എക്സിറ്റ് പോൾ ഫലങ്ങളിൽ മതിമറന്ന ബിജെപിയെയും നരേന്ദ്ര മോദിയെയും ശരിക്കും ഞെട്ടിക്കുന്നതായി യഥാർഥ ജനവിധി. ഇത്തവണ 400 സീറ്റ് വേണമെന്ന മോഹത്തോടെ ‘അബ്കി ബാർ 400 പാർ’ എന്ന മുദ്രാവാക്യവുമായാണു ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 400 സീറ്റ് എന്നതു മോദിയുടെ സ്വപ്ന‍മായാണു ബിജെപി അവതരിപ്പിച്ചതും. അതിനായി ഭരണത്തിന്റെയും സംഘടനാശേഷിയുടെയും ബലത്തിൽ നാടിളക്കി പ്രചാരണം നടത്തി. കേവല ഭൂരിപക്ഷമായ 272ന് പകരം, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഓർമയ്ക്കു ബിജെപിക്കു മാത്രം 370 സീറ്റ് നൽകണമെന്നു മോദി രാജ്യമെമ്പാടും പറഞ്ഞു. 2014, 2019 വർഷങ്ങളിലേതുപോലെ 2024ലും ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം വേണമെന്നു പറഞ്ഞപ്പോൾ മോദി വീണ്ടും നിഴലിൽ നിർത്തിയതു ദേശീയ ജനാധിപത്യ സഖ്യമെന്ന എൻഡിഎയെ. ഒറ്റയാനായി വാണ മോദിക്ക് ഇനി ഭരിക്കണമെങ്കിൽ

എക്സിറ്റ് പോൾ ഫലങ്ങളിൽ മതിമറന്ന ബിജെപിയെയും നരേന്ദ്ര മോദിയെയും ശരിക്കും ഞെട്ടിക്കുന്നതായി യഥാർഥ ജനവിധി. ഇത്തവണ 400 സീറ്റ് വേണമെന്ന മോഹത്തോടെ ‘അബ്കി ബാർ 400 പാർ’ എന്ന മുദ്രാവാക്യവുമായാണു ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 400 സീറ്റ് എന്നതു മോദിയുടെ സ്വപ്ന‍മായാണു ബിജെപി അവതരിപ്പിച്ചതും. അതിനായി ഭരണത്തിന്റെയും സംഘടനാശേഷിയുടെയും ബലത്തിൽ നാടിളക്കി പ്രചാരണം നടത്തി. കേവല ഭൂരിപക്ഷമായ 272ന് പകരം, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഓർമയ്ക്കു ബിജെപിക്കു മാത്രം 370 സീറ്റ് നൽകണമെന്നു മോദി രാജ്യമെമ്പാടും പറഞ്ഞു. 2014, 2019 വർഷങ്ങളിലേതുപോലെ 2024ലും ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം വേണമെന്നു പറഞ്ഞപ്പോൾ മോദി വീണ്ടും നിഴലിൽ നിർത്തിയതു ദേശീയ ജനാധിപത്യ സഖ്യമെന്ന എൻഡിഎയെ. ഒറ്റയാനായി വാണ മോദിക്ക് ഇനി ഭരിക്കണമെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എക്സിറ്റ് പോൾ ഫലങ്ങളിൽ മതിമറന്ന ബിജെപിയെയും നരേന്ദ്ര മോദിയെയും ശരിക്കും ഞെട്ടിക്കുന്നതായി യഥാർഥ ജനവിധി. ഇത്തവണ 400 സീറ്റ് വേണമെന്ന മോഹത്തോടെ ‘അബ്കി ബാർ 400 പാർ’ എന്ന മുദ്രാവാക്യവുമായാണു ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 400 സീറ്റ് എന്നതു മോദിയുടെ സ്വപ്ന‍മായാണു ബിജെപി അവതരിപ്പിച്ചതും. അതിനായി ഭരണത്തിന്റെയും സംഘടനാശേഷിയുടെയും ബലത്തിൽ നാടിളക്കി പ്രചാരണം നടത്തി. കേവല ഭൂരിപക്ഷമായ 272ന് പകരം, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഓർമയ്ക്കു ബിജെപിക്കു മാത്രം 370 സീറ്റ് നൽകണമെന്നു മോദി രാജ്യമെമ്പാടും പറഞ്ഞു. 2014, 2019 വർഷങ്ങളിലേതുപോലെ 2024ലും ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം വേണമെന്നു പറഞ്ഞപ്പോൾ മോദി വീണ്ടും നിഴലിൽ നിർത്തിയതു ദേശീയ ജനാധിപത്യ സഖ്യമെന്ന എൻഡിഎയെ. ഒറ്റയാനായി വാണ മോദിക്ക് ഇനി ഭരിക്കണമെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എക്സിറ്റ് പോൾ ഫലങ്ങളിൽ മതിമറന്ന ബിജെപിയെയും നരേന്ദ്ര മോദിയെയും ശരിക്കും ഞെട്ടിക്കുന്നതായി യഥാർഥ ജനവിധി. ഇത്തവണ 400 സീറ്റ് വേണമെന്ന മോഹത്തോടെ ‘അബ്കി ബാർ 400 പാർ’ എന്ന മുദ്രാവാക്യവുമായാണു ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 400 സീറ്റ് എന്നതു മോദിയുടെ സ്വപ്ന‍മായാണു ബിജെപി അവതരിപ്പിച്ചതും. അതിനായി ഭരണത്തിന്റെയും സംഘടനാശേഷിയുടെയും ബലത്തിൽ നാടിളക്കി പ്രചാരണം നടത്തി. കേവല ഭൂരിപക്ഷമായ 272ന് പകരം, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഓർമയ്ക്കു ബിജെപിക്കു മാത്രം 370 സീറ്റ് നൽകണമെന്നു മോദി രാജ്യമെമ്പാടും പറഞ്ഞു. 

2014, 2019 വർഷങ്ങളിലേതുപോലെ 2024ലും ബിജെപിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം വേണമെന്നു പറഞ്ഞപ്പോൾ മോദി വീണ്ടും നിഴലിൽ നിർത്തിയതു ദേശീയ ജനാധിപത്യ സഖ്യമെന്ന എൻഡിഎയെ. ഒറ്റയാനായി വാണ മോദിക്ക് ഇനി ഭരിക്കണമെങ്കിൽ ഇതേ എൻഡിഎയുടെ സഹായം ആവശ്യമായി വന്നിരിക്കുന്നു. ഇത്തവണ ഫലം വന്നപ്പോൾ 400നു പകരം 300 സീറ്റിനരികിൽ തട്ടിനിൽക്കുകയാണ് എൻഡിഎ. (ജൂൺ 4ന് രാത്രി 9.30 വരെയുള്ള കണക്ക് പ്രകാരം 293 സീറ്റ്) ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് കിട്ടിയത് 240 സീറ്റ്. സർക്കാർ രൂപീകരിക്കാൻ മുന്നണിയുടെ സഹായം വേണം. 

നരേന്ദ്ര മോദി ന്യൂഡൽഹിയിൽ ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങിൽ (ചിത്രം: മനോരമ)
ADVERTISEMENT

292 സീറ്റുള്ളതിനാൽ എൻഡിഎയ്ക്കു സർക്കാരുണ്ടാക്കാം. എന്നാൽ കോൺഗ്രസിന്റെ (99 സീറ്റ്) നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യത്തിന് 233 സീറ്റുള്ളതിനാൽ അവരും കരുനീക്കങ്ങൾ ആരംഭിച്ചു. ഏകാധിപത്യ പ്രവണതയുള്ള നടപടികളെന്ന ആക്ഷേപം കരുത്താർജിക്കുമ്പോഴാണു ബിജെപിക്കും മോദിക്കും അപ്രതീക്ഷിത തിരിച്ചടി. അത്തരം കടുത്ത രാഷ്ട്രീയ നീക്കങ്ങൾ താൽക്കാലികമായെങ്കിലും ഇനി മോദിക്കു നിർത്തിവയ്ക്കേണ്ടി വരും. കുറച്ചു വർഷങ്ങളായി കാഴ്ചക്കാരുടെ വേഷമിട്ടിരുന്ന എൻഡിഎയിലെ സഖ്യകക്ഷികൾ ഇനി കാര്യക്കാരാകുന്നതും രാജ്യം കാണും. ബിജെപിയുടെയും മോദിയുടെയും ഏകപക്ഷീയ തീരുമാനങ്ങൾ അത്രയെളുപ്പം നടത്തിയെടുക്കാനാകില്ലെന്നതുമാണ് ഈ തിരഞ്ഞെടുപ്പു ഫലത്തിന്റെ പ്രത്യേകത.

Show more

 ∙ കുതിപ്പെന്ന് പറഞ്ഞു, കിതച്ചെത്തി

എക്സിറ്റ് പോൾ പ്രവചനങ്ങളിൽ പറഞ്ഞ കിതപ്പിൽനിന്നു വ്യത്യസ്തമായി 272 സീറ്റ് പിന്നിടാൻ ബിജെപിയും എൻഡിഎയും നന്നായി കിതച്ച കാഴ്ചയാണു വോട്ടെണ്ണുമ്പോൾ കണ്ടത്. ബിജെപിക്ക് ഒറ്റയ്ക്കു ഭരണത്തിലേറാനുള്ള സാധ്യത അടഞ്ഞതിനാൽ സഖ്യരാഷ്ട്രീയത്തിലേക്കു മടങ്ങാൻ നിർബന്ധിതരായി. മുഖ്യമായും ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, നിതീഷ് കുമാറിന്റെ ജെഡിയു പോലുള്ള സഖ്യകക്ഷികളെ ആശ്രയിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചന്ദ്രബാബു നായിഡുവുമായി സംസാരിച്ചെന്നാണു റിപ്പോർട്ടുകൾ. നിതീഷ് കുമാറിനോടും ചന്ദ്രബാബു നായിഡുവിനോടും ഇന്ത്യാസഖ്യത്തിലെ എൻസിപി നേതാവ് ശരദ് പവാറും സംസാരിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദിയും ചന്ദ്രബാബു നായിഡുവും (Photo by PTI)

ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റത്തോടെയാണ് 2014ൽ മോദി ആദ്യമായി പ്രധാനമന്ത്രിയായത്. ബിജെപിക്ക് 282 സീറ്റ്, എൻഡിഎയ്ക്ക് 336. 2019ലെ തിരഞ്ഞെടുപ്പിൽ സീറ്റെണ്ണം വർധിച്ചു– ബിജെപിക്ക് 303, എൻഡിഎയ്ക്ക് 352. സർക്കാരിന്റെ നിലനിൽപ്പിനായി ഒരു സഖ്യകക്ഷിയെയും ആശ്രയിക്കാതിരിക്കാനുള്ള ഭൂരിപക്ഷം ഒറ്റയ്ക്കു ബിജെപിക്കുണ്ടായിരുന്നു. 

തനിച്ച് മൂന്നിൽ രണ്ടു ഭൂരിപക്ഷം, എൻഡിഎക്ക് നാനൂറിലേറെ സീറ്റ് – പരമാവധി സഖ്യങ്ങളിലൂടെയും കൂറുമാറ്റങ്ങളിലൂടെയും ഈ ലക്ഷ്യം ഉറപ്പാക്കാനായിരുന്നു ബിജെപി കരുനീക്കം. ബിജെപിക്കു വളക്കൂറുള്ള ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടിയ പശ്ചാത്തലത്തിലും കൂടിയായിരുന്നു ഇത്.

ADVERTISEMENT

പതിറ്റാണ്ടുകളായി സഖ്യരാഷ്ട്രീയവും അതിന്റെ ഭാഗമായ ഭരണപരമായ അസ്ഥിരതകളും കണ്ടിട്ടുള്ള രാജ്യത്തിനു മോദിയുടെ ഭരണം വ്യത്യസ്തമായി അനുഭവപ്പെട്ടു. സഖ്യകക്ഷികൾ പ്രധാനമന്ത്രിയേയും സർക്കാരിനെയും സമ്മർദപ്പെടുത്തുന്ന കാഴ്ച ഇല്ലാതായി. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരിലെ അഴിമതിക്ക് ഏറെ പഴികേട്ടത് കൂട്ടുകക്ഷി രാഷ്ട്രീയമായിരുന്നു. ഇത്തരം പരിമിതികളില്ലാതിരുന്ന മോദിക്ക് സ്വന്തം ഇഷ്ടപ്രകാരം സമ്പദ്‌വ്യവസ്ഥയും ഭരണവും രൂപപ്പെടുത്താനായി. വിമർശിക്കപ്പെട്ടെങ്കിലും വലിയ പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കി. 

∙ അന്ന് കൈവിട്ടു, ഇനി ചേർത്തുപിടിക്കും

പല സഖ്യകക്ഷികളുമായും ബിജെപി തെറ്റിപ്പിരിയുന്നതും മോദിയുടെ ഭരണകാലത്താണ്. കാലങ്ങളായി കൂടെയുള്ള മുഖ്യകക്ഷികളായ ശിവസേനയുമായും അകാലികളുമായും തെറ്റി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് തമിഴ്നാട്ടിലെ അണ്ണാഡിഎംകെയുമായുള്ള ബന്ധവും അവസാനിപ്പിച്ചു. രണ്ടു ടേമിലെയും ഗംഭീര വിജയമാണ് ആരെയും കൂസാത്ത നിലപാടെടുക്കാൻ ബിജെപിയെ പ്രേരിപ്പിച്ചത്. ആരു പോയാലും വന്നാലും ഒന്നുമില്ല. മുന്നണിയായാണു തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നുപോലും മറന്നപോലെയായിരുന്നു ബിജെപി.

എൻഡിഎ 25 വർഷം പൂർത്തിയാകുന്ന വേളയിൽ ഡൽഹിയിൽ നടന്ന യോഗത്തിൽനിന്ന് (File Photo by PTI)

വിവാദമായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കിയതോടെ ഇന്ത്യ ഏകകക്ഷി ഭരണത്തിലേക്കു നീങ്ങുകയാണെന്ന് പലരും ചിന്തിക്കാനും തുടങ്ങി. ആത്മവിശ്വാസത്തിൽ മുന്നേറിയ ബിജെപി സ്വന്തം മുന്നണിയായ എൻഡിഎയെ കാര്യമായിട്ടോർത്തത് 2023ലാണ്. തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാസഖ്യം രൂപീകരിച്ചതായിരുന്നു പ്രചോദനം. അപകടം മണത്തിട്ടാകണം പെട്ടെന്നുതന്നെ എൻഡിഎ യോഗം ചേർന്നു.

ADVERTISEMENT

2023 ജൂലൈയിൽ ഡൽഹിയിൽ മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയ ജനാധിപത്യ സഖ്യത്തിന്റെ യോഗത്തിൽ 39 കക്ഷികൾ  പങ്കെടുത്തു. എൻഡിഎ 25 വർഷം പൂർത്തിയാകുന്ന വേളയിലായിരുന്നു യോഗം. ശിവസേന അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ പ്രമേയം അവതരിപ്പിച്ചു. അണ്ണാഡിഎംകെയും അസം ഗണപരിഷത്തും പ്രമേയത്തെ പിന്തുണച്ചു. മോദിയുടെ നേതൃത്വത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ ഒറ്റക്കെട്ടായി മത്സരിക്കുമെന്നും തുടർച്ചയായി മൂന്നാം തവണയും മോദി പ്രധാനമന്ത്രി ആകുമെന്നുമായിരുന്നു പ്രധാന തീരുമാനം.

ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദിയും നിതീഷ് കുമാറും (Photo by PTI)

എൻഡിഎയുടെ മുൻഗണനകളായ രാജ്യസുരക്ഷ, നല്ല ഭരണം, അടിസ്ഥാനസൗകര്യ വികസനം, ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്തൽ, ആഗോള തലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തൽ എന്നിവയിൽ മോദി സർക്കാരിന്റെ പ്രവർത്തനങ്ങൾ മികച്ചതെന്നും യോഗം വിലയിരുത്തി. അതോടൊപ്പംതന്നെ, തനിച്ച് മൂന്നിൽ രണ്ടു ഭൂരിപക്ഷം, എൻഡിഎക്ക് നാനൂറിലേറെ സീറ്റ് – പരമാവധി സഖ്യങ്ങളിലൂടെയും കൂറുമാറ്റങ്ങളിലൂടെയും ഈ ലക്ഷ്യം ഉറപ്പാക്കാനും ബിജെപി കരുക്കൾ നീക്കി. 

ബിജെപിക്കു വളക്കൂറുള്ള ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ പരമാവധി സീറ്റ് നേടിയ പശ്ചാത്തലത്തിലായിരുന്നു ഈ നീക്കം. പ്രതിപക്ഷ നിരയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടുണ്ടായിരുന്ന സംസ്ഥാനമായിരുന്നു ബിഹാർ. ഇന്ത്യാ സഖ്യത്തിലെ മുഖ്യയാളായ നിതീഷ് കുമാർ നേരം ഇരുട്ടി വെളുത്തപ്പോൾ എൻഡിഎയുടെ ആളായതു പ്രതിപക്ഷത്തിനു പക്ഷേ ഞെട്ടലായി. കേന്ദ്രത്തിൽ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാവുന്ന മുന്നേറ്റം ഇന്ത്യാ മുന്നണി പ്രതീക്ഷിച്ച സംസ്ഥാനങ്ങളിലൊന്നായിരുന്നു ബിഹാർ. നിതീഷിനെ അടർത്തിയതോടെ ഇന്ത്യാസഖ്യത്തെ ചിതറിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. 

∙ വാജ്‌പേയി മുതൽ മോദി വരെ

ബിജെപിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് വിരുദ്ധ സഖ്യമായി 1998ലാണ് എൻഡിഎ നിലവിൽ വന്നത്. അടൽ ബിഹാരി വാജ്പേയി ആയിരുന്നു ആദ്യ ചെയർമാൻ. 1998 മുതൽ 2004 വരെ സഖ്യം രാജ്യം ഭരിച്ചു. പിന്നീട് 2014 മുതൽ 2024 വരെയും ഭരണത്തിലിരുന്നു. 2019ലെ പൊതു തിരഞ്ഞെടുപ്പിൽ 45.43% വോട്ടുവിഹിതവും 353 സീറ്റുകളും നേടിയാണ് അധികാരത്തിലെത്തിയത്.

പാർലമെന്റ് ഹൗസിൽനിന്ന് യോഗത്തിന് ശേഷം പുറത്തേയ്ക്കു വരുന്ന എൻഡിഎ നേതാക്കൾ (ഫയൽ ചിത്രം: മനോരമ ആർക്കൈവ്സ്)

ഔപചാരിക ഭരണഘടനയില്ലാത്ത എൻഡിഎയിൽ സീറ്റു വിഭജനം, മന്ത്രിസ്ഥാനം, പാർലമെന്റിൽ ഉന്നയിക്കുന്ന വിഷയങ്ങൾ തുടങ്ങിയവയിൽ തീരുമാനം എടുക്കുന്നത് അതതു പാർട്ടികളുടെ നേതാക്കളാണ്. 2024 ഫെബ്രുവരിയിൽ മുൻ കേന്ദ്രമന്ത്രി ജി.കെ.വാസന്റെ തമിഴ് മാനില കോൺഗ്രസ് (ടിഎംസി), ടി.ആർ.പാരിവേന്ദർ എംപിയുടെ ഇന്ത്യൻ ജനനായക കക്ഷി (ഐജെകെ) എന്നീ പാർട്ടികളും എൻഡിഎ സഖ്യത്തിൽ ചേർന്നിരുന്നു.

മാർച്ചിലായിരുന്നു രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സമ്പൂർണ മന്ത്രിസഭായോഗം. ‌എട്ടു മണിക്കൂറോളം നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തിൽ അടുത്ത 25 വർഷത്തേക്കുള്ള പദ്ധതികളാണു ചർച്ച ചെയ്തത്. ‘വികസിത് ഭാരത് 2047’ ലക്ഷ്യമിട്ടുള്ള ചർച്ചകൾ തുടർഭരണമെന്ന ആത്മവിശ്വാസത്തിനു തെളിവായും ഉയർത്തിക്കാട്ടി. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി തൊട്ടടുത്ത ദിവസം നടന്ന യോഗത്തിൽ പ്രധാനമന്ത്രി ഒരു മണിക്കൂറോളമാണു സംസാരിച്ചത്.

പാർലമെന്റിൽനിന്ന് പുറത്തേയ്ക്കു വരുന്ന എൻഡിഎ നേതാക്കൾ (File Photo by PTI)

ഇന്ത്യാസഖ്യം ഉന്നയിച്ചതുപോലെ, തോൽവി മറികടക്കാനുള്ള അടവായിരുന്നോ 400 സീറ്റെന്ന കടത്തിപ്പറച്ചിൽ? രാഷ്ട്രീയതന്ത്രങ്ങൾ ഏറെ വശമുള്ള ബിജെപിക്ക് ഹാട്രിക് ഭരണത്തിനുള്ള ‘പുകമറ’യായിരുന്നു അമിത ആത്മവിശ്വാസം എന്നിപ്പോൾ കോൺഗ്രസിനും മനസ്സിലാകുന്നു. വാജ്‌പേയിക്കു സഖ്യസർക്കാരുകൾ ശീലമായിരുന്നു. എന്നാൽ മോദിക്ക് പുതുശീലമാണ്. മോദിയാണോ മുന്നണിയാണോ മെരുങ്ങുക? കാത്തിരുന്നുകാണാം.

English Summary:

Impact of Lok Sabha Results on Modi's Future Political Strategies