ശ്രീലങ്കയുടെ തന്ത്രപ്രധാന തുറമുഖമായ കൊളംബോയില്‍ ഏകദേശം 6000 കോടി രൂപ നിക്ഷപത്തോടെ രാജ്യാന്തര കണ്ടെയ്നര്‍ നിര്‍മിക്കുകയാണ് ശതകോടീശ്വരന്‍ ഗൗതം അദാനിയുടെ കീഴിലുള്ള അദാനി പോര്‍ട്സ്. ഗ്രൂപ്പിലെ മറ്റൊരു കമ്പനിയായ അദാനി എനര്‍ജി സൊല്യൂഷന്‍സ് ഈ ടെര്‍മിനലിന് സമീപം കാറ്റാടിപ്പാടവും സ്ഥാപിക്കാനൊരുങ്ങുന്നു; ശ്രീലങ്കയ്ക്ക് അടുത്ത 20 കൊല്ലത്തേയ്ക്ക് വൈദ്യുതി ഉൽപാദിപ്പിച്ച് നല്‍കുകയാണ് ലക്ഷ്യം. ഫിലിപ്പീന്‍സില്‍ ദക്ഷിണ ചൈന കടലിനോട് ചേര്‍ന്ന് ആഴക്കടല്‍ തുറമുഖം നിര്‍മിക്കാനുള്ള ചര്‍ച്ചകളും അദാനി പോര്‍ട്സ് നടത്തുന്നു. ഭൂട്ടാനില്‍ 570 മെഗാവാട്ടിന്‍റെ ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദന പ്ലാന്‍റ് സ്ഥാപിക്കാന്‍ കരാറായി. ബംഗ്ലദേശിലും പദ്ധതികളുണ്ട്. ഒടുവിലിതാ, ടാന്‍സാനിയിലെ കണ്ടെയ്നര്‍ ടെര്‍മിനല്‍ ഏറ്റെടുത്ത് ആഫ്രിക്കയിലേയ്ക്കും അദാനി ഗ്രൂപ്പ് ചുവടുവച്ചിരിക്കുന്നു. എന്തുകൊണ്ടാണ് അദാനി ഗ്രൂപ്പ് വിദേശത്തേയ്ക്കും നിക്ഷേപവലയെറിയുന്നത്? ഇതിന് പിന്നില്‍ കേവലം ബിസിനസ് താല്‍പര്യം മാത്രമാണോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോയിലെ വെസ്റ്റ് കണ്ടെയ്‌നർ ടെർമിനൽ പ്രോജക്ട്. (Photo: X/gautam_adani)

∙ നിക്ഷേപത്തിന്‍റെ ഉള്ളറകള്‍

ADVERTISEMENT

ഓസ്ട്രേലിയയിലെ ക്വീന്‍സ്‍ലന്‍ഡില്‍ വമ്പന്‍ കല്‍ക്കരി ഖനി, ഇസ്രയേലിലെ തന്ത്രപ്രധാനമായ ഹാഫിയ തുറമുഖം, യുഎഇയില്‍ അബുദബി തുറമുഖത്ത് സംയുക്ത സംരംഭം, അസര്‍ബൈജാനില്‍ പെട്രോകെമിക്കല്‍ പദ്ധതി തുടങ്ങിയവ അദാനി ഗ്രൂപ്പിന്‍റെ വിദേശ നിക്ഷേപ സംരംഭങ്ങളാണ്. ശ്രീലങ്ക, ഭൂട്ടാന്‍, ദക്ഷിണ ചൈന കടല്‍, ആഫ്രിക്ക, ബംഗ്ലദേശ് എന്നിവിടങ്ങളിലേയ്ക്കും അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തുമ്പോൾ അത് കേവലം ഗ്രൂപ്പിന് മാത്രമല്ല കരുത്താവുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ വായ്പാക്കെണിയില്‍പ്പെട്ട് പൊറുതിമുട്ടിയപ്പോഴാണ് ശ്രീലങ്ക ഇന്ത്യയുടെ വാതിലില്‍ മുട്ടിയത്. വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെ, ഹംബന്‍തോട്ട തുറമുഖം ശ്രീലങ്കയില്‍ നിന്ന് ചൈന പിടിച്ചെടുക്കുകയും ചെയ്തു. 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിനാണ് ഇതെങ്കിലും ഫലത്തില്‍ തുറമുഖ നിയന്ത്രണം പൂര്‍ണമായും ചൈനയുടെ കൈയിലാണ്.

ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കൊപ്പം ഗൗതം അദാനി. (Photo: X/gautam_adani)

ഈ പശ്ചാത്തലത്തിലാണ്, അദാനി ഗ്രൂപ്പ് കൊളംബോയില്‍ പുതിയ രാജ്യാന്തര ടെര്‍മിനല്‍ സജ്ജമാക്കുന്നത്. ഇതുവഴി ചൈനയുടെ അപ്രമാദിത്വത്തിന് കടിഞ്ഞാണിടാനാകുമെന്ന് കരുതുന്നത് ലങ്കന്‍ ഭരണകൂടം മാത്രമല്ല, ഇന്ത്യൻ സര്‍ക്കാരുമാണ്. ദക്ഷിണ ചൈന കടലില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയോട് ചെറുത്തുനില്‍ക്കുക കൂടിയാണ് ഫിലിപ്പീന്‍സിലേയ്ക്കുള്ള അദാനിയുടെ ചുവടുവയ്പ്പിലൂടെയും സാധ്യമാകുന്നത്. ഹിമാലയന്‍ രാഷ്ട്രമായ ഭൂട്ടാനിലേക്കുള്ള അദാനിയുടെ പ്രവേശനവും ഇന്ത്യയ്ക്ക് നല്‍കുക ഈ മേഖലയില്‍ നിര്‍ണായക സ്വാധീനമായിരിക്കും.

ഭൂട്ടാൻ രാജാവ് ജിഗ്‍മെ ഖെസർ നംഗ്യേൽ വാങ്ചുക്കിനൊപ്പം ഗൗതം അദാനി. (Photo: X/gautam_adani)
ADVERTISEMENT

ശ്രീലങ്കയോടെന്ന പോലെ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളിലും ചൈന വായ്പകള്‍ വാരിയെറിഞ്ഞിട്ടുണ്ട്. ടാന്‍സാനിയയിലെ സുപ്രധാന തുറമുഖ ടെര്‍മിനലുകളിലൊന്ന് ഏറ്റെടുത്ത് അദാനി ആഫ്രിക്കയിലേയ്ക്ക് കടക്കുമ്പോൾ അത് ഇന്ത്യയുടെ സ്വാധീനം മേഖലയില്‍ കൊണ്ടുവരാനും വഴിതുറക്കും. അടുത്ത 3-5 വര്‍ഷത്തിനകം രാജ്യാന്തര തലത്തില്‍ തുറമുഖ പദ്ധതികള്‍ വികസിപ്പിക്കാന്‍ 300 കോടി ഡോളറിന്‍റെ (ഏകദേശം 25,000 കോടി രൂപ) പദ്ധതികളാണ് അദാനി ഗ്രൂപ്പ് ആസൂത്രണം ചെയ്യുന്നതെന്നത് ഇതോടൊപ്പം കൂട്ടിവായിക്കാം. പുറമേ, ഹരിതോര്‍ജ മേഖലയിലെ വികസനത്തിന് 15,000 കോടി ഡോളറിന്‍റെ (ഏകദേശം 12.5 ലക്ഷം കോടി രൂപ) വികസന പദ്ധതികളും ഗ്രൂപ്പ് ആലോചിക്കുന്നുണ്ട്.

മുന്ദ്രയിലെ അദാനിയുടെ ഉടമസ്ഥതയിലുള്ള തുറമുഖം (Photo by Punit PARANJPE / AFP)

∙ വളരുന്ന ബിസിനസ് സാമ്രാജ്യം

ADVERTISEMENT

പ്രധാനമന്ത്രിപദത്തില്‍ നരേന്ദ്ര മോദി ആദ്യം ചുവടുവച്ച 2014 മുതലാണ് അദാനി ഗ്രൂപ്പിനെയും ഗൗതം അദാനി എന്ന വ്യവസായിയേയും കുറിച്ച് ലോകം കൂടുതല്‍ അറിഞ്ഞു തുടങ്ങിയത്. കല്‍ക്കരി ഖനനത്തില്‍ ശ്രദ്ധയൂന്നിയിരുന്ന അദാനി ഗ്രൂപ്പ് പിന്നീട് അടിസ്ഥാന സൗകര്യം, ഗതാഗതം, ലോജിസ്റ്റിക്സ്, തുറമുഖം, വിമാനത്താവളം, ഹരിതോര്‍ജം, പ്രതിരോധം, എഫ്എംസിജി (Fast-Moving Consumer Goods products) തുടങ്ങിയ സുപ്രധാന മേഖലകളിലേയ്ക്കും കടന്നെത്തി. ഇന്ത്യയിലെ ഏക സ്വകാര്യ മേജര്‍ തുറമുഖവും ഏറ്റവും വലിയ കണ്ടെയ്നര്‍ ടെര്‍മിനലുമായ ഗുജറാത്തിലെ മുന്ദ്ര അദാനിയുടെ നിയന്ത്രണത്തിലാണ്.

തിരുവനന്തപുരം വിഴിഞ്ഞത്ത് അദാനിയുടെ നിയന്ത്രണത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മേജര്‍ തുറമുഖം സജ്ജമാകുന്നുണ്ട്. തിരുവനന്തപുരവും മുംബൈയും ജയ്പൂരും അടക്കം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളുടെ നിയന്ത്രണവും ഇപ്പോൾ അദാനിക്കാണ്. അദാനി എന്‍റര്‍പ്രൈസസ് എന്ന മുഖ്യ കമ്പനിയും അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എനര്‍ജി സൊല്യൂഷന്‍സ് തുടങ്ങിയ ഉപകമ്പനികളുമാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ളത്.

അദാനി റിയൽറ്റിയുടെ പരസ്യ ബോർഡിനു സമീപത്തുകൂടി പോകുന്നവർ (File Photo by INDRANIL MUKHERJEE / AFP)

∙ തിരിച്ചടികളും ഉയിര്‍ത്തെഴുന്നേല്‍പ്പും

2023ന്റെ തുടക്കത്തില്‍ അമേരിക്കന്‍ കമ്പനി ഹിന്‍ഡന്‍ബര്‍ഗ് തൊടുത്തുവിട്ട ആരോപണശരങ്ങള്‍ അദാനി ഗ്രൂപ്പിന്‍റെ വിപണിമൂല്യത്തിലും ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തിയിലും വന്‍ വീഴ്ചയ്ക്ക് വഴിവച്ചിരുന്നു. (വിപണിയും ഓഹരികളും ഇടിയുമെന്ന് പ്രതീക്ഷിച്ച് ഓഹരികള്‍ കൈവശമില്ലാതെ വിറ്റതിനു ശേഷം വില കുറയുമ്പോള്‍ തിരിച്ചു വാങ്ങി ലാഭമുണ്ടാക്കുന്ന ഷോർട്ട് സെല്ലർ വിഭാഗത്തിലെ അറിയപ്പെടുന്ന കമ്പനിയാണ് ഹിന്‍ഡന്‍ബർഗ്). ഏതാണ്ട് 15,000 കോടി ഡോളറാണ് (12.5 ലക്ഷം കോടിയോളം രൂപ) അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തില്‍നിന്ന് അന്ന് കൊഴിഞ്ഞത്. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനെന്ന നേട്ടം ഗൗതം അദാനിയെ തൽക്കാലത്തേയ്‌ക്കെങ്കിലും വിട്ടൊഴിയുകയും ചെയ്തു. ഓഹരിവില കൃത്രിമമായി പെരുപ്പിച്ച് അദാനി ഗ്രൂപ്പ് നേട്ടമുണ്ടാക്കിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റെ മുഖ്യ ആരോപണം. പിന്നീട് പക്ഷേ, പടിപടിയായി വീഴ്ചകളില്‍ നിന്ന് അദാനി ഗ്രൂപ്പ് കമ്പനികള്‍ ഉയിര്‍ത്തെഴുന്നേറ്റു.

ഗൗതം അദാനി. (PTI Photo)

വിപണിമൂല്യത്തിലെ നഷ്ടമെല്ലാം ഇതിനകം ഗ്രൂപ്പ് തിരികെപ്പിടിച്ചിട്ടുണ്ട്. ഹിന്‍ഡന്‍ബർഗ് പ്രതിസന്ധിക്ക് മുൻപ് 19 ലക്ഷം കോടിയോളം രൂപയായിരുന്നു അദാനി ഗ്രൂപ്പിലെ 10 ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം. 2024 ജൂണിന്റെ തുടക്കത്തില്‍ അത് 20 ലക്ഷം കോടി രൂപയിലേയ്ക്ക് തിരിച്ചെത്തിയിരുന്നു. ബ്ലൂംബര്‍ഗിന്‍റെ ആഗോള ശതകോടീശ്വര പട്ടികയില്‍ 10,000 കോടി ഡോളര്‍ ക്ലബിലും ആദ്യ 20 പേരുടെ പട്ടികയിലും അംഗമായിരുന്ന ഗൗതം അദാനിക്ക് ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങൾക്ക് പിന്നാലെ ഈ നേട്ടങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

*2024 ജൂൺ 27ലെ കണക്ക് / Manorama Online Creative

2024 ജൂൺ 27ലെ കണക്കു പ്രകാരം, ബ്ലൂംബര്‍ഗ് ആഗോള റിയല്‍ടൈം ശതകോടീശ്വര പട്ടികയില്‍ 10,400 കോടി ഡോളര്‍ (8.6 ലക്ഷം കോടി രൂപ) ആസ്തിയുമായി 14-ാം സ്ഥാനത്ത് അദാനിയുണ്ട്. 11,500 കോടി ഡോളറുമായി (9.60 ലക്ഷം കോടി രൂപ) മുകേഷ് അംബാനി 13-ാം സ്ഥാനത്താണ്.

English Summary:

Modinomics in Action: How Adani Group is Expanding India's Global Reach