ആർതർ കോനൻ ഡോയലിന്റെ പ്രസിദ്ധ കുറ്റാന്വേഷകൻ ഷെർലക് ഹോംസ് ഒരു കഥയിൽ പറയുന്നുണ്ട്. ‘‘ഡേറ്റ! ഡേറ്റ! ഡേറ്റ! കുഴമണ്ണില്ലാതെ ഇഷ്ടികയുണ്ടാക്കാൻ എനിക്കാവില്ല.’’ ഇന്നത്തെ വോട്ടെണ്ണലിനുശേഷം കേന്ദ്രത്തിൽ‍ അധികാരത്തിൽവരുന്ന സർക്കാരിനും അതുതന്നെ പറയേണ്ടിവരും. ഭരണനടത്തിപ്പിനും നയരൂപീകരണത്തിനും ആവശ്യമായ അടിസ്ഥാന ഡേറ്റ ഇല്ലാതെയാണ് കഴിഞ്ഞ മൂന്നു കൊല്ലം ഭരണം മുന്നോട്ടുപോയത്. അല്ലെങ്കിൽ പഴയ ഡേറ്റയുടെ അടിസ്ഥാനത്തിലായിരുന്നു ഭരണം. ഭരണനടത്തിപ്പിനാവശ്യമായ ഏറ്റവും അടിസ്ഥാന ഡേറ്റയാണ് ജനസംഖ്യാക്കണക്ക്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് പ്രക്രിയ കോവിഡ് വ്യാപനം മൂലം മാറ്റിവച്ചു. അത് ഇതുവരെ നടത്തിയിട്ടില്ല. അതു മാത്രമല്ല, കഴിഞ്ഞ മൂന്നുകൊല്ലത്തെ ജനനമരണനിരക്കുകൾ റജിസ്ട്രാർ ജനറൽ വെളിപ്പെടുത്തിയിട്ടുമില്ല. ഇക്കൊല്ലം ഒക്ടോബറിൽ സെൻസസ് പ്രക്രിയ ആരംഭിക്കുമെന്നാണു സൂചനകൾ. സെൻസസ് എന്നാൽ വെറും തലയെണ്ണലല്ല. ജനസംഖ്യയിൽ നിർധനരെത്ര, ആനുകൂല്യങ്ങൾക്ക് അർഹരായവരെത്ര, പുരുഷന്മാരെത്ര, സ്ത്രീകളെത്ര, കുട്ടികളെത്ര, വൃദ്ധരെത്ര, വീടുള്ളവരെത്ര, ഇല്ലാത്തവരെത്ര... ഇതിന്റെയെല്ലാം കണക്ക് തലയെണ്ണലിനൊപ്പം ഭരണകൂടത്തിനു ലഭിക്കും. ഈ ഡേറ്റയുടെ അടിസ്ഥാനത്തിലാണ് നയങ്ങൾ രൂപപ്പെടുത്തുന്നതും ഭരണനടത്തിപ്പ് മുന്നോട്ടുകൊണ്ടുപോകുന്നതും. ഉദാഹരണം പറഞ്ഞാൽ, ഒരു താലൂക്കിൽ എത്ര പ്രൈമറി സ്കൂൾ വേണമെന്ന് അവിടെ എത്ര കുട്ടികളുണ്ടെന്നറിയാതെ തീരുമാനിക്കാനാവില്ലല്ലോ. ഏതായാലും സെൻസസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർതർ കോനൻ ഡോയലിന്റെ പ്രസിദ്ധ കുറ്റാന്വേഷകൻ ഷെർലക് ഹോംസ് ഒരു കഥയിൽ പറയുന്നുണ്ട്. ‘‘ഡേറ്റ! ഡേറ്റ! ഡേറ്റ! കുഴമണ്ണില്ലാതെ ഇഷ്ടികയുണ്ടാക്കാൻ എനിക്കാവില്ല.’’ ഇന്നത്തെ വോട്ടെണ്ണലിനുശേഷം കേന്ദ്രത്തിൽ‍ അധികാരത്തിൽവരുന്ന സർക്കാരിനും അതുതന്നെ പറയേണ്ടിവരും. ഭരണനടത്തിപ്പിനും നയരൂപീകരണത്തിനും ആവശ്യമായ അടിസ്ഥാന ഡേറ്റ ഇല്ലാതെയാണ് കഴിഞ്ഞ മൂന്നു കൊല്ലം ഭരണം മുന്നോട്ടുപോയത്. അല്ലെങ്കിൽ പഴയ ഡേറ്റയുടെ അടിസ്ഥാനത്തിലായിരുന്നു ഭരണം. ഭരണനടത്തിപ്പിനാവശ്യമായ ഏറ്റവും അടിസ്ഥാന ഡേറ്റയാണ് ജനസംഖ്യാക്കണക്ക്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് പ്രക്രിയ കോവിഡ് വ്യാപനം മൂലം മാറ്റിവച്ചു. അത് ഇതുവരെ നടത്തിയിട്ടില്ല. അതു മാത്രമല്ല, കഴിഞ്ഞ മൂന്നുകൊല്ലത്തെ ജനനമരണനിരക്കുകൾ റജിസ്ട്രാർ ജനറൽ വെളിപ്പെടുത്തിയിട്ടുമില്ല. ഇക്കൊല്ലം ഒക്ടോബറിൽ സെൻസസ് പ്രക്രിയ ആരംഭിക്കുമെന്നാണു സൂചനകൾ. സെൻസസ് എന്നാൽ വെറും തലയെണ്ണലല്ല. 

ജനസംഖ്യയിൽ നിർധനരെത്ര, ആനുകൂല്യങ്ങൾക്ക് അർഹരായവരെത്ര, പുരുഷന്മാരെത്ര, സ്ത്രീകളെത്ര, കുട്ടികളെത്ര, വൃദ്ധരെത്ര, വീടുള്ളവരെത്ര, ഇല്ലാത്തവരെത്ര... ഇതിന്റെയെല്ലാം കണക്ക് തലയെണ്ണലിനൊപ്പം ഭരണകൂടത്തിനു ലഭിക്കും. ഈ ഡേറ്റയുടെ അടിസ്ഥാനത്തിലാണ് നയങ്ങൾ രൂപപ്പെടുത്തുന്നതും ഭരണനടത്തിപ്പ് മുന്നോട്ടുകൊണ്ടുപോകുന്നതും. ഉദാഹരണം പറഞ്ഞാൽ, ഒരു താലൂക്കിൽ എത്ര പ്രൈമറി സ്കൂൾ വേണമെന്ന് അവിടെ എത്ര കുട്ടികളുണ്ടെന്നറിയാതെ തീരുമാനിക്കാനാവില്ലല്ലോ. ഏതായാലും സെൻസസ് സുഗമമായി നടക്കുമെന്നാണു പ്രതീക്ഷ. അതിനുശേഷമാവും കഴിഞ്ഞ 53 കൊല്ലമായി ഒരു ഭരണകൂടവും നേരിടാത്ത ഒരു വൻ വെല്ലുവിളി ഉയരുന്നത്; ഡീലിമിറ്റേഷൻ അഥവാ മണ്ഡലപുനർനിർണയം.

ബെംഗളൂരുവിൽ നിന്നൊരു കാഴ്ച. (Photo by Manjunath KIRAN / AFP)
ADVERTISEMENT

∙ തെക്കിന്റെ ആശങ്കയ്ക്ക് പരിഹാരമെന്ത്? 

ലോക്സഭയിലും നിയമസഭകളിലും നിലവിലുള്ള സീറ്റുകളുടെ എണ്ണം 1971ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ തീരുമാനിച്ചതാണ്. തുടർന്ന്, 2001ൽ പുനർനിർണയം നടക്കേണ്ടിയിരുന്നതാണെങ്കിലും തെക്കൻ സംസ്ഥാനങ്ങൾ ഉയർത്തിയ ആശങ്കമൂലം മാറ്റിവയ്ക്കേണ്ടിവന്നു. ആ ആശങ്ക ഇന്നും തുടരുന്നെന്നു മാത്രമല്ല, എങ്ങനെ അതിനു പരിഹാരം കാണുമെന്ന കാര്യത്തിൽ സൂചനകളൊന്നും ‌വന്നിട്ടുമില്ല. ആശങ്ക ഇതാണ്: ജനസംഖ്യാടിസ്ഥാനത്തിൽ ലോക്സഭാ സീറ്റുകൾ നിർണയിച്ചാൽ‍ ജനസംഖ്യ കൂടിയ സംസ്ഥാനങ്ങൾക്കു കൂടുതൽ സീറ്റുകൾ ലഭിക്കും. എഴുപതുകൾക്കുശേഷം ജനസംഖ്യ നിയന്ത്രിച്ച തെക്കൻ സംസ്ഥാനങ്ങൾക്ക് അതനുസരിച്ചു സീറ്റുകൾ ആനുപാതികമായി കുറയണം. ഇതിനെ അനീതിയായാണ് തെക്കൻ സംസ്ഥാനങ്ങൾ കാണുന്നത്. 

ADVERTISEMENT

നിലവിൽ ഉത്തർപ്രദേശിന് 80 സീറ്റും കേരളത്തിന് 20 സീറ്റുമാണ് ലോക്സഭയിലുള്ളത്. അടുത്തകാലത്തു നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ, ഇപ്പോഴത്തെ ജനസംഖ്യാടിസ്ഥാനത്തിൽ സീറ്റുകൾ തീരുമാനിച്ചാൽ ഉത്തർപ്രദേശിന് 91 സീറ്റും കേരളത്തിന് 12 സീറ്റുമാകണം. 40 സീറ്റുള്ള ബിഹാറിന് 50 സീറ്റ് ലഭിക്കണം. 39 സീറ്റുള്ള തമിഴ്നാട് 31 കൊണ്ടു തൃപ്തിപ്പെടേണ്ടിവരും. അങ്ങനെ വന്നാൽ ഇന്ത്യയുടെ രാഷ്ട്രീയ സന്തുലിതാവസ്ഥ അപ്പാടെ മാറും. അധികാരരാഷ്ട്രീയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ പൂർണനിയന്ത്രണത്തിലാകുമെന്നാണ് തെക്കൻ സംസ്ഥാനങ്ങളുടെ ആശങ്ക.  സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ, രാജ്യത്തിന്റെ അഖണ്ഡതയ്ക്കുവരെ വെല്ലുവിളി ഉയർ‍ത്തിയ അറുപതുകളിലെ ഹിന്ദി–വിരുദ്ധപ്രക്ഷോഭം പോലുള്ള പ്രശ്നങ്ങൾക്ക് ഇതു വഴിതെളിക്കാം.

അൻപതുകളിലും അറുപതുകളിലും എഴുപതുകളിലും മണ്ഡലപുനർനിർണയം നടന്നതാണ്. അതുവരെ ജനസംഖ്യാവർധന എല്ലാ സംസ്ഥാനങ്ങളിലും പൊതുവേ ഒരേ തോതിലായിരുന്നതിനാൽ പ്രശ്നമുണ്ടായില്ല. എഴുപതുകളിലാണ് ജനസംഖ്യാ നിയന്ത്രണ നടപടികൾ തുടങ്ങിയത്. ഇനിയിപ്പോൾ വീണ്ടും ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങളുടെ എണ്ണം തീരുമാനിച്ചാൽ, ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾക്കു ശിക്ഷ, നിയന്ത്രിക്കാത്ത സംസ്ഥാനങ്ങൾക്കു നേട്ടം എന്നതാവും ഫലം.

ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വെല്ലുവിളിയുമുണ്ട്. കഴിഞ്ഞ ലോക്സഭയുടെ കാലത്തു പാസാക്കിയ വനിതാ സംവരണ നിയമമനുസരിച്ച് ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്നു സീറ്റുകൾ സ്ത്രീകൾക്കായി മാറ്റിവയ്ക്കണം. മണ്ഡല പുനർനിർണയത്തോടൊപ്പം ഇതും നടത്തേണ്ടിവരും. പക്ഷേ, മണ്ഡലപുനർനിർണയം എങ്ങനെ നടത്തുമെന്ന് ഒരു രൂപവുമില്ലാത്ത ഇന്നത്തെ അവസ്ഥയിൽ വനിതാ സംവരണം എങ്ങനെ നടപ്പാക്കുമെന്നു വ്യക്തമല്ല.

ADVERTISEMENT

∙ പണത്തിന്റെ പോരായ്മയും ജലത്തിന്റെ വിതരണവും

കേന്ദ്ര–സംസ്ഥാന നികുതി വിഹിതം സംബന്ധിച്ചാവാം മറ്റു വെല്ലുവിളികൾ. നേരത്തേ കേന്ദ്ര നികുതി വരുമാനത്തിന്റെ 18 ശതമാനം സംസ്ഥാനങ്ങൾക്കു നൽകിയിരുന്നത് 16.2 ശതമാനമായി കുറച്ചതു സംസ്ഥാനങ്ങളെ വിഷമിപ്പിച്ചിരിക്കുകയാണ്. ശുദ്ധജലവിതരണം, പോഷകാഹാരലഭ്യത, ദാരിദ്ര്യനിർമാർജനം തുടങ്ങിയ സംസ്ഥാന പദ്ധതികൾക്കു കേന്ദ്രത്തിൽനിന്നു പണം ആവശ്യമാണ്. എന്നാൽ, ഇതേ കാര്യങ്ങളിൽ കേന്ദ്രം സമാന്തരപദ്ധതികളുമായി എത്തുന്നത് പലപ്പോഴും സംസ്ഥാനങ്ങൾക്കു പ്രശ്നമാവുന്നു. 

മേൽപറഞ്ഞവയിൽ മിക്കതും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഭരണതലത്തിൽ കൈകാര്യം ചെയ്യാവുന്നതാണെങ്കിൽ തെരുവു രാഷ്ട്രീയപ്രശ്നമായി മാറാവുന്നതാണ് നദീജലതർക്കങ്ങൾ. ഒരുപക്ഷേ, പരിഹാരം കണ്ടെത്താൻ കേന്ദ്ര ഭരണ സംവിധാനം ഏറ്റവും വിഷമിക്കുന്നതും ഇതിലാകാം. ജലവിഭവങ്ങളും അവയുടെ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട മിക്ക ഭരണതലകാര്യങ്ങളും സംസ്ഥാനങ്ങളുടെ അധികാരപരിധിയിലാണ്. എന്നാൽ, നല്ലപങ്കു നദികളും ഒന്നിലധികം സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നതിനാൽ  പലപ്പോഴും തർക്കങ്ങൾ ഉയരുകയാണ്. 

മിക്ക തർക്കങ്ങളും അതതിനായി നിയമിക്കപ്പെട്ട ട്രൈബ്യൂണലുകളുടെ പരിഗണനയിലാണ്. പ്രധാനമായും എട്ട് അന്തർസംസ്ഥാന നദീജല തർക്കങ്ങളാണ് നിലവിലുള്ളത്: രവി– ബിയാസ് (പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ), നർമദ (മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര. രാജസ്ഥാൻ), കൃഷ്ണ (ആന്ധ്ര, ഒഡീഷ), ഗോദാവരി (മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, മധ്യപ്രദേശ്, ഒഡീഷ), മഹാനദി (ഛത്തീസ്ഗഡ്, ഒഡീഷ), മഹാദായി (ഗോവ, മഹാരാഷ്ട്ര, കർണാടക), പെരിയാർ (കേരളം, തമിഴ്നാട്) എന്നിവ. 

പല ട്രൈബ്യൂണലുകളും ജലവിഹിത തീരുമാനമെട‌ുക്കാൻ കാലതാമസം വരുത്തുന്നതും അവയുടെ തീരുമാനങ്ങൾ കോടതിയിൽ ചോദ്യംചെയ്യപ്പെടുന്നതുമെല്ലാം പ്രശ്നമാണ്. ഒപ്പം, പരിഹാരം കണ്ടെത്തിയതായി കരുതിയിരുന്ന കാവേരി പോലുള്ള തർക്കങ്ങൾ വീണ്ടും പ്രശ്നങ്ങളുയർത്തുന്നു. ഇവയുടെയെല്ലാം പശ്ചാത്തലത്തിൽ എല്ലാ നദീജലതർക്കങ്ങൾക്കുമായി ഒരു സ്ഥിരം ട്രൈബ്യൂണൽ രൂപീകരിക്കാനുള്ള നീക്കമാണെങ്കിൽ എങ്ങുമെത്തിയിട്ടുമില്ല.  

ഗോദാവരി നദി. (Photo by Handout / Andhra Pradesh Government / AFP)

ഇപ്പോൾ അനുഭവപ്പെടുന്ന കാലാവസ്ഥമാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വരുംകൊല്ലങ്ങളിൽ ജലവിഹിതതർക്കങ്ങൾ രൂക്ഷമാകാനാണു സാധ്യത. അതിനാൽ, ഇക്കാര്യത്തിൽ കാലതാമസംകൂടാതെ തീരുമാനമെടുത്തു നടപ്പാക്കാൻ പുതിയ സർക്കാർ നിർബന്ധിതമാവും. ഏതായാലും ഒന്നു വ്യക്തം: ഏതു സർക്കാർ അധികാരത്തിൽ വന്നാലും സംസ്ഥാനങ്ങളുമായി സഹകരിച്ചു മുന്നോട്ടു പോകുന്നതാവും അഭികാമ്യം. സഹകരണാധിഷ്ഠിത ഫെഡറലിസം വാക്കിലും പ്രവൃത്തിയിലും സംഭവിക്കണം.

English Summary:

Upcoming Census Challenges: Covid Postponement and Redistricting Complexities