അന്ന് ആർഎസ്എസിന് മനസ്സിലായി, ഇനി വേണം ഒരു പാർട്ടി; വാജ്പേയി പറഞ്ഞു: ‘അന്ധകാരമകലും, സൂര്യനുദിക്കും, താമര വിടരും..’
1980 ഡിസംബർ 28. മുംബൈയിലെ ശിവജി പാർക്ക് മൈതാനത്തിൽ പ്രത്യേകം സജ്ജീകരിച്ച കൂറ്റൻ പന്തൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അൻപതിനായിരത്തോളം പ്രതിനിധികൾ അണിനിരന്നിട്ടുണ്ട്. ജയപ്രകാശ് നാരായണൻ, ദീൻദയാൽ ഉപാധ്യായ എന്നിവരുടെ പടുകൂറ്റൻ ചിത്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കാവി–പച്ച നിറങ്ങൾക്കു നടുവിൽ താമര ചിഹ്നം മുദ്രണം ചെയ്ത പതാകകൾ പാറിക്കളിക്കുന്നു. പുതിയ അധ്യക്ഷൻ അടൽ ബിഹാരി വാജ്പേയി പൊതു സമ്മേളനത്തിൽ സംസാരിക്കാനെഴുന്നേറ്റു. ‘പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലമുള്ള ഈ സമുദ്ര തീരത്തു നിന്നു നിങ്ങളോടു ഞാൻ ആത്മവിശ്വാസത്തോടെ ഒരു ഭാവി പ്രവചനം നടത്തുകയാണ്. ‘അന്ധകാരമകലും, സൂര്യനുദിക്കും, താമര വിടരും..’ താമര ചിഹ്നം മുദ്രണം ചെയ്ത കാവിയും പച്ചയും കലർന്ന പതാകകൾ വീശി അണികൾ ഹർഷാരവം മുഴക്കി... ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണം പൂർത്തിയാവുകയായിരുന്നു. 44 വർഷം താമരയെന്ന ഒരേ ചിഹ്നത്തിൽ മത്സരിക്കാൻ അവസരം കിട്ടിയ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. കഴിഞ്ഞ പത്തു വർഷമായി കേന്ദ്രം ഭരിക്കുന്നു.

∙ സ്വാതന്ത്ര്യപ്പുലരിയിലേക്ക് ഇന്ത്യ
ബിജെപിയുടെ രൂപീകരണത്തിനും താമര ചിഹ്നത്തിനും പിന്നിൽ വലിയ ഒരു യാത്രയുടെ കഥയുണ്ട്. 1945. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞു. വിൻസ്റ്റൺ ചർച്ചിൽ നേതൃത്വം നൽകിയ കൺസർവേറ്റീവ് പാർട്ടിക്ക് ബ്രിട്ടനിൽ വൻ പരാജയം നേരിട്ടു. ക്ലമന്റ് ആറ്റ്ലിയുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി അധികാരത്തിൽ വന്നു. സ്വാതന്ത്ര്യമെന്ന ഇന്ത്യയുടെ ആവശ്യത്തോട് അനുഭാവ പൂർണമായ നിലപാടാണവർ സ്വീകരിച്ചത്. 1947 ഫെബ്രുവരി 20ന് ഹൗസ് ഓഫ് കോമൺസിൽ ക്ലമന്റ് ആറ്റ്ലി പ്രഖ്യാപിച്ചു: 1948 ജൂണിനു മുൻപായി ബ്രിട്ടൻ ഇന്ത്യ വിടും. പുതിയ വൈസ്രോയിയായി ബ്രിട്ടിഷ് രാജ കുടുംബാംഗവും മുൻ നേവൽ ഓഫിസറുമായ ലൂയി മൗണ്ട്ബാറ്റൻ നിയമിതനായി. സ്വാതന്ത്ര്യ കൈമാറ്റം നിർവഹിക്കാനുള്ള ദൗത്യവുമായിട്ട് 1947 മാർച്ച് 22നാണ് അദ്ദേഹം എത്തിയത്.
സ്വാതന്ത്ര്യ കൈമാറ്റമെന്നത് വളരെ സങ്കീർണമായ പ്രക്രിയയായിരുന്നു. ഇന്ത്യാ വിഭജനമെന്ന ശക്തമായ ആവശ്യത്തിൽനിന്നു പിന്നോട്ടു പോകാൻ മുസ്‌ലിം ലീഗ് തയാറായില്ല. 1946ൽ പ്രവിശ്യകളിലേക്കും ദേശീയ അസംബ്ലിയിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥികളുടെ ജയം ഈ വാദത്തിന് ആക്കം കൂട്ടി. എന്നാൽ ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തമായ ഭൂരിപക്ഷം നേടിയിരുന്നു. 1947 ജൂൺ 3ന് ഇന്ത്യയ്ക്കു സ്വാതന്ത്ര്യം അനുവദിക്കുന്നതിനുള്ള ബ്രിട്ടിഷ് സർക്കാരിന്റെ സമീപനം മൗണ്ട്ബാറ്റൺ പ്രഖ്യാപിച്ചു. ബ്രിട്ടിഷ് ഇന്ത്യ ഇന്ത്യയും പാക്കിസ്ഥാനുമായി വിഭജിക്കുമെന്നും ഇരു രാജ്യങ്ങളും ബ്രിട്ടിഷ് കോമൺവെൽത്തിൽ തുടരുമെന്നുമായിരുന്നു ആ പ്രഖ്യാപനം.
ഇന്ത്യയും പാക്കിസ്ഥാനുമെന്ന സങ്കൽപം വൈകാതെ യാഥാർഥ്യമായി. ക്രൂരമായ രക്തച്ചൊരിച്ചിലും പലായനവും അതിന്റെ തുടർച്ചയായിരുന്നു. ജനങ്ങൾക്കിടയിൽ മതാടിസ്ഥാനത്തിൽ അവിശ്വാസം ശക്തമായി. 1948 ജനുവരി 30ന് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തോടെയാണ് അതിനു പൂർണ വിരാമമായത്.
∙ ശ്യാമപ്രസാദ് മുഖർജി മന്ത്രിസഭയിലേക്ക്
സ്വതന്ത്ര ഇന്ത്യയിലെ ഇടക്കാല സർക്കാരിനെ നയിക്കാൻ മഹാത്മാ ഗാന്ധി നിർദേശിച്ചത് ജവാഹർലാൽ നെഹ്റുവിന്റെ പേരാണ്. നെഹ്റു പ്രധാനമന്ത്രിയും സർദാർ വല്ലഭ്ഭായി പട്ടേൽ ഉപപ്രധാന മന്ത്രിയുമായി പുതിയ സർക്കാർ അധികാരത്തിൽ വന്നു. വല്ലഭ്ഭായി പട്ടേലിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയും ലഭിച്ചു.1946ലെ തിരഞ്ഞെടുപ്പിൽ ഹിന്ദുമഹാസഭ, ഡോ.ബി.ആർ അംബേദ്കർ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ, സ്വതന്ത്രാ പാർട്ടി തുടങ്ങിയ ഒട്ടേറെ രാഷ്ട്രീയ പാർട്ടികൾ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും കോൺഗ്രസിനും മുസ്‍ലിം ലീഗിനും മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്.
എന്നാൽ ആദ്യത്തെ സർക്കാരിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പ്രാതിനിധ്യം വേണമെന്ന് മഹാത്മാ ഗാന്ധി നിർദേശിച്ചു. അങ്ങനെ ഹിന്ദു മഹാസഭയിലെ ശ്യാമപ്രസാദ് മുഖർജി വ്യവസായ മന്ത്രിയും ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷനിലെ ഡോ. ബി.ആർ.അംബേദ്കർ നിയമ മന്ത്രിയും സ്വതന്ത്രാ പാർട്ടിയിലെ ഷൺമുഖം ചെട്ടി ധനമന്ത്രിയുമായി. ഇതിനിടെ ആശയപരമായ വിയോജിപ്പുകൾ ഉയർത്തി ശ്യാമപ്രസാദ് മുഖർജി ഹിന്ദുമഹാസഭയിൽ നിന്നു രാജിവച്ചു. കിഴക്കൻ പാക്കിസ്ഥാനിലെ അഭയാർഥി പ്രവാഹ വിഷയത്തിൽ നെഹ്റു സ്വീകരിച്ച സമീപനത്തിൽ പ്രതിഷേധിച്ച് അദ്ദേഹം മന്ത്രിസഭാ അംഗത്വവും രാജിവച്ചു. ഈ തീരുമാനത്തെ ഹിന്ദുമഹാസഭയും ആർഎസ്എസും സ്വാഗതം ചെയ്തു.
∙ ഭാരതീയ ജനസംഘവും എരിയുന്ന വിളക്കും
രാജിവച്ചെങ്കിലും രാഷ്ട്രീയ വനവാസത്തിലേക്കല്ല ശ്യാമപ്രസാദ് മുഖർജി നീങ്ങിയത്. അദ്ദേഹം നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തി. പുതിയ ഒരു പാർട്ടി രൂപീകരിക്കുകയെന്നതായിരുന്നു ലക്ഷ്യം. ഇക്കാര്യത്തിൽ ആർഎസ്എസ് മേധാവി ഗോൾവാൾക്കറുടെ പിന്തുണ തേടി. രാഷ്ട്രീയത്തിൽ നിന്നു മാറി നിൽക്കുകയെന്ന സമീപനമാണ് ആർഎസ്എസ് അതുവരെ സ്വീകരിച്ചിരുന്നത്. ഹിന്ദുമഹാസഭ രൂപീകരണ കാലത്ത് വി.ഡി. സവർക്കറും ആർഎസ്എസിന്റെ പിന്തുണ തേടിയിരുന്നതാണ്. എന്നാൽ അന്ന് ഗോൾവാൾക്കർ അതിനോട് യോജിച്ചില്ല. എന്നാൽ ശ്യാമപ്രസാദ് മുഖർജി എത്തിയപ്പോൾ രാഷ്ട്രീയ സാഹചര്യം ആകെ മാറിയിരുന്നു. അതിനു പിന്നിൽ ഗാന്ധിജിയുടെ വധത്തെത്തുടർന്നുണ്ടായ സംഭവ വികാസങ്ങളാണെന്ന് ബിജെപി മുൻ അധ്യക്ഷൻ എൽ.കെ. അഡ്വാനി ‘മൈ കൺട്രി, മൈ ലൈഫ്’ എന്ന ആത്മകഥയിൽ വിലയിരുത്തുന്നു:
‘ ഗാന്ധിജിയുടെ വധത്തിനു ശേഷം ആർഎസ്എസ് നിരോധിക്കപ്പെടുകയും ഒട്ടേറെ പ്രചാരകർ അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ ഹിന്ദു മഹാസഭയ്ക്കെതിരെ നടപടി ഉണ്ടായില്ല. ഒരുപക്ഷേ ശ്യാമപ്രസാദ് മുഖർജി മന്ത്രിസഭാംഗമായിരുന്നതിനാലായിരിക്കാം അത്. ഹിന്ദു മഹാസഭയ്ക്കു കിട്ടിയ രാഷ്ട്രീയ ആനുകൂല്യം ആർഎസ്എസിനു ലഭിച്ചില്ല. പാർലമെന്ററി വേദികളിൽ ആർഎസ്എസിന്റെ ശബ്ദം വേണ്ടവിധത്തിൽ പ്രതിഫലിക്കാത്തതാണ് അതിനു കാരണമെന്നായിരുന്നു വിലയിരുത്തൽ .ആർഎസ്എസിനോട് അനുഭാവം പുലർത്തുന്ന ഒരുരാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതു നല്ലതായിരിക്കുമെന്ന് അദ്ദേഹം കരുതി.’
പുതിയ പാർട്ടിയെ നയിക്കുന്നതിനായി പ്രമുഖരായ പ്രചാരകരെ ആർഎസ്എസ് നിയോഗിച്ചു. ദീൻദയാൽ ഉപാധ്യായ, സുന്ദർസിങ് ഭണ്ഡാരി, ഭൂപാസാഹിബ് സോഹ്നി, ബൽറാജ് മധൂക് എന്നിവരായിരുന്നു ആ പ്രചാരകന്മാർ. 1951 ഒക്ടോബർ 21ന് ഡൽഹിയിൽ വച്ച് ഭാരതീയ ജനസംഘം നിലവിൽ വന്നു. 400 പ്രതിനിധികൾ പങ്കെടുത്തു. ശ്യാമപ്രസാദ് മുഖർജിയായിരുന്നു അതിന്റെ ആദ്യത്തെ അധ്യക്ഷൻ. എരിയുന്ന മൺചെരാത് ആയിരുന്നു ഔദ്യോഗിക ചിഹ്നം. ഒരൊറ്റ രാഷ്ട്രം ഒരൊറ്റ ജനത എന്ന മുദ്രാവാക്യം അംഗീകരിച്ചു. എല്ലാ മതവിഭാഗക്കാർക്കും അംഗത്വം ഉണ്ടായിരിക്കുമെന്നു ശ്യാമപ്രസാദ് മുഖർജി അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി. ആർഎസ്എസിന്റെ പ്രതിനിധിയും ജനറൽ സെക്രട്ടറിയുമെന്ന നിലയ്ക്ക് ദീൻദയാൽ ഉപാധ്യായയ്ക്കായിരുന്നു പാർട്ടിയുടെ കടിഞ്ഞാൺ. 1968 വരെ അദ്ദേഹത്തിന്റെ കൈയിൽ അതു ഭദ്രമായിരുന്നു. 1968 പുലർച്ചെ വാരാണസിക്കു സമീപത്തെ മുഗൾസരായി റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചു കൊല്ലപ്പെട്ട നിലയിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
∙ ആദ്യത്തെ ലോക്സഭാ തിരഞ്ഞെടുപ്പ്
പാർട്ടി രൂപീകരണം കഴിഞ്ഞ് നാലാം ദിവസം സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ലോക്സഭാ രൂപീകരണത്തിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങി. 1952ൽ നടന്ന ആ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനസംഘം ആദ്യമായി ജനവിധി തേടി. സുകുമാർ സെൻ ആയിരുന്നു ഇന്ത്യയിലെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ. പിൽക്കാലത്തെ തിരഞ്ഞെടുപ്പുകൾക്ക് അടിത്തറ പാകുകയായിരുന്നു അദ്ദേഹത്തിനു മുന്നിലുണ്ടായിരുന്ന ദൗത്യം. തിരഞ്ഞെടുപ്പു ചിഹ്നം പ്രായോഗികമാക്കിയതും അദ്ദേഹമായിരുന്നു.ദേശീയ തലത്തിലും പ്രാദേശിക തലത്തിലും ഒട്ടേറെ രാഷ്ട്രീയ പാർട്ടികൾ അക്കാലത്തു നിലവിൽ വന്നിരുന്നു. ദേശീയതലത്തിൽ മാത്രം ഒരു ഡസനിലേറെ പാർട്ടികൾ മത്സര രംഗത്തുണ്ടായിരുന്നു. ഇവയ്ക്കെല്ലാം താൽക്കാലികമായി അംഗീകാരം നൽകിയെങ്കിലും അന്തിമ തീരുമാനം തിരഞ്ഞെടുപ്പിനു ശേഷമേ ഉണ്ടാവുകയുള്ളൂവെന്ന് കമ്മിഷൻ വ്യക്തമാക്കിയിരുന്നു.
1952ലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പിൽ നാലു പാർട്ടികൾക്കു മാത്രമാണ് മൂന്നു ശതമാനത്തോളം വോട്ടുകൾ നേടാനായത്. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് ഇന്ത്യൻ നാഷനൽ കോൺഗ്രസിനായിരുന്നു. 45 ശതമാനം. പ്രജാസോഷ്യലിസ്റ്റ് പാർട്ടിയായിരുന്നു തൊട്ടു പിന്നിൽ 5.8 ശതമാനം. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് 3.3 ശതമാനം വോട്ടും ഭാരതീയ ജനസംഘത്തിന് 3.1 ശതമാനം വോട്ടും ലഭിച്ചു.
ദേശീയ പാർട്ടിയെന്ന അംഗീകാരം തലനാരിഴയ്ക്കു നേടിയെടുക്കാൻ ഭാരതീയ ജനസംഘത്തിനു കഴിഞ്ഞു. ആദ്യത്തെ തിരഞ്ഞെടുപ്പിൽ 94 സീറ്റുകളിലാണു ജനസംഘം മത്സരിച്ചത്. 3 സീറ്റുകളിൽ മാത്രമായിരുന്നു വിജയം. ഹിന്ദു മഹാസഭയ്ക്ക് 4 സീറ്റും രാമരാജ്യ പരിഷത്തിന് 3 സീറ്റും ലഭിച്ചു. എന്നാൽ വോട്ടിങ് ശതമാനം മൂന്നു ശതമാനത്തിലേക്ക് ഉയർത്താൻ കഴിഞ്ഞത് ജനസംഘത്തിനു മാത്രമാണ്. എങ്കിലും ഇവ ഒരു ബ്ലോക്കായിട്ടാണ് പ്രവർത്തിച്ചത്. ബംഗാളിൽ നിന്നു വിജയിച്ച് ശ്യാമപ്രസാദ് മുഖർജി ആയിരുന്നു ജനസംഘത്തിന്റെ പാർലമെന്ററി പാർട്ടി നേതാവ്.
∙ അഡ്വാനിയും വാജ്പേയിയും കണ്ടുമുട്ടുന്നു
ശ്യാമപ്രസാദ് മുഖർജിക്ക് ഇംഗ്ലിഷിൽ നല്ല പ്രാവീണ്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഹിന്ദിയിലേക്കു തർജ്ജമ ചെയ്യുന്നതിന് ആർഎസ്എസ് കണ്ടെത്തിയ പ്രചാരകനായിരുന്നു പാഞ്ചജന്യത്തിന്റെ പത്രാധിപർ കൂടിയായ അടൽബിഹാരി വാജ്പേയിയെയെന്ന യുവാവ്. പ്രചാരണത്തിലുടനീളം വാജ്പേയി ശ്യാമപ്രസാദ് മുഖർജിയെ അനുഗമിച്ചു. അദ്ദേഹത്തിന്റെ ഹിന്ദി പ്രസംഗങ്ങൾ ജനങ്ങളെ വശീകരിച്ചു. അവർ രാജസ്ഥാനിലെത്തി. റെയിൽവേസ്റ്റേഷനിൽ അവരെ സ്വീകരിക്കാൻ ആർഎസ്എസിന്റെ അവിടുത്തെ സംഘടനാ സെക്രട്ടറിയും എത്തിയിരുന്നു. പിൽക്കാലത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ എൽ.കെ. അഡ്വാനിയായിരുന്നു ആ യുവാവ്. അവിടെവച്ചാണ് അഡ്വാനിയും വാജ്പേയിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച നടന്നത്. നീണ്ട ആറു പതിറ്റാണ്ടുകാലത്തെ രാഷ്ട്രീയ ബന്ധത്തിന്റെ തുടക്കം കൂടിയായിരുന്നു അത്. ‘രാഷ്ട്രീയത്തിലേക്കു വഴിതെറ്റിവന്ന കവിയാ’യിട്ടാണ് അഡ്വാനി തന്റെ ആത്മകഥയിൽ വാജ്പേയിയെ വിശേഷിപ്പിച്ചത്.
∙ ശ്യാമപ്രസാദ് മുഖർജി വിടവാങ്ങുന്നു
ശ്യാമപ്രസാദ് മുഖർജിയും വാജ്പേയിയും സദസ്സുകളെ ഇളക്കി മറിച്ചെങ്കിലും ആ തിരഞ്ഞെടുപ്പിൽ ജനസംഘത്തിന് കാര്യമായ രാഷ്ട്രീയ ലാഭം ഉണ്ടായില്ല. എങ്കിലും ജനസംഘത്തെ പാർലമെന്റിൽ നയിച്ചത് ശ്യാമപ്രസാദ് മുഖർജിയായിരുന്നു. പാർലമെന്ററി പ്രവർത്തനത്തിൽ അദ്ദേഹത്തെ സഹായിക്കാൻ ദീൻദയാൽ ഉപാധ്യായ വാജ്പേയിയോടു നിർദേശിച്ചു. അങ്ങനെ വാജ്പേയിയുടെ പ്രവർത്തന മേഖല ഡൽഹിയിലേക്കു മാറി.
പാർലമെന്റംഗമെന്ന നിലയിൽ കാലാവധി പൂർത്തിയാക്കാൻ ശ്യാമപ്രസാദ് മുഖർജിയെ കാലം അനുവദിച്ചില്ല. കശ്മീരിന് പ്രത്യേക പദവി നൽകുന്നതിനെ എതിർത്തു കൊണ്ടുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്ത അദ്ദേഹം 1953 ജൂൺ 22 ന് പത്താൻകോട്ടിൽ വച്ച് അറസ്റ്റിലായി. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിലേക്കു മാറ്റി. തനിക്കു കുഴപ്പമൊന്നുമില്ലെന്നും വൈകാതെ ആശുപത്രി വിടുമെന്നുമുള്ള പ്രത്യാശ അദ്ദേഹം ബന്ധുക്കൾക്കയച്ച ടെലഗ്രാം സന്ദേശത്തിൽ പങ്കുവച്ചിരുന്നു. എന്നാൽ 1953 ജൂൺ 23ന് ആ ജീവൻ പൊലിഞ്ഞു.
(‘ജനസംഘത്തിൽനിന്ന് ജനതയിലേക്ക്’ വായിക്കാം, ജൂൺ 22ന് രണ്ടാം ഭാഗത്തിൽ)