പിടിവള്ളി തന്നവരെ സിപിഎം മറന്നു; പ്രിയങ്കയെ എതിർക്കണോ സിപിഐ? ആ വാക്ക് സിപിഎം ഇനി മിണ്ടില്ല!
വയനാട്ടിൽ രാഹുൽ ഗാന്ധിക്കു പകരം ഒരു രാഷ്ട്രീയ മത്സരത്തിന് പ്രിയങ്ക എത്തുകയാണ്. എന്തുകൊണ്ടും ഉചിതമായ തീരുമാനം. കേരളത്തിൽ യോഗ്യതയുള്ളവർ ഇല്ലാഞ്ഞിട്ടല്ല, മറിച്ച് ഇന്ത്യൻ പാർലമെൻറിൽ ബിജെപിയെ നേരിടാൻ ശക്തമായ പ്രതിരോധം കോൺഗ്രസ് സൃഷ്ടിക്കേണ്ടതുണ്ട്. അതിനു യോജിച്ച നേതാവായി ഇപ്പോൾ പാർലമെന്റിന് പുറത്തെന്നപോലെ ഭാവിയിൽ ഇന്ത്യൻ ജനാധിപത്യത്തിന് അനുയോജ്യമായ തരത്തിൽ പാർലമെന്റിനകത്തും പ്രിയങ്ക ഗാന്ധി വളർന്നു വരേണ്ടത് മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റത്തിന് ആവശ്യമാണ്. അത്തരമൊരു സാഹചര്യമൊരുക്കാൻ അനുയോജ്യമായ തീരുമാനമാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം എടുത്തിരിക്കുന്നത്. ഫാഷിസ്റ്റ് ഭീഷണി ഒട്ടും ഒഴിഞ്ഞു പോകാത്ത വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ, ഇതിനെതിരെയുള്ള ചെറുത്തുനിൽപ് ദീർഘകാലയളവിൽ നിലനിൽക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിൽ, സിപിഐ പ്രിയങ്കയെ വയനാട്ടിൽ എതിർക്കാതിരിക്കുന്നതാകും ബുദ്ധി. സിപിഎം കേരള നേതൃത്വം അത്തരമൊരു തീരുമാനത്തെ എങ്ങനെ സ്വീകരിക്കുമെന്ന് നോക്കി ശങ്കിച്ചു നിന്നാൽ അത് ബാധിക്കുന്നത്

വയനാട്ടിൽ രാഹുൽ ഗാന്ധിക്കു പകരം ഒരു രാഷ്ട്രീയ മത്സരത്തിന് പ്രിയങ്ക എത്തുകയാണ്. എന്തുകൊണ്ടും ഉചിതമായ തീരുമാനം. കേരളത്തിൽ യോഗ്യതയുള്ളവർ ഇല്ലാഞ്ഞിട്ടല്ല, മറിച്ച് ഇന്ത്യൻ പാർലമെൻറിൽ ബിജെപിയെ നേരിടാൻ ശക്തമായ പ്രതിരോധം കോൺഗ്രസ് സൃഷ്ടിക്കേണ്ടതുണ്ട്. അതിനു യോജിച്ച നേതാവായി ഇപ്പോൾ പാർലമെന്റിന് പുറത്തെന്നപോലെ ഭാവിയിൽ ഇന്ത്യൻ ജനാധിപത്യത്തിന് അനുയോജ്യമായ തരത്തിൽ പാർലമെന്റിനകത്തും പ്രിയങ്ക ഗാന്ധി വളർന്നു വരേണ്ടത് മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റത്തിന് ആവശ്യമാണ്. അത്തരമൊരു സാഹചര്യമൊരുക്കാൻ അനുയോജ്യമായ തീരുമാനമാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം എടുത്തിരിക്കുന്നത്.
ഫാഷിസ്റ്റ് ഭീഷണി ഒട്ടും ഒഴിഞ്ഞു പോകാത്ത വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ, ഇതിനെതിരെയുള്ള ചെറുത്തുനിൽപ് ദീർഘകാലയളവിൽ നിലനിൽക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിന്റെ വെളിച്ചത്തിൽ, സിപിഐ പ്രിയങ്കയെ വയനാട്ടിൽ എതിർക്കാതിരിക്കുന്നതാകും ബുദ്ധി. സിപിഎം കേരള നേതൃത്വം അത്തരമൊരു തീരുമാനത്തെ എങ്ങനെ സ്വീകരിക്കുമെന്ന് നോക്കി ശങ്കിച്ചു നിന്നാൽ അത് ബാധിക്കുന്നത് സിപിഐയുടെ മുന്നോട്ടുള്ള പോക്കിനെ തന്നെയായിരിക്കും. കോൺഗ്രസ് പിന്തുണയുടെ ഫലത്തിൽ മാത്രം ദേശീയ പാർട്ടി സ്ഥാനം കഷ്ടിച്ച് നിലനിർത്താൻ കഴിഞ്ഞ പാർട്ടിയാണ് ഇന്ന് സിപിഎം എന്ന് ഓർക്കുക. ഏതു ചെകുത്താനെ പിടിച്ചും കോൺഗ്രസിനെ തകർക്കാൻ നിന്ന പ്രസ്ഥാനമാണ് സിപിഎം എന്നുള്ളതും മറക്കാതിരിക്കുക.
പ്രിയങ്കയുടെ വയനാട്ടിലേക്കുള്ള വരവ് ഒരു വൈകാരിക പ്രശ്നമല്ല. പ്രബുദ്ധരായ കേരള ജനതയെ സംബന്ധിച്ചെടുത്തോളം അത് തെക്കേ ഇന്ത്യയിലെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് തന്നെ ഊർജം നൽകുന്ന കാര്യമാണ്. ഇത് തിരിച്ചറിഞ്ഞാണ് ബിജെപി പലവിധത്തിൽ പ്രിയങ്കയുടെ വയനാട്ടിലേക്കുള്ള വരവിനെ എതിർക്കുന്നത്. ഇതിനോടൊപ്പം സിപിഎം ചേരുന്നത് അവരുടെ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾക്ക് ചേരും. ഭാരത് ജോഡോ യാത്രയെ ‘കണ്ടെയ്നർ യാത്ര’ എന്നടക്കം പരിഹസിച്ച രാഷ്ട്രീയ മണ്ടന്മാരുടെ പാർട്ടിയാണത്. മാറിയ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലും കേരള സാഹചര്യത്തിലും സിപിഎമ്മിന്റെ തകർച്ചയുടെ ആരംഭം കുറിച്ചിരിക്കുന്നു. '64ൽ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിൽ ജനിച്ചു വളർന്ന പാർട്ടി എന്ന നിലയിൽ അനിവാര്യമായ തകർച്ചയാണത്.
1978ൽ ഭട്ടിൻഡയിൽ വച്ച് സിപിഐ സിപിഎമ്മിനോടോപ്പം ചേർന്ന് ബിജെപിക്കും കോൺഗ്രസിനും ബദലായി ഇടതു ജനാധിപത്യ ഐക്യം എന്ന രാഷ്ട്രീയ മണ്ടത്തരം കാണിച്ചില്ലായിരുന്നെങ്കിൽ സിപിഎമ്മിന്റെ തകർച്ച ഇതിനു മുൻപേ ആരംഭിക്കുമായിരുന്നു.
കോൺഗ്രസിന്റെ തകർച്ചയിൽ പോലും വിശാല ജനാധിപത്യ മുന്നണിക്കായി സിപിഐ നിന്നിരുന്നെങ്കിൽ അത് ഫാഷിസ്റ്റ് വിരുദ്ധ സമരത്തിന് പ്രയോജനം ചെയ്യുമായിരുന്നു. രാഷ്ട്രീയമായി കേരളത്തിലും ഇന്ത്യയിലും സിപിഎമ്മിനോടൊപ്പം മുങ്ങാനല്ല ഇന്ന് സിപിഐ ശ്രമിക്കേണ്ടത്. വയനാട്ടിൽ പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തെ എതിർക്കാതെ സിപിഐ വിവേകപൂർവം പ്രവർത്തിക്കണം. അല്ലെങ്കിൽ കനത്ത വില സിപിഐ നൽകേണ്ടി വരുമെന്നുറപ്പാണ്.
∙ കുടുംബാധിപത്യം: സിപിഎം ‘മരവിപ്പിച്ച’ വാക്ക്!
അന്ധമായ കോൺഗ്രസ് വിരോധം കൊണ്ടുനടന്ന കാലത്ത് ആ പാർട്ടിയെ അധിക്ഷേപിക്കാൻ സിപിഎം ഏറ്റവും കൂടുതൽ ഉപയോഗിച്ച വാക്കാണ് കുടുംബാധിപത്യം! എന്നാൽ 2021ൽ രണ്ടാം പിണറായി സർക്കാർ അധികാരമേറിയതിനു ശേഷം സിപിഎം കുടുംബാധിപത്യം എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. കാരണം വ്യക്തമാണല്ലോ! സിപിഐ ഇതൊന്നും കാണുന്നില്ലേ? പണ്ട് സിപിഎം സിപിഐയെ നിരന്തരം ആക്ഷേപിച്ചിരുന്നത് കോൺഗ്രസിന്റെ ‘വാൽ’ എന്ന് വിളിച്ചു കൊണ്ടായിരുന്നു. പിണറായി വിജയന്റെ വാഴ്ത്തുപാട്ടുകാർ ഇന്ന് സിപിഐ നേതൃത്വത്തിലും പിടിമുറുക്കിയെന്ന് കേൾക്കുന്നു! ശരിയാണോ എന്നറിയില്ല. ഉപജാപകസംഘക്കാർക്ക് പ്രസ്ഥാനത്തോടല്ല, അവരവരുടെ സ്വാർഥ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ മാത്രമായിരിക്കും താൽപര്യം. അങ്ങനെ ഒരവസ്ഥ സിപിഐക്ക് വരാതിരിക്കട്ടെ.
വയനാട്ടിൽ പ്രിയങ്കയെ എതിർക്കാനുള്ള തീരുമാനം എടുക്കുന്നതിന് മുൻപ് 1980ൽ ജനത ഭരണം അവസാനിപ്പിച്ചു ഇന്ദിരാ ഗാന്ധി തിരിച്ചു വന്ന തിരഞ്ഞെടുപ്പ് സന്ദർഭം സിപിഐ ഓർക്കണം. അന്ന് സിപിഐക്ക് നൂറ് സീറ്റുകൾ വരെ നൽകി ദേശീയതലത്തിൽ ഐക്യം പുനഃസ്ഥാപിക്കാൻ ഇന്ദിരാ ഗാന്ധി ആഗ്രഹിച്ചിരുന്നതായി മാർക്സിസ്റ്റ് ആചാര്യനായിരുന്ന മൊഹിത് സെൻ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. സിപിഐ, പക്ഷെ, അന്ന് കോൺഗ്രസിന്റെ ആ ഓഫർ നിഷ്കരുണം തള്ളി. എന്താണ് ആ രാഷ്ട്രീയ അബദ്ധത്തിന്റെ പരിണിത ഫലം? ഇന്നത്തെ പരിതാപകരമായ അവസ്ഥ തന്നെ. എന്നിട്ടും പാഠം പഠിക്കുന്നില്ലെന്നോ? ജോഷി - ഡാങ്കെ പാതയിൽ നിന്ന് മാറി സിപിഎമ്മിന്റെ കോൺഗ്രസ് വിരുദ്ധ നയം സിപിഐ എന്ന് സ്വീകരിച്ചുവോ അന്നാരംഭിച്ചു സിപിഐയുടെ പതനം.
സർവനാശത്തിനു മുമ്പ് ഒരു തിരുത്തൽ സാധ്യമാകണമെങ്കിൽ അത് വയനാട്ടിൽ നിന്നാരംഭിക്കാം. രാഹുലിനെതിരെ മത്സരിച്ചു തോറ്റതിനെക്കാൾ കൂടുതൽ വോട്ടുകൾക്ക് വയനാട്ടിൽ ഒന്നുകൂടി തോറ്റിട്ടു സിപിഐ ഇനി എന്ത് നേടാനാണ്? കുടുംബാധിപത്യം എന്ന ഭീഷണിയൊന്നും തൽകാലം നമ്മുടെ മുന്നിലില്ല. അങ്ങനെ ഒരവസ്ഥ സംജാതമായാൽ അതിനെതിരെ അപ്പോൾ ശബ്‌ദിക്കാം, ശബ്‌ദിക്കണം. ഇപ്പോഴത്തെ അവസ്ഥയിൽ ബിജെപിയുടെയും കേരളത്തിലെ സിപിഎമ്മിന്റെയും കെണിയിൽ വീഴാതിരിക്കാനാണ് സിപിഐ ശ്രദ്ധിക്കേണ്ടത്. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ മുന്നിൽ ഇന്ന് മുഖ്യശത്രു വർഗീയ ഫാഷിസം മാത്രം.
ആ ശത്രുവിനെ നേരിടാൻ കോൺഗ്രസ് ഇല്ലാതെ എങ്ങനെ സാധ്യമാകുമെന്നാണ്? 2024ലെ പൊതു തിരഞ്ഞെടുപ്പ് എന്താണ് തെളിയിച്ചത്? കേരളത്തിലെ സിപിഎം പറയുന്ന കോൺഗ്രസ് ഇല്ലാത്ത വർഗീയ വിരുദ്ധ മുന്നണി രാമനില്ലാത്ത രാമലീല പോലെയാണ്! ഒരു വിശാല ഇടതുപക്ഷ പാർട്ടിയായി വളരാനുള്ള സാധ്യത സിപിഐക്കു മുന്നിൽ ഇപ്പോഴുമുണ്ട്. പക്ഷെ ഇത് അവസാന ബസാണ്. അത് കൂടി സിപിഐ നഷ്ടപ്പെടുത്തരുത്.
∙ സിപിഐ ബലിയാടാകുമോ?
ഫാഷിസ്റ്റ് ഭീഷണി ഗുരുതരമായി തുടരുന്നുണ്ടെന്ന വസ്തുത സിപിഐ അവഗണിക്കരുത്. ഇത്തരമൊരു സാഹചര്യത്തിൽ സിപിഎമ്മിന് രാഷ്ട്രീയ നിലനിൽപ്, അതും കേരളത്തിൽ മാത്രം, ഉണ്ടാക്കികൊടുക്കാൻ സിപിഐ സ്വയം ബലിയാടാകരുത്. സിപിഎം രാഷ്ട്രീയ നിലപാടുകൾക്ക് വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പ്രസക്തിയുമില്ലെന്ന തിരിച്ചറിവാണ് സിപിഐക്ക് ആദ്യം ഉണ്ടാകേണ്ടത്. സിപിഐക്ക് ആണെങ്കിൽ ദേശീയതലത്തിൽ കോൺഗ്രസ് നയിക്കുന്ന ഫാഷിസ്റ്റ് - സാമ്രാജ്യത്വ വിരുദ്ധ മുന്നണിയിൽ കേരളത്തിലുൾപ്പടെ ചേരാൻ പറ്റിയ ഏറ്റവും അനുകൂല സന്ദർഭമാണിത്. ഇത്തരമൊരു മുന്നണി കേരളത്തിൽ ബാധകമല്ല എന്ന സിപിഎം വാദഗതി ഇനിയും സിപിഐ ചുമലിലേറ്റി നടക്കരുത്. അത് രാഷ്ട്രീയ വങ്കത്തമാണ്.
സിപിഐ അണികളിൽ നേതൃത്വo ബോധപൂർവം സൃഷ്‌ടിച്ച ഒരു തെറ്റിദ്ധാരണ കോൺഗ്രസ് പഴയകാല സമീപനം സ്വീകരിക്കുന്നില്ല എന്നതാണ്. അങ്ങനെയെങ്കിൽ രാജസ്ഥാനിൽ നിയമസഭാ തിരെഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തു മാത്രം നിന്ന സിപിഎമ്മിന് കോൺഗ്രസ് എങ്ങനെ സികാർ മണ്ഡലം നൽകി വിജയിപ്പിച്ചു? കേരളത്തിൽ രണ്ടാം കക്ഷിയായ സിപിഐക്ക് രണ്ടു തവണ മുഖ്യമന്ത്രി സ്ഥാനം നൽകിയ പാർട്ടിയാണ് കോൺഗ്രസ്. അച്യുതമേനോൻ മാത്രമല്ല പികെവിയും മുഖ്യമന്ത്രിയായില്ലേ? ആ സ്ഥാനം വലിച്ചെറിഞ്ഞു ഇടതുമുന്നണി ഉണ്ടാക്കി എന്നാണല്ലൊ സിപിഐയുടെ അവകാശവാദം. പക്ഷെ സിപിഎമ്മിന് ഇത് കേൾക്കുമ്പോൾ ഇന്നും സിപിഐയോട് പുച്ഛം മാത്രമാണ്!
സിപിഎം ഇന്ന് നാശത്തിന്റെ പടുകുഴിയിലാണ്. ആ പാർട്ടിയോടൊപ്പം മുങ്ങേണ്ട പാർട്ടി അല്ല എന്ന തിരിച്ചറിവ് ആദ്യം വേണ്ടത് സിപിഐക്കാണ്. അതിനു പ്രത്യയശാസ്ത്രപരമായ തിരുത്താണ് ആദ്യം വേണ്ടത്. കോൺഗ്രസിനോടും ദേശീയ പ്രസ്ഥാനത്തോടും ഉള്ള സമീപനം പൊളിച്ചെഴുതണം. ജോഷി - ഡാങ്കെ ലൈൻ പ്രാവർത്തികമാക്കാൻ കൂടുതൽ വ്യക്തതയോടെ സിപിഐ മുന്നിട്ടിറങ്ങണം. അതിന് ഏറ്റവും യോജിച്ച രാഷ്ട്രീയ സന്ദർഭമാണിത്. പാർലമെന്റിനകത്തും പുറത്തും ബിജെപിയെ നേരിടാൻ പറ്റുന്ന നേതാവായി വളരാൻ സാധ്യതയുള്ള കോൺഗ്രസ് നേതാവാണ് പ്രിയങ്കാ ഗാന്ധി. ഇക്കാര്യം സീതാറാം യെച്ചൂരി വരെ സമ്മതിക്കും. അത്തരമൊരു വ്യക്തിക്കെതിരെ ബിജെപിയോടൊപ്പം എതിരാളിയുടെ വേഷം സിപിഐ അണിയുക എന്നത് രാഷ്ട്രീയമായ ആത്മഹത്യക്ക് തുല്യമാണ്.
(ചരിത്രകാരനും രാഷ്ട്രീയനിരീക്ഷകനുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)