പണം പെരുകി മൂന്നിരട്ടി: വിപണിയിൽ കുതിച്ച് ‘രാഹുൽ ഓഹരി’കളും മ്യൂച്വൽ ഫണ്ടുകളും: ഇതാ ആ ലാഭവഴി
മോത്തിലാൽ നെഹ്റുവിന്റെ കൊച്ചുമകളുടെ കൊച്ചുമകൻ രാഹുൽ ഗാന്ധി കാശ് കണ്ടു വളർന്നയാളാണ്. ‘ബോൺ വിത്ത് എ സിൽവർ സ്പൂൺ’ എന്ന് ഇംഗ്ലിഷിൽ പറയുന്നത് മലയാളത്തിലാക്കിയാൽ വെള്ളിക്കരണ്ടിയല്ല സ്വർണക്കരണ്ടിയുമായാണു ജനിച്ചതെന്നുതന്നെ പറയണം. അപ്പോൾ പിന്നെ പണം വളർത്താൻ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. ഓഹരി വിപണിയിൽ രാഹുൽ നിക്ഷേപിച്ച പണവും 5 വർഷം കൊണ്ട് പെരുകി മൂന്നിരട്ടിയായി. പിന്നെയും വളർന്നുകൊണ്ടിരിക്കുന്നു. അണ്ണാൻ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കേണ്ടെന്നു പഴഞ്ചൊല്ലിൽ പറയുംപോലെ. രാഷ്ട്രീയത്തിൽ തന്റെ ഓഹരി മൂല്യം കുതിച്ചുയരുന്നതാണ് ജൂൺ നാലിന്, ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം വരുന്ന ദിവസം, രാഹുൽ ഗാന്ധി കണ്ടത്. അതുവരെ ഇരട്ടപ്പേരുകളിട്ട് എതിരാളികൾ ആക്ഷേപിച്ചിരുന്നയാൾ പെട്ടെന്ന് ശത്രുക്കളെ അമ്പരപ്പിച്ച് വിശ്വരൂപം കാട്ടി. ഭാരത് ജോഡോ യാത്രയും വെയിലും മഴയും കൊണ്ടതുമൊന്നും പാഴായില്ലെന്നു തെളിയിച്ചു. ഡൽഹിയിലെ ഭരണത്തിന്റെ കോട്ടകൊത്തളങ്ങൾ കിടുങ്ങി. മോദി ഭരണത്തിന്റെ നെടുമ്പുര നടുങ്ങി. രാഹുൽ നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണി ഭരണത്തിന്റെ തൊട്ടടുത്തു വരെയെത്തി. 99 സീറ്റ് നേടിയ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെട്ടതായി.

മോത്തിലാൽ നെഹ്റുവിന്റെ കൊച്ചുമകളുടെ കൊച്ചുമകൻ രാഹുൽ ഗാന്ധി കാശ് കണ്ടു വളർന്നയാളാണ്. ‘ബോൺ വിത്ത് എ സിൽവർ സ്പൂൺ’ എന്ന് ഇംഗ്ലിഷിൽ പറയുന്നത് മലയാളത്തിലാക്കിയാൽ വെള്ളിക്കരണ്ടിയല്ല സ്വർണക്കരണ്ടിയുമായാണു ജനിച്ചതെന്നുതന്നെ പറയണം. അപ്പോൾ പിന്നെ പണം വളർത്താൻ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. ഓഹരി വിപണിയിൽ രാഹുൽ നിക്ഷേപിച്ച പണവും 5 വർഷം കൊണ്ട് പെരുകി മൂന്നിരട്ടിയായി. പിന്നെയും വളർന്നുകൊണ്ടിരിക്കുന്നു. അണ്ണാൻ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കേണ്ടെന്നു പഴഞ്ചൊല്ലിൽ പറയുംപോലെ.
രാഷ്ട്രീയത്തിൽ തന്റെ ഓഹരി മൂല്യം കുതിച്ചുയരുന്നതാണ് ജൂൺ നാലിന്, ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം വരുന്ന ദിവസം, രാഹുൽ ഗാന്ധി കണ്ടത്. അതുവരെ ഇരട്ടപ്പേരുകളിട്ട് എതിരാളികൾ ആക്ഷേപിച്ചിരുന്നയാൾ പെട്ടെന്ന് ശത്രുക്കളെ അമ്പരപ്പിച്ച് വിശ്വരൂപം കാട്ടി. ഭാരത് ജോഡോ യാത്രയും വെയിലും മഴയും കൊണ്ടതുമൊന്നും പാഴായില്ലെന്നു തെളിയിച്ചു. ഡൽഹിയിലെ ഭരണത്തിന്റെ കോട്ടകൊത്തളങ്ങൾ കിടുങ്ങി. മോദി ഭരണത്തിന്റെ നെടുമ്പുര നടുങ്ങി. രാഹുൽ നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണി ഭരണത്തിന്റെ തൊട്ടടുത്തു വരെയെത്തി. 99 സീറ്റ് നേടിയ കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെട്ടതായി.
∙ രാഹുലിന്റെ ഓഹരി മൂല്യം
അങ്ങനെ ജൂലൈ നാലിന് രാഷ്ട്രീയത്തിൽ രാഹുലിന്റെ ഓഹരിമൂല്യം കുതിച്ചുയർന്നു. അന്നേ ദിവസം ഓഹരി വിപണി കുത്തനെ ഇടിയുകയും ചെയ്തു. പക്ഷേ രാഹുലിന്റെ ഓഹരികൾ മിക്കതിനും പരുക്ക് പറ്റിയതുമില്ല. ചിലതിന്റെ മൂല്യം ഉയരുകയും ചെയ്തു. രാഹുലിന്റെ സൂര്യൻ കത്തിനിൽക്കുകയായിരുന്നെന്നു സാരം. രാഷ്ട്രീയത്തിലും നേട്ടം വിപണിയിലും നേട്ടം. നിലവിൽ 4.3 കോടിയോളം മൂല്യമുള്ള രാഹുലിന്റെ ഓഹരികളിൽ ആദ്യ 10 എണ്ണത്തിൽ ടൈറ്റനും ഏഷ്യൻ പെയിന്റ്സും ദിവിസ് ലാബും ബജാജ് ഫിനാൻസും പിഡിലൈറ്റ് ഇൻഡസ്ട്രീസും ജിഎംഎം ഫൗഡ്‌ലറും ദീപക് നൈട്രൈറ്റും ഇൻഫോ എഡ്ജും ഫൈൻ ഓർഗാനിക്സും നെസ്‌ലെ ഇന്ത്യയുമുണ്ട്. ബ്ലൂചിപ് ഓഹരികളായ ഐടിസിയും ഹിന്ദുസ്ഥാൻ യൂണിലിവറും ഇതിലുൾപ്പെടും. ഫലപ്രഖ്യാപനങ്ങളിൽ ഇന്ത്യ മുന്നണി കയറുന്ന മുറയ്ക്ക് ഇവയിൽ ചിലതിന്റെ വിലയും കയറുന്നുണ്ടായിരുന്നു.
ജൂൺ നാലിലെ ചില ഉദാഹരണങ്ങൾ നോക്കാം: ഹിന്ദുസ്ഥാൻ യൂണിലിവർ വില 5.7% ഉയർന്ന് 2492 രൂപയിലെത്തി. പിഡിലൈറ്റും (3075 രൂപ, 3%) ദിവിസ് ലാബും (4327, 0.12%) നെസ്‌ലെ ഇന്ത്യയും (2432, 3.2%) വില കയറി. എന്നാൽ ടൈറ്റനും (3260, 0.04%) ട്യൂബ് ഇൻഡസ്ട്രീസും (3800, 0.92%) അൽപം ഇടിഞ്ഞു. ഐടിസി 2.4 ശതമാനവും സുപ്രജിത് എൻജിനീയറിങ് 4.3 ശതമാനവും താഴെപ്പോയി. ഓഹരിവിപണിയാകെ 5.7% വീണപ്പോൾ രാഹുലിന്റെ ഓഹരികൾ അത്ര താഴ്ന്നില്ല. സെൻസെക്സ് 4390 പോയിന്റും നിഫ്റ്റി 1379 പോയിന്റും ജൂലൈ നാലിന് ഇടിഞ്ഞിരുന്നു. ബിഎസ്‌സി സെൻസെക്സ് ജൂലൈ നാലിന് ക്ലോസ് ചെയ്തത് 72562ലായിരുന്നു. എൻഎസ്ഇ ക്ലോസ് ചെയ്തത് 21884ൽ. നിക്ഷേപകർക്ക് 31 ലക്ഷം കോടി നഷ്ടം.
∙ പോർട്ട്ഫോളിയോയിൽ എന്തെല്ലാം?
രാഷ്ട്രീയത്തിൽ വിജയിക്കാൻ അൽപം താമസിച്ചിരിക്കാം. പക്ഷേ രാഹുൽ എന്നും പ്രതീക്ഷയുണർത്തിയിരുന്നു. ഓഹരി വിപണിയിലാകട്ടെ രാഹുൽ മികച്ച നിക്ഷേപകനാണെന്നു തെളിയിച്ചു. ഉപഭോക്തൃ ഉൽപന്നങ്ങളും (എഫ്എംസിജി), ധനകാര്യ സ്ഥാപനങ്ങളും എൻജിനീയറിങ് കമ്പനികളും രാഹുലിന്റെ ഓഹരി പോർട്ട്ഫോളിയോയിലുണ്ട്. ഹിന്ദുസ്ഥാൻ യൂണിലിവറും ബജാജ് ഫിനാൻസും പിഡിലൈറ്റ് ഇൻഡസ്ട്രീസും സുപ്രജിത് എൻജിനീയറിങ്ങും ഉദാഹരണം. ഇതിൽ ബാജാജ് ഫിനാൻസ് വില ജൂൺ നാലിന് ഫ്ളാറ്റായി നിന്നു. കയറ്റിറക്കങ്ങളില്ല. ജൂൺ നാലിന് ഇടിഞ്ഞ സെൻസെക്സ് പിറ്റേന്ന് കയറിയപ്പോഴും രാഹുലിന്റെ ഓഹരികൾക്ക് നേട്ടമായിരുന്നു.
സെൻസെക്സ് 616 പോയിന്റും നിഫ്റ്റി 170 പോയിന്റും കയറുന്നതാണു കണ്ടത്. അപ്പോൾ പിഡിലൈറ്റ്, ബജാജ് ഫിനാൻസ് ഓഹരികൾ 4% വീതം കയറി. ദിവിലാബ്സ് 4.3% മുന്നേറി. നെസ്‌ലെ ഇന്ത്യ 2.9 ശതമാനവും ഐടിസി 3 ശതമാനവും യുണിലിവർ 5.1 ശതമാനവും കയറി നിൽക്കുന്നതാണ് ജൂൺ 5 ഉച്ച കഴിയുമ്പോൾ കണ്ടത്. അതനുസരിച്ച് രാഹുൽ ഗാന്ധി ഹോൾഡ് ചെയ്യുന്ന ഓഹരികളുടെ വിലയും കയറി. വിറ്റാൽ വൻ ലാഭമെടുക്കാമെന്ന അവസ്ഥയിലായി.
മ്യൂച്വൽ ഫണ്ടുകളിൽ രാഹുലിന്റെ മൂല്യം 3.8 കോടിയിലെത്തിയിട്ടുണ്ട്. 5 വർഷം കൊണ്ടു നടത്തിയ നിക്ഷേപം വളർന്നതാണ്. ഓഹരികളും മ്യൂച്വൽ ഫണ്ടുകളും ചേർത്താൽ ആസ്തി 8.1 കോടി. 2024 മാർച്ച് 15 വരെയുള്ള കണക്കാണിത്. അതിനു ശേഷം വിപണി കുത്തനെ കയറിയതിനാൽ ഇന്ന് യഥാർഥ മൂല്യം ഇതിലുമേറെയായിരിക്കും. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വസ്തുതകൾ വെളിപ്പെട്ടത്.
∙ ദീർഘകാലത്തേക്കുള്ള കളി
പക്ഷേ രാഷ്ട്രീയത്തിലെപ്പോലെ ഓഹരി വിപണിയിലും മ്യൂച്വൽ ഫണ്ട് വിപണിയിലും കളി ദീർഘകാലത്തേക്കാണ്. രാഷ്ട്രീയത്തിൽ രാഹുലിന് 54 വയസ്സ് മാത്രം. എത്രകാലം മോദി ഭരിച്ചാലും പിന്നെയും രാഹുലിന് അധികാരമേറാൻ ചാൻസുണ്ട്. അറുപതുകളിലോ എഴുപതുകളിലോ എത്തിയാലും രാഷ്ട്രീയ നേതാക്കളുടെ സാധ്യതകൾ മങ്ങുന്നില്ലെന്നു മാത്രമല്ല തെളിയുകയുമാണ്. മോദി അറുപത്തിമൂന്നാം വയസ്സിലാണു പ്രധാനമന്ത്രി പദമേറിയത്. ഓഹരി വിപണിയിലും അതുപോലെത്തന്നെയാണു കളിക്കേണ്ടതെന്ന് പരിണതപ്രജ്ഞർ പറയുന്നു. ഇൻട്രാ ഡേ എന്ന ദിവസം തോറുമുള്ള വ്യാപാരം ശുപാർശ ചെയ്യപ്പെടാറില്ല. ദീർഘകാലത്തേക്കാണ് യഥാർഥ നേട്ടം.
രാഹുലിന് ഓഹരി മാത്രമല്ല മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപമുണ്ട്. എച്ച്ഡിഎഫ്സി സ്മോൾ ക്യാപ് ഓപ്പുർച്യൂണിറ്റീസ്, എച്ച്ഡിഎഫ്സി മിഡ് ക്യാപ്, മോട്ടിലാൽ ഓസ്വാൾ മൾട്ടിക്യാപ് ഫണ്ടുകൾ ഉദാഹരണം. സോവറിൻ ഗോൾഡ് ബോണ്ടുമുണ്ട്. 2014ൽ കോൺഗ്രസിനു ഭരണം നഷ്ടപ്പെടുമ്പോൾ രാഹുൽ ഗാന്ധിക്ക് മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം വെറും 81.2 ലക്ഷം രൂപയായിരുന്നു. പിന്നെ വളർന്നതാണ് ഇപ്പോൾ കാണുന്നത്. അന്ന് ഓഹരി വിപണിയിൽ രാഹുലിനു നിക്ഷേപമേ ഉണ്ടായിരുന്നുമില്ല.
മ്യൂച്വൽ ഫണ്ടിലെ രാഹുലിന്റെ നിക്ഷേപമൂല്യം ഇങ്ങനെയാണ്– ഐസിഐസിഐ പ്രുഡൻഷ്യൽ 1 കോടി, എച്ച്ഡിഎഫ്സി സ്മാൾ ക്യാപ് 1.23 കോടി, ആദിത്യ ബിർല സൺലൈഫ് 74.9 ലക്ഷം, ഫ്രാങ്ക്ളിൻ ഇന്ത്യ ഇക്വിറ്റി 73.7 ലക്ഷം. സോവറിൻ ഗോൾഡ് ബോണ്ടിൽ 15.2 ലക്ഷം മൂല്യമുണ്ട്. 333 ഗ്രാം സ്വർണവുമുണ്ട് കൈവശം. അതിന്റെ മൂല്യം 4.2 ലക്ഷം രൂപ. മെഹ്റൗളിയിൽ പ്രിയങ്കയുമായി ചേർന്ന് 2.1 കോടി വില വരുന്ന ഭൂമിയുമുണ്ട്. വർഷം 1.31 കോടിയുടെ വാർഷിക വരുമാനമാണ് രാഹുൽ ഗാന്ധി 2022ലെ ആദായ നികുതി റിട്ടേണിൽ കാണിച്ചിട്ടുള്ളത്. ആകെ ആസ്തി 20.4 കോടി.
∙ ഓഹരി വിപണി ഇനിയെങ്ങോട്ട്?
ക്യാപിറ്റൽ ഗുഡ്സ്, പവർ, ഇൻഫ്ര, എഫ്എംസിജി, ഫിനാൻഷ്യൽസ്, ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രതികൂല സാഹചര്യത്തിലും അടിച്ചു കയറിയത്. ചന്ദ്രബാബു നായിഡുവിന്റെ കുടുംബ വക കമ്പനിയാണ് ഹെറിറ്റേജ് ഫുഡ്സ്. അതിനും വില കയറി. മോദി വീണ്ടും അധികാരത്തിൽ വരുന്നത് ഘടക കക്ഷികളുടെ സഹായത്തോടെയാണ്. അതിനാൽ വലിയ സാമ്പത്തിക പരിഷ്കരണങ്ങൾ ഇനി പ്രതീക്ഷിക്കരുതെന്നു വിദഗ്ധർ കരുതുന്നു. പകരം ക്ഷേമ പദ്ധതികൾക്കാവും മുൻതൂക്കം.
സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന 20% പേർക്ക് വർഷം 72,000 രൂപ രൂപ അക്കൗണ്ടിൽ കോൺഗ്രസ് വാഗ്ദാനം ഉണ്ടായിരുന്നു. ബിജെപിയാകട്ടെ അത്തരം ഗിമ്മിക്കുകൾക്കു ശ്രമിച്ചതുമില്ല. ഇനി പക്ഷേ അങ്ങനെയാവണമെന്നില്ല. കർണാടകത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കെല്ലാം സൗജന്യ യാത്രയും നികുതിദായകയല്ലാത്ത ഓരോ വനിതയുടേയും അക്കൗണ്ടിൽ മാസം 2000 രൂപയും വാഗ്ദാനം ചെയ്താണ് കോൺഗ്രസ് അധികാരത്തിലേറിയത്. വാഗ്ദാനങ്ങളെല്ലാം നടപ്പാക്കുകയും ചെയ്തു.
കോർപ്പറേറ്റുകളുടെ തോഴരെന്നും അദാനിക്കും അംബാനിക്കും മാത്രം ഗുണമുള്ള സർക്കാരെന്നുമുള്ള ആക്ഷേപത്തിന്റെ ചെളി കഴുകിക്കളയണമെങ്കിൽ ബിജെപിക്ക് ക്ഷേമ പരിപാടികൾ നടപ്പാക്കേണ്ടി വരും. അങ്ങനെ വന്നാൽ സാമ്പത്തിക പരിഷ്കരണങ്ങൾ പിന്നിലേക്കു തള്ളപ്പെടും. സമ്പദ്‌വ്യവസ്ഥയെ അതു ബാധിക്കുമോ എന്ന ആശങ്കയിൽ വിദേശ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിക്ഷേപം കുറച്ചേക്കാം. ഇതാണ് ഓഹരി വിപണിക്ക് ആവേശമില്ലാത്തതിനു കാരണം. പക്ഷേ കഴിഞ്ഞ വർഷം അവസാന പാദത്തിൽ 8.2% കണ്ടു വളർന്ന ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അത്ര പെട്ടെന്നൊന്നും വീഴില്ല. ഇനിയും ഉയരും. ഉത്തരോത്തരം ഉത്ക്കർഷം പ്രാപിക്കും.
∙ സെൻസെക്സ് ഇരട്ടിയാവുമോ?
അടുത്ത 3 വർഷം കൊണ്ട് സെൻസെക്സ് ഒരു ലക്ഷം കടക്കുമെന്നും 5 വർഷം കൊണ്ട് സൂചികകൾ ഇരട്ടിയാകുമെന്നുമൊക്കെ ഭാഗ്യ പ്രവചനങ്ങളുണ്ട്. കോർപ്പറേറ്റ് ലാഭം വർഷം 15% കണ്ടു വളരും. അപ്പോൾ ഓഹരി വിപണിയും അതേ നിലയിൽ കയറും.അടുത്ത വർഷം 80,000ത്തിലെത്തും. 2–3 വർഷം കൊണ്ട് ഒരു ലക്ഷത്തിലെത്തും. 5 വർഷം കൊണ്ട് ഇരട്ടിയാകും. അതായത് 2029ൽ സെൻസെക്സ് ഒന്നരലക്ഷം കടക്കും.!!! അതെന്തായാലും അപ്പോഴേക്കും രാഹുലിന്റെ ഓഹരികളും കയറിയിരിക്കും. മോത്തിലാലിന്റെ ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്റ് സൺ നടത്തിയ നിക്ഷേപം രാഷ്ട്രീയത്തിലായാലും ഓഹരി വിപണിയിലായാലും ഇനിയും പൊലിക്കും എന്നേ പറയാനുള്ളൂ.