മത്സരിക്കുന്നിടത്തൊക്കെ വോട്ടു വർധിപ്പിക്കുന്ന മാജിക്. ഫലം വന്നുകഴിയുമ്പോൾ ചർച്ചയാകുന്ന പരാജയവും വോട്ടുനേട്ടവും. മാധ്യമ ചർച്ചകളും വാർത്തകളും സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തെക്കുറിച്ചാകുമ്പോഴും രാഷ്ട്രീയനിരീക്ഷകരും ബിജെപിയിലെ സാധാരണ പ്രവർത്തകരും ആലപ്പുഴക്കാരും സജീവമായി ചർച്ച ചെയ്യുകയാണു ശോഭ സുരേന്ദ്രൻ ആലപ്പുഴയിൽ കാണിച്ച ‘മാജിക്.’ അതു ബിജെപി ദേശീയ നേതൃത്വത്തിന്റെയും ശ്രദ്ധയിലെത്തിക്കഴിഞ്ഞു. ശോഭയെ കാത്തു വലിയ പദവികൾ വരാനിരിക്കുന്നുവെന്നാണു ശക്തമായ സൂചനകൾ. ശോഭ കേന്ദ്രമന്ത്രിയാകുമെന്നും അതല്ല പാർട്ടി സംസ്ഥാന പ്രസിഡന്റാകുമെന്നും വരെയുണ്ടു ചർച്ചകൾ. സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനത്തേക്കില്ലെന്ന വാശിയിൽതന്നെയെങ്കിൽ ശോഭ ഉറപ്പായും കേന്ദ്രമന്ത്രിസഭയിലുണ്ടാകുമെന്നാണു ശ്രുതി. ലക്ഷം കടക്കുന്ന ഭൂരിപക്ഷത്തിനു വിജയം നേടാമെന്ന പ്രതീക്ഷകളോടെ ആലപ്പുഴയിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മത്സരിക്കുന്നിടത്തൊക്കെ വോട്ടു വർധിപ്പിക്കുന്ന മാജിക്. ഫലം വന്നുകഴിയുമ്പോൾ ചർച്ചയാകുന്ന പരാജയവും വോട്ടുനേട്ടവും. മാധ്യമ ചർച്ചകളും വാർത്തകളും സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയത്തെക്കുറിച്ചാകുമ്പോഴും രാഷ്ട്രീയനിരീക്ഷകരും ബിജെപിയിലെ സാധാരണ പ്രവർത്തകരും ആലപ്പുഴക്കാരും സജീവമായി ചർച്ച ചെയ്യുകയാണു ശോഭ സുരേന്ദ്രൻ ആലപ്പുഴയിൽ കാണിച്ച ‘മാജിക്.’ അതു ബിജെപി ദേശീയ നേതൃത്വത്തിന്റെയും ശ്രദ്ധയിലെത്തിക്കഴിഞ്ഞു. ശോഭയെ കാത്തു വലിയ പദവികൾ വരാനിരിക്കുന്നുവെന്നാണു ശക്തമായ സൂചനകൾ. 

ശോഭ കേന്ദ്രമന്ത്രിയാകുമെന്നും അതല്ല പാർട്ടി സംസ്ഥാന പ്രസിഡന്റാകുമെന്നും വരെയുണ്ടു ചർച്ചകൾ. സുരേഷ് ഗോപി കേന്ദ്രമന്ത്രിസ്ഥാനത്തേക്കില്ലെന്ന വാശിയിൽതന്നെയെങ്കിൽ ശോഭ ഉറപ്പായും കേന്ദ്രമന്ത്രിസഭയിലുണ്ടാകുമെന്നാണു ശ്രുതി. ലക്ഷം കടക്കുന്ന ഭൂരിപക്ഷത്തിനു വിജയം നേടാമെന്ന പ്രതീക്ഷകളോടെ ആലപ്പുഴയിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനും 2019ൽ എരിഞ്ഞ ‘കനൽ’ കെടാതെ കാക്കാമെന്നു കരുതിയ എൽഡിഎഫിലെ എ.എം.ആരിഫിനും കനത്ത വെല്ലുവിളി ഉയർത്തിയാണ് ശോഭ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. 

ശോഭ സുരേന്ദ്രൻ (ചിത്രം∙മനോരമ)
ADVERTISEMENT

3 ലക്ഷം വോട്ടിലേക്ക് വെറും 352 വോട്ടുകൾക്കിപ്പുറം 2,99,648 വോട്ടുമായാണു ശോഭ ‘ആലപ്പുഴപ്പോരാട്ടം’ പൂർത്തിയാക്കിയത്. അതും 28.3% വോട്ടുമായി. 2019ലെ തിരഞ്ഞെടുപ്പിൽ ഡോ.കെ.എസ്.രാധാകൃഷ്ണൻ നേടിയ 1,87,729 വോട്ടാണ് (17.24%) 11 ശതമാനത്തിലേറെ വർധിച്ചത്. സംസ്ഥാന പ്രസിഡന്റ് മത്സരിച്ച വയനാട്ടിലടക്കം 9 സീറ്റുകളിൽ ബിജെപിക്കു കെട്ടിവച്ച കാശുപോയതിന്റെ പശ്ചാത്തലത്തിലാണു പ്രവർത്തകരും പാർട്ടി നേതാക്കളും ആലപ്പുഴയിലെ പ്രകടനശോഭ വിലയിരുത്തുന്നത്.

∙ ഇതു തോൽവിയല്ല, വിജയംതന്നെ

ആലപ്പുഴയില്‍ ശോഭ നടത്തിയതു വെറും പ്രകടനമല്ല. ഒന്നുമില്ലായ്മയിൽനിന്നു നടത്തിയ വിസ്മയമായിരുന്നു ആ വോട്ടുനേട്ടം. തിരുവനന്തപുരം, ആറ്റിങ്ങൽ, പാലക്കാട് മണ്ഡലങ്ങളിലേതുപോലെ സംഘടനാസംവിധാനം ശക്തമായ മേഖലയല്ല ആലപ്പുഴ. എൽഡിഎഫ്–യുഡിഎഫ് സംവിധാനങ്ങൾ ശക്തമായ ആലപ്പുഴ ജില്ലയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ടും ഇടതു സിറ്റിങ് എംഎൽഎയുള്ള കായംകുളത്തും ശോഭ ഇടതുമുന്നണിയെ മൂന്നാം സ്ഥാനത്തേക്കാക്കി. ഹരിപ്പാട്ട് 6697 വോട്ടുകൾക്കും കായംകുളത്ത് 2196 വോട്ടുകൾക്കുമാണ് അവർ കെ.സി.വേണുഗോപാലിനെക്കാൾ പിന്നിലായത്. 

Show more

സുരേഷ് ഗോപിയുടെ തൃശൂരിലുണ്ടാക്കിയത് ആറു വർഷം അവിടം കേന്ദ്രീകരിച്ചു നേടിയ പ്രവർത്തനത്തിന്റെ വിജയത്തിളക്കമാണ്. തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും പ്രകടനങ്ങൾ മികച്ച സംഘടനാ സംവിധാനങ്ങളുടെ അടിത്തറയിൽ ചവിട്ടിയുള്ളതാണ്. സ്ഥാനാർഥിനിർണയ സമയത്ത് ഉറപ്പായും ശോഭയെ ഏതെങ്കിലും ‘എ’ ക്ലാസ് മണ്ഡലത്തിലേക്കു പരിഗണിക്കുമെന്നാണു പ്രവർത്തകർ കരുതിയത്. എന്നാൽ ആലപ്പുഴയിലാണു മത്സരിക്കേണ്ടിവരികയെന്നു ശോഭയറിഞ്ഞത് അവസാനഘട്ടത്തിൽ മാത്രം. പിന്നെ അതൊരു പോരാട്ടമായിരുന്നു. താഴേത്തലംമുതലുള്ള ഒരുക്കങ്ങൾ. 

ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷായ്ക്കൊപ്പം ശോഭ സുരേന്ദ്രൻ. (PTI Photo)
ADVERTISEMENT

പ്രചാരണം കൊഴുത്തപ്പോൾ വേണുഗോപാലിനും ആരിഫിനും ഒട്ടും പിന്നിലല്ലാത്ത തരത്തിലുള്ള പ്രചാരണമായി ശോഭയുടേതും. പ്രസംഗിക്കുന്ന ഓരോ വേദികളിലും ജനത്തെ, പ്രത്യേകിച്ചും സ്ത്രീകളെ, കയ്യിലെടുത്ത് അവർ മുന്നേറി. അഴിമതി ആരോപണങ്ങളുമായി കെ.സി.വേണുഗോപാലിനെ നേരിട്ടു. ഈഴവ വോട്ടുകൾക്ക് ഏറെ സ്വാധീനമുള്ള ആലപ്പുഴയിൽ ആ വിഭാഗത്തിൽനിന്നുള്ള ശോഭയ്ക്കു സ്വീകാര്യതയേറി. പ്രചാരണത്തിന് അവസാന ഘട്ടം വരെ മുതിർന്ന നേതാക്കളാരും എത്താത്തതും ശോഭയുടേതു ഫലത്തിൽ ഒറ്റയാൾപോരാട്ടമാക്കി. ഏറ്റവുമൊടുവിൽ കേന്ദ്രമന്ത്രി അമിത് ഷാ എത്തി പ്രസംഗിച്ചതു മാത്രമായി ഏക ആശ്വാസം. വോട്ടെണ്ണിയപ്പോൾ പരാജയവും മൂന്നാം സ്ഥാനവും മാത്രമെങ്കിലും ശോഭയുടെ വോട്ടുനേട്ടം നക്ഷത്രത്തിളക്കമുള്ളതായി.

∙ സംഘടനയിലും പോരാട്ടം

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിനിയായ ശോഭ സുരേന്ദ്രൻ ബാല്യകാലംമുതൽ ആർഎസ്എസ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ബാലഗോകുലത്തിലും മറ്റും സജീവമായിരുന്ന അവർ പ്രസംഗശൈലികൊണ്ടും കാര്യങ്ങൾ മനസ്സിലാക്കുന്നതിലെ മികവുകൊണ്ടും മുതിർന്നവരുടെ ശ്രദ്ധ നേടി. വളർന്നു യുവമോർച്ചയുടെയും മഹിളാ മോർച്ചയുടെയും പിന്നീടു പാർട്ടിയുടെയും സംസ്ഥാന ഭാരവാഹിത്വങ്ങളിലേക്ക് അനായാസമെത്തിയെങ്കിലും ശോഭയ്ക്കു സംഘടനയിലും ശത്രുക്കളേറി. നിലവിലെ സംസ്ഥാന നേതാക്കളിൽതന്നെ വലിയൊരു വിഭാഗത്തിന്റെ കടുത്ത എതിർപ്പു നേരിടുന്ന നേതാവാണു ശോഭ. ഏതാനും പേരുടെ മാത്രം പിന്തുണ. 

സാധാരണ പ്രവർത്തകരുടെ ചിന്തയിലേക്കെത്തുന്ന ഒരു ചോദ്യം, ആറ്റിങ്ങലിൽ ശോഭാ സുരേന്ദ്രനാണു മത്സരിച്ചിരുന്നതെങ്കിൽ വിജയിക്കുമായിരുന്നില്ലേ എന്നാണ്. സ്ത്രീയെന്ന പരിഗണനയിൽതന്നെ ശോഭയ്ക്കു വലിയ തോതിൽ വോട്ടു ലഭിക്കുമായിരുന്നു എന്ന വിലയിരുത്തലുമുണ്ട്.

അതേസമയം, ദേശീയ–സംസ്ഥാനതലത്തിലെ ഒട്ടേറെ മുതിർന്ന നേതാക്കളുടെ പിന്തുണയും വാത്സല്യവും തന്റെ അനുഗ്രഹമാണെന്നു ശോഭ എന്നും കരുതി. ഒപ്പം ആയിരക്കണക്കിനു പ്രവർത്തകരുടെ പിന്തുണ അവർക്കു കരുത്തായി. പ്രവർത്തകരിൽ വലിയൊരു വിഭാഗത്തിന്റെ പിന്തുണയാണ് ഓരോ മണ്ഡലങ്ങളിലെത്തുമ്പോഴും അവർക്കു ലഭിക്കുന്ന വോട്ടുകളും പ്രസംഗസദസ്സുകളിൽ അവരെ കേൾക്കാനെത്തുന്നവരുടെ എണ്ണവും വർധിക്കുന്നതിന്റെ രഹസ്യവും. അവഗണനയിലും എതിർപ്പിലും ശോഭയോടെ അവർ രാഷ്ട്രീയത്തിൽ തുടരുന്നതിന്റെ രഹസ്യവും അതുതന്നെ. 

ADVERTISEMENT

∙ അരങ്ങൊരുക്കിയ ആറ്റിങ്ങൽ

ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലാണു ശോഭ 2019ൽ മത്സരിച്ചത്. മികവുറ്റ പ്രകടനത്തിലൂടെ അന്നവർ 2,48,081 വോട്ടുകൾ അവിടെ നേടി. 24.69% വോട്ടുവിഹിതം. ബിജെപിയുടെ എസ്.ഗിരിജാകുമാരി 2014ൽ നേടിയതു 90,528 വോട്ടു മാത്രമായിരുന്നു. അതാണ് 10.53 ശതമാനത്തിൽനിന്ന് 24.69% ആയി ശോഭ ഉയർത്തിയത്. ഒരുപക്ഷേ ഇതോടെയാണ് ആറ്റിങ്ങലിലേക്കു പല നേതാക്കളുടെയും ശ്രദ്ധയെത്തുന്നതും. തിരുവനന്തപുരത്തോടു ചേർന്നുകിടക്കുന്നുവെന്നതും ആറ്റിങ്ങൽ മണ്ഡലത്തിൽ ബിജെപിയുടെ പിന്തുണ വർധിപ്പിച്ചതിനു കാരണമായി. 

ആറ്റിങ്ങലിൽ തുടരാമെന്ന ശോഭയുടെ പ്രതീക്ഷ പക്ഷേ, പൊലിഞ്ഞു. കേന്ദ്രമന്ത്രിയായിരുന്ന വി.മുരളീധരൻ ആറ്റിങ്ങൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ തുടങ്ങിയതോടെയായിരുന്നു ഇത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ മികവുറ്റ പ്രകടനം മുരളീധരൻ കാഴ്ചവച്ചു

മൂന്നാമതായിപ്പോയെങ്കിലും 3,11,779 വോട്ടുകൾ അദ്ദേഹം അവിടെ നേടി. ആകെ വോട്ടുകളുടെ 31.64%. അടൂർ പ്രകാശും (യുഡിഎഫ്), വി. ജോയിയും (എൽഡിഎഫ്) ലീഡ് നിലയിൽ മാറി മറിഞ്ഞു മുന്നേറുമ്പോൾ രണ്ടാം സ്ഥാനക്കാരനുമായുള്ള മുരളീധരന്റെ വോട്ടുവ്യത്യാസം പലപ്പോഴും ഏതാനും ആയിരങ്ങളിൽ മാത്രമെത്തി. വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ നേരിയ ഭൂരിപക്ഷത്തിനു വിജയിച്ച അടൂർ പ്രകാശുമായി മുരളീധരനുള്ള വോട്ട് വ്യത്യാസം 16,272 വോട്ടുകളുടേതു മാത്രം. 

Show more

എന്നാൽ, അതു വിലയിരുത്തുമ്പോൾ സാധാരണ പ്രവർത്തകരുടെ ചിന്തയിലേക്കെത്തുന്ന ഒരു ചോദ്യം, ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രനാണു മത്സരിച്ചിരുന്നതെങ്കിൽ വിജയിക്കുമായിരുന്നില്ലേ എന്നാണ്. സ്ത്രീയെന്ന പരിഗണനയിൽതന്നെ ശോഭയ്ക്കു വലിയ തോതിൽ വോട്ടു ലഭിക്കുമായിരുന്നു എന്ന വിലയിരുത്തലുമുണ്ട്. തൊട്ടു മുൻപത്തെ തവണ മത്സരിച്ചതുവഴി ആ മണ്ഡലത്തിൽ ഉണ്ടാക്കിയെടുത്ത ബന്ധങ്ങളും സ്വാധീനവും ശോഭയെ തുണയ്ക്കുമായിരുന്നുവെന്നാണ് ഈ വിഭാഗം കരുതുന്നത്. അങ്ങനെയെങ്കിൽ ഇത്തവണ ലോക്സഭയിൽ കേരളത്തിൽനിന്നു 2 പ്രതിനിധികൾ ഉണ്ടാകുമായിരുന്നെന്നും അവർ പറയുന്നു. 

∙ പാലക്കാടൻ പോരാട്ടം 

പാലക്കാട് മണ്ഡലത്തിൽ മികവുറ്റ പ്രകടനം കാഴ്ചവച്ചാണു ശോഭ 2019ൽ ആറ്റിങ്ങലിലേക്കെത്തിയത്. 2014ൽ എം.ബി.രാജേഷിനോടും (എൽഡിഎഫ്), എം.പി.വീരേന്ദ്രകുമാറിനോടും (യുഡിഎഫ്) മത്സരിച്ച ശോഭ 1,36,587 വോട്ടുകൾ നേടിയിരുന്നു. 15% വോട്ട് വിഹിതം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ടു മത്സരിച്ച് 40,076 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി അവർ. സിപിഎമ്മിന്റെ മുതിർന്ന നേതാവ് എൻ.എൻ.കൃഷ്ണദാസാണ് അന്നു മൂന്നാം സ്ഥാനത്തായത്.

Show more

∙ എന്താണു ഭാവി?

ബിജെപിയിൽ ശോഭയുടെ ഭാവി ശോഭനമാക്കുന്ന പ്രകടനമാണെന്ന വിലയിരുത്തലിലാണു പ്രവർത്തകരും നേതാക്കളിൽ അവരോടു സ്നേഹമുള്ളവരും. ദേശീയ നേതൃത്വത്തിൽ വലിയ ബന്ധങ്ങളുള്ള നേതാവാണു ശോഭ. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ ജെ.പി.നഡ്ഡയുടെ പിൻഗാമിയായി ബിജെപി പ്രസിഡന്റാകുമെന്ന സൂചന ശക്തമാണ്. ഇത്തവണ ബിജെപിയുടെ ദേശീയ മെംബർഷിപ് ക്യാംപെയ്‌നിന്റെ അമരക്കാരൻ ചൗഹാനായിരുന്നു. അദ്ദേഹത്തിനൊപ്പം കോ–കൺവീനറായിരുന്നു ശോഭ. ആ പരിചയം അദ്ദേഹം ദേശീയ അധ്യക്ഷനായാൽ ശോഭയ്ക്കു ഗുണം ചെയ്യുമെന്നു കരുതുന്നവരേറെ. അവർ സംസ്ഥാന അധ്യക്ഷ വരെയായാലും അതിശയിക്കാനില്ലെന്നാണ് ഈ വിഭാഗം കരുതുന്നത്. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ തൊട്ടു വണങ്ങുന്ന ശോഭ സുരേന്ദ്രൻ. (ചിത്രം∙മനോരമ)

അവർ അധ്യക്ഷപദവിയിലെത്തുന്നതു പ്രവർത്തകരിൽ പുതിയ ആവേശം നിറയ്ക്കുമെന്നും അതു പാർട്ടിക്കു സംസ്ഥാനത്തു വലിയതോതിൽ ഗുണം ചെയ്യുമെന്നും ശോഭയെ പിന്തുണയ്ക്കുന്നവർ പ്രതീക്ഷിക്കുന്നു. ശോഭ കേന്ദ്രമന്ത്രിയായേക്കുമെന്നും അങ്ങനെയെങ്കിൽ ഏതെങ്കിലും സംസ്ഥാനത്തുനിന്നു രാജ്യസഭയിലേക്ക്് എത്തിക്കുമെന്നും പ്രതീക്ഷിക്കുന്നവരുമുണ്ട്. മികച്ച ഫലമുണ്ടാക്കുന്ന പ്രവർത്തനം ആരാണോ നടത്തുന്നത് അവർക്ക് അംഗീകാരമെന്നതാണു ദേശീയ നേതൃത്വം സ്വീകരിക്കുന്ന രീതി. അങ്ങനെയെങ്കിൽ ശോഭയ്ക്കു നിരാശപ്പെടേണ്ടിവരില്ലെന്നു പാർട്ടിയിൽ വലിയൊരു വിഭാഗം കരുതുന്നു. അതു സംഘടനാ പദവിയായാകാം, ഭരണപദവിയാകാം.

English Summary:

Sobha Surendran Impresses BJP Central Leadership with Strong Performance in Alappuzha Lok Sabha Race: What is Next?