മോദിയെ വിറപ്പിച്ചത് ഈ ‘പ്രതിപക്ഷ ജോഡോ യാത്ര’; ജനങ്ങളെ കൈയിലെടുത്ത രാഹുൽ ഇഫക്ട്; ഒടുവിൽ ‘ഇന്ത്യ’ തിളങ്ങുന്നു
‘ഇന്ത്യ തിളങ്ങുന്നു’. 2004ൽ വാജ്‌പേയി സർക്കാർ പ്രചാരണം നടത്തിയത് ഇങ്ങനെ ആയിരുന്നു. എന്നാൽ അധികാരത്തിലെത്തിയത് യുപിഎയും. ഇക്കുറിയും ഇന്ത്യയുടെ ശക്തിയാണ് ബിജെപി ആയുധമാക്കിയത്. വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ‘ഇന്ത്യ’ തിളങ്ങി. ഇന്ത്യാ മുന്നണിയാണെന്നു മാത്രം. ‘ഒന്നുകൂടി ആത്മാർഥമായി ശ്രമിച്ചിരുന്നെങ്കിൽ...’ – ലോക്സഭാ തിരഞ്ഞെടുപ്പു ഫലങ്ങളുടെ ഏകദേശ ചിത്രം വ്യക്തമാകുമ്പോൾ ഇന്ത്യാ മുന്നണിയുടെയും ആ മുന്നണിയെ സ്നേഹിക്കുന്നവരുടെയും മനസ്സിലെ ആദ്യ ചിന്ത ഇതുതന്നെയാകും. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇത്തവണ ഇന്ത്യ മുന്നണി നടത്തിയ അപ്രവചനീയ കുതിപ്പിനെ ആവേശത്തോടും ആശ്വാസത്തോടെയും കാണുന്നവരുണ്ട്. ഒന്നുകൂടി ആഞ്ഞു ശ്രമിച്ചിരുന്നെങ്കിൽ കേവല ഭൂരിപക്ഷം ഇന്ത്യാ മുന്നണിക്ക് കിട്ടുമായിരുന്നുവെന്ന് അവർ വിശ്വസിക്കുന്നു. ‘ഈസി വാക്കോവർ’ എന്ന ബിജെപിയുടെയും എൻഡിഎ മുന്നണിയുടെയും സ്വപ്നവും, അതു ശരിവച്ച എക്സിറ്റ് പോൾ പ്രവചനങ്ങളും സമൂലം കാറ്റിൽ പറത്തിയാണ് ‘ഇന്ത്യാ’ മുന്നണി ഇത്തവണ അപ്രതീക്ഷിത പോരാട്ടവീര്യം കാഴ്ചവച്ചത്. എങ്ങനെയാണ് മോദിയുടെ ജൈത്രയാത്രയെ ഇന്ത്യാ മുന്നണി തടഞ്ഞത്? രാഹുൽ ഗാന്ധിയുടെ

‘ഇന്ത്യ തിളങ്ങുന്നു’. 2004ൽ വാജ്‌പേയി സർക്കാർ പ്രചാരണം നടത്തിയത് ഇങ്ങനെ ആയിരുന്നു. എന്നാൽ അധികാരത്തിലെത്തിയത് യുപിഎയും. ഇക്കുറിയും ഇന്ത്യയുടെ ശക്തിയാണ് ബിജെപി ആയുധമാക്കിയത്. വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ‘ഇന്ത്യ’ തിളങ്ങി. ഇന്ത്യാ മുന്നണിയാണെന്നു മാത്രം. ‘ഒന്നുകൂടി ആത്മാർഥമായി ശ്രമിച്ചിരുന്നെങ്കിൽ...’ – ലോക്സഭാ തിരഞ്ഞെടുപ്പു ഫലങ്ങളുടെ ഏകദേശ ചിത്രം വ്യക്തമാകുമ്പോൾ ഇന്ത്യാ മുന്നണിയുടെയും ആ മുന്നണിയെ സ്നേഹിക്കുന്നവരുടെയും മനസ്സിലെ ആദ്യ ചിന്ത ഇതുതന്നെയാകും. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇത്തവണ ഇന്ത്യ മുന്നണി നടത്തിയ അപ്രവചനീയ കുതിപ്പിനെ ആവേശത്തോടും ആശ്വാസത്തോടെയും കാണുന്നവരുണ്ട്. ഒന്നുകൂടി ആഞ്ഞു ശ്രമിച്ചിരുന്നെങ്കിൽ കേവല ഭൂരിപക്ഷം ഇന്ത്യാ മുന്നണിക്ക് കിട്ടുമായിരുന്നുവെന്ന് അവർ വിശ്വസിക്കുന്നു.
‘ഈസി വാക്കോവർ’ എന്ന ബിജെപിയുടെയും എൻഡിഎ മുന്നണിയുടെയും സ്വപ്നവും, അതു ശരിവച്ച എക്സിറ്റ് പോൾ പ്രവചനങ്ങളും സമൂലം കാറ്റിൽ പറത്തിയാണ് ‘ഇന്ത്യാ’ മുന്നണി ഇത്തവണ അപ്രതീക്ഷിത പോരാട്ടവീര്യം കാഴ്ചവച്ചത്. എങ്ങനെയാണ് മോദിയുടെ ജൈത്രയാത്രയെ ഇന്ത്യാ മുന്നണി തടഞ്ഞത്? രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രകൾ മുതൽ അരവിന്ദ് കേജ്‍രിവാളിന്റെ ജയിൽ വാസം വരെ നീളുന്ന ഒട്ടേറെ സംഭവങ്ങളാണ് ഒടുവിൽ മോദിയെ വിറപ്പിച്ചത്. ബിജെപി കൃത്യമായ ആസൂത്രണത്തോടെ മുന്നേറിയപ്പോൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രധാന കൈവഴിയായ പ്രതിപക്ഷത്തിന്റെ പ്രവാഹത്തിലേക്ക് പലഭാഗത്തു നിന്നായി നീരുറവകൾ ഒത്തു ചേർന്നു.
∙ മോദിക്കെതിരെ അവർ ഒന്നിച്ചു, പല കാരണങ്ങളാൽ
‘ഇന്ത്യ’യെ ഇന്ത്യയ്ക്ക് ആവശ്യമുണ്ടെന്ന് ജനം വിധിയെഴുതിയ തിരഞ്ഞെടുപ്പെന്നു കൂടി ഈ പ്രകടനത്തെ വ്യാഖ്യാനിക്കാം. ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എതിരാളികളില്ലാതെ കുതിച്ചിരുന്ന ബിജെപിയെ നേരിടാൻ, ഏറക്കുറെ ശൂന്യതയിൽനിന്ന് രൂപപ്പെട്ടു വന്ന മുന്നണിയാണ് ‘ഇന്ത്യാ’ സഖ്യം. ഒരിക്കലും ചേർന്നുപോകില്ലെന്ന് കരുതിയ ഒരുകൂട്ടം പാർട്ടികളുടെ കൂട്ടായ്മ. പല ദേശങ്ങളിൽ നിന്നുള്ള, പല ലക്ഷ്യങ്ങളുള്ള, പല തരക്കാരായ നേതാക്കളുടെ ഈ കൂട്ടായ്മയുടെ കെട്ടുറപ്പിനെ സംശയത്തോടെ വീക്ഷിച്ചവരുണ്ട്. ഏതു നിമിഷവും തകർന്നു പോകുമായിരുന്ന ഈ മുന്നണിയെ, ഇതുവരെയും ചേർത്തുനിർത്തിയത് നരേന്ദ്ര മോദിയെന്ന എതിരാളിയെന്നതും കാണാതെ പോകാനാകില്ല.
മറുവശത്ത് രാഷ്ട്രീയ എതിരാളിയുടെ കരുത്തു കൂടിയതോടെ ഇപ്പുറത്തെ കൂട്ടായ്‌മയുടെ കെട്ടുറപ്പും കൂടിയെന്നതാണ് വാസ്തവം. ഇണങ്ങാൻ യാതൊരു സാധ്യതയുമില്ലാതിരുന്ന കണ്ണികളാണ്, ഇത്തരമൊരു അപൂർവ രാഷ്ട്രീയ നീക്കത്തിൽ വിളങ്ങിച്ചേർന്നത്. ഇങ്ങനെയൊരു സഖ്യം യാഥാർഥ്യമാക്കുന്നതിനുള്ള യാത്ര ഒരു ഘട്ടത്തിലും അനായാസമായിരുന്നില്ലെന്ന് അതിന്റെ ലഘു ചരിത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിപദം ഒരിക്കലെങ്കിലും സ്വപ്നം കണ്ടിട്ടുള്ള ഒരുപിടി നേതാക്കളാണ് അതിന്റെ തലപ്പത്തെന്നതു തന്നെയായിരുന്നു ഒന്നാമത്തെ വെല്ലുവിളി.
പ്രാദേശിക കക്ഷികളെങ്കിലും ദേശീയ രാഷ്ട്രീയത്തിൽ സ്വന്തം ഇടം അടയാളപ്പെടുത്തിയ മമത ബാനർജി, ശരദ് പവാർ, അരവിന്ദ് കേജ്‍രിവാൾ, എം.കെ. സ്റ്റാലിൻ തുടങ്ങിയ ഒരു കൂട്ടം നേതാക്കളാണ്, കോൺഗ്രസ് നേതൃത്വം നൽകിയ ഈ മുന്നണിക്കു കീഴിൽ ഒന്നിച്ചത്. ഒരു ഘട്ടത്തിൽ മുന്നണിക്കൊപ്പം നിലയുറപ്പിച്ച നിതീഷ് കുമാർ, പിന്നീട് മറുകണ്ടം ചാടി. ഇന്ത്യാ മുന്നണി എക്കാലവും നേരിട്ടിരുന്ന പ്രധാന വെല്ലുവിളിയും നേതാക്കളുടെ ഇത്തരം ‘ചാട്ടങ്ങൾ’ തന്നെയായിരുന്നു. ഇനിയങ്ങോട്ട് നേരിടാൻ പോകുന്ന വെല്ലുവിളിയും അതു തന്നെയായിരിക്കും.
∙ നാടാകെ വിറച്ച് ബിജെപി, വാരാണസിയിൽ മോദിയും
രാജ്യഭരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാമൂഴം പ്രവചിച്ചവരെയെല്ലാം ഞെട്ടിക്കുന്ന പ്രകടനത്തോടെയാണ് ഇന്ത്യാ മുന്നണി കരുത്തു കാട്ടിയത്. കേവല ഭൂരിപക്ഷമെന്ന സ്വപ്നത്തിലേക്ക് എത്തിപ്പെടാനായില്ലെങ്കിലും, ബിജെപിയെ അക്ഷരാർഥത്തിൽ വിറപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യാ മുന്നണി പുറത്തെടുത്തത്. തിരഞ്ഞെടുപ്പ് സമ്മർദ്ദം മുറുകുന്തോറും കടുത്ത വർഗീയ പരാമർശങ്ങളിലേക്ക് പ്രധാനമന്ത്രി മോദിക്ക് വഴിതിരിയേണ്ടി വന്നതു തന്നെ ഇന്ത്യാ മുന്നണിയുടെ വിജയമായാണ് വിലയിരുത്തപ്പെട്ടത്.
ആദ്യ ഘട്ട പ്രചാരണ യോഗങ്ങളിൽ മിതത്വം പാലിച്ച മോദി, പിന്നീട് കടുത്ത വർഗീയ കാർഡ് ഇറക്കിയതുതന്നെ ബിജെപി പ്രതീക്ഷിച്ച തരത്തിലല്ല വോട്ടിങ്ങിന്റെ പാറ്റേൺ എന്നതിന്റെ സൂചനയായിരുന്നു. പിന്നീടു വന്ന എക്സിറ്റ് പോളുകൾ ബിജെപിക്ക് ആശ്വാസമേകിയെങ്കിലും, ഫലം പുറത്തുവന്നതോടെ ആശങ്കയൊഴിയില്ലെന്ന് വ്യക്തം. അനിഷേധ്യ നേതാവായി വളർന്നുകഴിഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം ഇത്തവണ വാരാണസിയിൽ കുത്തനെ കുറഞ്ഞതിനു പിന്നിലും ‘ഇന്ത്യാ ഇഫക്ട്’ ഉണ്ട്.
കഴിഞ്ഞ തവണ നാലു ലക്ഷത്തോളം വോട്ടിനു ജയിച്ച വാരാണസിയിൽ ഇത്തവണ മോദിക്ക് ലഭിച്ചത് ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം മാത്രം. മാത്രമല്ല, വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ അദ്ദേഹം കോൺഗ്രസ് സ്ഥാനാർഥി അജയ് റായിയേക്കാൾ ആറായിരത്തോളം വോട്ടിനു പിന്നിലാവുക പോലും ചെയ്തു. കഴിഞ്ഞ തവണ വിഘടിച്ചു നിന്ന സമാജ്‍വാദി പാർട്ടിയും കോൺഗ്രസും ഇത്തവണ ‘ഇന്ത്യാ മുന്നണി’ എന്ന ഒറ്റ കുടക്കീഴിൽ ഒന്നിച്ചതിന്റെ പ്രതിഫലനമായിരുന്നു മോദി പോലും വിറച്ചുപോയ പ്രകടനം.
∙ ‘ഇന്ത്യ’ തിളങ്ങുന്നു
കോൺഗ്രസ് ഉൾപ്പെടെ മുന്നണിയിലെ പ്രധാന പാർട്ടികളെല്ലാം കരുത്തു കാട്ടിയെന്നതാണ് ഇന്ത്യ മുന്നണിയെ സംബന്ധിച്ചുള്ള സവിശേഷത. ഇതിന് ഒരു അപവാദം അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി മാത്രമാണ്. പ്രധാന തട്ടകമായ ഡൽഹിയിൽ മത്സരിച്ച നാലു സീറ്റിലും ആംആദ്മി പാർട്ടി തോറ്റു. ആകെ ജയിച്ചത് പഞ്ചാബിലെ മൂന്നു മണ്ഡലങ്ങളിൽ മാത്രം. പ്രതീക്ഷ കെട്ടിരുന്ന ഇന്ത്യാ മുന്നണിയെ, തിരഞ്ഞെടുപ്പിന്റെ ക്ലൈമാക്സിൽ ജയിലിൽ നിന്നെത്തി പ്രചോദിപ്പിച്ച നേതാവും പാർട്ടിയുമാണ് ഇത്തരത്തിലൊരു സമൂല തോൽവിയിലേക്കു വഴുതിയതെന്ന കൗതുകവുമുണ്ട്.
ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയുടെ തേരോട്ടങ്ങളുടെ അടിത്തറയായ ഉത്തർപ്രദേശിൽത്തന്നെ അവരുടെ അടിവേരിനു കത്തിവച്ചാണ് ഇന്ത്യാ മുന്നണി നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ തവണ 65 സീറ്റുകൾ നേടിയ ഹിന്ദി ഹൃദയ ഭൂമിയിൽ, ഇത്തവണ ബിജെപിക്ക് 35 സീറ്റ് പോലും നേടാനായില്ല. എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവച്ച് സമാജ്‌വാദി പാർട്ടിയും കോൺഗ്രസും പരസ്പരം കൈകൊടുത്തതാണ് ഇവിടുത്തെ രാഷ്ട്രീയ മാറ്റത്തിൽ നിർണായകമായത്. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെ ‘വലുപ്പം’ അംഗീകരിച്ച് ചെറുതാവാൻ കോൺഗ്രസ് തയാറായതും, കോൺഗ്രസ് എന്ന ‘മെലിഞ്ഞ ആന’യെ തൊഴുത്തിൽക്കെട്ടാതിരിക്കാനുള്ള അഖിലേഷ് യാദവിന്റെ സന്മനസ്സും ചേർന്നതോടെയാണ് ഉത്തർപ്രദേശിൽ മികച്ച പ്രകടനം സാധ്യമായത്.
തിരഞ്ഞെടുപ്പു കളത്തിലേക്കുള്ള സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവിന്റെ വരവും യുപിയിൽ പ്രതിപക്ഷനിരയ്ക്കു കരുത്തേകി. അധികാരം നിലനിർത്താൻ ബിജെപി ഏറ്റവുമധികം പ്രതീക്ഷയർപ്പിക്കുന്ന സംസ്ഥാനത്ത് അവരുടെ സീറ്റ് പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കനൗജിൽ സ്ഥാനാർഥിയാകാൻ അവസാനനിമിഷം അഖിലേഷ് തീരുമാനിച്ചത്.
യാദവ വോട്ടു ബാങ്ക് ഉന്നമിട്ടുള്ള പതിവു രാഷ്ട്രീയ തന്ത്രമല്ല ഇക്കുറി എസ്പി പയറ്റിയത്. ആകെ മത്സരിക്കുന്ന 62 സീറ്റിൽ മറ്റു പിന്നാക്ക വിഭാഗങ്ങളിൽ (ഒബിസി) നിന്ന് 30 പേരെയാണ് എസ്പി നിർത്തിയത്. അതിൽ യാദവ് വിഭാഗത്തിൽ നിന്നുള്ളത് 5 പേർ മാത്രം.
എസ്പി യാദവ വോട്ടുകൾക്കു പിന്നാലെ പോകുമ്പോൾ, യുപിയിലുടനീളമുള്ള യാദവ ഇതര ഒബിസികളെ ഒപ്പംനിർത്തി നേട്ടംകൊയ്യുന്ന ബിജെപിയുടെ വിജയഫോർമുല പൊളിക്കുകയായിരുന്നു ലക്ഷ്യം. സ്ഥാനാർഥികളുടെ എണ്ണം കുറച്ചതുവഴി യാദവ വിഭാഗത്തിനുണ്ടായേക്കാവുന്ന പരിഭവം ഒഴിവാക്കാനാണ് അഖിലേഷ് തന്നെ മത്സരത്തിനിറങ്ങിയത്. മായാവതിയുടെ ബിഎസ്പി ദുർബലമായതോടെ, ദലിത് വോട്ടുകൾ പിടിക്കുന്നതിന് 16 ദലിത് സ്ഥാനാർഥികളെ രംഗത്തിറക്കി.
∙ വിട്ടുവീഴ്ച ചെയ്ത് കോൺഗ്രസ്; സീറ്റു വിട്ടു നൽകിയ കോൺഗ്രസ്
ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുകക്ഷികളടക്കം പാർട്ടികളെ ഒരുകുടക്കീഴിലാക്കി ബിജെപിക്കെതിരെ ഐക്യനിര രൂപീകരിക്കാൻ കോൺഗ്രസ് മുൻകയ്യെടുക്കണമെന്നു പ്ലീനറി സമ്മേളനത്തിനുള്ള കരടുരാഷ്ട്രീയ പ്രമേയം നിർദേശിച്ചിരുന്നു. ഒരു തവണ കൂടി ബിജെപി അധികാരത്തിലെത്തിയാൽ ജനാധിപത്യത്തിന്റെയും കോൺഗ്രസിന്റെയും തകർച്ചയ്ക്ക് അതു വഴിവയ്ക്കുമെന്ന ആശങ്ക പങ്കുവച്ചുകൊണ്ടാണ് നേതാക്കൾ ഇത്തരമൊരു പ്രമേയം രൂപീകരിച്ചത്. കോൺഗ്രസിന് ഒറ്റയ്ക്ക് അധികാരത്തിലേറാനുള്ള രാഷ്ട്രീയ സാഹചര്യം നിലവിലില്ലെന്ന് അംഗീകരിക്കലായിരുന്നു ഇതിന്റെ ആദ്യ പടി. സഖ്യത്തിനു മാത്രമേ അതിനു സാധിക്കൂവെന്നും ബിജെപിയെ തടയാൻ യാഥാർഥ്യബോധത്തോടെയുള്ള സഖ്യങ്ങൾക്കു കോൺഗ്രസ് രൂപം നൽകണമെന്നും നിർദ്ദേശമുയർന്നു. പ്രതിപക്ഷത്തെ കോർത്തിണക്കാൻ കോൺഗ്രസല്ലാതെ മറ്റൊരു പാർട്ടിക്കും സാധിക്കില്ലെന്നും വിലയിരുത്തലുണ്ടായി.
വലിയ വിട്ടുവീഴ്ചകൾ ചെയ്താണ് കോൺഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയത്. രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ് 400ൽ കുറഞ്ഞ സീറ്റുകളിലാണ് മത്സരിച്ചത്. സ്ഥാനാർഥികളെ നിർത്തിയത് വെറും 328 മണ്ഡലങ്ങളിൽ മാത്രം. കഴിഞ്ഞ തവണത്തേക്കാൾ 93 സീറ്റുകൾ കുറവ്. 2019ൽ മത്സരിച്ച 101 സീറ്റുകളാണ് കോൺഗ്രസ് സഖ്യകക്ഷികൾക്കായി മാറ്റിവച്ചത്. ഉത്തർപ്രദേശിൽ കഴിഞ്ഞ തവണ 80ൽ 67 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ്, ഇത്തവണ വെറും 17 സീറ്റുകളിൽ ഒതുങ്ങി. ബംഗാളിലും മഹാരാഷ്ട്രയിലുമെല്ലാം ഒതുങ്ങിക്കൊടുക്കാൻ കോൺഗ്രസ് മനസ്സു കാട്ടിയത് വെറുതെയായില്ലെന്ന് തിരഞ്ഞെടുപ്പു ഫലങ്ങൾ തെളിയിക്കുന്നു.
കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിനൊപ്പം സഖ്യകക്ഷികളുടെ തകർപ്പൻ പ്രകടനവും ഇന്ത്യയ്‌ക്ക് കരുത്തായെന്നു കാണാം. ഉത്തർപ്രദേശിൽ 34 സീറ്റുകൾ നേടിയ സമാജ്‌വാദി പാർട്ടിയാണ് അതിൽ പ്രമുഖർ. കഴിഞ്ഞ തവണ അഞ്ച് സീറ്റിൽ ഒതുങ്ങിയ സ്ഥലത്താണ് അവർ ഇക്കുറി 34 സീറ്റ് നേടിയത്. കോൺഗ്രസുമായുണ്ടാക്കിയ ധാരണ അവർക്ക് ഗുണകരമായെന്ന് സുവ്യക്തം. ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ ബിജെപിയുടെ ശക്തമായ പോരാട്ടത്തെ അതിജീവിച്ച് 21 സീറ്റുകൾ നേടി. മഹാരാഷ്ട്രയിൽ പാളയത്തിലെ പടയ്ക്കു ശേഷം ബാക്കിയായ ഉദ്ധവ് താക്കറെയുടെ ശിവസേന ഒൻപതു സീറ്റും ശരദ് പവാറിന്റെ എൻസിപി ഏഴു സീറ്റും നേടി കരുത്തുകാട്ടി. കേരളത്തിൽ തകർന്നടിഞ്ഞെങ്കിലും സിപിഎം അഞ്ച് സീറ്റും സിപിഐ രണ്ടു സീറ്റും സ്വന്തമാക്കി. മുസ്‍ലിം ലീഗ് മൂന്നു സീറ്റിലും വിജയിച്ചു.
∙ രാഹുലിന്റെ തിരിച്ചുവരവ്
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ കനമത്രെയും പേറേണ്ടി വന്ന രാഹുൽ ഗാന്ധിക്കും ഈ തിരഞ്ഞെടുപ്പു ഫലം വലിയ ആശ്വാസമാണ്. ഇന്ത്യാ മുന്നണി യാഥാർഥ്യമാക്കുന്നതിൽ രാഹുലിന്റെ നയതന്ത്രജ്ഞതയും ഇടപെടലുകളും വലിയൊരു കാരണമായിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ അതുവരെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളികളായിരുന്ന പാർട്ടികളുമായി കൈകോർക്കാൻ വിമുഖത കാട്ടിയ കോൺഗ്രസിന്റെ സംസ്ഥാന ഘടകങ്ങളെ അനുനയിപ്പിച്ചതും അനുസരിപ്പിച്ചതും രാഹുലിന്റെ നിലപാടുകളും കാർക്കശ്യവുമാണ്. ബംഗാളും ഉത്തർപ്രദേശും ഉദാഹരണം. വയനാടിനൊപ്പം ഇത്തവണ റായ്ബറേലിയിൽ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനവും മുന്നണിക്ക് വലിയ തോതിൽ ഗുണം ചെയ്തിട്ടുണ്ട്. ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരന്റെ വരവ് ഉത്തർപ്രദേശിൽ മുന്നണിയെ ആവേശത്തിലാഴ്ത്തിയെന്ന് വ്യക്തം.
മത്സരിച്ച രണ്ട് സീറ്റിലും ആ സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് രാഹുൽ ഗാന്ധിയുടെ വിജയമെന്നതും ശ്രദ്ധേയം. വയനാട്ടിലെ ഭൂരിപക്ഷം കേരളത്തിലെയും, റായ്‌ബറേലിയിലെ ഭൂരിപക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ച വാരാണസി കൂടി ഉൾപ്പെടുന്ന ഉത്തർപ്രദേശിലെയും ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ്. സോണിയ ഗാന്ധി മത്സര രാഷ്ട്രീയം വിട്ടതോടെ റായ്ബറേലിയിൽ മത്സരിക്കാനെത്തിയ രാഹുലിനെ, ഇരു കയ്യും നീട്ടിയാണ് റായ്ബറേലിക്കാർ സ്വീകരിച്ചതെന്നതിന് ആ ഭൂരിപക്ഷം തന്നെ തെളിവ്. ഇന്ത്യാ മുന്നണിയുടെ മുന്നണിപ്പോരാളിയെന്ന നിലയിൽ, ഇത്തവണത്തെ മികച്ച പ്രകടനത്തിന് രാഹുലും കയ്യടി അർഹിക്കുന്നു.