‘ടിപിക്ക് അറിയാമായിരുന്നു ആ വെട്ട് വരുന്നുണ്ടെന്ന്: അന്ന് ബൈക്കിൽ കയറ്റിയില്ല, പിന്നീട് അറിഞ്ഞത് ഞെട്ടിച്ചു’
‘ആയിരം കയ്യുകൾ വാരിയെറിയുന്ന, ചെന്നിണപ്പൂവുകൾ നെഞ്ചേറ്റുവാങ്ങുമ്പോൾ, നമ്മുടെ ടിപി ഉണരാതിരിക്കില്ല...’ ഇന്നും മുഴങ്ങുകയാണ് ഈ ആരവം ഒഞ്ചിയത്ത്. 2024 മേയ് 4ന് ഒഞ്ചിയം ഉണർന്നത് മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ്, നൊമ്പരപ്പെടുത്തുന്ന ടിപിയുടെ ഓർമകളിലേക്കാണ്. പല നാട്ടുവഴികളിലൂടെയായി ആൾക്കൂട്ടത്തിന്റെ യാത്ര ആറുമണിയോടെ ആരംഭിച്ചു. പല കോണുകളിലുമുള്ള ടി.പി. ചന്ദ്രശേഖരന്റെ സ്‌മൃതി മണ്ഡപങ്ങളിൽ പൂക്കളർപ്പിച്ചും, കൊടിയുയർത്തിയും ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കിയും ജനം പലവഴി പിരിഞ്ഞു നടന്നു. വീടുകൾക്കു മുൻപിലൂടെ ജാഥ കടന്നതോടെ വീട്ടുകാർ അവർക്കൊപ്പം ചേർന്നു. ആ ജാഥകൾ എത്തിച്ചേർന്നത്, ജീവിച്ചിരിക്കെ ചന്ദ്രശേഖരന് ഒരു ദിനം പോലും കയറിക്കിടന്നുറങ്ങാനാവാതെപോയ, അദ്ദേഹം നിർമിച്ച പുതിയ വീടിന്റെ പടിക്കലാണ്. അവിടെ അവരെ സ്വീകരിക്കാൻ ടിപിയില്ല. അതേ സമയം ടിപിയുടെ ഓർമകൾ അവരെ സ്വീകരിച്ചു. ആ ഓർമകൾ ഇന്നും അവരെ നയിക്കുന്നു. അപ്പോഴും വലിയൊരു ചോദ്യം ബാക്കിയാണ്. മറ്റൊരു വിഭാഗത്തെ ടിപിയുടെ ഓർമകൾ ഇന്നും വേട്ടയാടുകയാണോ? ടിപി കൊലക്കേസിലെ പ്രതികളെ ജയിലിൽ നിന്നു മോചിപ്പിക്കാനുള്ള ശ്രമം ഇടതു സർക്കാരിന്റെ നേതൃത്വത്തിൽ പലവഴിക്ക് ഇന്നും നടക്കുന്നു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കേ പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം പോലും നടന്നു. ശിക്ഷാഇളവ് നൽകാനുള്ള നീക്കത്തിനെതിരെ കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ടിപി എന്ന വാക്കു പോലും സിപിഎം ഭയക്കുന്നത് എന്തുകൊണ്ടായിരിക്കും?

‘ആയിരം കയ്യുകൾ വാരിയെറിയുന്ന,
ചെന്നിണപ്പൂവുകൾ നെഞ്ചേറ്റുവാങ്ങുമ്പോൾ,
നമ്മുടെ ടിപി ഉണരാതിരിക്കില്ല...’
ഇന്നും മുഴങ്ങുകയാണ് ഈ ആരവം ഒഞ്ചിയത്ത്. 2024 മേയ് 4ന് ഒഞ്ചിയം ഉണർന്നത് മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെയാണ്, നൊമ്പരപ്പെടുത്തുന്ന ടിപിയുടെ ഓർമകളിലേക്കാണ്. പല നാട്ടുവഴികളിലൂടെയായി ആൾക്കൂട്ടത്തിന്റെ യാത്ര ആറുമണിയോടെ ആരംഭിച്ചു. പല കോണുകളിലുമുള്ള ടി.പി. ചന്ദ്രശേഖരന്റെ സ്‌മൃതി മണ്ഡപങ്ങളിൽ പൂക്കളർപ്പിച്ചും, കൊടിയുയർത്തിയും ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കിയും ജനം പലവഴി പിരിഞ്ഞു നടന്നു. വീടുകൾക്കു മുൻപിലൂടെ ജാഥ കടന്നതോടെ വീട്ടുകാർ അവർക്കൊപ്പം ചേർന്നു. ആ ജാഥകൾ എത്തിച്ചേർന്നത്, ജീവിച്ചിരിക്കെ ചന്ദ്രശേഖരന് ഒരു ദിനം പോലും കയറിക്കിടന്നുറങ്ങാനാവാതെപോയ, അദ്ദേഹം നിർമിച്ച പുതിയ വീടിന്റെ പടിക്കലാണ്. അവിടെ അവരെ സ്വീകരിക്കാൻ ടിപിയില്ല. അതേ സമയം ടിപിയുടെ ഓർമകൾ അവരെ സ്വീകരിച്ചു. ആ ഓർമകൾ ഇന്നും അവരെ നയിക്കുന്നു.
അപ്പോഴും വലിയൊരു ചോദ്യം ബാക്കിയാണ്. മറ്റൊരു വിഭാഗത്തെ ടിപിയുടെ ഓർമകൾ ഇന്നും വേട്ടയാടുകയാണോ? ടിപി കൊലക്കേസിലെ പ്രതികളെ ജയിലിൽ നിന്നു മോചിപ്പിക്കാനുള്ള ശ്രമം ഇടതു സർക്കാരിന്റെ നേതൃത്വത്തിൽ പലവഴിക്ക് ഇന്നും നടക്കുന്നു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കേ പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം പോലും നടന്നു. ശിക്ഷാഇളവ് നൽകാനുള്ള നീക്കത്തിനെതിരെ കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ടിപി എന്ന വാക്കു പോലും സിപിഎം ഭയക്കുന്നത് എന്തുകൊണ്ടായിരിക്കും? ടിപിയെ മാത്രമല്ല ടിപി കേസിലെ പ്രതികളെയും സിപിഎം ഭയക്കുന്നുണ്ടോ? 12 വർഷം കഴിഞ്ഞിട്ടും എങ്ങനെയാണ് സിപിഎം നേതാക്കളുടെ ഓർമകളിൽ പോലും പേടിസ്വപ്നമായി ടിപി മാറുന്നത്? അതിനു കാരണമുണ്ട്. ടിപി ജീവിച്ച ഒഞ്ചിയത്തു ചെന്നാൽ ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിക്കും. ടിപി വെട്ടേറ്റു കൊല്ലപ്പെട്ട, അദ്ദേഹത്തിന്റെ സ്മൃതിദിനമായ, മേയ് നാലിന് ഒഞ്ചിയത്ത് യാത്ര ചെയ്ത് മനോരമ ഓൺലൈൻ പ്രതിനിധി ചന്ദ്ര സ്വസ്തി തയാറാക്കിയ റിപ്പോർട്ട് വായിക്കാം.
∙ ‘പത്മിനി ടീച്ചറുടെ മകനാണെന്ന് അറിഞ്ഞില്ല, ക്വട്ടേഷൻ എടുക്കില്ലായിരുന്നു’
‘‘ഈ പറയുന്ന കൊടി സുനിയെ എന്റെ അമ്മ പഠിപ്പിച്ചതാണ്’’– ടിപിയുടെ സഹോദരൻ ടി.പി. സുരേഷിന്റെ ഈ വാക്കുകളിൽനിന്നുതന്നെ തുടങ്ങാം. ‘‘മാറാട് കോടതിയിൽ വന്നപ്പോൾ അവനത് പറഞ്ഞല്ലോ. ഒന്നാം ക്ലാസിൽ അവനു പേനയെടുത്തു കൊടുത്തയാളാണ്. പത്മിനി ടീച്ചറുടെ മകനാണെന്നറിഞ്ഞിരുന്നെങ്കിൽ ആ ക്വട്ടേഷൻ അവനെടുക്കില്ലായിരുന്നെന്ന്. അവനും ജീവിക്കാനൊരു വഴി കണ്ടെത്തിയത് ഇങ്ങനെയായിപ്പോയി’’– സുരേഷ് പറയുന്നു. ആ വീട്ടിൽ ഇന്ന് ടിപിയുമില്ല, പദ്‌മിനി ടീച്ചറുമില്ല. കൊടി സുനി പറഞ്ഞതിൽ ആത്മാർഥതയില്ലെന്ന് ടിപി വധത്തിനു ശേഷം സിപിഎം ഇന്നും തുടരുന്ന അക്രമംതന്നെ തെളിവ്.
‘‘ഇപ്പോഴും ഈ അക്രമം തുടരുകയാണ്. അന്നത്തെ സംഭവത്തിന് ശേഷം ടിപിയുടെ സ്മൃതിമണ്ഡപം തകർക്കാനുള്ള ഇടപെടൽ നടന്നു. ഇപ്പോഴും അത് തുടരുകയാണ്. ഏതെങ്കിലും തരത്തിൽ അക്രമം അഴിച്ചു വിടുകയാണ് അവരുടെ ഉദ്ദേശം. അവർക്കു പിടിച്ച് നിൽക്കാൻ ഇനി അങ്ങനെ എന്തെങ്കിലും പ്രയോഗിച്ചല്ലേ പറ്റൂ’’. സുരേഷ് പറഞ്ഞു നിർത്തി.
‘‘ടിപിയുടെ സ്മൃതി മണ്ഡപത്തെ പോലും സിപിഎം ഭയക്കുകയാണെന്നതിന് വേറെ തെളിവു വേണോ?’’ എന്നു ചോദിച്ചത് ടിപിയുടെ പാർട്ടിയായ റവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി നേതാവും ടിപിയുടെ സുഹൃത്തുമായ പുരുഷോത്തമനായിരുന്നു. ‘‘കൊലപാതകത്തിന് ശേഷം ഈ പ്രദേശം മുഴുവൻ സഖാക്കൾ അക്രമം അഴിച്ചുവിട്ടു. ആർഎംപി സഖാക്കളും അക്രമത്തിനിറങ്ങിയിട്ടുണ്ട്. പക്ഷേ അവർ തകർക്കാത്ത വീടുകൾ പോലും തകർത്തു എന്ന് പറഞ്ഞുകൊണ്ട് മറുപക്ഷം കേസുകൾ കൊടുത്തു.
പലയിടങ്ങളിലും വച്ച് ആക്രമിക്കാൻ ശ്രമിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി ഈ കേസുകളായിരുന്നു. യാതൊരു തെളിവുകളോ സാക്ഷികളോ ഇല്ലാതിരുന്നിട്ടും പക്ഷേ കേസുകൾക്ക് പിന്നാലെ ഞങ്ങളുടെ സഖാക്കൾക്ക് നടക്കേണ്ടി വന്നു. വലിയ തുകയാണ് അതിനായി മാത്രം ചെലവാക്കേണ്ടി വന്നത്. ഒപ്പം പാർട്ടി പ്രവർത്തകരെ ജോലിസ്ഥലങ്ങളിൽ നിന്ന് പുറത്താക്കുകയും സാമ്പത്തികസ്രോതസ്സുകളൊക്കെയും തടഞ്ഞു വച്ച് ബുദ്ധിമുട്ടിക്കുകയും ചെയ്തിട്ടുണ്ട്. വല്ലാത്ത കാലമായിരുന്നു.
പക്ഷേ, ഞങ്ങളെ സഹായിക്കാൻ ഈ നാട്ടിലെ ജനങ്ങൾ ഉണ്ടായിരുന്നു. ചോദിക്കാതെ തന്നെ ചന്ദ്രശേഖരന്റെ കേസും, മറ്റ് കേസുകളും നടത്താനുള്ള തുക പലരും സംഭാവന തന്നു. ഇപ്പോൾ കേസെല്ലാം തള്ളിപ്പോയിട്ടുണ്ട്. എല്ലാം തീർന്ന് സ്വസ്ഥമാണിപ്പോൾ’’– പുരുഷോത്തമൻ പറയുന്നു.
എന്നാൽ ആ സ്വസ്ഥത അധിക കാലം നീളുന്നില്ലെന്ന് പിന്നീടുള്ള സംഭവങ്ങൾ തെളിയിക്കുകയാണ്. ടിപിയുടെ ഘാതകർ ആ ഓർമകളുടെയും ഘാതകരാകുന്നു. ഓർമകളെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഇപ്പോൾ ടിപിയുടെ പത്നി കെ.കെ. രമയുടെ ദൗത്യം. ആ ദൗത്യത്തിൽ കേരളവും പങ്കു ചേരുന്നുണ്ടോ!
∙ രമ പറയുന്നു: ഇനി ഒരു കുടുംബം അനാഥമാകരുത്, അതിനാണ് ഈ പോരാട്ടം
‘‘ഒരു കൊലയ്ക്ക് മറുകൊലയല്ല പരിഹാരം’’– കെ.കെ. രമ പറയുന്നു. ‘‘അങ്ങനെ കൊന്നതാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയ കൊലപാതകങ്ങൾ ഒക്കെ വർധിക്കുവാനുള്ള കാരണം. ഒരാളെ കൊന്നിട്ടുണ്ടെങ്കിൽ, തൊട്ടടുത്ത ദിവസം അല്ലെങ്കിൽ, ഒരാഴ്ചയ്ക്കപ്പുറം മറ്റൊരാൾ കൊല്ലപ്പെട്ടിരിക്കും. അത് വളരെ ദയനീയമാണ്. ഭീകരമായൊരവസ്ഥയാണത്. ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാവണ്ടേ? അതിന് ആരെങ്കിലുമൊക്കെ മുന്നിട്ടിറങ്ങേണ്ടേ? കാരണം, വേറെ കുടുംബങ്ങളും അനാഥമാവുകയാണ്. കുട്ടികൾക്ക് അച്ഛനില്ലാതാവുകയാണ്, ഭാര്യമാർക്ക് ഭർത്താക്കന്മാരില്ലാതാവുകയാണ്. അങ്ങനെ ആവരുത് എന്ന ആഗ്രഹമാണ് അതിനു പിന്നിൽ’’– രമ തുടരുന്നു.
‘‘അവർക്കൊക്കെ വലിയ തിരിച്ചടി കിട്ടി. സിപിഎം നേതൃത്വത്തിന്റെ മസ്തിഷ്കത്തിന് കിട്ടിയ തിരിച്ചടിയാണ് ടിപി വധക്കേസിലെ ഹൈക്കോടതി വിധി. ഇനിയുള്ള അന്വേഷണത്തിൽ, ഈ കൊലപാതകത്തിന്റെ ബുദ്ധി കേന്ദ്രം കണ്ടെത്തണം. ഈ കൊലപാതകത്തിന്റെ തിരശ്ശീലയ്ക്കു പിറകിൽ നിന്ന് ചരടുവലിച്ചവർ ആരാണോ അവർ നിയമത്തിന് മുന്നിൽ എത്തണം’’. രമയുടെ ഈ നിശ്ചയദാർഢ്യം ഭയന്നിട്ടാകണം അടിയന്തര പ്രമേയത്തിൽനിന്നു പോലും സിപിഎം ഒളിച്ചോടുന്നത്.
കേരളചരിത്രത്തിലെ ഏറ്റവും ഭയാനകമായ രാഷ്ട്രീയക്കൊലപാതകമായിരുന്നു ടി.പി. ചന്ദ്രശേഖരന്റേത്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ടിപിയെ കാറിൽ വന്ന ഒരു സംഘം വള്ളിക്കാട്ട് ജംക്‌ഷനിൽ വച്ച് ഇടിച്ചു വീഴ്ത്തി. കാറിൽനിന്ന് ഇറങ്ങിയ സംഘം കൊടുവാളും മഴുവും ഉപയോഗിച്ചാണ് അരുംകൊല നടത്തിയത്. ബോംബെറിഞ്ഞ് ഭീകരാവസ്ഥ സൃഷ്ടിച്ചതോടെ നാട്ടുകാർക്കും അടുക്കാനോ രക്ഷിക്കാനോ ആയില്ല.
ഏറെ സങ്കീർണമായിരുന്നു ടിപി വധക്കേസിന്റെ അന്വേഷണം. ടിപിയുടെ മരണവാർത്ത അറിഞ്ഞ സമയം മുതൽ ഒഞ്ചിയത്തിന് ചുറ്റും അക്രമ പരമ്പരകൾ അരങ്ങേറി. തന്നെ സിപിഎം ഇല്ലാതാക്കുമെന്ന് ടിപിക്ക് അറിയാമായിരുന്നു. എന്നിട്ടും എന്തിനാണ് ടിപി ആ ഭീഷണിയെ നെഞ്ചു വിരിച്ച് നേരിട്ടത്? അതിനു കാരണമുണ്ട്, അതാണ് ടിപിയുടെ വ്യക്തിത്വം.
∙ ‘ഇത്ര ക്രൂരമായാണ് ടിപിയെ കൊന്നതെന്ന് പറയാനുള്ള ശക്തി എനിക്കില്ലായിരുന്നു’
‘‘ടിപിക്ക് ഭയമില്ലായിരുന്നു. ഇത് ഇങ്ങനെത്തന്നെ ആയിത്തീരുമെന്ന് നേരത്തേ അറിയാമായിരുന്നു’’. അയൽവാസിയും ആർഎംപി ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയുമായ പുരുഷോത്തമൻ ഓർമിക്കുന്നു.
‘‘ഒരിക്കൽ കണ്ണൂക്കരയിൽ പാർട്ടി യോഗത്തിന് ശേഷം ഒഞ്ചിയത്തേക്ക് മടങ്ങാൻ നേരം ഞാൻ ചന്ദ്രശേഖരനോട് ഒപ്പം വരട്ടെ എന്ന് ചോദിച്ചു. അന്നെനിക്ക് വാഹനമില്ല. ടിപിക്ക് ഒപ്പമാണെങ്കിൽ എളുപ്പമായി. പക്ഷേ അനുവദിച്ചില്ല. എന്തൊക്കെയോ പറഞ്ഞ് അതിൽനിന്ന് ഒഴിഞ്ഞു. ഞാൻ പിന്നീട് ഓട്ടോയിലോ മറ്റോ തിരികെയെത്തി. അന്നെനിക്ക് നല്ല പരിഭവം തോന്നി. പക്ഷേ പിന്നീടാണ് അറിഞ്ഞത്, അന്ന് ടിപി തിരികെ വീട്ടിലേക്ക് വന്നിരുന്നില്ല എന്ന്.
ഭീഷണി ഉണ്ടായിരുന്നതുകൊണ്ട് യാത്ര ഒഴിവാക്കി അവിടെത്തന്നെ താമസിക്കുകയായിരുന്നു. ബൈക്കിന്റെ പിന്നിൽ ടിപി ആരെയും കയറ്റില്ല. എപ്പോൾ വേണമെങ്കിലും തനിക്ക് നേരെ ഈ വെട്ടു വരുമെന്നറിയാമായിരുന്ന അദ്ദേഹം മറ്റുള്ളവരെ അതിൽ നിന്ന് രക്ഷിക്കുകയായിരുന്നു’’– പുരുഷോത്തമന്റെ വാക്കുകളിലുണ്ടായിരുന്നു ഒരു ഞെട്ടൽ.
ടിപിയുടെ അടുത്ത സുഹൃത്താണ് പുരുഷോത്തമൻ. ടിപി പാർട്ടി വിട്ടിട്ടും പുരുഷോത്തമൻ പോയില്ല. പാർട്ടി തെറ്റ് തിരുത്തുമെന്നും, പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും പുരുഷോത്തമൻ വിശ്വസിച്ചു. വിഎസ് അനുനയത്തിന് എത്തി. ‘പെറ്റമ്മ തിരികെവിളിച്ചാൽ വാശി ഉപേക്ഷിച്ച് പോകണമെന്ന’ വിഎസിന്റെ വാക്കുകളിൽ തിരിച്ചു പോക്കിന്റെ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, അധികം വൈകാതെ പിണറായിയുടെ പ്രസംഗവും എത്തി. ‘കുലംകുത്തികൾ പാർട്ടിക്ക് പുറത്തെന്ന്’ ആവർത്തിച്ചു. ടിപി മടങ്ങിവന്നില്ല. പാർട്ടിയിലെ വിശ്വാസം നഷ്ടപ്പെട്ട് പുരുഷോത്തമനും ടിപിക്കൊപ്പം ചേർന്നു.
എന്നാൽ കാത്തിരുന്നത് ഇങ്ങനെയൊരു ദുരന്തമാണെന്ന് പുരുഷോത്തമൻ കരുതിയില്ല. ‘‘അന്ന് രാത്രി ടി.പി. ചന്ദ്രശേഖരനെ വാഹനം ഇടിച്ചു വീഴ്ത്തി എന്ന വിവരം ഞാനും അറിഞ്ഞു. അക്രമം എന്തോ നടന്നു എന്നല്ലാതെ എന്താണ് സംഭവിച്ചതെന്ന് മനസ്സിലായിരുന്നില്ല. പെട്ടെന്ന് ആർഎംപിയുടെ എൻ. വേണു എന്നെ വിളിച്ചു. ഉടൻ ടിപി യുടെ വീട്ടിൽ എത്തണം, പ്രശ്നമുണ്ട്. രമയെ ഒന്നും അറിയിച്ചിട്ടില്ല. ഇപ്പോൾ വാർത്ത കാണുന്ന സമയമാണ്, പെട്ടെന്നെത്തി ടിവി ഓഫ് ചെയ്തു വയ്ക്കാനുള്ള ഏർപ്പാടുകൾ ഉണ്ടാക്കണം എന്നു പറഞ്ഞു.
ഏകദേശ സാഹചര്യം എനിക്ക് വ്യക്തമായി. ഞാൻ പെട്ടെന്നു തന്നെ അങ്ങോട്ട് തിരിച്ചു. അപ്പോഴേക്കും ആരൊക്കെയോ ചേർന്ന് അങ്ങോട്ടുള്ള കേബിൾ കട്ട് ചെയ്തിരുന്നു. അസമയത്തെ എന്റെ വരവ് രമയെ ഞെട്ടിച്ചിരുന്നു. എന്തോ അപകടമുണ്ടെന്ന് അവർക്കു മനസ്സിലായിട്ടെന്നപോലെ എന്നോട് കാര്യം തിരക്കി. എന്തോ അപകടം സംഭവിച്ചിട്ടുണ്ട്, മെഡിക്കൽ കോളജിലാണ് എന്ന് പറഞ്ഞു. ഇത്ര ക്രൂരമായാണ് ടിപിയെ അവർ വകവരുത്തിയതെന്ന് അവരോട് പറയാനുള്ള ശക്തി എനിക്കില്ലായിരുന്നു’’. പുരുഷോത്തമന്റെ വാക്കുകൾക്ക് വാൾമുനയോളം തണുപ്പ്.
രമയുടെയും ഒഞ്ചിയത്തിന്റെയും പോരാട്ടം ഇനിയും തുടരുമെന്നുതന്നെയാണ് ആ നാടും അവിടെയുള്ളവരും പറയുന്നത്; ടിപിയുടെ ഓർമകൾ നിലനിൽക്കാൻ കൂടിയാണ് ആ പോരാട്ടം.