പാറ്റയെന്നും കൂറയെന്നും ഇംഗ്ലിഷിൽ കോക്റോച്ച് എന്നും അറിയപ്പെടുന്ന കെ‍ാച്ചുകീടത്തിന്റെ ശാസ്ത്രനാമം ബ്ലാറ്റെല്ലാ ജെർമാനിക്ക (Blatella Germanica) എന്നാണ്. പേരിട്ടതു പ്രശസ്ത പ്രകൃതി ശാസ്ത്രജ്ഞനായ കാൾ ലിന്നിയസാണ്. പേരുകേട്ട് കൂറ ജർമനാണെന്നു കരുതരുത്. കൂറ അറപ്പും വെറുപ്പും ഉണ്ടാക്കുന്നു. കുട്ടിക്കാലത്ത് ഇഡ്ഡലി കഴിക്കാനെടുത്തപ്പോൾ അതിനകത്തു പതിഞ്ഞു കിടക്കുന്ന ചത്ത കൂറയെ കണ്ടത് ഇപ്പോഴും അറപ്പോടെ ഓർക്കുന്നു. അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിലെല്ലാം സർവവ്യാപിയാണു കൂറ. അതിന്റെ ദേശാടനവും ആഗോള ‌വിഹാരവും ഹാർവഡ് സർവകലാശാലയിലെ ഡോ. ക്വാൻ ടാങ്ങും ഗവേഷകസംഘവും പഠിച്ചു. 6 ഭൂഖണ്ഡങ്ങളിലെ 17 രാജ്യങ്ങളിലെ 57 വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നായി 280 തരം കൂറകളുടെ ജീൻ പരിശോധിച്ചു. ഇന്ത്യയിൽനിന്ന് 25 സാംപിൾ പഠനത്തിലുണ്ടായിരുന്നു. കെ‍ാൽക്കത്ത, ചെന്നൈ, മുംബൈ, വിജയവാഡ, സൂറത്ത് എന്നിവിടങ്ങളിൽനിന്ന് 5 സാംപിൾ വീതമാണു ശേഖരിച്ചത്. 2000 വർഷത്തെ ദേശാടനത്തിന്റെ ചുരുളുകളാണ് ഗവേഷകർ തുറന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാറ്റയെന്നും കൂറയെന്നും ഇംഗ്ലിഷിൽ കോക്റോച്ച് എന്നും അറിയപ്പെടുന്ന കെ‍ാച്ചുകീടത്തിന്റെ ശാസ്ത്രനാമം ബ്ലാറ്റെല്ലാ ജെർമാനിക്ക (Blatella Germanica) എന്നാണ്. പേരിട്ടതു പ്രശസ്ത പ്രകൃതി ശാസ്ത്രജ്ഞനായ കാൾ ലിന്നിയസാണ്. പേരുകേട്ട് കൂറ ജർമനാണെന്നു കരുതരുത്. കൂറ അറപ്പും വെറുപ്പും ഉണ്ടാക്കുന്നു. കുട്ടിക്കാലത്ത് ഇഡ്ഡലി കഴിക്കാനെടുത്തപ്പോൾ അതിനകത്തു പതിഞ്ഞു കിടക്കുന്ന ചത്ത കൂറയെ കണ്ടത് ഇപ്പോഴും അറപ്പോടെ ഓർക്കുന്നു.  അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിലെല്ലാം സർവവ്യാപിയാണു കൂറ. അതിന്റെ ദേശാടനവും ആഗോള ‌വിഹാരവും ഹാർവഡ് സർവകലാശാലയിലെ ഡോ. ക്വാൻ ടാങ്ങും ഗവേഷകസംഘവും പഠിച്ചു. 6 ഭൂഖണ്ഡങ്ങളിലെ 17 രാജ്യങ്ങളിലെ 57 വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നായി 280 തരം കൂറകളുടെ ജീൻ പരിശോധിച്ചു. ഇന്ത്യയിൽനിന്ന് 25 സാംപിൾ പഠനത്തിലുണ്ടായിരുന്നു. കെ‍ാൽക്കത്ത, ചെന്നൈ, മുംബൈ, വിജയവാഡ, സൂറത്ത് എന്നിവിടങ്ങളിൽനിന്ന് 5 സാംപിൾ വീതമാണു ശേഖരിച്ചത്.

2000 വർഷത്തെ ദേശാടനത്തിന്റെ ചുരുളുകളാണ് ഗവേഷകർ തുറന്നത്. 1776ൽ ജെർമാനിക്ക എന്ന പേരിടുമ്പോൾ കൂറ ജർമനിയിലെത്തിയിട്ട് 20 വർഷമേ ആയിരുന്നുള്ളൂ. ജർമന്റെ ഉറ്റബന്ധുക്കളെല്ലാം ഏഷ്യക്കാരാണ്. ആധുനിക സർവവ്യാപിയായ കൂറയുടെ ജന്മദേശം ഏഷ്യയാണെന്നാണു ശാസ്ത്രീയ നിഗമനം. ‘കൂറ കപ്പലിൽപോയപോലെ’ എന്നെ‍ാരു ചെ‍ാല്ലു തന്നെയുണ്ട്. അതിൽ അൽപം ശരിയുണ്ട്. രണ്ടു കുടിയേറ്റ തരംഗങ്ങളാണു കൂറയുടെ ആഗോളവിഹാരത്തിനു നിദാനം. 1200 കെ‍ാല്ലം മുൻപു പത്തേമാരികളിൽ കയറി പടിഞ്ഞാറോട്ടു നീങ്ങി മധ്യപൗരസ്ത്യ ദേശങ്ങളിലെത്തി. ഉമ്മയാദ്, അബ്ബാസിദ് ഭരണകൂടങ്ങളു‌ടെ വാണിജ്യ വികസനത്തിന്റെയും തേരോട്ടങ്ങളു‌ടെയും കാലഘട്ടത്തിലായിരുന്നു ഈ ദേശാടനം. രണ്ടാമത്തെ കുടിയേറ്റ തരംഗമുണ്ടായത് 390 വർഷം മുൻപാണ്. ഡച്ചുകാരുടെയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും കച്ചവടവഴികളിലൂടെയായിരുന്നു ഈ ദേശാടനം.

Representative Image: (Photo: RHJ/istockphoto)
ADVERTISEMENT

മനുഷ്യനോടു മെരുങ്ങി സഹവാസം നടത്താൻ കൂറയ്ക്ക് അസാമാന്യ സാമർഥ്യമുണ്ടെന്നു ഡോ. ക്വാൻ ടാങ് അഭിപ്രായപ്പെടുന്നു. കൂറയുടെ മെരുങ്ങലിനും വ്യാപനത്തിനും കാരണം യൂറോപ്പല്ല; യൂറോപ്യൻ സാങ്കേതികവിദ്യ സൃഷ്ടിച്ച ദീർഘദൂര യാത്രാസൗകര്യങ്ങളും താപക്രമീകരണ സംവിധാനങ്ങളുമാണ്. മനുഷ്യസഹവാസംകൊണ്ടു മെരുങ്ങിയ ജർമൻകൂറയെ നായയോടും അതിന്റെ പൂർവികനായ ഏഷ്യൻ കൂറയെ ചെന്നായയോടുമാണ് അദ്ദേഹം ഉപമിക്കുന്നത്.  നിസ്സാരമായ തലച്ചോറുകൊണ്ടു വഴികണ്ടുപിടിക്കാനും തീറ്റ തേടാനും കൊച്ചു വാർത്താസന്ദേശങ്ങൾ അയയ്ക്കാനും കൂറയ്ക്ക് അദ്ഭുതാവഹമായ കഴിവുണ്ട്. അതിശയിപ്പിക്കുന്നതാണ് അവയുടെ അതിജീവനശേഷി.

30 കോടി വർഷത്തെ പരിണാമചരിത്രമാണു കൂറയ്ക്കുള്ളത്. ദിനോസറുകൾ അപ്രത്യക്ഷമായപ്പോഴും അവയ്ക്കു ലവലേശം കുലുക്കമുണ്ടായില്ല. 66 ദശലക്ഷം വർഷം മുൻപു ചിക്സുലിബ് എന്ന ഉഗ്രൻ പാറ ഭൂമിയിൽ വന്നിടിച്ചപ്പോഴും ഒന്നും സംഭവിച്ചില്ല. ആറ്റം ബോംബ് പെ‍ാട്ടി നരവംശവും  ഇതര ജീവവർഗങ്ങളും പൂർണമായും നാശത്തിന്റെ പടുകുഴിയിൽ വീണു നാമാവശേഷമായാലും കൂറ ഭൂമിയുടെ പിന്തുടർച്ചാവകാശം കൈവശമാക്കുമെന്നാണ് ഒരു ഭാഷ്യം. 

ഹിരോഷിമയിൽ ആറ്റം ബോംബ് വീണ സ്ഥലത്തുനിന്നു 330 മീറ്റർ അകലെ കൂറകളെ കണ്ടെത്തി. അണുപ്രസരണത്തെ തെല്ലും വകവയ്ക്കാതെ അവ തങ്ങളുടെ നിത്യകർമങ്ങളിൽ ഏർപ്പെട്ടു. അണുപ്രസരണം ഗവേഷണശാലയിലും പരീക്ഷിച്ചു. രണ്ടു പറ്റം കൂറകളെ 30 ദിവസം തുടർച്ചയായി പ്രസരണമേൽപിച്ചു. ഒരു പറ്റത്തിന് 1000 റാഡ് (RAD-Radiation Absorbed Dose) അളവിലും രണ്ടാമത്തേതിന് 10,000 റാഡ് അളവിലും പ്രസരണമേൽപിച്ചു. ആദ്യത്തെ പറ്റത്തിൽ 50 ശതമാനവും രണ്ടാമത്തേതിൽ 10 ശതമാനവും പ്രസരണത്തെ അതിജീവിച്ചു.

Representative Image: (Photo: Freer Law/istockphoto)
ADVERTISEMENT

ഇനിയും നിഗൂഢതകളുണ്ട് ഈ ജീവിവർഗത്തിന്. അതിവേഗം, മണിക്കൂറിൽ 5 കിലോമീറ്റർ വേഗത്തിൽ ഓടി അപ്രത്യക്ഷമാകും. പിൻകാലുകളിലെ കൊളുത്തു പോലെയുള്ള നഖങ്ങളുപയോഗിച്ച് ഊഞ്ഞാലിലാടും പോലെ ആടി കാഴ്ചയിൽനിന്നു മറയുന്നത് അറിയില്ല. ഈ ചലനവിശേഷം റോബട്ടിക്സ് രൂപകൽപനയിൽ സഹായകമായിട്ടുണ്ട്. പുനരുൽപാദന ജീവശാസ്ത്രത്തിൽ കൂറ ഒരു കൗതുകകീടമാണ്. ആൺകൂറയ്ക്കു ലിംഗം ഒന്നല്ല, രണ്ടാണ്. പെൺകൂറയെ ആകർഷിക്കാൻ സ്വന്തം ശരീരത്തിലെ കെ‍ാഴുപ്പും പഞ്ചസാരയുമടങ്ങുന്ന ഒരു മിഠായിയാണു സമ്മാനിക്കുക. പെൺകൂറ മിഠായി തിന്നുമ്പോൾ അതിന്റെ വായിലെ ഉമിനീർ ഗ്ലൂക്കോസുണ്ടാക്കുന്നു. 

Representative Image: (Photo:KLH49/istockphoto)

കൂറകൾക്കു പൊതുവേ മധുരം ഇഷ്ടമാണ്; ഗ്ലൂക്കോസും ഫ്രക്ടോസും. എൺപതുകളിൽ മധുരം ചേർത്ത കൂറക്കൊല്ലി രാസവസ്തുക്കൾ വിപണിയിലെത്തി. തുടർന്ന്, തൊണ്ണൂറുകളോടെ പല കൂറകൾക്കും മധുരവിരോധം വന്നു. കൂറയുടെ ഒരു ജീനിൽ മാറ്റമുണ്ടായി. പിന്നീട്, മധുരം അവയ്ക്കു കയ്പായി മാറി. അങ്ങനെ ആൺകൂറയുടെ മധുരസമ്മാനം തഴയാൻ പെൺകൂറകളിൽ ചിലതു ശീലമാക്കി. ചില പെൺകൂറകൾ ജീവിതത്തിൽ ഒരിക്കലേ വേഴ്ചയിൽ ഏർപ്പെടുകയുള്ളൂ; പക്ഷേ, ജീവിതകാലം മുഴുവൻ ഗർഭിണിയായി കഴിയും.

ADVERTISEMENT

ബയോമെ‍ഡിസിൻ, റോബട്ടിക്സ്, പെ‍ാതുജനാരോഗ്യം എന്നീ മേഖലകളിൽ കൂറ പഠനസഹായക മോഡലുമാണ്. 2020ൽ മാത്രം ഈ ജീവിയെ സംബന്ധിച്ച ഇരുനൂറിലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ഭുതങ്ങളുടെ കലവറയാണു കൂറ. ശരാശരി ഒരു വർഷം ആയുസ്സുള്ള കൂറയ്ക്ക് ഒന്നും തിന്നാതെ ഒരു മാസം ജീവിക്കാൻ കഴിയും. 15 ദിവസം വരെ പച്ചവെള്ളം പോലും വേണ്ട. തപാൽ മുദ്രയുടെ പിന്നിലെ‍ാട്ടിച്ച പശ തിന്നും ദിവസങ്ങൾ തള്ളി നീക്കും. 45 മിനിറ്റു വരെ ശ്വാസംപിടിച്ചു ജീവിക്കും. മദ്യം ഇഷ്ടമാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഉടലും തലയും വെട്ടി രണ്ടാക്കിയാലും രണ്ടും വീണ്ടും മണിക്കൂറുകളോളം ജീവിക്കും. മൈനസ് 8 ഡിഗ്രി സെൽഷ്യസ് തണുപ്പിലും കഴിഞ്ഞുകൂടും. കപ്പൽയാത്രയുടെ വംശപാരമ്പര്യമുള്ളതിനാൽ ഒരു കൂറ ശൂന്യാകാശയാത്രയും നടത്തിയിട്ടുണ്ട്.

Representative Image: (Photo: Artush/istockphoto)

കേരളത്തിൽ നടന്നതുകൂടി പറയാം: ഒരു കൂറ ശ്വസനോപകരണങ്ങളിലൂടെ കയറി രോഗിയുടെ ശ്വാസകോശത്തിലെത്തി ശ്വാസതടസ്സമുണ്ടാക്കി. 4 സെന്റിമീറ്റർ നീളമുള്ള ആ ജീവിയെ ശസ്ത്രക്രിയചെയ്തു നീക്കേണ്ടി വന്നു. കൂറ രാവിലെ ബുദ്ധികുറഞ്ഞയാളും വൈകിട്ട് പ്രതിഭാശാലിയുമാണെന്നു യുഎസിലെ വാൻഡബൽട് സർവകലാശാലയിലെ ഡോ. ടെറി പേജ് കണ്ടെത്തി. കീടനാശിനികൊണ്ട് അവയെ ഇല്ലാതാക്കാനാവില്ല. അമിതമായ രാസപ്രയോഗം അവയ്ക്കു പ്രതിരോധശേഷി നേടിക്കെ‍ാടുത്തു. വിഷപദാർഥങ്ങളെ നിർവീര്യമാക്കാൻ കഴിവുള്ള എൻസൈമുകൾ കൂറയുടെ ശരീരം ഉൽപാദിപ്പിക്കുന്നു. പെ‍ാതുജനാരോഗ്യത്തിന് ഉഗ്രൻ വെല്ലുവിളിയുമായി കൂറ വിളയാടുന്നു. നാം വീടു വയ്ക്കുന്നു; കൂറ നമ്മുടെ സമ്മതമില്ലാതെ സഹവാസം തുടങ്ങുന്നു.

English Summary:

The Unstoppable Cockroach: A 2,000-Year Journey of Blatella Germanica