‘ഇതാണ് നമ്മുടെ രക്ഷകന്‍’ എന്നാണ് തൃശൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കെ. രാധാകൃഷ്ണൻ എംപിയെ ചൂണ്ടിക്കാട്ടി പറഞ്ഞത്. ആലപ്പുഴയിലെ ‘കനലൊരു തരി’ കെട്ടപ്പോൾ അൽപമെങ്കിലും തീ പാർട്ടിക്കു വേണ്ടി ആളിക്കത്തിയത് ആലത്തൂരായിരുന്നു. 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാധാകൃഷ്ണൻ സിറ്റിങ് എംപി, കോൺഗ്രസിന്റെ രമ്യ ഹരിദാസിനെ തോൽപിച്ചത്. ലഭിച്ചത് 4,03,447 വോട്ട്. എംപിയായതിനു പിന്നാലെ മന്ത്രിസ്ഥാനം രാജിവച്ച രാധാകൃഷ്ണൻ തന്റെ അവസാന ഉത്തരവില്‍ പോലും വേറിട്ടുനിന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ വലിയ ചർച്ചയായി. പട്ടിക വിഭാഗ കോളനികളുടെ പേരു മാറ്റാനുള്ള ഉത്തരവ് ശ്രദ്ധ നേടിയെങ്കിലും, പ്രഖ്യാപനങ്ങൾക്കപ്പുറം ആഴത്തിൽ മാറ്റങ്ങളുണ്ടോ എന്ന ചോദ്യത്തിനുൾപ്പെടെ കെ. രാധാകൃഷ്ണൻ മറുപടി പറയുകയാണിവിടെ. ഭരണവിരുദ്ധ വികാരമായിരുന്നോ എൽഡിഎഫിന്റെ തോൽവിക്കു പിന്നിലെന്ന ചോദ്യവും അദ്ദേഹം നേരിടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇതാണ് നമ്മുടെ രക്ഷകന്‍’ എന്നാണ് തൃശൂരിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി കെ. രാധാകൃഷ്ണൻ എംപിയെ ചൂണ്ടിക്കാട്ടി പറഞ്ഞത്. ആലപ്പുഴയിലെ ‘കനലൊരു തരി’ കെട്ടപ്പോൾ അൽപമെങ്കിലും തീ പാർട്ടിക്കു വേണ്ടി ആളിക്കത്തിയത് ആലത്തൂരായിരുന്നു. 20,111 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാധാകൃഷ്ണൻ സിറ്റിങ് എംപി, കോൺഗ്രസിന്റെ രമ്യ ഹരിദാസിനെ തോൽപിച്ചത്. ലഭിച്ചത് 4,03,447 വോട്ട്. 

എംപിയായതിനു പിന്നാലെ മന്ത്രിസ്ഥാനം രാജിവച്ച രാധാകൃഷ്ണൻ തന്റെ അവസാന ഉത്തരവില്‍ പോലും വേറിട്ടുനിന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ വലിയ ചർച്ചയായി. പട്ടിക വിഭാഗ കോളനികളുടെ പേരു മാറ്റാനുള്ള ഉത്തരവ് ശ്രദ്ധ നേടിയെങ്കിലും, പ്രഖ്യാപനങ്ങൾക്കപ്പുറം ആഴത്തിൽ മാറ്റങ്ങളുണ്ടോ എന്ന ചോദ്യത്തിനുൾപ്പെടെ കെ. രാധാകൃഷ്ണൻ മറുപടി പറയുകയാണിവിടെ. ഭരണവിരുദ്ധ വികാരമായിരുന്നോ എൽഡിഎഫിന്റെ തോൽവിക്കു പിന്നിലെന്ന ചോദ്യവും അദ്ദേഹം നേരിടുന്നു.

ADVERTISEMENT

? എംപിയായി മത്സരിക്കാൻ വിമുഖത ഉണ്ടായിരുന്നോ 

∙ പാർട്ടി ഏൽപിക്കുന്ന ഏതു ചുമതലയും ഏറ്റെടുക്കുന്നതാണ് എന്റെ രീതി. എംപിയുടെ കർത്തവ്യം എംപി നിറവേറ്റുന്നു. മന്ത്രി മന്ത്രിയുടെയും.

? ലോക്സഭാ തിരഞ്ഞെടുപ്പിൽ 18 സീറ്റിലും എൽഡിഎഫ് തോറ്റു. താങ്കൾ മാത്രം ജയിച്ചു. ഭരണവിരുദ്ധ വികാരമാണോ തോൽവിക്കു പിന്നിൽ

∙ ഭരണവിരുദ്ധ വികാരമുണ്ടെങ്കിൽ ഇടതുപക്ഷത്തിന് ഇത്രയേറെ വോട്ടു കിട്ടുമായിരുന്നോ? തോൽവിക്കു പിന്നിൽ പല കാരണങ്ങളുമുണ്ടാകാം. അതെല്ലാം പാർട്ടി പരിശോധിച്ചു വരികയാണ്.

ADVERTISEMENT

? വ്യക്തിപ്രഭാവമാണോ വിജയത്തിനു കാരണമായത്

∙ രാഷ്ട്രീയ സാഹചര്യമാണല്ലോ വിജയത്തിനു പിന്നിലുള്ളത്. വ്യക്തിപ്രഭാവമല്ല.

കെ.രാധാകൃഷ്ണൻ (ചിത്രം: മനോരമ)

? മന്ത്രിയായപ്പോൾ കുറെക്കൂടി പ്രാധാന്യമുള്ള വകുപ്പുകൾ താങ്കൾ അർഹിച്ചിരുന്നുവെന്ന് പലയിടത്തുനിന്നും അഭിപ്രായമുണ്ടായി

∙ എനിക്ക് ഉയർന്ന വകുപ്പുകളാണ് തരേണ്ടതെന്ന കാര്യത്തിൽ സംസാരമുണ്ടായിരുന്നു. എന്നാൽ എന്റേതായിരുന്നു ഏറ്റവും ഉയർന്ന വകുപ്പ്. സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരെ ഉയർത്തിക്കൊണ്ടുവരേണ്ട ചുമതലയുള്ള വകുപ്പാണ്.

ADVERTISEMENT

? പട്ടിക വിഭാഗ കോളനികളുടെ പേരു മാറ്റാനുള്ള ഉത്തരവു ശ്രദ്ധ നേടി. പക്ഷേ പ്രഖ്യാപനങ്ങൾക്കപ്പുറം ആഴത്തിൽ മാറ്റങ്ങളുണ്ടോ

∙ പദ്ധതികളുണ്ട്. അതിനായി പണം ചെലവഴിക്കുകയും ചെയ്യുന്നു. മാറ്റം വരേണ്ടത് അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തിലാണ്. അനുവദിച്ച തുക എങ്ങനെ വിനിയോഗിക്കുന്നുവെന്ന് ആദ്യമേ പരിശോധിച്ചു. പട്ടികവിഭാഗങ്ങൾക്കുള്ള പദ്ധതികളേറെയും കൃഷിവകുപ്പു മുഖേനയാണ്. വിത്തും ചെടിയും നൽകുന്നു. പക്ഷേ വിതയ്ക്കാൻ സ്വന്തമായി മണ്ണില്ല. ഫിഷറീസ് വകുപ്പ് അട്ടപ്പാടിയിൽ വള്ളവും വലയും വാങ്ങാനാണു പണം കൊടുത്തത്! വ്യവസായവകുപ്പു വഴി ഒരു വീട്ടിൽത്തന്നെ വെട്ടുകത്തിയും കൈക്കോട്ടും നൽകുന്നു. ഇതാണ് പൊതുവിലുള്ള ചിത്രം. മാറേണ്ടേ?

? മാറ്റത്തിന് എങ്ങനെ ശ്രമിച്ചു

∙ അനുവദിക്കുന്ന പണം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് അവരോടു ചോദിക്കാം. സോഷ്യൽ സെക്യൂരിറ്റി വർധിപ്പിക്കുന്നതിനുള്ള ഇടപെടലുകളാണ് നടത്തിയത്. സ്വയം പര്യാപ്തതയിൽ എത്തിക്കാത്ത ഒരു പദ്ധതി കൊണ്ടും പ്രയോജനമില്ല. എന്നും ദയനീയ സ്ഥിതി മാത്രം വിളിച്ചു പറയുന്നതിൽ അർഥമില്ല.

തിരുവനന്തപുരത്ത് മണ്ണന്തല അംബേദ്കർ ഭവനിൽ ഉന്നതി എംപവർമെന്റ് സൊസൈറ്റി ഓഫിസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കാൻ മന്ത്രി കെ.രാധാകൃഷ്ണൻ എത്തിയപ്പോൾ. വി.കെ.പ്രശാന്ത് എംഎൽഎ സമീപം. മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതിനു മുൻപുള്ള അവസാന പരിപാടിയായിരുന്നു ഇത്. (ചിത്രം: മനോരമ)

? ദയനീയസ്ഥിതി ഒരു യാഥാർഥ്യമല്ലേ

∙ അതിനു മാറ്റമുണ്ടായി. ഈയിടെ ബസിൽ ഒരു പ്രസവം നടന്നു. അതിനെ സമൂഹം ഏതു നിലയിലാണ് സ്വീകരിച്ചതെന്നറിയാം. മറിച്ച് ഒരു ആദിവാസി വനിത ആയിരുന്നെങ്കിലോ? എന്തുമാത്രം കുറ്റപ്പെടുത്തലായിരിക്കും.

 ‘ബാംബൂ ബോയ്സ്’ എന്നൊരു സിനിമയിൽ ആദിവാസികളെ മോശമായി ചിത്രീകരിച്ചു കണ്ടു. ആദിവാസികൾ അതുപോലെയാണോ? പട്ടിക വിഭാഗത്തിൽനിന്ന് 6 പെൺകുട്ടികൾ വിമാനം പറത്താനുള്ള തയാറെടുപ്പിലാണ്. കാബിൻ ക്രൂവായും അവരുണ്ട്. 500 പേർ ഒറ്റയടിക്ക് ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരായി. സ്റ്റാർട്ടപ് മേഖലയിൽ സംരംഭങ്ങൾ തുടങ്ങുന്നു. വിദേശ സർവകലാശാലകളിൽ പഠിക്കുന്നു. എന്തിനു വിദേശത്തു പോകുന്നുവെന്ന് ചോദിക്കാം. ആ അനുഭവവും പരിചയവും അവർക്കു കൂടി ലഭിക്കേണ്ടേ?

English Summary:

Evaluating the LDF's Defeat and Mission for Tribal Upliftment : An Interview with K. Radhakrishnan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT