ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ നാളുകളിലൊന്നിൽ ഇരിങ്ങാലക്കുടയിലും വോട്ടുതേടി സുരേഷ് ഗോപിയെത്തി. രാത്രിയിലാണു പ്രചാരണം. ചുറ്റിലും ഹർഷാരവത്തോടെ കൂടിയവർക്കു നേരെ കൈകൂപ്പി, സ്വതസിദ്ധമായ ശൈലിയിൽ കണ്ണുകള്‍കൊണ്ടും ചുണ്ടുകൊണ്ടും ചിരിച്ചാണ് യാത്ര. എന്നാൽ പെട്ടെന്ന് പ്രദേശത്തെ വഴിവിളക്കുകൾ ഒന്നാകെ മിഴിയടച്ചു. ആകെ ഇരുട്ട്. പിറ്റേന്നു മുതൽ ബിജെപി പ്രവർത്തകർക്കും പ്രദേശവാസികൾക്കും പറയാൻ ഒരു തിരഞ്ഞെടുപ്പു ‘ഗോസിപ്പ്’ കൂടിയായി. ‘നീയറിഞ്ഞാ ഗഡീ.. മ്മടെ സുരേഷ് ഗോപി വോട്ടു ചോയ്ച്ചു വന്നപ്പൊ മാത്രം ഇരിഞ്ഞാലോടേലെ സകല ലൈറ്റിന്റെയും ഫ്യൂസാ പോയി. മുരളീധരനും സുനിൽ കുമാറുമൊക്കെ വന്നപ്പോണ്ടല്ലോ, സെയിം ലൈറ്റ്സിന് യെന്തൂട്ടായിരുന്നു വെളിച്ചം. എല്ലാം തെളിഞ്ഞ് തെളിഞ്ഞങ്ങനെ കിടന്നു...’’. ഇങ്ങനെ, സുരേഷ് ഗോപിയുടെ പ്രചാരണത്തെപോലും ഇരുട്ടിലാക്കാനുള്ള നീക്കമാണ് എതിരാളികളുടെ ഭാഗത്തുനിന്നുണ്ടായത് എന്നതിന് ബിജെപി അണികളും പരമാവധി പ്രചാരം നൽകി. ആ പ്രചാരണമെല്ലാം കഴിഞ്ഞു. ജനം വോട്ടിട്ടു. ഫലവും വന്നു. ഒരിരുട്ടിനും മറയ്ക്കാനാകാത്ത വിധം തെളിഞ്ഞു നിൽക്കുകയാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം. പോസ്റ്റൽ വോട്ടുകൾ മുതല്‍ വോട്ടെണ്ണിത്തുടങ്ങി ഒരു ഘട്ടത്തില്‍ പോലും പിന്നോട്ടു പോയില്ല അദ്ദേഹം. ഓരോ മണിക്കൂറിലും, ഒരിടത്തു പോലും പിന്നോട്ടു പോകാതെ കൃത്യമായ ഭൂരിപക്ഷം ഉറപ്പാക്കിയുള്ള വിജയം. എതിരാളികളാകട്ടെ പരാജയത്തിന്റെ കൂരിരുട്ടിലും. അതിൽ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേയ്ക്കു പതിച്ചത് വരുംനാളുകളിൽ

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ നാളുകളിലൊന്നിൽ ഇരിങ്ങാലക്കുടയിലും വോട്ടുതേടി സുരേഷ് ഗോപിയെത്തി. രാത്രിയിലാണു പ്രചാരണം. ചുറ്റിലും ഹർഷാരവത്തോടെ കൂടിയവർക്കു നേരെ കൈകൂപ്പി, സ്വതസിദ്ധമായ ശൈലിയിൽ കണ്ണുകള്‍കൊണ്ടും ചുണ്ടുകൊണ്ടും ചിരിച്ചാണ് യാത്ര. എന്നാൽ പെട്ടെന്ന് പ്രദേശത്തെ വഴിവിളക്കുകൾ ഒന്നാകെ മിഴിയടച്ചു. ആകെ ഇരുട്ട്. പിറ്റേന്നു മുതൽ ബിജെപി പ്രവർത്തകർക്കും പ്രദേശവാസികൾക്കും പറയാൻ ഒരു തിരഞ്ഞെടുപ്പു ‘ഗോസിപ്പ്’ കൂടിയായി. ‘നീയറിഞ്ഞാ ഗഡീ.. മ്മടെ സുരേഷ് ഗോപി വോട്ടു ചോയ്ച്ചു വന്നപ്പൊ മാത്രം ഇരിഞ്ഞാലോടേലെ സകല ലൈറ്റിന്റെയും ഫ്യൂസാ പോയി. മുരളീധരനും സുനിൽ കുമാറുമൊക്കെ വന്നപ്പോണ്ടല്ലോ, സെയിം ലൈറ്റ്സിന് യെന്തൂട്ടായിരുന്നു വെളിച്ചം. എല്ലാം തെളിഞ്ഞ് തെളിഞ്ഞങ്ങനെ കിടന്നു...’’. ഇങ്ങനെ, സുരേഷ് ഗോപിയുടെ പ്രചാരണത്തെപോലും ഇരുട്ടിലാക്കാനുള്ള നീക്കമാണ് എതിരാളികളുടെ ഭാഗത്തുനിന്നുണ്ടായത് എന്നതിന് ബിജെപി അണികളും പരമാവധി പ്രചാരം നൽകി. ആ പ്രചാരണമെല്ലാം കഴിഞ്ഞു. ജനം വോട്ടിട്ടു. ഫലവും വന്നു. ഒരിരുട്ടിനും മറയ്ക്കാനാകാത്ത വിധം തെളിഞ്ഞു നിൽക്കുകയാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം. പോസ്റ്റൽ വോട്ടുകൾ മുതല്‍ വോട്ടെണ്ണിത്തുടങ്ങി ഒരു ഘട്ടത്തില്‍ പോലും പിന്നോട്ടു പോയില്ല അദ്ദേഹം. ഓരോ മണിക്കൂറിലും, ഒരിടത്തു പോലും പിന്നോട്ടു പോകാതെ കൃത്യമായ ഭൂരിപക്ഷം ഉറപ്പാക്കിയുള്ള വിജയം. എതിരാളികളാകട്ടെ പരാജയത്തിന്റെ കൂരിരുട്ടിലും. അതിൽ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേയ്ക്കു പതിച്ചത് വരുംനാളുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ നാളുകളിലൊന്നിൽ ഇരിങ്ങാലക്കുടയിലും വോട്ടുതേടി സുരേഷ് ഗോപിയെത്തി. രാത്രിയിലാണു പ്രചാരണം. ചുറ്റിലും ഹർഷാരവത്തോടെ കൂടിയവർക്കു നേരെ കൈകൂപ്പി, സ്വതസിദ്ധമായ ശൈലിയിൽ കണ്ണുകള്‍കൊണ്ടും ചുണ്ടുകൊണ്ടും ചിരിച്ചാണ് യാത്ര. എന്നാൽ പെട്ടെന്ന് പ്രദേശത്തെ വഴിവിളക്കുകൾ ഒന്നാകെ മിഴിയടച്ചു. ആകെ ഇരുട്ട്. പിറ്റേന്നു മുതൽ ബിജെപി പ്രവർത്തകർക്കും പ്രദേശവാസികൾക്കും പറയാൻ ഒരു തിരഞ്ഞെടുപ്പു ‘ഗോസിപ്പ്’ കൂടിയായി. ‘നീയറിഞ്ഞാ ഗഡീ.. മ്മടെ സുരേഷ് ഗോപി വോട്ടു ചോയ്ച്ചു വന്നപ്പൊ മാത്രം ഇരിഞ്ഞാലോടേലെ സകല ലൈറ്റിന്റെയും ഫ്യൂസാ പോയി. മുരളീധരനും സുനിൽ കുമാറുമൊക്കെ വന്നപ്പോണ്ടല്ലോ, സെയിം ലൈറ്റ്സിന് യെന്തൂട്ടായിരുന്നു വെളിച്ചം. എല്ലാം തെളിഞ്ഞ് തെളിഞ്ഞങ്ങനെ കിടന്നു...’’. ഇങ്ങനെ, സുരേഷ് ഗോപിയുടെ പ്രചാരണത്തെപോലും ഇരുട്ടിലാക്കാനുള്ള നീക്കമാണ് എതിരാളികളുടെ ഭാഗത്തുനിന്നുണ്ടായത് എന്നതിന് ബിജെപി അണികളും പരമാവധി പ്രചാരം നൽകി. ആ പ്രചാരണമെല്ലാം കഴിഞ്ഞു. ജനം വോട്ടിട്ടു. ഫലവും വന്നു. ഒരിരുട്ടിനും മറയ്ക്കാനാകാത്ത വിധം തെളിഞ്ഞു നിൽക്കുകയാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം. പോസ്റ്റൽ വോട്ടുകൾ മുതല്‍ വോട്ടെണ്ണിത്തുടങ്ങി ഒരു ഘട്ടത്തില്‍ പോലും പിന്നോട്ടു പോയില്ല അദ്ദേഹം. ഓരോ മണിക്കൂറിലും, ഒരിടത്തു പോലും പിന്നോട്ടു പോകാതെ കൃത്യമായ ഭൂരിപക്ഷം ഉറപ്പാക്കിയുള്ള വിജയം. എതിരാളികളാകട്ടെ പരാജയത്തിന്റെ കൂരിരുട്ടിലും. അതിൽ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേയ്ക്കു പതിച്ചത് വരുംനാളുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ നാളുകളിലൊന്നിൽ ഇരിങ്ങാലക്കുടയിലും വോട്ടുതേടി സുരേഷ് ഗോപിയെത്തി. രാത്രിയിലാണു പ്രചാരണം. ചുറ്റിലും ഹർഷാരവത്തോടെ കൂടിയവർക്കു നേരെ കൈകൂപ്പി, സ്വതസിദ്ധമായ ശൈലിയിൽ കണ്ണുകള്‍കൊണ്ടും ചുണ്ടുകൊണ്ടും ചിരിച്ചാണ് യാത്ര. എന്നാൽ പെട്ടെന്ന് പ്രദേശത്തെ വഴിവിളക്കുകൾ ഒന്നാകെ മിഴിയടച്ചു. ആകെ ഇരുട്ട്. പിറ്റേന്നു മുതൽ ബിജെപി പ്രവർത്തകർക്കും പ്രദേശവാസികൾക്കും പറയാൻ ഒരു തിരഞ്ഞെടുപ്പു ‘ഗോസിപ്പ്’ കൂടിയായി.

‘നീയറിഞ്ഞാ ഗഡീ.. മ്മടെ സുരേഷ് ഗോപി വോട്ടു ചോയ്ച്ചു വന്നപ്പൊ മാത്രം ഇരിഞ്ഞാലോടേലെ സകല ലൈറ്റിന്റെയും ഫ്യൂസാ പോയി. മുരളീധരനും സുനിൽ കുമാറുമൊക്കെ വന്നപ്പോണ്ടല്ലോ, സെയിം ലൈറ്റ്സിന് യെന്തൂട്ടായിരുന്നു വെളിച്ചം. എല്ലാം തെളിഞ്ഞ് തെളിഞ്ഞങ്ങനെ കിടന്നു...’’. ഇങ്ങനെ, സുരേഷ് ഗോപിയുടെ പ്രചാരണത്തെപോലും ഇരുട്ടിലാക്കാനുള്ള നീക്കമാണ് എതിരാളികളുടെ ഭാഗത്തുനിന്നുണ്ടായത് എന്നതിന് ബിജെപി അണികളും പരമാവധി പ്രചാരം നൽകി.  

ADVERTISEMENT

ആ പ്രചാരണമെല്ലാം കഴിഞ്ഞു. ജനം വോട്ടിട്ടു. ഫലവും വന്നു. ഒരിരുട്ടിനും മറയ്ക്കാനാകാത്ത വിധം തെളിഞ്ഞു നിൽക്കുകയാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം. പോസ്റ്റൽ വോട്ടുകൾ മുതല്‍ വോട്ടെണ്ണിത്തുടങ്ങി ഒരു ഘട്ടത്തില്‍ പോലും പിന്നോട്ടു പോയില്ല അദ്ദേഹം. ഓരോ മണിക്കൂറിലും, ഒരിടത്തു പോലും പിന്നോട്ടു പോകാതെ കൃത്യമായ ഭൂരിപക്ഷം ഉറപ്പാക്കിയുള്ള വിജയം. എതിരാളികളാകട്ടെ പരാജയത്തിന്റെ കൂരിരുട്ടിലും. 

തൃശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സുരേഷ് ഗോപി (Photo Courtesy: facebook/ActorSureshGopi)

അതിൽ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേയ്ക്കു പതിച്ചത് വരുംനാളുകളിൽ മുന്നണിയിലും കോൺഗ്രസിലുമുണ്ടാക്കുന്ന സംഘർഷം ചെറുതായിരിക്കില്ല. സിപിഐയുടെ വി.എസ്. സുനിൽകുമാറിനെ രണ്ടാം സ്ഥാനത്തേക്കു മാറ്റിയ വോട്ടു ചോർച്ചയും അന്വേഷിക്കേണ്ടി  വരും. എന്നാൽ എൻഡിഎ ക്യാംപില്‍ ഇതാദ്യമായി വിജയക്കണക്കുകൾ എണ്ണുന്ന തിരക്കാണ്. 

Show more

കേരളത്തിൽനിന്ന് ലോക്‌സഭയിലേക്ക് ആദ്യമായി ബിജെപിക്ക് ഒരു എംപിയെ ലഭിക്കുമ്പോൾ അതിത്രയും വലിയ ഭൂരിപക്ഷത്തോടെയാകുന്നത് എൻഡിഎ ക്യാംപിലുണ്ടാക്കുന്ന ആഹ്ലാദം ചെറുതൊന്നുമല്ല. ജൂൺ 4ന് വൈകിട്ട് 4.30 വരെയുള്ള കണക്ക് പ്രകാരം 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപിയുടെ വമ്പൻ വിജയം. നേടിയത് 4,12,338 വോട്ട്. രണ്ടാം സ്ഥാനത്ത് സുനിൽ കുമാർ സ്വന്തമാക്കിയത് 3,37,652 വോട്ട്. വടകരയിൽനിന്ന് തൃശൂരിലേക്ക് ‘കെട്ടിയിറക്കിയെന്ന്’ കോണ്‍ഗ്രസുകാർതന്നെ പറഞ്ഞ കെ. മുരളീധരന് ലഭിച്ചതാകട്ടെ 3,28,124 വോട്ടും. എങ്ങനെയാണ് സുരേഷ് ഗോപി തൃശൂരിനെ, അദ്ദേഹത്തിന്റെതന്നെ ഭാഷയിൽ പറഞ്ഞാൽ, ‘അങ്ങെടുത്തത്’?

∙ മോദി കൈപിടിച്ചു കൊടുത്തു, സുരേഷ് ഗോപി ‘അങ്ങെടുത്തു’

ADVERTISEMENT

കേരളത്തിന്റെ ചർച്ചകളിൽപ്പോലും ലോക്സഭാ തിരഞ്ഞെടുപ്പ് വരുംമുന്‍പേ തൃശൂരിലേക്ക് കണ്ണെറിഞ്ഞതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാർച്ച് 16ന് തിരഞ്ഞെടുപ്പു കമ്മിഷൻ വോട്ടെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു മാസങ്ങള്‍ക്കു മുൻപേ തൃശൂരിൽ ബിജെപിയുടെ ‘പ്രചാരണ’ത്തിനു തുടക്കമിടുകയും ചെയ്തു അദ്ദേഹം. ജനുവരി മൂന്നിനായിരുന്നു ബിജെപിയുടെ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനു വേണ്ടി മോദി തൃശൂരിലെത്തിയത്. അന്ന് റോഡ് ഷോയ്ക്കായി ഒരുക്കിയ തുറന്ന വാഹനത്തിൽ മോദിക്കൊപ്പം സുരേഷ് ഗോപിയേയും കയറ്റിയതോടെ ഒരു കാര്യം ഉറപ്പായി. ബിജെപിയുടെ തൃശൂർ മണ്ഡലം സ്ഥാനാർഥിയുടെ അനൗദ്യോഗിക പ്രഖ്യാപനം കൂടിയായിരുന്നു അതെന്ന കാര്യം.

നരേന്ദ്ര മോദിക്കൊപ്പം തൃശൂരിൽ സുരേഷ് ഗോപി റോഡ് ഷോയിൽ (Photo Courtesy: facebook/ActorSureshGopi)

മഹിളാ സമ്മേളനത്തിലൂടെതന്നെ പ്രചാരണത്തിനു തുടക്കം കുറിച്ചതിനു പിന്നിലുമുണ്ടായിരുന്നു മോദിബുദ്ധി. അത് വോട്ടെടുപ്പു കഴിഞ്ഞപ്പോഴാണ് പലർക്കും മനസ്സിലായതും. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകള്‍ വോട്ടു ചെയ്ത മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്ത് തൃശൂരായിരുന്നു. വടകരയും (6,07,362) കാസർകോടും (5,90,866) കഴിഞ്ഞ് തൃശൂരിൽ വോട്ടു ചെയ്തത് 5,72,067 വനിതകളായിരുന്നു. മഹിളാ സമ്മേളനം നടന്നത് തൃശൂർ നഗരത്തിലാണെങ്കിലും ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ തൃശൂരിലെ ഏഴു മണ്ഡലങ്ങളിൽനിന്നുമുള്ള വനിതകളെയും വണ്ടിപിടിച്ച് എത്തിക്കാൻ ബിജെപി പ്രവർത്തകർ ശ്രദ്ധിച്ചിരുന്നു. 

തൃശൂർ തേക്കിൻകാട് മൈതാനിയിൽ ബിജെപി സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ നൃത്തം ചെയ്യുന്നു. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

അന്നു കണ്ട വനിതകളിൽ ഒരാൾ പറഞ്ഞത് ഇങ്ങനെ. ‘‘നമ്മളെ കാണാൻ പ്രധാനമന്ത്രി ഇത്രയും ദൂരത്തുനിന്നു വന്നതല്ലേ, അപ്പോൾപ്പിന്നെ ഇത്രയും അടുത്തു കിടക്കുന്ന നമ്മളും അദ്ദേഹത്തെ കാണാൻ വരണ്ടേ’’. സുരേഷ് ഗോപിക്കുള്ള വനിതാവോട്ടുകൾ ഭദ്രമാക്കിയിട്ടായിരുന്നു മോദി അന്നു തിരിച്ചുപോയതെന്നത് തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ വ്യക്തവുമായി. തിരഞ്ഞെടുപ്പു ഡേറ്റ വിശകലനം ചെയ്ത് വോട്ടുതന്ത്രമൊരുക്കുന്ന ബിജെപി രീതിയായിരുന്നു തൃശൂരിലും പയറ്റിയതെന്നതിന് പിന്നെയുമുണ്ട് ഉദാഹരണം. 

∙ ‘എസ്‌ജി ഉയിർ’

ADVERTISEMENT

സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലെല്ലാം വരുന്ന വിഡിയോകളിലും പോസ്റ്റുകളിലും എവിടെനിന്നെന്നറിയാതെ വരുന്ന കമന്റുകളിലെല്ലാം ഒരു വാക്ക് കാണാം– ‘എസ്‌ജി’ ജയിക്കും, ‘എസ്‌ജി’ ഉയിർ, ‘എസ്‌ജി’ തീ.. അങ്ങനെയങ്ങനെ. യുവത്വം സുരേഷ് ഗോപിക്ക് ചാർത്തിക്കൊടുത്തതായിരുന്നു ആദ്ദേഹത്തിന്റെ പേരിലെ ആദ്യ ഇംഗ്ലിഷ് അക്ഷരങ്ങൾ ചേര്‍ത്തുള്ള എസ്‌ജിയെന്ന വിശേഷണമെന്നായിരുന്നു ബിജെപി ക്യാംപിന്റെ പ്രചാരണം. ആ യുവാക്കളുടെ വോട്ടിലും ഇത്തവണ ബിജെപി കണ്ണുവച്ചിരുന്നു. അവരെ പ്രത്യേകമായി ലക്ഷ്യം വയ്ക്കാനുമുണ്ടായിരുന്നു കാരണം.

തൃശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സുരേഷ് ഗോപി (Photo Courtesy: facebook/ActorSureshGopi)

കേരളത്തിൽ ഏറ്റവും കൂടുതൽ കന്നിവോട്ടർമാരുള്ള മണ്ഡലങ്ങളിലൊന്നായിരുന്നു തൃശൂർ. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വ്യാപകമായി നടത്തിയ തിരഞ്ഞെടുപ്പ് ബോധവൽക്കരണ ക്യാംപുകൾ ഫലം കണ്ടതായിരുന്നു ആ വോട്ടുകണക്കിനു പിന്നിൽ. ഇത്തവണ പുതുതായി ചേർക്കപ്പെട്ടത് 1,46,656 യുവ വോട്ടർമാർ. 2019ൽ 61,822 പേരുണ്ടായിരുന്ന സ്ഥാനത്താണിത്. രണ്ടിരട്ടിയിലേറെ വർധന. ഈ വോട്ടുകൾ ആർക്കു പോയി എന്നതിന്റെ ഉത്തരം കൂടിയാണ് തിരഞ്ഞെടുപ്പു ഫലത്തിലൂടെ വ്യക്തമായത്. യുവ വോട്ടിൽ വലിയൊരു പങ്കും ബിജെപിയിലേക്കു പോകുന്നതു തടയാൻ പോലും ‘പരമ്പരാഗത’ വോട്ടിനു കാവൽ കിടന്ന എൽഡിഎഫിനും യുഡിഎഫിനും സാധിച്ചതുമില്ല.

∙ കൈപിടിച്ചേൽപ്പിച്ചു, മണ്ഡലവും

ജനുവരി ആദ്യം തൃശൂരിനെ ഇളക്കിമറിച്ച് മഹിളാ സമ്മേളനം നടത്തിയതിനു തൊട്ടുപിന്നാലെ നരേന്ദ്ര മോദി വീണ്ടും ജില്ലയിലെത്തി. ജനുവരി 17നായിരുന്നു അത്. ആദ്യമായിട്ടായിരിക്കും ഒരു ‘നിയുക്ത’ സ്ഥാനാർഥിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നേരിട്ടെത്തുന്നതെന്ന ട്രോളുകൾ അന്ന് കേരളമൊട്ടാകെ പറന്നിരുന്നു. ഗുരുവായൂർ ക്ഷേത്രത്തില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് താലിയെടുത്തു നൽകിയതും മോദിയായിരുന്നു. പക്ഷേ അന്ന് ആരും മനസ്സിലാക്കിയില്ല, അതോടൊപ്പം തൃശൂർ മണ്ഡലവും മോദി സുരേഷ് ഗോപിയുടെ കൈയിലേക്ക് എടുത്തു നൽകുകയായിരുന്നെന്ന്. 

ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (PTI Photo)

അത്രയേറെ പ്രചാരണമാണ് മോദിയുടെ ആ വരവിന് ലഭിച്ചത്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങള്‍ മോദിക്കൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങൾക്കും വിഡിയോകൾക്കും പരമാവധി പ്രചാരവും ബിജെപി ക്യാംപ് നൽകി. യുവാക്കൾക്കിടയിൽ ഉൾപ്പെടെ മോദി സന്ദർശനം ഹിറ്റായി മാറുകയായിരുന്നു. ഏപ്രിൽ 15ന് മൂന്നാമതും മോദി തൃശൂരിലെത്തിയിരുന്നു. അതോടെ, കേരളത്തിലെ ഒരു മണ്ഡലത്തിന് പ്രധാനമന്ത്രി എന്തുകൊണ്ട് ഇത്രയേറെ പ്രധാന്യം നൽകുന്നുവെന്ന ചോദ്യം ദേശീയ മാധ്യമങ്ങൾ വരെ ശക്തമായി ചർച്ച ചെയ്തും തുടങ്ങി.

ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹച്ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മോഹൻലാൽ, മമ്മൂട്ടി എന്നിവർക്കൊപ്പം (PTI Photo)

∙ കണക്കുകളിലൂടെ...

14,83,055 വോട്ടർമാരായിരുന്നു ഇത്തവണ തൃശൂരിൽ. ഏപ്രിൽ 26ന് വോട്ടെടുപ്പ് ദിവസം സമ്മതിദാനാവകാശം നിയോഗിച്ചത് 10,81,125 പേർ. അതിൽ 5,09,052 പുരുഷന്മാർ. 5,72,067 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിലെ ആറു പേരും. പോളിങ് ശതമാനം 72.9. മണ്ഡല പുനർനിർണയത്തിനു ശേഷം 2009 മുതലുള്ള കണക്കെടുത്താൽ ഇരു മുന്നണികളെയും മാറിമാറി തല്ലുകയും തലോടുകയും ചെയ്തിട്ടുണ്ട് തൃശൂർ. അതിലേക്കാണ് ‘മൂന്നാം മുന്നണി’യായി എൻഡിഎയുടെ വരവ്. 2009ൽ 69.6% ആയിരുന്നു പോളിങ്. അന്നു ജയം 47.1% വോട്ടുമായി കോൺഗ്രസിന്റെ പി.സി. ചാക്കോയ്ക്ക്. തൊട്ടുപിന്നിൽ സിപിഐയുടെ സി.എൻ. ജയദേവൻ. അദ്ദേഹം നേടിയത് 44.1% വോട്ട്. ബിജെപിയുടെ രമ രഘുനാഥനാകട്ടെ 6.7% വോട്ടാണു നേടിയത്. 

Show more

2014ൽ പോളിങ് ശതമാനം 72.15ലേക്ക് ഉയർന്നു. സി.എൻ.ജയദേവൻ 2009ലെ തോൽവിക്കു പകരം വീട്ടിയ തിരഞ്ഞെടുപ്പു കൂടിയായിരുന്നു അത്. 42.27% വോട്ടോടെ ജയം. 38.11% വോട്ടോടെ കോൺഗ്രസിന്റെ കെ.പി. ധനപാലൻ രണ്ടാമത്. ബിജെപി സ്ഥാനാർഥി കെ.പി.ശ്രീശൻ 11.15% വോട്ടും നേടി. 2019ൽ 77.94% പേരുടെ വമ്പൻ വോട്ടിങ്ങായിരുന്നു തൃശൂരിൽ സംഭവിച്ചത്. സുരേഷ് ഗോപിയുടെ താരപ്രചാരണം കൂടിയായതോടെ പോളിങ് ശതമാനം കുത്തനെ ഉയർന്നു. 

Show more

ഇത് ആരെ തുണയ്ക്കുമെന്ന ചർച്ച ശക്തമായിരുന്ന മത്സരത്തിൽ വിജയിച്ചത് കോൺഗ്രസിന്റെ ടി.എൻ. പ്രതാപൻ. 39.83% വോട്ടാണ് അദ്ദേഹം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് സിപിഐയുടെ രാജാജി മാത്യു തോമസ്– 30.85% വോട്ട്. ബിജെപിയുടെ വോട്ട് കുത്തനെ ഉയർന്ന് 28.19ലെത്തി. അതായത് രണ്ടാം സ്ഥാനത്തുള്ള സിപിഐ സ്ഥാനാർഥിയേക്കാൾ സുരേഷ് ഗോപിക്ക് 2.66% മാത്രം വോട്ടു കുറവ്. ഒന്നാഞ്ഞു പിടിച്ചാൽ തൃശൂർ കൂടെപ്പോരുമെന്ന് ബിജെപി മനസ്സിലാക്കിയ നിമിഷം.

∙ പത്മജയുടെ ‘പങ്ക്’

2021ൽ നിയമസഭാ തിരഞ്ഞെടുപ്പിലും ഒരു കൈ നോക്കി സുരേഷ് ഗോപി. തൃശൂര്‍ മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹത്തിനു പക്ഷേ മൂന്നാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. 34.25% വോട്ടോടെ സിപിഐയുടെ പി. ബാലചന്ദ്രനായിരുന്നു വിജയം. രണ്ടാം സ്ഥാനത്ത് 33.52% വോട്ടോടെ കോൺഗ്രസിന്റെ പത്മജ വേണുഗോപാലും. അപ്പോഴും പത്മജയേക്കാൾ 2.22% വോട്ടിന്റെ മാത്രമായിരുന്നു വ്യത്യാസമുണ്ടായിരുന്നത്. ആ പത്മജ ഇത്തവണ എൻഡിഎ ക്യാംപിലെത്തിയതോടെ ആ വോട്ടിൽ ഒരു ഭാഗവും കൂടെപ്പോന്നുവെന്ന പ്രചാരത്തിനും ഇനി ശക്തികൂടും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസിന് 9.75% വോട്ടു കുറഞ്ഞതും അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. 

Show more

അവസാന നിമിഷം വടകരയിൽനിന്ന് കെ. മുരളീധരനെ കൊണ്ടുവന്നായിരുന്നു പത്മജയുടെ ബിജെപിയാത്രയ്ക്ക് അള്ളുവയ്ക്കാൻ കോൺഗ്രസ് ശ്രമിച്ചത്. തനിക്കെതിരെ പത്മജ നിന്നാൽ വിജയം എളുപ്പമാകുമെന്നായിരുന്നു മുരളീധരന്റെ ആദ്യ പ്രതികരണം. പക്ഷേ മത്സരിക്കാൻ സുരേഷ് ഗോപിയല്ലാതെ മറ്റാരും ബിജെപിക്കു മുന്നിലുണ്ടായിരുന്നില്ല. ഫലം വന്നതോടെ ഇനി പത്മജയ്ക്കും പ്രഖ്യാപിക്കാം, തനിക്കൊപ്പം കോണ്‍ഗ്രസിൽനിന്നു വന്ന വോട്ടിനും ബിജെപി വിജയത്തിൽ പങ്കുണ്ടെന്ന്. ഒന്നുമല്ലാതിരുന്ന പത്മജയെ, പേരിനെങ്കിലും ‘കിങ് മേക്കറാ’ക്കി മാറ്റുകയായിരുന്നോ കോൺഗ്രസ് ചെയ്തത് എന്ന ചോദ്യവും ഇനി ശക്തമാകും.

ടി.എൻ.പ്രതാപനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരിലെ പുല്ലഴിയിലെ കോൺഗ്രസ് ഓഫിസിന്റെ മതിലിൽ എഴുതിയ ചുവരെഴുത്ത് (ഫയൽ ചിത്രം: മനോരമ)

2019ൽ വൻ ഭൂരിപക്ഷത്തോടെ തൃശൂരിൽനിന്നു ജയിച്ചു കയറിയ ടി.എൻ. പ്രതാപൻ ഇത്തവണ ചുമരെഴുത്തു വരെ തുടങ്ങിയതാണ്. അതുമായ്ച്ച് അവിടെ മുരളീധരന്റെ പേരെഴുതിയപ്പോൾ മണ്ഡലത്തിലെ കോൺഗ്രസിന്റെ വിജയം കൂടിയായിരുന്നു പാർട്ടി മായ്ച്ചു കളഞ്ഞത്. മുരളീധരനാകട്ടെ അർധരാത്രി നടന്ന തന്റെ സ്ഥാനാർഥിത്വ തീരുമാനത്തെപ്പറ്റി പിറ്റേന്ന് ഒരക്ഷരം മിണ്ടിയതു പോലുമില്ല. പിന്നീട് കോൺഗ്രസ് കെട്ടിവലിച്ച് മണ്ഡലത്തിലേക്കു കൊണ്ടുവന്നതു പോലെയായിരുന്നു കാര്യങ്ങൾ. തിരഞ്ഞെടുപ്പു പ്രചാരണത്തിനിനെ മാർച്ചിൽ മുരളീധരൻ മറ്റൊരു വെടികൂടി പൊട്ടിച്ചു. തൃശൂരിലും വടകരയിലും ബിജെപി, സിപിഎം കൂട്ടുകെട്ടുണ്ടെന്ന്. ആ വാക്കുകളിലൂടെ വോട്ടെടുപ്പിനും മുൻപേതന്നെ മുരളീധരൻ പ്രവചിച്ചതാണോ തന്റെ മൂന്നാം സ്ഥാനം!

∙ തൃശൂരിന്റെ ‘സ്വന്തം’ സുരേഷ് ഗോപി

2019ലും 2021ലും തോൽവിയറിഞ്ഞിട്ടും തൃശൂരിനെ വിട്ടുപോയില്ല സുരേഷ് ഗോപി. തോൽവികൾക്കിപ്പുറം തൃശൂരിന്റെ സ്വന്തമാകാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. മണ്ഡലത്തിലെ എല്ലാ പരിപാടികളിലും സജീവ സാന്നിധ്യം. വിഷുവിന് വിഷുക്കൈനീട്ടം വരെ നൽകാനെത്തി എതിരാളികളെ അമ്പരപ്പിച്ചു ഈ താരം. സാമുദായിക സംഘടനകളുടെ ഉൾപ്പെടെ എല്ലാ പരിപാടികളിലും മുൻനിരയിലും അദ്ദേഹത്തെ കാണാമായിരുന്നു. ഉത്സവത്തിനും പെരുന്നാളിനും നോമ്പുതുറയ്ക്കുമെല്ലാം ഒരു വാർത്തയുണ്ടെങ്കിൽ അതിൽ സുരേഷ് ഗോപിയുടെ പേരും ഉറപ്പായും കാണും എന്ന അവസ്ഥ. 2016 മുതലുള്ള തന്റെ രാജ്യസഭാ എംപി സ്ഥാനം ജില്ലയിൽ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു അദ്ദേഹം.

തൃശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ സുരേഷ് ഗോപി (Photo Courtesy: facebook/ActorSureshGopi)

തൃശൂരിൽ ഇത്തവണ സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുൻപേതന്നെ മതിൽ ‘ബുക്ക്’ ചെയ്ത് ‘ബിജെപി സ്ഥാനാർഥിയെ വിജയിപ്പിക്കുക’ എന്നെഴുതി ചുമരെഴുത്തിനും തുടക്കമിട്ടു സുരേഷ് ഗോപി. ഒരുപക്ഷേ കേരളത്തിൽത്തന്നെ 2024ലെ ലോക്സഭാ പ്രചാരണത്തിന്റെ ഒരു സ്ഥാനാർഥിയുടെ തുടക്കം പോലുമായിരുന്നിരിക്കണം അത്. രാത്രിയിൽ നടന്ന ആ ചുവരെഴുത്തിന് അത്രയേറെയാണ് പ്രചാരം ലഭിച്ചത്. തിരഞ്ഞെടുപ്പ് ചർച്ചയിലേക്കു വന്നുതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ ആ സമയത്ത്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് 2023 സെപ്റ്റംബറിൽ പദയാത്ര നടത്തി തൃശൂരിലെ നിർണായക രാഷ്ട്രീയ വിഷയത്തില്‍ ശക്തമായി നിലകൊള്ളാനും സുരേഷ് ഗോപിക്ക് സാധിച്ചു.

കരുവന്നൂർ ബാങ്ക് അഴിമതിക്കെതിരെ ബിജെപി സംഘടിപ്പിച്ച സഹകാരി സംരക്ഷണ പദയാത്രയിൽ സുരേഷ് ഗോപിയും പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും (ചിത്രം: മനോരമ)

തൃശൂർ പൂരത്തിൽ ഇത്തവണ വെടിക്കെട്ട് സംബന്ധിച്ച ആശയക്കുഴപ്പമുണ്ടായപ്പോഴും ഇടപെടാൻ സുരേഷ് ഗോപിയേ ഉണ്ടായിരുന്നുള്ളൂ എന്ന മട്ടിലായിരുന്നു ബിജെപി പ്രചാരണം. അർധരാത്രിയോടെ തിരുവമ്പാടി വിഭാഗത്തിന്റെ ഓഫിസിലെത്തി ചർച്ച നടത്തുന്ന അദ്ദേഹത്തിന്റെ ചിത്രവും ബിജെപി ക്യാംപ് വ്യാപകമായി പ്രചരിപ്പിച്ചു. ‘പൊലീസ് രാജും’ വെടിക്കെട്ടിനെതിരെയുള്ള നിയമങ്ങളും പ്രയോഗിച്ച് സംസ്ഥാനവും കേന്ദ്ര സർക്കാരും ചേർന്ന് തൃശൂർ പൂരം കുളമാക്കിയെന്ന മുരളീധരന്റെ വാക്കുകൾ ഒരാൾ പോലും മുഖവിലയ്ക്കെടുത്തില്ല എന്നതും ഇനി പറഞ്ഞു ചിരിക്കാവുന്ന ചരിത്രം. 

എൽഡിഎഫ് വിമർശകർക്കും പറഞ്ഞു ചിരിക്കാൻ ഒന്നുണ്ട്. സുരേഷ് ഗോപി മിടുക്കനാണെന്നും തൃശൂരിന്റെ എംപി ആകാൻ ഫിറ്റ് (യോഗ്യൻ) ആണെന്നും പറഞ്ഞത് എൽഡിഎഫ് മേയർ എം.കെ.വർഗീസാണ്. മേയറുടെ ചേംബറിൽ വോട്ടു തേടി എത്തിയപ്പോഴായിരുന്നു ഇത്. സംഭവം വലിയ രാഷ്ട്രീയ പൊട്ടിത്തെറിയാവുകയും ചെയ്തു. ‘മേയർ പറഞ്ഞത് അച്ചട്ടായില്ലേ’ എന്ന സംസാരം തൃശൂരിൽ ഇപ്പോൾത്തന്നെ തുടങ്ങിക്കഴിഞ്ഞു.

∙ പാർട്ടിക്കാരുമായും ‘യുദ്ധം’

സിനിമയിലാണെങ്കിലും സ്ഥാനാർഥിയായിട്ടാണെങ്കിലും പറയാനുള്ളത് മുഖത്തുനോക്കി പറയുന്ന ‘നായകന്റെ’ പ്രതിച്ഛായയാണ് സുരേഷ് ഗോപിക്ക്. ലോക്സഭാ പ്രചാരണത്തിന്റെ തുടക്കത്തിൽ ബൂത്തുതല സന്ദർശനത്തിലൂടെതന്നെ തനിക്കുള്ള വോട്ടുകൾ ഉറപ്പാക്കിയിരുന്നു അദ്ദേഹം. സൂക്ഷ്മതലത്തിൽ പോലും തന്റെ ഇടപെടലുണ്ടാകണമെന്ന് അദ്ദേഹത്തിനു തോന്നാന്‍ കാരണമായതും അത്തരമൊരു സന്ദർശനത്തിനിടെയുണ്ടായ സംഭവമാണ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ സ്ഥലത്ത് തന്നെ കാണാൻ ആളുകളില്ലാതിരുന്നതിനെത്തുടർന്ന് പ്രവർത്തകരോട് ദേഷ്യപ്പെടേണ്ടി വന്നതായിരുന്നു ആ സംഭവം.

തൃശൂർ വെള്ളിക്കുളങ്ങര ശാസ്താംപൂവം കോളനിയിൽ എത്തിയതായിരുന്നു താരം. താരനേതാവായിട്ടും അദ്ദേഹത്തിനു ലഭിച്ച ‘സ്വീകരണ’ത്തിന് തുലോം മാറ്റ് കുറഞ്ഞ അവസ്ഥ. അന്ന് പാർട്ടി പ്രവർത്തകരോട് അദ്ദേഹം മുഖത്തുനോക്കിപ്പറഞ്ഞ കാര്യം കേട്ട് ഒരുപക്ഷേ ബിജെപിക്കാർ പോലും പകച്ചു കാണണം. 

‘നമ്മൾ യുദ്ധത്തിനല്ല ഇറങ്ങിയിരിക്കുന്നത്. ജനത്തിന് നേട്ടമുണ്ടാക്കാനാണ് ഇറങ്ങിയിരിക്കുന്നത്. അതിന് എന്നെ സഹായിച്ചില്ലെങ്കിൽ നാളെ ഞാൻ തിരുവനന്തപുരത്തേക്കു പോകും. അവിടെ രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രവർത്തിച്ചോളാം. ഭയങ്കര കഷ്ടമാണു കേട്ടോ...’’– എന്ന് കൈകൂപ്പി സുരേഷ് ഗോപി പറഞ്ഞത് വൈറലാവുകയായിരുന്നു.

തൃശൂർ വെള്ളിക്കുളങ്ങരയിൽ ബിജെപി പ്രവർത്തകരോട് ദേഷ്യത്തോടെ സംസാരിച്ച് കൈകൂപ്പുന്ന സുരേഷ് ഗോപി (വിഡിയോ ദൃശ്യത്തിൽനിന്ന്)

അന്നു പലരും ആ വിഡിയോ കണ്ട് ‘അയ്യോ കഷ്ടം’ എന്നു പറഞ്ഞ് മൂക്കത്തു വിരൽ വച്ചു. എന്നാൽ എണ്ണയിട്ടതു പോലെയുള്ള പ്രവർത്തനത്തിന് മണ്ഡലത്തിലെ മൊത്തം ബിജെപിക്കാരോടുള്ള ആഹ്വാനമായി മാറുകയായിരുന്നു ആ വിഡിയോ. പാർട്ടിക്കാരായാൽ പോലും മര്യാദയ്ക്ക് പ്രവർത്തിച്ചില്ലെങ്കിൽ സുരേഷ് ഗോപിയിൽനിന്ന് ഇതായിരിക്കും പ്രതികരണമെന്ന സന്ദേശം ആ വിഡിയോ വഴി സകല ഗ്രൂപ്പുകളിലുമെത്തി. താഴേത്തട്ടില്‍ വരെ. പിന്നീടങ്ങോട്ട് ഒരു മണ്ഡലത്തിലും സുരേഷ് ഗോപിക്ക് പ്രവർത്തകരോട് കയർക്കേണ്ടി വന്നില്ല. പരാതിയും പറയേണ്ടി വന്നില്ല. പ്രചാരണം വളരെ കൃത്യമായി, അച്ചടക്കത്തോടെ മുന്നോട്ടു പോയി.

∙ എല്ലാവരുടെയും വോട്ടു തേടി...

തൃശൂരിൽ ഹിന്ദുവോട്ടുകൾ മാത്രം സ്വന്തമാക്കി മുന്നോട്ടു പോകാനാകില്ല എന്ന വലിയ തിരിച്ചറിവ് നേരത്തേതന്നെ ബിജെപിക്കുണ്ടായിരുന്നു. മുസ്‌ലിം വിഭാഗത്തിന്റെ വോട്ട് യുഡിഎഫിനൊപ്പം നില്‍ക്കുമെന്നായിരുന്നു പൊതു കണക്കുകൂട്ടൽ. അങ്ങനെ വരുമ്പോൾ ക്രിസ്ത്യൻ വോട്ടുകൾ പരമാവധി ശേഖരിക്കണം. അതിനുള്ള നീക്കങ്ങളും സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായി. അതിലൊന്ന് വലിയ വാർത്തയാവുകയും ചെയ്തു. 

മകളുടെ വിവാഹത്തോടനുബന്ധിച്ച് തൃശൂർ ലൂർദ് പള്ളിയിൽ സുരേഷ് ഗോപി സ്വർണക്കിരീടം സമർപ്പിച്ചതായിരുന്നു ആ വാർത്ത. ഈ കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന്, ഇടവക പ്രതിനിധി യോഗത്തിൽ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർ ചോദിച്ചതും വലിയ വാർത്തയായി. ഇതൊന്നും പക്ഷേ നെഗറ്റീവ് ഫലമായിരുന്നില്ല ബിജെപിക്കുണ്ടാക്കിയത്. മറിച്ച്, ഇതിന്റെയെല്ലാം ഗുണഫലം വിജയത്തിന്റെ സ്വർണക്കിരീടമായി അദ്ദേഹത്തിന്റെ നെറുകയിലെത്തുകയും ചെയ്തു.

തൃശൂര്‍ ലൂർദ് കത്തീഡ്രലിൽ സ്വര്‍ണ കിരീടം സമർപ്പിക്കുന്ന സുരേഷ് ഗോപിയും കുടുംബവും (PTI Photo)

തൃശൂരിലെ മുസ്‍ലിം പള്ളിയില്‍ കയറി സുരേഷ് ഗോപി നോമ്പ് തുറന്ന വാർത്തയും വൈറലായിരുന്നു. പ്രചാരണത്തിനിടയിലെ സാധാരണ ഒരു സംഭവം മാത്രമായി എല്ലാവരും മറന്നു പോകുമായിരുന്ന അതിനു പ്രചാരം നൽകിയതുപക്ഷേ മന്ത്രി കെ.ബി. ഗണേഷ് കുമാറായിരുന്നു. പള്ളിയിൽനിന്ന് സുരേഷ് ഗോപി നോമ്പ് കഞ്ഞികുടിക്കുന്ന രീതിയെ അഭിനയമെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. പിന്നാലെയെത്തി സുരേഷ് ഗോപിയുടെ മറുപടി: 

1977, 78 കാലം മുതൽ നോമ്പ് നോക്കുന്നയാളാണു ഞാൻ. ബിസ്‍മി ചൊല്ലി തന്നെ നോമ്പ് തുറക്കാനും അറിയാം. സലാം പറഞ്ഞാൽ തിരിച്ചു സലാം പറഞ്ഞു അവസാനിപ്പിക്കുന്ന ആളല്ല. അതിന്റെ മുഴുവൻ ടെക്സ്റ്റ് പറഞ്ഞാണ് അവസാനിപ്പിക്കുക. പടച്ചോൻ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തിൽ തത്വമാക്കിയ വ്യക്തിയാണ്. എന്റെ അച്ഛനെ കണ്ടു ഞാനതു പഠിച്ചു. എന്റെ മക്കൾ എന്നെ കണ്ടു പഠിച്ചു.

ഇതെല്ലാം തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സുരേഷ് ഗോപിക്കു നല്‍കിയ ‘ലീഡ്’ ചെറുതായിരുന്നില്ലെന്നു ഫലത്തിൽനിന്നു തന്നെ വ്യക്തം. 

∙ ഇനി കേന്ദ്ര മന്ത്രി?

ഇനിയുള്ള ജീവിതകാലം മുഴുവൻ സുരേഷ് ഗോപിയുടെ തലയ്ക്കു മുകളിൽ തൂങ്ങുമെന്നു പലരും പ്രവചിച്ചിരുന്ന ഒരു ‘ട്രോൾവാളി’ന്റെ മൂർച്ച പോയ കഥയോടെ അവസാനിപ്പിക്കാം. തിരഞ്ഞെടുപ്പു ഫലത്തിനായി കാത്തിരിക്കുന്ന നാളുകളിലൊന്നിലായിരുന്നു അദ്ദേഹത്തിനു നേരെ മാധ്യമങ്ങൾ ആ ചോദ്യമെറിഞ്ഞത്. 

‘‘കേന്ദ്ര മന്ത്രിയാകുമോ?’’ 

അതിന് അദ്ദേഹത്തിന്റെ ‘മാസ്’ ഡയലോഗ് ഇങ്ങനെ: ‘ഇഷ്ടപ്പെട്ട ചില സിനിമകൾ ചെയ്യാനുണ്ട്. അതിനാൽ രണ്ടു വർ‌ഷത്തേക്ക് എനിക്ക് ഒരൊഴിവു തരണമെന്ന് മോദിയോട് അഭ്യർഥിച്ചിട്ടുണ്ട്. പക്ഷേ, പാർട്ടി പറഞ്ഞാൽ ഏതു ഭാരിച്ച ഉത്തരവാദിത്തവും ഏറ്റെടുക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ആറു മാസം മുൻപു വരെ എന്റെ ജോലി ചെയ്യാൻ അനുവദിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. മന്ത്രിമാരാകാൻ പരിഗണിക്കുന്നതിൽ അവസാനത്തെ ആളായാൽ മതി. എന്നാൽ, പ്രധാനപ്പെട്ട 5 വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് ഞാൻ അഭ്യർഥിച്ചിട്ടുണ്ട്’. 

തൃശൂരിൽ ബിജെപി സംഘടിപ്പിച്ച ജനശക്തി റാലിയിൽ പ്രസംഗിക്കാനെത്തുന്ന സുരേഷ് ഗോപി (ചിത്രം: മനോരമ)

വോട്ടുപെട്ടി തുറക്കും മുൻപേ ഇങ്ങനെയൊക്കെ പറയാന്‍ സുരേഷ് ഗോപിക്കേ സാധിക്കൂ എന്ന് അന്നു പലരും പറഞ്ഞത് തമാശയോടെയായിരുന്നു. തോറ്റാൽ എടുത്തു പ്രയോഗിക്കാൻ ട്രോളന്മാരും ഈ വാക്കുകളുമായി കാത്തിരിക്കുകയായിരുന്നു. പക്ഷേ, ഇപ്പോൾ എല്ലാവരും അവിശ്വസനീയതയോടെയാണ് അതേ വാക്കുകൾ ആവർത്തിക്കുന്നത്. ‘‘ഇങ്ങനെയൊക്കെ സുരേഷ് ഗോപിക്കേ സാധിക്കൂ’’.

‘തൃശൂരിനൊരു കേന്ദ്രമന്ത്രി, മോദിയുടെ ഗാരന്റി’ എന്ന വാക്കുകളോടെ തൃശൂർ മണ്ഡലത്തിലുടനീളം ഇപ്പോഴും കാണാം ബിജെപിയുടെ പ്രചാരണ ബോർഡുകൾ. ഇത് കേരളത്തിലെ എല്ലാ മണ്ഡലത്തിലും ബിജെപി പറയുന്നതല്ലേ എന്ന ചോദ്യം സ്വാഭാവികം. പക്ഷേ കേന്ദ്രമന്ത്രിക്കാണ് തങ്ങളുടെ വോട്ടെന്ന് തൃശൂരിനെക്കൊണ്ട് ചിന്തിപ്പിക്കുന്ന വിധമായിരുന്നു സുരേഷ് ഗോപിയുടെ പ്രചാരണം. അതിനു വളമിട്ട് പ്രധാനമന്ത്രിതന്നെ ഒപ്പംനിന്നു. അതു വിജയം കാണുകയും ചെയ്തു. വിജയത്തിന്റെ ആ നിറചിരിയോടെ സുരേഷ് ഗോപി പറയുകയാണ്. ‘തൃശൂർ... ഇതു ‍ഞാനിങ്ങെടുക്കുവാ...’