ബിജെപിക്കുണ്ടായത് ജയമോ പരാജയമോ?– വായിക്കാം ‘ഇന്ത്യാ ഫയൽ’
തിരഞ്ഞെടുപ്പു പരാജയത്തിന്റെ പേരിലുള്ള, ഗൗരവതരമായ പരസ്യവിമർശനം ബിജെപിയിൽ അവസാനിച്ചത് 2015 നവംബർ 11ന് ആണ്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും പേരെടുത്തു പറയാതെ എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, ശാന്ത കുമാർ, യശ്വന്ത് സിൻഹ എന്നിവർ പ്രസ്താവനയിലൂടെ വിമർശിച്ചു. 2014ൽ മാർഗദർശക മണ്ഡലത്തിലേക്കു നിർബന്ധിത പ്രവേശനം ലഭിച്ചവർ മാത്രമല്ല, യാത്രകൾ നടത്തി പാർട്ടിയെ വളർത്തിയവരുമാണ് അഡ്വാനിയും ജോഷിയും. അവരുടെ പേരുകൾ ആദ്യം പരാമർശിച്ചിട്ടുള്ള പ്രസ്താവനയിൽനിന്ന്: ‘ആർക്കും ഉത്തരവാദിത്തമില്ലെന്ന് ഉറപ്പാക്കാനാണ് പരാജയത്തിന്റെ ഉത്തരവാദിത്തം എല്ലാവർക്കുമെന്നു പറയുന്നത്. പാർട്ടി ജയിച്ചിരുന്നെങ്കിൽ നേട്ടം കൈവശപ്പെടുത്തുമായിരുന്നവർ ബിഹാറിലെ ദുരന്തത്തിന്റെ ഉത്തരവാദിത്തം വച്ചൊഴിയാൻ വാശി പിടിക്കുന്നെന്നാണ് അതു വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ പാർട്ടിക്കുണ്ടായ ശോഷണമാണ് പുതിയ പരാജയത്തിന്റെ മുഖ്യകാരണം. പരാജയകാരണങ്ങൾ, പാർട്ടി ഏതാനും പേർക്ക് അമിതമായി കീഴ്‌പ്പെടാൻ നിർബന്ധിതമായത്, എങ്ങനെ പാർട്ടിയിലെ അഭിപ്രായഐക്യരീതി നശിപ്പിക്കപ്പെട്ടു

തിരഞ്ഞെടുപ്പു പരാജയത്തിന്റെ പേരിലുള്ള, ഗൗരവതരമായ പരസ്യവിമർശനം ബിജെപിയിൽ അവസാനിച്ചത് 2015 നവംബർ 11ന് ആണ്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും പേരെടുത്തു പറയാതെ എൽ.കെ.അഡ്വാനി, മുരളി മനോഹർ ജോഷി, ശാന്ത കുമാർ, യശ്വന്ത് സിൻഹ എന്നിവർ പ്രസ്താവനയിലൂടെ വിമർശിച്ചു. 2014ൽ മാർഗദർശക മണ്ഡലത്തിലേക്കു നിർബന്ധിത പ്രവേശനം ലഭിച്ചവർ മാത്രമല്ല, യാത്രകൾ നടത്തി പാർട്ടിയെ വളർത്തിയവരുമാണ് അഡ്വാനിയും ജോഷിയും. അവരുടെ പേരുകൾ ആദ്യം പരാമർശിച്ചിട്ടുള്ള പ്രസ്താവനയിൽനിന്ന്:
‘ആർക്കും ഉത്തരവാദിത്തമില്ലെന്ന് ഉറപ്പാക്കാനാണ് പരാജയത്തിന്റെ ഉത്തരവാദിത്തം എല്ലാവർക്കുമെന്നു പറയുന്നത്. പാർട്ടി ജയിച്ചിരുന്നെങ്കിൽ നേട്ടം കൈവശപ്പെടുത്തുമായിരുന്നവർ ബിഹാറിലെ ദുരന്തത്തിന്റെ ഉത്തരവാദിത്തം വച്ചൊഴിയാൻ വാശി പിടിക്കുന്നെന്നാണ് അതു വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ പാർട്ടിക്കുണ്ടായ ശോഷണമാണ് പുതിയ പരാജയത്തിന്റെ മുഖ്യകാരണം. പരാജയകാരണങ്ങൾ, പാർട്ടി ഏതാനും പേർക്ക് അമിതമായി കീഴ്‌പ്പെടാൻ നിർബന്ധിതമായത്, എങ്ങനെ പാർട്ടിയിലെ അഭിപ്രായഐക്യരീതി നശിപ്പിക്കപ്പെട്ടു എന്നിവയെക്കുറിച്ചു വിശദമായ പരിശോധന വേണം.’ അതിനുശേഷം, പരസ്യ–രഹസ്യ വിമർശനത്തിന് അവസരമുള്ള വലിയ തിരഞ്ഞെടുപ്പു പരാജയങ്ങൾ ബിജെപിക്കുണ്ടായിട്ടില്ല. ഉണ്ടായെങ്കിൽത്തന്നെ, വിമർശിക്കാൻ ആരെങ്കിലും ധൈര്യപ്പെടുമായിരുന്നില്ല; പാർട്ടി പ്രത്യേകതരം വിമർശനാതീത സ്വഭാവം കൈവരിച്ചുകഴിഞ്ഞിരുന്നു.
18–ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിക്കു ജയമാണോ പരാജയമാണോ ഉണ്ടായത്? 240 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതു ജയമാണ്. എന്നാൽ, 2019ൽ 303 സീറ്റ് (37.7% വോട്ട്) നേടിയിരുന്നു. ഇത്തവണ 63 സീറ്റ് കുറഞ്ഞു; ലഭിച്ച വോട്ട് 36.56%. മത്സരിച്ചതിൽ ഏകദേശം 200 സീറ്റിൽ ജയിച്ചില്ല. മുൻപ്, തനിച്ചുള്ള ഭൂരിപക്ഷത്തെ വലിയ ജയമായി അവകാശപ്പെട്ടിരുന്നതിനാലും 370 സീറ്റായിരുന്നു വിജയലക്ഷ്യം എന്നതിനാലും ബിജെപിക്ക് ഇത്തവണ പരാജയമാണ് സംഭവിച്ചത്. പക്ഷേ, പരാജയമെന്ന വാക്ക് നേതാക്കൾ പറയുന്നില്ലെന്നു മാത്രമല്ല, ഫലത്തെ ജയംതന്നെയായി വ്യാഖ്യാനിക്കുന്നുമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി: ‘സംഖ്യയെടുത്താൽ, കൂട്ടുകക്ഷി സർക്കാരുകളുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സർക്കാരാണിത്. നമുക്കു തോൽവി സംഭവിച്ചിട്ടില്ല. ജൂൺ നാലിനുശേഷമുള്ള നമ്മുടെ പെരുമാറ്റം ശ്രദ്ധിച്ചാലറിയാം, ജയം എങ്ങനെ ഉൾക്കൊള്ളണമെന്നു നമുക്കറിയാമെന്ന്... ഈ ജയം അംഗീകരിക്കാതിരിക്കാൻ, ഈ ജയത്തിന്മേൽ ‘പരാജയത്തിന്റെ നിഴൽ’ വീഴ്ത്താൻ ശ്രമങ്ങളുണ്ടായി. അത്തരം ശ്രമങ്ങൾ ഫലം നൽകിയില്ല...’
യഥാർഥത്തിൽ സംഭവിച്ചതു സംബന്ധിച്ച് വിവിധ ചേരികളിലുള്ളവരും േചരിചേരാത്തവരുമായ ഒട്ടേറെപ്പേരുടെ വിശകലനങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. അതിൽ, ആർഎസ്എസ് മുൻ വക്താവ് റാം മാധവ്, ആർഎസ്എസ് സ്ഥാപകൻ കെ.എസ്.ഹെഡ്ഗേവാറുടെ ജീവചരിത്രകാരൻ രാകേഷ് സിൻഹ എംപി എന്നിവർ ഇംഗ്ലിഷ് ദിനപത്രത്തിലെഴുതിയ ലേഖനങ്ങൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. കാരണം, അതു നാഗ്പുരിന്റെ തണലിൽനിന്നുള്ള നോട്ടമാണ്. 272 എന്ന മാന്ത്രികസംഖ്യയിൽ എത്തിയില്ലെങ്കിലും ഇത്തവണയും ഫലം മോദിയുടെ ഭരണത്തുടർച്ചയ്ക്കാണ്, മോദിയെയും നെഹ്റുവിനെയും വെറും രാഷ്ട്രീയ വേഷക്കാർ മാത്രമായി കാണരുത്, കേരളത്തിലുൾപ്പെടെ പാർട്ടിക്കുണ്ടായ വോട്ടുവളർച്ച കുതിപ്പാണ്, മോദി ഭരണത്തിലെ നല്ല കാര്യങ്ങൾ എന്തൊക്കെ എന്നിങ്ങനെ വിശദമായി പറഞ്ഞിട്ട് രാകേഷ് സിൻഹ എഴുതുന്നു:
‘എന്നിരുന്നാലും, 2024ലെ തിരഞ്ഞെടുപ്പ് പാർട്ടിക്ക് ഏതാനും പാഠങ്ങൾ നൽകുന്നു. നേതൃത്വത്തിന്റെ ജനകീയതയും വിശ്വാസ്യതയും നടപ്പാക്കുന്ന ക്ഷേമപദ്ധതികളും മാത്രം പ്രയോജനപ്പെടുത്തി, എംപിമാർക്കു മണ്ഡലങ്ങളോടുള്ള ധാർമിക ഉത്തരവാദിത്തത്തിൽനിന്നു രക്ഷപ്പെടാനാവില്ല. രാജ്യത്തെ ഏതാണ്ട് എല്ലാ മണ്ഡലത്തിലും മോദിക്കുള്ള ജനകീയത അവരിൽ ഒട്ടേറെപ്പേർക്ക് പിന്തുണയായിട്ടുണ്ട്. അതിനെ ചെറുതാക്കി കാണരുത്. 2019ലെ തിരഞ്ഞെടുപ്പിനുശേഷം, ബിജെപി എംപിമാരുടെ ആദ്യയോഗത്തിൽ മോദി നിർദേശിച്ചതു ഞാനോർക്കുന്നു: സഹപ്രവർത്തകർ ജനത്തെ മറക്കരുതെന്നും യോഗങ്ങൾ, കായിക പരിപാടികൾ, ക്ഷേമപദ്ധതികൾ എന്നിവയിലൂടെ ജനങ്ങളിലേക്ക് ഇറങ്ങണമെന്നുമായിരുന്നു അത്. ആ വാക്കുകൾ ശ്രദ്ധിക്കുന്നതിലുണ്ടായ വീഴ്ചയാണ് ഇപ്പോഴത്തെ പരാജയത്തിന്റെ അടിസ്ഥാന കാരണം. ബിജെപിയുടെ സാമൂഹികാടിത്തറ വളർത്താൻ ക്ഷേമപദ്ധതികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ചില എംപിമാർക്കും സ്ഥാനാർഥികൾക്കുമുള്ള വിശ്വാസക്കമ്മി ശ്രദ്ധിക്കുന്നതിനു പാർട്ടിക്കു തടസ്സമായി.’
ഒട്ടേറെ തിരഞ്ഞെടുപ്പുകൾക്കു മേൽനോട്ടം വഹിച്ചിട്ടുള്ള താൻ, ഇത്തവണത്തെ ഫലം കണ്ട് മറ്റു പലരെയുംപോലെ ആശ്ചര്യപ്പെട്ടെന്നു പറഞ്ഞാണ് റാം മാധവ് ലേഖനം തുടങ്ങുന്നത്. ഫലം പാർട്ടിക്കു നൽകിയ ആശ്വാസങ്ങൾ പറഞ്ഞശേഷം ഇങ്ങനെ തുടരുന്നു: ‘ഏറെ പ്രതീക്ഷയർപ്പിച്ച ഉത്തർപ്രദേശിലാണ് ഭരണകക്ഷിക്ക് ഏറ്റവും വലിയ തിരിച്ചടിയും നാണക്കേടും ഉണ്ടായതെന്നതു നിഷേധിക്കാനാവാത്ത വസ്തുതയാണ്... കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ജനകീയ സർക്കാരുകൾ, അയോധ്യയിലെയും കാശിയിലെയും മാറ്റങ്ങൾ ഉൾപ്പെടെ ഒട്ടേറെ നല്ല പ്രവൃത്തികൾ ഒക്കെയുണ്ടായിട്ടും 2019ൽ ഉണ്ടായിരുന്നതിൽ പകുതിയോളം സീറ്റ് നഷ്ടപ്പെടുന്നതിലാണ് ബിജെപി എത്തിനിന്നത്.’
പ്രതിപക്ഷത്തെക്കുറിച്ച് റാം മാധവ്: ‘ഇന്ത്യാസഖ്യം ഇത്ര മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്നു പലരും പ്രതീക്ഷിച്ചില്ല. ഒടുവിൽ, സഖ്യത്തിലെ കക്ഷികൾ, പ്രത്യേകിച്ചും കോൺഗ്രസ് പല സംസ്ഥാനങ്ങളിലും എസ്പി, ടിഎംസി, ഡിഎംകെ, എൻസിപി, ശിവസേന (ഉദ്ധവ് വിഭാഗം) എന്നിവ അവരവരുടെ സംസ്ഥാനങ്ങളിലും അഭിനന്ദനീയമായ നേട്ടത്തിലൂടെ 230 സീറ്റിലെത്തി. രാജ്യത്തെ ഏതാണ്ട് പകുതി സീറ്റിൽ മത്സരിച്ച കോൺഗ്രസിനു തങ്ങളുടെ വോട്ട് 1.5% വർധിപ്പിക്കാനായി, തുടർച്ചയായി മൂന്നാം തിരഞ്ഞെടുപ്പിലും സീറ്റെണ്ണത്തിൽ മൂന്നക്കസംഖ്യ നേടാനായില്ലെങ്കിലും.*വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസുണ്ടാക്കിയ നേട്ടം ബിജെപി കാണാതെപോവരുത്.’
ശക്തമായ പ്രതിപക്ഷത്തിന്റെ ആവശ്യകത, സഖ്യങ്ങളുടെ ചരിത്രം തുടങ്ങിയവ വിശദമായി പറഞ്ഞിട്ട് റാം മാധവ് ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെ: ‘മൂന്നാം തവണ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎയുടെ ജയമെന്നതു പാർലമെന്ററി റെക്കോർഡാണ്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ, പരസ്പരം അംഗീകരിക്കുന്ന ഉത്തരവാദിത്ത രാഷ്ട്രീയമാണ് ഇരുപക്ഷത്തുനിന്നും വേണ്ടത്. പല കാരണങ്ങളാൽ മഹാത്മാഗാന്ധി സ്മരിക്കപ്പെടാറുണ്ട്. സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലത്ത് സഖ്യകക്ഷി രാഷ്ട്രീയം ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹമാണ്. വിനയവും മര്യാദയുമായിരുന്നു അദ്ദേഹത്തിന്റെ വിജയകാരണങ്ങൾ; ഇന്ത്യൻ രാഷ്ട്രീയത്തിന് ഇപ്പോൾ ഏറ്റവും ആവശ്യമുള്ള ഗുണങ്ങളാണവ. സമന്മാരാക്കാൻ സഖ്യസംവിധാനങ്ങൾക്കു വലിയ ശേഷിയുണ്ട്. വരും വർഷങ്ങളിൽ നമ്മുടെ രാഷ്ട്രീയത്തിൽ അത്തരം ഗുണങ്ങൾ പുനഃസ്ഥാപിക്കപ്പടുന്നതു നമ്മൾ കാണുമെന്നു പ്രതീക്ഷിക്കാം.’
അമ്മവീട്ടുകാരെന്നാൽ അടുത്തറിയാവുന്നവരാണ്. അങ്ങനെയുള്ള രണ്ടുപേരാണ് പരാജയം കാര്യകാരണസഹിതം വിശദീകരിച്ചത്. അതിനെ മറികടന്നു പറയുന്നത് ഇപ്പോൾ അഭംഗിയാവും. പാർട്ടിക്കു സംഭവിച്ചതു പരാജയംതന്നെയെന്നു വിലയിരുത്തി ആർഎസ്എസ് വീണ്ടും നിയന്ത്രണച്ചരട് കയ്യേൽക്കുന്നുവെന്നു മാത്രം പറയാം. മന്ത്രിസഭാരൂപീകരണത്തിനുള്ള പാർട്ടിച്ചർച്ചകളിൽ മാതൃപ്രസ്ഥാനത്തിന്റെ പ്രധാനനേതാക്കൾ പങ്കെടുത്തുവെന്നതും മറ്റെന്തെങ്കിലുമല്ല സൂചിപ്പിക്കുന്നത്.
(വിമതനായി മത്സരിച്ചു ജയിച്ചയാളും പിന്തുണച്ചതോടെ കോൺഗ്രസിന്റെ അംഗസംഖ്യ നൂറ്റിയൊന്നായി)