ഡോളർ വച്ചുള്ള ‘വിരട്ടൽ’ അവസാനിക്കുന്നു, യുഎസിന് ഞെട്ടൽ; പുതിയ നിധി തേടി സൗദിയും; അസ്തമിക്കുന്നത് ‘പെട്രോഡോളർ’ യുഗം?
‘‘ഇതിന്റെയൊക്കെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടിവരും’’ 2022 ഒക്ടോബർ 11, അന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സൗദി അറേബ്യയെ എണ്ണയുടെ പേരിൽ ഭീഷണിപ്പെടുത്തി തുടങ്ങിയത്. യുഎസിന്റെ എതിർപ്പ് അവഗണിച്ച് എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദി അറേബ്യയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ബൈഡന്റെ ഭീഷണി. ആയുധ വിൽപന ഉൾപ്പെടെ സൗദി അറേബ്യയുമായുള്ള എല്ലാ സഹകരണവും ഉടൻ മരവിപ്പിക്കണമെന്ന് ഡമോക്രാറ്റിക് സെനറ്റർ ബോബ് മെനെൻഡസ് പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു പ്രസിഡന്റിന്റെയും മുന്നറിയിപ്പ്. അന്നേ സൗദി തീരുമാനിച്ചിരിക്കാം, ഇനി ഡോളർ, യുഎസ് ബന്ധം അത്രയ്ക്ക് വേണ്ടെന്ന്. യുക്രെയ്ൻ-റഷ്യ യുദ്ധവും വിപണിയിൽ ഉയർന്നുവന്ന ചില വെല്ലുവിളികളും യുഎസിൽ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ബൈഡന് വൻ തലവേദനയാകുമെന്ന ഭയം ഡമോക്രാറ്റുകൾക്കുണ്ടായിരുന്നു. ആ സമയത്താണ് സൗദിയും സംഘവും എണ്ണ ഉൽപാദനം കുറയ്ക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയതും. യുഎസ് ഭരണക്കൂടത്തിനാകട്ടെ, ഇത് മുഖത്തേറ്റ കനത്ത അടിയുമായി. പാൽകൊടുത്ത് വളർത്തിയ സൗദി സ്വന്തം കയ്യിന് തന്നെ കടിക്കുമെന്ന് യുഎസും കരുതികാണില്ല. ഇപ്പോൾ യുഎസുമായുള്ള ബന്ധങ്ങളെല്ലാം പതുക്കെ അവസാനിപ്പിക്കാൻ തന്നെയാണ് സൗദി നീക്കമെന്നു പറയാം.
‘‘ഇതിന്റെയൊക്കെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടിവരും’’ 2022 ഒക്ടോബർ 11, അന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സൗദി അറേബ്യയെ എണ്ണയുടെ പേരിൽ ഭീഷണിപ്പെടുത്തി തുടങ്ങിയത്. യുഎസിന്റെ എതിർപ്പ് അവഗണിച്ച് എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദി അറേബ്യയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ബൈഡന്റെ ഭീഷണി. ആയുധ വിൽപന ഉൾപ്പെടെ സൗദി അറേബ്യയുമായുള്ള എല്ലാ സഹകരണവും ഉടൻ മരവിപ്പിക്കണമെന്ന് ഡമോക്രാറ്റിക് സെനറ്റർ ബോബ് മെനെൻഡസ് പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു പ്രസിഡന്റിന്റെയും മുന്നറിയിപ്പ്. അന്നേ സൗദി തീരുമാനിച്ചിരിക്കാം, ഇനി ഡോളർ, യുഎസ് ബന്ധം അത്രയ്ക്ക് വേണ്ടെന്ന്. യുക്രെയ്ൻ-റഷ്യ യുദ്ധവും വിപണിയിൽ ഉയർന്നുവന്ന ചില വെല്ലുവിളികളും യുഎസിൽ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ബൈഡന് വൻ തലവേദനയാകുമെന്ന ഭയം ഡമോക്രാറ്റുകൾക്കുണ്ടായിരുന്നു. ആ സമയത്താണ് സൗദിയും സംഘവും എണ്ണ ഉൽപാദനം കുറയ്ക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയതും. യുഎസ് ഭരണക്കൂടത്തിനാകട്ടെ, ഇത് മുഖത്തേറ്റ കനത്ത അടിയുമായി. പാൽകൊടുത്ത് വളർത്തിയ സൗദി സ്വന്തം കയ്യിന് തന്നെ കടിക്കുമെന്ന് യുഎസും കരുതികാണില്ല. ഇപ്പോൾ യുഎസുമായുള്ള ബന്ധങ്ങളെല്ലാം പതുക്കെ അവസാനിപ്പിക്കാൻ തന്നെയാണ് സൗദി നീക്കമെന്നു പറയാം.
‘‘ഇതിന്റെയൊക്കെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടിവരും’’ 2022 ഒക്ടോബർ 11, അന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സൗദി അറേബ്യയെ എണ്ണയുടെ പേരിൽ ഭീഷണിപ്പെടുത്തി തുടങ്ങിയത്. യുഎസിന്റെ എതിർപ്പ് അവഗണിച്ച് എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദി അറേബ്യയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ബൈഡന്റെ ഭീഷണി. ആയുധ വിൽപന ഉൾപ്പെടെ സൗദി അറേബ്യയുമായുള്ള എല്ലാ സഹകരണവും ഉടൻ മരവിപ്പിക്കണമെന്ന് ഡമോക്രാറ്റിക് സെനറ്റർ ബോബ് മെനെൻഡസ് പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു പ്രസിഡന്റിന്റെയും മുന്നറിയിപ്പ്. അന്നേ സൗദി തീരുമാനിച്ചിരിക്കാം, ഇനി ഡോളർ, യുഎസ് ബന്ധം അത്രയ്ക്ക് വേണ്ടെന്ന്. യുക്രെയ്ൻ-റഷ്യ യുദ്ധവും വിപണിയിൽ ഉയർന്നുവന്ന ചില വെല്ലുവിളികളും യുഎസിൽ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ബൈഡന് വൻ തലവേദനയാകുമെന്ന ഭയം ഡമോക്രാറ്റുകൾക്കുണ്ടായിരുന്നു. ആ സമയത്താണ് സൗദിയും സംഘവും എണ്ണ ഉൽപാദനം കുറയ്ക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയതും. യുഎസ് ഭരണക്കൂടത്തിനാകട്ടെ, ഇത് മുഖത്തേറ്റ കനത്ത അടിയുമായി. പാൽകൊടുത്ത് വളർത്തിയ സൗദി സ്വന്തം കയ്യിന് തന്നെ കടിക്കുമെന്ന് യുഎസും കരുതികാണില്ല. ഇപ്പോൾ യുഎസുമായുള്ള ബന്ധങ്ങളെല്ലാം പതുക്കെ അവസാനിപ്പിക്കാൻ തന്നെയാണ് സൗദി നീക്കമെന്നു പറയാം.
‘‘ഇതിന്റെയൊക്കെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടിവരും’’
2022 ഒക്ടോബർ 11, അന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സൗദി അറേബ്യയെ എണ്ണയുടെ പേരിൽ ഭീഷണിപ്പെടുത്തി തുടങ്ങിയത്. യുഎസിന്റെ എതിർപ്പ് അവഗണിച്ച് എണ്ണ ഉൽപാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദി അറേബ്യയുടെയും റഷ്യയുടെയും നേതൃത്വത്തിലുള്ള എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ബൈഡന്റെ ഭീഷണി. ആയുധ വിൽപന ഉൾപ്പെടെ സൗദി അറേബ്യയുമായുള്ള എല്ലാ സഹകരണവും ഉടൻ മരവിപ്പിക്കണമെന്ന് ഡമോക്രാറ്റിക് സെനറ്റർ ബോബ് മെനെൻഡസ് പറഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു പ്രസിഡന്റിന്റെയും മുന്നറിയിപ്പ്. അന്നേ സൗദി തീരുമാനിച്ചിരിക്കാം, ഇനി ഡോളർ, യുഎസ് ബന്ധം അത്രയ്ക്ക് വേണ്ടെന്ന്. യുക്രെയ്ൻ-റഷ്യ യുദ്ധവും വിപണിയിൽ ഉയർന്നുവന്ന ചില വെല്ലുവിളികളും യുഎസിൽ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ബൈഡന് വൻ തലവേദനയാകുമെന്ന ഭയം ഡമോക്രാറ്റുകൾക്കുണ്ടായിരുന്നു. ആ സമയത്താണ് സൗദിയും സംഘവും എണ്ണ ഉൽപാദനം കുറയ്ക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയതും. യുഎസ് ഭരണക്കൂടത്തിനാകട്ടെ, ഇത് മുഖത്തേറ്റ കനത്ത അടിയുമായി. പാൽകൊടുത്ത് വളർത്തിയ സൗദി സ്വന്തം കയ്യിന് തന്നെ കടിക്കുമെന്ന് യുഎസും കരുതികാണില്ല. ഇപ്പോൾ യുഎസുമായുള്ള ബന്ധങ്ങളെല്ലാം പതുക്കെ അവസാനിപ്പിക്കാൻ തന്നെയാണ് സൗദി നീക്കമെന്നു പറയാം.
∙ യുഎസിന്റെ പെട്രോഡോളർ കൊയ്ത്ത് കാലം കഴിഞ്ഞു?
50 വർഷങ്ങൾക്ക് ശേഷം യുഎസുമായുള്ള പെട്രോഡോളർ ഇടപാട് സൗദി അറേബ്യ അവസാനിപ്പിച്ചതായി ചില രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, യുഎസ് മാധ്യമങ്ങളൊന്നും ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല. ചില സാമ്പത്തിക വിദഗ്ധർ പറഞ്ഞത് യുഎസും സൗദിയും തമ്മിൽ അത്തരമൊരു കരാർ ഇല്ലെന്നാണ്. എന്നാൽ ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ അന്നത്തെ (1974 ജൂൺ9) പ്രധാന വാർത്തയായിരുന്നു സൗദി-യുഎസ് ചർച്ച എന്നതും ചരിത്രം. അതേസമയം, ഇത്തരമൊരു കരാർ ഉണ്ടോ, ഇല്ലയോ എന്നത് ഇവിടെ പ്രസക്തമല്ല. സൗദി കുറച്ച് വർഷങ്ങളായി ഡോളറിന് പകരം മറ്റു കറൻസികളിൽ ചില രാജ്യങ്ങളുമായി വ്യാപാരം നടത്തുന്നുണ്ട്, ഇതോടൊപ്പം യുഎസിന്റെ ശത്രുക്കളുമായി കൂട്ടും കൂടുന്നു. അതായത് സൗദി ഡോളറിനെയും യുഎസിനെയും ഭാഗികമായി കൈവിട്ടു തുടങ്ങിയെന്ന് ചുരുക്കം. സൗദി അറേബ്യയുടെ വലംകൈ ആയിരുന്ന യുഎസിനെ കൈവിടാൻ എന്തായിരിക്കും കാരണം?
സൗദിയിൽ നിന്ന് ക്രൂഡ് ഓയിൽ കയറ്റുമതിക്കായി യുഎസ് ഡോളർ മാത്രമേ ഉപയോഗിക്കൂ എന്നതായിരുന്നു 1974 ജൂൺ 8ന് ഒപ്പുവച്ച കരാർ. ‘‘സൗദി അറേബ്യയുമായും പൊതുവേ അറബ് രാജ്യങ്ങളുമായുള്ള ഞങ്ങളുടെ ബന്ധത്തിലെ ഒരു നാഴികക്കല്ലായി ഈ കരാറിനെ കണക്കാക്കുന്നു’’ എന്നാണ് അന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന ഹെൻറി കിസിഞ്ജർ പറഞ്ഞത്. ആ തീരുമാനത്തിൽ നിന്നാണ് സൗദി ഇപ്പോൾ പിൻമാറിയിരിക്കുന്നത്. വിവിധ രാജ്യാന്തര മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം ജൂൺ 9ന് പെട്രോഡോളർ കാലാവധി അവസാനിച്ചു എന്നാണ്. എന്താണ് പെട്രോഡോളർ കരാർ? എന്തായിരുന്നു ഇതിൽ യുഎസിന്റെ താൽപര്യം? സൗദി പിൻമാറിയതിന് പിന്നിലെ ലക്ഷ്യമെന്ത്? പരിശോധിക്കാം.
∙ സ്വര്‍ണം കൈവിട്ട് എണ്ണയിലേക്ക്
പെട്രോഡോളറുകൾ എന്നാൽ ഒരു കറൻസിയല്ല, ക്രൂഡ് ഓയിൽ കയറ്റുമതിക്കായി വിനിമയം ചെയ്യുന്ന യുഎസ് ഡോളറാണ്. അതായത് ‘പെട്രോഡോളർ’ എന്ന പദം രാജ്യങ്ങൾ അവരുടെ പെട്രോളിയം (എണ്ണ) കയറ്റുമതി വിൽപനയിലൂടെ സമ്പാദിക്കുന്ന യുഎസ് ഡോളറിനെ സൂചിപ്പിക്കുന്നു. 1970കളുടെ തുടക്കത്തിൽ, ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യയുമായി യുഎസ് കരാറിലെത്തിയപ്പോഴാണ് ഈ ആശയം ഉയർന്നുവന്നത്. ഇത് രാജ്യാന്തര സാമ്പത്തിക– രാഷ്ട്രീയ മേഖലയെ ആഴത്തിൽ സ്വാധീനിക്കുകയും ചെയ്തു. യുഎസ് സ്വർണ വിലനിലവാരത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് പെട്രോഡോളർ സംവിധാനം നിലവിൽ വന്നത്. അതുവരെ, ബ്രെട്ടൺ വുഡ്സ് ഉടമ്പടി പ്രകാരം യുഎസ് കറൻസി സ്വർണത്തിന്റെ വിലയുമായി ബന്ധിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ, 1971ൽ അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചഡ് എം. നിക്സൺ ആ കരാർ അവസാനിപ്പിച്ചു. ഇതോടെയാണ് ലോകത്ത് ഏറ്റവും ആവശ്യമുള്ള എണ്ണയ്ക്ക് പിന്നാലെ ഡോളർ പോയത്.
∙ യുഎസ് ആദ്യം പോയത് സൗദിയിലേക്ക്
അക്കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ സമ്പത്തുള്ള രാജ്യമായിരുന്നു സൗദി. സൗദിയെ കൂട്ടുപിടിച്ചാൽ ഡോളറിനെ രാജ്യാന്തര വിപണിയിൽ വേറൊരു തലത്തിലേക്ക് എത്തിക്കാമെന്ന് അന്നത്തെ യുഎസ് മേധാവിക്കൾക്ക് ആശയമുദിച്ചു. പെട്രോഡോളർ സിസ്റ്റത്തിന്റെ ഉദ്ഭവം 1971ൽ ബ്രെട്ടൺ വുഡ്‌സ് സിസ്റ്റത്തിന്റെ കുഴിമാടത്തിൽനിന്നാണെന്ന് പറയാം. യുഎസ് ഇനി മുതൽ ഒരിക്കലും ഡോളറിനെ ഒരു നിശ്ചിത നിരക്കിൽ സ്വർണമാക്കി മാറ്റില്ലെന്ന് അന്നത്തെ പ്രസിഡന്റ് റിച്ചഡ് നിക്‌സൺ പ്രഖ്യാപിച്ചതോടെ സ്വർണവുമായുള്ള ഡോളർ ബന്ധം അവസാനിപ്പിച്ചു. ഈ നീക്കം ഡോളറിന്റെ സ്ഥിരതയെയും രാജ്യാന്തര നാണയ വ്യവസ്ഥയെയും കുറിച്ചുള്ള ആശങ്കകളിലേക്ക് നയിച്ചു, കാരണം ഡോളറിനെ ലോകത്തിലെ പ്രാഥമിക കരുതൽ കറൻസിയായാണ് അന്ന് മിക്ക രാജ്യങ്ങളും കണ്ടിരുന്നത്.
∙ 1973ലെ എണ്ണ പ്രതിസന്ധി
1973ൽ, അറബ് പെട്രോളിയം കയറ്റുമതി രാജ്യങ്ങൾ യോം കിപ്പൂർ യുദ്ധത്തിൽ ഇസ്രയേലിന് യുഎസ് പിന്തുണ നൽകിയതിന് തിരിച്ചടിയായി എണ്ണ ഉപരോധം പ്രഖ്യാപിച്ചു. ഈ ഉപരോധം എണ്ണ വിലയിൽ നാലിരട്ടി വർധനയിലേക്കാണു നയിച്ചത്. ഇതോടെ, പശ്ചിമേഷ്യൻ എണ്ണയെ പശ്ചാത്യ രാജ്യങ്ങൾ ആശ്രയിക്കുന്നത് കൂടുകയും ലോകമെമ്പാടുമുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്തു.
∙ പെട്രോഡോളർ സിസ്റ്റത്തിന്റെ രൂപീകരണം
അറബ് രാജ്യങ്ങൾക്കിടയിലെ ഈ പ്രക്ഷോഭങ്ങൾക്ക് മറുപടിയായി നയതന്ത്രപരവും സാമ്പത്തികവുമായ മാർഗങ്ങളിലൂടെ തങ്ങളുടെ കറൻസി സ്ഥിരപ്പെടുത്താനും ഊർജ ആവശ്യങ്ങൾ സുരക്ഷിതമാക്കാനും യുഎസ് ശ്രമം തുടങ്ങി. 1974ൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിഞ്ജർ ഒപെക്കിന്റെ മുഖ്യ തലവനായ സൗദിയുമായി കരാറുണ്ടാക്കാൻ നീണ്ട ചർച്ചകൾ നടത്തി. പിന്നാലെ സൗദി രാജാവുമായി കരാർ ഒപ്പുവയ്ക്കുകയും ചെയ്തു. ഈ കരാറുകൾക്ക് പിന്നിൽ യുഎസിന് നിരവധി ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒപ്പുവച്ചതോടെ മറ്റു രാജ്യങ്ങൾക്കെല്ലാം സൗദിയിൽ നിന്ന് എണ്ണ വാങ്ങാൻ ഡോളറിനെ കൂട്ടുപിടിക്കേണ്ടിവന്നു. യുഎസിന്റെ ശത്രുക്കൾക്ക് പോലും ഡോളർ സ്വീകരിക്കേണ്ടി വന്നു. ബദലില്ലാത്തതിനാൽ അവരെല്ലാം ഡോളർ സ്വീകരിച്ചു. അതോടെ രാജ്യാന്തര വ്യാപാരവും സാമ്പത്തികവും നിയന്ത്രിക്കുന്ന കറൻസിയായി ഡോളർ മാറി. പെട്രോഡോളർ സംവിധാനം ചെയ്തത് ഫലത്തിൽ രാജ്യാന്തര കരുതൽ കറൻസി എന്ന നിലയിൽ യുഎസ് ഡോളറിന്റെ ആധിപത്യം ഉറപ്പിക്കുക എന്നതായിരുന്നു.
∙ എണ്ണയ്ക്ക് പകരം ആയുധങ്ങൾ
ഡോളറിൽ എണ്ണ വിൽക്കുന്ന കരാർ പ്രകാരം സൗദിക്ക് സൈനിക സഹായവും ആയുധങ്ങളുമാണ് യുഎസ് വാഗ്ദാനം നൽകിയത്. ഇതോടൊപ്പം തന്നെ കൂടുതൽ എണ്ണ ഖനനം ചെയ്യാനും ശുദ്ധീകരിക്കാനും മികച്ച സാങ്കേതിക സഹായങ്ങൾ നൽകുമെന്ന് യുഎസ് ഉറപ്പുനൽകി. ഇസ്രയേൽ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ശത്രുത നിലനിന്നിരുന്ന കാലത്ത് അവരെ പ്രതിരോധിക്കാൻ സൗദിക്ക് ആയുധങ്ങളും പോർവിമാനങ്ങളും ആവശ്യമായിരുന്നു. ഇതെല്ലാം മുന്നിൽകണ്ടാണ് സൗദി ആ കരാറിൽ ഒപ്പുവയ്ക്കുന്നത്. ഇപ്പോഴും സൗദിക്ക് കാര്യമായി ആയുധങ്ങൾ നൽകുന്നതും പ്രതിരോധ സഹായം നൽകുന്നതും യുഎസ് തന്നെയാണ്. രാജ്യാന്തര വ്യാപാരത്തിൽ ഡോളറിന്റെ ആധിപത്യം ഉറപ്പിച്ചുകൊണ്ട് മറ്റ് ഒപെക് രാജ്യങ്ങളും സൗദി അറേബ്യയുടെ പാത പിന്തുടർന്നു. ഇതോടെ യുഎസിന്റെ ലക്ഷ്യം വിജയിക്കുകയായിരുന്നു. എന്തായിരുന്നു ആ ലക്ഷ്യം?
∙ എണ്ണ വിപണി പിടിച്ചടക്കണം, ലോകം കീഴടക്കണം
പെട്രോഡോളർ സംവിധാനം ചെയ്തത് ഫലത്തിൽ രാജ്യാന്തര കരുതൽ കറൻസി എന്ന നിലയിൽ യുഎസ് ഡോളറിന്റെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ഇത് കൊണ്ട് യുഎസിന് വ്യക്തമായ നേട്ടങ്ങളും ഉണ്ടായി. ലോക രാജ്യങ്ങളെല്ലാം ക്രൂഡ് ഓയിൽ വാങ്ങാൻ ഡോളർ ഉപയോഗിക്കാൻ തുടങ്ങിയതോടെ ലോകം യുഎസിന് കീഴിൽ വന്നുവെന്ന് പറയാം. രാജ്യാന്തര ഇടപാടുകളെല്ലാം യുഎസ് ഡോളറിന്റെ ഉയർച്ചയ്ക്കും താഴ്ചയ്ക്കും അനുസരിച്ചായി. ഇതോടെ യുഎസ് ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ എണ്ണയും ലഭിച്ചു. ഡോളർ ശക്തമായത് യുഎസ് പൗരൻമാരുടെ ജീവിതനിലവാരം തന്നെ മാറ്റിമറിച്ചു. യുഎസ് അതിവേഗം ലോകശക്തിയായി മാറുകയും ചെയ്തു.
∙ പെട്രോഡോളർ സിസ്റ്റത്തിന് പിന്നിലെ ദുരന്തങ്ങൾ
പിന്നീട് കണ്ടത് ഡോളർ ആധിപത്യമായിരുന്നു. ഒരു കറൻസിക്കു മുകളിൽ നിന്ന് ലോകത്തെ ഒരു കോളനിയായി ഭരിക്കാതെ ഭരിക്കുകയായിരുന്നു യുഎസ്. എണ്ണ വാങ്ങാൻ രാജ്യങ്ങൾ ഡോളർ കൈവശം വയ്ക്കണമെന്ന ആവശ്യം യുഎസ് കറൻസിയുടെ രാജ്യാന്തര ഡിമാൻഡ് വർധിപ്പിച്ചു. ഈ ആവശ്യം ഡോളറിന്റെ മൂല്യം സുസ്ഥിരമാക്കാൻ സഹായിക്കുകയും മറ്റ് രാജ്യങ്ങളെ പോലെ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടാതെ വലിയ വ്യാപാര കമ്മിയിൽ സമ്പദ്‌വ്യവസ്ഥ പ്രവർത്തിപ്പിക്കാൻ യുഎസിനെ സഹായിക്കുകയും ചെയ്തു. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ അവരുടെ മിച്ചം വരുന്ന ഡോളർ നിക്ഷേപിക്കാൻ തുടങ്ങിയതോടെ പെട്രോഡോളർ സിസ്റ്റം മറ്റൊരു രീതിയിലും യുഎസ് സാമ്പത്തിക വിപണികളിലേക്ക് ഗണ്യമായ മൂലധന പ്രവാഹത്തിന് വഴിയൊരുക്കി. ഈ നിക്ഷേപം സർക്കാർ ചെലവുകൾക്ക് ധനസഹായം നൽകാനും കുറഞ്ഞ പലിശനിരക്ക് നിലനിർത്താനും യുഎസിനെ സഹായിച്ചു.
∙ സൗദിയുമായി കരാറിലെത്താൻ പ്രവർത്തിച്ചവർ വെറെയും
സൗദി അറേബ്യയെ വശത്താക്കാനുള്ള ദൗത്യത്തിൽ യുഎസ് ഒറ്റയ്ക്കായിരുന്നില്ല. ഫ്രാൻസ്, ബ്രിട്ടൻ, ജപ്പാൻ തുടങ്ങി രാജ്യങ്ങളും യുഎസിനൊപ്പം ചേർന്നു. അവർക്കൊക്കെ വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. പെട്രോഡോളർ കരാർ യുഎസും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഉറപ്പിച്ചു, ഇതോടൊപ്പം മറ്റു രാജ്യങ്ങളും നേട്ടമുണ്ടാക്കി. ഈ കരാറിന് കൂട്ടുനിന്നവർക്കെല്ലാം സൗദിയിൽ നിന്നുള്ള പങ്ക് യുഎസ് അവർക്കും നൽകിയിരുന്നു. പരസ്പര സഹകരണ കരാർ പ്രകാരം സൗദി അറേബ്യയുടെ സുരക്ഷയും സാമ്പത്തിക സ്ഥിരതയും യുഎസ് ഏറ്റെടുത്തു, പകരം സ്ഥിരമായ എണ്ണ വിതരണവും. എന്നാൽ സൗദിക്ക് യുഎസ് ഒന്നും സൗജന്യമായി നൽകിയിരുന്നില്ല. പ്രതിരോധ സേവനങ്ങൾക്കെല്ലാം വേണ്ടുവോളം പണം ഈടാക്കിയിരുന്നു. ഇസ്രയേലിന് നൽകിയിരുന്ന ആയുധ സേവനങ്ങളുടെ പകുതി പോലും സൗദിക്ക് നൽകുകയും ചെയ്തിരുന്നില്ല!
∙ ലോകത്തിന്റെ കരുതൽ കറൻസി
ലോകത്തിലെ കരുതൽ കറൻസി എന്ന നിലയിൽ ഡോളറിന്റെ പദവി യുഎസിന് ആഗോളതലത്തിൽ കാര്യമായ സ്ഥാനം നേടിക്കൊടുത്തു. മിക്ക രാജ്യങ്ങളുടെയും കറൻസി വിനിമയം ഡോളറുമായിട്ടായിരുന്നു. എതിർത്ത് നിൽക്കുന്നവർക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി കീഴടക്കാനും ഇതുവഴി യുഎസിന് സാധിച്ചു. അതായത് ഡോളർ വലിയൊരു ആയുധമായി യുഎസ് പ്രയോഗിക്കാൻ തുടങ്ങിയിരുന്നു. സദ്ദാം ഹുസൈന്റെ ഇറാഖ്, ഖദ്ദാഫിയുടെ ലിബിയ എല്ലാം ഇതിന്റെ ഇരകൾ മാത്രമാണ്. ഒറ്റപ്പെട്ട പ്രതിഷേധങ്ങളെല്ലാം അടിച്ചമർത്തി ഡോളറിന്റെ സ്ഥിരമായ ഡിമാൻഡ് ഉറപ്പാക്കികൊണ്ട് രാജ്യാന്തര സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരതയ്ക്ക് പെട്രോഡോളർ സംവിധാനം വലിയ സംഭാവന നൽകി.
സൗദി എന്തുകൊണ്ട് പിൻമാറി?
സൗദി അറേബ്യ പെട്രോഡോളർ സിസ്റ്റത്തിൽ നിന്ന് അകന്നുപോകുമെന്ന ഊഹാപോഹങ്ങൾ രണ്ടു മൂന്നു വർഷങ്ങൾക്ക് മുൻപേ കേൾക്കുന്നതാണ്. റഷ്യ-യുക്രെയ്ൻ സംഘർഷം തുടങ്ങിയപ്പോഴും ഇത് കേൾക്കായിരുന്നു. സൗദിക്ക് ഇപ്പോൾ എണ്ണ വിൽക്കാൻ യുവാൻ, യൂറോ, റൂബിൾ, യെൻ എന്നിവ സ്വീകരിക്കാൻ കഴിയുന്നുണ്ട്. ബിറ്റ്‌കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളിൽ ഇടപാടുകൾ നടത്തുന്നതും പരിഗണനയിലുണ്ട്. ഇതോടെയാണ് ഡോളർ കൈവിടാൻ തീരുമാനിച്ചതെന്ന് കരുതാം. ദീർഘകാലാടിസ്ഥാനത്തിൽ, ആഗോള വ്യാപാരം സജീവമാക്കുന്നതിന് ഡോളർ ഇതര കറൻസികൾ ഏറെ സഹായിച്ചേക്കാം. ഇപ്പോഴത്തെ ഈ നീക്കം രാജ്യാന്തര സാമ്പത്തിക ക്രമത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
∙ പുതിയ നിധി തേടി സൗദിയും
വിഷൻ 2030 പോലുള്ള വൻ പദ്ധതികളുമായാണ് സൗദി മുന്നോട്ടുപോകുന്നത്. എണ്ണയുടെ കാലം കഴിയാൻ പോകുകയാണെന്നും പിടിച്ചുനിൽക്കാൻ മറ്റു വഴികൾ തേടേണ്ടിവരുമെന്നുമാണ് സൗദി നേതൃത്വം കരുതുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സൗദിയുടെ വിഷൻ 2030 പദ്ധതിക്ക് തുടക്കമിട്ടത് എണ്ണ വരുമാനത്തെ അമിതമായി ആശ്രയിക്കുന്നതിൽ നിന്ന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാൻ ലക്ഷ്യമിടുന്ന ഒന്നായാണ്. ടൂറിസം, വിനോദം, സാങ്കേതികവിദ്യ തുടങ്ങി മറ്റ് മേഖലകൾ വികസിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം തന്നെ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി സൗദി അറേബ്യ യൂറോ, ചൈനീസ് യുവാൻ തുടങ്ങിയ യുഎസ് ഡോളറിന് പുറമേയുള്ള കറൻസികളിൽ നിക്ഷേപം നടത്തുന്നുമുണ്ട്. പുനരുപയോഗ ഊർജ സ്രോതസ്സുകളിലേക്കുള്ള രാജ്യാന്തര മാറ്റവും എണ്ണ ആവശ്യകതയുടെ ഇടിവും സൗദി അറേബ്യ പോലുള്ള എണ്ണയെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥകൾക്ക് ദീർഘകാല ഭീഷണി ഉയർത്തുന്നുണ്ട്. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് സൗദി പുതിയ വഴി തേടുന്നതും.
∙ പിന്നിൽ ചൈനയോ?
ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരെന്ന നിലയിൽ ചൈന രാജ്യാന്തര എണ്ണ ഇടപാടുകളിൽ സ്വന്തം കറൻസിയായ യുവാൻ ഉപയോഗിക്കണമെന്ന് വാദിക്കുന്നവരാണ്. ചൈനയുമായുള്ള സൗദിയുടെ വളരുന്ന സാമ്പത്തിക ബന്ധങ്ങൾ പെട്രോഡോളർ സിസ്റ്റം ഉപേക്ഷിക്കാൻ സമ്മർദമുണ്ടാക്കിയിട്ടുണ്ടാകാമെന്നാണ് രാജ്യാന്തര നിരീക്ഷകർ പറയുന്നത്. ചൈനയുമായി നിരവധി മേഖലകളിൽ സൗദി ബന്ധം സ്ഥാപിച്ചു കഴിഞ്ഞു. പ്രതിരോധ മേഖലയിൽ പോലും ചൈനീസ് സ്വാധീനം പ്രകടമാണ്. ഇതോടൊപ്പം തന്നെ യുഎസും സൗദിയും തമ്മിലുള്ള ബന്ധത്തിൽ മനുഷ്യാവകാശ പ്രശ്നങ്ങൾ, പ്രാദേശിക സംഘർഷങ്ങളോടുള്ള വ്യത്യസ്ത സമീപനങ്ങൾ, എണ്ണ ഉൽപാദന തോതിലുള്ള അഭിപ്രായവ്യത്യാസങ്ങൾ എന്നിവയെല്ലാം നിലനിൽക്കുകയും ചെയ്യുന്നു. ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളെ പോലെ സൗദിയും സാമ്പത്തിക സ്ഥിരതയ്ക്കായി ഒരൊറ്റ രാജ്യത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നത് പ്രയോജനാകരമാണെന്ന് മനസ്സിലാക്കിയിട്ടുണ്ടാകാമെന്നും വിദഗ്ധർ നിരീക്ഷിക്കുന്നു.
∙ സംഭവിക്കാൻ പോകുന്നതെന്ത്?
സൗദി അറേബ്യ പെട്രോഡോളർ കരാറിൽ നിന്ന് പിൻമാറിയാൽ അത് രാജ്യാന്തര സമ്പദ്‌വ്യവസ്ഥയ്ക്കും വിവിധ രാഷ്ട്രങ്ങളുടെ ബന്ധങ്ങളിലും കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും. എണ്ണവിലയിൽ നിന്ന് ഡോളർ മാറുന്നത് യുഎസ് കറൻസിയുടെ രാജ്യാന്തര ഡിമാൻഡ് കുറയ്ക്കുകയും അതിന്റെ മൂല്യം ദുർബലപ്പെടുത്തുകയും പണപ്പെരുപ്പം വർധിപ്പിക്കുകയും ചെയ്യും. യുഎസ് ട്രഷറി സെക്യൂരിറ്റികളിലേക്കുള്ള പെട്രോഡോളറുകളുടെ ഒഴുക്ക് കുറയുന്നതിനാൽ യുഎസിന് ഉയർന്ന വായ്പാ ചെലവ് നേരിടേണ്ടി വന്നേക്കാം, ഇത് ഉയർന്ന പലിശനിരക്കിലേക്കും സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കാനും ഇടയാക്കും. ഡോളറിനുള്ള ഡിമാൻഡ് കുറയുന്നത് യുഎസ് സാമ്പത്തിക ഉപരോധത്തിന്റെ ഫലപ്രാപ്തിയെ പരിമിതപ്പെടുത്തുകയും ചെയ്യും. അതായത് ഡോളർ കാണിച്ച് ശത്രുക്കളെ ഭീഷണിപ്പെടുത്താൻ സാധിക്കില്ലെന്ന് ചുരുക്കം.
∙ എണ്ണവിലയിൽ സംഭവിക്കാൻ പോകുന്നത്
പെട്രോഡോളർ സിസ്റ്റത്തിൽ നിന്നുള്ള പിൻമാറ്റം സൗദിയുടെ സാമ്പത്തിക വൈവിധ്യവൽക്കരണ ശ്രമങ്ങളെ ത്വരിതപ്പെടുത്തും. ഇത് എണ്ണ വിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് സാധ്യത കുറയ്ക്കും. പെട്രോഡോളർ സിസ്റ്റത്തിൽ നിന്ന് മാറുന്നതിനോടൊപ്പം രാജ്യങ്ങൾ അവരുടെ വിദേശനാണ്യ കരുതൽ ശേഖരം മാറ്റങ്ങൾക്ക് വിധേയമാക്കുമ്പോൾ കറൻസി വിപണികളിൽ ചാഞ്ചാട്ടത്തിന് ഇടയാക്കിയേക്കും. അതേസമയം, എണ്ണവില ഒന്നിലധികം കറൻസികളിൽ ഉണ്ടാകാനുള്ള സാധ്യത രാജ്യാന്തര വ്യാപാരത്തെ സങ്കീർണമാക്കുകയും ഇടപാട് ചെലവ് വർധിപ്പിക്കുകയും ചെയ്തേക്കും. ഡോളറിൽ എണ്ണ വ്യാപാരം നടക്കുന്നത് കണക്കാക്കി പ്രവർത്തിക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും രാജ്യാന്തര സാമ്പത്തിക സ്ഥിരതയെ സ്വാധീനിക്കുന്ന പുതിയ ചട്ടക്കൂടുകളുമായി പൊരുത്തപ്പെടേണ്ടിയും വന്നേക്കാം.
∙ വിദഗ്ധർക്ക് പറയാനുള്ളത്
പെട്രോഡോളറിൽ നിന്നുള്ള പിൻമാറ്റം യുഎസ് ഡോളറിനെയും യുഎസ് സാമ്പത്തിക വിപണിയെയും ദുർബലപ്പെടുത്തും. ഡോളറിന് പുറമേ മറ്റൊരു കറൻസിയിൽ എണ്ണയുടെ വില നിശ്ചയിക്കുകയാണെങ്കിൽ രാജ്യാന്തര ഡിമാൻഡ് കുറയാൻ ഇടയാക്കും. ഇത് ഉയർന്ന പണപ്പെരുപ്പത്തിനും പലിശനിരക്കിനും കാരണമാകുമെന്നാണ് മിക്ക സാമ്പത്തിക വിദഗ്ധരും പറയുന്നത്. രാജ്യാന്തര ശക്തിയുടെ അടിയൊഴുക്കിലെ വലിയൊരു മാറ്റമാണ് ഈ നീക്കത്തിലൂടെ പ്രതിഫലിക്കുന്നത്.
ഭാഗം രണ്ട് – യുഎസ് ഡോളറിനെ വീഴ്ത്താൻ കെണിയൊരുക്കി റഷ്യയും ചൈനയും കൂടെ ഇന്ത്യയും