ഇന്ത്യക്കാർ വോട്ടുചെയ്തു, നാനാത്വത്തിലും സംവാദത്തിലും അധിഷ്ഠിതമായ ഭരണവ്യവസ്ഥയ്ക്ക്. നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന വികസിതഭാരതത്തിലേക്ക് കുതിക്കണം, ഒപ്പം രാജ്യത്തിന്റെ വിവിധതലങ്ങളിലുള്ള നാനാത്വങ്ങൾ – ഭാഷ, വിശ്വാസപ്രമാണങ്ങൾ, സംസ്കാരം, രാഷ്ട്രീയം, ജീവിതശൈലി തുടങ്ങിയവയെല്ലാം – നിലനിർത്തുകയും വേണം. ജവാഹർലാൽ നെഹ്റു നിർവചിച്ച ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയം തള്ളിക്കളഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ ശൈലിയായിരുന്നു ബിജെപിയുടേത്. ഏകീകൃത നികുതിയും ഏകീകൃത സിവിൽ കോഡും ഏകീകൃത തിരഞ്ഞെടുപ്പും പുരോഗമനാശയങ്ങളായി കണ്ടിരുന്നവർക്കു പോലും വിശ്വാസവൈവിധ്യങ്ങളും ഭാഷാവൈവിധ്യങ്ങളും സാംസ്കാരികവൈവിധ്യങ്ങളും അവഗണിച്ചുകൊണ്ടുള്ള ഭരണശൈലി അസ്വീകാര്യമായി. ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങളും ആനുകൂല്യങ്ങളും കൂടി ബിജെപിയുടെ രാഷ്ട്രീയചർച്ചകളിലും അവരുടെ പ്രവർത്തകരുടെ സമൂഹമാധ്യമ പോസ്റ്റുകളിലും ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യക്കാർ വോട്ടുചെയ്തു, നാനാത്വത്തിലും സംവാദത്തിലും അധിഷ്ഠിതമായ ഭരണവ്യവസ്ഥയ്ക്ക്. നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന വികസിതഭാരതത്തിലേക്ക് കുതിക്കണം, ഒപ്പം രാജ്യത്തിന്റെ വിവിധതലങ്ങളിലുള്ള നാനാത്വങ്ങൾ – ഭാഷ, വിശ്വാസപ്രമാണങ്ങൾ, സംസ്കാരം, രാഷ്ട്രീയം, ജീവിതശൈലി തുടങ്ങിയവയെല്ലാം – നിലനിർത്തുകയും വേണം. 

ജവാഹർലാൽ നെഹ്റു നിർവചിച്ച ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയം തള്ളിക്കളഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ ശൈലിയായിരുന്നു ബിജെപിയുടേത്. ഏകീകൃത നികുതിയും ഏകീകൃത സിവിൽ കോഡും ഏകീകൃത തിരഞ്ഞെടുപ്പും പുരോഗമനാശയങ്ങളായി കണ്ടിരുന്നവർക്കു പോലും വിശ്വാസവൈവിധ്യങ്ങളും ഭാഷാവൈവിധ്യങ്ങളും സാംസ്കാരികവൈവിധ്യങ്ങളും അവഗണിച്ചുകൊണ്ടുള്ള ഭരണശൈലി അസ്വീകാര്യമായി.

ADVERTISEMENT

ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങളും ആനുകൂല്യങ്ങളും കൂടി ബിജെപിയുടെ  രാഷ്ട്രീയചർച്ചകളിലും അവരുടെ പ്രവർത്തകരുടെ സമൂഹമാധ്യമ പോസ്റ്റുകളിലും ചോദ്യം ചെയ്യപ്പെട്ടുതുടങ്ങിയതോടെ ന്യൂനപക്ഷങ്ങളിലും ദലിതരിലും അരക്ഷിതാവസ്ഥ ഉളവായി. ഇത് മുതലെടുക്കാൻ ഇന്ത്യാസഖ്യത്തിന് സാധിച്ചു. ഇന്ത്യയുടെ സാംസ്കാരികവൈവിധ്യത്തിന് അംഗീകാരം നൽകുന്ന അടിസ്ഥാനരേഖ ഭരണഘടനയാണ്. ഭരണഘടന ഇത്രമാത്രം ചർച്ചാവിഷയമായ ഒരു തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടാവില്ല. 

ഭരണഘടനയിൽ മാറ്റം വരുത്താൻ നാനൂറിലധികം സീറ്റുകൾ വേണമെന്ന് പറഞ്ഞ് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയാണ് അതൊരു തിരഞ്ഞെടുപ്പ് വിഷയമാക്കിയത്. ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് ദലിത് സംവരണം അവസാനിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഇന്ത്യാമുന്നണി ആരോപിച്ചത് ബിജെപിയെ പ്രതിരോധത്തിലാക്കി. 

ബിഹാറിൽ പാർട്ടി പ്രചാരണ പരിപാടിയിൽ ഭരണഘടന ഉയർത്തിക്കാട്ടുന്ന രാഹുൽ ഗാന്ധി (Photo by PTI)
ADVERTISEMENT

ദലിത് സംവരണം ഉറപ്പുനൽകുന്ന ഭരണഘടനയെ സംരക്ഷിക്കാൻ ഇന്ത്യാമുന്നണിക്ക് വോട്ടുചെയ്യാൻ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടതും ഭരണഘടനയുടെ കോപ്പി വീശിക്കൊണ്ട് രാഹുൽ ഗാന്ധി റാലികൾ നടത്തിയതും ഇതിന്റെ തുടർച്ചയായിരുന്നു.

പാർലമെന്ററി സംവിധാനത്തിൽ വിഭാവനം ചെയ്യുന്ന ചർച്ചകളിൽ അധിഷ്ഠിത ഭരണശൈലിക്കു പകരം സഭയിലെ അംഗബലം ഉപയോഗിച്ച് നിയമനിർമാണം നടത്തിവന്നതും ബിജെപിക്ക് വിനയായി. സഭയിൽ വൻ ഭൂരിപക്ഷമുള്ള സർക്കാരുകൾ പോലും വിവാദമാകാൻ സാധ്യതയുള്ള ബില്ലുകൾ പ്രതിപക്ഷവുമായി ആലോചിച്ചും അവരെ വിശ്വാസത്തിലെടുത്തും അവതരിപ്പിച്ചിരുന്ന പാർലമെന്ററി സംസ്കാരമായിരുന്നു ഇന്ത്യയിൽ നിലനിന്നുപോന്നത്. 

അതെല്ലാം മാറ്റിമറിച്ചുകൊണ്ട്, പാർലമെന്റിൽ തങ്ങൾക്കുള്ള പിന്തുണ ജനഭൂരിപക്ഷത്തിന്റെ പിന്തുണയായി കണക്കാക്കിക്കൊണ്ടുള്ള നിയമനിർമാണവും ഭരണനടത്തിപ്പുമായിരുന്നു മോദി സർക്കാർ പലപ്പോഴും ചെയ്തിരുന്നത്. ആ രീതിയിൽ പാസാക്കിയെടുത്ത കാർഷികബില്ലുകൾ ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പിൻവലിക്കേണ്ടിവന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് വിനയായ ഒരു പ്രധാനഘടകവും ഇതുതന്നെയാവാം. 

നരേന്ദ്ര മോദി. ചിത്രം: മനോരമ
ADVERTISEMENT

ഇതൊക്കെയാണെങ്കിലും വികസിതഭാരതം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാൻ ഉറച്ച തീരുമാനങ്ങളെടുക്കാൻ കഴിവുള്ള നേതൃത്വം രാജ്യത്തിന് ആവശ്യമാണെന്നും വോട്ടർമാർ മനസ്സിലാക്കുന്നു. അതിനാൽ ഭരണപാടവം തെളിയിച്ച നേതാവിനും സഖ്യത്തിനും തന്നെ ഭരിക്കാൻ ഒരവസരം കൂടി അവർ നൽകി. ഒപ്പം, പ്രതിപക്ഷത്തിന് ഊർജം നൽകിക്കൊണ്ട് അവരുടെ പാർലമെന്ററി ഉത്തരവാദിത്തം നിർവഹിക്കാൻ നിർദേശവും വോട്ടർമാർ നൽകുന്നു.

English Summary:

Unity in Diversity: The Core Issue in India's Election