ഒരേയൊരു ചേറ്റൂർ; ഉയരത്തിൽനിന്ന് വിസ്മൃതിയിലേക്ക് വീണ ദേശീയവാദി
ലോകരാഷ്ട്രീയത്തിലും ദേശീയരാഷ്ട്രീയത്തിലും മലയാളികൾ അംഗീകരിക്കപ്പെടുന്നത് എല്ലായ്പോഴും നമ്മൾ അഭിമാനപൂർവം ആഘോഷിക്കാറുണ്ട്. എന്നിട്ടും, ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 138 വർഷത്തെ ചരിത്രത്തിലെ ഏക മലയാളി അധ്യക്ഷൻ ചേറ്റൂർ ശങ്കരൻ നായർ മാത്രം മലയാളികളുടെ ഓർമപ്പുസ്തകത്തിന്റെ താളുകളിൽ അർഹമായ അംഗീകാരവും സ്ഥാനവും നേടാതെ പോയി. പ്രഗല്ഭനും നീതിമാനും ആധുനികതയുടെ ശക്തനായ വക്താവുമായിരുന്ന ചേറ്റൂർ, വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗത്വം ലഭിച്ച ഏക മലയാളിയാണെന്നുകൂടി ഓർക്കണം.

പാലക്കാട് ജില്ലയിലെ മങ്കരയിൽ ജനിച്ച ചേറ്റൂർ, മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1897ൽ കോൺഗ്രസിന്റെ അമരാവതി സമ്മേളനത്തിൽ അധ്യക്ഷനാകുമ്പോൾ അദ്ദേഹത്തിനു വെറും നാൽപതു വയസ്സ്. മദ്രാസ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി 1908ൽ നിയമിതനായ ചേറ്റൂർ, റാലി യൂണിവേഴ്സിറ്റി കമ്മിഷനിലും അംഗമായിരുന്നു. മങ്കരയിൽ റെയിൽവേ സ്റ്റേഷനുണ്ടായത് ചേറ്റൂർ ശങ്കരൻ നായരുടെ യാത്രാസൗകര്യത്തിനായിരുന്നെന്നും ഓർക്കണം; അതും 1915ൽ!
വിദ്യാഭ്യാസരംഗത്ത് ഏർപ്പെടുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ച് അഗാധമായ ഉൾക്കാഴ്ചയുണ്ടായിരുന്ന ചേറ്റൂർ, 1915ൽ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമായപ്പോൾ അദ്ദേഹത്തിനു വിദ്യാഭ്യാസത്തിന്റെ ചുമതല നൽകി.
ഇരുപതാം നൂറ്റാണ്ടിലെ വിദ്യാഭ്യാസത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഇംഗ്ലിഷ് പഠനം വ്യാപകമാക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും പ്രായോഗികധാരണയുണ്ടായിരുന്ന ചേറ്റൂർ നിർദേശിച്ച പല പദ്ധതികളാണ് പിന്നീട് സ്വതന്ത്രഇന്ത്യയിലെ വിദ്യാഭ്യാസപുരോഗതിയിൽ സ്വാധീനം ചെലുത്തിയത്. മതരഹിതവും ആധുനികവും മാനവികവുമായ ദേശീയവിദ്യാഭ്യാസനയം രൂപീകരിക്കുന്നതിൽ ചേറ്റൂർ നടത്തിയ ഇടപെടലുകൾ നിർഭാഗ്യവശാൽ സ്വതന്ത്രഇന്ത്യയിൽ തീരെ ചർച്ച ചെയ്യപ്പെട്ടില്ല.
അതുപോലെ മൊണ്ടേഗ്- ചെംസ്‌ഫഡ് പരിഷ്‌കാരങ്ങൾ കൂടുതൽ ജനാധിപത്യപരമായി നടപ്പാക്കുന്നതിനും സ്വയംഭരണത്തിനു സഹായകമാകുന്ന വിധത്തിലുള്ള വകുപ്പുകൾ എഴുതിച്ചേർക്കുന്നതിനും കാരണമായത് ചേറ്റൂരിന്റെ നിരന്തര ഇടപെടലുകളാണ്. മതനിരപേക്ഷ വിദ്യാഭ്യാസം, സ്ത്രീതുല്യത, ജാതീയ വേർതിരിവുകൾ ഇല്ലാതാക്കൽ തുടങ്ങിയവയ്ക്കായി ഒട്ടേറെ സാമൂഹികപരിഷ്കരണപദ്ധതികളും അദ്ദേഹം നടപ്പാക്കി. ചേറ്റൂരിന്റെ ചരിത്രപ്രസക്തി ജാലിയൻവാലാബാഗ് സംഭവം രാജ്യാന്തരശ്രദ്ധയിൽ എത്തിച്ച വ്യക്തി എന്നതുകൂടിയാണ്. പക്ഷേ, ആ കൂട്ടക്കൊലയെക്കുറിച്ചു ക്ലാസെടുക്കുന്നവരും പ്രസംഗിക്കുന്നവരും ഒരിക്കലും ആ പേരു പരാമർശിക്കാറില്ല എന്നതു ദുഃഖകരമാണ്.
ജാലിയൻവാലാബാഗ് സംഭവം അക്ഷരാർഥത്തിൽ ചേറ്റൂരിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് അദ്ദേഹം വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗത്വം രാജിവച്ചു. മോത്തിലാൽ നെഹ്റുവും ആനി ബസന്റും സി. എഫ്.ആൻഡ്രൂസും അടക്കമുള്ള സുഹൃത്തുക്കൾ രാജിവയ്ക്കരുതെന്നു ചേറ്റൂരിനോട് അപേക്ഷിച്ചെങ്കിലും അദ്ദേഹം അതനുസരിച്ചില്ല. അന്നത്തെ ബഹുജനപ്രക്ഷോഭത്തിനൊപ്പം, ചേറ്റൂരിന്റെ രാജിയും പഞ്ചാബിലെ പട്ടാളനിയമം റദ്ദാക്കുന്നതിന് ഒരു കാരണമായിരുന്നു. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയ മൊണ്ടേഗ് പഞ്ചാബ് പ്രശ്നത്തെക്കുറിച്ച് അന്വേഷിക്കാൻ വൈസ്രോയിയോടു നിർദേശിച്ചു. തുടർന്ന് ഹണ്ടർ കമ്മിറ്റി രൂപീകരിച്ചു.
ചേറ്റൂരിന്റെ രാജിയോടനുബന്ധിച്ചു നടന്ന രസകരമായ ഒരു സംഭവം രഘു പാലാട്ടും പുഷ്പ പാലാട്ടും ചേർന്നെഴുതിയ ‘ദ് കേസ് ദാറ്റ് ഷുക് ദി എംപയർ’ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. രാജി സമർപ്പിച്ച ചേറ്റൂരിനെ നേരിൽ കാണണമെന്ന് അറിയിച്ചതനുസരിച്ച് അദ്ദേഹം വൈസ്രോയി ചെംസ്ഫഡ് പ്രഭുവിന്റെ വസതിയിലെത്തി. വൈസ്രോയി അദ്ദേഹത്തെ സ്വീകരിച്ച് ഇരുത്തിയശേഷം രാജിയിലുള്ള ഖേദം അറിയിച്ചു. അതിനുശേഷം, പിൻഗാമിയായി ആരെയെങ്കിലും നിർദേശിക്കാനുണ്ടോ എന്ന് വെറുതേ ആരാഞ്ഞു.
താൻ ആരെയെങ്കിലും നിർദേശിച്ചാൽ അതംഗീകരിക്കാനുള്ള സാമാന്യമര്യാദ വൈസ്രോയി കാണിക്കില്ല എന്ന് ഉറപ്പുണ്ടായിരുന്ന ചേറ്റൂർ ഇറങ്ങിപ്പോകും മുൻപു വൈസ്രോയിക്ക് ഒരു ‘കുത്ത്’ കൊടുക്കാൻ തീരുമാനിച്ചു. ‘ഉണ്ട്’ എന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട്, മുറിയുടെ കൂറ്റൻ വാതിലിനരികിൽ തലപ്പാവ് അണിഞ്ഞു നിശ്ചലനായി നിൽക്കുന്ന പ്രഭുവിന്റെ പരിചാരകനു നേരെ വിരൽചൂണ്ടി. ‘ആ മനുഷ്യൻ.. റാം പർഷദ്.. അക്ഷോഭ്യനായി ചേറ്റൂർ പറഞ്ഞു. വൈസ്രോയി ഞെട്ടിപ്പോയി. ‘എന്തുകൊണ്ടായിക്കൂടാ? അയാൾക്കു നല്ല ഉയരമുണ്ട്, സുന്ദരനാണ്. യൂണിഫോം മോടിയിൽ ധരിച്ചിട്ടുണ്ട്. മാത്രമല്ല, നിങ്ങൾ പറയുന്നതിനൊക്കെ അയാൾ അനുസരണയോടെ തലയാട്ടും. എല്ലാംകൊണ്ടും അയാൾ കൗൺസിലിലെ മികച്ച അംഗമായിരിക്കും’
ഒരക്ഷരം മറുപടി പറയാനാവാതെ പകച്ചിരുന്ന വൈസ്രോയിക്കു കൈ കൊടുത്ത ശേഷം ചേറ്റൂർ തല ഉയർത്തിപ്പിടിച്ച് കൊട്ടാരസദൃശമായ ആ ചേംബറിൽനിന്ന് ഇറങ്ങിപ്പോയി... ചേറ്റൂർ എഴുതിയ ‘ഗാന്ധി ആൻഡ് അനാർക്കി’ എന്ന പുസ്തകത്തിൽ അന്നത്തെ പഞ്ചാബ് ലഫ്റ്റനന്റ് ഗവർണർ മൈക്കൽ ഒഡ്വയറുടെ മനുഷ്യത്വഹീന നടപടിയെ കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഒഡ്വയർ ചേറ്റൂരിനെതിരെ മാനനഷ്ടക്കേസ് കൊടുത്തു. ലണ്ടനിൽ നടന്ന രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റിയ വിചാരണ അഞ്ചരയാഴ്ചയോളം നീണ്ടു.
ജാലിയൻവാലാബാഗ് സംഭവം നടന്ന കാലത്ത് പഞ്ചാബിൽ പട്ടാളനിയമം നടപ്പാക്കിയതുകൊണ്ട് ആ കൂട്ടക്കൊലയുടെ ശരിയായ ചിത്രം പുറംലോകത്ത് എത്തിയിരുന്നില്ല. ചേറ്റൂരിന്റെ വിചാരണയിലൂടെയാണ് ബ്രിട്ടിഷ് നിയമസംവിധാനങ്ങളുടെ ഇരട്ടത്താപ്പ് ലോകത്തിനു മുന്നിൽ അനാവൃതമായത്. ചരിത്രത്തിലാദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യസമരം ബ്രിട്ടിഷ് പാർലമെന്റിൽ ചർച്ച ചെയ്യപ്പെട്ടു.
ചേറ്റൂർ അതിശക്തമായി വാദിച്ചെങ്കിലും ജൂറി അധ്യക്ഷനായ മക്കാർഡി പക്ഷപാതപരമായാണ് ആദ്യം മുതൽ പെരുമാറിയത്. ഒടുവിൽ 12 അംഗങ്ങളുള്ള ജൂറിയിലെ 11 പേരുടെ പിന്തുണയോടെ ഒഡ്വയർ കേസ് ജയിച്ചു. ചേറ്റൂരിന് അനുകൂലമായി സംസാരിച്ച ഒരേയൊരു ജൂറി അംഗം പ്രശസ്ത രാഷ്ട്രീയപണ്ഡിതനും ലേബർ പാർട്ടി നേതാവുമായിരുന്ന സാക്ഷാൽ ഹാരൾഡ് ലാസ്‌കി ആയിരുന്നു!
ക്ഷമാപണം നടത്തിയാൽ നഷ്ടപരിഹാരത്തുകയായ 7000 പൗണ്ട് അടയ്ക്കേണ്ട എന്ന ഔദാര്യം ഒഡ്വയർ ചേറ്റൂരിനു നൽകിയെങ്കിലും അഭിമാനിയായ അദ്ദേഹം നിരസിച്ചു. മാപ്പുപറയാതെ, വലിയതുക പിഴയടച്ച് അദ്ദേഹം തിരികെ വന്നു... ബ്രിട്ടിഷ് നിയമസംവിധാനങ്ങളുടെ നീതിനിഷേധവും മനുഷ്യവിരുദ്ധതയും ലോകത്തിനു മുന്നിൽ തൊലിയുരിച്ചു കളഞ്ഞ സംതൃപ്തിയോടെ.. ചേറ്റൂർ അടിസ്ഥാനപരമായി നിയമവാഴ്ചയെ ബഹുമാനിക്കുന്ന പൗരനായിരുന്നു. ഏതു ലക്ഷ്യവും നിയമം അനുശാസിക്കുന്ന മാർഗത്തിലൂടെ മാത്രമാകണം എന്ന ശാഠ്യം അദ്ദേഹത്തെ ഗാന്ധിജിയിൽനിന്നും കോൺഗ്രസിൽനിന്നും അകറ്റി. നിസ്സഹകരണപ്രസ്ഥാനത്തിന്റെ ശക്തനായ വിമർശകനായിരുന്ന ചേറ്റൂർ, ബാപ്പുവിന്റെ രീതികൾ അരാജകത്വത്തിലേക്കും രക്തച്ചൊരിച്ചിലിലേക്കും നയിക്കും എന്ന അഭിപ്രായക്കാരനായിരുന്നു.
കോൺഗ്രസ് പൂർണമായും ഗാന്ധിയൻ മാർഗങ്ങളിലേക്കു പരിവർത്തനം ചെയ്തതോടെ ചേറ്റൂർ സജീവ കോൺഗ്രസ് പ്രവർത്തനം നിർത്തി. സൈമൺ കമ്മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ അദ്ദേഹം കമ്മിഷനുമായി സഹകരിക്കുകയും ഡൊമിനിയൻ (ബ്രിട്ടിഷ് വിധേയരാജ്യം) പദവിക്കുവേണ്ടി വാദിക്കുകയും ചെയ്തു. പിന്നീട് ഡൊമിനിയൻ പദവിയെന്ന വാദം ബ്രിട്ടിഷ് സർക്കാർ തത്വത്തിൽ അംഗീകരിച്ചതോടെ സജീവരാഷ്ട്രീയ പ്രവർത്തനത്തിൽനിന്നു പൂർണമായി വിരമിച്ചു. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ മുഖ്യധാരയിൽനിന്ന് അകന്നുനിന്നെന്ന ഒരൊറ്റ കാരണത്താൽ വിസ്മരിക്കപ്പെടേണ്ട ആളല്ല ചേറ്റൂർ. അദ്ദേഹം എക്കാലത്തും കറയറ്റ ദേശീയവാദിയായിരുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ദേശീയപ്രസ്ഥാനചരിത്രത്തിൽ നിന്ന് അദ്ദേഹത്തെ പുറന്തള്ളുന്നത് അനീതിയാണ്.