മാതൃകയായി മാസഗോൺ; കോടികൾ വരുമാനം, നിക്ഷേപകർക്ക് വൻ നേട്ടം; കൊച്ചിക്ക് കിട്ടുമോ കേന്ദ്രത്തിന്റെ ‘രത്നഹാരം’?
ഇന്ത്യയിൽ കേന്ദ്ര പൊതുമേഖലയിലെ രണ്ട് മുൻനിര കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലകളാണ് മുംബൈ ആസ്ഥാനമായ മാസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സും കൊച്ചി ആസ്ഥാനമായ കൊച്ചിൻ ഷിപ്പ്‍യാർഡും. മാസഗോൺ ഡോക്കിന് കഴിഞ്ഞദിവസം കേന്ദ്രസർക്കാരിന് കീഴിലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് പബ്ലിക് എന്‍റർപ്രൈസസിൽ നിന്ന് 'നവരത്ന' പദവി ലഭിച്ചു. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന പതിനെട്ടാമത്തെ പൊതുമേഖലാ സ്ഥാപനമാണ് മാസഗോൺ ഡോക്ക്. എൻജിനീയേഴ്സ് ഇന്ത്യ, കോൺകോർ, എൻഎംഡിസി, റെയിൽ വികാസ് നിഗം, ഐആർഇഡിഎ, ഭാരത് ഇലക്ട്രോണിക്സ്, ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് തുടങ്ങിയവ നിലവിൽ നവരത്ന ക്ലബ്ബിലുണ്ട്. പൊതുമേഖലാ കമ്പനികളുടെ പ്രവർത്തന മികവിനുള്ള അംഗീകാരമായി കേന്ദ്രസർക്കാർ നൽകുന്നതാണ് മിനിരത്ന, നവരത്ന, മഹാരത്ന പദവികൾ. മിനിരത്ന കമ്പനികളെയാണ് പിന്നീട് പ്രകടനം വിലയിരുത്തി നവരത്ന കമ്പനികളും തുടർന്ന് മഹാരത്ന കമ്പനികളുമാക്കുന്നത്. നവരത്ന പദവി ലഭിക്കുന്ന കമ്പനികൾക്ക് കേന്ദ്രസർക്കാരിന്‍റെ

ഇന്ത്യയിൽ കേന്ദ്ര പൊതുമേഖലയിലെ രണ്ട് മുൻനിര കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലകളാണ് മുംബൈ ആസ്ഥാനമായ മാസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സും കൊച്ചി ആസ്ഥാനമായ കൊച്ചിൻ ഷിപ്പ്‍യാർഡും. മാസഗോൺ ഡോക്കിന് കഴിഞ്ഞദിവസം കേന്ദ്രസർക്കാരിന് കീഴിലെ ഡിപ്പാർട്ട്മെന്‍റ് ഓഫ് പബ്ലിക് എന്‍റർപ്രൈസസിൽ നിന്ന് 'നവരത്ന' പദവി ലഭിച്ചു. ഇന്ത്യയിൽ ഈ പദവി ലഭിക്കുന്ന പതിനെട്ടാമത്തെ പൊതുമേഖലാ സ്ഥാപനമാണ് മാസഗോൺ ഡോക്ക്. എൻജിനീയേഴ്സ് ഇന്ത്യ, കോൺകോർ, എൻഎംഡിസി, റെയിൽ വികാസ് നിഗം, ഐആർഇഡിഎ, ഭാരത് ഇലക്ട്രോണിക്സ്, ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് തുടങ്ങിയവ നിലവിൽ നവരത്ന ക്ലബ്ബിലുണ്ട്.
പൊതുമേഖലാ കമ്പനികളുടെ പ്രവർത്തന മികവിനുള്ള അംഗീകാരമായി കേന്ദ്രസർക്കാർ നൽകുന്നതാണ് മിനിരത്ന, നവരത്ന, മഹാരത്ന പദവികൾ. മിനിരത്ന കമ്പനികളെയാണ് പിന്നീട് പ്രകടനം വിലയിരുത്തി നവരത്ന കമ്പനികളും തുടർന്ന് മഹാരത്ന കമ്പനികളുമാക്കുന്നത്. നവരത്ന പദവി ലഭിക്കുന്ന കമ്പനികൾക്ക് കേന്ദ്രസർക്കാരിന്‍റെ മുൻകൂർ അനുമതി തേടാതെ തന്നെ 1,000 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ നടപ്പാക്കാം. അറ്റ ആസ്തിയുടെ 30 ശതമാനം വരെ നിക്ഷേപം നടത്താനും സ്വതന്ത്രമായി തീരുമാനമെടുക്കാനും കഴിയും. നവരത്ന പദവി ലഭിച്ചതോടെ മാസഗോണിന് ഇനി സംയുക്ത സംരംഭങ്ങൾ ആരംഭിക്കാനും വിദേശത്ത് ഉപസ്ഥാപനങ്ങൾ തുടങ്ങാനും കഴിയും. കൊച്ചിൻ ഷിപ്പ്‌യാർഡിന് ഈ നേട്ടം അകലെയാണോ?
∙ മാസഗോണിന്‍റെ നേട്ടം
മിനിരത്ന കമ്പനിയായിരുന്ന മാസഗോൺ ഡോക്ക് കഴിഞ്ഞവർഷങ്ങളിൽ തുടർച്ചയായി മികച്ച സാമ്പത്തിക പ്രകടനം നടത്തിയതാണ് നവരത്ന പദിവിയിലേക്കുള്ള വഴിതുറന്നത്. മിനിരത്ന കമ്പനിയായിരിക്കേ, ഷെഡ്യൂൾ എ പദവി നേടുകയും വരുമാനത്തിലും ലാഭത്തിലും തുടർച്ചയായി മികച്ച വളർച്ചാനിരക്ക് കൈവരിക്കുകയും ചെയ്യുന്ന കമ്പനികളെയാണ് നവരത്ന കമ്പനിയായി ഉയർത്തുക.
നവരത്ന പദവി ലഭിക്കുന്ന കമ്പനികൾ തുടർച്ചയായി മൂന്ന് സാമ്പത്തിക വർഷങ്ങളിൽ 25,000 കോടി രൂപയ്ക്കുമേൽ ശരാശരി വരുമാനം നേടുകയോ അല്ലെങ്കിൽ അറ്റ ആസ്തി (നെറ്റ് വർത്ത്) 15,000 കോടി രൂപയ്ക്ക് മുകളിൽ നിലനിർത്തുകയോ ചെയ്യുകയും ലാഭം ഇക്കാലയളവിൽ ശരാശരി 5,000 കോടി രൂപയ്ക്കുമേൽ നിലനിർത്തുകയും ചെയ്താൽ മഹാരത്ന പദവി ലഭിക്കും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ടാകണമെന്നും നിബന്ധനയുണ്ട്. ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ, എൻടിപിസി, ഭെൽ, ഒഎൻജിസി, ഗെയ്ൽ, കോൾ ഇന്ത്യ എന്നിവ മഹാരത്ന കമ്പനികളാണ്.
83,500 കോടി രൂപ വിപണിമൂല്യമുള്ള (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) കമ്പനിയാണ് മാസഗോൺ ഡോക്ക്. ഇക്കഴിഞ്ഞ മാർച്ച് പാദത്തിലെ കണക്കുകൾ പ്രകാരം കൈവശം 38,561 കോടി രൂപയുടെ ഓർഡറുകളുമുണ്ട്. കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 220 ശതമാനത്തിലധികം നേട്ടം (റിട്ടേൺ) സമ്മാനിച്ച ഓഹരിയുമാണ് മാസഗോൺ. മൂന്ന് മാസത്തിനിടെ 120 ശതമാനവും ഒരുമാസത്തിനിടെ 30 ശതമാനവുമാണ് വളർച്ച.
∙ കൊച്ചിൻ ഷിപ്പ്‍യാര്‍ഡിനും പ്രതീക്ഷകൾ
മാസഗോൺ ഡോക്കിന് നവരത്ന പദവി ലഭിച്ചതോടെ, ഈ രംഗത്തെ മറ്റൊരു മിനിരത്ന കമ്പനിയായ കൊച്ചിൻ ഷിപ്പ്‍യാര്‍ഡിലേക്കാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്. കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖല സ്ഥാപനവും ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്‍യാര്‍ഡിന് എന്ന് നവരത്ന പദവി ലഭിക്കും? കൊച്ചിൻ ഷിപ്പ്‍യാര്‍ഡിനെ 2023 ജൂലൈയിൽ കേന്ദ്രസർക്കാർ ഷെഡ്യൂൾ ബി വിഭാഗത്തിൽ നിന്ന് ഷെഡ്യൂൾ എ വിഭാഗത്തിലേക്ക് ഉയർത്തിയിരുന്നു. ഇതോടെ, നവരത്ന പദവിയിലേക്കുള്ള ദൂരം കുറഞ്ഞിട്ടുണ്ട്. ഇനിയുള്ള ഏതാനും വർഷങ്ങൾക്കുള്ളിൽ ലാഭത്തിലും വരുമാനത്തിലും സ്ഥിരതയോടെ മികച്ച വളർച്ച കൈവരിച്ചാൽ നവരത്ന പദവി നേടാം.
ആഭ്യന്തര, വിദേശതലങ്ങളിൽ നിന്ന് കൂടുതൽ ഓർഡറുകൾ സ്വന്തമാക്കിയും മികച്ച നിലവാരത്തോടെയും സമയബന്ധിതമായും ഡെലിവറികൾ നടത്തിയും വരുമാനം പലമടങ്ങായി ഉയർത്താനുള്ള പരിശ്രമത്തിലാണ് നിലവിൽ കമ്പനിയെന്ന് കൊച്ചി കപ്പൽശാല അധികൃതർ ‘മനോരമ ഓൺലൈനി’നോട് പറഞ്ഞു. യൂറോപ്പിൽ നിന്നടക്കം കയറ്റുമതി ഓർഡറുകൾ വർധിപ്പിച്ച് ആഗോള സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിടുന്നു. ഇതിനകം ലഭിച്ച ഓർഡറുകൾ മികവോടെ ഡെലിവറി ചെയ്തുവെന്നത് കരുത്താണ്. ഉഡുപ്പി കൊച്ചിൻ ഷിപ്പ്‍യാര്‍ഡ് അടക്കമുള്ള ഉപകമ്പനികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കി ഉയർന്ന വളർച്ചാക്ഷമത നിലനിർത്തുകയാണ് ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു.
∙ ഓഹരിക്കുതിപ്പ് 650%
കൊച്ചിൻ ഷിപ്പ്‍യാര്‍ഡിന്‍റെ കൈവശം കഴിഞ്ഞ മാർച്ച് പാദ കണക്കുപ്രകാരം 22,000 കോടി രൂപയുടെ ഓർഡറുകളുണ്ട്. 58,500 കോടി രൂപയാണ് വിപണിമൂല്യം. മുത്തൂറ്റ് ഫിനാൻസ് (71,000 കോടി രൂപ), കൊച്ചി ആസ്ഥാനമായുള്ള കേന്ദ്ര പൊതുമേഖലാ വളം നിർമാണക്കമ്പനിയായ ഫാക്ട് (65,000 കോടി രൂപ) എന്നിവ കഴിഞ്ഞാൽ കേരളത്തിൽ നിന്നുള്ള ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയുമാണ് കൊച്ചിൻ ഷിപ്പ്‍യാര്‍ഡ്. കഴിഞ്ഞ സാമ്പത്തികവർഷം വരുമാനം 2,364.55 കോടി രൂപയിൽ നിന്ന് 3,830.45 കോടി രൂപയായി ഉയർന്നിരുന്നു. ലാഭമാകട്ടെ 304.71 കോടി രൂപയിൽ നിന്ന് 783.28 കോടി രൂപയായും കുതിച്ചു.
ലാഭക്ഷമതയുടെ അളവുകോലുകളിലൊന്നായ എബിറ്റ്ഡ (നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം) 522.31 കോടി രൂപയിൽ നിന്ന് 1,178.76 കോടി രൂപയിലേക്കും എബിറ്റ്ഡ മാർജിൻ 22 ശതമാനത്തിൽ നിന്ന് 31 ശതമാനത്തിലേക്കും മെച്ചപ്പെട്ടതും നേട്ടമാണ്. കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 650 ശതമാനം നേട്ടം സമ്മാനിച്ച ഓഹരിയാണ് കൊച്ചിൻ ഷിപ്പ്‍യാര്‍ഡ്. 1,460 ശതമാനമാണ് കഴിഞ്ഞ മൂന്നുമാസത്തെ മാത്രം മുന്നേറ്റം. കഴിഞ്ഞ ഒരുമാസത്തിനിടെ 15 ശതമാനവും ഉയർന്നു.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)