‘നവോത്ഥാന സമിതി അധ്യക്ഷനായി വെള്ളാപ്പള്ളി നടേശനെ വച്ചുകൊണ്ടിരിക്കുമോ?’ കഴിഞ്ഞ ദിവസം നിയമസഭയിൽ ഏറെ ചർച്ചയ്ക്കും തർക്കത്തിനും വഴിയൊരുക്കിയത് എ.കെ.എം. അഷ്റഫ് എംഎൽഎയുടെ ഈ ചോദ്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് തോൽവി സംബന്ധിച്ച ചർച്ചയ്ക്ക് ഇടയിലാണ് മുസ്‌ലിം ലീഗ് എംഎൽഎ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശനെതിരെയും അതുവഴി സിപിഎമ്മിനെതിരെയും കടുത്ത ആക്രമണം നടത്തിയത്. ചോദ്യം സിപിഎമ്മിനെതിരെ നീണ്ടതോടെ അഷ്റഫിനെതിരെ സിപിഎം എംഎൽഎ ഡി.കെ. മുരളി പ്രത്യാക്രമണം നടത്തി. വർഗീയ ധ്രൂവീകരണം നടത്തുന്ന പ്രസംഗമാണ് അഷ്റഫ് നടത്തുന്നതെന്നായിരുന്നു മുരളിയുടെ വിമർശനം. വെള്ളാപ്പള്ളി നടേശനെതിരെയും നവോത്ഥാന സമിതിക്ക് എതിരെയും അതുവഴി സിപിഎമ്മിനെതിരെയും എന്തിനാണ് മുസ്‌ലിം ലീഗ് നീങ്ങുന്നത്? മു‌സ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കു സർക്കാർ അനർഹമായ സഹായങ്ങൾ നൽകുന്നുവെന്ന എ‍സ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിരന്തര വിമർശനത്തെ ശക്തമായി ചെറുക്കാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. അതേസമയം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടതായി സിപിഎം സംസ്ഥാന സമിതി വിലയിരുത്തിയത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുറന്നു പറയുകയും ചെയ്തു. വർഗീയ ധ്രൂവീകരണം നടത്തുന്ന പ്രസംഗമാണ് അഷ്റഫ് നടത്തുന്നതെന്നായിരുന്നു മുരളിയുടെ വിമർശനം. വെള്ളാപ്പള്ളി നടേശനെതിരെയും നവോത്ഥാന സമിതിക്ക് എതിരെയും അതുവഴി സിപിഎമ്മിനെതിരെയും എന്തിനാണ് മുസ്‌ലിം ലീഗ് നീങ്ങുന്നത്? മു‌സ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കു സർക്കാർ അനർഹമായ സഹായങ്ങൾ നൽകുന്നുവെന്ന എ‍സ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിരന്തര വിമർശനത്തെ ശക്തമായി ചെറുക്കാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. അതേസമയം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടതായി സിപിഎം സംസ്ഥാന സമിതി വിലയിരുത്തിയത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുറന്നു പറയുകയും ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നവോത്ഥാന സമിതി അധ്യക്ഷനായി വെള്ളാപ്പള്ളി നടേശനെ വച്ചുകൊണ്ടിരിക്കുമോ?’ കഴിഞ്ഞ ദിവസം നിയമസഭയിൽ ഏറെ ചർച്ചയ്ക്കും തർക്കത്തിനും വഴിയൊരുക്കിയത് എ.കെ.എം. അഷ്റഫ് എംഎൽഎയുടെ ഈ ചോദ്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫ് തോൽവി സംബന്ധിച്ച ചർച്ചയ്ക്ക് ഇടയിലാണ് മുസ്‌ലിം ലീഗ് എംഎൽഎ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശനെതിരെയും അതുവഴി സിപിഎമ്മിനെതിരെയും കടുത്ത ആക്രമണം നടത്തിയത്. ചോദ്യം സിപിഎമ്മിനെതിരെ നീണ്ടതോടെ അഷ്റഫിനെതിരെ സിപിഎം എംഎൽഎ ഡി.കെ. മുരളി പ്രത്യാക്രമണം നടത്തി. 

വർഗീയ ധ്രൂവീകരണം നടത്തുന്ന പ്രസംഗമാണ് അഷ്റഫ് നടത്തുന്നതെന്നായിരുന്നു മുരളിയുടെ വിമർശനം. വെള്ളാപ്പള്ളി നടേശനെതിരെയും നവോത്ഥാന സമിതിക്ക് എതിരെയും അതുവഴി സിപിഎമ്മിനെതിരെയും എന്തിനാണ് മുസ്‌ലിം ലീഗ് നീങ്ങുന്നത്?  മു‌സ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കു സർക്കാർ അനർഹമായ സഹായങ്ങൾ നൽകുന്നുവെന്ന എ‍സ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിരന്തര വിമർശനത്തെ ശക്തമായി ചെറുക്കാനാണ് മുസ്‌ലിം ലീഗിന്റെ തീരുമാനം. അതേസമയം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടതായി സിപിഎം സംസ്ഥാന സമിതി വിലയിരുത്തിയത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുറന്നു പറയുകയും ചെയ്തു.

എ.കെ.എം. അഷ്റഫ് എംഎൽഎ. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

ലീഗിന്റെ ഈ രാഷ്ട്രീയ നീക്കത്തിനു പിന്നിൽ പല കാരണങ്ങളുണ്ട്. കേന്ദ്രത്തിൽ നരേന്ദ്ര മോദിയേയും കേരളത്തിൽ പിണറായി വിജയനേയും പരസ്യമായി പിന്തുണയ്ക്കുന്ന വെള്ളാപ്പള്ളിയെ ആ നിലയിൽതന്നെ നേരിടാനാണു ലീഗ് നേതൃത്വത്തിന്റെ ധാരണ. അതിന്റെ ഭാഗമായാണ് നിയമസഭയിൽ ഇതിന്റെ ആദ്യ വെടി പൊട്ടിച്ചത്. ലീഗിന്റെ മഞ്ചേശ്വരം എംഎൽഎയാണ് എ.കെ.എം.അഷ്റഫ്. ലീഗ് നേതൃത്വത്തിന്റെ നിർദേശപ്രകാരമായിരുന്നു അഷ്റഫിന്റെ ആക്രമണവും. 

വെള്ളാപ്പള്ളിയെ ‘കുത്തു’ന്നതിനേക്കാൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സിപിഎമ്മിനോടായിരുന്നു അഷ്റഫിന്റെ ചോദ്യങ്ങൾ. പച്ചയ്ക്കു വർഗീയത പറയുന്ന വെള്ളാപ്പള്ളിയെ കേരള നവോത്ഥാന സമിതിയിൽനിന്നു പുറത്താക്കണമെന്നായിരുന്നു അഷ്റഫ് ആവശ്യപ്പെട്ടത്. എന്തുകൊണ്ടാണ് ലീഗ് കടുത്ത ആക്രമണത്തിന്റെ വഴിയിലേക്ക് നീങ്ങുന്നത്? നേരത്തേ വെള്ളാപ്പള്ളിയോട് ലീഗ് മൃദു സമീപനം പുലർത്തിയിരുന്നു. അതു മാറാൻ കാരണം എന്താകും? വെള്ളാപ്പള്ളി നടേശനെ വിമർശിക്കുന്നതിന്റെ ലക്ഷ്യങ്ങൾ എന്തായിരിക്കും? 

∙ അന്ന് വെള്ളാപ്പള്ളി സമുദായ നേതാവ്, ഇപ്പോൾ വർഗീയ വാദിയും 

വെള്ളാപ്പള്ളിയുടെ നിലപാടുകൾക്കെതിരെ 2015 മുതൽ ലീഗിൽ ശക്തമായ വിമർശനം ഉണ്ട്. കോഴിക്കോട് മാൻഹോളിൽ വീണവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ച നൗഷാദിന് ഉമ്മൻ ചാണ്ടി സർക്കാർ ജോലി നൽകിയിരുന്നു. ഈ സംഭവത്തോടെയാണു വെള്ളാപ്പള്ളി, മുസ്‌ലിംകൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകുന്നുവെന്ന പ്രചാരണം ആരംഭിച്ചത്. 2015 നവംബർ 30ന് ആലുവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വെള്ളാപ്പള്ളിയുടെ ആരോപണം ഇങ്ങനെ: 

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, സംസ്ഥാന സെക്രട്ടറി എം.കെ.മുനീർ. (ചിത്രം: മനോരമ)
ADVERTISEMENT

‘സ്കൂൾ ഗെയിംസിന് പോയ ഹാൻഡ് ബോൾ ടീം മരിച്ചപ്പോൾ സർക്കാർ അവഗണിച്ചു. മാൻഹോൾ വൃത്തിയാക്കുന്നതിനിടയിൽ മരിച്ച നൗഷാദിനു 10 ലക്ഷവും വീട്ടുകാർക്കു ജോലിയും കൊടുത്തു. ഇവിടെ ജാതിയും മതവുമില്ലെന്നു തെളിഞ്ഞില്ലേ? മരിക്കുന്നെങ്കിൽ മുസ്‌ലിമായി മരിക്കണം. മുസ്‌ലിമോ ക്രിസ്ത്യാനിയോ മരിക്കുമെങ്കിൽ തിരുവനന്തപുരത്തുനിന്നു മന്ത്രിപ്പടതന്നെ എത്തും. എന്നാൽ ഹിന്ദു ആണെങ്കിൽ ആരും തിരിഞ്ഞു നോക്കില്ല.’ വെള്ളാപ്പള്ളിക്കെതിരെ അന്ന് ഡിവൈഎഫ്ഐക്കാർ പ്രകടനം നടത്തിയിരുന്നു. സിപിഎം നേതാക്കളും വെള്ളാപ്പള്ളിയെ വിമർശിച്ചു. 

ഇതിനെതിരെ ശക്തമായ പ്രതികരണം അന്നു ലീഗിൽ നിന്ന് ഉണ്ടായില്ല. സമുദായ നേതാവെന്ന നിലയിൽ കണ്ടാൽ മതിയെന്നായിരുന്നു നേതൃത്വത്തിന്റെ നിർദേശം. ആ നിലപാടാണ് ലീഗ് മാറ്റിയത്. ജൂൺ 19ന് നിയമസഭയിൽ അഷ്റഫ് നടത്തിയ പ്രസംഗത്തിൽ നിലപാടുമാറ്റം വ്യക്തമാണ്. പച്ചയ്ക്കു വർഗീയത പറയുന്ന വെള്ളാപ്പള്ളിയെ ചെയർമാൻ സ്ഥാനത്തുവച്ച് കേരളത്തിൽ എങ്ങനെ നവോത്ഥാന സമിതി മുന്നോട്ടു പോകുമെന്നാണ് അഷ്റഫിന്റെ ചോദ്യം. ‘‘മന്ത്രിമാരുടെ സ്റ്റാഫിൽ സാമുദായിക പ്രാതിനിധ്യം ആനുപാതികമായി പാലിക്കാൻ കഴിയാത്ത സർക്കാർ എന്ത് മുസ്‌ലിം പ്രീണനം നടത്തുന്നു എന്നാണു വെള്ളാപ്പള്ളിയും ബിജെപിയും പറയുന്നത്? തൊഴിൽ മേഖലയിലുള്ള സാമുദായിക പ്രാതിനിധ്യം ജാതി തിരിച്ചു ധവളപത്രം സർക്കാർ പുറത്തിറക്കണം. 

തനി വർഗീയവാദിയായ സുഗതനെ അംഗമാക്കി നവോത്ഥാന സമിതി എങ്ങിനെയാണു പ്രവർത്തിക്കുക? ഇത്തരക്കാരെ സ്ഥാനത്തുനിന്നു നീക്കം ചെയ്യുകയോ  നവോത്ഥാന സമിതിയുടെ പ്രവർത്തനം മരവിപ്പിക്കുകയോ ചെയ്യണം. ജാതി സെൻസസ് എടുത്ത് ഓരോ തസ്തികകളും ആര് കൈകാര്യം ചെയ്യുന്നു എന്നു ജനങ്ങളോട് തുറന്നു പറയാൻ സർക്കാർ തയാറാവണം. അതല്ലെങ്കിൽ വലിയ തെറ്റിദ്ധാരണ വിവിധ മത, സമുദായ ജാതി വിഭാഗങ്ങൾക്കിടയിൽ ശക്തിപ്പെടും. അത് തുടർന്നാൽ അധികം വൈകാതെ കേരളം ഒരു ഉത്തരേന്ത്യൻ സംസ്ഥാനമായി മാറുമെന്നും അഷ്റഫ് ചൂണ്ടിക്കാട്ടി. ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടു കണക്കാണോ ലീഗിന്റെ നിലപാട് മാറ്റത്തിനു പിന്നിൽ’’. അഷ്റഫിന്റെ വാക്കുകൾ.

∙ സിപിഎമ്മിന്റെ ഈഴവ വോട്ടുകൾ ബിജെപിയിൽ എത്തിയതെങ്ങിനെ? 

സിപിഎമ്മിനു പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരിക്കുന്ന ഈഴവ വോട്ടുകൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ടു. ഇക്കാര്യം സിപിഎം സംസ്ഥാന സമിതി തുറന്നു സമ്മതിക്കുകയും ചെയ്തു. ഈ വോട്ടുകൾ കൂട്ടത്തോടെ ബിജെപിയിലേക്കു പോയതിന്റെ ഉത്തരവാദി വെള്ളാപ്പള്ളിയെന്നാണു ലീഗ് വാദിക്കുന്നത്. ബിജെപിക്കു വേണ്ടി വർഗീയ ധ്രുവീകരണം നടത്തുന്ന വെള്ളാപ്പള്ളിയെയാണോ സിപിഎം സംരക്ഷിക്കുന്നതെന്ന ചോദ്യത്തിൽ ഊന്നിയാണു ലീഗിന്റെ പ്രചാരണം. വെള്ളാപ്പള്ളിയുടെ മകൻ തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് പാർട്ടി ബിജെപി മുന്നണിയിലാണുള്ളത്. തുഷാർ കോട്ടയത്ത് എൻഡിഎയുടെ സ്ഥാനാർഥിയായിരുന്നു. 

തുഷാർ വെള്ളാപ്പള്ളി (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശൻ ഇത്തവണ ആലപ്പുഴയിലെ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രനു വേണ്ടി പരസ്യമായി രംഗത്തു വന്നു. ന്യൂനപക്ഷങ്ങൾക്കെതിരായി വെള്ളാപ്പള്ളി ഉയർത്തിയ ചോദ്യങ്ങളെ പ്രതിരോധിക്കാൻ സിപിഎമ്മിനു സാധിച്ചില്ല.പരസ്യമായി വർഗീയത പറയുന്ന വെള്ളാപ്പള്ളി നടേശനെ സർക്കാർ നിയന്ത്രണത്തിലുള്ള കേരള നവോത്ഥാന സമിതി ചെയർമാൻ സ്ഥാനത്തുനിന്നു പുറത്താക്കണമെന്നും എ.കെ.എം.അഷ്റഫ് ആവശ്യപ്പെട്ടു. 

ഈഴവ ഭൂരിപക്ഷ മണ്ഡലമായ ആലപ്പുഴയിൽ ഒരു മുസ്‍ലിം സ്ഥാനാർഥിയെ നിർത്താൻ പാടില്ലായിരുന്നുവെന്ന് നേരത്തേ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. അതിനോട് ഇടതുപക്ഷ നേതാക്കൾ ആരും പ്രതികരിക്കാതിരുന്നത് എന്താണെന്നു വ്യക്തമാക്കണം. മഹത്തായ എസ്എൻഡിപി പ്രസ്ഥാനത്തെ ബിഡിജെഎസ് എന്ന പാർട്ടി വഴി ബിജെപിയിൽ എത്തിക്കാനുള്ള കുതന്ത്രമാണു വെള്ളാപ്പള്ളിയും കുടുംബവും നടത്തുന്നതെന്നും ബജറ്റിന്മേലുള്ള ധനാഭ്യർഥന ചർച്ചയിൽ അഷ്റഫ് പറഞ്ഞു. 

എസ്എൻഡിപി യോഗം പത്തനംതിട്ട ടൗൺ ശാഖയുടെ ഗുരുകൃപാ പ്രാർഥന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഹാരമണിയിച്ചപ്പോൾ. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, സി.ബി.സുരേഷ്കുമാർ, സി.കെ.സോമരാജൻ എന്നിവർ സമീപം. (ചിത്രം: മനോരമ)

‘കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി തോറ്റതു ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടതുകൊണ്ടാണെന്നും അമിതമായ മുസ്‌ലിം പ്രീണനം നടത്തിയതാണ് അതിനു കാരണമെന്നും ചില കേന്ദ്രങ്ങൾ ബോധപൂർവം പ്രചരിപ്പിക്കുന്നു. മുസ്‌ലിം വോട്ടുകൾകൊണ്ടു ജയിക്കാൻ പറ്റുന്ന രണ്ട് മണ്ഡലങ്ങളേ കേരളത്തിലുള്ളൂ. അതു  മലപ്പുറവും പൊന്നാനിയുമാണ്. മുസ്‌ലിംകൾ പറ്റിച്ചതുകൊണ്ടാണു വടകരയിൽ കെ.കെ.ശൈലജ തോറ്റതെന്നാണ് ഇടതുപക്ഷത്തുള്ള കാര്യമറിയാത്തവർ കരുതുന്നത്. വടകരയിൽ മുസ്‌ലിംകൾ 37 ശതമാണ്. മറ്റു മതസ്ഥരാണ് 63 ശതമാനവും. എന്നിട്ടും അവിടെ ഷാഫി പറമ്പിൽ ഒരു ലക്ഷത്തിലധികം വോട്ടിന് ജയിച്ചെങ്കിൽ അതു നൽകുന്ന വ്യക്തമായ സൂചന, 63 ശതമാനത്തിൽനിന്നും ഗണ്യമായ വോട്ടുകൾ ഷാഫിക്കു കിട്ടി എന്നാണ്. 

മുസ്‌ലിംകൾ സമുദായവും പേരും നോക്കി വോട്ട് ചെയ്യുന്നവരല്ല. അങ്ങിനെയായിരുന്നെങ്കിൽ വടകര മണ്ഡലത്തേക്കാൾ കൂടുതൽ മുസ്‌ലിംകളുള്ള കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ അവർ എളമരം കരീമിനെയല്ലേ ജയിപ്പിക്കേണ്ടിയിരുന്നത്? എന്നാൽ അവർ രാഘവേട്ടനെയല്ലേ (എം.കെ.രാഘവൻ) ജയിപ്പിച്ചത്? അതും ഒന്നര ലക്ഷത്തിലധികം വോട്ടുകൾക്ക്. സിപിഎം സിപിഎമ്മിന്റേതെന്നും ബിജെപി ബിജെപിയുടേതെന്നും കരുതുന്ന വോട്ടുകൾ ഇക്കുറി ബിജെപിക്കാണു പോയത്– അഷ്റഫ് പറയുന്നു. 

വടകര മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പര്യടനത്തിനിടെ പ്രവർത്തകർക്കൊപ്പം സെൽഫി പകർത്തുന്ന ഷാഫി പറമ്പിൽ. (ഫയൽ ചിത്രം: മനോരമ)

∙ വെള്ളപ്പാള്ളിയോട് ചോദിക്കാൻ സിപിഎമ്മിന് ധൈര്യമില്ല

മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ടു വെള്ളാപ്പള്ളി തുടരുന്ന ആക്ഷേപങ്ങൾ സാമുദായികമായ വലിയ വേർതിരിവു സൃഷ്ടിക്കുന്നുവെന്നാണ് ഇപ്പോൾ ലീഗിന്റെ വിലയിരുത്തൽ. വിവിധ മതങ്ങളിലുള്ളവർ പരസ്പരം ശത്രുക്കളായി കാണുന്ന തരത്തിലേക്കു കാര്യങ്ങൾ പോകുന്നതു കേരളത്തിനു ഗുണകരമല്ലെന്ന അഭിപ്രായത്തെ തുടർന്നാണു ചെറുത്തുനിൽക്കാൻ തീരുമാനിച്ചത്. വെള്ളാപ്പള്ളിയേക്കാൾ അദ്ദേഹത്തെ ചേർത്തു നിർത്തുന്ന സിപിഎമ്മിനോടു ചോദ്യങ്ങൾ ഉന്നയിക്കാനാണു ലീഗിലെ ധാരണ. 

ശബരിമല യുവതീ പ്രവേശന വിഷയത്തോടെയാണു വെള്ളാപ്പള്ളി സിപിഎമ്മിന്റെ അടുപ്പക്കാരനായത്. അതിനിടെ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച കേരള നവോത്ഥാന സമിതിയുടെ ചെയർമാനായി വെള്ളാപ്പള്ളിയെ നിയോഗിച്ചു. അതോടെ പിണറായിയെ നിരന്തരം വെള്ളാപ്പള്ളി പിന്തുണച്ചു സംസാരിക്കാറുണ്ട്. അതിനൊപ്പം മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് അർഹതയില്ലാതെ ആനുകൂല്യങ്ങൾ സർക്കാർ നൽകുന്നുവെന്ന വിമർശനവും ഉയർത്തും. ഇതിനെ തിരുത്താൻ സിപിഎമ്മോ മുഖ്യമന്ത്രിയോ തയാറായിരുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയനും എസ്എൻ ട്രസ്റ്റ് മാനേജരും എസ്എൻഡിപി ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനും സംഭാഷണത്തിൽ. (ഫയൽ ചിത്രം: മനോരമ)

ഇടതു മുന്നണിയുടെ തോൽവിയുടെ ഉത്തരവാദി ന്യൂനപക്ഷങ്ങളല്ലെന്ന് അഷ്റഫ് വാദിക്കുന്നു. ‘‘സ്വന്തം നയ വൈകല്യങ്ങൾകൊണ്ട് ഇടതുമുന്നണി തോറ്റതിനു ന്യൂനപക്ഷങ്ങളെ കുറ്റപ്പെടുത്തുന്നത് എന്തിനാണ്? ഇടതുമുന്നണിക്കെതിരെ പരസ്യമായി നിലപാടെടുത്ത എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി നേതാവ് വെള്ളാപ്പള്ളി നടേശനെ ഒരക്ഷരം പറയാൻ എന്തേ ആരും ധൈര്യം കാണിക്കാത്തത്? ഒരു ഈഴവ ഭൂരിപക്ഷ മണ്ഡലമായ ആലപ്പുഴയിൽ ഒരു മുസ്‌ലിം സ്ഥാനാർഥിയെ നിർത്താൻ പാടില്ലായിരുന്നു എന്നു വെള്ളാപ്പള്ളിയല്ലേ പറഞ്ഞത്? എന്തേ അതിനോട് ഇടതുപക്ഷ നേതാക്കൾ ആരും പ്രതികരിക്കാതിരുന്നത്? 

വെള്ളാപ്പള്ളിയുടെ മകൻ തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് ബിജെപി പിന്തുണയോടെ മൽസരിച്ചില്ലേ? മഹത്തായ എസ്എൻഡിപി പ്രസ്ഥാനത്തെ ബിഡിജെഎസ് എന്ന പാർട്ടി വഴി ബിജെപിയിൽ എത്തിക്കാനുള്ള കുതന്ത്രമാണു വെള്ളാപ്പള്ളിയും കുടുംബവും നടത്തുന്നത്. അത് ഇടതുമുന്നണി തിരിച്ചറിഞ്ഞില്ലെങ്കിൽ വലിയ പരാജയമാകും ഉണ്ടാകുകയെന്നും അഷ്റഫ് ചൂണ്ടിക്കാട്ടി. 

English Summary:

Kerala Muslim League Shifts Stance, Now Criticizes Vellappally Natesan: Why?