ എല്ലാം ശരിവച്ചു. ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്ന കൂട്ടുകെട്ടിലേക്ക് ഇനി പോകില്ലെന്നു വാക്കു തന്നു. ലൈംഗിക ചോദനകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു വ്യക്തമാക്കി കൊടുക്കുകയായിരുന്നു അടുത്ത ഘട്ടം. അതു പാപമല്ലെന്നും ദൈവം ശിക്ഷിക്കില്ലെന്നും പറഞ്ഞപ്പോൾ അവന്റെ മുഖത്ത് ഒരാശ്വാസം കണ്ടു. 

കുറ്റവാളിയല്ല

പുറത്തിരുന്ന് അപ്പോഴും കരയുകയായിരുന്നു അമ്മ. ‘‘മകൻ ആഭാസനാകില്ല. കൃത്യസമയത്ത് നമുക്ക് ഇടപെടാനായല്ലോ’’ എന്നു ഞങ്ങൾ പറഞ്ഞപ്പോഴാണ് അവർ കണ്ണുതുടച്ചത്. ‘കുട്ടികൾ വളരുമ്പോൾ ലൈംഗികതയും വളരും. അതു വിഡിയോ കണ്ടതുകൊണ്ടു മാത്രമല്ല. പ്രായവും ലൈംഗിക വികാസവും അതിൽ ഘടകങ്ങളാണ്. കുട്ടിയിൽ അതു സാധാരണയിൽ കൂടുതൽ ഉണ്ടെന്നേയുള്ളൂ. അവന്റെ സ്വഭാവം നിരീക്ഷിച്ചാൽ മതി, അല്ലാതെ അവജ്ഞയോ പുച്ഛമോ കാട്ടരുത്. സാധാരണ ഒരു അഞ്ചാം ക്ലാസുകാരനോടെന്നപോലെ വേണം ഇനിയും പെരുമാറാൻ. ഈ വിഷയം വീട്ടിൽ പരസ്യമായി സംസാരിക്കരുത്. അവനെ കുറ്റവാളിയായി കാണരുത്, ഒറ്റപ്പെടുത്തരുത്. അവന്റെ കുട്ടിത്തം വീണ്ടെടുക്കണം. കുട്ടികളിലെ വളർച്ചയും അതിനൊപ്പമുള്ള ലൈംഗിക ചോദനകളും രക്ഷിതാക്കൾ തിരിച്ചറിയണം. അവയെ പാപമായി മുദ്രകുത്തരുത്,’’ ആ അമ്മയോടു ഞങ്ങൾ പറഞ്ഞത് എല്ലാ രക്ഷിതാക്കളും കേൾക്കാനുള്ളതാണ്.

∙ വളരട്ടെ കഴിവുകൾ

കുട്ടി നന്നായി ചിത്രം വരയ്ക്കുമെന്നു സംസാരത്തിൽനിന്നു മനസ്സിലായിരുന്നു. ‘ഡ്രോയിങ് ബുക്കിൽ ദിവസം ഒരു പടം വീതം വരച്ച് കളർ ചെയ്യണം. ഏറ്റവും നല്ല പടത്തിനു സമ്മാനമുണ്ട്’’ എന്ന് അവനോടു പറഞ്ഞു. കഥപ്പുസ്തകം വാങ്ങി രണ്ടുപേരും ഒരുമിച്ചിരുന്നു വായിക്കണമെന്ന് അമ്മയോടും നിർദേശിച്ചു. വികലചിന്തകളിൽനിന്ന് ഊർജസ്വലമായ കാര്യങ്ങളിലേക്ക് അവനെ വഴിമാറ്റിവിടുകയാണ് സ്വഭാവം മാറാനുള്ള മികച്ച വഴി. മാസം തോറുമുള്ള കൗൺസലിങ്, മനഃശാസ്ത്രപരമായ ഇടപെടലുകൾ, ഒപ്പം ഇത്തരം വഴികൾ – ഇതാണു ബിഹേവിയറൽ പീഡിയാട്രിക്സിലെ രീതി. ശരിയായി ഇടപെട്ടാൽ പ്രശ്നങ്ങൾ പരിഹരിക്കാം. സ്കൂൾ അധികൃതരും ശിശുക്ഷേമസമിതിയും (ചൈൽഡ് വെൽഫെയർ കമ്മിറ്റി) കൃത്യമായ തീരുമാനങ്ങൾ എടുത്തതുകൊണ്ടാണ് ഇവിടെ കുട്ടി രക്ഷപ്പെട്ടത്. മൊബൈൽ, ഇന്റർനെറ്റ് ഉപയോഗത്തിൽ മുതിർന്നവർ പക്വത പാലിക്കുന്നതു കണ്ടാകണം കുട്ടികളും വളരാൻ. മുതിർന്നവരുടെ ലൈംഗിക വൈകൃതങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുന്നില്ല എന്നതു പ്രശ്നത്തിന്റെ മറ്റൊരു വലിയ വശം.

Representative image: (Photo: PKpix/istockphoto)

∙ അധ്യാപകർക്കും വേണം ക്ലാസ്

ADVERTISEMENT

എഴുപതുകളിൽ പ്രത്യുൽപാദനത്തെക്കുറിച്ചുള്ള ബയോളജി പാഠം തനിയെ പഠിച്ചുകൊള്ളാനാണു സ്കൂളുകളിൽ പറഞ്ഞിരുന്നത്. ലൈംഗികവിഷയങ്ങൾ സ്വാഭാവികമായും ചമ്മൽ ഇല്ലാതെയും പഠിപ്പിക്കാൻ ഇപ്പോഴും അധ്യാപകരിൽ പലർക്കും കഴിയുന്നില്ല. തുറന്ന സംസാരം, സംശയങ്ങൾക്കു മറുപടി, ലൈംഗിക അവബോധം പകരാനുള്ള ആർജവം എന്നിവ സ്കൂളുകളിൽ ഇല്ല. അതുകൊണ്ട് ആദ്യം ഇക്കാര്യത്തിൽ അധ്യാപകർക്കു ക്ലാസുകൾ എടുക്കണം. 

Representative image: (Photo: patat/istockphoto)

∙ പാഠം അനിവാര്യം

കുട്ടികൾക്കു ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ചെറിയ ക്ലാസ് മുതൽ നൽകിത്തുടങ്ങണം. ഓരോ പ്രായത്തിലും അതിന് അനുസരിച്ചുള്ള ശാരീരിക, ലൈംഗിക മാറ്റങ്ങൾ അവർ അറിയേണ്ടത് അനിവാര്യമാണ്. ഇതിനൊപ്പം ഇന്റർനെറ്റിലെയും മറ്റും ചതിക്കുഴികളെക്കുറിച്ചു പറഞ്ഞുകൊടുക്കണം. പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്ന ഈ സമയത്ത് നമ്മുടെ ശ്രദ്ധ ഈ വിഷയത്തിലും പതിയണം.

(ശിശുമാനസികാരോഗ്യ വിദഗ്ധനായ ലേഖകൻ തിരുവനന്തപുരം മെഡിക്കൽ കോളജ് എസ്എടി ആശുപത്രിയിൽ ശിശുരോഗ വിഭാഗം പ്രഫസറും ബിഹേവിയറൽ പീഡിയാട്രിക്സ് യൂണിറ്റ് മേധാവിയുമാണ്)

English Summary:

Urgent Need for Scientific Sex Education in Kerala Schools