പൊലീസ്, ഇന്റലിജൻസ്, ഫിഷറീസ് വകുപ്പ്, നാവികസേന, കോസ്റ്റ് ഗാർഡ്, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവ ചേർന്ന് ഒന്നര മാസം മുൻപു കേരളത്തിലെ തുറമുഖങ്ങളിൽ പരിശോധന നടത്തി. കണ്ടെത്തിയത് ഒട്ടേറെ നിയമലംഘനങ്ങൾ. കേരളത്തിന്റെ തീരം, പ്രത്യേകിച്ചും തുറമുഖങ്ങൾ നേരിടുന്ന സുരക്ഷാഭീഷണിയടക്കം വിശദമായി രേഖപ്പെടുത്തിയ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. പക്ഷേ, നടപടിയൊന്നുമുണ്ടായില്ല. തീരസുരക്ഷയിൽ എവിടെയാണ് വിള്ളലുകൾ? ആരാണ് ഉത്തരവാദി... ചോദ്യങ്ങളേറെയാണ്. കള്ളക്കടത്ത്, ലഹരിക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങി രാജ്യരക്ഷയെ ഗുരുതരമായി ബാധിക്കുന്ന നുഴഞ്ഞുകയറ്റം വരെ നടക്കുന്നയിടമായി നമ്മുടെ കടൽത്തീരങ്ങൾ മാറുന്നു. തീരസുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഒട്ടേറെ നടപടിക്രമങ്ങളുണ്ട്. പക്ഷേ, കേരളത്തിലെ തുറമുഖങ്ങളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും (എഫ്എൽസി) അവയിൽ പലതും പാലിക്കപ്പെടുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊലീസ്, ഇന്റലിജൻസ്, ഫിഷറീസ് വകുപ്പ്, നാവികസേന, കോസ്റ്റ് ഗാർഡ്, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവ ചേർന്ന് ഒന്നര മാസം മുൻപു കേരളത്തിലെ തുറമുഖങ്ങളിൽ പരിശോധന നടത്തി. കണ്ടെത്തിയത് ഒട്ടേറെ നിയമലംഘനങ്ങൾ. കേരളത്തിന്റെ തീരം, പ്രത്യേകിച്ചും തുറമുഖങ്ങൾ നേരിടുന്ന സുരക്ഷാഭീഷണിയടക്കം വിശദമായി രേഖപ്പെടുത്തിയ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. പക്ഷേ, നടപടിയൊന്നുമുണ്ടായില്ല. തീരസുരക്ഷയിൽ എവിടെയാണ് വിള്ളലുകൾ? ആരാണ് ഉത്തരവാദി... ചോദ്യങ്ങളേറെയാണ്. 

കള്ളക്കടത്ത്, ലഹരിക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങി രാജ്യരക്ഷയെ ഗുരുതരമായി ബാധിക്കുന്ന നുഴഞ്ഞുകയറ്റം വരെ നടക്കുന്നയിടമായി നമ്മുടെ കടൽത്തീരങ്ങൾ മാറുന്നു. തീരസുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഒട്ടേറെ നടപടിക്രമങ്ങളുണ്ട്. പക്ഷേ, കേരളത്തിലെ തുറമുഖങ്ങളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും (എഫ്എൽസി) അവയിൽ പലതും പാലിക്കപ്പെടുന്നില്ല. 

ADVERTISEMENT

∙ കടവുകളും വാടകയ്ക്ക്

590 കിലോമീറ്റർ ദൈർഘ്യമുണ്ട് കേരളത്തിന്റെ കടൽത്തീരത്തിന്. ഓരോ 25 കിലോമീറ്ററിലും ഓരോന്ന് എന്ന മട്ടിലാണ് തുറമുഖങ്ങളുടെ പ്രവർത്തനം. 24 അംഗീകൃത തുറമുഖങ്ങളും 204 അംഗീകൃത എഫ്എൽസികളും സംസ്ഥാനത്തുണ്ട്. ഇതിനു പുറമേ, 125 അനധികൃത എഫ്എൽസികൾ പ്രവർത്തിക്കുന്നതായി പൊലീസ് കണ്ടെത്തിയിട്ടുമുണ്ട്. എഫ്എൽസി നോട്ടിഫിക്കേഷൻ അവസാനം നടന്നത് 2017–18ൽ. അതിനാൽ, അനധികൃത കേന്ദ്രങ്ങളുടെ എണ്ണം കൂടി. മീൻപിടിത്ത ബോട്ടുകൾ അടുപ്പിക്കാൻ കടവുകളുണ്ടാക്കി വാടകയ്ക്കു കൊടുക്കുന്ന രീതിയുമുണ്ട്. തീരസുരക്ഷ ചോരുന്ന ഇടമാണ് ഇത്തരം കടവുകൾ. ഇതുവഴി എന്തെല്ലാം എത്തുന്നുവെന്ന് ആർക്കുമറിയില്ല.

മുനമ്പം ഹാർബറിൽനിന്നുള്ള കാഴ്ച (ചിത്രം: മനോരമ) (Image is only for Representative Purpose)
ADVERTISEMENT

∙ ക്യാമറയുടെ പൊടിപോലുമില്ല

കേരളത്തിലെ മിക്ക തുറമുഖങ്ങളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും നിരീക്ഷണ ക്യാമറകൾ ഇല്ല. ഉള്ളവയിൽ പലതും പ്രവർത്തനക്ഷമവുമല്ല. 10 രൂപ ടിക്കറ്റെടുത്താൽ തോപ്പുംപടി ഹാർബറിൽ ആർക്കും ഏതുസമയത്തും പ്രവേശിക്കാം. ദിവസം പതിനായിരത്തിലേറെപ്പേരെത്തുന്ന ഇവിടെ സുരക്ഷാ സംവിധാനങ്ങൾ ഒന്നുമില്ല. അഴീക്കലും ചേറ്റുവയിലും പുതിയാപ്പയിലുമെല്ലാം സ്ഥിതി ഇതുതന്നെ. 2021ലെ ‘കേരള മത്സ്യ സംഭരണവും വിപണനവും ഗുണനിലവാര പരിപാലനവും’ നിയമപ്രകാരം കലക്ടർ ചെയർമാനായ സൊസൈറ്റിയുടെ കീഴിലാവണം തുറമുഖങ്ങൾ. മുനമ്പം ഇത്തരത്തിലുള്ളതാണ്. മറ്റിടങ്ങളിൽ നടപ്പാക്കിയിട്ടില്ല. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ (എച്ച്ഇഡി) നിയന്ത്രണത്തിലാണു പ്രവർത്തനമെങ്കിലും സുരക്ഷാ നിർവഹണത്തിൽ ഇവർക്കു റോളില്ല. 

ADVERTISEMENT

∙ വീഴ്ചകൾ ഇനിയുമേറെ

ആരൊക്കെയോ വരുന്നു, എന്തൊക്കെയോ കൈമാറുന്നു. പരിശോധനാ സംവിധാനമോ സ്കാനിങ്ങോ ഇല്ല. ഏതൊക്കെ ബോട്ടുകളിൽ എത്രപേർ കടലിൽ പോകുന്നെന്നോ എത്രപേർ തിരിച്ചെത്തുന്നെന്നോ കണക്കില്ല. മലയാളികളായ മത്സ്യത്തൊഴിലാളികളെ വെട്ടിച്ചു നിയമലംഘനം അസാധ്യമാണ്. എന്നാൽ, ഇപ്പോൾ ബോട്ടുകളിലെയും തുറമുഖങ്ങളിലെയും ജോലിക്കാരിൽ ഭൂരിഭാഗവും ഇതര സംസ്ഥാനക്കാർ. ലൈസൻസും ആധാർ കാർഡുമൊന്നും ഇല്ലാത്തവരുമുണ്ട്. ആലപ്പുഴയിൽ ആധാർ ഇല്ലാത്തതിനു കേസെടുത്തത് ഈയിടെ. 

ചിത്രം: മനോരമ (Image is only for Representative Purpose)

ക്രിമിനൽ പശ്ചാത്തലമുള്ളവരും വ്യാജ  രേഖയുമായെത്തുന്ന ബംഗ്ലദേശ് പൗരന്മാരും ബോട്ടുകളെ ഒളിയിടങ്ങളാക്കുന്നുമുണ്ട്. അക്രമത്തിലോ അപകടത്തിലോ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ എത്താത്ത സംഭവങ്ങളുമേറെ. ബംഗ്ലദേശിൽ നിന്നുള്ളവരാണ് ഇവരിൽ പലരും. 2023 ഏപ്രിൽ 20ന് എറണാകുളം ചെറായി രക്തേശ്വരി ഭാഗത്തു മരിച്ച സാഹിദുൽ ഇസ്‌ലാം, മുനമ്പം കായലിൽ 2023 ഒക്ടോബർ 28നു കൊല്ലപ്പെട്ട ഹിലാൽ ഷേക്ക് എന്നീ ബംഗ്ലദേശ് പൗരന്മാർ ഉദാഹരണങ്ങൾ. ഇന്നു ജോലിക്കെത്തിയവരെ നാളെ കണ്ടെന്നിരിക്കില്ല. പലരുടെയും പശ്ചാത്തലം ആർക്കുമറിയില്ല. ഇതോടെ തുറമുഖങ്ങളിൽ നിയമലംഘനങ്ങൾ കൂടി; സുരക്ഷാ ഭീഷണിയേറി.

∙ തിരക്കേറി, സുരക്ഷ പാളി

കടലിലും അപകടങ്ങളേറുകയാണ്. മാസം ശരാശരി 15 കേസുകളാണു കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കടൽ ട്രാഫിക് വർധിക്കുന്നതിന്റെ ലക്ഷണമാണിത്. ഇതിനൊപ്പം കടൽക്കൊള്ളയും വലിയ തോതിൽ നടക്കുന്നു. ലഹരിക്കടത്തു സംഘങ്ങളും സജീവം. കൊച്ചി തുറമുഖം വിട്ട കപ്പലിനെ ലഹരിക്കടത്തു സംശയിച്ച് തടഞ്ഞ് തിരിച്ചെത്തിച്ചതു മാസങ്ങൾക്കു മുൻപാണ്. ദുബായിൽനിന്നു മലേഷ്യയിലേക്കു ചരക്കുമായി സഞ്ചരിച്ച കപ്പലിനെ കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെയാണു പിടികൂടിയത്.

ചിത്രം: മനോരമ (Image is only for Representative Purpose)

മൂന്നു കന്യാകുമാരി സ്വദേശികൾ അജ്ഞാത ബോട്ടിൽ കുവൈത്തിൽനിന്നു മുംബൈയിലെത്തിയത് കഴിഞ്ഞ ഫെബ്രുവരിയിൽ. പാക്കിസ്ഥാൻ വഴി 10–ാം ദിവസം മുംബൈയിലെത്തി. പല രാജ്യങ്ങളിലെ സേനകളെ മറികടന്ന് അവർ നടത്തിയ അനധികൃതയാത്ര  സമുദ്രസുരക്ഷയ്ക്കു മുന്നിലെ വലിയ ചോദ്യചിഹ്നമാണ്. 2008ൽ മുംബൈയിൽ ആക്രമണം നടത്തിയ പാക്ക് ഭീകരരെത്തിയതു കടൽവഴിയാണ്. ഇതേത്തുടർന്നാണ് കേരളത്തിൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനുകൾ ആരംഭിച്ചത്. വിവിധ സേനകളുടെ സുരക്ഷാ ഓഡിറ്റിങ്ങും ‘സാഗർ കവച്’ എന്ന പേരിൽ ഒരുമിച്ചുള്ള പരിശീലന പദ്ധതിയുമുണ്ട്. എന്നിട്ടും തീരം സുരക്ഷിതമല്ലെന്നത് അപകടകരമാണ്.

ജാഗ്രത കൂട്ടാൻ എന്തുചെയ്യണം? വിദഗ്ധർ പറയുന്നു

∙ ഹാർബർ മാനേജ്മെന്റ് കമ്മിറ്റി കാര്യക്ഷമമാക്കണം. 

∙ ഹാർബറുകൾക്കു മതിലും വേലിയും കവാടവും വേണം. 

∙ സിസിടിവി ക്യാമറകൾ, വെഹിക്കിൾ സ്കാനർ, ബോട്ടുകളുടെ സ്ക്രീനിങ് സംവിധാനം എന്നിവ അത്യാവശ്യം. 

∙ വാഹനങ്ങളുടെ വരവും പോക്കും നിയന്ത്രിക്കണം.  

∙ ഹാർബറുകളുടെ സൗകര്യങ്ങൾ വർധിപ്പിക്കണം; അനധികൃത കടവുകൾ പൂട്ടണം.

∙ തീരദേശ പൊലീസിനെ മറൈൻ ബറ്റാലിയനാക്കി സ്വതന്ത്ര സേനയാക്കണം. 

∙ ബോട്ടുകൾ കടലിൽ പോകുന്നതും 

തിരിച്ചെത്തുന്നതും രേഖപ്പെടുത്തണം. 

∙ ബോട്ട് ജീവനക്കാരുടെ വ്യക്തി വിവരങ്ങൾ രേഖപ്പെടുത്തണം. (കോവിഡ് കാലത്ത് ഇതുണ്ടായിരുന്നു. പിന്നീട് നിർത്തി)

∙ ബോട്ട് ലൈസൻസ്, പെർമിറ്റ്, റജിസ്ട്രേഷൻ നിയമങ്ങൾ കർശനമാക്കണം. 

∙ എല്ലാ ബോട്ടുകളിലും തീരത്തെ സുരക്ഷാസേനയുമായി അപ്പപ്പോൾ ബന്ധപ്പെടാവുന്ന കമ്യൂണിക്കേഷൻ സംവിധാനമായ എഐഎസ് (ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം) നിർബന്ധമാക്കണം. കേരളത്തിൽ 95 ശതമാനം ബോട്ടിലും ഇതില്ല. 

∙ കടലോര ജാഗ്രതാ സമിതികളും ഹാർബർ സുരക്ഷാസമിതിയും ശക്തമാക്കണം.

English Summary:

Fortifying Kerala's Maritime Gateways: Need Strategies for Securing the Harbors

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT