പഴയ ‘കെജിബി’ ചാരന് വ്യക്തമായ ലക്ഷ്യം; ട്രംപ് ജയിച്ചാൽ യുദ്ധം തീരുമോ? ആ ഉടമ്പടിയിലുണ്ട് ബൈഡന്റെ ‘ഭയം’
രണ്ടാം ലോക മഹായുദ്ധത്തിലെ ഭീകരമായ രക്തച്ചൊരിച്ചിലിനു ശേഷം ഏകദേശം ഏഴു ദശാബ്ദത്തോളം യുദ്ധകാഹളം മുഴങ്ങാതിരുന്ന യൂറോപ്പ് ഭൂഖണ്ഡത്തിൽ അശാന്തിയുടെ കാർമേഘം സൃഷ്ടിച്ച സംഭവമാണ് യുക്രെയ്ന്റെ നേരെയുള്ള റഷ്യയുടെ ആക്രമണം. 2022 ഫെബ്രുവരി മാസത്തില്‍ തുടങ്ങിയ യുദ്ധം 28 മാസങ്ങൾ പിന്നിട്ടിട്ടും അവസാനിക്കാറായ ലക്ഷണമൊന്നും കാണുന്നില്ല. സമാധാനം പുനഃസ്ഥാപിക്കാൻ ഐക്യരാഷ്ട്ര സംഘടന തുടങ്ങി പല രാഷ്ട്രങ്ങൾ വരെ മുൻകൈയെടുത്തു നടത്തിയ ശ്രമങ്ങൾ ഇതു വരെ വിജയം കണ്ടിട്ടില്ല. ഈ രീതിയിലുള്ള വിഫലമായ ശ്രമങ്ങളിൽ അവസാനത്തേതാണ് 2024 ജൂണിൽ സ്വിറ്റ്സർലൻഡിലെ ബർജിൻസ്റ്റോക്കിൽ ഇന്ത്യയടക്കം തൊണ്ണൂറോളം രാജ്യങ്ങൾ പങ്കെടുത്ത ഉച്ചകോടി. ഈ യുദ്ധത്തിന്റെ മൂലകാരണം അറിയണമെങ്കിൽ നമ്മൾ ചരിത്രത്തിൽ അല്‍പം പിറകോട്ട് സഞ്ചരിക്കണം. 1980കളുടെ അവസാന വർഷങ്ങൾ വരെ യുഎസിനോട് കിടപിടിക്കുന്ന ഒരു ആഗോളശക്തിയായിരുന്നു ഇന്നത്തെ റഷ്യ ഉൾപ്പെടുന്ന അന്നത്തെ സോവിയറ്റ് യൂണിയൻ. റഷ്യ അടക്കമുള്ള 15 രാജ്യങ്ങൾ (Republics) ചേർന്നുണ്ടായ, കമ്യൂണിസ്റ്റ് പാർട്ടി ഭരിച്ചിരുന്ന ഈ രാഷ്ട്രം ലോകത്തിലെ ഏറ്റവും വലിയ രാജ്യം മാത്രമല്ല സൈനിക ശക്തിയിൽ ഒരു ഭീമൻ കൂടിയായിരുന്നു. ഇതിനു പുറമേ കിഴക്കൻ യൂറോപ്പിലെ രാഷ്ട്രങ്ങളെയെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയുടെ കുടക്കീഴിൽ നിർത്തി വാർസാ ഉടമ്പടി (Warsaw Pact) എന്ന പേരിൽ അമേരിക്കയെയും പാശ്ചാത്യ രാജ്യങ്ങളെയും വെല്ലുവിളിക്കുന്ന ഒരു മുന്നണി ഉയർത്തുവാനും സോവിയറ്റ് യൂണിയന് കഴിഞ്ഞു. എന്നാൽ 1985ൽ മോസ്കോയിൽ അധികാരത്തിൽ വന്ന മിഖായേൽ ഗോർബച്ചേവ് കൊണ്ടു വന്ന ഭരണ പരിഷ്കാരങ്ങളായ സുതാര്യത (glasnost), പൊളിച്ചെഴുത്ത് (perestroika) എന്നിവയും സോവിയറ്റ് യൂണിയൻ നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയും മൂലം ഈ മുന്നണിയില്‍ വിള്ളലുകൾ വന്നു. ഒന്നിനു പിറകെ ഒന്നായി കിഴക്കൻ യൂറോപ്പിലെ രാഷ്ട്രങ്ങൾ കമ്യൂണിസ്റ്റ് ഭരണത്തിൽനിന്നും പുറത്തു വന്നു. ഇതിനെ തുടർന്ന്, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളും മോസ്കോയുടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും അധീശത്തിൽനിന്നും വിമുക്തരായി സ്വയംഭരണാവകാശമുള്ള സ്വതന്ത്ര രാഷ്ട്രങ്ങളായി ജനനം കുറിച്ചു. റഷ്യയിലും കമ്യൂണിസ്റ്റ് ഭരണം അവസാനിച്ചു; അവിടെ തിരഞ്ഞെടുപ്പിലൂടെ ബോറിസ് യെൽസിൻ പ്രസിഡന്റ് ആയി 1991 ഡിസംബറിൽ സ്ഥാനമേറ്റു.

രണ്ടാം ലോക മഹായുദ്ധത്തിലെ ഭീകരമായ രക്തച്ചൊരിച്ചിലിനു ശേഷം ഏകദേശം ഏഴു ദശാബ്ദത്തോളം യുദ്ധകാഹളം മുഴങ്ങാതിരുന്ന യൂറോപ്പ് ഭൂഖണ്ഡത്തിൽ അശാന്തിയുടെ കാർമേഘം സൃഷ്ടിച്ച സംഭവമാണ് യുക്രെയ്ന്റെ നേരെയുള്ള റഷ്യയുടെ ആക്രമണം. 2022 ഫെബ്രുവരി മാസത്തില്‍ തുടങ്ങിയ യുദ്ധം 28 മാസങ്ങൾ പിന്നിട്ടിട്ടും അവസാനിക്കാറായ ലക്ഷണമൊന്നും കാണുന്നില്ല. സമാധാനം പുനഃസ്ഥാപിക്കാൻ ഐക്യരാഷ്ട്ര സംഘടന തുടങ്ങി പല രാഷ്ട്രങ്ങൾ വരെ മുൻകൈയെടുത്തു നടത്തിയ ശ്രമങ്ങൾ ഇതു വരെ വിജയം കണ്ടിട്ടില്ല. ഈ രീതിയിലുള്ള വിഫലമായ ശ്രമങ്ങളിൽ അവസാനത്തേതാണ് 2024 ജൂണിൽ സ്വിറ്റ്സർലൻഡിലെ ബർജിൻസ്റ്റോക്കിൽ ഇന്ത്യയടക്കം തൊണ്ണൂറോളം രാജ്യങ്ങൾ പങ്കെടുത്ത ഉച്ചകോടി.
ഈ യുദ്ധത്തിന്റെ മൂലകാരണം അറിയണമെങ്കിൽ നമ്മൾ ചരിത്രത്തിൽ അല്‍പം പിറകോട്ട് സഞ്ചരിക്കണം. 1980കളുടെ അവസാന വർഷങ്ങൾ വരെ യുഎസിനോട് കിടപിടിക്കുന്ന ഒരു ആഗോളശക്തിയായിരുന്നു ഇന്നത്തെ റഷ്യ ഉൾപ്പെടുന്ന അന്നത്തെ സോവിയറ്റ് യൂണിയൻ. റഷ്യ അടക്കമുള്ള 15 രാജ്യങ്ങൾ (Republics) ചേർന്നുണ്ടായ, കമ്യൂണിസ്റ്റ് പാർട്ടി ഭരിച്ചിരുന്ന ഈ രാഷ്ട്രം ലോകത്തിലെ ഏറ്റവും വലിയ രാജ്യം മാത്രമല്ല സൈനിക ശക്തിയിൽ ഒരു ഭീമൻ കൂടിയായിരുന്നു. ഇതിനു പുറമേ കിഴക്കൻ യൂറോപ്പിലെ രാഷ്ട്രങ്ങളെയെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയുടെ കുടക്കീഴിൽ നിർത്തി വാർസാ ഉടമ്പടി (Warsaw Pact) എന്ന പേരിൽ അമേരിക്കയെയും പാശ്ചാത്യ രാജ്യങ്ങളെയും വെല്ലുവിളിക്കുന്ന ഒരു മുന്നണി ഉയർത്തുവാനും സോവിയറ്റ് യൂണിയന് കഴിഞ്ഞു.
എന്നാൽ 1985ൽ മോസ്കോയിൽ അധികാരത്തിൽ വന്ന മിഖായേൽ ഗോർബച്ചേവ് കൊണ്ടു വന്ന ഭരണ പരിഷ്കാരങ്ങളായ സുതാര്യത (glasnost), പൊളിച്ചെഴുത്ത് (perestroika) എന്നിവയും സോവിയറ്റ് യൂണിയൻ നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയും മൂലം ഈ മുന്നണിയില്‍ വിള്ളലുകൾ വന്നു. ഒന്നിനു പിറകെ ഒന്നായി കിഴക്കൻ യൂറോപ്പിലെ രാഷ്ട്രങ്ങൾ കമ്യൂണിസ്റ്റ് ഭരണത്തിൽനിന്നും പുറത്തു വന്നു. ഇതിനെ തുടർന്ന്, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളും മോസ്കോയുടെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും അധീശത്തിൽനിന്നും വിമുക്തരായി സ്വയംഭരണാവകാശമുള്ള സ്വതന്ത്ര രാഷ്ട്രങ്ങളായി ജനനം കുറിച്ചു. റഷ്യയിലും കമ്യൂണിസ്റ്റ് ഭരണം അവസാനിച്ചു; അവിടെ തിരഞ്ഞെടുപ്പിലൂടെ ബോറിസ് യെൽസിൻ പ്രസിഡന്റ് ആയി 1991 ഡിസംബറിൽ സ്ഥാനമേറ്റു.
∙ യുഎസ് തന്ത്രം, വിലങ്ങിട്ട് പുട്ടിൻ
ഇതിനോടനുബന്ധിച്ച് ഉടലെടുത്ത ഒരു വിഷയമാണ് ഉത്തര അറ്റ്ലാന്റിക് കരാറുമായി (North Atlantic Treaty Organisation അഥവാ NATO) ബന്ധപ്പെട്ടത്. 1945 മുതൽ 1989 വരെ നമ്മൾ ഇന്ന് കാണുന്ന ജർമനി രണ്ടായി വിഭജിക്കപ്പെട്ടിരുന്നു. യുഎസിനോട് സൗഹൃദം പങ്കുവച്ചിരുന്ന പശ്ചിമ ജർമനിയും സോവിയറ്റ് യൂണിയന്റെ സഖ്യ കക്ഷിയായ കിഴക്കൻ ജർമനിയും. 1989ൽ രണ്ടു ജർമനിയും യോജിക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ അന്ന് നടന്ന ചർച്ചകളിൽ അമേരിക്കയുടെ ജെയിംസ് ബേക്കർ, നാറ്റോ സഖ്യം സംയുക്ത ജർമനിക്ക് കിഴക്കോട്ട് വിപുലീകരിക്കുകയില്ലെന്നു ഗോർബച്ചേവിന് ഉറപ്പു നൽകിയിരുന്നു. അന്നത്തെ സാഹചര്യത്തിൽ സോവിയറ്റ് യൂണിയന്റെ അനുമതി കൂടാതെ ജർമനിയുടെ ഏകീകരണം സാധ്യമായിരുന്നില്ല.
മാത്രമല്ല സംയുക്ത ജർമനിയെ നാറ്റോയിൽ അംഗമാക്കണമെന്നും യുഎസ് ആഗ്രഹിച്ചിരുന്നു. ഇതിനും സോവിയറ്റ് യൂണിയന്റെ ആശിർവാദം ആവശ്യമായിരുന്നു. ഇതൊക്കെ മുൻപിൽ കണ്ടായിരിക്കണം ഈ രീതിയിൽ ഒരു ഉറപ്പ് യുഎസ് നൽകിയത്. എന്നാൽ ഈ ഉറപ്പ് ഔദ്യോഗിക രേഖകളിൽ ഒന്നും പ്രത്യക്ഷപ്പെട്ടില്ല എന്ന് മാത്രമല്ല ആ സമയത്തു മുൻപിലുള്ള ആവശ്യം നിറവേറ്റുവാനുള്ള ഒരു തന്ത്രം മാത്രമായിരുന്നു ഇതെന്ന വ്യാഖ്യാനവും ഉണ്ടായി. ഈ ചർച്ചകളുടെ ഭാഗമായിരുന്ന ഗോർബച്ചേവ് പോലും ഇതിനെ കുറിച്ച് വ്യക്തതയോടെയോ കൃത്യതയോടെയോ ഒരു നിലപാടെടുത്തില്ല എന്നതും ഏറെ വിചിത്രം തന്നെയായി അവശേഷിക്കും.
ഏതായാലും കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങൾ ഒന്നൊന്നായി നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചു തുടങ്ങി. തങ്ങളുടെ സഖ്യത്തിന്റെ വലുപ്പം കൂട്ടുവാൻ എന്നും ആഗ്രഹിച്ചിരുന്ന യുഎസ് ഇതൊരു നല്ല അവസരമായി കണ്ടു. അങ്ങനെ 1999ൽ പോളണ്ട്, ഹംഗറി, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങൾ നാറ്റോ അംഗങ്ങളായി; റുമേനിയ, ബൾഗേറിയ, ലാത്വിയ തുടങ്ങിയ രാജ്യങ്ങൾ 2004ലും അൽബേനിയയും സ്ലോവേനിയയും 2009ലും ചേർന്നതോടെ നാറ്റോ സഖ്യം ഏതാണ്ട് റഷ്യയുടെ പടിവാതിൽക്കൽ എത്തിയ സ്ഥിതിയായി. നാറ്റോയുടെ ഈ വൻവിപുലീകരണമാണ് 1999 ഡിസംബറിൽ മോസ്കോയിൽ അധികാരത്തിലെത്തിയ വ്ളാഡിമിർ പുട്ടിനെ ചൊടിപ്പിച്ചത്. ഇത് തങ്ങളുടെ മേഖലയിലേക്കുള്ള അനിയന്ത്രിത കടന്നുകയറ്റമായി അദ്ദേഹം കണ്ടു; ഇതിനെതിരെ പ്രതിരോധിക്കുവാനും തീരുമാനിച്ചു.
∙ വിദ്വേഷത്തിന് തുടക്കമിട്ടത് നാറ്റോയുടെ തീരുമാനം
1991ൽ സോവിയറ്റ് യൂണിയന്റെ പതനത്തോടെ യുക്രെയ്ൻ ഒരു സ്വതന്ത്ര രാഷ്ട്രമായി നിലവിൽ വന്നു. സോവിയറ്റ് യൂണിയന്റെ ആണവായുധങ്ങളുടെ ഒരു വലിയ ശേഖരം തന്നെ യുക്രെയ്നിൽ ഉണ്ടായിരുന്നു. എന്നാൽ 1994ൽ അവ മുഴുവൻ അവിടെ നിന്നും മാറ്റുവാൻ യുക്രെയ്ൻ തയാറായി; ഇതിനു പകരമായി യുഎസും ഇംഗ്ലണ്ടും, അവരുടെ സ്വാതന്ത്ര്യത്തിന് ഭീഷണി ഉണ്ടായാൽ അത് ചെറുക്കുവാൻ യുക്രെയ്നിനെ സഹായിക്കാമെന്ന് ബുഡാപെസ്റ്റ് ഉടമ്പടി പ്രകാരം ഉറപ്പു നൽകി. 2004 വരെ റഷ്യയും യുക്രെയ്നും തമ്മിൽ യാതൊരു വിധ തർക്കങ്ങളും ഉണ്ടായതുമില്ല.
2004ലെ യുക്രെയ്ൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റഷ്യ അനാവശ്യമായി ഇടപെട്ടുവെന്നും തന്നെ അപായപ്പെടുത്തുവാൻ നോക്കിയെന്നും വിജയിച്ച സ്ഥാനാര്‍ഥിയായ വിക്ടർ യുഷ്ചെങ്കോ ആരോപിച്ചതു മുതലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകുവാൻ തുടങ്ങിയത്. 2009ല്‍ യുക്രെയ്ൻ നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചു. ഇത് നാറ്റോയിൽ ഭിന്നിപ്പുണ്ടാക്കി; യുക്രെയ്നിനെ അംഗമാക്കിയാൽ അത് റഷ്യയെ ചൊടിപ്പിക്കുമെന്ന് പല രാജ്യങ്ങളും നിലപാടെടുത്തെങ്കിലും യുഎസിന് അവരെ അംഗമാക്കുവാൻ താൽപര്യമുണ്ടായിരുന്നു. അവസാനം തൽക്കാലം അംഗത്വം നൽകുന്നില്ലെന്നും ഭാവിയിൽ അംഗമാകുവാനുള്ള അവരുടെ അവകാശം അംഗീകരിക്കുന്നുവെന്നും നാറ്റോ നിലപാടെടുത്തു. ഈ സംഭവവികാസം പുട്ടിന് യുക്രെയ്നിനോടുള്ള ദേഷ്യം വര്‍ധിപ്പിച്ചു.
∙ ഒടുവിൽ ആഞ്ഞടിച്ച് സൈനിക നടപടി
റഷ്യയോട് കൂടുതൽ മമത പുലർത്തിയിരുന്ന യുക്രെയ്ൻ പ്രസിഡന്റ് വിക്ടർ യാനുകോവിച് തനിക്കെതിരെ ഉയർന്ന പൊതുജനരോഷം കണ്ട് 2014ൽ നാടു വിട്ടപ്പോൾ പുട്ടിൻ സൈനികമായി നീങ്ങുവാൻ തീരുമാനിച്ചു. റഷ്യൻ പട്ടാളം ക്രൈമിയയിലേക്ക് കടന്ന് വളരെ വേഗം ആ സ്ഥലം തങ്ങളുടെ അധീനതയിൽ വരുത്തി. അതിനു ശേഷം നടത്തിയ ഒരു ഹിതപരിശോധനയിൽ ക്രൈമിയയിലെ ഭൂരിഭാഗം ജനങ്ങളും റഷ്യയുടെ ഭാഗമാകുവാനാണ് ആഗ്രഹം പ്രകടിപ്പിച്ചതെന്ന് പ്രഖ്യാപിച്ചു. പുട്ടിൻ ഈ പ്രദേശത്തെ റഷ്യയുടെ ഭാഗമാക്കി. ഇതിനോട് അനുബന്ധമായി യുക്രെയ്നിലെ ഡോൺബാസ് മേഖലയിലുള്ള വിമതർക്ക് റഷ്യ പിന്തുണ പ്രഖ്യാപിച്ചു. ഇവിടെയുള്ള ചില പട്ടണങ്ങള്‍ സ്വയംഭരണ മേഖലകളായി റഷ്യ അംഗീകരിക്കുകയും ചെയ്തു. ക്രൈമിയയിലും ഡോൺബാസിലും നടന്നത് തങ്ങളുടെ പട്ടാളത്തിന്റെ ആക്രമണമല്ലെന്നും അവിടെയുള്ള ജനങ്ങളുടെ വിപ്ലവമായിരുന്നു എന്നുമുള്ള റഷ്യയുടെ വാദം എവിടെയും അംഗീകരിക്കപ്പെട്ടിട്ടില്ല.
ഈ സംഘർഷം നിലനിൽക്കെത്തന്നെ 2021 മുതൽ പുട്ടിൻ യുക്രെയ്നിനെതിരെ വീണ്ടും സൈനിക നീക്കം തുടങ്ങി. വലിയൊരു സേനയെ അതിർത്തിയിലേക്ക് വിന്യസിച്ചു. ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിൽ യുക്രെയ്നിന്റെ നിലനിൽപിനെ ചോദ്യം ചെയ്യുന്നതിന് പുറമെ യുക്രെയ്നിന് ഒരു കാലത്തും നാറ്റോ അംഗത്വം ലഭിക്കില്ലെന്ന് നിഷ്കർഷിക്കുന്ന ഒരു ഉടമ്പടി, കിഴക്കൻ യൂറോപ്പിൽനിന്ന് നാറ്റോയുടെ പിന്മാറ്റം എന്നിവയും പുട്ടിൻ ആവശ്യപ്പെട്ടു. ഇതൊന്നും അംഗീകരിക്കുവാൻ നാറ്റോ തയാറായില്ല. അതിർത്തിയിൽ ദിനംപ്രതി എന്നവണ്ണം പ്രശ്നങ്ങൾ സൃഷ്ടിച്ചതിനു ശേഷം 2022 ഫെബ്രുവരി 24നു റഷ്യൻ പട്ടാളം യുക്രെയ്നിനെ ആക്രമിച്ചു. യുക്രെയ്ൻ പട്ടാളത്തെയും അവിടെയുള്ള നാത്‌സികളെയും ഒരു പാഠം പഠിപ്പിക്കുവാനുള്ള പ്രത്യേക സൈനിക നടപടി എന്നാണ് റഷ്യ ഇതിനെ വിശേഷിപ്പിച്ചത്.
എന്നാൽ പുട്ടിൻ വിചാരിച്ചതു പോലെ അനായാസമായൊരു സൈനിക വിജയം റഷ്യയ്ക്ക് നേടുവാനായില്ല. റഷ്യൻ പട്ടാളത്തിന്റെ നീക്കങ്ങളെ ചെറുക്കുവാൻ യുക്രെയ്ൻ സൈന്യത്തിന് സാധിച്ചു. പലവട്ടം ശ്രമിച്ചിട്ടും യുക്രെയ്നിലെ രണ്ടാമത്തെ വലിയ പട്ടണമായ ഖാർകിവ് പിടിച്ചടക്കുവാൻ റഷ്യയ്ക്ക് ഇതു വരെ കഴിഞ്ഞിട്ടില്ല. യുഎസും മറ്റു പാശ്ചാത്യ രാജ്യങ്ങളും അകമഴിഞ്ഞ് പിന്തുണ നൽകിയതുകൊണ്ട് യുക്രൈയ്നു പിടിച്ചു നിൽക്കുവാൻ സാധിച്ചു. പ്രതികൂല സാഹചര്യത്തിൽ രാജ്യത്തെ ജനതയുടെ മനോധൈര്യം നഷ്ടപ്പെടാതെ അവരെ നയിക്കുവാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളാഡിമിർ സെലൻസ്കിക്ക് കഴിഞ്ഞു എന്നതും ഇവിടെ ശ്രദ്ധേയമായ കാര്യമാണ്.
∙ ഏത് ചെകുത്താനോടും പുട്ടിൻ കൈ കോർക്കും
റഷ്യയെ സാമ്പത്തികമായി തളർത്തുവാൻ വേണ്ടി യുഎസ് പഠിച്ച പണി പതിനെട്ടും നോക്കി. റഷ്യയുടെ 35,000 കോടി ഡോളർ വിദേശ നിക്ഷേപം അവർ മരവിപ്പിച്ചു. റഷ്യയിൽ നിന്നു പ്രെടോളും പ്രകൃതി വാതകവും വാങ്ങുന്നതിൽ നിന്ന് അമേരിക്കയും ഇംഗ്ലണ്ടും പിന്മാറി; യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങൾ കടൽ വഴിയുള്ള എണ്ണയുടെ ഇറക്കുമതി നിയന്ത്രിച്ചു. റഷ്യക്കാരായ ധനികരുടെ യാത്രകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; റഷ്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തലാക്കി. പക്ഷേ ഇതൊക്കെയായിട്ടും പതറാതെ പിടിച്ചു നിൽക്കുവാൻ പുട്ടിനും റഷ്യയ്ക്കും സാധിച്ചു.
ഇവിടെ നമ്മൾ പുട്ടിന്റെ വ്യക്തിത്വത്തെ കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട്. സോവിയറ്റ് യൂണിയനിലെ ചാര സംഘടനയായ ‘കെജിബി’യിൽ പ്രവർത്തിച്ചിട്ടുള്ള പുട്ടിൻ റഷ്യയെ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു നയിക്കുവാനായി അതീവ ആഗ്രഹം പുലർത്തുന്ന നേതാവാണ്. ലോക രാജ്യങ്ങളുടെ പട്ടികയിൽ റഷ്യയുടെയും ലോക നേതാക്കളുടെ ശ്രേണിയിൽ തന്റെയും സ്ഥാനത്തെക്കുറിച്ച് പുട്ടിന് കൃത്യമായ ചിന്തകളുണ്ട്. റഷ്യയുടെ സ്വാധീന മേഖലകൾ വർധിപ്പിക്കുവാനും യുഎസിന്റെ നീക്കങ്ങളെ ചെറുക്കുവാനുമുള്ള ശ്രമങ്ങൾ തുടർന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടാകും. താൻ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിൽ കാര്യങ്ങൾ കൊണ്ടു ചെന്നെത്തിക്കുവാൻ ഏതു ചെകുത്താനുമായും കൂട്ടുകൂടുവാനും പുട്ടിൻ മടിക്കില്ല. ഇപ്പോൾ അദ്ദേഹം നടത്തിയ ഉത്തര കൊറിയ സന്ദർശനം തന്നെ ഇതിന് ഉദാഹരണമാണ്.
യുഎസും ചൈനയും തമ്മിലുള്ള ഭിന്നതകൾ മറ നീക്കി പുറത്തു കൊണ്ടുവരാനും ഈ യുദ്ധം സഹായിച്ചു. യുദ്ധത്തിന് കാരണം പുട്ടിന്റെ യുദ്ധവെറി അല്ലെന്നും മറിച്ച് യുഎസിന്റേയും നാറ്റോയുടെയും സ്വാധീന മേഖലകൾ വിപുലീകരിക്കുവാനുള്ള വ്യഗ്രതയാണെന്നും ചൈന കരുതുന്നു. അതുകൊണ്ടു തന്നെ ചൈന റഷ്യയുടെ മുകളിൽ നിയന്ത്രണങ്ങള്‍ ഒന്നും ഏർപ്പെടുത്തിയില്ല എന്ന് മാത്രല്ല കുറഞ്ഞ വിലയ്ക്ക് എണ്ണയും വാതകവും വാങ്ങി ലാഭം കൊയ്യുകയും ചെയ്തു. അതുപോലെ തന്നെ റഷ്യയ്ക്ക് ആവശ്യമുള്ള ഇറക്കുമതികൾ നടത്തിക്കൊടുക്കുവാനും അവര്‍ മടിച്ചില്ല. ഈ യുദ്ധത്തിൽ തങ്ങൾ റഷ്യയുടെ ഭാഗത്താണെന്ന് അടിവരയിട്ടു പറയുന്ന നയമാണ് ചൈന കൈക്കൊണ്ടത്. ദോഷം പറയരുതല്ലോ, കുറഞ്ഞ വിലയ്ക്ക് എണ്ണയും വാതകവും ഇന്ത്യയും വാങ്ങി. റഷ്യയുമായി നമുക്കുള്ള ദീർഘ കാലത്തെ സൈനിക സഹകരണം ഒറ്റയടിക്ക് മാറ്റുവാൻ ഇന്ത്യയ്ക്ക് കഴിയുകയില്ല എന്നതും നിർണായകമായ ഒരു വസ്തുതയാണ്.
∙ ട്രംപ് ജയിച്ചാൽ യുദ്ധം തീരുമോ?
850 ദിവസങ്ങൾ പിന്നിടുന്ന ഈ യുദ്ധത്തിന്റെ ഭാവി എന്തായിരിക്കും? യുക്രെയ്നിന്റെ നാറ്റോ അംഗത്വത്തെ കുറിച്ചുള്ള റഷ്യയുടെ ആവശ്യങ്ങൾ നാറ്റോയും യുഎസും അംഗീകരിക്കാൻ യാതൊരു സാധ്യതയും കാണുന്നില്ല. അതു പോലെ യുക്രെയ്ൻ ഈ യുദ്ധത്തിൽ തോറ്റു കീഴടങ്ങുന്ന സാഹചര്യവും നിലവിലില്ല. തന്റെ നിലപാടുകളിൽ ചിലതെങ്കിലും ലക്ഷ്യം കാണാതെ യുദ്ധം നിർത്തുവാൻ പുട്ടിനും കഴിയില്ല. ഇവർ രണ്ടു പേരും തങ്ങളുടെ സ്ഥാനങ്ങളിൽ നിന്നും മാറുവാനുള്ള സാധ്യതയും കുറവാണ്. ഇതെല്ലാം കൊണ്ട് യുദ്ധം വേഗം തീരുമെന്ന് ഇപ്പോഴത്തെ നിലയിൽ തോന്നുന്നില്ല. എന്നാൽ രണ്ടു സംഭവങ്ങൾ നോക്കുകയാണെങ്കിൽ ഈ സാഹചര്യം മാറാം.
വരുന്ന തിരഞ്ഞെടുപ്പിൽ യുഎസ് പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപ് മടങ്ങിവരാനുള്ള സാധ്യത ചെറുതല്ല. ട്രംപും പുട്ടിനും തമ്മിൽ അടുപ്പം ഉണ്ടെന്നൊരു കിംവദന്തി പണ്ടേയുള്ളതാണ്. ഇത് ശരിയല്ലെങ്കിൽ പോലും നാറ്റോ അംഗത്വമില്ലാത്ത ഒരു രാജ്യത്തിനു വേണ്ടി ആളും അർഥവും മുടക്കാൻ ട്രംപ് മടി കാണിച്ചേക്കാം. ഇതിനു മുൻപ് അഫ്ഗാനിസ്ഥാനിൽ ട്രംപ് ഇതേ നിലപാടെടുത്തതാണ്. ഈ ഭയം ഉള്ളത് കൊണ്ടാണ്. ജി7 ഉച്ചകോടിയിൽ യുഎസും യുക്രെയ്നും 10 വർഷത്തെ സുരക്ഷാ ഉടമ്പടി ഒപ്പു വച്ചത്. എന്നാലും താൻ ഒപ്പു വയ്ക്കാത്ത കരാറുകൾ തനിക്ക് ബാധകമല്ല എന്ന ട്രംപിന്റെ നിലപാട് പ്രസിദ്ധമാണ്. ഇതെല്ലാം കൊണ്ട് ട്രംപ് പ്രസിഡന്റായി മടങ്ങിവന്നാൽ അത് യുക്രെയ്നിനും നാറ്റോയ്ക്കും തിരിച്ചടി ആയേക്കാം. ഈ സാഹചര്യം ഉടലെടുത്താൽ യുദ്ധത്തിന് വേഗം വിരാമമുണ്ടാകാം.
രണ്ടാമത്തേത് ആണവ നിലയങ്ങളും ആണവായുധങ്ങളും സംബന്ധിച്ചുള്ളതാണ്. യുക്രെയ്നിലുള്ള, റഷ്യയുടെ നിയന്ത്രണത്തിലുള്ള സപൊറീഷ്യ ആണവനിലയത്തിന് എന്തെങ്കിലും അപകടം സംഭവിക്കുകയോ അതിൽ നിന്നും ഒരു ആണവ അപകടം ഉണ്ടാകുകയോ ചെയ്യുകയാണെങ്കിൽ മറ്റു രാജ്യങ്ങൾക്ക് ഈ യുദ്ധത്തിൽ നേരിട്ട് ഇടപെടുവാനുള്ള അവസരം ലഭിക്കും. ഇത് പോലെത്തന്നെ ഗത്യന്തരമില്ലാതെ പുട്ടിൻ ആണവായുധങ്ങൾ ഉപയോഗിക്കുവാൻ തുനിഞ്ഞാലും ഇതേ നടപടി ഉണ്ടാകും. അതുകൊണ്ട് ഈ രീതിയിലുള്ള സാഹചര്യം ഉണ്ടാകാതിരിക്കുവാൻ പുട്ടിനും ശ്രദ്ധിക്കുമെന്ന് കരുതാം.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ യുദ്ധം ഒരു വലിയ ധാർമിക സങ്കടം വരുത്തിവച്ചിരിക്കുന്നു. യുഎസുമായുള്ള പുതിയ സൗഹൃദം കളയുവാനും വയ്യ; റഷ്യയുമായുള്ള പഴയ അടുപ്പം ഉപേക്ഷിക്കുവാനും കഴിയില്ല. അതുകൊണ്ട് ഈ വിഷയത്തിൽ വിദേശകാര്യ വകുപ്പ് വളരെ ശ്രദ്ധയോടെയാണ് നീങ്ങുന്നത്. ഇത് നമ്മൾ സ്വിറ്റ്സർലൻഡിലെ ഉച്ചകോടിയിൽ കണ്ടു. ഉച്ചകോടിയിൽ പങ്കെടുക്കുവാനായി ഇന്ത്യ വിദേശകാര്യ വകുപ്പിലെ സെക്രട്ടറിയെ അയച്ചു; പക്ഷേ അദ്ദേഹം ഉച്ചകോടിയുടെ ഭാഗമായുള്ള പ്രസ്താവനയിൽ ഒപ്പു വച്ചില്ല. അങ്ങനെ അമേരിക്കയെയും റഷ്യയെയും പിണക്കാതെ ഈ കടമ്പയും ഇന്ത്യ കടന്നു!
(മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും രാജ്യാന്തര വിഷയങ്ങളുടെ നിരീക്ഷകനുമാണ്)