കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത് ഇന്ത്യൻ ഭരണഘടനയായിരുന്നു. പ്രതിപക്ഷനേതാവായ രാഹുൽ ഗാന്ധിയും ചില പ്രതിപക്ഷാംഗങ്ങളും ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തത്. മുൻകാലങ്ങളെ അപേക്ഷിച്ച്, ഭരണഘടനാമൂല്യങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ പ്രസക്തമാകുമെന്ന മുന്നറിയിപ്പുകൂടി ഈ ആഘോഷം പ്രതിഫലിപ്പിക്കുന്നുണ്ട്. പക്ഷേ, നീതിയും സമത്വവും മതനിരപേക്ഷതയും മൗലികാവകാശങ്ങളും പാർലമെന്റിനകത്തും പുറത്തും ചർച്ചയാകുമ്പോഴും നമ്മൾ പലപ്പോഴും മറന്നുപോകുന്ന വാക്കാണ് ഭരണഘടനയുടെ ആമുഖത്തിലുള്ള ‘ഫ്രറ്റേണിറ്റി’ അഥവാ ‘മൈത്രി’.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ അതിരുകളെയും ഭേദിച്ച് ‘അപരവിദ്വേഷവും’ ‘വെറുപ്പും’ തിരഞ്ഞെടുപ്പു പ്രചാരണവിഷയമായപ്പോഴും ഇത്തരം രീതികൾ ഭരണഘടന വിഭാവനം ചെയ്യുന്ന ‘മൈത്രി’യെന്ന ലക്ഷ്യത്തിന്റെ നഗ്നമായ ലംഘനമാണെന്നു നമ്മുടെ ദേശീയ മാധ്യമങ്ങളും സാംസ്കാരികനായകരും തിരഞ്ഞെടുപ്പു കമ്മിഷനും ചൂണ്ടിക്കാണിച്ചില്ല. ബഹുസ്വരമായ ഇന്ത്യൻ സമൂഹത്തിന്റെ നിലനിൽപിന് ഏറ്റവും അനിവാര്യമായ മൂല്യമായിട്ടും ഒരാശയമെന്ന നിലയിൽ മൈത്രിയുടെ വിഭിന്ന മാനങ്ങൾ ചർച്ച ചെയ്യപ്പെടാറില്ല. ‘മൈത്രി’ എന്ന മനോഹരവും അർഥവത്തുമായ വാക്ക് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ അവിഭാജ്യഘടകമാണ്. ‘നീതിക്കും സ്വാതന്ത്ര്യത്തിനും സമത്വത്തിനും’ ശേഷം വരുന്ന വാക്ക്. ഹിന്ദിപരിഭാഷയിൽ ‘ബന്ധുത’ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. അംബേദ്‌കറുടെ മൗലികമായ സംഭാവന.

അംബേദ്കറുടെ ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി വിൽപനയ്ക്ക് വച്ച ചിത്രങ്ങൾ. (Photo by Arun SANKAR / AFP)
ADVERTISEMENT

എല്ലാ ഇന്ത്യക്കാരും തമ്മിലുള്ള പരസ്പര ‘ബന്ധുതയും സാഹോദര്യവും’ ആണ് ദേശീയതയുടെ അടിസ്ഥാനമെന്നും ഇന്ത്യൻ സാമൂഹികജീവിതത്തിന് കെട്ടുറപ്പും ഇഴയടുപ്പവും നൽകുന്നത് അതിരുകളില്ലാത്ത സാഹോദര്യം ആയിരിക്കണമെന്നുമാണ് മൈത്രിയിലൂടെ അംബേദ്‌കർ പറയാൻ ശ്രമിച്ചത്‌. മൈത്രിയുടെ അഭാവത്തിൽ സ്വാതന്ത്ര്യവും സമത്വവും നീതിയും ‘പെട്ടെന്നു മാഞ്ഞുപോകുന്ന കുമ്മായം പോലെ അപ്രസക്തമാകും’ എന്നും അംബേദ്‌കർ ഒരു പ്രവാചകനെപ്പോലെ പറയുകയുണ്ടായി. ‘മൈത്രിയും സഹജീവിസ്നേഹവും സ്വാഭാവികതയാകുന്ന രാഷ്ട്രത്തിൽ ഐക്യവും അഖണ്ഡതയും പുലർന്നുകൊള്ളും’ എന്ന അംബേദ്കറുടെ വിശാലമായ ദർശനമായിരുന്നു നമ്മുടെ ഭരണഘടനാനിർമാണ സഭ അംഗീകരിച്ചത്. ആമുഖത്തിലെ ‘മൈത്രി’ ഒഴികെയുള്ള ഏതാണ്ട് എല്ലാ വാക്കുകളും അതിനിശിത വിമർശനങ്ങൾക്കു വിധേയമായി.

ഭരണഘടനയുടെ നിർമാണപ്രക്രിയയിൽ ഉടനീളം അംബേദ്കറെ വിമർശിച്ച ഠാക്കൂർ ദാസ് ഭാർഗവ പോലും ‘മൈത്രി’ എന്ന പദം ഉൾപ്പെടുത്തിയതിനെ അഭിനന്ദിച്ചു. ഗാന്ധിയൻ ആശയങ്ങൾ ഒഴിവാക്കിയതിൽ രോഷാകുലനായിരുന്ന ജെ.ബി.കൃപലാനിയും അഭിപ്രായപ്പെട്ടത് ‘മൈത്രി’ ഭരണഘടനയുടെ ആമുഖത്തിന്റെ ഭാഗമായതോടെ നേരത്തേയുണ്ടായിരുന്ന ധാർമികവും ആത്മീയവുമായ വിടവ് ഇല്ലാതായി എന്നായിരുന്നു. ഒരു രാഷ്ട്രീയാശയം എന്ന നിലയ്ക്കു മൈത്രിയെ അംബേദ്കർ ഇന്ത്യൻ ഭരണഘടനയിലേക്കു സന്നിവേശിപ്പിച്ചത് ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങളിൽ നിന്നായിരുന്നു. ജാതീയതയും അയിത്തവും കൊടികുത്തി വാഴുന്ന ഇന്ത്യൻ സാമൂഹികപരിസരത്തിൽ, അതുവരെ ഇല്ലാതിരുന്ന ഒരു വാക്ക് ഭരണഘടനയുടെ ആത്മാവായി ഉണ്ടാകണം എന്ന് അദ്ദേഹം ചിന്തിച്ചു.

ജെഫേഴ്സനെയും അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തെയും അതിരില്ലാതെ ആരാധിച്ചിരുന്ന സമത്വവാദിയായ ജവാഹർലാൽ നെഹ്റുവിനോട് എന്തുകൊണ്ടാണ് തൊട്ടുകൂടായ്മ പ്രത്യക്ഷത്തിൽ അനുഭവിക്കുന്ന ഇന്ത്യയിലെ അറുപതുലക്ഷം ദലിതരുടെ കാര്യത്തിൽ അങ്ങേക്കു നീതിനിഷേധത്തെക്കുറിച്ചുള്ള ദാർശനിക വേവലാതികൾ ഇല്ലാതെപോയതെന്നു നേർക്കുനിന്നു ചോദിച്ചതും അംബേദ്‌കർ മാത്രമായിരുന്നു.

ADVERTISEMENT

പക്ഷേ, പിന്നീടാണ് മൈത്രി ബുദ്ധദർശനത്തിന്റെ നട്ടെല്ലാണെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടതെന്ന് ആകാശ് സിങ് റാത്തോഡിന്റെ ‘അംബേദ്കേഴ്സ് പ്രീയാംബിൾ: എ സീക്രട്ട് ഹിസ്റ്ററി ഓഫ് ദ് കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ആകാശവാണിക്ക് 1954ൽ നൽകിയ അഭിമുഖത്തിൽ തന്റെ സാമൂഹികദർശനം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം അഥവാ മൈത്രി എന്നീ മൂന്നു വാക്കുകളിൽ ഒതുക്കാവുന്നതാണെന്നു പറയുന്ന അംബേദ്കർ, ബുദ്ധനിൽനിന്നാണ് ഈ ആശയങ്ങൾ കടമെടുത്തതെന്നു സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, അംബേദ്കറുടെ കാലശേഷം മൈത്രിയുടെ പ്രയോഗവൽക്കരണം നമ്മുടെ അജൻഡയിൽ ഇല്ലാതെപോയി. അതോടൊപ്പം അംബേദ്കറെയും നമ്മൾ മറന്നുപോയി.

മൈത്രി, നീതി, സ്വാതന്ത്ര്യം, ഇന്ത്യൻ സംസ്കാരം എന്നിവയെക്കുറിച്ചും ബുദ്ധദർശനങ്ങളെക്കുറിച്ചും അംബേദ്‌കർക്കുണ്ടായിരുന്ന സത്യസന്ധവും ജൈവികവുമായ ആശയങ്ങളുടെ പ്രാധാന്യം ഒരിക്കലും അർഹിക്കുന്ന രീതിയിൽ ചർച്ച ചെയ്യപ്പെട്ടില്ല. ഇന്ത്യ എക്കാലത്തും ഉയർത്തിപ്പിടിച്ച അഹിംസ, സമാധാനം, സമന്വയം തുടങ്ങിയ മുഖ്യധാരാ മൂല്യങ്ങളുടെ കാപട്യം കൃത്യമായി പൊളിച്ചടുക്കുക മാത്രമല്ല, ‘ഭാരതീയത’ എന്ന മനോഹരസങ്കൽപം പടുത്തുയർത്തിയിരിക്കുന്നത് ഹിംസയുടെയും അനീതിയുടെയും അനേകം അഴുക്കുചാലുകളെ അതിസമർഥമായി മറച്ചുവച്ചുകൊണ്ടാണെന്നു ലോകത്തോടു നിർഭയം വിളിച്ചു പറഞ്ഞതും അംബേദ്‌കർ മാത്രമായിരുന്നു. 

പാർലമെന്റ് വളപ്പിലെ അംബേദ്കറുടെ പ്രതിമ. (ചിത്രം: മനോരമ)
ADVERTISEMENT

സാർവലൗകികതയുടെ സന്ദേശവുമായി ലോകമാകെ ചിറകുവിരിച്ചു പറന്ന ഇന്ത്യൻ ബൗദ്ധികതയെ ഗാന്ധിജിയും ടഗോറും അടക്കമുള്ള മഹാരഥർ പാടിപ്പുകഴ്ത്തിയപ്പോൾ, എന്തുകൊണ്ടാണ് ആ ‘മഹത്തായ ഇന്ത്യൻ ബൗദ്ധികത’ നമ്മുടെ സംസ്കാരത്തിലെ ഏറ്റവും വലിയ ഹിംസയായ സാമൂഹികാസമത്വത്തെ പൂർണമായും തുടച്ചുനീക്കാൻ ആഹ്വാനം ചെയ്യുന്ന ഒരു ‘വോൾട്ടയറെപ്പോലും സൃഷ്ടിക്കാഞ്ഞത് എന്ന നിശിതമായ ചോദ്യം ചോദിച്ചതും അംബേദ്‌കർ മാത്രമായിരുന്നു. ജെഫേഴ്സനെയും അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തെയും അതിരില്ലാതെ ആരാധിച്ചിരുന്ന സമത്വവാദിയായ ജവാഹർലാൽ നെഹ്റുവിനോട് എന്തുകൊണ്ടാണ് തൊട്ടുകൂടായ്മ പ്രത്യക്ഷത്തിൽ അനുഭവിക്കുന്ന ഇന്ത്യയിലെ അറുപതുലക്ഷം ദലിതരുടെ കാര്യത്തിൽ അങ്ങേക്കു നീതിനിഷേധത്തെക്കുറിച്ചുള്ള ദാർശനിക വേവലാതികൾ ഇല്ലാതെപോയതെന്നു നേർക്കുനിന്നു ചോദിച്ചതും അംബേദ്‌കർ മാത്രമായിരുന്നു.

പക്ഷേ, ഒരൊറ്റ ചോദ്യത്തിനും അംബേദ്കർക്ക് ഉത്തരം ലഭിച്ചില്ല. ഭരണഘടനയിൽ അദ്ദേഹം ‘മൈത്രി’ ഉൾപ്പെടുത്തിയത് അങ്ങനെയെങ്കിലും ‘സാഹോദര്യം’ ഇന്ത്യൻ പൗരന്റെ ഉത്തരവാദിത്തമായി മാറാനും തൊട്ടുകൂടായ്മയും അപരത്വവും സഹജീവികളോടു കാണിക്കുന്ന കൊടുംഹിംസയാണെന്ന തിരിച്ചറിവ് അവർക്കുണ്ടാകാനും ആയിരുന്നു. എന്നിട്ടും, നിർഭാഗ്യവശാൽ സമത്വവും നീതിയും പോലെ ‘മൈത്രി’ നമ്മളെ ഒരിക്കലും അലട്ടിയില്ല. നെഹ്റുവിന്റെ ലക്ഷ്യപ്രമേയത്തിന്റെ വിവിധ മാനങ്ങൾ വിമർശനാത്മകമായി പഠിക്കുമ്പോഴും, ആധുനിക ഇന്ത്യ കണ്ട ഏറ്റവും തെളിമയുള്ള സാമൂഹിക-രാഷ്ട്രീയ ദാർശനികനായ അംബേദ്കറുടെ ആ കയ്യൊപ്പ് നമ്മൾ അവഗണിച്ചു.

അംബേദ്കർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. (Photo from Manorama Archives)

സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കാവൽഭടനായിട്ടാണ് അംബേദ്കർ സാഹോദര്യം അഥവാ മൈത്രിയെ വീക്ഷിച്ചത്. മൈത്രിയെ വിശാലമാനവികബോധമായി നിർവചിച്ച അംബേദ്കർക്കു മൈത്രി തന്നെയായിരുന്നു മതം. ജാതിമതവർഗവംശഭാഷാഭേദമില്ലാതെ എല്ലാവരോടുമുള്ള ബന്ധുത്വം; അനുകമ്പ. ‘ഒരുപീഡയെറുമ്പിനും വരുത്തരുതെന്നു’ മഹാഗുരു പറഞ്ഞതും ഇതേ വികാരത്തെക്കുറിച്ചാണ്. പക്ഷേ, ഇന്ത്യൻ റിപ്പബ്ലിക്കിനും ഭരണഘടനയ്ക്കും എഴുപത്തിനാലു വയസ്സാകുമ്പോഴും ബീഫ് കൈവശംവച്ചതിനും ചെരിപ്പു നിർമിക്കാൻ കന്നുകാലികളുടെ തോലുരിഞ്ഞതിനും ഭക്ഷണം മോഷ്ടിച്ചതിനുമൊക്കെ നിസ്സഹായരായ മനുഷ്യരെ സംഘടിതമായ ആൾക്കൂട്ടം തല്ലിക്കൊല്ലുന്ന കാഴ്ചയ്ക്കു നമ്മൾ സാക്ഷ്യം വഹിക്കുന്നുണ്ട്.

വംശീയ വിദ്വേഷത്തിന്റെ പേരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയതും ഈ രാജ്യത്തുതന്നെയാണ്. സഹപാഠിയെ ഒരു കുറ്റബോധവുമില്ലാതെ മുറിവേൽപിച്ചതും പീഡിപ്പിച്ചതും മരണത്തിലേക്കു നയിച്ചതും കേരളത്തിലെ ഒരു ക്യാംപസിലാണ്. മൈത്രിയുടെ കാലാതീതമായ പ്രസക്തി ഇവിടെയാണ്. ഭരണഘടന ആഘോഷിക്കപ്പെടുന്ന വർത്തമാനകാലത്ത്, ‘മൈത്രി’യിലും മനുഷ്യാന്തസ്സിലുമുള്ള വിശ്വാസം മറ്റെന്തിനെക്കാളും ഉപരിയായി നമ്മെ മുന്നോട്ടു നയിക്കട്ടെ.

English Summary:

Ambedkar’s Forgotten Legacy: Why Fraternity in the Indian Constitution is More Relevant Than Ever