കേരളത്തിൽ പദ്ധതികൾ നടപ്പാകാത്തതിൽ വിമർശനങ്ങളുയർത്താനല്ല താൻ ഉദ്ദേശിക്കുന്നതെന്നും സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്തി അവ പ്രാവർത്തികമാക്കാനാകും ശ്രമമെന്നും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. രണ്ടോ മൂന്നോ മന്ത്രാലയങ്ങളുടെ ഭാഗമായിരിക്കുന്നതിനെക്കാൾ കൂടുതൽകാര്യങ്ങൾ എംപിയെന്ന നിലയിൽ ചെയ്യാനാകുമായിരുന്നു. എന്നാൽ, കേരളത്തിലെ ജനങ്ങളുടെ നിശ്ചയത്തെ ആദരിക്കേണ്ടതു പ്രധാനമന്ത്രിയുടെയും പാർട്ടി നേതൃത്വത്തിന്റെയും ആവശ്യമായിരുന്നു. അതുകൊണ്ടാണു താൻ കേന്ദ്രമന്ത്രിപദവിയിൽ എത്തിയതെന്നു സുരേഷ് ഗോപി പറഞ്ഞു. വിനോദസഞ്ചാരം, പെട്രോളിയം–പ്രകൃതിവാതകം മന്ത്രാലയങ്ങളിൽ സഹമന്ത്രിസ്ഥാനം ഏറ്റെടുത്തശേഷം മലയാള മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽനിന്ന്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ പെട്രോളിയം മന്ത്രാലയം ഉൾപ്പെടെയുള്ള വകുപ്പുകളുടെ ചുമതലയിലെത്തിയിരിക്കുന്നു. കൊല്ലത്തെ ഇന്ധനനിക്ഷേപത്തിന്റെ കാര്യത്തിൽ ചർച്ചകളുണ്ടാകുമോ? 

ADVERTISEMENT

ഒരു ദേശീയ പദവിയിലാണ് ഇപ്പോൾ. ആ പദവിയിലിരുന്നു കേരളത്തിനായി എന്തുചെയ്യാൻ സാധിക്കുമോ അതെല്ലാം ചെയ്യും. ഒരു ദേശീയചിന്തയും കാഴ്ചപ്പാടുമുണ്ടാകും. അതു പെട്രോളിയം രംഗത്തായാലും വിനോദസഞ്ചാര മേഖലയിലായാലും. കേരളത്തിന് എന്താണ് ഇതുവരെ ലഭിക്കാത്തത്, കൂടുതൽ എന്താണു ലഭിക്കുക എന്നതെല്ലാം പരിഗണിക്കും. പെട്രോളിയം മന്ത്രാലയവുമായി ബന്ധപ്പെട്ട് ആദ്യം പോകുക കൊല്ലത്തായിരിക്കും. വിനോദസഞ്ചാര മേഖലയിൽ തൃശൂരുമായി ബന്ധപ്പെട്ട പദ്ധതികൾ ആലോചനയിലുണ്ട്. 10 വകുപ്പുകളുടെയെങ്കിലും സജീവ പരിഗണന ഇപ്പോൾ കേരളത്തിനാവശ്യമാണ്. 

ടൂറിസം മന്ത്രാലയത്തിലെത്തി ചുമതല ഏറ്റെടുക്കാൻ കസേരയിലേക്ക് ഇരിക്കുന്നതിനു മുൻപ് സമയം നോക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചിത്രം: രാഹുൽ ആർ.പട്ടം ∙ മനോരമ

∙ ഏതൊക്കെ മേഖലയിലാണ് പരിഗണന വേണ്ടത്? 

നഗരവികസനമാണ് ഒന്ന്. മെട്രോ ഉൾപ്പെടെ ഇതിനു കീഴിലാണ്. കേരളത്തിന്റെ റെയിൽവേ വികസനം മുരടിച്ചു നിൽക്കുന്നു. ഇരിങ്ങാലക്കുട കഴിഞ്ഞു തൃശൂർ ടൗണിലേക്കു പോകാതെ ഗുരുവായൂർ–തിരൂർ വഴി കോഴിക്കോട് ചെന്നെത്തുന്ന പാത വേണം. വന്ദേഭാരത് വലിയ യാത്രാദുരിതങ്ങൾക്കുള്ള മരുന്നായി മാറി. ലൈറ്റ് മെട്രോ സർവീസുകൾ നഗരങ്ങളിൽ വരേണ്ടതുണ്ട്. ഇങ്ങനെ പലതുമുണ്ട്. 

∙ വിനോദസഞ്ചാര മേഖലയിലും കേരളത്തിനു പദ്ധതികൾ പരിഗണനയിലുണ്ടോ? 

ADVERTISEMENT

തൃശൂരിലെ ഗുരുവായൂർ, ചാവക്കാട്, ഏങ്ങണ്ടിയൂർ എന്നീ സ്ഥലങ്ങളുമായി ബന്ധപ്പെട്ട പദ്ധതി മനസ്സിലുണ്ട്. ഈ പ്രദേശത്തെ ആയുർവേദ മേഖലയെ ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ ഉയർത്താനാണു ശ്രമം. വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളുമായി ഇവിടം സന്ദർശിക്കും. 2019ലെ തിരഞ്ഞെടുപ്പു പ്രചാരണഘട്ടത്തിലാണ് ഈ സാധ്യത ആദ്യം മനസ്സിലെത്തിയത്. കണ്ടൽക്കാടുകൾ വളർത്തുന്നതും വായുനിലവാരം മെച്ചപ്പെടുത്തുന്നതുമെല്ലാം ഇതിന്റെ ഭാഗമായുണ്ട്. 

സുരേഷ് ഗോപി (ചിത്രം: മനോരമ)

∙ ഗെയിൽ പൈപ്പ് ശ‍ൃംഖല സജീവമാക്കിയിട്ടും കേരളത്തിലെ വീടുകളിൽ പൈപ്പിലൂടെ പാചകവാതകമെത്തിക്കാൻ സാധിക്കുന്നില്ല. കേരള സർക്കാരിന്റെ വീഴ്ചയാണോ? 

അത്തരമൊരു വിമർശനം ഉന്നയിക്കാനുള്ള അറിവു നേടിയിട്ടില്ല. വിമർശിക്കാനല്ല ഞാൻ ഉദ്ദേശിക്കുന്നത്. സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്തി പദ്ധതികൾ നടപ്പാക്കാനാണ്. ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുണ്ടാകും. രാഷ്ട്രീയമായ അനിഷ്ടം കൂടുതലായിരിക്കും. പക്ഷേ, ജനങ്ങൾക്ക് ആഘാതമേൽക്കുന്ന തരത്തിൽ ഈ അനിഷ്ടം വച്ചുപുലർത്താനാകില്ല. 

∙ പക്ഷേ, കേരളത്തിന്റെ പല പദ്ധതികൾക്കും തടസ്സമായി നിൽക്കുന്നതു കേന്ദ്രമാണെന്നാണു സംസ്ഥാന സർക്കാർ വാദം? 

ADVERTISEMENT

പദ്ധതിയുടെ സാധുത നോക്കേണ്ടതുണ്ട്. മഞ്ഞക്കുറ്റി വീണ സ്ഥലത്തിന്റെ ഉടമകൾക്കു മാത്രമല്ല, സിൽവർ ലൈൻ പദ്ധതി ഒരു രീതിയിലും ബാധിക്കാത്ത സമൂഹത്തിനു പോലും ആ കാഴ്ച കണ്ട് ഉറക്കമില്ലാത്ത രാത്രികളാണുണ്ടായത്. സംസ്ഥാന സർക്കാരിന്റെ രൂപരേഖ എന്നതുപോലെ കേന്ദ്രത്തിനും ഒരു രൂപരേഖയുണ്ട്. സാധ്യതാപഠനം കേന്ദ്രം നടത്താൻ പാടില്ലെന്നു പറയുന്നതു ശരിയല്ല. അനുയോജ്യ പദ്ധതികൾ വന്നാൽ അതിനൊപ്പം നിൽക്കും. അതിൽ രാഷ്ട്രീയം കലർത്തില്ല. 

∙ എയിംസിനെക്കുറിച്ചു പല ചർച്ചകളും ഉയരുന്നുണ്ട്. കേരളം സ്ഥലം കണ്ടെത്തി നൽകുകയും ചെയ്തു... 

വികസനമില്ലാതെ തഴയപ്പെട്ടു കിടക്കുന്ന സ്ഥലത്തെയാണ് ഉയർത്തിക്കൊണ്ടു വരേണ്ടത്. അതിൽ എയിംസ് ഒരു പ്രധാന ഘടകമാണ്. അനുബന്ധമായി മറ്റു പലതും വികസിക്കും. എയിംസിനു വേണ്ടി 2016 മുതൽ മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തുന്നു. അന്ന് ആരോഗ്യമന്ത്രിയായിരുന്ന ജെ.പി.നഡ്ഡയാണ് ഇപ്പോൾ വീണ്ടും വകുപ്പ് കൈകാര്യം ചെയ്യുന്നത്. എയിംസിനു വേണ്ടി സജീവ ഇടപെടലുണ്ടാകും. 

തൃശൂർ എ‍ൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വിജയ വിവരം അറിഞ്ഞശേഷം തിരുവനന്തപുരത്തെ വീട്ടിൽ ഭാര്യ രാധിക മധുരം വിതരണം ചെയ്യുന്നു. മകൾ ഭാഗ്യ സമീപം. (ചിത്രം: മനോരമ)

∙ വിനോദസഞ്ചാര വികസനത്തിനു കൂടുതൽ ഇടപെടലുകളുണ്ടാകുമോ? 

സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി തുടങ്ങിയ ഏജൻസികളെ ഒരുമിപ്പിച്ച് ഒരു ടൂറിസം പാക്കേജ് രാജ്യമെമ്പാടും നടപ്പാക്കുന്നതു പരിഗണിക്കുന്നുണ്ട്. ഓരോ ദേശത്തിന്റെയും തനതായ കലാരൂപങ്ങളെ രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും എത്തിക്കാനാണു ശ്രമം. കശ്മീരിലെ ദാൽ തടാകത്തിനു മുകളിൽ  വേദിയൊരുക്കി ഭരതനാട്യം അവതരിപ്പിക്കുന്നത് ആലോചിച്ചു നോക്കൂ. സ്വാതി തിരുനാൾ സംഗീതോത്സവം പോലുള്ളവ മറ്റു സ്ഥലങ്ങളിലേക്് എത്തിക്കാനുള്ള ശ്രമങ്ങളുണ്ടാകും. വർഷം മുഴുവൻ നീളുന്ന വിനോദസഞ്ചാര സീസണുകൾ ആവിഷ്കരിക്കാൻ ഇത്തരം പദ്ധതികളിലൂടെ സാധിക്കും. 

‘സിനിമ ഒഴിവാക്കില്ല; അടുത്തമാസം ഷൂട്ടിങ്’

അടുത്ത മാസം ഒന്നാം തീയതി മുതൽ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ സാധിക്കുമെന്നു കരുതുന്നതായി സുരേഷ് ഗോപി പറഞ്ഞു. സിനിമ എനിക്ക് ഒഴിവാക്കാൻ സാധിക്കില്ല. കഴിഞ്ഞ ദിവസം അതിന്റെ ആശങ്കകൾ കാരണമാണു ഞാൻ വിഷമിച്ചിരുന്നത്. ഇപ്പോൾ ഞാൻ ചിരിക്കുന്നു. സിനിമയുടെ കാര്യമെല്ലാം സംസാരിച്ച് അനുവാദം വാങ്ങിക്കഴിഞ്ഞു. ജൂലൈ ഒന്നു മുതൽ ഒറ്റക്കൊമ്പൻ എന്ന സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും.

English Summary:

Exclusive Interview: Union Minister Suresh Gopi Discusses Kerala’s Future