ജൂൺ നാലിനു ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയുടെ (നീറ്റ്–യുജി) ഫലമെത്തിയതിനു പിന്നാലെ വിവാദങ്ങൾ. 12നു നടന്ന നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻസിഇടി) സാങ്കേതിക പ്രശ്നങ്ങളെത്തുടർന്നു മാറ്റിവയ്ക്കേണ്ടി വന്നു. ഒടുവിൽ യുജിസി– നെറ്റ് പരീക്ഷ റദ്ദാക്കൽ. ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) പിഴവുകൾക്ക് ഇരയായതു ലക്ഷക്കണക്കിനു വിദ്യാർഥികൾ. അവരും കുടുംബാംഗങ്ങളും നേരിടുന്ന മാനസിക സമ്മർദവുമേറെ. കേന്ദ്രസർക്കാരിനും എൻടിഎയ്ക്കും വിദ്യാർഥികളുടെ ചോദ്യങ്ങൾക്കു കൃത്യമായ മറുപടി നൽകാനുമാകുന്നില്ല. എൻടിഎ നടത്തിയ വിവിധ പരീക്ഷകളിൽ ചെറുതും വലുതുമായ പല പിഴവുകളും മുൻപുമുണ്ടായിരുന്നു. രാജ്യത്ത് ഏറ്റവുമധികം വിദ്യാർഥികളെഴുതുന്ന മത്സരപ്പരീക്ഷയായ നീറ്റ്–യുജിയുമായി ബന്ധപ്പെട്ട് ഇക്കുറിയുണ്ടായ വിവാദങ്ങളോടെയാണ് ഈ പിഴവുകൾ രാജ്യം കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരീക്ഷ എഴുതുന്ന വിദ്യാർഥികൾ. Representative image (Photo: Master the moment/shutterstock)

∙ പിഴവുകളുടെ എൻടിഎ

ADVERTISEMENT

1) ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ (ജെഇഇ–മെയിൻ) ഒന്നാം സെഷന്റെ ഫലപ്രഖ്യാപനത്തിനു പിന്നാലെ പെർസന്റൈൽ നിർണയത്തിലെ പിഴവുകളെക്കുറിച്ചും നോർമലൈസേഷൻ രീതിയെക്കുറിച്ചും വിമർശനം ഉയർന്നിരുന്നു (വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടക്കുമ്പോൾ ചോദ്യങ്ങളുടെ നിലവാരം വ്യത്യസ്തമാകും. ഈ സാഹചര്യത്തിൽ മാർക്ക് ഏകീകരണത്തിനാണു നോർമലൈസേഷൻ രീതി സ്വീകരിക്കുന്നത്). എന്നാൽ, നോർമലൈസേഷൻ കംപ്യൂട്ടറൈസ്ഡ് രീതിയിലാണു നിർണയിക്കുന്നതെന്ന വിശദീകരണവുമായി എൻടിഎ ഈ വാദങ്ങൾ തള്ളി.

2) ദേശീയ ബിരുദ പ്രവേശനപരീക്ഷ (സിയുഇടി–യുജി) ആരംഭിച്ച മേയ് 15നു തലേന്ന്, ഡൽഹിയിലെ പരീക്ഷ മാറ്റിവയ്ക്കുന്നതായി അറിയിപ്പ്. ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കാതിരുന്നതു മറ്റു സ്ഥലങ്ങളിൽ പലർക്കും പരീക്ഷയെഴുതാൻ തടസ്സമായി. തെറ്റായ ചോദ്യക്കടലാസ് നൽകിയ യുപി കാൻപുരിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചു.

Representative image (Photo: lakshmiprasad S/istockphoto)

3) മേയ് അഞ്ചിനു നടന്ന നീറ്റ്–യുജി പരീക്ഷയ്ക്കു പിന്നാലെ ചോദ്യം ചോർന്നെന്ന വ്യാപക പരാതി ഉയർന്നു. എന്നാൽ, രാജസ്ഥാനിലെ സവായ് മാധേപുരിലെ സ്കൂളിൽ ചോദ്യക്കടലാസ് മാറിപ്പോയ ഒറ്റപ്പെട്ട സംഭവത്തെ പെരുപ്പിച്ചു കാട്ടുകയാണെന്ന് എൻടിഎ വിശദീകരണക്കുറിപ്പിറക്കി. ഈ കേന്ദ്രത്തിൽ പരീക്ഷ പിന്നീടു നടത്താൻ തീരുമാനിച്ചു. ബിഹാറിൽ ചോദ്യക്കടലാസ് ചോർന്നെന്ന ആക്ഷേപം എൻടിഎ നിഷേധിച്ചു. പിന്നാലെ ഒട്ടേറെ വിവാദങ്ങൾ. 

4) ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻസിഇടി) വീണ്ടും നടത്താൻ തീരുമാനിച്ചത് ഈ മാസം 12ന്. സാങ്കേതിക പ്രശ്നങ്ങളെത്തുടർന്നു രാജ്യത്തെ ഭൂരിഭാഗം കേന്ദ്രങ്ങളിലും ഇതു പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെയാണ് തീരുമാനം.

Representative image (Photo: lakshmiprasad S/istockphoto)
ADVERTISEMENT

5) ചോദ്യക്കടലാസ് ചോർന്നെന്ന സംശയത്തെത്തുടർന്ന്, ചൊവ്വാഴ്ച നടന്ന കോളജ് അധ്യാപന യോഗ്യതാപരീക്ഷ ‘യുജിസി–നെറ്റ്’ റദ്ദാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ബുധനാഴ്ച രാത്രി തീരുമാനിക്കുന്നു. നെറ്റ്, എൻസിഇടി പരീക്ഷകൾ വീണ്ടും നടത്തണം. എന്നാൽ, നീറ്റ്–യുജിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കൗൺസലിങ് നടപടികൾ റദ്ദാക്കിയിട്ടില്ലെങ്കിലും വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ പരീക്ഷ റദ്ദാക്കി വീണ്ടും നടത്താനുള്ള സാഹചര്യം തള്ളിക്കളയാനാവില്ലെന്നാണു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. നീറ്റ്–യുജി പരീക്ഷ ഇക്കുറിയെഴുതിയത് 23.33 ലക്ഷം പേർ. ഇക്കുറി 83 വിഷയങ്ങളിലായി യുജിസി–നെറ്റിനു റജിസ്റ്റർ ചെയ്ത 11.21 ലക്ഷം പേരിൽ പരീക്ഷയെഴുതിയത് 9.08 ലക്ഷം പേർ. എൻസിഇടി പരീക്ഷയെഴുതിയത് 29,000ൽ ഏറെ വിദ്യാർഥികൾ. നടപടികൾ വൈകുന്നത് അക്കാദമിക് കലണ്ടറിനെ ഉൾപ്പെടെ ബാധിക്കുകയും ചെയ്യുന്നു. 

∙ എൻടിഎയുടെ വരവ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്വതന്ത്ര സംവിധാനമായ എൻടിഎ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പരീക്ഷാ ഏജൻസിയാണ്. കഴിഞ്ഞ വർഷം എൻടിഎയുടെ വിവിധ പരീക്ഷകളെഴുതിയത് 1.23 കോടി വിദ്യാർഥികൾ. 1.29 കോടിപ്പേർക്കു പരീക്ഷ നടത്തിയ ചൈനയിലെ ഗൗകോ (Gaokao) ഏജൻസിയാണ് ഒന്നാമത്. നീറ്റ്–യുജി, ജെഇഇ– മെയിൻ, നെറ്റ്, സിമാറ്റ്, ജിപാറ്റ് തുടങ്ങി 34 പരീക്ഷകൾ എൻടിഎ നടത്തുന്നുണ്ട്.  1986ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ശുപാർശയായിരുന്നു ദേശീയതലത്തിൽ പൊതുപ്രവേശന പരീക്ഷയെന്നത്. ചർച്ചകൾ 1992ൽ ആരംഭിച്ചെങ്കിലും എൻടിഎ രൂപീകരണം വൈകി. ഐഐടി ഡയറക്ടർമാരെ ഉൾപ്പെടുത്തി 2010ൽ കേന്ദ്രസർക്കാർ രൂപീകരിച്ച സമിതി സ്വതന്ത്ര സംവിധാനമുള്ള പരീക്ഷാ നടത്തിപ്പുകേന്ദ്രമെന്ന ശുപാർശ സമർപ്പിച്ചു. യുഎസിലെ  ഇടിഎസിനെയാണ് (എജ്യുക്കേഷനൽ ടെസ്റ്റിങ് സർവീസ്) മാതൃകയാക്കിയത്. ടോഫൽ, ജിആർഇ തുടങ്ങിയ പരീക്ഷകൾ നടത്തുന്നത് ഇവരാണ്. 

Representative image (Photo: Sudarshan Jha/shutterstock)

2013ൽ അന്നത്തെ മാനവശേഷി മന്ത്രാലയം (ഇപ്പോൾ വിദ്യാഭ്യാസ മന്ത്രാലയം) ഏജൻസിക്കു രൂപം നൽകാൻ കർമസമിതി രൂപീകരിച്ചു. 2017 നവംബറിൽ എൻടിഎയ്ക്കു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ആദ്യഘട്ടത്തിൽ സിബിഎസ്ഇ, എഐസിടിഇ  പരീക്ഷകളുടെ നടത്തിപ്പാണ് ഇവർ ഏറ്റെടുത്തത്. 2018 ഡിസംബറിൽ യുജിസി നെറ്റ് പരീക്ഷയുടെ ചുമതലയും ഇവർക്കായി. പ്രവർത്തനമാരംഭിച്ച കാലം മുതൽ വിവാദങ്ങളും എൻടിഎയ്ക്കൊപ്പമുണ്ട്. 2020ലെ നീറ്റ്–യുജി പരീക്ഷയിൽ മധ്യപ്രദേശ് സ്വദേശി വിധി സൂര്യവാൻഷി എന്ന പെൺകുട്ടി ആറു മാർക്കു മാത്രം ലഭിച്ചതിന്റെ നിരാശയിൽ ജീവനൊടുക്കി. പിന്നീടു മൂല്യനിർണയത്തിൽ 590 മാർക്കായി ഇതുയർന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചു. ഒറ്റപ്പെട്ട സംഭവമെന്നായിരുന്നു അന്ന് എൻടിഎയുടെ വിശദീകരണം. 2022ൽ ജെഇഇ–മെയിൻ പരീക്ഷയിലെ സാങ്കേതികപ്രശ്നങ്ങളും ഏറെ വിദ്യാർഥികളെ വലച്ചു. 

Representative Image. (Photo: Sergei Elagin/shutterstock)
ADVERTISEMENT

∙ നിയമമുണ്ട്, പക്ഷേ...

മത്സരപ്പരീക്ഷകളിൽ ക്രമക്കേടു കാണിക്കുന്നവർക്കു 10 വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കുന്ന പൊതുപരീക്ഷാ (അന്യായ രീതികൾ തടയുന്നതിനുള്ള) നിയമം കഴിഞ്ഞ സർക്കാരിന്റെ കാലത്താണു പ്രാബല്യത്തിൽ വന്നത്. സംസ്ഥാനങ്ങളിലും സമാന നിയമങ്ങളുണ്ടെങ്കിലും ചോദ്യക്കടലാസ് ചോർച്ചയും തിരിമറിയും പ്രതിരോധിക്കാൻ ഇതു മതിയാകുന്നില്ല. 5 വർഷത്തിനിടെ വിവിധ സംസ്ഥാനങ്ങളിലെ റിക്രൂട്മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾ ബാധിച്ചത് 1.4 കോടി അപേക്ഷകരെയാണ്. 1.04 ലക്ഷം ജോലി ഒഴിവുകളിലേക്കു നടന്ന 41 പരീക്ഷകളിലാണു ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തത്. രാജസ്ഥാൻ, യുപി സംസ്ഥാനങ്ങളിലെ ടീച്ചർ എലിജിബിലിറ്റി പരീക്ഷയും അസം, രാജസ്ഥാൻ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലീസ് റിക്രൂട്മെന്റ് പരീക്ഷയുമെല്ലാം പട്ടികയിലുണ്ട്. 

മധ്യപ്രദേശിലെ എംബിബിഎസ് ഉൾപ്പെടെയുള്ള പ്രഫഷനൽ കോഴ്സുകൾ, സർക്കാർ സർവീസുകൾ എന്നിവയിലേക്കു മധ്യപ്രദേശ് വ്യാവസായിക് പരീക്ഷാ മണ്ഡലിന്റെ (വ്യാപം) നേതൃത്വത്തിൽ നടന്ന മത്സരപ്പരീക്ഷകളിലെ ക്രമക്കേടും അതുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളുമെല്ലാം 2014 മുതൽ ദേശീയ ശ്രദ്ധയിലുണ്ട്. ഐഐടി പ്രവേശനത്തിനുള്ള ജെഇഇ–അഡ്വാൻസ്ഡ് പരീക്ഷയുടെ ചോദ്യങ്ങൾ ചോർത്താൻ റഷ്യൻ ഹാക്കറെ നിയോഗിച്ചത് 2022ൽ വിവാദമായിരുന്നു. പിഴവുകൾ ആവർത്തിക്കപ്പെടുമ്പോഴും അവയ്ക്കെതിരെ ഗൗരവത്തോടെ നടപടിയെടുക്കാൻ കേന്ദ്രത്തിനും എൻടിഎയ്ക്കും സാധിക്കുന്നില്ലെന്നു വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ പറയുന്നു.

∙ സാങ്കേതിക മുന്നേറ്റമില്ല

നീറ്റ്–യുജി പരീക്ഷയിൽ 1563 പേർക്കു ഗ്രേസ് മാർക്ക് നൽകാനുള്ള തീരുമാനം വിവാദമായതോടെ എൻടിഎ അതു പിൻവലിക്കുകയും ഇവർക്കു വീണ്ടും പരീക്ഷ നടത്താൻ നിശ്ചയിക്കുകയും ചെയ്തിരുന്നു. മുഴുവൻ സമയവും ലഭിച്ചില്ലെന്നു കാട്ടി ചണ്ഡിഗഡ്, മേഘാലയ, ഹരിയാനയിലെ ബഹാദുഗഡ്, ഛത്തീസ്ഗഡിലെ ദന്തേവാഡ, ബലോധ്, ഗുജറാത്തിലെ സൂറത്ത് എന്നീ 6 കേന്ദ്രങ്ങളിലെ വിദ്യാർഥികൾ കോടതികളെ സമീപിച്ചതോടെയാണു ഗ്രേസ് മാർക്ക് നൽകേണ്ടി വന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സൂക്ഷിച്ചിരുന്ന പ്രധാന ചോദ്യക്കടലാസും കനറാ ബാങ്കിലെ രണ്ടാം സെറ്റ് ചോദ്യക്കടലാസും ഒരേപോലെ വിതരണം ചെയ്തതാണു ബഹാദുഗഡിൽ സമയപ്രശ്നത്തിനു കാരണമായത്. രണ്ടാം ചോദ്യക്കടലാസ് പിൻവലിച്ച് ബാക്കിയുള്ളവർക്കും പ്രധാന ചോദ്യക്കടലാസ് വിതരണം ചെയ്യേണ്ടിവന്നു. ഇത്തരം ചെറിയപിഴവുകൾക്കു വലിയ വിലയാണ് എൻടിഎ നൽകേണ്ടി വരുന്നത്. 

എൻടിഎയുടെ ഭൂരിഭാഗം പരീക്ഷകളും കംപ്യൂട്ടർ അധിഷ്ഠിതമാണെങ്കിൽ ഏറ്റവുമധികം വിദ്യാർഥികളെഴുതുന്ന നീറ്റ്–യുജി ഒഎംആർ അധിഷ്ഠിത കടലാസ് പരീക്ഷയാണ്. 2018 മുതൽ കംപ്യൂട്ടർ അധിഷ്ഠിതമായി നടത്തിയിരുന്ന യുജിസി–നെറ്റ് ഇക്കുറി ഒഎംആർ രീതിയിലാണു നടത്തിയത്. സിയുഇടി– യുജിയിൽ ഏറ്റവും വിദ്യാർഥികൾ എഴുതുന്ന വിഷയങ്ങളിലും ഈ വർഷം ഒഎംആർ രീതിയായിരുന്നു. എൻടിഎയുടെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ ശാസ്ത്രീയമായി പരിഷ്കരിക്കേണ്ടതുണ്ടെന്നു വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ പറയുന്നു. 

Representative image (Photo: Asawin_Klabma/istockphoto)

പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യക്കടലാസ് തയാറാക്കൽ, രഹസ്യാത്മകത സൂക്ഷിക്കൽ, പരീക്ഷാകേന്ദ്രങ്ങളുടെ ഒരുക്കം, മൂല്യനിർണയം എന്നീ ഘട്ടങ്ങളിൽ പലയിടത്തും എൻടിഎയ്ക്കു വീഴ്ച സംഭവിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണാനും വിദ്യാർഥികളുടെ ആശങ്കകൾക്കു മറുപടി നൽകാനും സാധിച്ചില്ലെങ്കിൽ എൻടിഎയുടെ വിശ്വാസ്യത തകരും. രാജ്യത്തെ മത്സരപ്പരീക്ഷകളുടെ മാത്രമല്ല, ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽനിന്നു പുറത്തിറങ്ങുന്ന വിദ്യാർഥികളുടെ മികവും ചോദ്യം ചെയ്യപ്പെടും.

English Summary:

National Exam Scandals: Lakhs of Students Suffer Due to NTA Errors