ഇന്ത്യയിൽ വർഗീയത ഏതാണ്ടു പൂർണമായും മാന്യവൽക്കരിക്കപ്പെട്ടുകഴിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഒരിക്കൽ അതു മൂടിവച്ച രഹസ്യമായിരുന്നെങ്കിൽ ഇന്നത് അഭിമാനപൂർവം പ്രഖ്യാപിക്കുന്ന വിശ്വാസമായി മാറിക്കഴിഞ്ഞു. വർഗീയത കേരളത്തിൽ സാധാരണജനത്തിനു ചിന്താക്കുഴപ്പമുണ്ടാക്കുന്ന പ്രതിഭാസമാണ്. കാരണം, നാം അഭിമാനിക്കുന്ന േകരളീയതയ്ക്കു കടകവിരുദ്ധമാണ് വർഗീയ വിദ്വേഷമെന്നു സാധാരണ മലയാളിയുടെ അടിസ്ഥാനബുദ്ധി പറയുന്നു. പക്ഷേ, മാധ്യമങ്ങളിലും രാഷ്ട്രീയരംഗത്തും സംസ്കാരികമേഖലയിലും വർഗീയതയ്ക്കു ലഭിക്കുന്ന സ്വീകാര്യത അവരെ വലയ്ക്കുന്നു. സമൂഹത്തിൽ മേൽക്കൈയുള്ളവർ വർഗീയവെറിയിൽ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുക്കുന്നു അഥവാ അതിനു നിശ്ശബ്ദ പിന്തുണ നൽകുന്നു എന്നതു ജനത്തെ കുഴക്കുന്നു. അവർ അതുവരെ ആശ അർപ്പിച്ചിരുന്ന ഒരു ലോകം ഇടിഞ്ഞുവീഴുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽ, കേരളത്തിലും, വർഗീയത പ്രധാനമായും രണ്ടു തരമാണ്: മതപരവും ജാതിപരവും. ഏറ്റവും ശക്തം മതവർഗീയതയാണ്;  ചില പ്രദേശങ്ങളിൽ ജാതിക്കു മേൽക്കൈയുണ്ട്. ജാതിവ്യവസ്ഥ ഇന്ത്യയുടെ മാത്രം പ്രത്യേകതയായതുകൊണ്ട് ജാതി വർഗീയതയും ഇന്ത്യയുടേതു മാത്രമാണ്. ജാതി വർഗീയത ജാതിവ്യവസ്ഥയുടെ ജനിതകത്തിൽത്തന്നെ ഇടംപിടിച്ചിരിക്കുന്നു. ഉപജീവനമാർഗമനുസരിച്ചു മനുഷ്യരെ മേൽജാതി, കീഴ്ജാതി എന്നു വിഭജിക്കുകയും അതിനനുസരിച്ച് സമൂഹത്തിലെ അവരുടെ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും തിട്ടപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ് ജാതിവ്യവസ്ഥ. മതത്തിൽനിന്നു മോചനം നേടാമെങ്കിലും ജാതിയിൽനിന്നു മോചനമില്ല. ജാതിമാറ്റം സാധ്യമല്ല. ‘മേൽജാതി’യുടെ ‘കീഴ്ജാതി’യോടുള്ള സമീപനത്തിലാണ് ജാതി വർഗീയത പ്രത്യക്ഷപ്പെടുന്നത്. കീഴ്ജാതിയോടുള്ള വെറുപ്പുകലർന്ന അവജ്ഞ (പണ്ട്, അറപ്പും അടിച്ചമർത്തലും) എന്ന് അതിനെ വിശേഷിപ്പിക്കാം.

ഒന്നുണ്ട്; എല്ലാ മതങ്ങളിലെയും വർഗീയശക്തികളുടെ ഒന്നാം ഉന്നം സംസ്കാരമാണ്. അവിടെയാണ് വളക്കൂറുള്ള മണ്ണ്.

ADVERTISEMENT

ജാതി വർഗീയതയുടെ രൂക്ഷതയ്ക്കു താരതമ്യേന ശമനമുണ്ടായിട്ടുള്ള ഇന്ത്യൻ സമൂഹങ്ങളിലൊന്നാണു കേരളം. പല സ്വാധീനങ്ങൾ അതിൽ പ്രവർത്തിച്ചു: മിഷനറിമാരിലൂടെ വന്നെത്തിയ ആധുനിക വിദ്യാഭ്യാസം, ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും മറ്റും വിപ്ലവാത്മകമായ പ്രവർത്തനങ്ങൾ, പുരോഗമനാശയങ്ങളുടെ പ്രചാരം, അതിൽനിന്നുണ്ടായിവന്ന നവോത്ഥാനം, സ്വാതന്ത്ര്യശേഷമുണ്ടായ നിയമനിർമാണങ്ങൾ, സംവരണം, ഭൂപരിഷ്കരണം തുടങ്ങിയവ അതിൽപ്പെടും. 

Manorama Creative

ജാതിവ്യവസ്ഥാപരമായ തുറന്ന വർഗീയത കേരളത്തിന്റെ ദൈനംദിന ജീവിതത്തിൽനിന്ന് ഏതാണ്ട് അപ്രത്യക്ഷമായിട്ടുണ്ട്. ‘കീഴ്ജാതി’കളുടെ സാമ്പത്തികമോ സാമൂഹികമോ ആയ ഉയർച്ച ‘മേൽജാതി’കളെ അസ്വസ്ഥരാക്കാറുണ്ടെങ്കിലും മറ്റു ചില സമൂഹങ്ങളിൽ സംഭവിക്കുംപോലെ സംഘട്ടനമോ രക്തച്ചൊരിച്ചിലോ ആയി മാറുന്നില്ല. ‘മേൽജാതി’യും ‘കീഴ്ജാതി’യും ഒരുപോലെ അധികാരരാഷ്ട്രീയത്തിന്റെ കരുക്കളായി സ്വയം ഏൽപിച്ചുകൊടുക്കാറുമുണ്ട്. അത് അതതു ജാതി നേതൃത്വങ്ങളുടെ സ്വന്തം രാഷ്്ട്രീയ വിലപേശലിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പിൽ ജാതി ഒരു പരിധിവരെ ഉപകരിക്കാറുണ്ട്. എന്നാലതൊരു തുറുപ്പുചീട്ടാണെന്നു പറഞ്ഞുകൂടാ. കേരളത്തിൽ ഇന്നുള്ളത് ഒരു പുതിയ ജാതിവ്യവസ്ഥയാണ്. മലയാളികൾ അതുമായി ഒത്തുപോകാൻ ശീലിച്ചുകഴിഞ്ഞു.

ADVERTISEMENT

മതങ്ങളുടെ കാര്യം മറ്റൊന്നാണ്. അവ ജാതിയെപ്പോലെ നിയമനിർമാണങ്ങൾ‍ക്കു വിധേയമായിട്ടില്ല. അവയുടെ വിശ്വാസസംഹിതകൾക്കു നവീകരണമുണ്ടായിട്ടില്ല. അവർ ജനാധിപത്യ കേരളത്തിൽ കൂടുതൽ ശക്തിപ്രാപിക്കുകയാണുണ്ടായത്; ഒരുപക്ഷേ, കൂടുതൽ യാഥാസ്ഥിതികമായി. മതവർഗീയത സങ്കീർണമായ വികാരമാണ്. എന്റെ മതമാണ് അപരന്റെ മതത്തെക്കാൾ മികച്ചതെന്ന, ഒരുപക്ഷേ നിരുപദ്രവമായ തോന്നൽ പോലെയല്ല അത്. അന്യമതസ്ഥർ ശത്രുക്കളാണ്, വെറുക്കപ്പെടേണ്ടവരാണ്, എന്റെ ജീവിതത്തിനു ഭീഷണിയാണ് എന്ന ഉദ്ബോധനമാണ് മതവർഗീയതയുടെ കാതൽ. ഇതു മതവിശ്വാസികളിൽ നിർമിക്കുന്ന ഭ്രാന്തമായ വിദ്വേഷവും ഭീതിയുമാണ് മതവർഗീയതയുടെ ആയുധങ്ങൾ‍. ആ വികാരങ്ങളെ ശക്തിപ്പെടുത്തുകയും പ്രചരിപ്പിക്കുകയുമാണ് ഓരോ മതത്തിനുള്ളിലും വർഗീയതയെ താക്കോൽസ്ഥാനത്തു  പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നവരുടെ ദൗത്യം. നിഷ്കളങ്കമായ ഭക്തിയെപ്പോലും അവർ വർഗീയതയ്ക്കു കീഴ്പ്പെടുത്തുന്നു.

എന്താണ് മതവർഗീയതയുടെ ചാലകശക്തി? ഏതെങ്കിലുമൊരു വ്യക്തിയിൽ‍ ഏതോ വിധത്തിൽ നിക്ഷേപിക്കപ്പെടുന്ന മതവിദ്വേഷത്തിന്റെയും പകയുടെയും സ്വാധീനത്തിൽ ജനിക്കുന്ന ചിന്താപദ്ധതിയാണത്. അതു വിശ്വാസ്യത നേടുകയും പ്രചരിപ്പിക്കാൻ ആളുകൾ എത്തിച്ചേരുകയും ചെയ്യുന്നു. പിന്നെയതിന്റെ പോക്ക് പ്രവചനസാധ്യമല്ല. കൂടുതൽ പങ്കും അത് എത്തിപ്പെടുക രാഷ്ട്രീയവും സാമൂഹികവുമായ അധികാരത്തിനു ദാഹിക്കുന്നവരുടെ കൈകളിലാണ്. അതോടെ, ഒറ്റ വ്യക്തി ജനിപ്പിച്ച വിഷവിത്ത് എങ്ങും വിതയ്ക്കപ്പെടുന്നു. ചരിത്രത്തിൽ ഈ പ്രതിഭാസത്തിന്റെ ഉദാഹരണങ്ങൾ അനവധിയാണ്.

മതവിശ്വാസത്തിന്റെ നാമത്തിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ് മതവർഗീയത ഏറ്റവും ആപത്കരമാകുന്നത്. കാരണം, മതം ശക്തമായ വികാരവിക്ഷോഭങ്ങൾ ഉണർത്തുന്ന സ്വാധീനശക്തിയാണ്. വർഗീയതയ്ക്കു ചരടുപിടിക്കുന്നവർ അവരുടെ ഇംഗിതമനുസരിച്ച് ആ വികാരവിക്ഷോഭങ്ങളെ പകയും ക്രോധവും കൊലയുമാക്കി മാറ്റുന്നു. അതിനെ അവരുടെ അധികാരസമ്പാദനത്തിനു പ്രയോജനപ്പെടുത്തുന്നു. ഒരുപക്ഷേ, ലോകചരിത്രത്തിൽ ഒരേയൊരു മതേതര വർഗീയവാദിയേ ഉണ്ടായിട്ടുള്ളു. അതാണ് ഹിറ്റ്ലർ. അയാൾക്കു മതമില്ലായിരുന്നു. അയാൾ 60 ലക്ഷം യഹൂദരെ കൊന്നതു മതത്തിന്റെ പേരിലല്ല, ജർമൻ ജനതയെയും ആര്യസംസ്കാരത്തെയും പിന്നോട്ടുവലിച്ചവർ എന്ന ആരോപണം ഉന്നയിച്ചാണ്. അത് അയാളെ അധികാരത്തിലെത്താൻ സഹായിച്ചു.

അഡോൾഫ് ഹിറ്റ്‌ലർ (Photo from Archive)
ADVERTISEMENT

കേരളത്തിലെ മാധ്യമങ്ങളും രാഷ്ട്രീയപാർട്ടികളും ബുദ്ധിജീവികളുമടക്കമുള്ള മുഖ്യധാര, വർഗീയതയോടു പുലർത്തുന്ന രസകരമായ നയം സാമൂഹികശാസ്ത്ര ഗവേഷണം അർഹിക്കുന്നു. രാഷ്ട്രീയവും സാമൂഹികവുമായ വർഗീയതയെ വിമർശിക്കുമെങ്കിലും, സാംസ്കാരികരംഗത്തെ വർഗീയതയോട് അസാമാന്യമായ സഹിഷ്ണുതയാണ് മുഖ്യധാര പ്രകടിപ്പിക്കുന്നത്. വർഗീയ പ്രസ്ഥാനങ്ങളുമായുള്ള സാംസ്കാരികവ്യക്തികളുടെ സഹകരണത്തിനു മാപ്പുകൊടുക്കുമെന്നു മാത്രമല്ല, അതു മൂടിവയ്ക്കാനും മുഖ്യധാര സഹായിക്കുന്നു. അല്ലെങ്കിൽ, അതിനെ കണ്ടില്ലെന്നു നടിക്കുന്നു. ഒരുപക്ഷേ, മലയാളികൾ ദൃക്സാക്ഷികളാകേണ്ടിവരുന്ന അനവധി ഇരട്ടത്താപ്പുകളിലൊന്നായി ഇതിനെ കണ്ടാൽ മതിയാവും.

സഹിഷ്ണുതയുടെ കാര്യത്തിൽ കേരളം എന്നും മാതൃകയാണ്. ഈ സഹിഷ്ണുതയും അതിന്റെ ഭാഗമാണെന്നു നമുക്കു വേണമെങ്കിൽ ആശ്വസിക്കാം. പക്ഷേ, ഒന്നുണ്ട്. എല്ലാ മതങ്ങളിലെയും വർഗീയശക്തികളുടെ ഒന്നാം ഉന്നം സംസ്കാരമാണ്. അവിടെയാണ് വളക്കൂറുള്ള മണ്ണ്. 1933ൽ ഹിറ്റ്ലർ അധികാരമേറ്റെടുത്ത് താമസിയാതെ ജർമൻ നഗരങ്ങളിലെ തെരുവുകളിൽ ഒറ്റദിവസം മാത്രം തീയിട്ടതു പത്തുലക്ഷം പുസ്തകങ്ങൾ‍ക്കാണ്. കേരളത്തിൽ പുസ്തകങ്ങൾ എഴുതുന്നവർക്കെങ്കിലും അത് ഓർമപ്പെടുത്തലാകേണ്ടതാണ്.

English Summary:

The Dual Faces of Communalism: Religious and Casteist Influences in Kerala

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT