പൊലീസിലും ജോലിഭാരത്തിലില്ല വനിതാവിവേചനം; ‘അടുക്കളക്കാരികളായി’ കാണുന്ന മേലാളൻമാരും കുറവല്ല!
കേരളത്തിലെ വനിതാപൊലീസിനു രണ്ടുതരം മേലധികാരികളാണുള്ളത്. പുരുഷ പൊലീസിനെപ്പോലെ ജോലിയിൽ വനിതകളും തുല്യരാണെന്നു കരുതുന്നവരും പുരുഷപൊലീസിനെക്കാൾ താഴ്ന്നവരാണെന്നു കരുതുന്നവരും. ഇതു രണ്ടും ഒരേപോലെ പ്രതിസന്ധിയുണ്ടാക്കുന്നതാണെന്നു പൊലീസിലെ വനിതകൾ. വിമാനത്താവളത്തിൽനിന്നു വരുന്ന മന്ത്രിക്കു സുരക്ഷയൊരുക്കാൻ റോഡരികിൽ നിൽക്കാനുള്ള ഡ്യൂട്ടിയായിരുന്നു കണ്ണൂരിലെ വനിതാ പൊലീസിന്. വിമാനം വൈകി, മന്ത്രിയുടെ വരവും. മൂന്നു മണിക്കൂറോളം നിന്നു വലഞ്ഞപ്പോൾ മൂത്രമൊഴിക്കാൻ ശുചിമുറിയിൽ പോകണം. (ആൺപൊലീസുകാർ റോഡരികിൽ കാര്യം സാധിക്കും.) വനിതാ പൊലീസ് അടുത്ത പെട്രോൾ പമ്പുവരെ നടന്നുപോയി മടങ്ങിയെത്തി. അപ്പോഴേക്കും മേലധികാരി ഇൻസ്പെക്‌ഷനു വന്നുപോയിരുന്നു.

കേരളത്തിലെ വനിതാപൊലീസിനു രണ്ടുതരം മേലധികാരികളാണുള്ളത്. പുരുഷ പൊലീസിനെപ്പോലെ ജോലിയിൽ വനിതകളും തുല്യരാണെന്നു കരുതുന്നവരും പുരുഷപൊലീസിനെക്കാൾ താഴ്ന്നവരാണെന്നു കരുതുന്നവരും. ഇതു രണ്ടും ഒരേപോലെ പ്രതിസന്ധിയുണ്ടാക്കുന്നതാണെന്നു പൊലീസിലെ വനിതകൾ. വിമാനത്താവളത്തിൽനിന്നു വരുന്ന മന്ത്രിക്കു സുരക്ഷയൊരുക്കാൻ റോഡരികിൽ നിൽക്കാനുള്ള ഡ്യൂട്ടിയായിരുന്നു കണ്ണൂരിലെ വനിതാ പൊലീസിന്. വിമാനം വൈകി, മന്ത്രിയുടെ വരവും. മൂന്നു മണിക്കൂറോളം നിന്നു വലഞ്ഞപ്പോൾ മൂത്രമൊഴിക്കാൻ ശുചിമുറിയിൽ പോകണം. (ആൺപൊലീസുകാർ റോഡരികിൽ കാര്യം സാധിക്കും.)
വനിതാ പൊലീസ് അടുത്ത പെട്രോൾ പമ്പുവരെ നടന്നുപോയി മടങ്ങിയെത്തി. അപ്പോഴേക്കും മേലധികാരി ഇൻസ്പെക്‌ഷനു വന്നുപോയിരുന്നു. ഡ്യൂട്ടിക്കു കാണാതിരുന്നതിന് അദ്ദേഹം നടപടിയെടുത്തു. സത്യാവസ്ഥ പറഞ്ഞിട്ടും ഫലമുണ്ടായില്ല. പുരുഷ പൊലീസും വനിതാ പൊലീസും ഡ്യൂട്ടിയിൽ ഒരേപോലെയാണെന്നു കരുതുന്ന ആളായിരുന്നു അദ്ദേഹം. രണ്ടാമത്തെ വിഭാഗം വനിതാ പൊലീസിനെ അടുക്കളക്കാരികളായി കാണുന്നവർ. കോഴിക്കോട് ജില്ലയിലെ വനിതാ സിപിഒയോട് മേലുദ്യോഗസ്ഥൻ ‘കട്ടൻ ചായയുണ്ടാക്കിക്കൊണ്ടു വരൂ..’ എന്നു കൽപിച്ചു. മെസ്സിലെ ചേച്ചിയുണ്ടാക്കും അല്ലെങ്കിൽ ചായക്കടയിൽനിന്നു കുടിക്കാം എന്നു പറഞ്ഞു. അത് ഉദ്യോഗസ്ഥന് ഇഷ്ടപ്പെട്ടില്ല. അനുസരണയില്ല എന്ന കാരണം പറഞ്ഞ് ഓഫിസ് ജോലിയിൽനിന്നു മാറ്റിനിർത്തി.
തൈറോയ്ഡ് ഗ്രന്ഥി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത വനിതാ പൊലീസ് പറയുന്നത് ഇപ്പോൾ സമ്മർദം തീരെ സഹിക്കാനാവുന്നില്ലെന്നാണ്. നിസ്സാരകാര്യത്തിനുപോലും പെട്ടെന്നു ദേഷ്യം വരും. ഇതുമൂലം വീട്ടിലെ സമാധാന അന്തരീക്ഷം തകർന്നതിന്റെ വിഷമത്തിലാണിപ്പോൾ. സ്പെഷൽ ബ്രാഞ്ച്, ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സ്) ഇവയിലൊന്നും കാര്യമായി വനിതാ പൊലീസിനെ നിയോഗിക്കില്ല. എഎസ്ഐ ആയാൽ മൃതദേഹങ്ങളുടെ എസ്കോർട്ടിനു പോകേണ്ട എന്നുണ്ട്. എന്നാൽ വനിതകൾ എഎസ്ഐ ആയാലും വിടും. സേനയിൽ ആളെണ്ണം കുറവായ വനിതാ പൊലീസിൽ മൂന്നുപേർ സ്വയം വിരമിച്ച് ഈയിടെ ജോലിവിട്ടു.
∙ ഡ്യൂട്ടി സമയത്തിൽ ഒട്ടുമില്ല വ്യത്യാസം
മിക്ക സ്റ്റേഷനിലും രണ്ടോ മൂന്നോ വനിതാ പൊലീസുകാരേ കാണൂ. ഇവർക്കു പുരുഷ പൊലീസുകാർ ചെയ്യേണ്ട ജോലികൾക്കു പുറമേ പോക്സോ കേസ് പോലെ വനിതാപൊലീസ് മാത്രം ചെയ്യേണ്ട ജോലികളുമുണ്ട്. രാവിലെ എട്ടിനു ജോലിക്കെത്തിയാൽ 12 മണിക്കൂർ കഴിഞ്ഞും ഓഫിസിൽ നിന്നിറങ്ങാൻ കഴിഞ്ഞെന്നുവരില്ല. വീട്ടിലേക്ക് ഇറങ്ങാനിരിക്കെയായിരിക്കും സ്ത്രീകളെ കാണാതായ കേസ് വരിക. ഉടൻ അന്വേഷണസംഘത്തോടൊപ്പം പോകണം. ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം വീട്ടിൽനിന്നു വിട്ടുനിൽക്കേണ്ടി വരും. കുടുംബത്തിന്റെ താളം തെറ്റും.
പോക്സോ കേസ്, സ്ത്രീകളുടെ അസ്വാഭാവിക മരണത്തിലെ ഇൻക്വസ്റ്റ് എന്നിവയുടെ ചുമതല വനിതാപൊലീസിനാണ്. 18 വയസ്സിനു താഴെയുള്ള ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും വനിതാ പൊലീസ് മൊഴിയെടുക്കണം. ആൺകുട്ടികളുടെ മൊഴിയെടുപ്പ് പുരുഷ പൊലീസ് നടത്തുന്നതാണ് നല്ലതെന്നു വനിതാ പൊലീസുകാർ പറയുന്നു.
∙ പാർട്ടിക്ക് കാവലിന് ആളെത്ര വേണം
രണ്ടുവർഷമായി എകെജി സെന്ററിനു മുന്നിൽ പകലും രാത്രിയുമായി ആറു പൊലീസുകാർ കാവലുണ്ട്. പടക്കമെറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണിത്. സ്വകാര്യ സുരക്ഷയ്ക്കു പൊലീസിനെ വേണമെങ്കിൽ ശമ്പളമുൾപ്പെടെയുള്ള ചെലവു മുൻകൂട്ടി കെട്ടിവയ്ക്കണം. ‘പടക്കമേറിന്റെ’ പേരിൽ പാർട്ടി ലാഭിച്ചത് ഇതുവരെ ഇങ്ങനെ ചെലവാകേണ്ടിയിരുന്ന അരക്കോടിയിലേറെ രൂപ. അരലക്ഷം രൂപയിലധികം ശമ്പളം പറ്റുന്ന ആറു പൊലീസുകാരുടെ സൗജന്യസേവനം പാർട്ടിക്ക്. ആ പൊലീസുകാരുടെ സ്ഥിതിയോ? നിൽപുതന്നെ. കയറിയിരിക്കാൻ കൂര പോലുമില്ല. മഴയും വെയിലും കൊള്ളണം. ഇതിലൊന്നും പൊലീസുകാർക്കോ അവരുടെ അസോസിയേഷനോ പ്രശ്നമില്ല. പാർട്ടിയോടു കൂറു കാണിക്കാനുള്ള അവസരമാണത്.
പാർട്ടി ഓഫിസിനും വിരമിച്ച ജഡ്ജിമാർക്കും ഡിജിപിമാർക്കുമെല്ലാം വിട്ടുകൊടുത്തിട്ടുണ്ടു പൊലീസിന്റെ കാവൽ. അവരുടെ ജോലി കൂടി സേനയിലെ മറ്റു പൊലീസുകാരുടെ തലയിലാവുകയാണ്.
പണിയെടുക്കാൻ മടിയുള്ള, രാഷ്ട്രീയ സ്വാധീനമുള്ള ചില പൊലീസുകാർ ഡിവൈഎസ്പി ഓഫിസുകൾ താവളമാക്കുന്നു. ഒരു ഡിവൈഎസ്പി ഓഫിസിൽ അഞ്ചുപേരിൽ കൂടുതൽ പാടില്ലെന്നു പലതവണ ഡിജിപിമാർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, 15 മുതൽ 20 വരെ പൊലീസുകാർ ഓരോ ഓഫിസിലുമുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ വസതികളിലും മറ്റും പഴയ ‘ഓർഡർലി’ പദവിയിൽ കഴിഞ്ഞുകൂടുന്നവരുമുണ്ടേറെ.
∙ ആ പൊലീസുകാരൻ മടങ്ങുന്നു, സ്വന്തം നാട്ടിലേക്ക്
സ്വന്തം നാട്ടിലേക്കു സ്ഥലംമാറ്റം ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യയ്ക്കു ശ്രമിച്ച പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ സിപിഒയ്ക്കു നാട്ടിലേക്കു മടങ്ങാം. ഇടുക്കിയിലേക്കു സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് പൊലീസ് ആസ്ഥാനത്തുനിന്ന് കണ്ണൂർ റൂറൽ എസ്പിക്കു ലഭിച്ചു. ഇദ്ദേഹത്തിന്റെ ദുരവസ്ഥ മനോരമ ഈ പരമ്പരയിൽ അവതരിപ്പിച്ചിരുന്നു. ഒരു വർഷം മുൻപാണ് ഇദ്ദേഹത്തെ ഇടുക്കിയിൽനിന്നു കണ്ണൂരിലേക്കു മാറ്റിയത്. ഒരു കേസിലെ പ്രതികൾ നൽകിയ വ്യാജ പരാതിയെത്തുടർന്നായിരുന്നു നടപടി. കുറ്റക്കാരനല്ലെന്നു കണ്ടെത്തിയിട്ടും നാട്ടിലേക്കു സ്ഥലംമാറ്റം ലഭിക്കാതെ വന്നതോടെയാണ് എട്ടു ദിവസം മുൻപ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. മേശ മറിഞ്ഞുവീഴുന്ന ശബ്ദംകേട്ട് സഹപ്രവർത്തകർ എത്തിയതുകൊണ്ടുമാത്രമാണ് അന്നു രക്ഷപ്പെട്ടത്.
∙ റിസ്ക്കിന്റെ വില 110 രൂപ
ഏത് അക്രമം നടന്നാലും സമരം വന്നാലും ചാടിയിറങ്ങേണ്ടവരാണു പൊലീസുകാർ. അടിയും ഇടിയും കല്ലേറും മുതൽ കത്തിക്കുത്തു വരെ ഏൽക്കുന്നു. ഇത്രയും റിസ്ക് എടുത്തു ജോലി ചെയ്യുന്ന പൊലീസുകാരന്റെ ശമ്പള സ്ലിപ് കണ്ടാൽ ഞെട്ടും. വെറും 110 രൂപയാണു മാസശമ്പളത്തിൽ റിസ്ക് അലവൻസായി നൽകുന്നത്. ഏറ്റവും കുറഞ്ഞ റിസ്ക് അലവൻസ് നൽകുന്ന സംസ്ഥാനം ഒരുപക്ഷേ, കേരളമാകും. വാർഷിക വർധന വരുത്തണമെന്ന ശുപാർശപോലും സർക്കാർ തടഞ്ഞു. കേരളത്തിൽ ഒരു ലീറ്റർ പെട്രോളിന്റെ വിലയേ ഉള്ളൂ ഒരു മാസം പൊലീസുകാരൻ എടുക്കുന്ന റിസ്ക്കിന്..!
∙ ആൾക്ഷാമമുണ്ട്; പക്ഷേ, ആളെ വേണ്ട!
സേനയിലെ ജോലിഭാരവും ആൾക്ഷാമവും മൂലം ആത്മഹത്യയും സ്വയം വിരമിക്കലുമുണ്ടാകുമ്പോൾ, പൊലീസ് ജോലി കിട്ടാത്തതിനു സെക്രട്ടേറിയറ്റിനു മുന്നിൽ റാങ്ക് ഹോൾഡർമാർ ആത്മഹത്യാഭീഷണി മുഴക്കിയ കാഴ്ചയും കേരളം കണ്ടു. പക്ഷേ, അധികാരികളുടെ മനസ്സലിഞ്ഞില്ല. രണ്ടുമാസം മുൻപ്, 62 ദിവസത്തെ സമരത്തിനുശേഷം സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ കണ്ണീരോടെ തലസ്ഥാനത്തോടു വിടപറഞ്ഞപ്പോൾ ആഭ്യന്തരവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിക്കെതിരെ രോഷം അണപൊട്ടി. ‘‘പിണറായി ജയിച്ചു; ഞങ്ങൾ തോറ്റു’’. സെക്രട്ടേറിയറ്റിനു മുന്നിൽ ഇൗ ബോർഡ് എഴുതിവച്ച് അവർ പൊലീസ് ജോലിയെന്ന സ്വപ്നം ഉപേക്ഷിച്ചു മടങ്ങി.
റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നും കൂടുതൽ നിയമനങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ട് നവകേരള സദസ്സുകളിൽ മുഖ്യമന്ത്രിക്കു നൽകിയ പരാതികളുടെ രസീതുകൾ ഒരുമിച്ചു ചേർത്ത് റീത്തുണ്ടാക്കി സമരപ്പന്തലിൽ പ്രദർശിപ്പിച്ചു. ഇവ കൂട്ടിയിട്ടു കത്തിച്ച ശേഷമായിരുന്നു മടക്കം. ആ സമരത്തിനിടെ ചിലർക്കു സൂര്യാതപമേറ്റു, ചിലർ കുഴഞ്ഞുവീണു. മറ്റു ചിലർ കഴുത്തിൽ ചങ്ങലയിട്ട് മുട്ടിലിഴഞ്ഞും മണ്ണും പുല്ലും തിന്നും തലമുണ്ഡനം ചെയ്തും ശയനപ്രദക്ഷിണം ചെയ്തും സമരം നടത്തി; എല്ലാം പാഴായി. ആൾക്ഷാമമുള്ള സേനയിൽ കയറാൻ അർഹരായി സമരം ചെയ്ത 9946 പേർ റാങ്ക് പട്ടികയുടെ കാലാവധി പൂർത്തിയായി മടങ്ങി.
റിപ്പോർട്ടുകൾ: ടി.അജീഷ്, ജോജി സൈമൺ, എസ്.പി.ശരത്. സങ്കലനം: സന്തോഷ് ജോൺ തൂവൽ