പൊലീസിൽനിന്നു സ്വയം വിരമിക്കുന്നവരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ. 2019 മുതൽ 2023 സെപ്റ്റംബർ 30 വരെ 169 പേർ അപേക്ഷിച്ചതിൽ 148 പേർ സ്വയം വിരമിക്കൽ (വിആർഎസ്) നേടിയെന്നു സംസ്ഥാന പൊലീസ് മേധാവിക്ക് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കൈമാറിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓഫിസർമാർ ഉൾപ്പെടെ 167 പേർ പുതുതായി വിരമിക്കൽ അപേക്ഷ നൽകിയിട്ടുണ്ട്. 2023ൽ സെപ്റ്റംബർവരെ മാത്രം 81 പേർ അപേക്ഷ നൽകി; 60 പേർ വിരമിച്ചു. കോഴിക്കോട് സിറ്റി, മലപ്പുറം, ഇടുക്കി, കോട്ടയം, എറണാകുളം സിറ്റി എന്നീ പൊലീസ് ജില്ലകളിലാണ് ഏറ്റവുമധികം ഉദ്യോഗസ്ഥർ സ്വയം വിരമിച്ചത്. തൃശൂർ സിറ്റി, തൃശൂർ റൂറൽ, തിരുവനന്തപുരം റൂറൽ, പത്തനംതിട്ട പൊലീസ് ജില്ലകളിലാണ് താരതമ്യേന കുറവ്. സ്വയം വിരമിച്ചവരിൽ നാലുപേർ 15 വർഷത്തിനു മുകളിൽ സർവീസ് ബാക്കിയുള്ളവരാണ്. 16 പേർ 10 വർഷത്തിൽ താഴെയും 128 പേർ 5 വർഷത്തിൽ താഴെയും സർവീസ് ബാക്കിയുള്ളവർ. ഇതിൽ മൂന്നു പേർ സ്ത്രീകളാണ്. വിആർഎസ് നേടിയ 148 പേരിൽ സിവിൽ പൊലീസ് ഓഫിസർമാർ 13 പേരും സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ 42 പേരും സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടർമാർ രണ്ടുപേരും എസ്ഐ– ഗ്രേഡ് എസ്ഐമാർ 47 പേരും എഎസ്ഐ– ഗ്രേഡ് എഎസ്ഐമാർ 44 പേരുമുണ്ട്. ഉന്നതപദവികളിലേക്കെത്തുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊലീസിൽനിന്നു സ്വയം വിരമിക്കുന്നവരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ. 2019 മുതൽ 2023 സെപ്റ്റംബർ 30 വരെ 169 പേർ അപേക്ഷിച്ചതിൽ 148 പേർ സ്വയം വിരമിക്കൽ (വിആർഎസ്) നേടിയെന്നു സംസ്ഥാന പൊലീസ് മേധാവിക്ക് ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കൈമാറിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓഫിസർമാർ ഉൾപ്പെടെ 167 പേർ പുതുതായി വിരമിക്കൽ അപേക്ഷ നൽകിയിട്ടുണ്ട്. 2023ൽ സെപ്റ്റംബർവരെ മാത്രം 81 പേർ അപേക്ഷ നൽകി; 60 പേർ വിരമിച്ചു. കോഴിക്കോട് സിറ്റി, മലപ്പുറം, ഇടുക്കി, കോട്ടയം, എറണാകുളം സിറ്റി എന്നീ പൊലീസ് ജില്ലകളിലാണ് ഏറ്റവുമധികം ഉദ്യോഗസ്ഥർ സ്വയം വിരമിച്ചത്. തൃശൂർ സിറ്റി, തൃശൂർ റൂറൽ, തിരുവനന്തപുരം റൂറൽ, പത്തനംതിട്ട പൊലീസ് ജില്ലകളിലാണ് താരതമ്യേന കുറവ്. 

∙ ബാക്കിവച്ചുപോകുന്ന ജോലിവർഷങ്ങൾ

ADVERTISEMENT

സ്വയം വിരമിച്ചവരിൽ നാലുപേർ 15 വർഷത്തിനു മുകളിൽ സർവീസ് ബാക്കിയുള്ളവരാണ്. 16 പേർ 10 വർഷത്തിൽ താഴെയും  128 പേർ 5 വർഷത്തിൽ താഴെയും സർവീസ് ബാക്കിയുള്ളവർ. ഇതിൽ മൂന്നു പേർ സ്ത്രീകളാണ്. വിആർഎസ് നേടിയ 148 പേരിൽ സിവിൽ പൊലീസ് ഓഫിസർമാർ 13 പേരും സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ 42 പേരും സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടർമാർ രണ്ടുപേരും എസ്ഐ– ഗ്രേഡ് എസ്ഐമാർ 47 പേരും എഎസ്ഐ– ഗ്രേഡ് എഎസ്ഐമാർ 44 പേരുമുണ്ട്. ഉന്നതപദവികളിലേക്കെത്തുമ്പോൾ സ്വയം വിരമിക്കൽ ഇല്ലെന്നുതന്നെ പറയാം. 

തൃശൂർ പൊലീസ് അക്കാദമിയിൽ എസ്ഐമാരുടെ ട്രെയ്നിങ് ബാച്ചിൽനിന്ന് 20 പേരാണു ജോലി ഉപേക്ഷിച്ചുപോയത്.  

∙ നിയമസഭയിലും രക്ഷയില്ല

ഡപ്യൂട്ടേഷനിൽ വാച്ച് ആൻഡ് വാർഡ് ആയി ജോലി ചെയ്യുന്ന നിയമസഭയിലും രക്ഷയില്ലെന്നു പൊലീസുകാർ. മേലുദ്യോഗസ്ഥന്റെ പീഡനത്തിനെതിരെ ഒരു സംഘം വാച്ച് ആൻഡ് വാർഡുമാർ എഴുതി നൽകിയ പരാതി ഇങ്ങനെ: ഏറ്റവും പ്രായം കൂടിയ പൊലീസുകാരന് ആരോഗ്യപ്രശ്നമുള്ളതിനാൽ സിസിടിവി വിഭാഗത്തിലാണു ജോലി കൊടുത്തിരുന്നത്. മകളുടെ ആവശ്യത്തിന് അവധി ചോദിച്ചപ്പോൾ പുതിയ മേലുദ്യോഗസ്ഥൻ നിരസിച്ചു. അത്യാവശ്യമായതിനാൽ ഈ ഉദ്യോഗസ്ഥനു മുകളിലുള്ളവരെ സമീപിച്ച് അവധി നേടി. ഇതിന്റെ വൈരാഗ്യത്തിന് ഓഫിസിൽ വിളിച്ചുവരുത്തി ശകാരിക്കുകയും നിയമസഭയുടെ പ്രധാന ഗേറ്റിലേക്കു ഡ്യൂട്ടി മാറ്റുകയും ചെയ്തു. ഡ്യൂട്ടിക്കിടെ രക്തസമ്മർദം കൂടി തളർന്നു വീണു. 

∙ നേതാവിനു മുഷിഞ്ഞാൽ നടപടി

ADVERTISEMENT

ഇടതുഭരണത്തിൽ സ്റ്റേഷനുകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നു പൊലീസുകാർ ആക്ഷേപിക്കുന്നു. കൊല്ലം ജില്ലയിലെ രണ്ടു പൊലീസുദ്യോഗസ്ഥർ നടപടി നേരിട്ടതു കൃത്യമായി ജോലി ചെയ്തതിന്റെ പേരിലാണ്. അറസ്റ്റ് ചെയ്തു ലോക്കപ്പിലിട്ട പ്രതിയെ ഇറക്കിവിടണമെന്നാവശ്യപ്പെട്ട് എത്തിയ പ്രാദേശിക നേതാവ് കാര്യം നടക്കാതായപ്പോൾ ഉന്നതർക്കു പരാതി നൽകി. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ സ്റ്റേഷനിലെ ക്യാമറ പരിശോധിച്ച്, പൊലീസുകാർ കുറ്റക്കാരല്ലെന്നു റിപ്പോർട്ട് നൽകി. പക്ഷേ, രാഷ്ട്രീയ സമ്മർദം മൂലം ഈ റിപ്പോർട്ട് മടക്കിയ മേലുദ്യോഗസ്ഥൻ, റിപ്പോർട്ട് മാറ്റിയെഴുതാൻ ആവശ്യപ്പെട്ടു. രണ്ടു പൊലീസുകാർക്കുമെതിരെ നടപടിയെടുത്തു. 

ചെറിയ പരാതികളിൽപോലും ശിക്ഷാനടപടി നേരിടേണ്ടിവരുന്നതിന്റെ മാനസിക സമ്മർദം സാധാരണ പൊലീസുകാർ അനുഭവിക്കുന്നുണ്ട്. പണിഷ്മെന്റ് റജിസ്റ്റർ തുറക്കും. അന്വേഷണം മാസങ്ങളോളം നീളും. ഓഫിസുകൾ കയറിയിറങ്ങി മാനസികമായി തകർന്നുപോകും. 

∙ സാമ്പത്തികപ്രശ്നം അലട്ടുന്നവരേറെ

പൊലീസിൽ ഈയിടെ നടന്ന അഞ്ച് ആത്മഹത്യകളുടെ കാരണം സാമ്പത്തിക പ്രശ്നമാണ്. സാമ്പത്തിക അച്ചടക്കമില്ലായ്മ പൊലീസുകാർക്കിടയിൽ വർധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതു പലരെയും അഴിമതിക്കു പ്രേരിപ്പിക്കുന്നു. പൊലീസ് സഹകരണസംഘങ്ങളിൽനിന്നു പല ആവശ്യങ്ങൾക്കു വായ്പ വാങ്ങും. സംഘത്തിന്റെ കുടിശിക മാസംതോറും പിടിച്ചെടുത്ത ശേഷമുള്ള ശമ്പളമേ ലഭിക്കൂ. സംഘത്തിൽനിന്നു വായ്പ ലഭിക്കാതെ വരുമ്പോൾ ബാങ്കുകളെയും സ്വകാര്യ സ്ഥാപനങ്ങളെയും ആശ്രയിക്കും. വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ഒട്ടേറെ പൊലീസുകാർ നടപടി നേരിടുന്നു. പൊലീസുകാർക്കു സാമ്പത്തിക വിദ്യാഭ്യാസവും ഉപദേശവും നൽകാൻ ചില ജില്ലകളിൽ പദ്ധതികൾ നടപ്പാക്കിയെങ്കിലും കാര്യക്ഷമമായി മുന്നോട്ടുപോയില്ല.

അസോസിയേഷന്റെ ഇടപെടലിലൂടെ ഡ്യൂട്ടിയിൽ ക്രമീകരണം വരുത്തി പ്രശ്നം പരിഹരിച്ചു. ഒഴിവായത് ഒരു ദുരന്തവാർത്തയാണെന്നു പൊലീസുകാർതന്നെ പറയുന്നു. 

ADVERTISEMENT

∙ പ്രാകൃതം ഈ ‘സിക് പാസ്പോർട്ട്’ 

മറ്റു ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ ജോലിചെയ്യുന്നവർ സ്വന്തം നാട്ടിലെത്തുമ്പോൾ രോഗം വന്നാൽ ഇപ്പോഴും ‘സിക് പാസ്പോർട്ട്’ എന്ന ക്രൂരവും പ്രാകൃതവുമായ നടപടിക്രമത്തിലൂടെ വേണം അവധിയെടുക്കാൻ. രോഗം എത്ര കടുത്തതായാലും വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തണം. എസ്എച്ച്ഒയ്ക്കു മുന്നിൽ അപേക്ഷ എഴുതിക്കൊടുക്കണം. ‘ഇതൊക്കെ തട്ടിപ്പല്ലേടോ? വല്ല എമർജൻസി ഡ്യൂട്ടിയും ഒഴിവാക്കാനുള്ള തന്ത്രമാണോ?’ തുടങ്ങിയ കമന്റുകൾ കേൾക്കേണ്ടി വരും. ഇതൊക്കെ സഹിച്ച് ‘സിക് പാസ്പോർട്ട്’ എന്ന രേഖ സംഘടിപ്പിച്ച് അടുത്ത സർക്കാർ ആശുപത്രിയിൽ പോകണം. അസി. സർജൻ റാങ്കിൽ കുറയാത്ത ഡോക്ടറെ കണ്ട് രോഗമുണ്ടെന്നു സാക്ഷ്യപ്പെടുത്തി സിക് പാസ്പോർട്ടിൽ ഒപ്പിട്ടുവാങ്ങണം. 

പതിറ്റാണ്ടുകൾ മുൻപു വയർലെസ് ആശയവിനിമയം മാത്രം സാധ്യമായിരുന്ന കാലത്തെ സംവിധാനമാണു സിക് പാസ്പോർട്ട്. പൊലീസ് ഹൈടെക് ആയിട്ടും സിക് പാസ്പോർട്ട് അങ്ങനെതന്നെ തുടരുന്നു. ബ്രിട്ടിഷുകാർ തുടങ്ങിവച്ച വെള്ളിയാഴ്ച പരേഡ് ഇന്നും തുടരുന്നുണ്ട്. അന്നു രാവിലെ ഏഴിനു സ്റ്റേഷനിലെത്തണം. ഇൻസ്പെക്‌ഷൻ എന്ന പേരിൽ വേട്ടയാടൽ, സമൂഹമാധ്യമങ്ങളിൽപോലും അഭിപ്രായം പറയാനാവാത്ത കൂച്ചുവിലങ്ങ് അങ്ങനെ പലതും നേരിടേണ്ടി വരുന്നു.

∙ സാട്ട: പരസ്യമായി ‘അടിക്കാനുള്ള’ ചാട്ട

തലേദിവസത്തെ കേസുകളുടെ വിവരങ്ങൾ രാവിലെ ജില്ലാ പൊലീസ് മേധാവിയെ വയർലെസ് വഴി അറിയിക്കുന്നൊരു ചടങ്ങുണ്ട്: സാട്ട (സിറ്റുവേഷൻ അനലൈസിങ് ടൈംബൗണ്ട് ആക്‌ഷൻ). സഹപ്രവർത്തകർ കേൾക്കെ, മേധാവികൾക്കു പരസ്യമായി ചീത്തവിളിക്കാനുള്ള ചടങ്ങാണിത്. കേസ് എണ്ണം കുറഞ്ഞുപോയാൽ സ്റ്റേഷൻ ഓഫിസർമാർക്കു പരസ്യമായ അവഹേളനം. അതൊഴിവാക്കാൻ, ഓരോ ദിവസവും നിശ്ചയിച്ച കേസുകളുടെ ക്വോട്ട തികയ്ക്കാൻ അവർ മറ്റു പൊലീസുകാർക്കു നിർദേശം നൽകും.  കേസിന്റെ എണ്ണം തികയ്ക്കാൻ  ഏതെങ്കിലും കേസിൽ മുൻപു പിടികൂടിയവരെത്തന്നെ വീണ്ടും പിടിക്കുന്ന പതിവുണ്ട്. മിക്ക ദിവസവും വൈകുന്നേരമാകുമ്പോൾ കേസ് തികയാത്തതിന്റെ വെപ്രാളം പൊലീസ് സ്റ്റേഷനുകളിൽ പതിവ്. 

∙ ട്രാൻസ്ഫർ നിയന്ത്രിച്ച്  ഭരണാനുകൂലികൾ

ഭരണാനുകൂല പൊലീസ് സംഘടനയിൽ അംഗത്വമെടുത്തില്ലെങ്കിൽ ദൂരസ്ഥലത്തേക്കു മാറ്റമടക്കമുള്ള ശിക്ഷാനടപടിയുണ്ടാകും. മൂന്നുവർഷം കഴിഞ്ഞാൽ ക്ലാർക്കുമാർ സെക്‌ഷൻ മാറണമെന്നിരിക്കെ എൻജിഒ യൂണിയൻ നേതാവ് എട്ടു വർഷമായി കാസർകോട് ജില്ലാ പൊലീസ് ആസ്ഥാനത്ത് എസ്റ്റാബ്ലിഷ്മെന്റ് സെക്‌ഷനിലിരുന്നു പൊലീസുകാരുടെ സ്ഥലംമാറ്റം നിയന്ത്രിക്കുന്നു. ഭരണാനുകൂല പൊലീസുകാരിൽ പലരും സ്പെഷൽ യൂണിറ്റുകളിലിരുന്നു സുഖിക്കും. സംസ്ഥാന ഇന്റലിജൻസ് ബ്യൂറോയിൽ തുടർച്ചയായി ഒൻപതുവർഷമായി ജോലി ചെയ്യുന്ന പൊലീസുകാരുണ്ട്.

പലചരക്ക് സാധനങ്ങളും തലയിലേറ്റി നടന്നുനീങ്ങുന്ന വയോധികയെ മാസ്ക് ധരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ. കോവിഡ് ലോക്‌ഡൗൺ കാലത്തെ കാഴ്ച. (ഫയൽ ചിത്രം: മനോരമ)

∙ ‘വിവേചന’ അധികാരം

ഗ്രേഡ് എസ്ഐമാരോടു വിവേചനം കാട്ടുന്നത് അധികാരം പോലെ കൊണ്ടുനടക്കുന്ന ഉദ്യോഗസ്ഥരുമുണ്ട് സേനയിൽ. മലപ്പുറം ജില്ലയിൽ വിആർഎസെടുത്ത ഗ്രേഡ് എസ്ഐമാരിലൊരാൾ പറഞ്ഞ അനുഭവം ഇങ്ങനെ: ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ പട്രോളിങ്ങിനു മൂന്നു വാഹനങ്ങളുണ്ട്. ഒന്ന് എല്ലാ സൗകര്യങ്ങളുമുള്ള പുത്തൻ വാഹനം. മറ്റു രണ്ടും പഴയത്. എസ്ഐ അവധിയെടുക്കുന്ന ദിവസം ഗ്രേഡ് എസ്ഐമാർ പുതിയ വാഹനം ഉപയോഗിക്കാതിരിക്കാൻ ഡയറക്ട് എസ്ഐ ഡ്രൈവർക്കും അവധി നൽകും. വേണമെങ്കിൽ വാശിപിടിച്ച് പുതിയ വാഹനം ഉപയോഗിക്കാം. ‘പക്ഷേ, പിന്നെ അതു പരാതിയാകും, അന്വേഷണമാകും. ഒടുവിൽ കുറ്റമെല്ലാം നമ്മുടെ തലയിലാകും’

വാഹനം ഉപയോഗിക്കുന്നിടത്തു മാത്രമല്ല, പൊലീസുകാർ കൂടുന്നിടത്തുമെല്ലാം ഈ വിവേചനമുണ്ട്. രാത്രി പട്രോളിങ്, അപകടകരമായ സാഹചര്യങ്ങളിൽ കുറ്റവാളികളെ പിടിക്കൽ ഇവയ്ക്കൊക്കെ ഗ്രേഡ് എസ്ഐമാരെ തള്ളിവിടും. ജോലി സമ്മർദത്തിനൊപ്പം ഇതും കൂടിയാകുമ്പോഴാണു പലരും ജോലി മതിയാക്കുന്നത്.

റിപ്പോർട്ടുകൾ: ജയചന്ദ്രൻ ഇലങ്കത്ത്, രമേഷ് എഴുത്തച്ഛൻ, ടി.അജീഷ്, നഹാസ് മുഹമ്മദ്, ജോജി സൈമൺ, ഫിറോസ് അലി, വി.മിത്രൻ, എസ്. അഖിൽ. സങ്കലനം: സന്തോഷ് ജോൺ തൂവൽ

English Summary:

Kerala Police Under Pressure: The Hidden Mental Health Crisis Among Kerala Policemen. Stress Information Report part 2