മുഖംമൂടിക്കു കട്ടി കൂടരുത്
പണ്ട് ഒരു പൊതുപ്രവർത്തകൻ ചെയ്ത കാര്യം സുഹൃത്തു പറഞ്ഞു. തഹസീൽദാരുടെ അമ്മ മരിച്ച വാർത്ത നാട്ടിൽ പരന്നു. അധികാരത്തിന്റെ ലേശംപോലും കാട്ടാത്തയാളാണ് തഹസീൽദാർ. ജനങ്ങളോട് സ്നേഹത്തോടെ പെരുമാറും. അഴിമതിയോ പക്ഷപാതമോ ഇല്ല. കാര്യങ്ങൾ വേഗം സാധിച്ചുകൊടുക്കും. അസാധാരണ ജനപ്രീതിയുള്ളയാൾ. ഏവരുടെയും കണ്ണിലുണ്ണി.
പണ്ട് ഒരു പൊതുപ്രവർത്തകൻ ചെയ്ത കാര്യം സുഹൃത്തു പറഞ്ഞു. തഹസീൽദാരുടെ അമ്മ മരിച്ച വാർത്ത നാട്ടിൽ പരന്നു. അധികാരത്തിന്റെ ലേശംപോലും കാട്ടാത്തയാളാണ് തഹസീൽദാർ. ജനങ്ങളോട് സ്നേഹത്തോടെ പെരുമാറും. അഴിമതിയോ പക്ഷപാതമോ ഇല്ല. കാര്യങ്ങൾ വേഗം സാധിച്ചുകൊടുക്കും. അസാധാരണ ജനപ്രീതിയുള്ളയാൾ. ഏവരുടെയും കണ്ണിലുണ്ണി.
പണ്ട് ഒരു പൊതുപ്രവർത്തകൻ ചെയ്ത കാര്യം സുഹൃത്തു പറഞ്ഞു. തഹസീൽദാരുടെ അമ്മ മരിച്ച വാർത്ത നാട്ടിൽ പരന്നു. അധികാരത്തിന്റെ ലേശംപോലും കാട്ടാത്തയാളാണ് തഹസീൽദാർ. ജനങ്ങളോട് സ്നേഹത്തോടെ പെരുമാറും. അഴിമതിയോ പക്ഷപാതമോ ഇല്ല. കാര്യങ്ങൾ വേഗം സാധിച്ചുകൊടുക്കും. അസാധാരണ ജനപ്രീതിയുള്ളയാൾ. ഏവരുടെയും കണ്ണിലുണ്ണി.
പണ്ട് ഒരു പൊതുപ്രവർത്തകൻ ചെയ്ത കാര്യം സുഹൃത്തു പറഞ്ഞു. തഹസീൽദാരുടെ അമ്മ മരിച്ച വാർത്ത നാട്ടിൽ പരന്നു. അധികാരത്തിന്റെ ഗർവ് ലേശംപോലും കാട്ടാത്തയാളാണ് തഹസീൽദാർ. ജനങ്ങളോട് സ്നേഹത്തോടെ പെരുമാറും. അഴിമതിയോ പക്ഷപാതമോ ഇല്ല. കാര്യങ്ങൾ വേഗം സാധിച്ചുകൊടുക്കും. അസാധാരണ ജനപ്രീതിയുള്ളയാൾ. ഏവരുടെയും കണ്ണിലുണ്ണി. വാർത്ത നമ്മുടെ പൊതുപ്രവർത്തകന്റെ കാതിലുമെത്തി. അനുശോചിക്കാൻ റീത്തുമായി ഉടൻ പോയി. പാതിവഴിയായപ്പോഴറിഞ്ഞു, മരിച്ചത് അമ്മയല്ല, തഹസീൽദാരാണെന്ന്. ഒട്ടും വൈകിയില്ല. അദ്ദേഹം റീത്തുമായി മടങ്ങി. പൂക്കടയിൽ റീത്തുകൊടുത്ത് വില തിരികെ വാങ്ങി, വീട്ടിലേക്കു പോയി.
കഥാനായകന്റെ മനോഭാവം ശ്രദ്ധിക്കുക. അമ്മയായിരുന്നു മരിച്ചതെങ്കിൽ, അദ്ദേഹം നിശ്ചയമായും കണ്ണീരൊലിപ്പിച്ച്, തഹസീൽദാരെ പുൽകി, സാന്ത്വനവചസ്സുകൾ ഇടമുറിയാതെ ചൊരിഞ്ഞേനേ. തഹസീൽദാരുടെ മാത്രമല്ല, ‘നാട്ടുകാരുടെയെല്ലാം അമ്മയായിരുന്ന’ ആ മഹതിയെ വാനോളം പുകഴ്ത്തിയേനേ. എത്ര പ്രായമായവരാണെങ്കിലും അച്ഛനമ്മമാർ വിട്ടുപോകുമ്പോൾ, മക്കളുടെ മനസ്സിലുളവാകുന്ന കൊടിയ ദുഃഖത്തെപ്പറ്റിയും മറ്റുമുള്ള ശാശ്വതസത്യങ്ങൾ ദാർശനികന്റെ നിസ്സംഗതയോടെ അവതരിപ്പിച്ചേനേ. പ്രകൃതിയുടെ വികൃതിക്കു മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായനെന്നു വിലപിച്ചേനേ. കാലം ഏതു ദുഃഖത്തെയും മാറ്റുമെന്ന് പുറത്തുതട്ടി ഉറപ്പു നൽകിയേനേ.
അതിലൊക്കെ എത്ര ആത്മാർത്ഥത കാണുമായിരുന്നു? പക്ഷേ ഇത്തരം രംഗങ്ങൾ മരണവീടുകളിൽ സാധാരണമാണ്. മരണം നടന്നുകഴിഞ്ഞു. ശേഷിക്കുന്നവരിൽ ആരെയെങ്കിലുംകൊണ്ട് ഭാവിയിൽ നാലുകാശിന്റെയെങ്കിലും പ്രയോജനമുള്ളപക്ഷം അനുശോചനത്തിനെത്തുന്ന ചുരുക്കം ചിലരുടെ കപടനാടകം പതിവ്. അച്ഛനമ്മമാരടക്കം അടുത്ത ബന്ധുക്കളോടു പോലും ഇങ്ങനെ പെരുമാറുന്നവരുണ്ടല്ലോ. നിസ്സഹായരായ വൃദ്ധരെ പെരുവഴിയിൽ തള്ളി, തടിതപ്പുന്ന മക്കളെക്കുറിച്ചുള്ള വാർത്തകൾ ചുരുക്കമായെങ്കിലുമുണ്ട്. പക്ഷേ, ഭാരിച്ച പെൻഷനുണ്ടായിരുന്നെങ്കിൽ, അവരെ ഇങ്ങനെ ഉപേക്ഷിച്ചുകളയുമോ? ഇത്തരം സാഹചര്യം വർഷങ്ങൾക്കു മുൻപേ ആദിശങ്കരൻ മറയില്ലാതെ പറഞ്ഞിട്ടുണ്ട്.
അപ്പോൾ, ആദ്യകാലത്തു ബന്ധുക്കൾ കാട്ടിയ സ്നേഹം ഉള്ളിൽത്തട്ടിയതായിരുന്നോ? അവർ മുഖംമൂടി ഇട്ടിരിക്കുകയായിരുന്നില്ലേ? ഈ സമീപനമല്ല എല്ലാവരും കാണിക്കുക എന്നതിന് നമുക്കു ചുറ്റും എത്രയോ ദൃഷ്ടാന്തങ്ങളുണ്ട്! സ്വന്തം സുഖസൗകര്യങ്ങളെല്ലാം സന്തോഷത്തോടെ ത്യജിച്ച്, വാർദ്ധക്യത്തിലെത്തിയവരെ പൊന്നുപോലെ നോക്കുന്നവർ നമ്മുടെ നാട്ടിൽ ധാരാളമുണ്ട്. എങ്കിലും, ആദ്യം സൂചിപ്പിച്ച തരത്തിലുള്ളവർ ചുരുക്കമായെങ്കിലുമുണ്ട് എന്ന കാര്യവും വിവേകികൾ മനസ്സിൽ വയ്ക്കണം.
യാവദ് വിത്തോപാർജനസക്ത–
സ്താവന്നിജപരിവാരോ രക്തഃ
പശ്ചാജ്ജീവതി ജർജരദേഹേ
വാർത്താം കോപി ന പൃച്ഛതി ഗേഹേ
(ഭജ ഗോവിന്ദം – 5)
(ധനസമ്പാദനത്തിനു കഴിവുള്ള കാലത്തോളം ബന്ധുജനങ്ങൾ സ്നേഹിക്കും. പിന്നീട് ശരീരം ദുർബലമായിക്കഴിയുമ്പോൾ, കുശലം ചോദിക്കാൻ പോലും വീട്ടിലാരും കാണില്ല)
വിദേശത്തു വലിയ രാജ്യാന്തര കമ്പനിയിൽ ജോലി ചെയ്തിരുന്ന കാലത്തെ അനുഭവം. മറ്റൊരു വകുപ്പിലെ ജീവനക്കാരൻ അഴിമതി കാട്ടിയതിനാൽ പിരിച്ചുവിടണമെന്നു കമ്പനി തീരുമാനിച്ചു. ഇക്കാര്യം കമ്പനിത്തലവൻ എന്നോടു പറഞ്ഞിരുന്നു. കുറ്റക്കാരനുമായി നല്ല പരിചയമുണ്ടെങ്കിലും, അവിടത്തെ ചിട്ടയനുസരിച്ച് ഇക്കാര്യം ഞാൻ പുറത്തു പറഞ്ഞുകൂടാ. പിറ്റേന്നു വൈകിട്ട് അയാൾ വന്ന് എന്നോടു പറഞ്ഞൂ, ‘കമ്പനിക്ക് എന്നെപ്പറ്റി എത്ര വലിയ മതിപ്പാണ്! ഞാൻ കഠിനപ്രയത്നംവഴി വളരെ ക്ഷീണിച്ചെന്നും കുറെക്കാലത്തെ വിശ്രമം ആവശ്യമാണെന്നും സിഇഒ എന്നെ വിളിച്ചു നേരിട്ടുപറഞ്ഞു’.
‘ഈ കമ്പനി നിങ്ങളുടെ കൂടിയാണ്. ഏതു സമയത്തും മടങ്ങിവരാമല്ലോ. നിങ്ങൾക്കു നാളെ രാവിലത്തെ പ്ലെയിനിനുതന്നെ വീട്ടിൽപ്പോകാം. രാവിലെ എയർപ്പോർട്ടിലേക്കു പോകാനുള്ള കാറും ഏർപ്പാടുചെയ്തിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റിവ് ഓഫിസറുടെ മുറിയിലേക്കു ചെല്ലൂ. നിങ്ങൾക്കു തരാനുള്ള പണവും പാസ്പോർട്ടും ടിക്കറ്റും വീസയുമായി അദ്ദേഹം കാത്തിരിക്കുകയാണ്’ എന്നിങ്ങനെയാണ് ചൈനീസ്–അമേരിക്കനായ വലിയ മാനേജർ പറഞ്ഞത്.
അയാളെ കമ്പനി ഡിസ്മിസ് ചെയ്യുകയായിരുന്നുവെന്നതാണു വാസ്തവം. എത്ര കനത്ത മുഖംമൂടിയിട്ടാണ് ആ മാനേജർ പെരുമാറിയത്! രാഷ്ട്രീയപ്രവർത്തകർ അപരിചിതരെപ്പോലും കാണുമ്പോൾ വെളുക്കെച്ചിരിച്ച് കുശലാന്വേഷണം നടത്തുന്നതും അവരോട് സഹതാപത്തോടെ സംസാരിക്കുന്നതും സാധാരണം. ജനപ്രീതി അവരുടെ പ്രാണവായുവാണെന്ന് അവർക്കു നിശ്ചയമുണ്ട്. എതിർകക്ഷിയിൽപ്പെട്ടവരെയാണെങ്കിലും കണ്ടുമുട്ടുമ്പോൾ അവഗണിക്കില്ല. ആരു കണ്ടു, നാളെ അയാൾ തന്റെ കക്ഷിയോടൊപ്പം വരില്ലെന്ന്?
പെരുമാറ്റംകൊണ്ട് ആരുടെയും ഉള്ളിലിരിപ്പു കണ്ടെത്താൻ ആർക്കും കഴിയില്ല. കഴിയുമായിരുന്നെങ്കിൽ സമൂഹജീവിതം അസാധ്യമായേനേ. നാം ഒരാളോടു സംസാരിക്കുമ്പോൾ, അയാളുടെ മനസ്സിലെ ചിന്തകൾ നമുക്കു വായിച്ചെടുക്കാനാവുമെന്നു സങ്കല്പിക്കുക. അടുത്ത ക്ഷണത്തിൽ അയാൾ നമ്മുെട ശത്രുവാകാൻ സാധ്യതയേറെ. പുറത്തുപറയുന്നതായിരിക്കില്ല, മിക്കപ്പോഴും അയാളുടെ മനസ്സിലൂടെ കടന്നുപോകുന്നത്. നിഷ്കളങ്കരായ കുഞ്ഞുങ്ങൾ മനസ്സിൽ തോന്നുന്നതെന്തും വിളിച്ചുപറയും. അവർക്ക് പക്വതയില്ലാത്തതു കൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നു നാം വ്യാഖ്യാനിക്കും.
സ്വന്തം വികാരങ്ങൾ മുഖംമൂടിയിട്ടു മറച്ച്, സമൂഹത്തിന്റെ അംഗീകാരം നേടാൻ ശ്രമിക്കുന്നതു സാധാരണ കാഴ്ച. കോപം, വിഷാദം, ആഗ്രഹം, ആസക്തി, ഉത്കണ്ഠ മുതലായവ പുറത്തുകാട്ടാതെ സ്വന്തം വ്യക്തിത്വം പലരും മറച്ചുവയ്ക്കാറുണ്ട്. സ്വകാര്യക്കമ്പനിയിലെ ജീവനക്കാരൻ ശമ്പളവർധന അപേക്ഷിച്ച് ഉടമയോടു സംസാരിക്കുന്ന രംഗം സങ്കൽപ്പിക്കുക. ‘താൻ തന്നില്ലെങ്കിൽ ഈ പണി ഇട്ടെറിഞ്ഞ് എന്റെ പാട്ടിനു പോകും’ എന്നു മനസ്സിലുള്ളപ്പോൾ, അയാൾ കൃത്രിമവിനയത്തോടെ മറ്റു പലതുമായിരിക്കും പറയുക.
വാക്കിലും മുഖഭാവത്തിലും ശരീരഭാഷയിലും പെരുമാറ്റത്തിലും മുഖംമൂടിയിടാം. കളവു തെളിയിക്കാൻ കുറ്റവാളിയെന്നു സംശയിക്കുന്നയാളോട് പൊലീസ് ഇൻസ്പെക്ടർ മുഖംമൂടിയിട്ടല്ലേ സംസാരിക്കുക? അന്യരെ വിരട്ടി പണം തട്ടുന്നവർ, രംഗത്തുവന്നു വാക്കുകൊണ്ടും ചേഷ്ടകൊണ്ടും ചിരിപ്പിക്കുന്ന ഹാസ്യതാരങ്ങൾ മുതലായവർ എത്ര കനത്ത മുഖംമൂടിയാണ് ഇട്ടിരിക്കുക? മരണവക്ത്രത്തിലെത്തിയ രോഗിയോട് ആരെങ്കിലും ഉളളുതുറന്നു സംസാരിക്കുമോ?
കേവലം മുഖംമൂടിയെപ്പറ്റിയല്ലെങ്കിലും ലോകജീവിതത്തെപ്പറ്റി അതിമനോഹരമായി ഷേക്സ്പിയർ പറഞ്ഞു, നാമെല്ലാം നിരന്തരം അഭിനയിക്കുകയാണെന്ന്:
All the world's a stage, And all the men and women merely players – (As You Like It, 2:7)
(ഈ ലോകമെല്ലാമൊരു നാടകം താൻ മാലോകരെല്ലാമതിലേ നടന്മാർ)
പ്രോത്സാഹനം അന്യരുടെ പ്രകടനം മെച്ചപ്പെടുത്തുമെന്ന് അറിഞ്ഞുകൊണ്ടു പറയുന്ന വാക്കുകളെല്ലാം സത്യമായിരിക്കുമോ? ‘അസാധ്യമായി ഒന്നുമില്ല’ എന്നും മറ്റും പറയുന്നത് അക്ഷരാർത്ഥത്തിൽ ശരിയെന്ന് ആരെങ്കിലും കരുതാറുണ്ടോ?മുഖംമൂടിയില്ലാത്തപ്പോൾ ഒരു സത്യവും പറയാത്തവർക്കു മുഖംമൂടിയിട്ടുകൊടുത്താൽ സത്യം പറയുമെന്ന് ഓസ്കർ വൈൽഡ്. ഏറെക്കനത്തിൽ മുഖംമൂടിയിട്ടാൽ, അതു മാറ്റുമ്പോൾ കുറെ തൊലിയും പോയെന്നിരിക്കും. മനുഷ്യർ സമുദ്രത്തിലെ മഞ്ഞുമല പോലെയാണ്; അവരുടെ തനി പ്രകൃതത്തിന്റെ നേരിയ ഭാഗം മാത്രമേ പുറത്തുകാട്ടൂ. മനുഷ്യർ ചന്ദ്രനെപ്പോലെയാണെന്നും, ഇരുണ്ട പകുതി ഒരിക്കലും അന്യരെ കാട്ടില്ലെന്നും ഇംഗ്ലിഷ് മൊഴിയുണ്ട്.
ചിലപ്പോൾ മനസ്സറിയാതെ മുഖംമൂടി അഴിഞ്ഞുവീഴും. മറച്ചുവച്ച സത്യങ്ങൾ പുറത്താകുന്ന ‘അഭിശപ്ത’നിമിഷങ്ങൾ. ഇക്കാര്യം സൂചിപ്പിക്കുന്ന ശൈലികൾതന്നെയുണ്ട് – Spill the beans, Let the cat is out of the bag. നന്മ മൂടുപടമിടുമ്പോൾ, തിന്മ മുഖംമൂടി ധരിക്കുമെന്നു വിക്ടർ യൂഗോ. ചതിക്കാനല്ല, അതിജീവിക്കാൻ ചെറിയ മുഖംമൂടിയിടാമെന്ന പക്ഷക്കാരുണ്ട്. ഏതു മുഖംമൂടിക്കു പിന്നിലുമുണ്ട് ഒരു മുഖം; അതിനു പിന്നിൽ ഒരു കഥയും. പാമ്പ് എത്ര പടംപൊഴിച്ചാലും വരുന്നതു പാമ്പു തന്നെയെന്നതു മറക്കാതിരിക്കാം. മുഖംമൂടിയുടെ ഉപയോഗം കഴിവതും കുറയ്ക്കുക, വേണ്ടിവന്നാൽ അതിന്റെ കനം കഴിയുന്നത്ര കുറയ്ക്കുക, അന്യരുടെ മുഖംമൂടി തിരിച്ചറിയുക എന്നിവ പ്രായോഗികജീവിതത്തിൽ ആവശ്യമാണ്.