കേരളത്തിൽ മറ്റു രാഷ്ട്രീയ പാർട്ടികൾ ബിജെപിയോട് അടുക്കാവുന്ന നിലയിലായെന്നും ഇടതു–വലതു മുന്നണികൾക്കപ്പുറം ബിജെപിയുടെ നേതൃത്വത്തിൽ പുതിയ മുന്നണി രൂപപ്പെടുമെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. സ്വന്തം നിലയിൽ 25% വോട്ടുവിഹിതത്തിലേക്ക് എത്തുന്നതോടെ കേരളത്തിൽ ബിജെപി വലിയ ജയമുറപ്പിക്കുന്ന സ്ഥിതി വരും. 20% ബിജെപി വോട്ടും സുരേഷ് ഗോപിയുടെ നന്മയും ജനപ്രീതിയുമായിരുന്നു തൃശൂരിലെ ജയഫോർമുല. നേരത്തേ, ഒ. രാജഗോപാൽ ജയിച്ചതും ഇതേ ഫോർമുലയിലാണ്. പാർട്ടി വോട്ടും നേതാക്കളുടെ ജനകീയതയും വഴി കേരളത്തിൽ ബിജെപി ലക്ഷ്യത്തിനു വളരെ അടുത്താണ്. സമുദായ ക്വോട്ടയിൽ അല്ല, വർക്കേഴ്സ് ക്വോട്ടയിലാണ് തനിക്കു മന്ത്രിപദവി ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. മലയാള മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ മണിപ്പുർ കലാപം, മന്ത്രിസ്ഥാനം, ന്യൂനപക്ഷ വികസനം എന്നിവയിൽ ഉൾപ്പെടെ നിലപാട് വ്യക്തമാക്കുകയാണ് ജോർജ് കുര്യൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ കേരളത്തിനു 2 മന്ത്രിമാർ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളാണോ ബിജെപിയുടെ ഉന്നം?

ADVERTISEMENT

ആത്യന്തികലക്ഷ്യം കേരളത്തിന്റെ വികസനമാണ്. ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയമുന്നേറ്റം ജനങ്ങൾക്കിടയിലുണ്ട്. ഏതാണ് നല്ലതെന്നു നോക്കി ജനം വോട്ടു ചെയ്യുന്നുണ്ട്. തെറ്റു ചെയ്താൽ ജനം ശിക്ഷിക്കും, ഗുണം ചെയ്താൽ പിന്തുണയ്ക്കും. വികസനത്തോടുള്ള ആ ആഭിമുഖ്യത്തെ പ്രോത്സാഹിപ്പിക്കുകയെന്ന രാഷ്ട്രീയ ഉദ്ദേശ്യം തീർച്ചയായും നേതൃത്വത്തിനുണ്ട്. സുരേഷ് ഗോപിയുടെ ജനപ്രീതി ഇക്കുറി നേട്ടമായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഞങ്ങളൊന്നിച്ചു പ്രവർത്തിക്കും.

ഡൽഹിയിൽ ഫിഷറീസ്-മൃഗസംരക്ഷണ– ക്ഷീരവികസന മന്ത്രാലയത്തിൽ ചുമതലകൾ ഏറ്റെടുക്കാനെത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യൻ തന്റെ ഔദ്യോഗിക മുറിയിൽ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

∙ കേരളത്തിലെ ബിജെപിക്കു ഗ്രൂപ്പിന്റെ അപഹാരമുണ്ടെന്ന് ആക്ഷേപമുണ്ട്. അതിലൊന്നുംപെടാതെ എങ്ങനെ മുന്നോട്ടുപോയി?

എനിക്ക് ഒരു ഗ്രൂപ്പും ഉണ്ടായിരുന്നില്ല എന്നു നിങ്ങൾ തന്നെ സമ്മതിച്ചു. അതു തന്നെയാണ് കേരള ബിജെപിയുടെ കാര്യവും. പാർട്ടിയിൽ ഗ്രൂപ്പില്ലാത്തതുകൊണ്ടാണ് എനിക്കും അങ്ങനെയാകാൻ കഴിഞ്ഞത്.

∙ കേന്ദ്രത്തിൽ ആരുടെ ഗ്രൂപ്പിലാണ്? അല്ലെങ്കിൽ ആരോടാണ് കൂടുതൽ അടുപ്പം?

ADVERTISEMENT

ആരംഭം മുതൽ ബിജെപിയിൽ തന്നെയാണ്. ആരെയെങ്കിലും പ്രത്യേകമായി പോയി കണ്ടിട്ടില്ല. അടുപ്പവും കാണിച്ചില്ല. ഒ. രാജഗോപാൽ, കെ.ജി.മാരാർ, കെ.രാമൻ പിള്ള, സി.കെ. പത്മനാഭൻ, പി.എസ്.ശ്രീധരൻ പിള്ള, പി.കെ.കൃഷ്ണദാസ്, വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ.സുരേന്ദ്രൻ തുടങ്ങി ബിജെപിയിലെ ഓരോ തലമുറയുടെയും കൂടെ ഏതെങ്കിലും പദവിയിൽ പ്രവർത്തിച്ചു. അതേ പരിചയം ദേശീയ നേതാക്കളുമായും ഉണ്ട്. അതിൽ കൂടുതൽ ഇല്ല.

ക്രിസ്ത്യൻ വിഭാഗത്തെ കൂടുതൽ അടുപ്പിക്കാനാണു താങ്കൾക്കു മന്ത്രിപദവി നൽകിയതെന്നു നിരീക്ഷണമുണ്ട്. അതേക്കുറിച്ച്?

അങ്ങനെ പാർട്ടി എന്നോടു പറഞ്ഞിട്ടില്ല. മന്ത്രിയായ കഥകൂടി പറഞ്ഞാലേ അക്കാര്യം വ്യക്തമാകൂ. ഇക്കുറി ഡൽഹിക്കു വന്നത് സത്യപ്രതിജ്ഞച്ചടങ്ങിന്റെ സംഘാടനത്തിനാണ്. പാർട്ടി അത്തരം ചുമതല ഏൽപിക്കാറുണ്ട്. പുതിയൊരു ജോഡി വസ്ത്രം പോലുമില്ലാതെ പതിവുപോലെയാണു വന്നത്. ഡൽഹിയിലെത്തിയ ശേഷമാണ് വിളി വന്നത്. നിങ്ങളൊരു ‘ഓർഗാനിക് വർക്കറാണ്’; അതിനെ പാർട്ടി അംഗീകരിക്കാറുണ്ട് എന്നാണ് വിവരമറിയിച്ചയാൾ പറഞ്ഞത്. മറ്റൊന്നും പറഞ്ഞിട്ടില്ല. പാർട്ടി എല്ലാവരുടെയും മന്ത്രിയായാണു തിരഞ്ഞെടുത്തത്.

∙ കേരളത്തിൽ ഇപ്പോഴും മുന്നണികൾ പ്രബലമാണ്. ബിജെപി ഇനിയും എത്ര മുന്നേറും?

കേരളത്തിൽ ജയിക്കാവുന്ന പാർട്ടിയാണ് ബിജെപി എന്ന നിലയായി. ഇപ്പോഴത്തെ ബിജെപി വോട്ടും എൻഡിഎയുടെ ഭാഗമാകുന്ന മറ്റു പാർട്ടികളുടെ വോട്ടുമായാൽ ബിജെപിക്കു വഴി സുഗമമായി. തൃശൂരിലെ ഫോർമുല ഉണ്ടെങ്കിൽ മറ്റിടങ്ങളിലും ജയിക്കാം. ആ കാലം വിദൂരമല്ല.

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ജോർജ് കുര്യൻ, മുൻ മന്ത്രി വി. മുരളീധരന്റെ ഡൽഹിയിലെ വസതിയിൽനിന്നു യാത്രയാകുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സമീപം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

∙ ന്യൂനപക്ഷ കമ്മിഷൻ ഉപാധ്യക്ഷനായിരുന്നു. മന്ത്രാലയത്തെ അടുത്തു പരിചയവുമുണ്ട്. മുൻഗണന നൽകുന്നത് എന്തിനാകും?

ADVERTISEMENT

ന്യൂനപക്ഷ മേഖലകളിൽ അടിസ്ഥാന സൗകര്യമില്ലാത്ത പ്രശ്നം കേരളത്തിൽ ഉൾപ്പെടെയുണ്ട്. അതു മാറ്റിയെടുക്കുന്നതിനു മുൻഗണനയുണ്ടാകും. ജൻവികാസ് കാര്യക്രമം പോലെയുള്ള പദ്ധതികളുണ്ട്. അതുപയോഗപ്പെടുത്തും. ന്യൂനപക്ഷങ്ങൾക്കു പ്രയോജനപ്പെടുന്ന മറ്റു മന്ത്രാലയങ്ങളുടെ പദ്ധതികളെയും പ്രയോജനപ്പെടുത്തും.

∙ നിർത്തലാക്കിയ മൗലാന ആസാദ് ഫെലോഷിപ് പുനഃസ്ഥാപിക്കുമോ?

അതു മറ്റു പദ്ധതികളുമായി ലയിപ്പിക്കുകയാണു ചെയ്തതെന്നാണു മനസ്സിലാക്കുന്നത്. അതായത്, ഫെലോഷിപ്പിന്റെ ഗുണം വിദ്യാർഥികൾക്കു ലഭിക്കുന്നുണ്ട്. മറ്റു കാര്യങ്ങൾ പരിശോധിക്കും.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനൊപ്പം ജോർജ് കുര്യൻ. (ചിത്രം: മനോരമ)

∙ മണിപ്പുർ കലാപ വിഷയത്തിൽ ഒരു വർഷത്തിനു ശേഷവും പരിഹാരമുണ്ടായില്ലെന്ന ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ വിമർശനത്തെക്കുറിച്ച്?

അക്കാര്യത്തിൽ സംഘടന വിശദീകരണം പറയും. പിന്നെ, മണിപ്പുർ വിഷയമാണെങ്കിൽ ലോകത്ത് എല്ലായിടത്തും ഗോത്ര ഏറ്റുമുട്ടലുകളുണ്ടാകാറുണ്ട്. അതിൽ മതത്തിനു പ്രസക്തിയില്ല. രാഷ്ട്രീയം ആരോപിക്കപ്പെട്ടതാണ് പ്രശ്നം. കേരളത്തിന് അതു ബോധ്യപ്പെട്ടെന്നു തിരഞ്ഞെടുപ്പു ഫലത്തിൽ വ്യക്തമാണ്.

∙ ഇനി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടണം. ആലോചനകളായോ?

അക്കാര്യങ്ങൾ ഉചിതമായ സമയത്തു പാർട്ടി തീരുമാനിച്ച് അറിയിക്കും.

English Summary:

Exclusive Interview: George Kurian on BJP’s Growing Influence in Kerala