വാതിൽ അടച്ച ത്യാഗം; മതിൽ കെട്ടിയ ജയം; ലോക്സഭയിലെ തോൽവിക്ക് സിപിഎമ്മിന് നഷ്ടം രാജ്യസഭാ സീറ്റ്
കേരള കോൺഗ്രസും (എം) ആർജെഡിയും അടക്കം അഞ്ചു കക്ഷികളെ ഉൾപ്പെടുത്തി എൽഡിഎഫ് വിപുലീകരിച്ച ശേഷം നടന്ന ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് മുന്നണി തകർന്നടിഞ്ഞിരിക്കുന്നത്. 2019ൽ 19 സീറ്റും തോറ്റതോടെയാണ് മുന്നണിയുടെ അടിത്തറ ശക്തിപ്പെടുത്താൻ പുതിയ കക്ഷികൾ വേണമെന്ന തീരുമാനം സിപിഎം എടുത്തതും നടപ്പാക്കിയതും. അവരെല്ലാം കൂടി വന്നശേഷവും എൽഡിഎഫിനു കിട്ടിയത് ഒരു സീറ്റ് തന്നെ; ആകെ വോട്ടും വോട്ടുശതമാനവും കുറഞ്ഞു.

നാലു പതിറ്റാണ്ടിനു ശേഷം, കെ.എം.മാണിയുടെ പാർട്ടി ഒപ്പമില്ലാത്ത ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നു യുഡിഎഫിന് ഇത്. കെ.എം.മാണിയുടെ സ്വന്തം പാലായിൽവരെ യുഡിഎഫ് ലീഡ് നേടി. കോട്ടയം പാർലമെന്റ് സീറ്റിൽ യുഡിഎഫിന്റെ കൂടെനിന്നു ജയിച്ച കേരള കോൺഗ്രസും (എം) തോറ്റു. യുഡിഎഫിലായിരിക്കെ പാർട്ടിക്കു ലോക്സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടുശതമാനം 2.08. ഇപ്പോൾ അതേ തോമസ് ചാഴികാടൻ എൽഡിഎഫ് ടിക്കറ്റിൽ മത്സരിച്ചപ്പോൾ 1.38 ശതമാനമായി കുറഞ്ഞു. ജോസ് കെ.മാണിക്കു മുന്നണിമാറ്റം നഷ്ടക്കച്ചവടമായി. കേരള കോൺഗ്രസ് സ്വാധീന മേഖലയിലെ ചാലക്കുടി, എറണാകുളം, ഇടുക്കി, കോട്ടയം പത്തനംതിട്ട എന്നീ മണ്ഡലങ്ങളിൽ വൻഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിച്ചു.
കേരള കോൺഗ്രസിന്റെ പ്രഭാവം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ലെന്നു വ്യക്തമായിട്ടും സ്വന്തം രാജ്യസഭാ സീറ്റ് അവർക്കു വിട്ടുനൽകാൻ സിപിഎം തയാറായി. സീറ്റ് നിഷേധിച്ചാൽ അതു ജോസ് കെ. മാണിക്ക് അകലാൻ ഒരു കാരണമാകുമെന്നു സിപിഎം മനസ്സിലാക്കി. തോൽവിക്കു പിന്നാലെ പാർട്ടികളിലേതെങ്കിലും വിട്ടുപോയാൽ അതു മുന്നണിയുടെ ആത്മവീര്യം ചോർത്തുമെന്നു സിപിഎം തിരിച്ചറിഞ്ഞു. റോഷി അഗസ്റ്റിൻ മന്ത്രിയായും എൻ.ജയരാജ് കാബിനറ്റ് റാങ്കുമായും നടക്കുമ്പോൾ ജോസിനു പാർലമെന്ററി പദവി ഇല്ലാതാകുന്നത് ആ പാർട്ടിക്കുള്ളിൽ ഉയർത്താനിടയുള്ള പ്രശ്നങ്ങളും മുൻകൂട്ടി കണ്ടു. സ്ഥാനാർഥി ജോസ് കെ.മാണിയായതുകൊണ്ടു മാത്രമാണ് സീറ്റ് സിപിഎം കൊടുത്തത്.
ഈ തീരുമാനത്തോടെ കേരള കോൺഗ്രസി(എം)ന്റെ മുന്നണിമാറ്റ ചർച്ചകളുടെ സാധ്യത താൽക്കാലികമായെങ്കിലും സിപിഎം അടച്ചു. തിരഞ്ഞെടുപ്പു ഫലത്തിനു മുൻപും ശേഷവും തങ്ങളെ യുഡിഎഫിലേക്കു കെപിസിസി പ്രസിഡന്റും മറ്റും സ്വാഗതം ചെയ്തതു ജോസിനു ഗുണമായി. ‘തിരിച്ചുവരൂ’ എന്ന ഉപദേശവുമായി ‘വീക്ഷണം’ മുഖപ്രസംഗം എഴുതിയപ്പോൾതന്നെ ആ ക്ഷണം ഇപ്പോൾ തിരിച്ചടിക്കുമെന്ന നിലപാട് പ്രതിപക്ഷ നേതാവും യുഡിഎഫ് കൺവീനറും പി.ജെ.ജോസഫും കൈക്കൊണ്ടിരുന്നു. കൂട്ടായ ചർച്ച, അതിൽനിന്ന് ഉരുത്തിരിയുന്ന ഏകസ്വരം എന്നിവ ബാധകമാകാത്ത മുന്നണിയെന്ന ദൗർബല്യം യുഡിഎഫിനെയും അവരുടെ തന്ത്രങ്ങളെയും പിന്നോട്ടു വലിച്ചുകൊണ്ടിരിക്കുന്നു.
∙ മുന്നണിമാറ്റം ഇനി മുന്നിലില്ല
നിയമസഭാ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്തു ചൊവ്വാഴ്ച പി.കെ.കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസംഗം രാഷ്ട്രീയസന്ദേശമായി. ലീഗിനെ ഇനി ഇടതുമുന്നണി കാത്തിരിക്കേണ്ട എന്നാണു കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ‘ഇടതുണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ’ എന്ന മുദ്രാവാക്യത്തെ അദ്ദേഹം കണക്കറ്റു പരിഹസിച്ചു. രാജ്യത്തെ കോൺഗ്രസ് രക്ഷിച്ചിരിക്കുന്നു എന്നുവരെ പറഞ്ഞു. ഭരണത്തിലേറിയ ബിജെപിയെക്കാൾ ജയിച്ചതു കോൺഗ്രസാണെന്നു പുകഴ്ത്തി. ‘കോൺഗ്രസ് തിരിച്ചുവരും; പക്ഷേ, ഇടതുപക്ഷം തിരിച്ചുവരാൻ പോകുന്നില്ല’ എന്നു പ്രവചിച്ചായിരുന്നു ഉപസംഹാരം.
മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും അടുപ്പം പുലർത്തിയിരുന്ന കുഞ്ഞാലിക്കുട്ടിതന്നെ നയം വ്യക്തമാക്കിയതോടെ മുന്നണിമാറ്റ അഭ്യൂഹങ്ങൾക്കു പ്രസക്തിയേയില്ലെന്നു ലീഗ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു.18 സീറ്റ് നേട്ടം യഥാർഥത്തിൽ യുഡിഎഫിനെ രക്ഷപ്പെടുത്തുകയാണു ചെയ്തത്. 15ൽ താഴെ സീറ്റ് ആയിരുന്നെങ്കിൽ നിയമസഭയിൽ കുഞ്ഞാലിക്കുട്ടിയുടേത് ഈ സ്വരമാകാൻ സാധ്യത കുറവായിരുന്നു. പാലക്കാടു തൊട്ട് വടക്കോട്ടുള്ള 9 സീറ്റുകളിൽ മാത്രം എൽഡിഎഫിനെക്കാൾ യുഡിഎഫ് നേടിയത് 13 ലക്ഷത്തോളം വോട്ടാണ്. മുന്നണിയുടെ മുന്നേറ്റത്തിനു ലീഗിന്റെ സംഭാവന വ്യക്തം.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്കു പോയ കെ.മുരളീധരനു ലീഗ് മത്സരിക്കുന്ന ഗുരുവായൂർ നിയമസഭാ മണ്ഡലത്തിൽ ഒന്നാമതെത്താനായി. ലീഗും അവർ പ്രതിനിധാനം ചെയ്യുന്ന ജനവിഭാഗവും പൂർണമായും കോൺഗ്രസിനു പിന്നിൽ അടിയുറച്ചു നിൽക്കുകയാണു ചെയ്തത്. അവർ ആശിച്ചതുപോലെ കേരളത്തിൽ യുഡിഎഫിനു വൻ വിജയവും ദേശീയതലത്തിൽ കോൺഗ്രസിന്റെ വലിയ മുന്നേറ്റവും ഉണ്ടായിരിക്കുന്നു. നിയമസഭയിൽ മുഖ്യമന്ത്രി തന്നെ ലീഗിനെതിരെ തിരിഞ്ഞതും സിപിഎമ്മിന്റെ സമീപകാല ലീഗ് പ്രീണന രാഷ്ട്രീയത്തിന്റെ വിരാമമാകാം.