മുറി അടച്ചിടുന്ന കുട്ടികളോട് വഴക്കു വേണ്ട; നാടു വിടുന്നതും പ്രതിഷേധം; ആ സ്വകാര്യതയ്ക്ക് പരിധി വേണ്ടേ?
തമ്മിൽ പരിചയമില്ലാത്ത രണ്ടു സുഹൃത്തുക്കളുടെ കുടുംബങ്ങളിൽനിന്നാണ് ഈയിടെ റിപ്പോർട്ടു ചെയ്ത രണ്ടു സങ്കടകരമായ വാർത്തകൾ വന്നത്. രണ്ടും പുതിയ തലമുറയിൽപെട്ട കുട്ടികൾ ഉൾപ്പെട്ടവ. തമ്മിൽ ബന്ധമില്ലാത്തവയെങ്കിലും രണ്ടു വാർത്തയിലും എളുപ്പം വായിച്ചെടുക്കാവുന്ന ഒരു പൊതുഘടകമുണ്ട്: തുറക്കാത്ത വാതിൽ. സുഹൃത്തുക്കളുടെ കുടുംബങ്ങളിൽ നടന്നവയായതുകൊണ്ടും ഞങ്ങളുടെ വീട്ടിലും ഒരു ന്യൂജൻ കുട്ടി ഉള്ളതുകൊണ്ടും വരികൾക്കിടയിൽനിന്നു വായിച്ചെടുക്കാതെതന്നെ ഈ പൊതുവില്ലനെ തിരിച്ചറിയാൻപറ്റി എന്നു മാത്രം. കേരളത്തിലെ ഭൂരിപക്ഷം വരുന്ന മിഡിൽ, അപ്പർ മിഡിൽ ക്ലാസുകളിൽപെട്ട കുടുംബങ്ങളിലെ ഒന്നോ രണ്ടോ വരുന്ന കുട്ടികൾക്കു പലർക്കും ഇപ്പോൾ സ്വന്തമായി മുറികളുണ്ട്. കുട്ടികൾ വീട്ടിലുള്ളപ്പോഴെല്ലാം അവ പലപ്പോഴും ഉള്ളിൽനിന്ന് അടഞ്ഞുകിടക്കുന്നു.

ചുമ്മാ അടഞ്ഞു കിടക്കുവല്ല, ക്ലാമ്പിട്ട് അടച്ചിരിക്കുന്നു. (കുറ്റിയിട്ടിരിക്കുന്നു, തണ്ടിട്ടിരിക്കുന്നു എന്നെല്ലാം നാട്ടുഭേദമനുസരിച്ചു മലയാളത്തിലും പറയാം. പണ്ടത്തെ മരവാതിലുകളാണെങ്കിൽ സാക്ഷയിട്ടിരിക്കുന്നു എന്നും പറയാമായിരുന്നു. ഒരു വീട്ടിൽ എല്ലാവർക്കും കൂടി ഒരു തോർത്തും ഒരു സോപ്പും മാത്രമുണ്ടായിരുന്ന കാലത്ത് സ്വന്തമായ മുറിയെപ്പറ്റിയെല്ലാം എന്തു പറയാനാണ്! ഒള്ള ഒന്നോ രണ്ടോ ചെറിയ മുറികളല്ല, വീടുകളുടെ മുൻവാതിലുകൾപോലും അന്നു കേരളത്തിൽ തുറന്നുകിടന്നു. ഇപ്പോൾ വീടുകളുടെ മുൻവാതിലുകൾ അടഞ്ഞു കിടക്കുന്നതിനു പറയുന്ന കാരണം പുതിയകാലം മോശമായി എന്നായിരിക്കും. എന്നാൽ, അന്നു വാതിലും പൂട്ടി അടച്ചുവയ്ക്കാനും മാത്രം ഉള്ളിൽ കാര്യമായി ഒന്നുമില്ലായിരുന്നു എന്നതാണ് മറ്റൊരു സത്യം.)
അന്ന് വിരുന്നുകാർ ആരെങ്കിലും വന്ന് മുതിർന്നവരുടെ വിഷയങ്ങളൊക്കെ ചർച്ചചെയ്യുമ്പോൾ വീട്ടുകാർക്കു കുട്ടികളെ അവർക്കിടയിൽനിന്ന് ഒന്നു മാറ്റാനായിരുന്നു പാട്. പിന്നെ അന്നത്തെ ഏതെങ്കിലും സിനിമാപ്പാട്ടിന്റെ രണ്ടു വരിയൊക്കെ പാടിപ്പിച്ച ശേഷം പുറത്തെവിടെയെങ്കിലും പോയി കളിക്കെടാ എന്നു പറഞ്ഞ് ഓടിക്കാൻ നോക്കും. കുട്ടികളുണ്ടോ പോകുന്നു. അതിഥികൾ വരുമ്പോൾ മാത്രം കിട്ടുന്ന എന്തെങ്കിലും വിഭവങ്ങളിലായിരിക്കും അവരുടെ കണ്ണ്. കാലം മാറിയപ്പോൾ കേരളത്തിലെങ്കിലും ഭൂരിപക്ഷം പേർക്കും കൊള്ളാവുന്ന വീടുകളായി. സംശയത്തിന്റെ കണികപോലുമില്ല; അത് ഒരു വലിയ നേട്ടം തന്നെ. എന്നാൽ, ഈ വീടുകളിൽ പലതിന്റെയും ഉള്ളിലെ വിശേഷങ്ങളെന്താണ്?
അതിഥികൾ വന്നാലും, മുറികളിൽ അടച്ചിരിക്കുന്ന കുട്ടികൾ പുറത്തു വരില്ല. വിളിച്ചാലോ, വിളിച്ചതിന്റെ അനിഷ്ടത്തോടെ ഒന്നു മുഖം കാണിച്ചു പോകും. സ്വകാര്യത മാത്രമല്ല 365 ദിവസവും സുലഭമായ വിഭവങ്ങളും അവർക്കു മുറികളിലുണ്ട്. ഈ അടച്ചിരിപ്പുകൾക്കു വിചാരിക്കുന്നതിനെക്കാൾ ഗൗരവമുള്ള പ്രതീകാത്മക അർഥമുണ്ടെന്നാണ് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ ഒന്നു രണ്ട് മനഃശാസ്ത്ര വിദഗ്ധർ പറഞ്ഞത്. വാതിലുകൾ ഇങ്ങനെ അടയ്ക്കുമ്പോൾ അവർ അവരുടെ മനസ്സുകളുടെ വാതിലുകൾ കൂടിയാണ് അടയ്ക്കുന്നത്. വിദേശത്തു പഠിക്കാൻ പോകുന്ന കുട്ടികൾ പലരും നല്ലതു പഠിക്കാൻ എന്നതിനെക്കാളുപരി പഴഞ്ചൻ തലമുറയിൽനിന്നു രക്ഷപ്പെടാനാണ് അങ്ങനെ പോകുന്നതെന്നു കേൾക്കാറുണ്ടല്ലോ.
വിദേശത്തു പോകാത്തവർ സ്വന്തം മുറികളിലേക്കെങ്കിലും പോകുന്നു. പകൽ പരമാവധി ഉറങ്ങിയും രാത്രി ഉണർന്നിരുന്നും അവർ മാതാപിതാ തലമുറയിൽനിന്നു വിട്ടുനിൽക്കുന്നു. മുറികളിൽ അടച്ചിരിപ്പ്, രാത്രി ഉണർന്നിരുന്ന് പകലുറക്കം, എന്തിന്, ചില കുട്ടികളുടെ വിദേശപഠനം പോലും പഴയ തലമുറയോടുള്ള പ്രതിഷേധമാണെന്നു ചുരുക്കം. തെറ്റായ രണ്ടു രീതികളിലാണ് മാതാപിതാ തലമുറ പ്രധാനമായും ഇതിനെ ഡീൽ ചെയ്യുന്നതെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. ഓ, പുതിയ പിള്ളേരൊക്കെ ഇങ്ങനെയാന്നേ എന്നും പറഞ്ഞ് കുട്ടികളെ അവരുടെ വഴിക്കു വിടും ചിലർ. ബാക്കിയുള്ള ഭൂരിപക്ഷം പേരും മോശമായി ഇടപെട്ട് അവരോടു യുദ്ധത്തിനും ചെല്ലും. രണ്ടും എളുപ്പമാണെന്നാണ് വിദഗ്ധാഭിപ്രായം.
മിക്കവാറും എല്ലാ എളുപ്പങ്ങളും പോലെ അപകടകരവും. ശ്രീബുദ്ധൻ പറഞ്ഞതുപോലെ രണ്ടിനും ഇടയിലുള്ള ഒരു മധ്യമാർഗമാണത്രേ രണ്ടു കൂട്ടർക്കും നല്ലത്. അതു പക്ഷേ, എളുപ്പമല്ല; കൂടുതൽ സമയവും പരിശ്രമവും ആവശ്യമുള്ള കാര്യമാണ്. കാഴ്ചപ്പാടുകളിൽ മാറ്റം വേണം. സമൂഹവും ഒത്തുപിടിക്കണം. സ്വകാര്യത, സ്വാതന്ത്ര്യം എന്നെല്ലാമാണ് ഈ അടച്ചിരിപ്പിനു കുട്ടികൾ പറയുന്ന ന്യായങ്ങൾ. എന്നാൽ, മുതിർന്നവരുടെ സ്നേഹപൂർണമായ മേൽനോട്ടം ആവശ്യമായ അപൂർവം ചില കാര്യങ്ങൾക്കുകൂടി ഇത്തരം അടച്ചിരിപ്പുകളിലൂടെ താളം തെറ്റുന്നു. തലച്ചോറിന്റെയും മനസ്സിന്റെയുമെല്ലാം നിർണായക വളർച്ചയുടെ ഘട്ടമാണ് കൗമാരം എന്നതുകൊണ്ട് (മനസ്സു മാത്രമല്ല, വാതിലുകളും) തുറന്നിരിക്കുകയാണ് കുട്ടികൾ ചെയ്യേണ്ടതെന്ന കാര്യത്തിലും വിദഗ്ധർക്കു സംശയമില്ല. അക്കാര്യത്തിൽ (മാത്രം) അവർ മാതാപിതാക്കളോടൊപ്പമാണ്.
എന്നാൽ, അവരെ അടച്ചിരുത്താൻ നിർബന്ധിതരാക്കുന്നത് ഇതേ മാതാപിതാക്കളാണെന്നാണ് തൊട്ടടുത്ത ശ്വാസത്തിൽ അവർ പറഞ്ഞുതരുന്നത്. ആവശ്യത്തിനായാലും അനാവശ്യത്തിനായാലുമുള്ള അക്രമാസക്ത ഇടപെടലുകൾ (ശാരീരിക ആക്രമണം മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നത്) കുട്ടികളെ കൂടുതൽ കടുംപിടിത്തക്കാരും അടച്ചിരിപ്പുകാരുമാക്കുകയേ ഉള്ളൂ. പേരന്റിങ് എന്നു പറയുന്ന സംഗതി വലിയ പരിണാമത്തിലൂടെ കടന്നുപോകുന്ന ഇക്കാലത്ത് അതിനു മാത്രം നമുക്കൊരു പ്ലാറ്റ്‌ഫോമില്ലെന്നാണ് സീനിയർ സൈക്യാട്രിസ്റ്റായ ഡോ.സി.ജെ.ജോൺ പറഞ്ഞത്.
കഞ്ഞീം കറീം വയ്ക്കാൻവരെ നമുക്കു വാട്‌സാപ് ഗ്രൂപ്പുകളുണ്ട്, പേരന്റിങ്ങിനില്ല എന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ഇതൊരു മധ്യവർഗ പ്രശ്‌നമായതുകൊണ്ടും മധ്യവർഗം ഇവിടുത്തെ വലിയൊരു വിഭാഗമായതുകൊണ്ടും സാമൂഹികമായി ദൂരവ്യാപക ഫലങ്ങളുണ്ടാക്കാൻ പോന്നതാണ് ഈ പുതിയ ജീവിതശൈലി. കൂടുതൽ അഭിപ്രായങ്ങളും അനുഭവങ്ങളും ഈ വിഷയത്തിൽ പറയുകയും കേൾക്കുകയും വേണം.
ശാസ്ത്രീയ പഠനങ്ങൾ നടത്തണം. കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും ഒഴിവാക്കണം. മുഖ്യമന്ത്രി മുതൽ വാർഡു മെംബർ വരെയുള്ളവർ ഇതിനെപ്പറ്റി ആലോചിക്കണം. കണ്ണുള്ളതു തുറക്കാൻ മാത്രമല്ല, അടയ്ക്കാൻ കൂടിയാണെന്ന കണ്ണു തുറപ്പിക്കുന്ന സംഭാഷണത്തോടെയാണ് മലയാളത്തിലെ ഏറ്റവും ഗംഭീരമായ നാടകങ്ങളിലൊന്ന്, സി.ജെ.തോമസിന്റെ ‘ആ മനുഷ്യൻ നീ തന്നെ’ തുടങ്ങുന്നത്. സങ്കീർണമായ ആധുനിക ജീവിതസാഹചര്യങ്ങളിൽ വളർച്ചയുടെ പല ഘട്ടങ്ങളിലും പലതും കണ്ട് കണ്ണടയ്ക്കാനുണ്ട്. സ്വകാര്യത, അതു കൊടുക്കാനുള്ളതല്ലെന്നും കൊടുക്കാതെ തന്നെ ഇക്കാലത്ത് മനുഷ്യർ അതെടുക്കുമെന്നുമുള്ള തിരിച്ചറിവും വേണം. അപ്പോഴും വാതിലുകൾ തുറന്നേ പറ്റൂ. രക്ഷാകർത്തൃഭാരംകൊണ്ട് ചവിട്ടിപ്പൊളിച്ചല്ല, മാറ്റങ്ങൾ മനസ്സിലാക്കുന്ന ബഹുമാനം കൊണ്ടാണെന്നു മാത്രം.
ലാസ്റ്റ് seen: ‘കഴിച്ചോ’ എന്ന ചോദ്യത്തോടെയാണ് ഇന്നു പലരും, വിശേഷിച്ചും ന്യൂജനങ്ങൾ, പരസ്പരം മിണ്ടിത്തുടങ്ങുന്നത്. അതു പക്ഷേ, മറ്റുള്ളവരുടെ കാര്യമോർത്തുള്ള ഉള്ളലിവു മാത്രം കൊണ്ടുണ്ടായ പുതിയ ട്രെൻഡാണെന്നു വിചാരിക്കരുത്. ഭൂരിപക്ഷം പേർക്കും മൂന്നു നേരവും കഴിക്കാനില്ലാതിരുന്ന പണ്ട് ഈ ചോദ്യത്തിന് ഒരർഥവുമില്ലായിരുന്നു. ഇന്നിങ്ങനെ ധൈര്യമായി ചോദിക്കാം.