മനുഷ്യരെ കൂട്ടിയിണക്കുന്ന വിസ്മയമാണു സ്നേഹം. എത്ര കൊടുത്താലും കൂടില്ല; എത്ര കിട്ടിയാലും കൂടില്ല. പക്ഷേ മറ്റു പലതിലും ഭ്രമിച്ച്, അവയെല്ലാം കൈയിലൊതുക്കാനുള്ള വ്യഗ്രതയിൽ നാം പലപ്പോഴും സ്നേഹത്തിന്റെ കാര്യം മറക്കുന്നു. സ്നേഹത്തെക്കാളേറെ മറ്റു പലതിനും മുൻതൂക്കം നൽകുന്നു. മനുഷ്യനെക്കാൾ പണത്തെ സ്നേഹിക്കുന്നതു സർവസാധാരണം. ഇതു പരിധി വിടുമ്പോൾ പല അനർഥങ്ങളും ഉടലെടുക്കുന്നു. മനുഷ്യർ അനാവശ്യ മത്സരങ്ങളിലും കലഹങ്ങളിലും ഏർപ്പെടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ?

എന്നു വിവേകത്തിന്റെ ഭാഷയിൽ പൂന്താനം ജ്ഞാനപ്പാനയിൽ ചോദിക്കുന്നു. അന്യന്റെ സുഖദുഃഖങ്ങളിൽ പങ്കുചേരാൻ സ്നേഹം വഴിയൊരുക്കുന്നു. പങ്കിട്ട ദുഃഖം പാതി ദുഃഖം. അങ്ങനെ പങ്കിടാനുള്ള സൗമനസ്യം പ്രധാനം. ‘മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ ചന്ദനം’ ചാർത്തണമെങ്കിൽ, മറ്റൊരാളിന്റെ മനസ്സു നീറുന്നതു തിരിച്ചറിയണം. മിക്കവർക്കും മിക്കപ്പോഴും നേരമില്ലെന്ന ഒഴികഴിവു കൂട്ടിനുണ്ടാവും.

Representative image: (Photo: courtneyk/istockphoto)

ഇതിനെല്ലാം നേർവിപരീതമായി സമൂഹത്തിൽ നടക്കുന്ന ക്രൂരസംഭവങ്ങൾ കേട്ടുകേട്ട് മനസ്സു മരവിക്കുന്ന സാഹചര്യവുമുണ്ട്. പഠിപ്പും വിവരവും ബുദ്ധിയുമുള്ളതു കൊണ്ടു സ്നേഹമുണ്ടാകണമെന്നില്ല. മുംബൈയിൽ ഫാഷൻ ഡിസൈനറായിരുന്ന മുപ്പതുകാരൻ ആദേഷ് ബാജ്പായിയെ 2008ൽ കൊലചെയ്ത രാഹുൽ വർമ്മ ഏറ്റവും മികച്ച വിദ്യാലയങ്ങളായ ഐഐടി കാൻപൂർ, ഐഐഎം ലക്നൗ എന്നിവിടങ്ങളിലെ പൂർവവിദ്യാർഥി. 2024 മേയ് 22ന് അയാൾക്ക് കോടതി ജീവപര്യന്തം തടവു ശിക്ഷ നൽകി.

ADVERTISEMENT

അത്രവരെ പോകേണ്ട. അടുത്ത ചില വാർത്തകൾ ഓർത്തുനോക്കാം.
·2018: ചാലക്കുടി കൊന്നക്കുഴിയിലുള്ള ബാബുവിനെ മകൻ ബാലു മരപ്പലകകൊണ്ടു തലയ്ക്കടിച്ചു കൊന്നു.
·2022: വൈക്കത്ത് ബൈജു (38) അമ്മ മന്ദാകിനിയെ (76) ചെടിച്ചട്ടികൊണ്ട് അടിച്ചുവീഴ്ത്തിയശേഷം വീടിനു മുന്നിലെ തോട്ടിൽ ചവിട്ടിത്താഴ്ത്തി...
2024: വെൺമണിയിൽ ഷാജി (59) ഭാര്യ ദീപ്തിയെ (49) ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു.
ഇത്തരം വാർത്തകൾ ജനങ്ങളിൽ ഞെട്ടലുണ്ടാകാത്തവിധം പെരുകിവരുന്നു. മനസ്സു മരവിപ്പിക്കുന്ന ക്രൂരസംഭവങ്ങൾ. ഏതു കൊലപാതകിക്കും സ്വയം ന്യായീകരിക്കാൻ വാദങ്ങളുണ്ടാവും. പക്ഷേ മൗലികമായി സ്നേഹത്തിനു നേർവിപരീതമായ സംഭവങ്ങളാണിവ.

Representative image: (Photo: mammuth/istockphoto)

നന്മയുടെയും സ്നേഹത്തിന്റെയും പാഠങ്ങൾ ബാല്യത്തിൽ സ്വന്തം മാതൃകവഴി കാട്ടിക്കൊടുക്കാത്ത രക്ഷിതാക്കൾക്കു മിക്കപ്പോഴും ഇക്കാര്യത്തിൽ തെറ്റു പറ്റിയിരിക്കാം. നല്ലതെല്ലാം എനിക്കു മാത്രമെന്ന ചിന്ത മനസ്സിൽ നിറഞ്ഞുപോയാൽ, അന്യരോടുള്ള പരിഗണന നിശ്ചയമായും കുറയും. സഹജഭാവവും കാരുണ്യവും ഇല്ലാതെ വന്നാൽ അന്യർക്കെതിരെ ക്രൂരകൃത്യങ്ങൾ ചെയ്യാൻ മടിയില്ലാതാകുകയും ചെയ്യും.

സ്നേഹത്തെ കാണാനാവില്ല; മന്ദമാരുതനെപ്പോലെ നമ്മെ സ്പർശിച്ച് ആനന്ദം പകരും. മാർട്ടിൻ ലൂഥർ കിങ് ജൂനിയർ പറഞ്ഞു, ‘ഇരുളിന് ഇരുളിനെ നീക്കാനാവില്ല; വെളിച്ചതിനു മാത്രമേ അതിനു കഴിയൂ. വെറുപ്പിനെ അകറ്റാൻ വെറുപ്പിനാവില്ല; സ്നേഹത്തിനേ അതു സാധിക്കൂ’. മറ്റൊരാൾകൂടി സന്തോഷിക്കാതെ സ്വന്തമായി സന്തോഷിക്കാൻ കഴിയാത്ത അവസ്ഥയാണു സ്നേഹം.

ADVERTISEMENT

ബ്രസീലിയൻ എഴുത്തുകാരൻ പൗലോ കൊയ്‌ലോ പറഞ്ഞത് സ്നേഹിക്കുന്നതു സ്നേഹിക്കുന്നതുകൊണ്ടു തന്നെ; അതിനു കാരണം വേണ്ട എന്ന്. പ്രാചീന ചൈനീസ് ചിന്തകൻ ലാവോട്സു : ‘ആരെങ്കിലും ആഴത്തിൽ സ്നേഹിക്കുമ്പോൾ നമ്മുടെ ശക്തിയേറുന്നു. ആരെയെങ്കിലും നാം ആഴത്തിൽ സ്നേഹിക്കുമ്പോൾ നമ്മുടെ ധൈര്യമേറുന്നു’. അസുഖകരമായ ദാമ്പത്യത്തിനു കാരണം സ്നേഹമില്ലാത്തതല്ല, സൗഹൃദമില്ലാത്തതാണെന്നു ജർമ്മൻ ദാർശനികൻ ഫ്രീഡ്രിച്ച് നീറ്റ്ഷേ നമ്മെ ചിന്തിപ്പിക്കുംവിധം സൂചിപ്പിച്ചു.

പൗലോ കൊയ്‌ലോ. (Photo by Tiziana FABI / AFP)

വിക്റ്റോറിയൻ കാലഘട്ടത്തിലെ പ്രമുഖകവി ആൽഫ്രഡ് ടെന്നിസൺ കാവ്യാത്മകമായി പറഞ്ഞു, ‘നിന്നെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം എന്റെ പക്കലൊരു തേന്മലരുണ്ടായിരുന്നെങ്കിൽ, എന്റെ ഉദ്യാനത്തിലൂടെ എക്കാലവും നടക്കാനെനിക്കു കഴിയുമായിരുന്നു’. ‘സ്നേഹത്തിനു ക്ഷമയുണ്ട്, കാരുണ്യമുണ്ട്. അത് അസൂയപ്പെടുന്നില്ല, ആത്മപ്രശംസ നടത്തുന്നില്ല, അഹങ്കരിക്കുന്നില്ല. അന്യരെ അപമാനിക്കുന്നില്ല. അതിനു സ്വാർഥതയില്ല. അതു ക്ഷോഭിക്കുന്നില്ല. വിദ്വേഷം വച്ചുപുലർത്തുന്നില്ല. അധർമ്മത്തിൽ ആഹ്ലാദിക്കാതെ സത്യത്തിൽ ആഹ്ലാദിക്കുന്നു. സ്നേഹം എല്ലാം ക്ഷമിക്കുന്നു, വിശ്വസിക്കുന്നു, പ്രത്യാശിക്കുന്നു, സഹിക്കുന്നു’ – (ബൈബിൾ : കോറിന്തോസുകാർക്ക് 1:13:4–7).

Representative image: (Photo: Deepak Sethi/istockphoto)
ADVERTISEMENT

‘നാം ആരെയും സ്നേഹിക്കുന്നില്ല, അവരിൽനിന്നു കിട്ടുന്നതിനെയാണു സ്നേഹിക്കുന്നത്’ എന്ന വികലവാദമുണ്ട്. സ്വന്തം അമ്മയെ സ്നേഹിക്കുന്നില്ല, അമ്മയിൽ നിന്ന് എന്തു കിട്ടുമെന്നു നോക്കി അതിനെ മാത്രമാണു സ്നേഹിക്കുന്നതെന്ന വാദത്തിന് അടിത്തറയില്ല. നിങ്ങളെ പൂർണമായി മനസ്സിലാക്കിയിട്ടും, നിങ്ങളെ സ്േനഹിക്കുന്നയാളാണ് യഥാർഥ സുഹൃത്ത്. എത്ര മണിക്കൂർ വേണമെങ്കിലും മുഷിയാതെ ഒരുമിച്ചിരിക്കാൻ കഴിയുന്നതിൽ സ്നേഹമുണ്ട് എന്ന് മൈക്കലാഞ്ചലോ. സ്നേഹമുള്ളേടത്തു  ജീവിതമുണ്ടെന്നു ഗാന്ധിജി.
‘സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹ സാരമിഹ സത്യമേകമാം’ – കുമാരനാശാൻ : നളിനി – 136
ഭാരതീയപൈതൃകത്തിലെ മഹനീയസങ്കല്പമാണ്, ‘വസുധൈവ കുടുംബകം’ – (മഹോപനിഷത്ത് – 6:71). വള്ളത്തോൾ ഈ ആശയം മനോഹമായി എഴുതി : ‘ലോകമേ തറവാട്’. സ്നേഹത്തിനു പകരം വയ്ക്കാൻ സ്നേഹം മാത്രം.

English Summary:

The Undying Power of Love: Insights from History and Philosophy