കണ്ടവരും കണ്ണടച്ചവരും – വായിക്കാം ‘ഇന്ത്യാ ഫയൽ’
18–ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ തലയുയർത്തി നിൽക്കാൻ സുപ്രീം കോടതി ഉൾപ്പെടെയുള്ള ജുഡീഷ്യറിക്കു കാരണങ്ങളുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷനും അതു സാധിക്കേണ്ടതായിരുന്നു. തങ്ങൾക്കെതിരെയുള്ള വിമർശനങ്ങളിൽ കഴമ്പില്ലെന്നും ആരോപണങ്ങൾ പലതും ദുരുദ്ദേശ്യത്തോടെ ഉള്ളതാണെന്നുമാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഇന്നലെ അവകാശപ്പെട്ടത്. ആ ഭാഷ സ്വതന്ത്ര ഭരണഘടനാ സ്ഥാപനത്തിനു ചേർന്നതല്ല; സർക്കാർ ശൈലിയാണെന്നു വിമർശനമുയരുന്നു. ചരിത്രത്തിന്റെ കണക്കെടുപ്പ് ഭരണാധികാരികൾക്കെന്നപോലെ ഭരണഘടനാ സ്ഥാപനങ്ങൾക്കും ബാധകമാണ്. അതു സംഭവിക്കുമ്പോൾ, തങ്ങളുടെ ഉത്തരവാദിത്തം ശരിയായി നിർവഹിച്ചവർ എന്നുപറഞ്ഞ് കയ്യുയർത്താൻ സാധിക്കുമോയെന്നതു തിരഞ്ഞെടുപ്പു കമ്മിഷൻ സ്വയം ചോദിക്കേണ്ട ചോദ്യമാണ്. സർക്കാരിന്റെ ഒരു വകുപ്പെന്നപോലെ പ്രവർത്തിക്കാൻ നിർബന്ധിതരായെന്നു വിമർശിക്കപ്പെടാമെന്ന ആശങ്ക അലട്ടേണ്ടതുമാണ്.

18–ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ തലയുയർത്തി നിൽക്കാൻ സുപ്രീം കോടതി ഉൾപ്പെടെയുള്ള ജുഡീഷ്യറിക്കു കാരണങ്ങളുണ്ട്. തിരഞ്ഞെടുപ്പു കമ്മിഷനും അതു സാധിക്കേണ്ടതായിരുന്നു. തങ്ങൾക്കെതിരെയുള്ള വിമർശനങ്ങളിൽ കഴമ്പില്ലെന്നും ആരോപണങ്ങൾ പലതും ദുരുദ്ദേശ്യത്തോടെ ഉള്ളതാണെന്നുമാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഇന്നലെ അവകാശപ്പെട്ടത്. ആ ഭാഷ സ്വതന്ത്ര ഭരണഘടനാ സ്ഥാപനത്തിനു ചേർന്നതല്ല; സർക്കാർ ശൈലിയാണെന്നു വിമർശനമുയരുന്നു.
ചരിത്രത്തിന്റെ കണക്കെടുപ്പ് ഭരണാധികാരികൾക്കെന്നപോലെ ഭരണഘടനാ സ്ഥാപനങ്ങൾക്കും ബാധകമാണ്. അതു സംഭവിക്കുമ്പോൾ, തങ്ങളുടെ ഉത്തരവാദിത്തം ശരിയായി നിർവഹിച്ചവർ എന്നുപറഞ്ഞ് കയ്യുയർത്താൻ സാധിക്കുമോയെന്നതു തിരഞ്ഞെടുപ്പു കമ്മിഷൻ സ്വയം ചോദിക്കേണ്ട ചോദ്യമാണ്. സർക്കാരിന്റെ ഒരു വകുപ്പെന്നപോലെ പ്രവർത്തിക്കാൻ നിർബന്ധിതരായെന്നു വിമർശിക്കപ്പെടാമെന്ന ആശങ്ക അലട്ടേണ്ടതുമാണ്.
കോടതികളുടെ കാര്യമെടുത്താൽ, തിരഞ്ഞെടുപ്പു നടപടികൾ തുടങ്ങിക്കഴിഞ്ഞു എന്ന ന്യായത്തിന്റെ മറവിലേക്കു മാറിനിന്ന് സ്വയം സംരക്ഷിക്കാൻ തയാറാവാതിരുന്ന ജഡ്ജിമാർ അഭിനന്ദനവും പൗരനന്ദിയും അർഹിക്കുന്നു.
തിരഞ്ഞെടുപ്പു കടപ്പത്ര ഇടപാടുകൾ സംബന്ധിച്ച എല്ലാ വിവരവും പുറത്തുവിടണമെന്നു സുപ്രീം കോടതി നിർദേശിച്ചത് തിരഞ്ഞെടുപ്പു സമയക്രമ പ്രഖ്യാപനത്തിനു ശേഷമാണ്. അതിന്റെ സ്വാധീനത്താൽ കൂടിയാവാം, അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ കഥകൾ തിരഞ്ഞെടുപ്പു പ്രചാരണവേദികളിൽ ബിജെപി കൂടുതൽ പറയാതിരുന്നത്. തിരഞ്ഞെടുപ്പു ജോലികളുടെ തിരക്കിനിടെ കടപ്പത്ര വിവരങ്ങളുമായി മല്ലിടുന്നത് തിരഞ്ഞെടുപ്പു കമ്മിഷനു ബുദ്ധിമുട്ടാകുമല്ലോയെന്നൊന്നും കോടതി വിചാരിച്ചുനിന്നില്ല.
ആരുടെയൊക്കെ പണമാണ് തിരഞ്ഞെടുപ്പിനെ വലുതായി സ്വാധീനിക്കുന്നതെന്ന് അറിഞ്ഞുതന്നെ വോട്ടർമാർ ബൂത്തിലേക്കു പോകട്ടെയെന്ന നിലപാടിൽ കോടതി ഉറച്ചുനിന്നു. കടപ്പത്ര പദ്ധതി സദുദ്ദേശ്യപരമായിരുന്നു എന്ന ദുർബലമായ പ്രതിരോധത്തിലേക്കു ഭരണകക്ഷിക്കു പിൻവലിയേണ്ടിയും വന്നു.

വോട്ടർമാരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും പറഞ്ഞു മനസ്സിലാക്കാൻ ഉദ്ദേശിച്ചുള്ള ജാഥകളും സമ്മേളനങ്ങളും തിരഞ്ഞെടുപ്പുകാലത്തു വേണ്ടെന്നു ചില സംസ്ഥാനങ്ങളിൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാർ ഉത്തരവിടുന്നതിനെതിരെയും സുപ്രീം കോടതി ശബ്ദിച്ചു. ‘എങ്ങനെ ഇത്തരം ഉത്തരവുകളൊക്കെ പാസാക്കാൻ സാധിക്കുന്നു’ എന്നാണ് ജസ്റ്റിസ് ബി.ആർ.ഗവായ് ചോദിച്ചത്. ജാഥകൾക്കും മറ്റും അനുമതി ചോദിച്ചുള്ള അപേക്ഷകളിൽ മൂന്നു ദിവസത്തിനകം തീരുമാനമുണ്ടാകണമെന്നും എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായ ഇടക്കാല ഉത്തരവിൽ കോടതി പറഞ്ഞു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ തീരുമാനിക്കാൻ കമ്മിഷനുണ്ടല്ലോയെന്നു കോടതി പറഞ്ഞില്ല.
തിരഞ്ഞെടുപ്പു പ്രചാരണത്തിന് അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചതിലൂടെ സുപ്രീം കോടതി പുതിയൊരു കീഴ്‌വഴക്കംതന്നെയുണ്ടാക്കി. ജനാധിപത്യത്തിന്റെ ജീവശക്തിയാണ് തിരഞ്ഞെടുപ്പെന്നു പറഞ്ഞിട്ടാണ്, ഇടക്കാല ജാമ്യത്തിന്റെ കാര്യത്തിൽ രാഷ്ട്രീയക്കാർക്കു പ്രത്യേക പരിഗണന നൽകാൻ പറ്റില്ലെന്ന വാദം തള്ളുന്നെന്നു കോടതി പ്രസ്താവിച്ചത്.
വ്യക്തിയുടെ പ്രത്യേകതകളും സാഹചര്യങ്ങളും പരിഗണിക്കാതിരിക്കുന്നത് അധാർമികമാകുമെന്നുകൂടി പറഞ്ഞു. പ്രതിപക്ഷത്തെ ഒരു പ്രധാന നേതാവിന് അനുകൂലമായി അങ്ങനെയൊക്കെ പറയുംമുൻപു കോടതി പലതവണ ആലോചിച്ചുകാണും. പ്രതിപക്ഷമില്ലാതെ എന്തു ജനാധിപത്യം എന്ന ബോധ്യമാവാം തീരുമാനത്തിനു സഹായിച്ചത്.
തങ്ങളെ അധിക്ഷേപിച്ച് ബിജെപി പത്രങ്ങളിൽ നൽകിയ പരസ്യങ്ങൾക്കെതിരെ തൃണമൂൽ കോൺഗ്രസാണ് കൽക്കട്ട ഹൈക്കോടതിയിൽ ഹർജി നൽകിയത്. പരസ്യങ്ങൾക്കെതിരായ പരാതിയിൽ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ തയാറാകാത്ത സാഹചര്യത്തിലായിരുന്നു അത്.
പരസ്യങ്ങൾ പെരുമാറ്റച്ചട്ടങ്ങൾക്കു വിരുദ്ധമെന്നു മാത്രമല്ല, നടപടിയെടുക്കാത്തതു തിരഞ്ഞെടുപ്പു കമ്മിഷന്റെ തികഞ്ഞ പരാജയമാണെന്നുകൂടി സിംഗിൾ ബെഞ്ച് പറഞ്ഞു. ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീൽ പരാജയപ്പെട്ടപ്പോൾ ബിജെപി സുപ്രീം കോടതിയിലെത്തി. ബിജെപിയുടെ പരസ്യങ്ങൾ അപകീർത്തികരമാണെന്ന് ആദ്യ നോട്ടത്തിൽതന്നെ കോടതി പറഞ്ഞു. സ്വന്തം മെച്ചത്തെക്കുറിച്ച് എത്ര വേണമെങ്കിലും പറഞ്ഞുകൊള്ളുക, മറ്റുള്ളവരെ മോശക്കാരാക്കുന്നത് വോട്ടറുടെ ഗുണത്തിനുവേണ്ടിയല്ല എന്നൊരുപദേശവും കോടതിയിൽനിന്നു ബിജെപിക്കു ലഭിച്ചു.
തിരഞ്ഞെടുപ്പുകാലത്തെ കോടതികളും തിരഞ്ഞെടുപ്പു കമ്മിഷനുമായുള്ള താരതമ്യത്തിൽ വിട്ടുപോകരുതാത്ത ഒരു പേര് ഡൽഹി സാകേത് കോടതിയിലെ മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് കാർത്തിക് തപരിയയുടേതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ എന്തു നടപടിയെടുത്തെന്നു വ്യക്തമാക്കാൻ അദ്ദേഹമാണ് ഡൽഹി പൊലീസിനോടു നിർദേശിച്ചത്.
പരാതി ലഭിച്ചെങ്കിൽ അന്വേഷണം നടത്തിയോ, അന്വേഷണം നടത്തിയെങ്കിൽ കുറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തിയോ, അങ്ങനെ കണ്ടെത്തിയെങ്കിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തോ തുടങ്ങിയ ചോദ്യങ്ങൾക്കു പൊലീസ് നാളെ മറുപടി നൽകണമെന്നാണ് മജിസ്ട്രേട്ട് പറഞ്ഞിരിക്കുന്നത്. എന്തിലും ദോഷം മാത്രം കാണുന്നവർക്കു പറയാം, തിരഞ്ഞെടുപ്പു ഫലം വരുന്നതിന്റെ പിറ്റേന്നത്തേക്കു മജിസ്ട്രേട്ട് കേസ് മാറ്റിവച്ചല്ലോയെന്ന്. തിരഞ്ഞെടുപ്പു കമ്മിഷന് ഇല്ലാതിരുന്ന ധൈര്യം ഒരു ചെറിയ കോടതിയിലെ മജിസ്ട്രേട്ടിനുണ്ടായി എന്നു കാണുന്നവരുമുണ്ട്.
തിരഞ്ഞെടുപ്പു നടത്താൻ രാജ്യത്തു സ്വാതന്ത്ര്യലബ്ധിയുടെ കാലം മുതലേ കൃത്യമായ സംവിധാനങ്ങളുണ്ട്; മാറുന്ന കാലത്തിനൊത്ത് അതു പുരോഗമിക്കുന്നുമുണ്ട്. ബൂത്തുതല ഉദ്യോഗസ്ഥർ മുതൽ ഒത്തുപിടിച്ചാണ് ആ സംവിധാനത്തെ എല്ലാ തിരഞ്ഞെടുപ്പിലും വിജയിപ്പിക്കുന്നത്. ഇത്തവണയും അതു സംഭവിച്ചു.
സിസ്റ്റം വീണ്ടും വിജയിച്ചു എന്നതുകൊണ്ടു മാത്രം ജനാധിപത്യപരമായ തിരഞ്ഞെടുപ്പു വിജയകരമായി പര്യവസാനിച്ചെന്നു കമ്മിഷന് അവകാശപ്പെടാനാവില്ല. കോടതികൾ കമ്മിഷനെ വിമർശിച്ച ചില സാഹചര്യങ്ങൾ മുകളിൽ സൂചിപ്പിച്ചു. അക്രമങ്ങൾ ഇല്ലാതിരുന്ന തിരഞ്ഞെടുപ്പെന്നു കമ്മിഷൻ ഇന്നലെ അവകാശപ്പെട്ടു. അതിലൂടെ ഉദ്ദേശിച്ചത് കായികമായ അക്രമങ്ങളാവാം. പക്ഷേ, അക്രമം കായികം മാത്രമല്ല; വാക്കുകൾക്കൊണ്ടുമാവാം. മുറിവേൽപിക്കുന്ന വാക്കുകൾ എന്നുതന്നെയൊരു പ്രയോഗമുണ്ടല്ലോ.
പ്രചാരണ പ്രസംഗകർ സംവാദത്തിനു പകരം, വർഗീയമായ വാക്കുകളിലൂടെ ആക്രമിക്കുന്നതും വേർതിരിവുണ്ടാക്കുന്നതും തടയാൻ തിരഞ്ഞെടുപ്പു കമ്മിഷന് എത്രകണ്ടു സാധിച്ചു എന്ന ചോദ്യം ഉയരുന്നുണ്ട്. അക്കാര്യത്തിൽ, 2019ൽ നിന്നിടത്തുതന്നെ കമ്മിഷൻ ഇത്തവണയും നിൽക്കുന്നു എന്നു കാണുന്നവർ ഏറെയുണ്ട്.