രാജ്യസഭാ സീറ്റ് വിഭജനം സംബന്ധിച്ച തീരുമാനം എൽഡിഎഫ് കൈക്കൊണ്ട അതേദിവസം സിപിഐ നിർവാഹകസമിതി യോഗം സെക്രട്ടറി ബിനോയ് വിശ്വം വിളിച്ചുചേർത്തതു ബോധപൂർവമായിരുന്നു. രാവിലെ ആരംഭിച്ച ആ യോഗം തുടരണം എന്ന് ആവശ്യപ്പെട്ടിട്ടാണ് സിപിഎമ്മുമായുള്ള ചർച്ചയ്ക്കായി ഇടയ്ക്ക് അദ്ദേഹം എകെജി സെന്ററിലേക്കു പോയത്. സീറ്റ് നിഷേധിക്കുമെന്നു തോന്നിയാൽ ‘പാർട്ടിയിൽ ആലോചിച്ചു മറുപടി പറയാം’ എന്ന് അവരോടു പറയാനും എത്ര കടുത്ത തീരുമാനവും പാർട്ടിയെക്കൊണ്ട് എടുപ്പിക്കാനുമായിരുന്നു പുറപ്പാട്. സിപിഎമ്മും അതു മനസ്സിലാക്കിയിട്ടുണ്ടാകാം. ക്ഷോഭിക്കാതെ, ചിരിച്ചുകൊണ്ടുതന്നെ ‘സീറ്റല്ലാതെ മറ്റൊന്നും ഉദിക്കുന്നില്ല’ എന്ന് ആവർത്തിച്ചുകൊണ്ടിരുന്ന ബിനോയിക്കു മുന്നിൽ മുഖ്യമന്ത്രി വഴങ്ങി. ആ നേട്ടം പക്ഷേ, പാർട്ടിക്ക് ആഘോഷിക്കാൻ കഴിഞ്ഞോയെന്നു സംശയമാണ്. സ്ഥാനാർഥിയെ തീരുമാനിക്കാൻ യോഗം ചേർന്നപ്പോൾ നാലു പേരുകൾ ബിനോയ് മുന്നോട്ടുവച്ചു:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യസഭാ സീറ്റ് വിഭജനം സംബന്ധിച്ച തീരുമാനം എൽഡിഎഫ് കൈക്കൊണ്ട അതേദിവസം സിപിഐ നിർവാഹകസമിതി യോഗം സെക്രട്ടറി ബിനോയ് വിശ്വം വിളിച്ചുചേർത്തതു ബോധപൂർവമായിരുന്നു. രാവിലെ ആരംഭിച്ച ആ യോഗം തുടരണം എന്ന് ആവശ്യപ്പെട്ടിട്ടാണ് സിപിഎമ്മുമായുള്ള ചർച്ചയ്ക്കായി ഇടയ്ക്ക് അദ്ദേഹം എകെജി സെന്ററിലേക്കു പോയത്. സീറ്റ്  നിഷേധിക്കുമെന്നു തോന്നിയാൽ ‘പാർട്ടിയിൽ ആലോചിച്ചു മറുപടി പറയാം’ എന്ന് അവരോടു പറയാനും എത്ര കടുത്ത തീരുമാനവും പാർട്ടിയെക്കൊണ്ട് എടുപ്പിക്കാനുമായിരുന്നു പുറപ്പാട്. 

സിപിഎമ്മും അതു മനസ്സിലാക്കിയിട്ടുണ്ടാകാം. ക്ഷോഭിക്കാതെ, ചിരിച്ചുകൊണ്ടുതന്നെ ‘സീറ്റല്ലാതെ മറ്റൊന്നും ഉദിക്കുന്നില്ല’ എന്ന് ആവർത്തിച്ചുകൊണ്ടിരുന്ന ബിനോയിക്കു മുന്നിൽ മുഖ്യമന്ത്രി വഴങ്ങി. ആ നേട്ടം പക്ഷേ, പാർട്ടിക്ക് ആഘോഷിക്കാൻ കഴിഞ്ഞോയെന്നു സംശയമാണ്. സ്ഥാനാർഥിയെ തീരുമാനിക്കാൻ യോഗം ചേർന്നപ്പോൾ നാലു പേരുകൾ ബിനോയ് മുന്നോട്ടുവച്ചു: ആനി രാജ, കെ.പ്രകാശ് ബാബു, പി.പി.സുനീർ, കെ.പി.രാജേന്ദ്രൻ.

ADVERTISEMENT

പ്രകാശ് ബാബുവിനും സുനീറിനും വേണ്ടി വാദമുഖങ്ങൾ കനത്തപ്പോൾ സെക്രട്ടറിയായ താൻ സുനീറിനെ പിന്തുണയ്ക്കുന്നതായി ബിനോയ് വ്യക്തമാക്കി. സുനീറിനെ രാജ്യസഭയിലേക്ക് അയയ്ക്കണം എന്നതു മുൻ സെക്രട്ടറി കാനം രാജേന്ദ്രന്റെ ആഗ്രഹമായിരുന്നെന്നും  വെളിപ്പെടുത്തി. കാനത്തിന്റെ ആഗ്രഹം യാഥാർഥ്യമാക്കുന്നതിന് ആരും പിന്നെ എതിരുനിന്നില്ല. 

ഒറ്റക്കെട്ടായി പാർട്ടിയെ നയിക്കാൻ ബിനോയിക്കു കഴിയുമോ എന്നത് ഇനിയങ്ങോട്ടു നിർണായകമാകും. രാജ്യസഭാ സീറ്റ് കെ.പ്രകാശ് ബാബുവിനു നിഷേധിച്ച തീരുമാനം പക്ഷേ, ആ സൂചന നൽകുന്നതുമല്ല. 

കാനത്തിന്റെ നോമിനി ശരിക്കും ആരായിരുന്നു എന്ന ചർച്ചയാണ് പിന്നീടങ്ങോട്ട് സിപിഐ നേതൃതലത്തിൽ നീറിനിൽക്കുന്നത്. സുനീറിന്റെ പേരല്ല, പ്രകാശ് ബാബുവിന്റെതന്നെ പേരാണ് കാനം മുൻകൂട്ടി നിർദേശിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം ചില പ്രധാനനേതാക്കളെ അറിയിച്ചതാണു വഴിത്തിരിവ്. ഇതിനു പന്ന്യൻ രവീന്ദ്രൻ സാക്ഷിയായിരുന്നെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ രാജ്യസഭാ സീറ്റ് പി.സന്തോഷ്കുമാറിനു തീരുമാനിച്ചപ്പോൾ അടുത്ത ഊഴം പ്രകാശ് ബാബുവിന് എന്ന വാക്ക് കാനം നൽകിയതായും അക്കാര്യം ബിനോയിയുടെ ശ്രദ്ധയിൽപെടുത്തിയതായും ഇതിനു മറുപടിയായി പന്ന്യനും വ്യക്തമാക്കി. എന്നാൽ, പ്രകാശിനെ നിർദേശിക്കേണ്ട സാഹചര്യം വന്നാൽ അതൊഴിവാക്കാൻ, നിലവിൽ രാജ്യസഭാംഗമായ തന്റെ പേര് വീണ്ടും പറയുമെന്നു  വരെ കാനം അറിയിച്ചെന്നാണു ബിനോയിയുടെ പ്രതികരണം.

ചിത്രീകരണം : മനോരമ
ADVERTISEMENT

പാർട്ടിയിലെ കാനം വിരുദ്ധ ചേരിയെക്കൂടി  വിശ്വാസത്തിലെടുക്കാൻ ലഭിച്ച അവസരം ബിനോയ് നഷ്ടപ്പെടുത്തിയെന്ന വിമർശനം ഉയർന്നു. എന്നാൽ, സ്വന്തം തട്ടകവും സിപിഐ ശക്തികേന്ദ്രവുമായ കൊല്ലത്തിന്റെ പൂർണപിന്തുണ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട പ്രകാശ്ബാബു മറ്റുള്ളവരെ പഴിച്ചിട്ട് എന്തുകാര്യമെന്നു ചോദിക്കുന്നവരുമുണ്ട്. പുറത്തുവന്ന വാർത്തകളിൽ തനിക്കെതിരെ പാഞ്ഞ ഒളിയമ്പുകളുടെ പേരിൽ പ്രകാശിനോടും അടുപ്പക്കാരോടും ബിനോയ് അതൃപ്തിയിലുമാണ്.

∙ കാനം മാറി ബിനോയ് വരുമ്പോൾ 

ADVERTISEMENT

കൂട്ടത്തോൽവിയുടെ പേരിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ആദ്യം ആക്ഷേപമുയർത്തിയ പാർട്ടി സിപിഐ ആണ്. മുഖ്യമന്ത്രിക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റികളിലെ വിമർശനത്തിനു പാത വിരിച്ചതുതന്നെ ആ തുറന്നുപറച്ചിലാണെന്നും സിപിഐ കരുതുന്നു. 

ബിനോയ് വിശ്വവും മുഖ്യമന്ത്രി പിണറായി വിജയനും (ഫയൽ ചിത്രം: മനോരമ)

പ്രചാരണസമയത്ത് ഇരുപാർട്ടികളും നല്ല ബന്ധത്തിലായിരുന്നു. എന്നാൽ, പാർട്ടി മത്സരിച്ച നാലു സീറ്റിലും വീണ്ടും തോറ്റതും ഇടതുപക്ഷത്തിന്റെ കാൽക്കീഴിലെ മണ്ണു ചോർന്നതും സിപിഐയെ അസ്വസ്ഥമാക്കി. വെറും വിമർശനമല്ല, ഭരിക്കാൻ യോഗ്യരല്ല എന്ന വിലയിരുത്തലാണ് മന്ത്രിസഭയെക്കുറിച്ചു മിക്ക യോഗങ്ങളിലും നടക്കുന്നത്. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതായി വോട്ടെടുപ്പുദിനം ഇ.പി.ജയരാജൻ നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് ഒന്നിലധികം ജില്ലാ കൗൺസിലുകളിൽ ഉയർന്ന ആരോപണം ആ ഈർഷ്യയുടെ അളവ് വ്യക്തമാക്കും.‘പേയ്മെന്റ് സ്റ്റേറ്റ്മെന്റ്’ എന്നായിരുന്നു വിശേഷണം. 2014ൽ തിരുവനന്തപുരം സീറ്റ് ബെന്നറ്റ് ഏബ്രഹാമിനു നൽകിയതിനു സിപിഐ കേട്ട ‘പേയ്മെന്റ് സീറ്റ്’ പഴി അവർ തിരിച്ചു സിപിഎമ്മിനുമേൽ വയ്ക്കുകയാണ്. എൽഡിഎഫ് കൺവീനർ എതിരാളികളെ ബോധപൂർവം സഹായിച്ചെന്നാണ് സിപിഐക്കാർ ആരോപിക്കുന്നത്.

പുതിയ നേതൃത്വത്തിന്റെ വരവ് ഈ തുറന്നചർച്ചയ്ക്കു കാരണമായെന്നു കരുതുന്നവരുണ്ട്. സിപിഎമ്മുമായി നല്ല ബന്ധം നിലനിർത്താൻ ശ്രമിച്ചതിന് ആരോപണം കേട്ടയാളാണ് കാനം. തീരുമാനങ്ങളുടെ വരുംവരായ്ക മുൻകൂട്ടി ചർച്ചചെയ്യുന്ന രീതി കാനത്തിനുണ്ടായിരുന്നെങ്കിൽ ബിനോയ് തന്റേതായ ആദർശനിലപാടുകൾക്കു പ്രാധാന്യം കൊടുക്കുന്ന സെക്രട്ടറിയാണ്. അതു തുറന്നുപറയാനും മടിയില്ല. ഇടതുപക്ഷത്തിന്റെ വീഴ്ചയ്ക്കു കാരണക്കാരായവരിൽ താനില്ലെന്ന കാര്യം പരസ്യമാക്കണമെന്ന  നിർബന്ധം അദ്ദേഹത്തിനുണ്ട്. നേട്ടങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്നതിനൊപ്പം കോട്ടങ്ങൾ തുല്യമായി പങ്കുവയ്ക്കുകയും വേണമെന്ന കാനം ലൈൻ ആവണമെന്നില്ല ബിനോയിയുടെത്. 

സിപിഐ സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത ബിനോയ് വിശ്വം ഓഫിസിൽ നേതാക്കൾക്കൊപ്പം (File Photo by PTI)

വീഴ്ചയിൽ തിരുത്തേണ്ടതു മുഖ്യകക്ഷിയായ സിപിഎമ്മാണെന്ന സൂചനയാണ് അദ്ദേഹം നടത്തിയ പ്രതികരണങ്ങളിലുള്ളത്. സിപിഐ മുന്നണി വിടണമെന്ന ആവശ്യം ചില ജില്ലാ യോഗങ്ങളിൽ ഉയർന്നതിനു നേതാക്കൾ ഗൗരവം നൽകുന്നില്ല. എന്നാൽ, എൽഡിഎഫും എൻഡിഎയും തമ്മിലുള്ള വോട്ടുവിഹിതത്തിലെ വ്യത്യാസം 15 ശതമാനം മാത്രമായി ചുരുങ്ങിപ്പോയ വലിയ തിരിച്ചടിയിൽനിന്നു കരകയറാൻ വേണ്ട തിരുത്തലിനു സിപിഎം തയാറാകുമോ എന്നതു സിപിഐ ശ്രദ്ധിക്കുകയാണ്. ഒറ്റക്കെട്ടായി പാർട്ടിയെ നയിക്കാൻ ബിനോയിക്കു കഴിയുമോ എന്നത് ഇനിയങ്ങോട്ടു നിർണായകമാകും. രാജ്യസഭാ സീറ്റ് കെ.പ്രകാശ് ബാബുവിനു നിഷേധിച്ച തീരുമാനം പക്ഷേ, ആ സൂചന നൽകുന്നതുമല്ല. പുറത്തു രൂപംകൊണ്ട സിപിഎം– സർക്കാർ വിരുദ്ധ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാൻ സിപിഐക്കു കഴിയും എന്നത് അകത്ത് ഐക്യം ഉറപ്പിക്കുന്നതുപോലിരിക്കും.

English Summary:

Binoy Vishwam's Strategic Moves on the Rajya Sabha Seat.