തീരുന്നു 50 വർഷത്തെ ‘ഡോളർ ആധിപത്യം’; യുഎസിന് സൗദിയുടെ ‘ഷോക്ക്’ ; പെട്രോളിനു പകരം ഇന്ത്യൻ രൂപ!
പെട്രോഡോളര്‍ ഇനി ഇല്ല! അമേരിക്കയുമായി എട്ട് പതിറ്റാണ്ട് മുൻപ് ഒപ്പുവച്ച കരാര്‍ സൗദി അറേബ്യ അവസാനിപ്പിച്ചിരിക്കുന്നു. ആഗോള സാമ്പത്തിക, രാഷ്ട്രീയ രംഗത്തുതന്നെ വലിയ മാറ്റങ്ങള്‍ക്ക് വഴി തുറന്നേക്കാവുന്ന നിര്‍ണായകവും അപ്രതീക്ഷിതവുമായ ചുവടുവയ്പ്പാണ് സൗദി അറേബ്യയുടേതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ അമേരിക്കയുടെയും ഡോളറിന്‍റെയും അപ്രമാദിത്തത്തിന് തിരശീലയിടാന്‍ സൗദിയുടെ ഈ തീരുമാനം വഴിവച്ചേക്കും.
പെട്രോഡോളര്‍ ഇനി ഇല്ല! അമേരിക്കയുമായി എട്ട് പതിറ്റാണ്ട് മുൻപ് ഒപ്പുവച്ച കരാര്‍ സൗദി അറേബ്യ അവസാനിപ്പിച്ചിരിക്കുന്നു. ആഗോള സാമ്പത്തിക, രാഷ്ട്രീയ രംഗത്തുതന്നെ വലിയ മാറ്റങ്ങള്‍ക്ക് വഴി തുറന്നേക്കാവുന്ന നിര്‍ണായകവും അപ്രതീക്ഷിതവുമായ ചുവടുവയ്പ്പാണ് സൗദി അറേബ്യയുടേതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ അമേരിക്കയുടെയും ഡോളറിന്‍റെയും അപ്രമാദിത്തത്തിന് തിരശീലയിടാന്‍ സൗദിയുടെ ഈ തീരുമാനം വഴിവച്ചേക്കും.
പെട്രോഡോളര്‍ ഇനി ഇല്ല! അമേരിക്കയുമായി എട്ട് പതിറ്റാണ്ട് മുൻപ് ഒപ്പുവച്ച കരാര്‍ സൗദി അറേബ്യ അവസാനിപ്പിച്ചിരിക്കുന്നു. ആഗോള സാമ്പത്തിക, രാഷ്ട്രീയ രംഗത്തുതന്നെ വലിയ മാറ്റങ്ങള്‍ക്ക് വഴി തുറന്നേക്കാവുന്ന നിര്‍ണായകവും അപ്രതീക്ഷിതവുമായ ചുവടുവയ്പ്പാണ് സൗദി അറേബ്യയുടേതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ അമേരിക്കയുടെയും ഡോളറിന്‍റെയും അപ്രമാദിത്തത്തിന് തിരശീലയിടാന്‍ സൗദിയുടെ ഈ തീരുമാനം വഴിവച്ചേക്കും.
പെട്രോഡോളര്‍ ഇനി ഇല്ല! യുഎസുമായി എട്ട് പതിറ്റാണ്ട് മുൻപ് ഒപ്പുവച്ച കരാര്‍ സൗദി അറേബ്യ അവസാനിപ്പിച്ചിരിക്കുന്നു. ആഗോള സാമ്പത്തിക, രാഷ്ട്രീയ രംഗത്തുതന്നെ വലിയ മാറ്റങ്ങള്‍ക്ക് വഴി തുറന്നേക്കാവുന്ന നിര്‍ണായകവും അപ്രതീക്ഷിതവുമായ ചുവടുവയ്പ്പാണ് സൗദി അറേബ്യയുടേതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ യുഎസ് ഡോളറിന്‍റെ അപ്രമാദിത്തത്തിന് തിരശീലയിടാന്‍ സൗദിയുടെ ഈ തീരുമാനം വഴിവച്ചേക്കും. ആഗോള വ്യാപാര ഇടപാടുകള്‍ക്ക് ഡോളര്‍ ഉപയോഗിക്കുന്നത് കുറയും. ഇന്ത്യയുടെ രൂപ അടക്കം മറ്റ് കറന്‍സികള്‍ക്ക് പ്രാധാന്യമേറും. മാത്രമല്ല, ലോകത്ത് പുതിയ രാഷ്ട്രീയ ചേരികള്‍ രൂപപ്പെടാനും ഇത് വഴിയൊരുക്കുമെന്ന് കരുതപ്പെടുന്നു.
അത്രയേറെ പ്രാധാന്യമുള്ള നീക്കമാണ് സൗദി എടുത്തിരിക്കുന്നത്. യുഎസില്‍ നിന്നകലുന്ന സൗദി, ചൈനയുമായും റഷ്യയുമായും കൂടുതല്‍ അടുത്തേക്കും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയുടെ കൂട്ടായ്മായ ബ്രിക്സിലേക്ക് പുതിയ അംഗങ്ങളായി അടുത്തിടെ സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ഇറാന്‍, ഇത്യോപ്യ എന്നിവയെ ചേര്‍ത്തിരുന്നു. ഡോളറിനെ കൈവിട്ട് മറ്റ് കറന്‍സികളിലേക്ക് മാറാനുള്ള സൗദിയുടെ നീക്കം ഇന്ത്യയടക്കം മറ്റ് രാജ്യങ്ങള്‍ക്കും പ്രചോദനമാകും. രാജ്യാന്തര വ്യാപാര ഇടപാടുകള്‍ക്ക് ഡോളറിന് പകരം സ്വന്തം കറന്‍സികള്‍ ഉപയോഗിക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കും. രൂപയുടെ രാജ്യാന്തര പ്രാധാന്യം വര്‍ധിപ്പിക്കാനുള്ള നടപടികളിലേക്ക് ഇന്ത്യ നേരത്തേ തന്നെ കടന്നിരുന്നു. പെട്രോ ഡോളറിന്റെ വ്യാപ്തി മനസിലാക്കാം.
∙ സ്വർണത്തിന്റെ വിലയുള്ള ഡോളർ
യുഎസ് ഡോളര്‍ തന്നെയാണിത്. ക്രൂഡോയില്‍ വാങ്ങാന്‍ ഡോളര്‍ ഉപയോഗിക്കുകയും ഇത് സംബന്ധിച്ച് യുഎസും സൗദി അറേബ്യയും തമ്മില്‍ കരാറാവുകയും ചെയ്തതോടെ ലഭിച്ച പേരാണ് പെട്രോഡോളര്‍. 1974 ജൂണ്‍ എട്ടിനാണ് യുഎസും സൗദി അറേബ്യയും തമ്മില്‍ പെട്രോഡോളര്‍ കരാറില്‍ ഒപ്പുവച്ചത്. ഇരു രാജ്യങ്ങള്‍ക്കും ഏറെ അനിവാര്യവും നേട്ടം നല്‍കിയതുമായ നീക്കമായിരുന്നു അത്. ഇസ്രയേലിന് പിന്തുണ നല്‍കുന്നതിന്‍റെ പേരില്‍ യുഎസിന് ക്രൂഡോയില്‍ നല്‍കുന്നതില്‍ നിന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ വിട്ടുനിന്ന കാലം. മാത്രമല്ല, യുഎസ് അക്കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു.
ഡോളറിന്‍റെ അടിസ്ഥാനമായി സ്വര്‍ണമാണ് യുഎസ് ശേഖരിച്ചിരുന്നത്. ഡോളറിന്‍റെ മൂല്യത്തകര്‍ച്ച തടയാന്‍ പ്രസിഡന്‍റ് റിച്ചഡ് എം. നിക്സണ്‍ സ്വര്‍ണം ഒഴിവാക്കുകയും ക്രൂഡോയിലും മറ്റ് കറന്‍സികളും ശേഖരിക്കാന്‍ തുടങ്ങുകയും ചെയ്തു. ഈ പശ്ചാത്തലത്തിലായിരുന്നു സൗദിയുമായി പെട്രോഡോളര്‍ കരാര്‍ ഒപ്പിട്ടത്.
പെട്രോഡോളര്‍ കരാറിനു പിന്നാലെ ആഗോളതലത്തില്‍ ഡോളറിന്‍റെ സ്വീകാര്യത കൂടി. സൗദി അറേബ്യ യുഎസിന് അസംസ്കൃത എണ്ണ നല്‍കുമ്പോള്‍ പകരം ഡോളറും ആയുധങ്ങളും തിരികെ കിട്ടി. ഇതുപ്രകാരം സൗദിയില്‍ നിന്ന് വന്‍തോതില്‍ യുഎസിലേക്ക് എണ്ണയൊഴുകി. സൗദി ഡോളറും ആയുധങ്ങളും വാരിക്കൂട്ടി. ഡോളര്‍ തിരികെ യുഎസിൽ തന്നെ വായ്പയായും മറ്റും നല്‍കി സൗദിയും നേട്ടമുണ്ടാക്കി. ഫലത്തില്‍ പെട്രോഡോളര്‍ കരാര്‍ ഇരുരാജ്യങ്ങള്‍ക്കും നേട്ടമായി.
എണ്ണയ്ക്ക് മാത്രമല്ല, ആഗോളതലത്തിലെ മറ്റ് കയറ്റുമതി-ഇറക്കുമതി ഇടപാടുകള്‍ക്കും ഡോളര്‍ വ്യാപകമായി ഉപയോഗിച്ച് തുടങ്ങി. ഡോളറിന്‍റെ ഡിമാന്‍ഡും മൂല്യവും കൂടിയത് യുഎസിനും നേട്ടമായി. കാരണം, ഇറക്കുമതിച്ചെലവ് കുത്തനെ കുറഞ്ഞു. യുഎസ് സര്‍ക്കാരിന്‍റെ കടപ്പത്രങ്ങള്‍ക്കും ഡിമാന്‍ഡ് വര്‍ധിച്ചു. ഇത് സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതിയും ശക്തമാക്കി. കടപ്പത്ര വിപണി ഉഷാറായതോടെ, യുഎസ് ഭരണകൂടത്തിന് മികച്ചനിരക്കില്‍ അവ വില്‍ക്കാനും ചെലവുകള്‍ക്ക് പണം കണ്ടെത്താനും സാധിച്ചു.
∙ യുഎസ് ഉപരോധം ദുർബലമാകും, സൗദിയുടെ ലക്ഷ്യം അതു മാത്രമല്ല
ഡോളറിന് പകരം ഇനി സ്വന്തം കറന്‍സിയായ റിയാല്‍, ചൈനീസ് യുവാന്‍, റഷ്യന്‍ റൂബിള്‍, യൂറോ, ജാപ്പനീസ് യെന്‍, ഇന്ത്യന്‍ രൂപ തുടങ്ങിയവ ഉഭയകക്ഷി വ്യാപാരത്തിന് ഉപയോഗിക്കാന്‍ സൗദിക്ക് കഴിയും. ബിറ്റ്‍കോയിന്‍ അടക്കമുള്ള ഡിജിറ്റല്‍ കറന്‍സികളിലും സൗദി കണ്ണെറിയുന്നുണ്ടെന്നാണ് സൂചനകള്‍. മാത്രമല്ല, വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളും വാണിജ്യ ബാങ്കുകളും ചേര്‍ന്ന് രൂപം നല്‍കിയ എംബ്രിജ് (mBridge) എന്ന ഡിജിറ്റല്‍ കറന്‍സി പ്ലാറ്റ്‍ഫോമില്‍ അംഗവുമാണ് സൗദി.
ഡോളറിന്‍റെ ആഗോള അപ്രമാദിത്തം യുഎസിനെ മറ്റേത് രാജ്യത്തിനുമേലും ഉപരോധം ഏര്‍പ്പെടുത്താനാകും വിധം വലിയ സാമ്പത്തികശക്തിയാക്കി മാറ്റിയിരുന്നു. യുക്രെയ്നുമായുള്ള യുദ്ധപശ്ചാത്തലത്തില്‍ റഷ്യക്കുമേല്‍ അടുത്തിടെ ഏര്‍പ്പെടുത്തിയ ഉപരോധം ഒടുവിലത്തെ ഉദാഹരണം മാത്രം. ഇത്തരത്തില്‍ ഉപരോധം ഏര്‍പ്പെടുത്തുമ്പോള്‍ ഡോളര്‍ ഉപയോഗിക്കാനാവില്ല എന്നതാണ് പ്രതിസന്ധി. ഇത് രാജ്യാന്തര ഇടപാടുകളെ ബാധിക്കും.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുമായുള്ള വ്യാപാര ഇടപാടുകള്‍ക്കും അടുത്തിടെ റഷ്യയുടെ റൂബിളും ചൈനീസ് യുവാനും യുഎഇ ദിര്‍ഹവും അടക്കമുള്ള മറ്റ് കറന്‍സികളെ ആശ്രയിച്ചത്. ചൈന, ഇറാന്‍, വെനസ്വേല, ഉത്തര കൊറിയ, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും യുഎസിന്റെ ഉപരോധം ഏറ്റുവാങ്ങിയിട്ടുള്ളവയാണ്. ഡോളറിന്‍റെ പ്രാധാന്യം കുറയുന്നത് യുഎസ് ഉപരോധ ഭീഷണിയെ ദുര്‍ബലപ്പെടുത്തും.
∙ ഡോളർ മെലിഞ്ഞാൽ സ്വർണത്തിനു നല്ല കാലം
ഡോളറിന്‍റെ ആഗോള സ്വീകാര്യതയും മറ്റ് പ്രമുഖ കറന്‍സികള്‍ക്കുമേലുള്ള അപ്രമാദിത്തവും യുഎസിന് നല്‍കിയ കരുത്ത് ചോരാന്‍ ഇടയാക്കുന്നതാണ് പെട്രോഡോളര്‍ കരാര്‍ അവസാനിപ്പിച്ച സൗദിയുടെ നടപടി. ഇത് ഫലത്തില്‍ ഡോളറിന്‍റെ മൂല്യത്തകര്‍ച്ചയ്ക്ക് വഴിവച്ചേക്കും. യുഎസ് ട്രഷറി ബോണ്ടുകളെയും ഇത് അനാകര്‍ഷകമാക്കുമെന്നതിനാല്‍ സര്‍ക്കാരിനും ഇത് തിരിച്ചടിയാകും.
സ്വര്‍ണം, ബിറ്റ്‍കോയിന്‍ എന്നിവയ്ക്ക് സ്വീകാര്യത വര്‍ധിക്കാനും ഇത് കളമൊരുക്കും. നിലവില്‍ തന്നെ, ഇന്ത്യയുടെ റിസര്‍വ് ബാങ്ക് അടക്കം നിരവധി കേന്ദ്രബാങ്കുകള്‍ കരുതല്‍ വിദേശ നാണ്യശേഖരത്തിലേക്ക് ഡോളറിന് പകരം സ്വര്‍ണം വന്‍തോതില്‍ കൂട്ടിച്ചേര്‍ത്ത് തുടങ്ങിയിട്ടുണ്ട്.
പെട്രോഡോളറിനെ കൈവിട്ട സൗദിയുടെ തീരുമാനം യുഎസിനെയോ ഡോളറിനെയോ കാര്യമായി വലയ്ക്കില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ബ്രിക്സ് കൂട്ടായ്മയിലെ കറന്‍സികള്‍ക്കൊന്നും ഉടനൊന്നും ഡോളറിന് സമാനമായ സ്വീകാര്യത നേടാനാവില്ലെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, സൗദി റിയാലും യുഎഇ ദിര്‍ഹവുമടക്കമുള്ള ഒട്ടുമിക്ക ഗള്‍ഫ് കറന്‍സികളുടെയും മൂല്യം നിര്‍ണയിക്കുന്ന അടിസ്ഥാനഘടകം യുഎസ് ഡോളറാണ്. അതായത്, ഡോളറിനെ പൂര്‍ണമായും കൈവിടാന്‍ സൗദിക്കോ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കോ കഴിയില്ലെന്നും അവര്‍ പറയുന്നു.