ജീവിതത്തിന് ‘ലാസ്റ്റ് സല്യൂട്ട്’ നൽകുന്ന പൊലീസുകാർ കൂടുന്നു; ഈ ദുരന്തത്തിന് ഉത്തരവാദികളാര്?
ജനത്തിനു സംരക്ഷണം നൽകേണ്ട പൊലീസുകാർ, കരുത്തും ആത്മബലവുമുണ്ടെന്നു കരുതി സമൂഹം ആശ്രയിക്കുന്നവർ, ഏതു സാഹചര്യത്തെയും നേരിടാൻ പരിശീലനം നേടിയവർ... പക്ഷേ, സ്വന്തം ജീവനുപോലും സംരക്ഷണം നൽകാൻ കഴിയാതെ, ജീവിതത്തിന് അവസാന സല്യൂട്ട് നൽകി മരണത്തിലേക്കു നടന്നുപോകുന്ന പൊലീസുകാരുടെ എണ്ണം കൂടിക്കൂടി വരുന്നു. ഇന്നലെ മരിച്ചനിലയിൽ കാണപ്പെട്ട, തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ സിവിൽ പൊലീസ് ഓഫിസറുടെ പേരുകൂടി ആ പട്ടികയിൽ ചേർക്കപ്പെട്ടിരിക്കുന്നു. സംസ്ഥാനത്ത് അഞ്ചര വർഷത്തിനുള്ളിൽ 82 പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തു. ജോലി സമ്മർദത്താൽ 7 പേരും വിഷാദരോഗത്താൽ 20 പേരും എന്നാണു പഠനം. മറ്റുള്ളവരുടെ ആത്മഹത്യയ്ക്കു കാരണമെന്തെന്നു പോലും കണ്ടെത്താനായിട്ടില്ല.

ജനത്തിനു സംരക്ഷണം നൽകേണ്ട പൊലീസുകാർ, കരുത്തും ആത്മബലവുമുണ്ടെന്നു കരുതി സമൂഹം ആശ്രയിക്കുന്നവർ, ഏതു സാഹചര്യത്തെയും നേരിടാൻ പരിശീലനം നേടിയവർ... പക്ഷേ, സ്വന്തം ജീവനുപോലും സംരക്ഷണം നൽകാൻ കഴിയാതെ, ജീവിതത്തിന് അവസാന സല്യൂട്ട് നൽകി മരണത്തിലേക്കു നടന്നുപോകുന്ന പൊലീസുകാരുടെ എണ്ണം കൂടിക്കൂടി വരുന്നു.
ഇന്നലെ മരിച്ചനിലയിൽ കാണപ്പെട്ട, തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിലെ സിവിൽ പൊലീസ് ഓഫിസറുടെ പേരുകൂടി ആ പട്ടികയിൽ ചേർക്കപ്പെട്ടിരിക്കുന്നു. സംസ്ഥാനത്ത് അഞ്ചര വർഷത്തിനുള്ളിൽ 82 പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തു. ജോലി സമ്മർദത്താൽ 7 പേരും വിഷാദരോഗത്താൽ 20 പേരും എന്നാണു പഠനം. മറ്റുള്ളവരുടെ ആത്മഹത്യയ്ക്കു കാരണമെന്തെന്നു പോലും കണ്ടെത്താനായിട്ടില്ല.
∙ വിഷാദരോഗം വന്നു, വിളിച്ചു, കൊണ്ടുപോയി
ആലപ്പുഴയിൽ, ഒന്നര വർഷം മുൻപു ജീവനൊടുക്കിയ എഎസ്ഐ രാത്രി ഡ്യൂട്ടി ഒഴിവാക്കണമെന്നു ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യപ്പെട്ടിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. ഒരു മാസത്തെ ശബരിമല ഡ്യൂട്ടിക്കു നിയോഗിച്ചതോടെ ഉറക്കം മുറിഞ്ഞു. മരുന്നു മുടങ്ങി. സഹപ്രവർത്തകരുടെ നിരന്തര ഇടപെടലുകളെത്തുടർന്ന് ആ ഡ്യൂട്ടി ഒഴിവാക്കിയെങ്കിലും അപ്പോഴേക്കും വിഷാദരോഗം കലശലായി. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു കുടുംബം ആരോപിക്കുന്നു. മേലധികാരികളുടെ മാനസിക പീഡനമാണ് സഹപ്രവർത്തകർ ആരോപിക്കുന്നത്. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ പൊലീസുകാരൻ ആഴ്ചതോറുമുള്ള പരേഡിൽനിന്ന് ഇളവുചോദിച്ചതിന്റെ പേരിൽ സ്ഥലംമാറ്റപ്പെട്ടതും ആലപ്പുഴ ജില്ലയിലാണ്.
∙ മേശ പൊട്ടിയത് രക്ഷ; ജീവിതം നീട്ടി സിപിഒ
‘‘എന്റെ മൃതദേഹമായിരിക്കും ഇനി നാട്ടിലേക്കു കൊണ്ടുപോകുക. ഞാൻ മരിച്ചാൽ കടമെങ്കിലും വീടുമല്ലോ’’– ആത്മഹത്യാശ്രമത്തിനു തൊട്ടുമുൻപ് ആ പൊലീസുകാരൻ സഹപ്രവർത്തകന് അയച്ച സന്ദേശമായിരുന്നു ഇത്. കേസെഴുത്തിൽ വിദഗ്ധനായ ഇദ്ദേഹത്തെ ഒരു കേസിലെ പ്രതികൾ നൽകിയ വ്യാജപരാതിയെത്തുടർന്നാണ് ഇടുക്കിയിൽനിന്നു കണ്ണൂരിലേക്കു മാറ്റിയത്. ഭാര്യ നാട്ടിൽ ഒറ്റയ്ക്ക്, സാമ്പത്തികബാധ്യത, ഭക്ഷണത്തിനും മരുന്നിനും മറ്റുമായി മാസം 10,000 രൂപ ചെലവ്...
വാടകച്ചെലവ് ഒഴിവാക്കാൻ സ്റ്റേഷനു മുകളിലെ ഷീറ്റിട്ട ഭാഗത്തു താമസമാക്കി. ആരോപണം സത്യമല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി ശിക്ഷ ഒഴിവാക്കിയപ്പോൾ നാട്ടിലേക്കു തിരിച്ചുപോകാമെന്ന് ആശ്വാസം. പിന്നീട്, മടക്കം എളുപ്പമല്ലെന്നു തിരിച്ചറിഞ്ഞ് ഒരാഴ്ച മുൻപ് രാത്രി ഒന്നിനു സ്റ്റേഷന്റെ ഒന്നാംനിലയിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചു. മേശപൊട്ടി, താഴെ വീഴുന്ന ശബ്ദംകേട്ടു സഹപ്രവർത്തകർ എത്തിയതുകൊണ്ടുമാത്രം രക്ഷപ്പെട്ടു. ഇപ്പോൾ ആത്മഹത്യാശ്രമത്തിനു കേസും നേരിടേണ്ട അവസ്ഥയാണ്.
സാധാരണ പൊലീസ്, അസാധാരണ ഭാരം
പൊലീസ് സ്റ്റേഷനിലെ ഒരു ദിവസത്തെ ശരാശരി സ്റ്റേഷൻ ചുമതലകൾ എന്തൊക്കെയാണ്? കേസ് അന്വേഷണം, ജനറൽ ഡയറി ഡ്യൂട്ടി, സ്റ്റേഷൻ സെക്യൂരിറ്റി, ജീപ്പ് പട്രോളിങ്, ബൈക്ക് പട്രോളിങ്, റൈറ്റർ, കംപ്യൂട്ടർ ഓപ്പറേറ്റർ, കോടതി ഡ്യൂട്ടി, പബ്ലിക് റിലേഷൻസ്, ജനമൈത്രി ബീറ്റ്, വനിതാ–വയോജന ഹെൽപ് ഡെസ്ക്, ശിശുസൗഹൃദ ഡെസ്ക്, തപാൽ ഡ്യൂട്ടി, തടവുകാരുടെ അകമ്പടി, പിക്കറ്റ് ഡ്യൂട്ടി, ഗതാഗതനിയന്ത്രണം, ക്രമസമാധാനപാലനം, വാഹനപരിശോധന, സ്റ്റുഡന്റ് പൊലീസ് കെഡറ്റ്, വിഐപി അകമ്പടി, ആഘോഷപരിപാടികളുടെ സുരക്ഷ.
ഇതിനെല്ലാം പുറമേയാണ് ഐപിഎസുകാരും മന്ത്രിമാരും കയ്യടി നേടാൻ പ്രഖ്യാപിക്കുന്ന പല പദ്ധതികളുടെ നിർവഹണം. പദ്ധതികൾ മാത്രമേ പുതിയതായി പ്രഖ്യാപിക്കുന്നുള്ളൂ. അതു നടപ്പാക്കാൻ പഴയ അംഗബലമേയുള്ളൂ.
∙ വകുപ്പുണ്ട്; പീഡനത്തിന്!
മേലുദ്യോഗസ്ഥൻ ദ്രോഹിക്കാൻ തീരുമാനിച്ചാൽ പിന്നെ രക്ഷയില്ല. കേരള പൊലീസ് ഡിപ്പാർട്മെന്റൽ എൻക്വയറി പണിഷ്മെന്റ് ആൻഡ് അപ്പീൽ റൂളിൽ അതിനും വകുപ്പുണ്ട്!. ആദ്യം സസ്പെൻഷൻ. പിന്നെ, അന്വേഷണത്തിന് ഒരുദ്യോഗസ്ഥൻ വരും. ഇദ്ദേഹം നൽകുന്ന റിപ്പോർട്ട് അനുകൂലമായാലും പ്രതികൂലമായാലും നടപടിക്കുള്ള വിവേചനാധികാരം എസ്പിക്കുണ്ട്. അതായത് സസ്പെൻഡ് ചെയ്യപ്പെട്ടാൽ ജില്ലാ പൊലീസ് മേധാവിയുടെ കയ്യിലാണു ഭാവി. 3 ഇൻക്രിമെന്റ് വരെ കട്ടാകും.
തിരിച്ചു സർവീസിലെത്തണമെങ്കിൽ പിന്നെയുമുണ്ട് കടമ്പകൾ. ഒരു മാസത്തെ പരേഡ്, അധിക പാറാവ് ഡ്യൂട്ടി, അധിക ജിഡി (ജനറൽ ഡയറി) ഡ്യൂട്ടി തുടങ്ങിയവ ചെയ്യണം. കൂടാതെ എആർ, കെഎപി ക്യാംപ് എന്നിവിടങ്ങളിൽ കോഴ്സ്. തിരികെയെത്തിയാൽ ശിക്ഷയുടെ അടുത്തഘട്ടം. പണിഷ്മെന്റ് റജിസ്റ്റർ (പിആർ) ഓപ്പൺ ചെയ്താൽ 3 വർഷത്തേക്കു സ്ഥാനക്കയറ്റത്തിനു പരിഗണിക്കില്ല. ഫലത്തിൽ വർഷങ്ങൾ പോയിക്കിട്ടും.
∙ പീഡനമുറ അഥവാ 174
ഉപദ്രവിക്കാൻ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന മാർഗങ്ങളിലൊന്നാണ് അസ്വഭാവിക മരണങ്ങളുടെ സെക്‌ഷൻ ‘174’. രാത്രി ട്രെയിൻതട്ടിയോ, പൊതുസ്ഥലങ്ങളിൽ പൊള്ളലേറ്റോ തൂങ്ങിയോ ആരെങ്കിലും മരിച്ചാൽ പൊലീസുകാരൻ കാവൽ നിൽക്കണം. വിജനമായ സ്ഥലത്ത് പലപ്പോഴും ഒറ്റയ്ക്ക്. പിറ്റേന്ന് ഇൻക്വസ്റ്റ് കഴിഞ്ഞാൽ മൃതദേഹം മോർച്ചറിയിലെത്തിക്കേണ്ടതും ഇതേ സിപിഒയുടെ ചുമതലയാണ്.
പോസ്റ്റ്മോർട്ടം നടക്കുമ്പോൾ ചിലപ്പോൾ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കണ്ടെത്തുന്ന അജ്ഞാത മൃതശരീരങ്ങൾ അഴുകിയ നിലയിലാണെങ്കിലും പൊതിഞ്ഞെടുത്ത് ആംബുലൻസിൽ കയറ്റി മോർച്ചറിയിലെത്തിക്കേണ്ടതും ‘174’ ഡ്യൂട്ടി ലഭിക്കുന്നയാൾത്തന്നെ. ചില ഉദ്യോഗസ്ഥർ ‘174 കേസു’വരാൻ കാത്തിരിക്കും; ചിലർക്കു ഡ്യൂട്ടി നൽകി സ്നേഹിക്കാൻ.
∙ ഭാരം പഠിച്ചിട്ട് വർഷം 33
സ്റ്റേഷനുകളിലെ അംഗബലം അവസാനമായി പഠിച്ചത് 1991ൽ ആണ്. മുൻ ഡിജിപി എം.കെ.ജോസഫായിരുന്നു കമ്മിഷൻ. സ്റ്റേഷനുകളെ ജോലിഭാരത്തിന്റെയും അംഗബലത്തിന്റെയും അടിസ്ഥാനത്തിൽ എ, ബി, സി എന്നു തിരിച്ചു. അന്നു ജോലിഭാരം കുറഞ്ഞ പല സ്റ്റേഷനുകളിലും ഇന്നു കേസുകൾ കുമിഞ്ഞുകൂടി. ഉദാഹരണത്തിനു കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ അന്നു ജോലിഭാരം കുറഞ്ഞ സ്റ്റേഷന്റെ പട്ടികയിലായിരുന്നു. അതിനുശേഷമാണ് ടെക്നോ പാർക്ക് വന്നത്. വലിയ റസിഡൻഷ്യൽ മേഖലയായി മാറിയ ഇവിടെ കേസുകളുടെ എണ്ണം പെരുകി. ഇങ്ങനെ എത്രയോ സ്റ്റേഷനുകൾ.
ഇതിനിടെ 2016ൽ രാഷ്ട്രീയ, വർഗീയ സംഘർഷങ്ങൾ ഒഴികെയുള്ള കേസുകളിൽ അന്വേഷണച്ചുമതല സിവിൽ പൊലീസ് ഓഫിസർക്കും നൽകാമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയതോടെ സിവിൽ പൊലീസ് ഓഫിസർമാർ പാറാവുമുതൽ കുറ്റാന്വേഷണംവരെ നടത്തേണ്ട അവസ്ഥയായി.
റിപ്പോർട്ടുകൾ: ടി.അജീഷ്, എം.ആർ.ഹരികുമാർ, ലെനിൻ ചന്ദ്രൻ, ജിതിൻ ജോസ്, ജോജി സൈമൺ, എസ്.പി.ശരത് . സങ്കലനം: സന്തോഷ് ജോൺ തൂവൽ