സ്വേച്ഛാധിപതികൾ അസന്തുഷ്ടിയോടെ കാണുന്ന ഇന്ത്യൻ ‘പ്രതിഭാസം’: മരിച്ചിട്ടില്ല, ആ ഇന്ത്യ– സക്കറിയ എഴുതുന്നു
ബ്രിട്ടിഷുകാർ 1947ൽ ഇന്ത്യയിൽ വിട്ടുപോയത് 560ൽ ഏറെ നാട്ടുരാജ്യങ്ങളും കുറെ നാടുവാഴി ദേശങ്ങളുമായിരുന്നു. അതു രാഷ്ട്രീയമായ ഒരു ചിത്രം മാത്രം. അവർ യഥാർഥത്തിൽ കൈവിട്ടത് സംസ്കാരങ്ങളുടെ ഒരു അപൂർവ മാന്ത്രിക ഭണ്ഡാരമായിരുന്നു. നൂറു കണക്കിനു ഭാഷകൾ, ജീവിത–ആഹാര–വസ്ത്ര ശൈലികൾ, ആധ്യാത്മിക സമ്പ്രദായങ്ങൾ, സംഗീത–നൃത്ത–ചിത്രകലാ–വാസ്തു ശൈലികൾ, സാഹിത്യങ്ങൾ, ആദിമഗോത്രങ്ങൾ, കാർഷികവിഭവ സമൃദ്ധികൾ... നീണ്ട പട്ടികയാണത്. നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന പുസ്തകം ആഘോഷിക്കുന്ന ഇന്ത്യയാണത്. ടഗോറിന്റെ ‘ജനഗണമന’ എന്ന ഗാനം (നമ്മുടെ ദേശീയ ഗാനം) മംഗളം ആശംസിക്കുന്ന ഇന്ത്യയാണത്. ആ ഇന്ത്യയെപ്പറ്റിയാണ് അല്ലാമ മുഹമ്മദ് ഇഖ്ബാൽ പ്രഖ്യാപിച്ചത്: ‘‘സാരേ ജഹാൻ സേ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാരാ’’ – എല്ലാ ഇടങ്ങളെക്കാളും നല്ലതാണ് നമ്മുടെ ഹിന്ദുസ്ഥാൻ. സർദാർ പട്ടേലും അദ്ദേഹത്തിന്റെ വിശ്വസ്ത ദൂതൻ വി.പി.മേനോനും ചേർന്ന് മേൽപറഞ്ഞ നാട്ടുരാജ്യങ്ങളെ കൂട്ടിയിണക്കി ഇന്ത്യയെ കരുപ്പിടിപ്പിച്ച ചരിത്രം രസകരവും സംഭവബഹുലവുമാണ്.

ഇന്ത്യ ഇന്ന് 28 സംസ്ഥാനങ്ങളും 8 കേന്ദ്ര ഭരണപ്രദേശങ്ങളും കൂടിച്ചേർന്ന രാഷ്ട്രമാണ്. 19 ഭാഷകളാണ് അതിൽ 19 സംസ്ഥാനങ്ങളുടെ അടിസ്ഥാനം. അവയോരോന്നിലും തഴച്ചുവളർന്നു നിൽക്കുന്നത് പൂർണമായും വ്യത്യസ്തമായ സംസ്കാരങ്ങളാണ്. ഹിന്ദി എന്ന ഒരേ മാതൃഭാഷയുള്ള 9 സംസ്ഥാനങ്ങളിലും ജീവിതസംസ്കാരങ്ങൾ വിഭിന്നമാണ്. ഉത്തർപ്രദേശിലെ സംസ്കാരമല്ല ഉത്തരാഖണ്ഡിന്റേത്. ബിഹാറിന്റേതല്ല രാജസ്ഥാന്റേത്. ഏകശിലാ സ്വഭാവമുള്ള മതങ്ങൾപോലും വിഭിന്ന ശൈലികൾ ഉള്ളവയാണ്. യുപിയിലെ ഹൈന്ദവ സമ്പ്രദായങ്ങളും കശ്മീരിലേതും ഒന്നല്ല. അല്ലെങ്കിൽ, മധ്യപ്രദേശിലേതും തമിഴ്നാട്ടിലേതും.
യുപിയിലെ ഇസ്‌ലാമല്ല തമിഴ്നാട്ടിലേത്. ഗോവാ ക്രിസ്ത്യാനിയല്ല മലയാളി ക്രിസ്ത്യാനി. അമ്പരപ്പിക്കുന്ന, എന്നാൽ ഇന്ത്യക്കാരെന്ന നിലയിൽ നമ്മെ അഭിമാനിപ്പിക്കുന്ന വൈവിധ്യങ്ങളാണ് ഗാന്ധിജി കരുപ്പിടിപ്പിച്ചെടുത്ത ഇന്ത്യയെന്ന ആശയം ഉൾക്കൊള്ളുന്നത്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തെപ്പറ്റിയുണ്ടായ ഒരു വിമർശനം, അതു പുതിയ വിഭാഗീയതകൾക്കു വഴിതെളിക്കും എന്നതായിരുന്നു. വാസ്തവത്തിൽ ഓരോ ഭാഷാ സംസ്ഥാനവും ഇന്നു പ്രതിനിധീകരിക്കുന്നത് അതതിന്റെ സാമൂഹിക–സാംസ്കാരിക–രാഷ്ട്രീയ പ്രതിഭയെ വിനിയോഗിച്ചു വികസിച്ചുകൊണ്ടിരിക്കുന്ന സ്വതന്ത്ര സംസ്കാരങ്ങളെയാണ്. ഓരോന്നിനും അതതിന്റെ വ്യത്യസ്ത രാഷ്ട്രീയവുമുണ്ട്.
ഇതാണു ഭരണഘടനയിൽ പ്രസ്താവിക്കുന്ന യൂണിയൻ ഓഫ് ‘ഇന്ത്യ’; ഒരേ താൽപര്യങ്ങൾ പങ്കുവയ്ക്കുന്ന ഇന്ത്യക്കാരായ ജനതകളുടെ ‘സംഘം.’ ഈ സംഘത്തിലെ അംഗങ്ങളുടെ വൈവിധ്യവും അവരുടെ ഒന്നുചേർന്നുള്ള ജീവിതവുമാണ് ഇന്ത്യ എന്ന മഹത്തായ ആശയം. ദക്ഷിണേന്ത്യയുടെ കാര്യമെടുത്താൽ, മുല്ലപ്പെരിയാറും കാവേരിയും പോലെ രാഷ്ട്രീയമായ താൽപര്യങ്ങൾ നിലനിർത്തിപ്പോരുന്ന തർക്കങ്ങളൊഴികെ എന്തു വിഭാഗീയതയാണ് ഇവിടുത്തെ സംസ്ഥാനങ്ങൾക്കിടയിലുള്ളത്? ശ്രീഅയ്യപ്പനെ തൊഴാൻ വരുന്നവർ ഒരുപക്ഷേ, മലയാളികളെക്കാളേറെ അയൽസംസ്ഥാനക്കാരാണ്. കർണാടകയിലെയും തമിഴ്നാട്ടിലെയും പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികളിൽ നല്ലപങ്ക് മലയാളികളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ മുതൽ ലക്ഷക്കണക്കിനു മലയാളികളാണ് അയൽ സംസ്ഥാനങ്ങളിലേക്ക് ഉപജീവനമന്വേഷിച്ചു കടന്നുപോയിട്ടുള്ളത്; അവിടങ്ങളിൽ അവരുടെ വേരിറക്കിയത്. ഗൾഫിലേക്കുള്ളതിനും മുൻപേ നടന്ന പരദേശ കുടിയേറ്റമായിരുന്നു അത്.
1961ൽ നെഹ്റു ദേശീയോദ്ഗ്രഥന സമിതിക്കു രൂപംകൊടുത്തത് എല്ലാ വിഭാഗീയതകളെയും അവസാനിപ്പിച്ച് ഇന്ത്യയെ കൂടുതൽ ഒന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. അതിന്റെ മുദ്രാവാക്യമായിരുന്നു ‘നാനാത്വത്തിൽ ഏകത്വം.’ ഭരണകൂട നിർമിതമായിരുന്നെങ്കിൽ പോലും ഒന്നാന്തരമൊരു മുദ്രാവാക്യമായിരുന്നു അത്. ഇന്ത്യയുടെ യാഥാർഥ്യത്തെ, ഇന്ത്യയെന്ന ആശയത്തിന്റെ അടിസ്ഥാന സ്വഭാവത്തെ കൃത്യമായും വ്യക്തമായും പ്രതിഫലിപ്പിച്ച ഒന്നായിരുന്നു അത്. നിർഭാഗ്യവശാൽ, എല്ലാ മുദ്രാവാക്യങ്ങളെയുംപോലെ, അമിതവും ആത്മാർഥതയില്ലാത്തതുമായ ഉപയോഗംകൊണ്ട് അത് അതിവേഗം കീറിപ്പറിഞ്ഞതും ചെകിടിപ്പിക്കുന്നതുമായി.
ഇന്ത്യയെ ഒരു മതരാഷ്ട്രമോ മറ്റേതെങ്കിലും വിധത്തിലുള്ള സ്വേച്ഛാധിപത്യമോ ആക്കിത്തീർത്ത് അടക്കിവാഴാൻ ആഗ്രഹിക്കുന്നവർ ഏറ്റവും അസന്തുഷ്ടിയോടെ കാണുന്ന പ്രതിഭാസമാണ് ഇന്ത്യയുടെ നാനാത്വം. കാരണം, അവർക്ക് ഒറ്റക്കുത്തിനു കഠാരയിറക്കാവുന്ന ഒറ്റ ഹൃദയമല്ല ഇന്ത്യയുടേത് എന്നവർ തിരിച്ചറിയുന്നു. ഏറ്റവും കുറഞ്ഞത് ഇന്ത്യയുടെ 28 ഹൃദയങ്ങളെ അവർ നേരിടേണ്ടിവരുന്നു. മുഗളരും ബ്രിട്ടിഷുകാരും നേരിട്ടത് ഇതേ നാനാത്വം തന്നെയായിരുന്നു. പക്ഷേ, അവർക്കു വേണ്ടിയിരുന്നത് ഇന്ത്യയുടെ ധനം മാത്രമായിരുന്നു. അതിലവർ ശ്രദ്ധപതിപ്പിച്ചു.
ഇന്ത്യയുടെ നാനാത്വത്തിന്മേലുള്ള പലവിധ ആക്രമണങ്ങൾക്കു നാം സമീപകാലങ്ങളിൽ ആവർത്തിച്ചു സാക്ഷ്യം വഹിച്ചു. ഈ കയ്യേറ്റങ്ങളിൽ ഇന്ത്യക്കാർ അസ്വസ്ഥരാണ് എന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പു തെളിയിച്ചത്. ഇന്ത്യൻ ഹൃദയങ്ങളിൽ ഒറ്റ ഇന്ത്യയേയുള്ളൂ. അതു സാംസ്കാരികമായും രാഷ്ട്രീയമായും മുണ്ഡനം ചെയ്യപ്പെട്ട ഒരു ഇന്ത്യയല്ല. മറിച്ച്, നാനാത്വം പൂത്തുലയുന്ന, ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഭരണഘടനയിലും വേരുറപ്പിച്ച ഒരു ഇന്ത്യയാണ്.