ആരോഗ്യം സർവധനാൽ പ്രധാനം. വായു, ജലം, ആഹാരം എന്നിവയാണ് നമ്മുടെ ജീവന്റെ നെടുംതൂണുകൾ. ശരിയായ ആഹാരം, ശരിയായ സമയത്ത്, ശരിയായ രീതിയിൽ കഴിക്കുകയെന്നതാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. അമിതാഹാരവും വിരുദ്ധാഹാരവും മാത്രമല്ല, ആഹാരം വേണ്ടത്ര കഴിക്കാതിരിക്കുന്നതും ആരോഗ്യത്തെ ബാധിക്കും. ഇന്നു പക്ഷേ ആരോഗ്യപരിപാലനത്തിനു വേണ്ടിയല്ല നമ്മൾ പലരും ആഹാരം കഴിക്കുന്നത്. ആഹാരം ആഘോഷമാണിപ്പോൾ, ഉത്സവമാണിപ്പോൾ. അതിന്റെ തുടർച്ചയെന്നോണം ആഹാരംപോലെ അമിതമായി ഔഷധവും സേവിക്കുന്നു. പുതുകാലത്തു പ്രചാരത്തിലുള്ള ഭക്ഷണവിഭവങ്ങൾ, വിശേഷിച്ച് വിവിധ ശൈലികളിൽ പാചകം ചെയ്യുന്ന വിഭവങ്ങൾ, ആരോഗ്യത്തിനു ഭീഷണിയാണെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യം സർവധനാൽ പ്രധാനം. വായു, ജലം, ആഹാരം എന്നിവയാണ് നമ്മുടെ ജീവന്റെ നെടുംതൂണുകൾ. ശരിയായ ആഹാരം, ശരിയായ സമയത്ത്, ശരിയായ രീതിയിൽ കഴിക്കുകയെന്നതാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. അമിതാഹാരവും വിരുദ്ധാഹാരവും മാത്രമല്ല, ആഹാരം വേണ്ടത്ര കഴിക്കാതിരിക്കുന്നതും ആരോഗ്യത്തെ ബാധിക്കും. ഇന്നു പക്ഷേ ആരോഗ്യപരിപാലനത്തിനു വേണ്ടിയല്ല നമ്മൾ പലരും ആഹാരം കഴിക്കുന്നത്. ആഹാരം  ആഘോഷമാണിപ്പോൾ, ഉത്സവമാണിപ്പോൾ. അതിന്റെ തുടർച്ചയെന്നോണം ആഹാരംപോലെ അമിതമായി ഔഷധവും സേവിക്കുന്നു.

പുതുകാലത്തു പ്രചാരത്തിലുള്ള ഭക്ഷണവിഭവങ്ങൾ, വിശേഷിച്ച് വിവിധ ശൈലികളിൽ പാചകം ചെയ്യുന്ന വിഭവങ്ങൾ, ആരോഗ്യത്തിനു ഭീഷണിയാണെന്നു പറയാതെ വയ്യ. പാചകവേളയിൽ അന്തരീക്ഷത്തിലേക്കു വമിക്കുന്ന വാതകങ്ങളാകട്ടെ, നമുക്കു മാത്രമല്ല നമ്മൾ അധിവസിക്കുന്ന ഭൂമിക്കും ഭീഷണിയാകുന്നു. സംരക്ഷകങ്ങൾ ചേർന്നതും ടിന്നിലടച്ചു വരുന്നതും ഫ്രിജിലും ഫ്രീസറിലും സൂക്ഷിക്കുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ അമിതോപഭോഗവും ആരോഗ്യത്തിനു ഭീഷണിതന്നെ. ഭക്ഷണം പാകം ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞാണ് പലപ്പോഴും കഴിക്കുന്നത്.

(Representative image by martinedoucet/istockphoto)
ADVERTISEMENT

ആഹാരം പാകം ചെയ്ത് ഫ്രീസറിൽ വച്ച് അൽപാൽപം എടുത്ത് ചൂടാക്കി കഴിക്കുന്നതും ഇന്നത്തെ പൊതുശീലം. മിക്ക ഭക്ഷണങ്ങളും പാകം ചെയ്ത് 3 മണിക്കൂറിനുള്ളിൽ കഴിക്കേണ്ടവയാണ്. ചൂടാക്കിയാൽ ഭക്ഷണം പുതിയതാവില്ല. മറിച്ച് ഇല്ലാത്ത ദോഷങ്ങൾ ഉണ്ടാവുകയും ചെയ്യും. രോഗികൾക്ക് ആരോഗ്യം ലഭിക്കാനും രോഗമില്ലാത്തവർക്ക് ആരോഗ്യം നിലനിർത്താനും ശരിയായ ഭക്ഷണക്രമം പ്രധാനമാണ്.പല രോഗങ്ങളുടെയും ആരംഭം പലപ്പോഴും വയറ്റിൽനിന്നാണ്. ശരിയല്ലാത്ത ഭക്ഷണവും ഭക്ഷണക്രമവും കൊണ്ടുതന്നെ ഭക്ഷ്യവസ്തുക്കൾ പാകം ചെയ്യാതെ പച്ചയ്ക്കു കഴിക്കേണ്ടതിന്റെ പ്രസക്തി വർധിച്ചുവരുന്നു.

പാകം ചെയ്ത ഭക്ഷണത്തിൽ ഊർജത്തിന്റെ അളവ് കൂടുതലാണ്. ഇവയിൽനിന്നു ശരീരത്തിലേക്ക് അന്നജവും കൊഴുപ്പും വേഗത്തിൽ ആഗിരണം ചെയ്യപ്പെടും.

പാകം ചെയ്യാത്തതും വേവിക്കാത്തതുമായ ഭക്ഷ്യവസ്തുക്കളിൽ പോഷകഘടകങ്ങൾ അതേപടി നിലനില്‍ക്കും. വൈറ്റമിനുകൾ, ധാതുക്കൾ, ലവണം, ദഹനരസങ്ങൾ എന്നിവയെല്ലാംതന്നെ പാകം ചെയ്തു കഴിക്കുന്ന ഭക്ഷണങ്ങളിലുള്ളതിനെക്കാൾ കൂടുതലുണ്ടാവും. വേവിക്കാതെ പച്ചയായി കഴിക്കുന്ന ഭക്ഷണങ്ങൾ നമ്മുടെ ദഹനശക്തി ക്രമപ്പെടുത്തുന്നു. പച്ചയായതും വേവിക്കാത്തതുമായ ഭക്ഷ്യവസ്തുക്കളിൽ നാരുകളുടെ അംശം കൂടുതലാണ്. പാകം ചെയ്യുമ്പോൾ പലപ്പോഴും നാരുകളുടെ അളവ് കുറയുന്നു. നാരുകളുടെ കുറവു മൂലം ദഹനം ദുർബലമാകുകയും മലബന്ധമുണ്ടാകുകയും ചെയ്യുന്നു.

(Representative image by Svittlana/istockphoto)
ADVERTISEMENT

പാകം ചെയ്യാത്ത ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നു. അതുപോലെ പാകം ചെയ്ത ഭക്ഷണത്തിൽ ഊർജത്തിന്റെ അളവ് കൂടുതലാണ്. ഇവയിൽനിന്നു ശരീരത്തിലേക്ക് അന്നജവും കൊഴുപ്പും വേഗത്തിൽ ആഗിരണം ചെയ്യപ്പെടും. ആഹാരം പച്ചയായി കഴിക്കുന്നത് വേനൽക്കാലത്ത് ഏറെ ഗുണകരമാണ്. ഇവ ശരീരത്തിൽ വെള്ളത്തിന്റെ അംശം വർധിപ്പിക്കുന്നു. ഇത് വേനൽക്കാലത്തുണ്ടാകുന്ന നിർജലീകരണവും സൂര്യാതപവും തടയും. പച്ചയായി കഴിക്കുന്ന ഭക്ഷണങ്ങളിൽ, വിശേഷിച്ച് പഴം–പച്ചക്കറികളിൽ, നാരുകളുടെ അംശം കൂടും. ഇത് ആമാശയത്തിന്റെ ശരിയായ പ്രവർത്തനത്തിന് സഹായകരമാണ്. ഭക്ഷണത്തിലെ നാരുകൾ പല തരത്തിലുള്ള ജീവിതശൈലീരോഗങ്ങളും മാരകരോഗങ്ങളും ഒഴിവാക്കാനുപകരിക്കും.

(Representative image by Vera_Petrunina/istockphoto)

പച്ചക്കറികളും ഇലകളും പഴങ്ങളും ചേർന്ന് വിവിധതരം കറികൾ, പായസം, സാലഡ്, ചമ്മന്തി, ജൂസുകൾ എന്നിവ കൂടാതെ മൂന്നു നേരത്തേക്കുമുള്ള പ്രധാന ഭക്ഷണവും പാചകം ചെയ്യാതെ തന്നെ തയാറാക്കാം. പച്ചയായും പാകം ചെയ്യാതെയും ഉപയോഗിക്കാവുന്ന ഭക്ഷ്യവസ്തുക്കൾ ഏതൊക്കെയെന്നു നോക്കാം. പോഷകസമ്പുഷ്ടമായ പുതിയ പഴങ്ങൾ, ഗുണമേന്മയുള്ള പച്ചക്കറികൾ, ഭക്ഷ്യയോഗ്യമായ കുരുക്കളും വിത്തുകളും, ഉണങ്ങിയ പഴങ്ങൾ, പാലുകൾ, പഴച്ചാറുകൾ, ഒലീവ് ഓയിൽ, വെളിച്ചെണ്ണ. മധുരത്തിനായി പഴങ്ങൾ, ജൂസുകൾ, കരിമ്പിൻനീര്, ശുദ്ധമായ തേൻ, ധാന്യങ്ങൾ, പയർവർഗങ്ങൾ, ഇലകൾ, കുതിർത്തതും മുളപ്പിച്ചതുമായ ധാന്യങ്ങൾ, ഉപ്പിനു പകരം ഇന്തുപ്പ്. പഴം–പച്ചക്കറികൾ സ്വന്തമായി കൃഷി ചെയ്തുണ്ടാക്കിയവയാണെങ്കിൽ വളരെ നല്ലത്.

ADVERTISEMENT

പച്ചയ്ക്കു കഴിക്കാവുന്ന ആരോഗ്യവിഭവങ്ങളും അവ തയാറാക്കുന്ന വിധവും അടുത്ത ലക്കം മുതൽ പരിചയപ്പെടുത്തുകയാണ് ഈ പംക്തിയിൽ . വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും സ്വാഗതം. ഫോൺ: 9447252678, ഇ–മെയിൽ: rajithanks@gmail.com

English Summary:

How Raw Eating Can Enhance Digestion and Prevent Diseases