അമളി ആർക്കും പറ്റാം, പക്ഷേ....
ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ 2011 ഫെബ്രുവരി 11ന് ഐക്യരാഷ്ട്രസഭയിലെ യോഗത്തിൽ വായിച്ചു, ‘പോർട്ടുഗീസ് ഭാഷ സംസാരിക്കുന്ന ബ്രസീൽ, പോർട്ടുഗൽ എന്നീ രണ്ടു രാജ്യങ്ങൾ ഇന്നിവിടെയുള്ളതിൽ വ്യക്തിപരമായി എനിക്കു സന്തോഷമുണ്ട്’. പോർട്ടുഗീസ് വിദേശകാര്യമന്ത്രിയുടെ പ്രസംഗമെടുത്ത് ഇന്ത്യയുടേതെന്നു തെറ്റിദ്ധരിച്ചു വായിച്ചതാണ്. ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹർദീപ് സിങ് പുരി തെറ്റു തിരിച്ചറിഞ്ഞ്, പ്രസംഗം മാറിപ്പോയതു മന്ത്രിയെ മനസ്സിലാക്കിയതു കാരണം കൂടുതൽ കുഴപ്പമുണ്ടായില്ല. പക്ഷേ, അതിരില്ലാത്ത അമളി പിണഞ്ഞതു തിരിച്ചറിഞ്ഞ നിമിഷം മന്ത്രിയുടെ മനസ്സ് എങ്ങനെയായിക്കാണുമെന്നു ചിന്തിച്ചു നോക്കുക.

കൈവെള്ളയിൽ മുഖം താങ്ങിയിരുന്നുപോകുന്ന ഇത്തരം നിമിഷങ്ങളെ ‘ഫേസ്പാം മോമന്റ്സ്’ എന്നു വിളിക്കാറുണ്ട്. കേരളത്തിൽ വന്നു താമസിക്കുന്ന അന്യസംസ്ഥാനക്കാരന് മലയാളം പഠിക്കുന്നതിൽ താൽപര്യം. ഒരു ഇംഗ്ലിഷ് വാക്കിന്റെ മലയാളം സുഹൃത്തിനോട് ചോദിച്ചു. അമ്മായി എന്ന ഉത്തരവും കിട്ടി. അയാൾ അടുത്ത കടയിൽച്ചെന്ന് അമ്മായിയെ കൊല്ലുന്ന പൊടിയുണ്ടോയെന്നു ചോദിച്ചു. കടക്കാരൻ ഞെട്ടി. ഏത് അമ്മായിയെന്നു ചോദിച്ചപ്പോൾ മുറിയിൽ അമ്മായിമാരുടെ ശല്യംകാരണം പ്രയാസപ്പെടുകയാണെന്നു പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്തപ്പോൾ സത്യം വെളിവായി. സംഗതി ഉറുമ്പുശല്യമായിരുന്നു. അയാളുടെ ഉച്ചാരണരീതികാരണം ANT എന്നത് AUNT എന്നാണ് മലയാളി മനസ്സിലാക്കിയത്.
ഇടതും വലതും ഷൂസ് വ്യത്യസ്തജോടികളിൽ നിന്നെടുത്തുധരിച്ച് ക്ലാസിലെ പ്ലാറ്റ്ഫോമിൽ കയറിയ പ്രഫസർ കുട്ടികളുടെ നോട്ടത്തിന് ഇരയാകുന്ന നിമിഷമെങ്ങനെ? ഗ്ലാസ്–ഡോർ തിരിച്ചറിയാതെ അതിലേക്കു ചെന്നു മുട്ടി വേദനിക്കുന്നയാളുടെ നില? കല്യാണത്തിനു രാവിലെ ചെന്നെത്തി ഹാൾ തുറക്കുന്ന വാച്ചർ പോലുമെത്തിയില്ലെന്നു കണ്ട്, അദ്ഭുതപ്പെട്ടുനിൽക്കുന്നയാൾ, തീയതി ശരിയെങ്കിലും മാസം മാറിപ്പോയത് ഓർക്കുന്ന നിമിഷം? മൂക്കത്തു കണ്ണട വച്ചുകൊണ്ട് കണ്ണട തപ്പുന്നത് മനസ്സിലാക്കുന്ന നേരം? രഹസ്യം അറിയിക്കുന്ന ഇ–മെയിൽ തെറ്റായ ആൾക്ക് ഫോർവേഡ് ചെയ്തതിനു ശേഷം? ടോയിലറ്റിലെ വെള്ളത്തിലേക്കു മൊബൈൽ ഫോൺ വീണു പോയ നിമിഷം? സമ്മാനം കൊടുത്ത സാരിയുടെ പ്രൈസ്–ടാഗ് മാറ്റാൻ മറന്നുപോയത് ഓർക്കുന്ന നിമിഷം? (മനഃപൂർവം പ്രൈസ്ടാഗ് വച്ച് സമ്മാനം കൊടുക്കുന്നവരെ ഒഴിവാക്കാം).
തുഗ്ലക് വംശക്കാർ ആരായിരുന്നുവെന്ന് ചരിത്രം പഠിക്കുമ്പോൾ സ്കൂൾക്കുട്ടി അച്ഛനോടു ചോദിച്ചു. അവർ തനി കിറുക്കന്മാരായിരുന്നുവെന്ന്, മുഹമ്മദ് ബിൻ തുഗ്ലക്കിനെയോർത്ത്, അച്ഛൻ മറുപടി നൽകി. കുട്ടി പരീക്ഷയിൽ അതുപോലെ എഴുതി. അധ്യാപകൻ ശകാരിച്ച കാര്യം വീട്ടിലെത്തി അച്ഛനോടു പരാതിപ്പെട്ടു. അന്നേരത്തെ അച്‌ഛൻ? സ്വകാര്യക്കത്തെഴുതുന്നയാളിന്റെ പിന്നിൽനിന്ന് ‘സുഹൃത്ത്’ അതു വായിക്കുന്നു. ഇതു തിരിച്ചറിഞ്ഞ് ‘ഒരാൾ പിന്നിൽനിന്നു വായിക്കുന്നതിനാൽ എനിക്കു സത്യമെല്ലാം എഴുതാൻ കഴിയുന്നില്ല’ എന്ന് എഴുതിയതു കാണുന്ന കള്ളവായനക്കാരൻ?
1943 നവംബർ 4ന് പ്രസിഡന്റ് റൂസ്‌വെൽറ്റ് സഞ്ചരിച്ചിരുന്ന അയോവ എന്ന കപ്പലിനു നേർക്ക് എസ്കോർട്ടായി പോയിരുന്ന യുഎസ്എസ് വില്യം ഡി പോർട്ടർ എന്ന നാവികക്കപ്പൽ മാരകമായ ടോർപ്പിഡോ അബദ്ധത്തിൽ അയച്ചു. ഐതിഹാസികമായ ടെഹറാൻ കോൺഫറൻസിൽ ചർച്ചിലും സ്റ്റാലിനും ആയുള്ള കൂടിക്കാഴ്ചയ്ക്കു പോകുകയായിരുന്നു റൂസ്‌വെൽറ്റ്. അയോവയിൽനിന്നു 3000 വാര ദുരത്തിൽവച്ച് ടോർപ്പിഡോ പൊട്ടിത്തകർന്നതിനാൽ റൂസ്‌വെൽറ്റ് തലനാരിഴയ്ക്കു രക്ഷപെട്ടു.
സുഹൃത്തിന്റെ കത്തുംകൊണ്ട് ഡ്രൈവറെത്തി. സംശയം തീർക്കാൻ സുഹൃത്തിനെ വിളിക്കണം. മൊബൈൽ ഫോണില്ലാതിരുന്ന കാലം. സുഹൃത്തിന്റെ ഫോൺ എത്രയാണെന്നു ഡ്രൈവറോടു ചോദിച്ചു. ‘ഏകദേശം അറിയാം, സർ’ എന്നായി ഡ്രൈവർ! മൊബൈൽ ഫോൺ സംഭാഷണത്തിൽ മാത്രം ശ്രദ്ധിച്ച് മുന്നിൽ നോക്കാതെ നടന്ന് തൂണിൽച്ചെന്ന് ഇടിക്കുന്ന നിമിഷം. യോഗം നടക്കുന്ന വേദിയിലിരുന്ന് ഉറക്കംതൂങ്ങിയിട്ട് ഞെട്ടിയുണർന്നു ചുറ്റും നോക്കുന്ന മന്ത്രി. എയർപോർട്ടിൽ ദീർഘനേരം ക്യൂവിൽനിന്ന് മുന്നിലെത്തുമ്പോൾ തെറ്റായ എയർലൈൻ കൗണ്ടറാണെന്നു തിരിച്ചറിയുന്ന നിമിഷം.
കൂട്ടുകാരന്റെ വീട്ടിൽ രാത്രിയിൽ തങ്ങി. രാത്രി 11.45 ആയപ്പോൾ അടുക്കളയിൽ ശബ്ദം. സംശയം തോന്നി ചെന്നു നോക്കിയപ്പോൾ സൂഹൃത്ത് തിരക്കു കൂട്ടി ബ്രെഡ് തിന്നുന്നു. ഇതെന്താ ഇങ്ങനെ? ‘എടോ, ഇനി 10 മിനിറ്റ് കൂടിയേയുള്ളൂ. അതോടെ ഈ ബ്രെഡ് എക്സ്പയർ ചെയ്യും’ എന്നു മറുപടി. ‘വലിയ കുതിച്ചു ചാട്ടം’ എന്ന പേരിൽ ചെയർമൻ മാവോ ചൈനയിൽ നടപ്പിലാക്കിയ വലിയ പരിഷ്കാരങ്ങൾ 1959–1961 കാലത്ത് മാനവചരിത്രത്തിലെ എറ്റവും വലിയ ക്ഷാമത്തിലേക്കു നയിച്ചു. ധാന്യങ്ങൾ തിന്നുതീർക്കുന്നെന്ന് ആരോപിച്ച് കോടിക്കണക്കിനു കുരുവികളെ കൊന്നൊടുക്കി. അതോടെ കീടങ്ങൾ പെരുകി, അനിയന്ത്രിതമായ കൃഷിനാശമുണ്ടായി. കോടിക്കണക്കിനു കർഷകരെ വ്യവസായത്തിലേക്കു മാറ്റി. ഇതിന്റെയെല്ലാം ഫലമായുണ്ടായ കൊടിയ പട്ടിണിയിൽ 5 കോടിപ്പേരെങ്കിലും മരിച്ചു. മാതാപിതാക്കൾ കുട്ടികളെ തിന്നുന്ന അതിദാരുണമായ നിലവരെ കാര്യങ്ങൾ അധഃപതിച്ചു. മാവോയുടെ ദേശീയനയം അമ്പേ പാളി. അപ്പോഴത്തെ മാവോ?
അനുഗൃഹീതകവിയും ഗാനരചയിതാവുമായ പി. ഭാസ്കരൻ മദ്രാസിലേക്കു ട്രെയിനിൽ പോകുകയാണ്. അതേ കംപാർട്മെന്റിലുണ്ടായിരുന്ന യുവനടന് അദ്ദേഹത്തിന്റെ സൗഹൃദം നേടാൻ മോഹം. അരികെച്ചെന്നിരുന്നു ധാരാളം പ്രശംസാവചനങ്ങൾ ചൊരിഞ്ഞു. ‘മാസ്റ്ററുടെ ഗാനങ്ങളാണ് ഗാനങ്ങൾ. ഇപ്പൊച്ചിലരു ‘മുറുക്കിത്തുപ്പിയതാരാണ്’ എന്നൊക്കെയല്ലേ സിനിമാഗനമെന്ന പേരിൽ പടച്ചുവിടുന്നത്?’ എന്നു പറഞ്ഞപ്പോൾ മാസ്റ്റർ പുഞ്ചിരിച്ചേയുള്ളൂ. നടനോട് സ്നേഹത്തോടെ കുറെ നേരം സംസാരിച്ചു. മദ്രാസ് സെൻട്രലിൽ ഇറങ്ങുമ്പോൾ പറഞ്ഞു, ‘ആ മുറുക്കിത്തുപ്പിയത് എഴുതിയത് ഞാനാണേ’. ആദ്യകിരണങ്ങൾ എന്ന ചിത്രത്തിലെ
കിഴക്കു ദിക്കിലെ ചെന്തെങ്ങില്‍ കരിക്കു പൊന്തിയ നേരത്ത്
മുരുക്കിന്‍തയ്യേ നിന്നുടെ ചോട്ടില്‍ മുറുക്കിത്തുപ്പിയതാരാണ്?
എന്ന മനോഹരമായ നാടൻ വരികളായിരുന്നു ചർച്ചാവിഷയം. വെളുക്കാൻ തേച്ചതു പാണ്ടായ ആ നേരത്തെ നടന്റെ നില!
ഓസ്ട്രേലിയൽ പാർത്തിരുന്ന തോമസ് ഓസ്റ്റിൻ 1959 ഡിസംബറിൽ 24 യൂറോപ്യൻ മുയലുകളെ വരുത്തി. അതിനു മൂന്നു മാസം മുൻപ് സഹോദരൻ വില്യം 13 മുയലുകളെ അയച്ചുകൊടുത്തിരുന്നു. സ്വന്തം എസ്റ്റേറ്റിൽ വളർത്താനും, വേട്ടയാടി രസിക്കാനും, ഭക്ഷണത്തിന് ഉപയോഗിക്കാനും ആയിരുന്നു ഓസ്റ്റിൻ മുയൽപ്രേമിയായത്. പക്ഷേ മുയലുകൾ പെറ്റുപെരുകി ആ ഭൂഖണ്ഡം മുഴുവൻ നിറഞ്ഞു. 50 കൊല്ലത്തിനിടയിൽ അവയുടെ സംഖ്യ 20 കോടിയിലെത്തി. കൃഷിക്കു വൻനാശം വരുത്തിയ മുയലുകളെ നശിപ്പിക്കാൻ ദേശീയതലത്തിൽത്തന്നെ പദ്ധതികൾ ആവിഷ്കരിക്കേണ്ടിവന്നു.
1888ൽ തുടക്കം കുറിച്ച കോഡാക് എന്ന അമേരിക്കൻ കമ്പനി ക്രമേണ വളർന്നു പന്തലിച്ച് ലോകമെമ്പാടും ഫൊട്ടോഗ്രഫിയുടെ പര്യായമായി വളർന്നു. കൈയിൽവച്ചു ഫോട്ടോയെടുക്കാവുന്ന ഡിജിറ്റൽ ക്യാമറ കോഡാക് ജീവനക്കാരനായ സ്റ്റീവൻ സാസൺ 1975ൽ കണ്ടുപിടിച്ചു. ഫിലിം ഉപയോഗിച്ചുള്ള ഫൊട്ടോഗ്രഫി ഡിജിറ്റലിനു വഴിമാറേണ്ടിവരുമെന്ന് മിക്കവരും പ്രവചിച്ചു. പക്ഷേ കോഡാക് മാനേജർമാർ ഡിജിറ്റലിലേക്കു മാറാൻ സമ്മതിച്ചില്ല. ക്രമേണ ഡിജിറ്റൽ ഫൊട്ടോഗ്രഫിയുെട കടന്നുകയറ്റത്തിൽ ആ വൻമരം തകർന്നു. കോഡാക് കമ്പനി പാപ്പരായി.
വലുതും ചെറുതുമായ അമളികളുടെയും അക്കിടികളുടെയും കഥകളാണ് ഇതുവരെ പറഞ്ഞത്. അമളി പിണയാത്തവരില്ല. പലതും ചെയ്യുമ്പോൾ അശ്രദ്ധ വരാം. ഏതിലെങ്കിലും ശ്രദ്ധ ഏറെ കേന്ദ്രീകരിക്കുമ്പോൾ, മറ്റു ചിലത് അവഗണിച്ചുപോയെന്നു വരാം. പക്ഷേ ഏതു ചുവടു വയ്ക്കുമ്പോഴും നമുക്കു കരുതൽ വേണമെന്ന് ഇക്കഥകൾ ചൂണ്ടിക്കാട്ടുന്നു. ‘ജീവിതത്തിൽ വിജയിക്കണമെങ്കിൽ സ്ഥിരപരിശ്രമത്തെ ആത്മസുഹൃത്തും, പ്രവർത്തനപരിചയത്തെ ഉപദേഷ്ടാവും, കരുതലിനെ ജ്യേഷ്ഠനും പ്രത്യാശശയെ കാവൽമാലാഖയും ആക്കുക’ എന്നു പ്രശസ്തസാഹിത്യകാരൻ ജോസഫ് ആഡിസൻ.
എച്ച്.ജി.വെൽസ്: ‘ലോകത്തിന്റെ രീതികൾ ഗ്രഹിക്കുക. അവ ശ്രദ്ധിച്ചു പഠിക്കുക. തിടുക്കത്തിൽ അവയെ വ്യാഖ്യാനിക്കേണ്ട. ക്രമേണ നിങ്ങൾ അവയുടെ രഹസ്യങ്ങൾ മനസ്സിലാക്കും’. കരുതലോടെ മാത്രം ഉപയോഗിക്കേണ്ട, പ്രലോഭിപ്പിക്കുന്ന വസ്തുവാണ് വാക്കുകൾ. അമളി പിണഞ്ഞാലും ആത്മവിശ്വാസത്തോടെ ഫേസ്പാം മോമന്റ്സിനെ നമുക്കു നേരിടാം. അതോ അതുപോലുള്ളതോ ആയ അമിളി പിണയാതിരിക്കാൻ നമുക്കു ശ്രദ്ധിക്കുകയുമാകാം.