മരണത്തിന്റെ മണമുള്ള ആ രാത്രി; ‘പോൺ’ കഴിഞ്ഞു ഇനി ടിക്ടോക്; ഇന്നും അജ്ഞാതം ഇറാഖിലെ ‘സോഷ്യൽ മീഡിയ കില്ലേഴ്സ്’
ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ പിൻഗാമിയെ തേടിയുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത് ജൂലൈ 28ന്. എന്നാൽ അതിനും നാളുകൾക്കു മുൻപേതന്നെ ഒരു ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. #ElectionCircus എന്ന ഹാഷ്‌ടാഗിന്റെ ഉറവിടം തേടി ഇറാനിയൻ ‘സൈബർ’ പൊലീസ് അലയാൻ തുടങ്ങിയിട്ടും നാളുകളായി. എന്നാൽ കാട്ടുതീ പോലെയാണ് അത് ഇറാനിലാകെ പടർന്നത്. ഹാഷ്‌ടാഗിന് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. അതിൽ പറയുംപോലെ, ഇലക്‌ഷൻ എന്ന സർക്കസിൽനിന്നു മാറി നിൽക്കുക. പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടാലും ഇറാൻ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ അടിച്ചേൽപ്പിക്കപ്പെട്ട വിലക്കുകൾക്ക് മാറ്റമുണ്ടാകില്ലെന്ന ചിന്തയാണ് ഇത്തരമൊരു ഹാഷ്‌ടാഗിനെ ജനം വൈറലാക്കിയതിനു പിന്നില്‍. സകല സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുള്ള ഇറാനിൽ വിപിഎൻ (Virtual private network) ഉപയോഗിച്ചാണ് ജനം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതുതന്നെ. ഇറാനിൽ അതിശക്തമായ സൈബർ നിയന്ത്രണമുണ്ടെന്നു വയ്ക്കാം. എന്നാൽ തൊട്ടടുത്തു കിടക്കുന്ന രാജ്യമായ ഇറാഖിലോ? അവരും സമൂഹമാധ്യമ നിയന്ത്രണത്തിന്റെ പാതയിലേക്കുള്ള യാത്രയിലാണ്. ഏതുനിമിഷം വേണമെങ്കിലും ടിക്ടോക് ഉൾപ്പെടെ നിരോധിക്കപ്പെടാം. അവിടെയുമുണ്ട്, വ്ലോഗര്‍മാരെയും ഇൻഫ്ലുവൻസർമാരെയും സോഷ്യൽ മീഡിയ താരങ്ങളെയും തടവറയിലാക്കുന്ന നിയമങ്ങള്‍. എന്നാൽ അതോടൊപ്പംതന്നെ അവർ നേരിടേണ്ടി വരുന്നത് ജീവനുതന്നെ നേരെ ഉയരുന്ന ഭീഷണികളാണ്. അവിടെ സമൂഹമാധ്യമ താരങ്ങൾക്കു മേൽ മരണം കൊണ്ടാണ് അജ്ഞാതർ ഭീതി വിതയ്ക്കുന്നത്. അതിന് ഭരണകൂടം കുടപിടിക്കുന്നുണ്ടോ എന്ന ചോദ്യവും രാജ്യാന്തര സമൂഹം ഉയർത്തുന്നു. ഇറാഖിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഉൾപ്പെടെ പറയാനുള്ളത് ഭീതിയുടെ ചോരക്കഥകളാണ്. എന്തുകൊണ്ടാണ് സമൂഹമാധ്യമങ്ങളെ ഇറാഖ് ഭയക്കുന്നത്? എന്തുകൊണ്ടാണ് ഭരണകൂടം പോലും ഇക്കാര്യത്തിൽ രക്ഷയ്ക്കു വരാത്തത്? മരണത്തിന്റെ മണമുള്ള രാത്രികളുടെ ഇരുട്ടിൽനിന്ന് ഇനിയും എത്ര പേർ വരും നിരപരാധികൾക്കു നേരെ തോക്കുകളുമായി...?

ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ പിൻഗാമിയെ തേടിയുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത് ജൂലൈ 28ന്. എന്നാൽ അതിനും നാളുകൾക്കു മുൻപേതന്നെ ഒരു ഹാഷ്‌ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായിരുന്നു. #ElectionCircus എന്ന ഹാഷ്‌ടാഗിന്റെ ഉറവിടം തേടി ഇറാനിയൻ ‘സൈബർ’ പൊലീസ് അലയാൻ തുടങ്ങിയിട്ടും നാളുകളായി. എന്നാൽ കാട്ടുതീ പോലെയാണ് അത് ഇറാനിലാകെ പടർന്നത്. ഹാഷ്‌ടാഗിന് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. അതിൽ പറയുംപോലെ, ഇലക്‌ഷൻ എന്ന സർക്കസിൽനിന്നു മാറി നിൽക്കുക. പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടാലും ഇറാൻ ജനതയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ അടിച്ചേൽപ്പിക്കപ്പെട്ട വിലക്കുകൾക്ക് മാറ്റമുണ്ടാകില്ലെന്ന ചിന്തയാണ് ഇത്തരമൊരു ഹാഷ്‌ടാഗിനെ ജനം വൈറലാക്കിയതിനു പിന്നില്‍. സകല സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുള്ള ഇറാനിൽ വിപിഎൻ (Virtual private network) ഉപയോഗിച്ചാണ് ജനം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതുതന്നെ.
ഇറാനിൽ അതിശക്തമായ സൈബർ നിയന്ത്രണമുണ്ടെന്നു വയ്ക്കാം. എന്നാൽ തൊട്ടടുത്തു കിടക്കുന്ന രാജ്യമായ ഇറാഖിലോ? അവരും സമൂഹമാധ്യമ നിയന്ത്രണത്തിന്റെ പാതയിലേക്കുള്ള യാത്രയിലാണ്. ഏതുനിമിഷം വേണമെങ്കിലും ടിക്ടോക് ഉൾപ്പെടെ നിരോധിക്കപ്പെടാം. അവിടെയുമുണ്ട്, വ്ലോഗര്‍മാരെയും ഇൻഫ്ലുവൻസർമാരെയും സോഷ്യൽ മീഡിയ താരങ്ങളെയും തടവറയിലാക്കുന്ന നിയമങ്ങള്‍. എന്നാൽ അതോടൊപ്പം അവർ നേരിടേണ്ടി വരുന്നത് ജീവനുതന്നെ നേരെ ഉയരുന്ന ഭീഷണികളാണ്. അവിടെ സമൂഹമാധ്യമ താരങ്ങൾക്കു മേൽ മരണം കൊണ്ടാണ് അജ്ഞാതർ ഭീതി വിതയ്ക്കുന്നത്. അതിന് ഭരണകൂടം കുടപിടിക്കുന്നുണ്ടോ എന്ന ചോദ്യവും രാജ്യാന്തര സമൂഹം ഉയർത്തുന്നു. ഇറാഖിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഉൾപ്പെടെ പറയാനുള്ളത് ഭീതിയുടെ ചോരക്കഥകളാണ്. എന്തുകൊണ്ടാണ് സമൂഹമാധ്യമങ്ങളെ ഇറാഖ് ഭയക്കുന്നത്? എന്തുകൊണ്ടാണ് ഭരണകൂടം പോലും ഇക്കാര്യത്തിൽ രക്ഷയ്ക്കു വരാത്തത്? മരണത്തിന്റെ മണമുള്ള രാത്രികളുടെ ഇരുട്ടിൽനിന്ന് ഇനിയും എത്ര പേർ വരും നിരപരാധികൾക്കു നേരെ തോക്കുകളുമായി...?
∙ മരണത്തിന്റെ മണമുള്ള ആ രാത്രി
2024 ഏപ്രില്‍ 2. സമയം രാത്രി എട്ടിനോട് അടുത്തിരിക്കുന്നു. കിഴക്കൻ ബഗ്ദാദിലെ സയോനയിലെ അപാർട്മെന്റിലേക്ക് തന്റെ ബ്ലാക്ക് എസ്‌യുവി കാറിൽ വരികയായിരുന്നു ഉം ഫഹദ് എന്ന ഇറാഖി ടിക്‌ടോക് താരം. പെട്ടെന്നായിരുന്നു അപാർട്മെന്റിന്റെ മറവിൽ ബൈക്ക് നിർത്തി ഒരാൾ ഇരുളിലൂടെ പാഞ്ഞെത്തിയത്. ഹെൽമറ്റ് വച്ച് മുഖം മറച്ച അയാൾ കാറിന്റെ വാതിൽ വലിച്ചുതുറന്ന് പലയാവർത്തി വെടിയുതിർത്തു. ഉം ഫഹദ് സംഭവ സ്ഥലത്തുവച്ചു തന്നെ കൊല്ലപ്പെട്ടു. കൊലപാതകത്തിനു ശേഷം ഉം ഫഹദിന്റെ ഫോൺ കൈക്കലാക്കി അക്രമി ബൈക്കിൽ കടന്നുകളഞ്ഞു. വെറും 46 സെക്കൻഡുകൾക്കുള്ളിൽ എല്ലാം അവസാനിച്ചു. ഉം ഫഹദിന്റെ കൂടെ കാറിലുണ്ടായിരുന്ന കൂട്ടുകാരി ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
ഈ കൊലപാതകത്തിന്റെ സിസിടിവി ദ്യശ്യങ്ങൾ അതിവേഗത്തിലാണ് ഇറാഖില്‍ പ്രചരിച്ചത്. സംഭവം നേരിൽ കണ്ട അബു ആദം എന്ന വ്യക്തി പറഞ്ഞത്, ഉച്ചത്തിലുള്ള വെടിയൊച്ച കേട്ട് തെരുവിലേക്കെത്തിയപ്പോൾ കാറിന്റെ ഡോറുകൾ മലർക്കെ തുറന്നുകിടക്കുന്നതാണ് കണ്ടത് എന്നാണ്. സ്റ്റിയറിങ്ങിൽ തലവച്ച് ഉം ഫഹദ് മരിച്ചുകിടക്കുകയായിരുന്നു. പൊലീസെത്തി സംഭവസ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ച് കാറുമായി പോയി. ഓടി രക്ഷപ്പെട്ട കൂട്ടുകാരിയെക്കുറിച്ചാകട്ടെ യാതൊരു വിവരവുമില്ല. അപാർട്ട്മെന്റിനു മുന്നിൽ കാർ പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഉം ഫഹദ് കൊല്ലപ്പെട്ടതെന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തം. ഫുഡ് ഡെലിവറിക്ക് എത്തിയ ആളാണെന്നു തോന്നിപ്പിച്ചായിരുന്നു അക്രമി അപാർട്മെന്റിലേക്കു കയറിയതും വെടിയുതിർത്തതും.
∙ ആരായിരുന്നു ഉം ഫഹദ്?
ഉം ഫഹദ് എന്ന പേരിൽ ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും ജനപ്രിയയായിരുന്നു ഗുഫ്രൻ മഹ്ദി സവാദി എന്ന ഇരുപത്തിയേഴുകാരി. ടിക്ടോക്കിൽ ലക്ഷക്കണക്കിന് ഫോളോവർമാരുള്ള സവാദിയുടെ വിഡിയോകൾ പങ്കുവയ്ക്കപ്പെട്ടതിന്റെ കണക്കും ലക്ഷങ്ങൾ വരും. പോപ് സംഗീതത്തിന് അനുസരിച്ച് സവാദി ചുവടുവയ്ക്കുന്ന വിഡിയോകൾ അരക്കോടിയിലേറെ പേരാണ് കണ്ടത്. നൃത്ത വിഡിയോകൾ കൂടാതെ ഫാഷൻ, സൗന്ദര്യവർധക വസ്തുക്കൾ പരിചയപ്പെടുത്തൽ, മുടിയുടെ സംരക്ഷണം, മേക്കപ് എന്നിവയെപ്പറ്റിയുള്ള വിഡിയോകൾ ആയിരുന്നു സവാദി കൂടുതലായി ചെയ്തിരുന്നത്.
ഇറുകിയ വസ്ത്രങ്ങൾ ധരിച്ചും മറ്റും വിഡിയോകൾ എടുക്കുന്ന അവർക്കെതിരെ യാഥാസ്ഥിതിക രാജ്യമായ ഇറാഖിൽ എതിർപ്പുകളുണ്ടായിരുന്നു. ആറു വയസ്സുകാരാനായ മകന്റെ പിറന്നാളാഘോഷത്തിനിടെ എടുത്ത നൃത്ത വിഡിയോ വസ്ത്രധാരണത്തിന്റെ പേരിൽ വിവാദവുമായി. 2023 ഫെബ്രുവരിയിൽ സവാദിക്ക് ആറു മാസത്തെ തടവുശിക്ഷയും കോടതി വിധിച്ചു. സദാചാരത്തിനു ചേരാത്തതും അനൗചിത്യപൂർണവുമായ വിഡിയോകൾ ഓൺലൈനിൽ പങ്കുവച്ചെന്ന് ആരോപിച്ചായിരുന്നു ശിക്ഷ. ഇതേ സമയത്തുതന്നെ അഞ്ച് കോണ്ടന്റ് ക്രിയേറ്റർമാർക്കും സമാനമായ ശിക്ഷ വിധിച്ചിരുന്നു. അവർക്ക് രണ്ടു വർഷം വരെയായിരുന്നു തടവ്.
ഈ സംഭവത്തിന് തൊട്ടു മുൻപത്തെ മാസം, ജനുവരിയിൽ, ആയിരുന്നു ഇറാഖ് ആഭ്യന്തര വകുപ്പ് പുതിയൊരു സമിതിക്ക് രൂപം നൽകിയത്. ഇന്റർനെറ്റിലെ അശ്ലീലം നിറഞ്ഞതും സദാചാരത്തിനു നിരക്കാത്തതുമായ വിഡിയോകളും ചിത്രങ്ങളും എഴുത്തുമെല്ലാം കണ്ടെത്തുകയെന്നതായിരുന്നു സമിതിയുടെ ചുമതല.
ഇറാഖിന്റെ പരമ്പരാഗത കാഴ്ചപ്പാടുകള്‍ക്കും സദാചാര സങ്കൽപങ്ങൾക്കും ആഘാതമേൽപ്പിക്കുന്ന തരത്തിലുള്ള കോണ്ടന്റ്’ എന്നാണ് അത്തരം ഉള്ളടക്കങ്ങളെ സമിതി വിശേഷിപ്പിച്ചത്. മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ സവാദി പറഞ്ഞത്, താൻ എന്തു കുറ്റത്തിനാണ് ശിക്ഷിക്കപ്പെട്ടത് എന്നു മനസ്സിലാകുന്നില്ല എന്നാണ്. കോടതിയിൽ ജഡ്ജി സവാദിയോട് ചോദിച്ചത്, മാറിടം ദൃശ്യമാകുന്ന വിധത്തിൽ നൃത്തം ചെയ്യുന്നത് എന്തിനായിരുന്നു എന്നാണത്രേ!
∙ ‘ആ വാക്ക് പോലും മിണ്ടരുത്’
ധാർമികതയേയും പാരമ്പര്യങ്ങളേയും അവഗണിക്കുന്ന, സമൂഹത്തിന്റെ ‘ചട്ടക്കൂടുകളെ’ ലംഘിക്കുന്ന തരത്തിലുള്ള സമൂഹമാധ്യമ ഉള്ളടക്കം കണ്ടെത്തുന്നതിന് സമിതി രൂപീകരിച്ചതിനൊപ്പം മറ്റൊന്നു കൂടി ചെയ്തു ഇറാഖ് ഭരണകൂടം. സമൂഹമാധ്യമങ്ങളിലെ ഏതെങ്കിലും പോസ്റ്റോ വിഡിയോയോ ചിത്രമോ അശ്ലീലമായിട്ടോ അസഭ്യമായിട്ടോ മാന്യതയ്ക്കു നിരക്കാത്തതായിട്ടോ തോന്നുകയാണെങ്കിൽ അക്കാര്യം ‘റിപ്പോർട്ട്’ ചെയ്യാനുള്ള ഒരു വെബ്സൈറ്റായിരുന്നു അത്. ടിക്ടോക്കും യുട്യൂബും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്ക് ബാധകമായിരുന്നു ഇത്. പതിനായിരക്കണക്കിനു പരാതികളാണ് ഇതുവഴി ലഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയംതന്നെ പറയുകയും ചെയ്തു. എന്നാൽ മന്ത്രാലയം പറയുന്നതല്ലാതെ, മറ്റ് കണക്കുകളൊന്നും പുറത്തുവിട്ടതുമില്ല. ഈ പ്ലാറ്റ്‌ഫോമിലൂടെ പലരെയും നോട്ടപ്പുള്ളികളാക്കി മാറ്റാൻ ഭരണകൂടത്തിന് സാധിച്ചെന്നും വിമർശനമുണ്ട്. സവാദി കൊല്ലപ്പെട്ടത് അങ്ങനെയാണെന്നും. ഹസൻ സജ്മാഹ് എന്ന യുട്യൂബർക്കും സവാദിക്കൊപ്പം തടവു ശിക്ഷ ലഭിച്ചിരുന്നു.
സ്ത്രീകളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും പൗരാവകാശങ്ങൾക്കെതിരെ നിലനിൽക്കുന്ന ഇറാഖിന്റെ യാഥാസ്ഥിതിക നിലപാട് രാജ്യാന്തരതലത്തിൽത്തന്നെ ഒട്ടേറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇറാഖിലെ ‘ആന്റി പ്രോസ്റ്റിറ്റ്യൂഷൻ’ നിയമം സ്വവർഗാനുരാഗികളെയും ട്രാൻസ്ജെൻഡേഴ്സിനെയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. സ്വവർഗ ബന്ധങ്ങൾ പത്തു മുതൽ 15 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇറാഖിൽ. ലിംഗമാറ്റ ശസ്ത്രക്രിയകളും തെറപ്പികളും എല്ലാം ഗുരുതര ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാക്കി മാറ്റിക്കഴിഞ്ഞു. സ്വവർഗാനുരാഗം പോലുള്ള ‘കുറ്റകൃത്യങ്ങൾക്ക് തടവും ഒരു കോടി മുതൽ ഒന്നരക്കോടി ദിനാർ വരെ പിഴയുമാണ് ഇറാഖിലുള്ളത്.
2023 ഓഗസ്റ്റിൽ മറ്റൊരു നിർദേശവും ഇറാഖിന്റെ ഔദ്യോഗിക മാധ്യമ നിയന്ത്രണ വിഭാഗമായ ‘ദി ഇറാഖി കമ്യൂണിക്കേഷൻസ് ആൻഡ് മീഡിയ കമ്മിഷൻ (സിഎംസി) കൊണ്ടുവന്നു. സ്വവർഗലൈംഗികത എന്ന വാക്ക് ഇനി മുതൽ ഉപയോഗിക്കരുതെന്നായിരുന്നു മാധ്യമങ്ങൾക്കും സമൂഹമാധ്യമ കമ്പനികൾക്കുമുള്ള നിർദേശം. പകരം ‘ലൈംഗിക വ്യതിയാനം’ എന്ന് ഉപയോഗിക്കാമെന്നും സിഎംസി നിർദേശിച്ചു. ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ ഉൾപ്പെടെ പുതിയ നിയമത്തിനെതിരെ പ്രതികരിച്ചിരുന്നു. ഇറാഖിൽ ഉടനീളമുള്ള സർക്കാരിതര സംഘടനകളുടെ (എൻജിഒ) പ്രവർത്തനങ്ങളെ പരിമിതപ്പെടുത്താനും അഭിപ്രായ സ്വാതന്ത്ര്യത്തിനു തടസ്സം സൃഷ്ടിക്കാനും പുതുതായി പരിഷ്കരിച്ച നിയമം ഉപയോഗിക്കപ്പെടുമെന്ന ആശങ്കയായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപാർട്മെന്റ് വക്താവ് മാത്യു മില്ലർ പങ്കുവച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുന്നതാണ് പ്രസ്തുത നടപടിയെന്നും ചർച്ചകളുണ്ടായി.
എന്നാൽ, സമൂഹമാധ്യമങ്ങളിലെ സദാചാര ക്യാംപെയ്ൻ അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരല്ലെന്നായിരുന്നു ഇറാഖ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. ‘‘നമുക്കൊരു വ്യവസ്ഥിതി ആവശ്യമാണ്. സമൂഹമാധ്യമങ്ങളിലെ ചില വഴിവിട്ട രീതികളും ആളുകളും ഇറാഖിന്റെ യഥാർഥ സംസ്കാരത്തെ ഉൾക്കൊണ്ടവരല്ല. അതെല്ലാം നിയന്ത്രിക്കേണ്ടിയിരിക്കുന്നു’’ എന്നായിരുന്നു മന്ത്രാലയം വക്താവ് രാജ്യാന്തര വാർത്താ ഏജൻസിയോട് പറഞ്ഞത്. ‘‘ഇറാഖി സമൂഹത്തിന്റെ മൂല്യഘടനയെ സംരക്ഷിക്കുന്നതിനും രാജ്യത്തേക്ക് ‘അധിനിവേശം’ നടത്തുന്ന അധാർമിക പെരുമാറ്റത്തിൽനിന്ന് നമ്മുടെ കുട്ടികളെ സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടി’’ എന്നാണ് പാർലമെന്റിലെ ആക്ടിങ് സ്പീക്കർ മൊഹ്‌സെൻ അൽ-മൺഡലവി നിയമത്തെ വിശേഷിപ്പിച്ചത്.
∙ നിരോധനമാണോ പ്രതിവിധി?
മേഖലയിൽ അശ്ലീല വെബ്സൈറ്റുകളിൽ ഏറ്റവുമധികം സന്ദർശനം നടത്തുന്ന രാജ്യം ഇറാഖാണെന്ന് പറഞ്ഞത് ആ രാജ്യത്തെ വാർത്താവിനിമയ മന്ത്രി തന്നെയായിരുന്നു. 2022 നവംബറിൽ പോണോഗ്രാഫിക് സൈറ്റുകൾ ഇറാഖ് നിരോധിച്ചു. അതുവരെ ഏകദേശം 50 കോടി തവണയാണ് ഇറാഖിലുള്ളവർ അശ്ലീല വെബ്സൈറ്റുകൾ സന്ദർശിച്ചതെന്നാണ് മന്ത്രി ഹിയാം അൽ–യാസിരിയുടെ കണക്ക്. എന്നാൽ നിരോധനത്തിനു ശേഷം 2024 ഫെബ്രുവരിയിൽ പുതിയ കണക്കു വന്നപ്പോൾ അത് 8.9 കോടിയിലേക്കു താഴ്ന്നു. അശ്ലീല വെബ്സൈറ്റുകൾക്ക് താഴിട്ടതോടെ അത്തരം വിഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാൻ ആരംഭിച്ചുവെന്നാണ് ഇറാഖ് വാർത്താവിനിമയ മന്ത്രി പറയുന്നത്. പ്രത്യേകിച്ച് ടിക്ടോക്കിലൂടെയും യുട്യൂബിലൂടെയും. ഈ സാഹചര്യത്തിൽ ടിക്ടോക് നിരോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി അൽ–യാസിരി മന്ത്രിസഭയ്ക്കു മുന്നിൽ നിർദേശം വയ്ക്കുകയും ചെയ്തു. അതിനെതിരെ രാജ്യാവ്യാപക വിമർശനങ്ങളും ഉയർന്നു.
ഏതുനിമിഷവും ടിക്ടോക് നിരോധിക്കപ്പെടാവുന്ന അവസ്ഥയാണ് ഇറാഖിലെന്ന് രാജ്യാന്തര നിരീക്ഷകരും പറയുന്നു. ഈ ചർച്ച ശക്തമായിരിക്കെയാണ് സവാദിക്ക് വെടിയേൽക്കുന്നതും കൊല്ലപ്പെടുന്നതും. 2023 ജനുവരിയിലെ കണക്ക് പ്രകാരം 4.5 കോടിയാണ് ഇറാഖിലെ ജനസംഖ്യ. ഇതിൽ 3.37 കോടി പേരും ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. അതായത്, ജനസംഖ്യയിലെ 74.9 ശതമാനം പേരും ഇന്റർനെറ്റ് ഉപയോക്താക്കളാണ്. 2022ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇന്റര്‍നെറ്റ് ഉപയോക്താക്കളിൽ 27.7 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്. ഈ വർധന സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുമുണ്ട്.
2.55 കോടി പേരാണ് ഇറാഖിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതെന്നാണ് 2023ലെ കണക്ക്. 2024 ആയപ്പോഴേക്കും അതു വർധിച്ചതായി വാർത്താവിനിമയ മന്ത്രാലയം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇറാഖിലെ ആകെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ 75.7 ശതമാനം പേർ ഏതെങ്കിലും ഒരു സമൂഹമാധ്യമത്തിൽ സജീവമാണെന്നാണ് ‘ഡേറ്ററിപ്പോർട്ടൽ’ വെബ്സൈറ്റ് പുറത്തുവിട്ട കണക്ക്. ഇതിൽ 66.6% പേരും പുരുഷന്മാരാണ്. 33.4% പേർ സ്ത്രീകളും.
2.55 കോടി പേരാണ് ഇറാഖിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതെന്നാണ് 2023ലെ കണക്ക്. 2024 ആയപ്പോഴേക്കും അതു വർധിച്ചതായി വാർത്താവിനിമയ മന്ത്രാലയം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇറാഖിലെ ആകെ ഇന്റർനെറ്റ് ഉപയോക്താക്കളിൽ 75.7 ശതമാനം പേർ ഏതെങ്കിലും ഒരു സമൂഹമാധ്യമത്തിൽ സജീവമാണെന്നാണ് ‘ഡേറ്ററിപ്പോർട്ടൽ’ വെബ്സൈറ്റ് പുറത്തുവിട്ട കണക്ക്. ഇതിൽ 66.6% പേരും പുരുഷന്മാരാണ്. 33.4% പേർ സ്ത്രീകളും. സമൂഹമാധ്യമങ്ങളിൽത്തന്നെ ടിക്ടോക്കിന്റെ വളർച്ചയാണ് ഇറാഖിനെ ശരിക്കും വിറളി പിടിപ്പിക്കുന്നത്. 2023ൽ 2.38 കോടി ടിക്ടോക് ഉപയോക്താക്കളാണ് ഇറാഖിൽ ഉണ്ടായിരുന്നത്. എന്നാൽ 2024ൽ അത് 3.2 കോടിയിലേക്ക് ഉയര്‍ന്നു. അതായത്, ഇറാഖിലെ 75% ജനങ്ങളും ടിക്ടോക് ഉപയോഗിക്കുന്നു. ഈ സാഹചര്യത്തിലാണ് വാർത്താവിനിമയ മന്ത്രാലയം നിരോധനത്തിന് ശുപാർശ ചെയ്തത്. ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളും ഇറാഖിൽ വളർച്ചയിൽത്തന്നെയാണ് (ഗ്രാഫ് കാണുക)
∙ ഇറാഖിലെ ‘സോഷ്യൽ മീഡിയ കില്ലേഴ്സ്’
ഗുഫ്രൻ മഹ്ദി സവാദിയെ കൊലപ്പെടുത്തിയ പ്രതിയെ രണ്ടു മാസത്തിനിപ്പുറവും പിടികൂടാൻ ഇറാഖ് പൊലീസിനായിട്ടില്ല. ഇപ്പോഴും ജനക്കൂട്ടത്തിനിടയിൽ കൊലയാളി വിലസുന്നു. ബഗ്ദാദിൽ വെടിയേറ്റ് കൊല്ലപ്പെടുന്ന ആദ്യത്തെ സോഷ്യൽ മീഡിയ താരമല്ല സവാദി. 2023ലാണ് നൂർ ബിഎം എന്ന പേരിൽ ജനപ്രിയയായ നൂർ അൽസഫർ എന്ന ട്രാൻസ്ജെൻഡർ കൊല്ലപ്പെടുന്നത്. 23 വയസ്സുള്ള നൂർ അൽസഫറിന് ഇൻസ്റ്റഗ്രാമിലും ടിക്ടോകിലുമായി 37,000ത്തിൽ അധികം ഫോളോവർമാർ ഉണ്ടായിരുന്നു. 2023 സെപ്റ്റംബറിലായിരുന്നു നൂറിന്റെ കൊലപാതകം. നൂർ വെടിയേറ്റു മരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചിരുന്നുവെങ്കിലും പ്രതിയെ പിടികൂടാനായില്ല.
ഇറാഖിലെ ദിവാനിയ നഗരത്തിൽ, ട്രാൻസ്ജെൻഡറായ സിംസിം, കുത്തേറ്റു മരിച്ചതും ഏതാനും മാസങ്ങൾക്കു മുൻപാണ്. മോഡലും ഇൻഫ്ലുവൻസറുമായ ടാര ഫാരെസ് 2018ൽ കാർ യാത്രയ്ക്കിടെ വെടിയേറ്റു മരിച്ച സംഭവവും ഇറാഖി ജനതയെ ഞെട്ടിച്ചതാണ്. 2024 ജനുവരിയിൽ, യുട്യൂബ് താരമായ ടിബ അൽ–അലി എന്ന ഇരുപത്തിരണ്ടുകാരിയെ പിതാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവവും ഇറാഖിലുണ്ടായി. രാജ്യാന്തര തലത്തിൽ വരെ ചർച്ചയായ സവാദിയുടെ കൊലപാതകത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക ദൗത്യ സേനയ്ക്ക് രൂപംകൊടുത്തുവെന്നു പോലും ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു. പക്ഷേ കൊലപാതകം സംബന്ധിച്ച ഒരു റിപ്പോർട്ടു പോലും സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപ്പോഴും ബാക്കിയാകുന്നത് ഒരു ചോദ്യമാണ്; കൊലപാതകങ്ങൾക്കും നിരോധനങ്ങൾക്കും അവസാനിപ്പിക്കാനാകുമോ സമൂഹമാധ്യമങ്ങളോടുള്ള ഇറാഖ് ഭരണകൂടത്തിന്റെ ഭയം?