കണ്ണൂരിലെ ബോംബ് രാഷ്ട്രീയം: അരുതെന്ന് പറയാൻ ആരുണ്ട്?– ടി. പത്മനാഭൻ എഴുതുന്നു...
ആളൊഴിഞ്ഞ പറമ്പിൽനിന്നു കിട്ടിയ സ്റ്റീൽ ബോംബ് പാത്രമെന്നു കരുതി തുറക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഗൃഹനാഥൻ മരിച്ചെന്ന വാർത്ത വലിയ ഞെട്ടലോടെയാണു ഞാൻ കേട്ടത്. കണ്ണൂരിലെ ഈ ബോംബ് സ്ഫോടനത്തിനും കൊലപാതകത്തിനും ഒരറുതിയില്ലേ എന്ന് എല്ലാവരും ചോദിക്കുമെങ്കിലും അങ്ങനെയൊരു പ്രതീക്ഷ എനിക്കില്ല. ഇതിനെല്ലാം അറുതി വരുത്തണമെന്ന് ആരെങ്കിലും ആത്മാർഥമായി ആഗ്രഹിക്കേണ്ടേ? അരുതെന്നു പറയാൻ ആരെങ്കിലും ഉണ്ടെങ്കിലല്ലേ ഇത്തരം ദുഷ്കൃത്യങ്ങളൊക്കെ ഇല്ലാതാകൂ. എന്നാൽ, അങ്ങനെ ആത്മാർഥമായി ആഗ്രഹിച്ചൊരാൾ ഉണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി

ആളൊഴിഞ്ഞ പറമ്പിൽനിന്നു കിട്ടിയ സ്റ്റീൽ ബോംബ് പാത്രമെന്നു കരുതി തുറക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഗൃഹനാഥൻ മരിച്ചെന്ന വാർത്ത വലിയ ഞെട്ടലോടെയാണു ഞാൻ കേട്ടത്. കണ്ണൂരിലെ ഈ ബോംബ് സ്ഫോടനത്തിനും കൊലപാതകത്തിനും ഒരറുതിയില്ലേ എന്ന് എല്ലാവരും ചോദിക്കുമെങ്കിലും അങ്ങനെയൊരു പ്രതീക്ഷ എനിക്കില്ല. ഇതിനെല്ലാം അറുതി വരുത്തണമെന്ന് ആരെങ്കിലും ആത്മാർഥമായി ആഗ്രഹിക്കേണ്ടേ? അരുതെന്നു പറയാൻ ആരെങ്കിലും ഉണ്ടെങ്കിലല്ലേ ഇത്തരം ദുഷ്കൃത്യങ്ങളൊക്കെ ഇല്ലാതാകൂ.
എന്നാൽ, അങ്ങനെ ആത്മാർഥമായി ആഗ്രഹിച്ചൊരാൾ ഉണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ. അതു രണ്ടായിരാമാണ്ടിലായിരുന്നു. ഇവിടെ പരസ്പരം ബോംബെറിഞ്ഞ് ശവം വീഴാത്ത ഒരാഴ്ച പോലുമുണ്ടായിരുന്നില്ല. എന്നും പത്രം നോക്കുമ്പോൾ ബോംബേറും വെട്ടിക്കൊല്ലലും മാത്രം. കണ്ണൂരിന്റെ മുറിവുണങ്ങാത്ത കാലമായിരുന്നു അത്. പട്ടാപ്പകൽ പോലും ദയാദാക്ഷിണ്യമില്ലാതെ ആളുകളെ വെട്ടിക്കൊല്ലുകയായിരുന്നു.
അന്നു കോടിയേരി ബാലകൃഷ്ണനും പാർട്ടിയിലെ ചില നേതാക്കന്മാരും ഒരു തീരുമാനമെടുത്തു: ഇതു ശരിയല്ല. ഞങ്ങളെ അടിച്ചാലും തിരിച്ചടിക്കില്ല. ഞങ്ങളുടെ നേർക്കു ബോംബെറിഞ്ഞാലും തിരിച്ചെറിയില്ല. ജില്ലയ്ക്കു പുറത്ത് കണ്ണൂർ എന്നാണു പറയുന്നതെങ്കിലും ശവം വീഴുന്നത് തലശ്ശേരിയിലാണ്. (ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽതന്നെ ഷാഫി പറമ്പിലിനെ എതിരേറ്റതു ബോംബ് സ്ഫോടനമല്ലേ). മറ്റവരാണു ചെയ്തത്, അവർ ചീമേനിയിലെ അഞ്ചുപേരെ തീയിട്ടു കൊന്നിട്ടില്ലേ എന്നൊക്കെ കമ്യൂണിസ്റ്റുകാർ ചോദിക്കും. ശരിയാണ്. എന്നാൽ, കണ്ണൂരിൽ ഏറ്റവുമധികം പ്രശ്നങ്ങളുണ്ടാക്കിയതു മാർക്സിസ്റ്റുകാരാണ്. അതു കഴിഞ്ഞാൽ സംഘപരിവാറുകാർ. പിന്നെയാണു കോൺഗ്രസുകാർ.
കോടിയേരിയുടെയും കൂട്ടരുടെയും തീരുമാനത്തിനു ഫലമുണ്ടായി. ഒൻപതു മാസം പരിപൂർണ ശാന്തിയുണ്ടായി. അതുവരെ ആത്മരക്ഷയ്ക്കാണ്, മറ്റവരാണു തുടങ്ങിയത് എന്നൊക്കെ പറഞ്ഞിരുന്നവർ സമാധാനപാതയിലെത്തി. ഇതുകഴിഞ്ഞ് എല്ലാ നേതാക്കളും തലശ്ശേരിയിലും പരിസരങ്ങളിലുമുള്ള ആശുപത്രികളിലൊക്കെ പോയി. അവിടെ കയ്യും കാലും അറ്റുകിടക്കുന്ന ആളുകളെ ആശ്വസിപ്പിച്ചു. പാർട്ടി പ്രവർത്തകരെ മാത്രമല്ല, പരിവാറുകാരെ, കോൺഗ്രസുകാരെയൊക്കെ പോയി കണ്ടു. പാർട്ടിഭേദമില്ലാതെയാണു പോയി ആശ്വസിപ്പിച്ചത്.
ഒൻപതു മാസം കണ്ണൂരിന്റെ ചരിത്രത്തിൽ ശാന്തിയുണ്ടായി. ഈ പ്രവൃത്തികളൊന്നും ഭീരുത്വത്തിൽനിന്നോ ദൗർബല്യത്തിൽനിന്നോ ഉണ്ടായതല്ല; ആത്മപരിശോധനയിൽനിന്നുള്ള വിവേകപൂർവമായ തീരുമാനമായിരുന്നു.
എന്നാൽ, അന്ന് ആ തീരുമാനത്തെ എതിർക്കാൻ ചില ബുദ്ധിജീവികൾതന്നെ രംഗത്തുവന്നു. അതെത്തുടർന്ന് രണ്ടാമതും അക്രമം പൊട്ടിപ്പുറപ്പെട്ടു. ഒൻപതുമാസത്തെ സമാധാനത്തിനുശേഷം പ്രളയമായിരുന്നു. അക്രമം പഴയതുപോലെയായി. തുടർന്നാണ് പറശ്ശിനിക്കടവ് പാമ്പുവളർത്തൽ കേന്ദ്രത്തിനു തീയിടുന്നതൊക്കെ. അന്നു തുടങ്ങിയ രണ്ടാം കലാപം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. അത് അവസാനമില്ലാതെ തുടരുകയാണ്. അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തലശ്ശേരിയിലേത്.
ഒരു സമാധാനശ്രമവും പിന്നെ വിജയിച്ചിട്ടില്ല. കലക്ടറുടെയും മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയുമൊക്കെ സാന്നിധ്യത്തിൽ എത്ര ചർച്ച നടന്നു. ബോംബുണ്ടാക്കാനുള്ള സാധനങ്ങൾ വാങ്ങിക്കൊടുത്ത ശേഷമാണ് മന്ത്രി സമാധാനയോഗത്തിനു പങ്കെടുക്കാനെത്തിയിരുന്നത്. പിന്നെയെങ്ങനെ സമാധാനമുണ്ടാകും? അക്രമം കൂടുതൽ കൂടുതൽ വർധിച്ചതേയുള്ളൂ. സമാധാനം എന്നൊക്കെ നമ്മൾ വെറുതേ പറയുകയാണ്. ഒരു പ്രയോജനവുമില്ല. ഇതിൽനിന്നു മോചനം ലഭിക്കണമെങ്കിൽ കോടിയേരി ബാലകൃഷ്ണന്റേതു പോലെയുള്ള വിചാരം വേണം; നമ്മളെ ആക്രമിച്ചാലും തിരിച്ചാക്രമിക്കില്ല എന്ന്. അപ്പോഴൊരു ചിന്ത അപ്പുറത്തുനിന്നു വരും. ഈ സാഹചര്യത്തിൽ പോയി ആക്രമണം നടത്തണമെന്നല്ല വിചാരിക്കുക. ഇപ്പോൾ നമ്മൾ അടങ്ങിയിട്ടില്ലെങ്കിൽ ആപത്താണ്, പൊതുജനം നമ്മൾക്കു മാപ്പുതരില്ല.
അങ്ങനെയൊരു മനഃസ്ഥിതി ആദ്യം ഉണ്ടാകേണ്ടതു മാർക്സിസ്റ്റുകാർക്കാണ്. അപ്പോൾ ഈ മനഃസ്ഥിതി പിന്തുടരാൻ പരിവാറുകാരും കോൺഗ്രസുകാരും തയാറാകും. ഒടുവിലാണ് കോൺഗ്രസ്. അതിനു കാരണം കോൺഗ്രസിന്റെ നന്മകൊണ്ടോ ഗാന്ധിസത്തിലുള്ള വിശ്വാസം കൊണ്ടോ അല്ല. അത്രയേ ശക്തിയുള്ളൂ. ശക്തിയുള്ളവൻ അടിക്കുന്നു, ശക്തിയുള്ളവൻ ബോംബുണ്ടാക്കുന്നു. ഇത് ഏതെങ്കിലുമൊരാൾ നിർത്തണം. മറ്റുള്ളവർക്കു മാതൃകയാകണം. മാതൃക മാത്രമല്ല, അവരിൽ ഭയവും ഉണ്ടാക്കണം. ജനം കുഷ്ഠരോഗികളെപ്പോലെ തള്ളുമെന്ന ഭയം. ഇതാണ് രണ്ടായിരാമാണ്ടിൽ ഉണ്ടായത്. അന്നു കോടിയേരി സമാധാനത്തിന് ഇറങ്ങിയത് ആത്മാർഥമായിട്ടായിരുന്നു. അതുപോലെ ഇറങ്ങാൻ ഇന്ന് ആരുണ്ട്?