‘നോട്ട’ വെറും ഓട്ടക്കാലണയല്ലെന്ന് തെളിയിച്ചത് ഇൻഡോറാണ്. സ്ഥാനാർഥികളിൽ ആര്‍ക്കും വോട്ട് ചെയ്യാൻ താൽപര്യമില്ലെങ്കിൽ നോട്ടയ്ക്ക് വോട്ട് ചെയ്യാം. അങ്ങനെ ഒരു തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷൻ എടുത്തപ്പോൾ എല്ലാവരും ഒന്നു സംശയിച്ചു. ആരെങ്കിലും നോട്ടയ്ക്ക് വോട്ട് ചെയ്യുമോ എന്ന്. ചെയ്യുമെന്നു മാത്രമല്ല നോട്ടയ്ക്ക് വേണ്ടി വോട്ട് ചോദിക്കാൻ കോൺഗ്രസ് പാർട്ടി ഇൻഡോറിൽ മുന്നിട്ടിറങ്ങി. ആ നോട്ട 2 ലക്ഷത്തിലേറെ വോട്ട് പിടിച്ചപ്പോൾ ബിജെപി സ്ഥാനാർഥി സഞ്ജീവ് ലഘാനി ജയിച്ചത് 11 ലക്ഷം വോട്ടിന്. അതും ഇതുവരെയുള്ള ഭൂരിപക്ഷത്തിന്റെ റെക്കോഡ് ഭേദിച്ചുകൊണ്ട്. വോട്ടറുടെ മനസ്സാണ് ഭൂരിപക്ഷത്തിന്റെ കണക്കുകളെന്നതാണ് വാസ്തവം. ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും ഈ കണക്കുകൾ തിരിഞ്ഞു മറിയും.

‘നോട്ട’ വെറും ഓട്ടക്കാലണയല്ലെന്ന് തെളിയിച്ചത് ഇൻഡോറാണ്. സ്ഥാനാർഥികളിൽ ആര്‍ക്കും വോട്ട് ചെയ്യാൻ താൽപര്യമില്ലെങ്കിൽ നോട്ടയ്ക്ക് വോട്ട് ചെയ്യാം. അങ്ങനെ ഒരു തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷൻ എടുത്തപ്പോൾ എല്ലാവരും ഒന്നു സംശയിച്ചു. ആരെങ്കിലും നോട്ടയ്ക്ക് വോട്ട് ചെയ്യുമോ എന്ന്. ചെയ്യുമെന്നു മാത്രമല്ല നോട്ടയ്ക്ക് വേണ്ടി വോട്ട് ചോദിക്കാൻ കോൺഗ്രസ് പാർട്ടി ഇൻഡോറിൽ മുന്നിട്ടിറങ്ങി. ആ നോട്ട 2 ലക്ഷത്തിലേറെ വോട്ട് പിടിച്ചപ്പോൾ ബിജെപി സ്ഥാനാർഥി സഞ്ജീവ് ലഘാനി ജയിച്ചത് 11 ലക്ഷം വോട്ടിന്. അതും ഇതുവരെയുള്ള ഭൂരിപക്ഷത്തിന്റെ റെക്കോഡ് ഭേദിച്ചുകൊണ്ട്. വോട്ടറുടെ മനസ്സാണ് ഭൂരിപക്ഷത്തിന്റെ കണക്കുകളെന്നതാണ് വാസ്തവം. ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും ഈ കണക്കുകൾ തിരിഞ്ഞു മറിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നോട്ട’ വെറും ഓട്ടക്കാലണയല്ലെന്ന് തെളിയിച്ചത് ഇൻഡോറാണ്. സ്ഥാനാർഥികളിൽ ആര്‍ക്കും വോട്ട് ചെയ്യാൻ താൽപര്യമില്ലെങ്കിൽ നോട്ടയ്ക്ക് വോട്ട് ചെയ്യാം. അങ്ങനെ ഒരു തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷൻ എടുത്തപ്പോൾ എല്ലാവരും ഒന്നു സംശയിച്ചു. ആരെങ്കിലും നോട്ടയ്ക്ക് വോട്ട് ചെയ്യുമോ എന്ന്. ചെയ്യുമെന്നു മാത്രമല്ല നോട്ടയ്ക്ക് വേണ്ടി വോട്ട് ചോദിക്കാൻ കോൺഗ്രസ് പാർട്ടി ഇൻഡോറിൽ മുന്നിട്ടിറങ്ങി. ആ നോട്ട 2 ലക്ഷത്തിലേറെ വോട്ട് പിടിച്ചപ്പോൾ ബിജെപി സ്ഥാനാർഥി സഞ്ജീവ് ലഘാനി ജയിച്ചത് 11 ലക്ഷം വോട്ടിന്. അതും ഇതുവരെയുള്ള ഭൂരിപക്ഷത്തിന്റെ റെക്കോഡ് ഭേദിച്ചുകൊണ്ട്. വോട്ടറുടെ മനസ്സാണ് ഭൂരിപക്ഷത്തിന്റെ കണക്കുകളെന്നതാണ് വാസ്തവം. ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും ഈ കണക്കുകൾ തിരിഞ്ഞു മറിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നോട്ട’ വെറും ഓട്ടക്കാലണയല്ലെന്ന് തെളിയിച്ചത് ഇൻഡോറാണ്. സ്ഥാനാർഥികളിൽ ആര്‍ക്കും വോട്ട് ചെയ്യാൻ താൽപര്യമില്ലെങ്കിൽ നോട്ടയ്ക്ക് വോട്ട് ചെയ്യാം. അങ്ങനെ ഒരു തീരുമാനം തിരഞ്ഞെടുപ്പു കമ്മിഷൻ എടുത്തപ്പോൾ എല്ലാവരും ഒന്നു സംശയിച്ചു. ആരെങ്കിലും നോട്ടയ്ക്ക് വോട്ട് ചെയ്യുമോ എന്ന്. ചെയ്യുമെന്നു മാത്രമല്ല നോട്ടയ്ക്ക് വേണ്ടി വോട്ട് ചോദിക്കാൻ കോൺഗ്രസ് പാർട്ടി ഇൻഡോറിൽ മുന്നിട്ടിറങ്ങി. ആ നോട്ട 2 ലക്ഷത്തിലേറെ വോട്ട് പിടിച്ചപ്പോൾ ബിജെപി സ്ഥാനാർഥി സഞ്ജീവ് ലഘാനി ജയിച്ചത് 11 ലക്ഷം വോട്ടിന്. അതും ഇതുവരെയുള്ള ഭൂരിപക്ഷത്തിന്റെ റെക്കോഡ് ഭേദിച്ചുകൊണ്ട്. വോട്ടറുടെ മനസ്സാണ് ഭൂരിപക്ഷത്തിന്റെ കണക്കുകളെന്നതാണ് വാസ്തവം. ഓരോ തിരഞ്ഞെടുപ്പു കഴിയുമ്പോഴും ഈ കണക്കുകൾ തിരിഞ്ഞു മറിയും.

അതിനാൽ തന്നെ പരമാവധി വോട്ട് നേടി തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് ഏതൊരു സ്ഥാനാർഥിയുടെയും സ്വപ്നമാണ്. മണ്ഡലത്തിലെ പകുതിയിലേറെപ്പേരുടെ പിന്തുണ നേടുക ചെറിയ കാര്യമല്ല. പ്രത്യേകിച്ച് മണ്ഡലങ്ങളിൽ പത്തും പതിനഞ്ചും ലക്ഷം വോട്ടർമാരുള്ളപ്പോൾ ഇത്തരത്തിൽ ജനമനം കീഴടക്കുന്നത് ചെറിയ കാര്യമല്ല. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും 50 ശതമാനത്തിലധികം വോട്ട് നേടി, സ്വപ്ന വിജയം സ്വന്തമാക്കിയവർ ഏറെയാണ്. കഴിഞ്ഞ 3 പൊതുതിരഞ്ഞെടുപ്പുകളിൽ 200ൽ അധികം പേരാണ് ഇത്തരത്തിൽ തിളക്കമാർന്ന വിജയത്തിന്റെ ഉടമകളായത്.

പകുതിയിലേറെ വോട്ട് നേടി വിജയിച്ചവരുടെ കണക്കിൽ 2019 തിരഞ്ഞെടുപ്പ് ഫലത്തെ അപേക്ഷിച്ച് ഇത്തവണ വൻ ഇടിവുണ്ടായി. വളരെ കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയവരുടെ എണ്ണത്തിലുണ്ടായ കുറവും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമാണ്. 78 ശതമാനം വോട്ട് നേടിയും 23.4 ശതമാനം വരെ മാത്രം വോട്ടു നേടിയും ലോക്സഭയിലെത്തിയവരുണ്ട്. 

ADVERTISEMENT

∙ എംപിമാരുടെ ജനപിന്തുണ കുറഞ്ഞതോ, നേർക്കുനേർ പോരാട്ടമോ?

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏറെക്കുറെ ഭരണ - പ്രതിപക്ഷ നേർക്കുനേർ പോരാട്ടമായിരുന്നു. തമിഴ്നാട്, പഞ്ചാബ്, തെലങ്കാന, സംസ്ഥാനങ്ങളിലൊഴികെ എല്ലായിടത്തും ബിജെപിയോ ദേശീയ ജനാധിപത്യ സഖ്യ (എൻഡിഎ) കക്ഷികളോ ഇന്ത്യ സഖ്യവുമായി നേർക്കുനേർ ഏറ്റുമുട്ടി. യുപിയിൽ മൂന്നാം കക്ഷിയായി ബിഎസ്പി ശക്തികാട്ടിയതുപോലെ ഒഡിഷയിൽ ബിജെപിയും ബിജെഡിയും കോൺഗ്രസും ബംഗാളിൽ ബിജെപിയും തൃണമൂലും സിപിഎം - കോൺഗ്രസ് സഖ്യവും ചില മണ്ഡലങ്ങളിൽ ചെറിയ തോതിൽ ത്രികോണപ്പോര് ഒരുക്കി.

പഞ്ചാബിൽ തികഞ്ഞ ചതുഷ്ക്കോണ മത്സരമായിരുന്നു. ബിജെപി, എഎപി, കോൺഗ്രസ് അകാലിദൾ എന്നിവ ഒരുപോലെ പോരാടിയപ്പോൾ തെലങ്കാനയിൽ ബിജെപിക്കും കോൺഗ്രസിനും പുറമെ ബിആർഎസ് ആയിരുന്നു മൂന്നാം പോരാളി. തമിഴ്നാട്ടിൽ ത്രികോണപ്പോര് ഒരുക്കി ഡിഎംകെ സഖ്യത്തെ നേരിട്ടത് ബിജെപി സഖ്യവും എഐഎഡിഎംകെ സഖ്യവുമാണ്. ഇത്രയും ശക്തമായ പോരാട്ടത്തിലും പോൾ ചെയ്ത വോട്ടിന്റെ പകുതിയിലധികം നേടിയാണ് 252 പേർ വിജയിച്ചത്. എന്നാൽ, ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും ത്രികോണ മത്സരം നടന്ന 2014ൽ 50 ശതമാനം വോട്ട് നേടി വിജയിച്ചവരേക്കാൾ കൂടുതൽ പേർ ഇത്തവണ അതേ നാണയത്തിൽ വിജയിച്ചെങ്കിലും 2019ലെ നേട്ടം ആവർത്തിക്കാൻ സാധിച്ചില്ല.

കൊൽക്കത്തയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി (Photo by DIBYANGSHU SARKAR / AFP)

എന്നിരുന്നാലും തുടർച്ചയായി മൂന്നാം തവണയാണ് 200ൽ പരം എംപിമാർ 50 ശതമാനത്തിലധികം വോട്ട് എന്ന കരുത്തോടെ വിജയച്ചുകയറിയത്. നരേന്ദ്രമോദി ആദ്യമായി പ്രധാനമന്ത്രിയായ 2014ൽ 200ൽ ഏറെ എംപിമാർ 50 ശതമാനത്തിലധികം വോട്ട് നേടി ജയിച്ചപ്പോൾ 2019 ഇത് 328 ആയി കുതിച്ചുയർന്നു. എന്നാൽ പോരാട്ടം രണ്ടു മുന്നണികൾ നേർക്കു നേരായപ്പോൾ ഇത്തവണ വോട്ട് വിഹിതത്തിലും ഭൂരിപക്ഷത്തിലും കാര്യമായ വ്യതിയാനമുണ്ട്. ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ 50 ശതമാനം വോട്ട് നേടി വിജയം സ്വന്തമാക്കിയത് 252 പേരാണ്. 

ADVERTISEMENT

∙ ഭൂരിപക്ഷം കുറഞ്ഞവർ ന്യൂനപക്ഷം

അതേസമയം, ചെറിയ ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയവരുടെ എണ്ണം ഇത്തവണ നന്നേ കുറഞ്ഞു. 5 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് 17 പേർ ഇത്തവണ ലോക്‌സഭയിലെത്തുന്നത്. ഇവരിൽ 6 പേർ 7 ലക്ഷത്തിലധികം ഭൂരിപക്ഷം നേടിയവരാണ്. അതിൽതന്നെ 2 പേരാകട്ടെ 10 ലക്ഷത്തിലധികവും ഭൂരിപക്ഷം നേടി എതിരാളിയെ മുട്ടുകുത്തിച്ചു. അതേ സമയം, 2000ൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ 4 പേരും ആയിരത്തിൽ താഴെ ഭൂരിപക്ഷത്തിൽ 2 പേരുമാണ് വിജയിച്ചത്. മുംബൈ നോർത്ത് വെസ്റ്റിൽ ശിവസേനയുടെ വിജയം 48 വോട്ടിനും ആറ്റിങ്ങലിൽ കോൺഗ്രസ് ജയം 684 വോട്ടിനുമായിരുന്നു.

അടൂർ പ്രകാശ് (ചിത്രം∙മനോരമ)

ഇത്തവണ 50 ശതമാനത്തിലധികം വോട്ട് നേടിയ വിജയികളിൽ 156 പേർ ബിജെപിയിൽ നിന്നാണെങ്കിൽ കോൺഗ്രസിൽ നിന്ന് 34 പേരും തൃണമൂലിന്റെ 7 പേരുമുണ്ട്. രാജസ്ഥാനിൽ നിന്ന് വിജയിച്ച സിപിഎമ്മിലെ അംരാ റാമും ഈ പട്ടികയിൽ ഇടംനേടി. 2019ൽ ഏറ്റവും കൂടുതൽ പേർ (51) 50 ശതമാന പട്ടികയിൽ ഉണ്ടായിരുന്ന ഉത്തർപ്രദേശിൽ ഇത്തവണ അത് പകുതിയിൽ താഴെയായി. 22 പേർമാത്രം. ബിജെപിയുടെ 14 പേരും കോൺഗ്രസിന്റെയും സമാജ് വാദിയുടെയും 3 പേർ വീതവുമാണ് ഇത്തവണ 50 ശതമാനം കടന്നത്. ആർഎൽഡിയുടെ ഒരാളും ഒരു സ്വതന്ത്രനും ഈ പട്ടികയിലുണ്ട്.

പകുതിയിലേറെ വോട്ടുമായി ബിജെപിക്ക് ഏറ്റവുമധികം എംപിമാരെ സംഭാവന ചെയ്തത് മധ്യപ്രദേശും (24 പേർ) ഗുജറാത്തും (22) ആണ്. ബിജെപി എല്ലാ സീറ്റും നേടിയ ഡൽഹി (7) ഹിമാചൽ (4) ഉത്തരാഖണ്ഡ് (5) ത്രിപുര (2) എന്നിവിടങ്ങളിലെ എല്ലാ വിജയികളും 50 ശതമാനത്തിലധികം വോട്ട് നേടിക്കൊണ്ടാണ്. അസമിൽ ബിജെപിയുടെ ഒൻപതിൽ 8 പേരും ചത്തീസ്ഗഢിലെ 10ൽ അഞ്ചും ഹരിയാനയിലെ 5ൽ മൂന്നും ജാർഖണ്ഡിലെ 9ൽ എട്ടും ബിഹാറിലെ 12ൽ എട്ടും ബിജെപി വിജയികൾ 50 ശതമാനം നേട്ടം കൈവരിച്ചപ്പോൾ, സഖ്യകക്ഷിയായ ആന്ധ്രയിലെ തെലുങ്കുദേശത്തിന്റെ 16ൽ 14 പേരും 50 ശതമാനത്തിലധികം വോട്ട് സ്വന്തമാക്കി.

ന്യഡൽഹിയിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് (Photo by Arun SANKAR / AFP)
ADVERTISEMENT

എന്നാൽ ബിഹാറിൽ ജെഡിയുവിന് 2 സീറ്റിൽ മാത്രമാണ് ഈ നേട്ടമുണ്ടാക്കാനായത്. അതേസമയം, ചിരാഗ് പാസ്വാന്റെ ലോക് ജന ശക്തിയുടെ 5ൽ 4 വിജയികളും പകുതിയിലേറെ വോട്ട് നേടി. ആന്ധ്രയിൽ ബിജെപിയുടെ 3 വിജയികളും ജമ്മു കശ്മീരിലെ രണ്ടും അരുണാചൽ, ദമൻ ദിയു എന്നിവിടങ്ങളിലെ ഓരോരുത്തരും നേട്ടമുണ്ടാക്കി. അതേസമയം, ബിജെപിക്ക് ഉജ്വല വിജയം സമ്മാനിച്ച ഒഡീഷയിൽ മൂന്നു പേർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

∙ ലക്ഷാധിപതി രാഹുൽ ഗാന്ധി

ഇന്ത്യാ മുന്നണിയിൽ കോൺഗ്രസിന്റെ സംഭാവനയായ 100ൽ 35 പേരാണ് 50 ശതമാനത്തിലധികം വോട്ട് നേടി വിജയം സ്വന്തമാക്കിയത്. രാജസ്ഥാനിൽ നിന്നാണ് ഏറ്റവുമധികം; 6 പേർ. കർണാടകയിലും മഹാരാഷ്ട്രയിലും 5 പേർ വീതവും തെലങ്കാനയിൽ 4 പേരും യുപിയിലും അസമിലും കേരളത്തിലും 3 പേർ വീതവും 50 ശതമാനം വോട്ട് നേടി. ഹരിയാനയിലെയും തമിഴ്നാട്ടിലെയും 2 വിജയികൾക്കും പകുതിയിലേറെ വോട്ടുണ്ട്.

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും (Photo by Arun SANKAR / AFP)

നാഗാലാൻഡ്, മേഘാലയ, ലക്ഷദ്വീപ്, ജാർഖണ്ഡ്, പുതുച്ചേരി എന്നിവിടങ്ങളിലെ ഓരോരുത്തരും വൻ വോട്ട് വിഹിതം നേടിയവരാണ്. ബിഹാറിൽ ആർജെഡിയുടെ ഒരാളും 50 ശതമാനം പിന്നിട്ടപ്പോൾ, ജാർഖന്ധിൽ മുക്തി മോർച്ചയുടെ രണ്ട് പേരും പകുതിയിലേറെ നേടി. ആന്ധ്രയിൽ എൻഡിഎയുടെ ഭാഗമായ ജനസേനയുടെ രണ്ടു പേരും വൈഎസ് ആർ കോൺഗ്രസിലെ ഒരാളും 50 ശതമാനക്കാരാണ്. കർണാടകയിൽ ജെഡി എസിന്റെ 2, മഹാരാഷ്ട്രയിൽ ശിവസേനയുടെ 2, ഉദ്ധവ് പക്ഷത്തിന്റെ 2 എന്നിവർക്ക് പുറമേ എൻസിപി പവാർ പക്ഷത്തിന്റെ 3 പേരും ഈ പട്ടികയിലുണ്ട്.

 ഏറെ സീറ്റുകളിലും ത്രികോണ മത്സരം നടന്ന തമിഴ്നാട്ടിൽ എല്ലാ സീറ്റും ഇന്ത്യാ സഖ്യം നേടിയെങ്കിലും ഡിഎംകെയുടെ 8 പേർക്ക് മാത്രമാണ് 50 ശതമാനം വോട്ട് നേടാനായത്. കശ്മീരിലെ 2 നാഷനൽ കോൺഫറൻസ് വിജയികളും 50 ശതമാനം വോട്ട് നേടിയവരുടെ പട്ടികയിലുണ്ട്. 

കേരളത്തിൽ കോൺഗ്രസിന്റെ 16 വിജയികളിൽ വയനാട്ടിൽ രാഹുൽ ഗാന്ധിയും ഹൈബിഈഡൻ (എറണാകുളം) ഡീൻ കുര്യാക്കോസ് (ഇടുക്കി) എന്നിവരും ലീഗിലെ ഇടി.മുഹമ്മദ് ബഷീർ (മലപ്പുറം), അബ്ദുസമദ്സമദാനി (പൊന്നാനി) എന്നിവരാണ് 50 ശതമാനം വോട്ട് നേടി വിജയം നേടിയത്.

∙ വമ്പൻ ഭൂരിപക്ഷവുമായി 17 പേർ

പോളിങ് ശതമാനം താരമ്യേന കുറവായിരുന്നെങ്കിലും ലക്ഷങ്ങളുടെ ഭൂരിപക്ഷമുള്ളവർ ഏറെയാണ്. 5 ലക്ഷത്തിലധികം വോട്ട് ഭൂരിപക്ഷം നേടിയവർ ഇക്കുറി 17 പേരാണ്. ഇവരിൽ 2 പേർ 10 ലക്ഷത്തിലധികം വോട്ടും 6 പേർ 7 ലക്ഷത്തിലധികവും ഭൂരിപക്ഷം നേടി. മധ്യപ്രദേശിലെ ഇൻഡോറിലെ ബിജെപി സ്ഥാനാർഥി സഞ്ജീവ് ലഘാനിയാണ് രാജ്യത്തെ സർവ റെക്കോർഡുകളും തകർത്ത് ഏറ്റവും ഉയർന്ന ഭൂരിപക്ഷം സ്വന്തമാക്കിയത്. 11,75,092 വോട്ട്.16 സ്ഥാനാർഥികൾ ഉണ്ടായെങ്കിലും കോൺഗ്രസ് സ്ഥാനാർഥി ഉണ്ടായില്ല. തൊട്ടടുത്ത എതിരാളി ബിഎസ്പി സ്ഥാനാർഥിക്ക് കിട്ടിയത് 51659 വോട്ട് മാത്രം.

നോട്ടയ്ക്ക് വോട്ട് ചെയ്യാൻ കോൺഗ്രസ് പറഞ്ഞതോടെ നോട്ട നേടിയത് 219,674 വോട്ടാണ്. ഇൻഡോർ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവുമുയർന്ന ഭൂരിപക്ഷം അസമിലെ ദുബ്രിയിലാണ്. കോൺഗ്രസിലെ റക്കിബുൾ ഹുസൈൻ, സിറ്റിങ് എംപിയായ അത്തർ വ്യവസായി ബദറുദീൻ അജ്മലിനെ തറപറ്റിച്ചത് 10,24,476 വോട്ടിനാണ്. ഈ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം പേർ വോട്ട് ചെയ്ത ദുബ്രിയിൽ 92.08 ശതമാനമായിരുന്നു പോളിങ്. ആകെയുള്ള 26,60,827 ൽ 24,50,041 പേരും വോട്ട് ചെയ്തു. റക്കിബുൾ 1473,885 വോട്ട് നേടിയപ്പോൾ അജ്മൽ സ്വന്തമാക്കിയത് 459409 വോട്ടുകളും. ഭൂരിപക്ഷത്തിൽ മൂന്നാം സ്ഥാനം മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് . വിദിശയിൽ 821,408 വോട്ടിന്റെ ഭൂരിപക്ഷം.

ശിവരാജ് സിങ് ചൗഹാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ (Photo Arranged)

ഗുജറാത്തിലെ ഗാന്ധിനഗറിൽ അമിത്ഷാ (744716), നവസാരിയിൽ സി.ആർ പാട്ടീൽ 773551 എന്നിങ്ങനെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ ബംഗാളിലെ ഡയമണ്ട് ഹാർബറിൽ തൃണമൂൽ നേതാവ് അഭിഷേക് ബനാർജി വിജയിച്ചത് 7,10390 ഭൂരിപക്ഷത്തിലാണ്. ഇന്ത്യയിൽ ഏറ്റവുമധികം വോട്ടുമാരുള്ള മണ്ഡലമായ തെലങ്കാനയിലെ മൽക്കാ ജ ഗിരിയിൽ ബിജെപിക്കാണ് ജയം. 3,779,596 വോട്ടർമാരിൽ 50.78 ശതമാനം പേർ മാത്രമാണ് വോട്ട് ചെയ്തത്.(1938843). ഇവിടെ 391475 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ എട്‌ല രാജേന്ദറാണ് വിജയിച്ചത്.

∙ ഭൂരിപക്ഷം കുറച്ച് പഞ്ചാബ്, എല്ലാവരും മത്സരിച്ചു

ലക്ഷങ്ങളുടെ ഭൂരിപക്ഷമുള്ള വിജയങ്ങൾക്കിടയിൽ ചെറിയ വോട്ടുവിഹിതവുമായി ചിലരും ലോക്സഭയിലെത്തി. ഇത്തരത്തിലെ വിജയം കൂടുതലും പഞ്ചാബിലാണ്. അവിടെ ഒരാൾ പോലും 50 ശതമാനം വോട്ട് നേടിയില്ല. ശരാശരി 30 ശതമാനാണ് വോട്ട് വിഹിതം. ഫിറോസ്പുരിൽ വിജിയിച്ച കോൺഗ്രസിലെ ഷേർസിങ് നേടിയത് 23.7 ശതമാനം മാത്രമാണ്. എഎപി, ബിജെപി,അകാലിദൾ സ്ഥാനാർഥികൾ രണ്ടര ലക്ഷം വീതം വോട്ട് നേടിയപ്പോൾ 3242 വോട്ടിനാണ് ഷേർസിങ്ങിന്റെ ജയം. പട്യാലയിലും കോൺഗ്രസിലെ ധരംവീർ ജയിച്ചത് 26.54 ശതമാനം മാത്രം വോട്ടുമായാണ്.

പഞ്ചാബിലെ അമൃത്‌സറിൽ കോൺഗ്രസ് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന്. (Photo by Narinder NANU / AFP)

ബിഎസ്പി നിഷ്പ്രഭമാവുകയും ശക്തമായ നേർക്കുനേർ പോരാട്ടത്തിൽ ബിജെപിക്കു ശക്തമായി തിരിച്ചടിയുണ്ടാവുകയും ചെയ്ത യുപിയിൽ 80 ൽ 31പേർ വിജിയച്ചത് ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിലാണ്. ഇവരിൽ 15 പേർ ബിജെപിയും 13 പേർ സമാജ് വാദിയും 2 പേർ കോൺഗ്രസും ഒരാൾ ആർഎൽസിയുമാണ്. അതേസമയം, 31 പേരുടെ വിജയം 50000 ൽ താഴെ വോട്ടിനാണ്. ഇതിൽ 12 പേർ വീതം ബിജെപിയും സമാജ്വാദിയും 6 പേർ കോൺഗ്രസുമാണ്. 

∙ 2019ലെ വിജയങ്ങളിൽ 60 ശതമാനവും പകുതിയിലേറെ വോട്ട് നേടി

വൻ ഭൂരിപക്ഷത്തിൽ മോദി വീണ്ടും അധികാരത്തിലെത്തിയ 2019ലെ തിരഞ്ഞെടുപ്പിൽ 60 ശതമാനത്തോളം പേർ ലോക്സഭയിലെത്തിയത് ഓരോ മണ്ഡലത്തിലും രേഖപ്പെടുത്തിയ വോട്ടിന്റെ 50 ശതമാനത്തിലധികം നേടിയാണ്. 543 എംപിമാരിൽ 328 പേർക്ക് പകുതിയിലേറെ വോട്ട് നേടാനായിരുന്നു. 303 സീറ്റുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ബിജെപിയുടെ 225 പേരും വിജയിച്ചത് 50 ശതമാനം വോട്ട് നേടിയാണ്. അതേസമയം, മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന്റെ 12 പേർക്ക് മാത്രമാണ് 50 ശതമാനം വോട്ട് നേടാനായത്. ഏറ്റവുമധികം പേർ നേട്ടം കൊയ്തത് യുപിയിലാണ് മൊത്തമുള്ള 80ൽ 51 പേരും പകുതിയിലേറെ വോട്ട് നേടിയിരുന്നു.

വമ്പൻ വോട്ട് വിഹിതത്തിലെ വിജയങ്ങളേറെയും ആദ്യം സമ്മാനിച്ചത് 2014ൽ ആണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉൾപ്പെടെ 200ൽ പരം പേർ 50 ശതമാനത്തിലധികം വോട്ടു നേടി വിജയിച്ചു.

ഇവരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ 43 പേർ ബിജെപിയിൽ നിന്നായിരുന്നു. വാരണാസിയിൽ മോദി 56.45% വോട്ട് നേടി. കോൺഗ്രസിന്റെ ഏക വിജയിയായിരുന്ന സോണിയ ഗാന്ധി 63.87% വോട്ട് നേടി. സമാജ് വാദിയിൽ മുലായം സിങ്ങും മറ്റ് 5 വിജയികളും പുകുതിയിലേറെ വോട്ട് നേടിയപ്പോൾ 10 പേർ വിജയിച്ച ബിഎസ്പിയിൽ നിന്ന് ഒരാൾക്കും 50% വോട്ട് നേടാനായില്ല. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, കർണാടക, ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിലാണ് ബിജെപി ഏറ്റവും നേട്ടം കൊയ്തത്. ഗുജറാത്തിലെ 26 സീറ്റിലും മധ്യപ്രദേശിലെ 29ൽ 27 സീറ്റിലും ഡൽഹിയിലെ 7 സീറ്റിലും ഉത്തരാഖണ്ഡ് (5), അരുണാചൽ (2) ഹിമാചൽ (4) സംസ്ഥാനങ്ങളിലെയും ബിജെപി സ്ഥാനാർഥികൾ 50 ശതമാനത്തിലധികം വോട്ട് നേടി വിജയിച്ചിരുന്നു.

രാജസ്ഥാനിലെ 24ൽ 23 പേരും മഹാരാഷ്ട്രയിൽ 18 പേരും അസമിലെ 8 ബിജെപി വിജയികളും പട്ടികയിൽ ഇടം നേടി. കോൺഗ്രസിന്റെ 12 പേരിൽ രാഹുൽ ഗാന്ധിയടക്കം 4 പേർ കേരളത്തിൽ നിന്നും 5 പേർ തമിഴ്നാട്ടിലുമാണ്. പുതുച്ചേരിയിലെ ഏക വിജയിയും മേഘാലയയിലെ ഒരാളും പകുതിയിലേറെ വോട്ട് നേടി നേടിയിരുന്നു. കേരളത്തിൽ പൊന്നാനിയിൽ ലീഗിലെ ഇ.ടി.മുഹമ്മദ് ബഷീറും മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയും പട്ടികയിൽ ഇടം നേടി. കോൺഗ്രസിൽ രാഹുലിന് പുറമേ ഹൈബി ഈഡനും കെ.സുധാകരനും ഡീൻ കുര്യാ കോസും ആർഎസ്പിയുടെ എൻ.കെ.പ്രേമചന്ദ്രനും അന്ന് 50 ശതമാനക്കാരായി.

വാരാണസിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന നരേന്ദ്ര മോദി. 2019ലെ ചിത്രം. (Photo by SANJAY KANOJIA / AFP)

∙ ബിജെപി തേരോട്ടം 2014ൽ

വമ്പൻ വോട്ട് വിഹിതത്തിലെ വിജയങ്ങളേറെയും ആദ്യം സമ്മാനിച്ചത് 2014ൽ ആണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉൾപ്പെടെ 200ൽ പരം പേർ 50 ശതമാനത്തിലധികം വോട്ടു നേടി വിജയിച്ചു. 142 പേർ ബിജെപിയിൽ നിന്നായിരുന്നു എന്നാൽ, ബിജെപിക്കു വൻവിജയം സമ്മാനിച്ച യുപിയിൽ 14 പേർ മാത്രമാണ് ഇങ്ങനെ വിജയം നേടിയത്. ഗുജറാത്തിലും (26) ഡൽഹിയിലും (7) എല്ലാ വിജയികളും പകുതിയിലേറെ വോട്ട് സ്വന്തമാക്കിയപ്പോൾ മഹാരാഷ്ട്രയിൽ 29, മധ്യപ്രദേശ് 22, രാജസ്ഥാൻ 21,കർണാടക 14, ആന്ധ്ര 12 എന്നിങ്ങനെ 50 ശതമാനം വോട്ട് വിജിയികളുണ്ടായി.

അതേസമയം, 40 സീറ്റുള്ള ബിഹാറിൽ 3 പേർമാത്രമാണ് 50 ശതമാനം കടന്നത്. അസമിൽ 4, ഹരിയാനയിൽ 3, ഒഡീഷയിൽ 5, തമിഴനാട്ടിൽ 6 എന്നിങ്ങനെയായിരുന്നു കണക്ക്. പഞ്ചാബിൽ ആർക്കും പകുതി വോട്ട് നേടാനായില്ല. പല മണ്ഡലങ്ങളിലും ത്രികോണ മത്സരം നടന്ന കേരളത്തിൽ 2 പേർ മാത്രമാണ് 50 ശതമാനം വോട്ട് നേടി വിജയിച്ചത്. മലപ്പുറത്ത് മുസ്‍ലിംലീഗിലെ ഇ.അഹമ്മദും കോട്ടയത്ത് കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ജോസ്.കെ.മാണിയും. ഒരു കോൺഗ്രസ് സ്ഥാനാർഥിക്കും 45 ശതമാനത്തിലധികം വോട്ട് നേടാനായില്ല. ഏറ്റവുമധികം വോട്ട് നേടിയത് മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷാണ് 45.23 ശതമാനം.

English Summary:

The Hottest Election Battle: Analyzing the 2024 Lok Sabha Majorities and Vote Shares